(രചന: ശിവപദ്മ)
പഞ്ഞി കെട്ട് പോലെ കാറ്റിൽ തെന്നി നീങ്ങുന്ന ആ മേഘകൂട്ടിനുള്ളിൽ അവനെയും കാത്തിരിക്കുകയാണ് അവൾ… വെളുത്ത കൊലുന്നനെയുള്ള അവളുടെ കണ്ണുകൾ നീല നിറത്തിലുളള്ളവയായിരുന്നു… ആ കണ്ണുകളിൽ എന്നും അവന് വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു…
ഇന്നും അവൾ അവന് വേണ്ടി കാത്തിരിക്കുകയാണ്… ഒരോ ചുവട് വയ്പിലും അവളുടെ കണ്ണുകൾ പ്രതീക്ഷയോടെ തിളങ്ങും…
” ഇന്നെങ്കിലും വരുമോ നീ…” കാലങ്ങൾ എത്രയായി ഞാൻ നിന്നെ കാത്തിരിക്കുന്നു… എന്തേ നീ വിരഹവേദന അറിയുന്നില്ല… ” വിദൂരയിലേക്ക് നോക്കി കൊണ്ടവൾ മനസിൽ പറഞ്ഞു…
സമയം അധികം വേഗം നീങ്ങി കൊണ്ടിരുന്നു… അസ്തമയ സൂര്യന്റെ ചെങ്കിരണങ്ങൾ അവൾക്ക് മേലെ ചുവപ്പ് വിതറി… പതിയെ പതിയെ അവളുടെ പ്രതീക്ഷയുടെ തിരിനാളവും കെട്ട് തുടങ്ങി…
” ഇന്നും വരില്ല… ” മനസാലേ ഓർത്ത് കൊണ്ട് അവൾ കുറച്ചു നേരം കൂടി അവനെ കാത്തിരുന്നു… പിന്നീട് പതിയെ അവൻ അന്നത്തെ കാത്തിരിപ്പിന് വിരാമമിട്ട് അവൾ എഴുന്നേറ്റു നടന്നു…
രണ്ട് മൂന്ന് ചുവട് വച്ചപ്പോഴേക്കും പിന്നിലായി ഒരു കാലൊച്ച കേട്ടു…
ഒരു നിമിഷം അവളുടെ കാലുകൾ നിശ്ചലമായി…
” വന്നുവോ…. തിരിഞ്ഞ് നോക്കണൊ… ഇനി അല്ലെങ്കിൽ… വീണ്ടും നിരാശയാവില്ലേ… ” അവൾക്കുള്ളിൽ തന്നെ ചോദ്യങ്ങൾ ഉയർന്നു…
” ആമീ… ” അവനിൽ നിന്നുള്ള വിളി. അവൾ ഹൃദയം നിലച്ചു പോയി. ഏറെ കാത്തിരുന്ന ആഗ്രഹിച്ച ശബ്ദം…
” ഒന്ന് തിരിഞ്ഞ് നോക്ക് ആമീ… ” അവളുടെ ചുമലിൽ പിടിച്ചു അവൻ അവളെ തന്നിലേക്ക് തിരിച്ചു നിർത്തി.
അവൻ്റെ വെള്ളാരം കണ്ണുകൾ പ്രണയത്തോടെ തിളങ്ങി… അവളുടെ നീല കണ്ണുകൾ നിറഞ്ഞു തുളുമ്പിയത് തന്നോടുള്ള പ്രണയം കൊണ്ടാണെന്നത് ഒരു പുഞ്ചിരിയാലെ തിരിച്ചറിഞ്ഞവൻ…
” ഞാൻ വരില്ലെന്ന് കരുതിയൊ നീ… പറഞ്ഞിരുന്നില്ലേ ഞാൻ എത്ര വൈകിയാലും വരുമെന്ന്… ” അവൻ അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു.
” ഹ്മ്… അത് കൊണ്ടല്ലേ ഞാൻ ഈ കാലമത്രയും നിനക്കായ് ഞാൻ കാത്തിരുന്നത്… വൈകിയാലും വരുമെന്ന് എനിക്കറിയാമായിരുന്നു… ” അവൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു നിന്ന് കൊണ്ടവൾ പറഞ്ഞു.
” ദേഷ്യം തോന്നുന്നുണ്ടോ ആമീ… ”
” ഇല്ല… ” അവളെ എത്രയൊക്കെ ചേർത്ത് പിടിച്ചിട്ടും മതിവരാത്ത ശ്വാസം മുട്ടും പോലെ തന്നിലേക്ക് കൂടുതൽ വരിഞ്ഞ് മുറുക്കി…
മേഘകെട്ടിലേക്ക് അവളെ ചായ്ച്ച് കെടുത്തി, അവളുടെ മുഖമാകെ അവൻ്റെ കണ്ണുകൾ അലഞ്ഞ് നടന്നു… ഒടുവിൽ അവ അവളുടെ അധരങ്ങളിൽ എത്തി നിന്നു.
അവൻ അനുവാദത്തിനെന്നപോൽ അവളുടെ കണ്ണുകളിലെക്ക് നോക്കി… ആ നീലമിഴികൾ പ്രണയത്താൽ തിളങ്ങി കൊണ്ട് അവന് അനുവാദം നൽകി…
പതിയെ മൃദുലമായി അവൻ അവളുടെ അധരങ്ങളെ നുണഞ്ഞെടുത്തു. സമയമെടുത്ത് ആസ്വദിച്ചു കൊണ്ട് അവൻ ഗാഢമായി അവളെ ചുംബിച്ചു… ഒരു ഘട്ടത്തിൽ അവളും അവനെ തിരികെ ചുംബിച്ചു…
അവളുടെ ഇരുകൈകളും അവൻ്റെ പിൻതലയിൽ അലഞ്ഞ് നടന്നു… അവനാകട്ടെ അവളിലെ ഉയർച്ച താഴ്ചയിൽ തഴുകി അവളെ വിവശയാക്കി കൊണ്ടിരുന്നു…
ഉള്ളിലെ വികാരങ്ങൾ ചൂട് പിടിച്ചു മുന്നേറവേ… ഇരുവരും മൃദുലതയിൽ നിന്ന് വന്യതയിലേക്ക് കടന്നു… അവൻ നൽകുന്ന ഓരോ ചെറു നോവിലും അവൻ്റെ പ്രണയം മാത്രം അനുഭവിച്ചവൾ… തന്നിലെ നാണത്തിന്റെ ഓരോ മറയും വശ്യമായൊരു നോട്ടത്തോടെ തന്നിൽ നിന്നും പറിച്ചെറിയുന്നവനെ പ്രണയപൂർവ്വം നോക്കി കിടന്നവൾ…
തന്നെ ഏറെ പ്രണയത്തോടെ നോക്കി കിടക്കുന്നവളെ ഒരോ മാത്രയും അവളിലേക്ക് ആഴന്നിറങ്ങാൻ അതിയായി മോഹിച്ചു… അവളുടെ മുഖത്ത് നിന്നും കഴുത്തിലേക്ക് അവൻ്റെ ചുണ്ടുകൾ ഇഴഞ്ഞിറങ്ങി. കഴുത്തിൽ നിന്നും മാറിലേക്ക് പിണഞ്ഞു കിടക്കുന്ന നീല ഞരമ്പിൽ അവൻ നാവും ചുണ്ടും കൊണ്ട് അതിനെ നുണഞ്ഞെടുത്തു.
അവളിൽ നിന്നും പുറത്തേക്ക് വരുന്ന ഓരോ നിശ്വാസങ്ങൾ പോലും അവനിലെ തീയേ ആളിപടർത്തി…
അവളുടെ മാറിടുക്കിലേക്ക് മുഖപൂഴ്ത്തവേ വില്ല് പോലെ വളഞ്ഞു അവൾ അവനെ തന്നിലേക്ക് കൂടുതൽ ചേർത്തു. ഒട്ടും വൈകാതെ അവൻ അവളിലേക്ക് ആഴ്ന്നിറങ്ങി…
അവളിൽ നിന്നും വരുന്ന ഓരോ ശീൽക്കാരങ്ങളും അവൻ അവളിലേക്ക് കൂടുതൽ ആഴത്തിൽ ആഴ്ന്നിറങ്ങി കൊണ്ടിരുന്നു. ഒടുവിൽ എപ്പോഴോ അവളിലേക്ക് തന്നെ അവൻ ചാഞ്ഞ് കിടന്നു…
ഇരുവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു തങ്ങളുടെ പ്രണയം അതിന്റെ പൂർണ്ണതയിൽ എത്തിയതിലുള്ള ആന്ദകണ്ണീർ ആയിരുന്നു അത്…
തങ്ങളുടെ പ്രണയത്തിന്റെ ആദ്യ സമാഗമത്തിൻ്റെ ആലസ്യത്തിൽ മയങ്ങവേ..
അവൻ അവളെ പ്രണയപൂർവ്വം നോക്കി… തൻ്റെ പ്രണയ ചുംബനങ്ങളേറ്റ് മയങ്ങുന്നവളെ കാണേ അവനിൽ വശ്യമായൊരു പുഞ്ചിരി വിരിഞ്ഞു… അവളുടെ കഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തി അവിടമാകെ നാവിനാൽ ഉഴിഞ്ഞു…. ഒരു ചെറു കുറുകലോടെ അവളൊന്നു തിരിഞ്ഞു.
കഴുത്തിൽ ചെറിയ നോവനുഭവ പെട്ടതും. അവൾ കണ്ണ് വലിച്ച് തുറന്നു… അപ്പോഴേക്കും വേദന കൂടി തുടങ്ങി…
” ആഹ് എനിക്ക് നോവുന്നുണ്ട്… മതി… ” അവനെ അകത്തിമാറ്റാൻ അവൾ ആകുന്നതും ശ്രമിച്ചു. പക്ഷേ അവൻ മാറിയില്ല… അവൻ കൂടുതൽ ആഴത്തിൽ കഴുത്തിനെ നുണഞ്ഞു.
” വിട്… വേദനിക്കുന്നു” അവൾ ശക്തമായി അവനെ തള്ളിമാറ്റി… ആ നിമിഷം അവൻ്റെ മുഖം കണ്ടവൾ ഭയന്ന് വിറച്ചു…
വെള്ളി നിറത്തിലായിരുന അവൻ്റെ കണ്ണുകൾ ചോര ചുവപ്പായി മാറിയിരുന്നു, അതിൽ നിന്ന് ചോര തുള്ളികൾ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു. ചുണ്ടുകൾക്കിടയിൽ നിന്നും ചോര ഇറ്റു വീഴുന്നുണ്ട്… അതുവരെ പ്രണയം തുളുമ്പി നിന്ന അവനിൽ ആ നിമിഷം ക്രൂരത മാത്രമായിരുന്നു…
അവൾ കൈകൾ ഊന്നി പിന്നിലേക്ക് ഭയത്തോടെ നിരങ്ങി… അവളുടെ കഴുത്തിൽ നിന്നും മാറിലേക്ക് ഒരു നനവ് അനുഭവപ്പെടാൻ തുടങ്ങിയതും അവൾ അങ്ങോട്ട് നോക്കി. കഴുത്തിൽ നിന്നും ചോര ഒഴുകി ഇറങ്ങുകയാണ്.
അവൾ ഞെട്ടലോടെ കൈ കൊണ്ട് തൊട്ട് നോക്കി… കൈയിലും ചോര കണ്ടതും അവൾ ഭയത്തോടെ അവനെ നോക്കി… ക്രൂരമായ പുഞ്ചിരിയോടെ അവൻ അവളുടെ ഇടം തുടയിൽ പിടിച്ചു വലിച്ച് തനിക്കരുകിലേക്ക് ഇട്ടു. അവൻ്റെയാ പുഞ്ചിരിയിൽ ഉള്ളിൽ നിന്നും ദ്രംഷ്ഠകൾ പുറത്തേക്ക് ഇറങ്ങി വന്നു.
” വേണ്ട… നമ്മള് പ്രണയിക്കുന്നവർ അല്ലേ എന്തിനാ ഇങ്ങനെ… ” അവൾ പറയുന്നതിനെ പൂർണമാക്കാൻ അനുവദിക്കാതെ അവൻ അവളുടെ ഇരുകൈകളും ബന്ധിച്ച് അവളുടെ കഴുത്തിൽ വീണ്ടും പല്ലുകൾ ആഴ്ത്തി അവൾ ഭയം കൊണ്ടും വേദനകൊണ്ടും അലറി വിളിച്ചു….
” അമ്മച്ചീ… അമ്മച്ചീ… ഓടിവായോ എൻ്റെ ചോര കുടിക്കുന്നേ… അപ്പേ… അയ്യോ ഇവിടാരൂലേ ഈ മറുതെ ഒന്ന് പിടിച്ചു മാറ്റേ…. ” കട്ടിലിൽ കിടന്നു കൈകാലിട്ടടിച്ച് അവൾ നിലവിളിച്ചു…
” കൊച്ചേ… എന്നാ പറ്റിയേ… ആലി… ” അമ്മച്ചി അവളെ കുലുക്കി തട്ടി വിളിച്ചു…
” ആഹ്… ഹേ.. ” ആലി ഞെട്ടി കണ്ണ് തുറന്നു…
” എന്നാടി കൊച്ചേ പറ്റിയേ… ” അപ്പച്ചനും അകത്തേക്ക് കയറി വന്ന്.
” ചോര കുടിച്ച് അപ്പേ എൻ്റെ ചോര മുഴുവനും കുടിച്ചു… ” അവൾ വിളിച്ചു പറഞ്ഞു.
” തേങ്ങാക്കൊല… എടി കൊച്ചേ നീ സ്വപ്നം കണ്ടതാ… ” അമ്മച്ചി കിറിക്കിട്ട് കുത്തി.
“ഹാ… അപ്പോ സ്വപ്നമായിരുന്നോ… കർത്താവേ… ” അവൾ നെഞ്ചിൽ കൈ വച്ചു.
” അതെങ്ങെനാ നട്ടപാതിരാ വരെ കണ്ട പ്രേതപ്പടമല്ലേ കാണുന്ന അപ്പൊ പിന്നെ ഇതല്ല ഇതിലപ്പുറം കാണും…. എണീറ്റ് പോയി പല്ല് തേക്ക് കൊച്ചേ… എന്നിട്ട് പള്ളീലോട്ട് പോ… ” അമ്മച്ചി പറഞ്ഞിട്ട് എണീറ്റ് പോയി… അവളെ നോക്കി ചിരിച്ച് കൊണ്ട് അപ്പനും പോയ്…
” ഹോ… എൻ്റെ കർത്താവേ എന്നാലും ഒരുമാതിരി സ്വപ്നം ആയി പോയി കേട്ടോ… ഷാർജ ഷേക്ക് കുടിക്കണ മാതിരിയല്ലേ കാലമാടൻ ചോരയൂറ്റി കുടിച്ചത്… “കർത്താവിന്റെ രൂപത്തിന് മുന്നിൽ വന്ന് നിന്നവൾ ആ ഓർമയിൽ ഒന്ന് വിറച്ച് പോയി…
” കൊച്ചേ കുളിച്ചേച് വായോ… ” താഴെ നിന്ന് അമ്മച്ചിയുടെ വിളികേട്ടു.
” ദാ വരുന്നമ്മച്ചിയേ…” അവൾ ടവലും എടുത്തു കുളിക്കാൻ കയറി. വാനിറ്റി മിററിലെ തൻ്റെ രൂപത്തെ നോക്കിയവൾ കണ്ണാടിയിലെ പ്രതിബിബത്തിലൂടെ അവളുടെ കണ്ണുകൾ പാഞ്ഞു. കണ്ണിലും മൂക്കിലും ചുണ്ടിലും മാറിലും ശരീരമാകെ അവൻ്റെ ചുണ്ടുകൾ ഒഴുകിനടന്നത് ഓർമ വന്നു.. അവൾക്ക് ഉള്ളിൽ കുളിര് കോരി…
” ആദ്യത്തേത് എല്ലാം കൊള്ളാം പക്ഷേ പിന്നെ കണ്ടതൊന്നും ഓർക്കാനെ വയ്യ…” അവൾ വേഗം മുഖത്ത് വെള്ളം കോരി ഒഴിച്ചു.
” എന്നാലും എന്റെ ആലി നീയിങ്ങനേ ടെൻഷനാവല്ലേ… ഈ സ്വപ്നത്തിൽ ഒക്കെ ഫലിക്കുമായിരുന്നെങ്കിൽ ഞാൻ എന്നേ വല്ല്യ സിൽമാ നടിയായേനെ… നിനക്കറിയൊ ഞാനെന്നും സ്വപ്നം കാണുന്നതേ ഉണ്ണിമുകുന്ദൻ്റെ നായികയാകുന്നതാ അറിയോ… ” ഇല്ലാത്ത നാണം കൊണ്ട് കളം വരച്ച് മറിയ പറഞ്ഞു…
” ഓഹ്… ഉണ്ണിമുകുന്ദൻ ഇത് കേട്ടാലേ അന്നേ ഈ ഫീൽഡ് വിടും അയാള്… ” ആലി കളിയാക്കുമ്പോൾ മറിയ മുഖം കോട്ടി…
” എന്നാലും ആദ്യം കണ്ടപ്പോൾ അയാളൊരു ഡ്രാക്കുള ആണെന്ന് തോന്നീലടി… അത്രയും ഫിറ്റ് ബോഡിയും ഗ്ലാമറും ഹോ… ഇപ്പഴും ഓർക്കുമ്പോൾ രോമാഞ്ചം വരും… ” ആലി കൈയിലേക്ക് നോക്കി പറഞ്ഞു.
” ഓഹ്.. മതി മതി… ഇതൊന്നും നടക്കൂല അതോർത്ത് നിനക്ക് ആശ്വസിക്കാം… അല്ല നാളെയല്ലെ നിന്നെ പെണ്ണ് കാണാൻ വരുന്നെ… ” മറിയ അത് പറഞ്ഞപ്പോൾ ആലീടെ മുഖം മാറി.
” അല്ലേ… എന്തൊക്കെ ആയിരുന്നു… എനിക്ക് അറേഞ്ച്ഡ് മാര്യേജ് വേണ്ട ലൗ മാര്യേജ് മതി… എത്ര വർഷം പ്രേമിച്ച് നടന്നിട്ട് കല്ല്യാണം കഴിക്കും എന്നാ മോള് പറഞ്ഞേ… ”
” രണ്ട്… ”
” ആഹ്… എന്നിട്ട് ദാ ഇപ്പൊ ചായ കുടിക്കാൻ വരുന്ന ഏതോ ഒരു കോന്തനെ കെട്ടാൻ പോണ്… ” മറിയക്കുട്ടി അവളെ അറഞ്ചം പുറഞ്ചം പുശ്ചിച്ചു.
” ശവത്തേ കുത്താതെടി… ഞാൻ പ്രേമിക്കാഞ്ഞിട്ടാണൊ പറ്റിയ ഒന്നിനെ കിട്ടണ്ടേ… വന്നതൊക്കെ ഒന്നുകിൽ മിൽമ കുപ്പിയോ അല്ലെങ്കിൽ വല്ല ഇറച്ചി കടയാവും അതല്ലേ ഞാൻ പിന്നെ അത് വിട്ടത്… ” ആലി പറഞ്ഞു.
” സാരല്ലടാ… തളരരുത് രാമൻകുട്ടി തളരരുത്… ” മറിയ ആശ്വസിപ്പിച്ചു.
” പോടി പട്ടി… നീ നാളെ വരില്ലേ… ”
” ഏയ് ഇല്ല… ഒന്നാമതെ അപ്പനും അമ്മയും കെട്ടിൻ്റെ കാര്യം പറഞ്ഞു ശല്ല്യം ചെയ്യുവ… എങ്ങാനും വരുന്ന കൂട്ടത്തിൽ വല്ല പയ്യന്മാര് വല്ലതും ഉണ്ടെങ്കിൽ അടുത്ത എന്നെയാവും കെട്ടിക്കുന്നെ… ഞാൻ കുറച്ചു കൂടെ എൻജോയ് ചെയ്യട്ടടി… നീ ചെല്ല് കാര്യങ്ങൾ അപ്പപ്പോൾ അപ്ഡേറ്റ് ചെയ്താൽ മതി..” ഇരുവരും യാത്ര പറഞ്ഞു രണ്ട് വഴിക്കായി പോയ്…
ഇന്നാണ് ആലിയെ പെണ്ണ് കാണാൻ വരുന്നെ…
” ഹോ… കർത്താവേ… അയാൾക്ക് നേരെ വന്നങ്ങ് കെട്ടിയാൽ പോരെ എന്നാത്തിനാ ഈ പെണ്ണ് കാണലൊക്കെ… ടെൻഷനായിട്ട് പാടില്ല… ഏത് ടൈപ്പാണ് എന്നൊരു പിടിയില്ലല്ലോ കർത്താവേ… ”
” മോളേ ആലി… ചായ കൊണ്ട് വായോ..” അപ്പുറത്ത് നിന്ന് അമ്മച്ചിയുടെ വിളികേട്ടു..
” കർത്താവേ കൂടെ വേണേ… വിറയല് കാരണം ചായേം ട്രേയും ആരുടെയും മണ്ടേലൂടെ വീഴല്ലേ… ” മനസറിഞ്ഞ് പ്രാർത്ഥിച്ചു കൊണ്ട് അവൾ ചായയുമായി ഹാളിലേക്ക് നടന്നു.
” ഹാ… ദേണ്ടേ ഇതാണ് ഞങ്ങടെ ആലി കൊച്ച്… ആലിയമീഹാര എന്ന ശരിക്കും പേര്…ഹാ ഇവിടെ നിൽക്കാതെ ചായ അങ്ങോട്ട് കൊടുക്ക് കൊച്ചേ…” വകയിലെ ഏതൊ വകയ്ക്ക് കൊള്ളാത്ത അമ്മാവനാണ്…
” ഇങ്ങേർക്ക് ഇതൊക്കെ പറഞ്ഞാൽ മതി, ഇതും കൊണ്ട് നടക്കണ പാട് എനിക്ക് അറിയാം… ” ആലി പിറുപിറുത്തു കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു.
” ആദ്യം ചെക്കന് കൊടുക്ക് മോളെ… ” അപ്പൻ പറഞ്ഞത് കേട്ട് അവൾ സൈഡിൽ ഒറ്റയ്ക്ക് ഇട്ടിരുന്ന ചെറിയ സെറ്റിയുടെ അടുത്തേക്ക് നടന്നു.
” അതാണ് അലക്സ്…” ആ അമ്മാവനാണ്… ചായട്രേ അവൾ അവന് നേരെ നീട്ടി.
” ഹലൊ… ” ഘന ഗാംഭീര്യത്തിലുള്ള ശബ്ദം കേട്ട് അവൾ അവനെ നോക്കി… അവളുടെ സപ്ത നാഡികളും തളരും പോലെ തോന്നി… ചയട്രേ കൈയിലിരുന്ന് വിറകൊണ്ട്… അവൻ പതിയേ ആരും കാണാതെ ആ വിറയ്ക്കുന്ന കൈയിൽ ഒന്ന് പിടിച്ചതും എല്ലാം പൂർത്തിയായ പോലെ അവൾ നാശ്ചലമായി പോയി…
” ഹേയ്… ” അവൻ പതിയെ വിളിച്ചതും ഓർമയിൽ നിന്നും ഞെട്ടി അവൾ ചായട്രേ ടേബിളിൽ വച്ച് അകത്തേക്ക് പോയി…
” അയ്യോടാ കൊച്ചിന് നാണം വന്നു… ” വകയിലെ അമ്മാവൻ പറഞ്ഞത് കേട്ട് അവിടെ ഒരു ചിരി ഉയർന്നു.
” ഹലോ… എന്തായെടി ആലി… ”
” എടീ മറിയാമ്മേ നീയല്ലേ പറഞ്ഞത് സ്വപ്നങ്ങൾ ഒന്നും ഫലിക്കില്ലെന്ന്… എന്നിട്ട് ദാണ്ടേ ആ ഡ്രാക്കുള വീട്ടിൽ വന്നിരിക്കുന്നു എന്നെ പെണ്ണ് കാണാൻ…” ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു നിർത്തി…
” നീ ഒന്ന് പോയേ ആലി… പിന്നെ സ്വപ്നത്തിൽ കണ്ടപോലെ ആള് വരാൻ പോവല്ലേ… നീ അത് തന്നെ ആലോചിച്ച് ആരെ കണ്ടാലും അങ്ങനെ തന്നെ തോന്നണതാ…”
” അയ്യൊ എൻ്റെ കർത്താവാണെ സത്യം… ”
” ഹലൊ… മേ ഐ?…” പുറത്ത് നിന്ന് അലക്സിൻ്റെ ശബ്ദം…
” ദാണ്ടേ ഇങ്ങെത്തി…. ” അവൾ പറഞ്ഞതും മറിയ ഫോൺ അത് കട്ട് ചെയ്തു…
” ഒന്ന് തിരിഞ്ഞ് നോക്കി കൂടെ…”
” കർത്താവേ എപ്പോഴാണ് ചോരക്കണ്ണും പല്ല് മുളച്ച് വരുന്നതെന്നും അറിയില്ലല്ലൊ… കാത്തോണേ… ” ആലി പതിയെ തിരിഞ്ഞ് നോക്കി…
മനോഹരമായി പുഞ്ചിരിച്ച് കൊണ്ട് തൻ്റെ മുൻപിൽ നിൽക്കുന്നവനേ അവൾ ആകമാനം നോക്കി.
” ഞാൻ എന്നെ പരിചയപ്പെടുത്താം… ഞാൻ അലക്സ്… അലക്സ് കൊമ്പനായിൽ ഐ പി എസ്… ”
” കർത്താവേ ഈ ഡ്രാക്കുളയെ ഒക്കെ പോലിസിൽ എടുക്കോ… ”
” എന്താ… ” അവൻ ചോദിച്ചപ്പോഴാണ് അവൾക്ക് ആത്മഗതത്തിൻ്റെ വോളിയം കൂടിയ കാര്യം അറിഞ്ഞത്…
” എന്തെങ്കിലും ഒന്ന് ചോദിക്ക് ആമീ… ” അവനിൽ നിന്ന് ആമീന്നുള്ള വിളിയും കൂടി കേട്ടത് ആലീടെ കിളികൾ കംപ്ലീറ്റ് പറന്നു…
” എന്താ വിളി…” അവൾ പറയാൻ ശ്രമിച്ചപ്പോഴും കാറ്റ് മാത്രമേ പുറത്ത് വന്നോളു…
” എന്ത് പറ്റി ആമീ… ” അവൻ ചോദിച്ചപ്പോൾ നെറുകയിൽ ചെറുതായി രണ്ട് തട്ട് തട്ടി അവൾ.. അവളുടെ ചെയ്തികൾ കണ്ട് അവനൊന്ന് ചിരിച്ചു.
” ഈ… ഈ പേര് എവിടുന്നാണ് എങ്ങനെ… ” ആയാസപ്പെട്ട് കൊണ്ട് അവൾ ചോദിച്ചു.
” അതോ… എല്ലാവരും ആലി എന്നല്ലേ വിളിക്കുന്നേ, അത് കൊണ്ട് ഞാനൊന്നു മാറ്റിപിടിക്കാം എന്ന് വച്ചു… അതാണ് ആമീ… ആലിയമീഹാര… ” അവൻ ഒരു ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു…
” കർത്താവേ ചേരകുടിയ്ക്കാനുള്ള വരവാണോ ഇത്..”
” എന്നതാ ആമീ നീ ഇടയ്ക്കിടെ ഇങ്ങനെ പിറുപിറുക്കുന്നെ…” അവൻ കുറച്ചു കൂടെ അടുത്ത് വന്നു…
” ആ ആ അവിടെ നിന്നാ മതി എങ്ങോട്ടാ ഈ തള്ളിക്കേറി വരുന്നേ… , പണ്ടാരക്കാലൻ ഇത് എന്തിനുള്ള പുറപ്പാടാണൊ… ” ആദ്യം അവനോടും പിന്നെ ആത്മഗതവുമായിരുന്നു. അവളെ നോക്കി ചിരിച്ച് അവൻ അവിടെ നിന്ന്…
അവൻ ചിരിക്കുന്നത് അവൾ സൂക്ഷിച്ചു നോക്കി പല്ല് വല്ലതും പുറത്തേക്ക് വരുന്നുണ്ടോ എന്ന്…
” ആള് സ്വപ്നത്തിൽ കണ്ടപോലെ തന്നെ… എന്നാലും ഇത് എന്ത് മായയാണ് കർത്താവേ… ” ആലി നഖം കടിച്ചു.
” ഹാ കൊച്ച് പിള്ളാരെ പോലെ നഖം കടിക്കല്ലേ പെണ്ണേ… ” അലക്സ് അവളുടെ കൈ താഴ്ത്തി ഇട്ടു…
അവളവനെ കൂർപ്പിച്ചു നോക്കി.
” ഹാ ഇങ്ങനെ നോക്കല്ലേടി പെണ്ണേ… കെട്ട് കല്ല്യാണം വരെ ഞാൻ നോക്കി നിൽക്കൂലാട്ടോ ഇപ്പൊ തന്നെ അങ്ങ് കൊണ്ട് പോവും.. ” മീശതുമ്പ് അൽപം കടിച്ച് പിടിച്ച് അവൻ ഒരു കണ്ണിറുക്കി പറഞ്ഞതും ആലിയുടെ കണ്ണുകൾ മിഴിഞ്ഞു.
” എന്നെ കെട്ടാൻ നിനക്ക് സമ്മതാമാണെന്ന് പറയട്ടേടി ഞാൻ എല്ലാവരോടും…” അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തവൻ ചോദിച്ചതും അറിയാതെ തലയാട്ടി പോയവൾ…
വശ്യമായൊരു പുഞ്ചിരിയോടെ അവൻ അവളുടെ നെറുകയിൽ ഒരു ചുംബനം നൽകി പുറത്തേക്ക് പോയി.
സമയം കുറേ ആയിട്ടും ആലി അങ്ങനെ തന്നെ നിന്നു…
” കർത്താവേ ഞാൻ എന്നാത്തിനാ ആ ഡ്രാക്കുളയോട് കെട്ടിന് സമ്മതം എന്ന് പറഞ്ഞേ… അങ്ങേര് ഉമ്മ തന്നപ്പോൾ ഉളുപ്പില്ലാതെ നിന്ന് വാങ്ങിയേക്കുന്നു ഇതൊക്കെ എന്നതാ കർത്താവേ… ” തലയാകെ ചൊറിഞ്ഞു കൊണ്ട് കട്ടിലിൽ വന്നിരുന്നു…
” ഇയാൾക്ക് എന്നെ നേരത്തേ അറിയുന്നത് പോലേയാ പെരുമാറ്റം എങ്ങനെ അറിയാം എന്നെ… ” സ്വയം ഓരോന്ന് ചോദിച്ചിരുന്നവൾ…
അന്ന് തനിക്ക് ഉള്ളിൽ നിറഞ്ഞ അതേ ചോദ്യങ്ങൾ ആണ് മൂന്ന്മാസത്തിനിപ്പുറം ഈ കല്ല്യാണ രാത്രിയിലും എൻ്റെ ചിന്ത…
” ഹാ കൊച്ച് നേരത്തേ ഇങ് വന്നോ… കുറച്ചു കൊളീഗ്സ് ഉണ്ടായിരുന്നു അതാ വരാൻ ലേറ്റായേ…” അവൻ പറയുന്നത് ഒന്നും അവളുടെ കാതിലേക്ക് എത്തുന്നില്ല എന്ന് തോന്നിയവന്…
” ഹലോ… ആമി കൊച്ചേ… ” അലക്സ് അവളുടെ അടുത്ത് വന്നു തോളിൽ പിടിച്ചു.
” ഹാ… ” ഏതോ ഓർമയിൽ എന്നപോലെ അവൾ എഴുന്നേറ്റു.
” എന്നതാ കൊച്ച് ആലോചിച്ച് ഇരിക്കുന്നെ, ഫസ്റ്റ് നൈറ്റിനെ കുറിച്ചാണൊ… ” ഒരു കള്ളച്ചിരിയോടെ അവൻ ചോദിച്ചു.
” ഇച്ചായന് എന്നെ പെണ്ണ് കാണാൻ വരുന്നതിനു മുമ്പ് അറിയാമായിരുന്നോ… ” അവളിൽ നിന്നും ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നത് കൊണ്ട് അവന് ഞെട്ടലൊന്നും ഉണ്ടായില്ല.
” എന്താ നോക്കുന്നേ പറയ് ഇച്ചായാ… ”
” അറിയാം കൊച്ചേ… നമ്മള് ഒരേ സ്കൂളിലാണ് പഠിച്ചേ ഞാൻ പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് ഏഴാം ക്ലാസിൽ പഠിച്ചിരുന്ന നിന്നെ കാണുന്നത്… സത്യം പറയാലൊ കൊച്ചേ കണ്ട അന്നെ എനിക്ക് നിന്നെ ഇഷ്ടമാണ്… പ്രത്യേകിച്ച് നിൻ്റെയീ നീല കണ്ണുകൾ… അന്ന് മുതൽ നീ എവിടെ പോയാലും ഞാനുണ്ടായിരുന്നു നിന്റെ പിറകേ… പ്രേമിച്ചേ നീ കെട്ടു എന്നറിഞ്ഞപ്പോ വേറെ ഒരുത്തനൊടും നിനക്ക് പ്രേമം തോന്നിക്കല്ലേ കർത്താവേ എന്ന ദിവസവും ഞാൻ മുട്ടിപ്പായി പ്രാർത്ഥിച്ചിരുന്നു അത് എന്തായാലും കർത്താവ് കേട്ടു… പിന്നെ പഠിച്ച് ഈ ജോലി വാങ്ങി നിൻ്റെ വീട്ടിൽ വരുന്നത് വരെ നിന്റെ നിഴലായി ഞാൻ ഉണ്ടായിരുന്നു എപ്പോഴും… ഇപ്പൊ മനസിലായൊ കൊച്ചിന്… ” അവൻ അവളുടെ കവിളിൽ ചൂണ്ട് വിരൽ കൊണ്ട് ഒന്ന് തട്ടി.
” ഞാനും ഇച്ചായനെ മുമ്പ് കണ്ടിട്ടുണ്ട്… ”
” ഏഹ് എപ്പോ… ഞാനതിന് നിന്റെ മുന്നിൽ വന്നിട്ടില്ലല്ലോ.. ”
” നേരിട്ട് വന്നിട്ടില്ല പക്ഷേ… ”
” പക്ഷേ…”
” ഞാൻ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്… ”
” ഏഹ് അതെങ്ങനാടി കൊച്ചേ സ്വപ്നത്തിൽ കാണുന്നേ… ”
” കർത്താവാണെ നേരാന്നെ… ഞാൻ കണ്ടതാ… ” അവൾ നെഞ്ചിൻ കൈ വച്ചു.
” ആഹ് ശരി സമ്മതിച്ചു. എന്നാല് സ്വപ്നത്തിൽ എന്നതാ കണ്ടേ… ” അവൻ കുറുമ്പോടെ ചോദിച്ചു.
” അത് പിന്നെ… അന്ന്… നമ്മള്… ” അവൾ സ്വപ്നത്തിൽ കണ്ടത് ചിലത് സെൻസർ ചെയ്ത് പറഞ്ഞു.
അത് കേട്ടതും അലക്സ് അവളെ ആകമാനം ഒന്ന് നോക്കിയ ശേഷം പൊട്ടി ചിരിച്ചു… അവൻ്റെ പൊട്ടിച്ചിരി വല്ലാത്ത ഒരു കൗതുകത്തോടെ നോക്കി ഇരുന്നവൾ.
” ഹാ.. അമ്മച്ചീ… എനിക്ക് വയ്യ.. എന്നാടി കൊച്ചേ നീ ഇങ്ങനെ നോക്കണേ വായിൽ നിന്നും ഡ്രാക്കുള പല്ല് വല്ലതും വരുന്നുണ്ടോ എന്നാണൊ.
തൻ്റെ മനസിലുള്ളത് അത് പോലെ അവൻ പറഞ്ഞത് കേട്ട് അവൾ അതേയെന്ന് തലയാട്ടി… അവൻ വീണ്ടും പൊട്ടിച്ചിരിച്ചു…
“എൻ്റെ ആമീ… നിന്നെ ചിന്തിക്കാൻ വിട്ടാൽ ശരിയാകില്ല.. ” അവൻ അവളെ തന്നിലേക്ക് ചായ്ച്ച് കിടത്തി… അവളുടെ സ്വപ്നത്തെ അവൻ യാഥാർത്ഥ്യമാക്കി…