തൻ്റെ ശരീരത്തിലൂടെ എന്തോ ഇഴയുന്നത് പോലെ മാളുവിന് തോന്നി.? ഇരുട്ടിൽ അവൾ തിരിച്ചറിഞ്ഞു

 

 

കഴുകൻ കണ്ണുകൾ

രചന: Sheeba Joseph

 

മാളൂ നീ അവിടെ എന്ത് ചെയ്യുവാ?

ഒന്നുമില്ലമ്മേ….”ഈ കുട്ടിയുടെ ഒരു കാര്യം, എപ്പോഴും എവിടെയെങ്കിലും ചടഞ്ഞു കൂടി ഇരുന്നോളും.!നീ ഇങ്ങ് വന്നേ മാളൂ..എന്താമ്മെ?”ദേ അമ്മാവൻ വന്നിട്ടുണ്ട്..”

കുട്ടി വേണമെങ്കിൽ അമ്മാവൻ്റെ കൂടെ വീട്ടിൽ പോയി നിന്നോ. ?

അവധിയല്ലെ….രണ്ടു ദിവസം കഴിഞ്ഞ് വന്നാൽ മതി.?

“ഞാൻ പോണില്ല. ഞാനിവിടെ നിന്നോളാം.”

മാളു ഓടിപ്പോയി.എടാ മനോജേ, മാളുവിന് എന്താ പറ്റിയതെന്നറിയില്ല.”കുറച്ച് നാളായി ഇവള് ഇങ്ങനെയാണ്. ?

“ഒറ്റയ്ക്ക് എങ്ങും പോകില്ല..” ഓരോന്ന് ആലോചിച്ച് ഇരിക്കുന്നത് കാണാം. ”

ചേച്ചി അത് വലിയ കാര്യമൊന്നും ആക്കണ്ട.”

അവൾ വളർന്ന് വരികയല്ലെ. ഈ പ്രായത്തിലെ പെൺകുട്ടികൾ ഇങ്ങനെയാണ്.

ഞാൻ പിന്നെ വരാം ചേച്ചി…

മനോജ് യാത്ര പറഞ്ഞു പോകുന്നത്, ജനലിൻ്റെ വിടവിലൂടെ മാളൂ നോക്കി നിന്നു.

അവൾക്ക് ആശ്വാസമായി. !

“അവളുടെ അമ്മാവനാണ് മനോജ്.”

” അമ്മയുടെ ഏററവും ഇളയ ആങ്ങള.”

” ഇപ്പോൾ, ഏതോ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ”

ചെറുപ്പത്തിൽ, അവളെ എറ്റവും കൂടുതൽ എടുത്ത് നടന്നിരുന്നത് ഈ അമ്മാവൻ ആയിരുന്നു. അവൾക്കും ഒരുപാട് ഇഷ്‌ടമായിരുന്നു അമ്മാവനെ.

ഇടയ്ക്കെപ്പോഴോ, പഠന കാര്യവുമായി, കുറെക്കാലം പുറത്തെവിടെയോ ആയിരുന്നു.

“മാളു അപ്പോഴേയ്ക്കും ഒരു വലിയ പെണ്ണായി വളർന്നിരുന്നു.”

ഒരു അവധിക്കാലത്ത്, അവധി ആഘോഷിക്കുവാൻ മാളു അമ്മവീട്ടിലേയ്ക്ക് യാത്രയായി.

“വലിയമ്മയും, വല്യച്ഛനും അവിടെയുണ്ടായിരുന്നു. ”

“അമ്മാവനും അവധിയിൽ എത്തിയിരുന്നു. ”

കുഞ്ഞു നാളിലെ അടുപ്പമൊന്നും അവൾക്ക് അമ്മാവനോട് തോന്നിയിരുന്നില്ല. !

“വയസ്സറിയിച്ച പെണ്ണിൻ്റെ മാറ്റങ്ങൾ എല്ലാം തന്നെ അവളിലും ഉണ്ടായിരുന്നു.”

കളിയും ചിരിയുമായി അമ്മാവൻ അവളെ രസിപ്പിച്ചു കൊണ്ടിരുന്നു.

ഒരു രാത്രിയിൽ, പാതിരാ ആയികാണും, തൻ്റെ ശരീരത്തിലൂടെ എന്തോ ഇഴയുന്നത് പോലെ മാളുവിന് തോന്നി.?

ഇരുട്ടിൽ അവൾ തിരിച്ചറിഞ്ഞു, അത് തൻ്റെ അമ്മാവൻ്റെ കൈകൾ ആയിരുന്നു എന്ന്.

“അയാളുടെ കാമഭ്രാന്ത് അവളിൽ തീർത്ത് അയാൾ എഴുന്നേൽക്കുമ്പോൾ അയാൾ ഓർത്തില്ല, അതവളുടെ ശരീരത്തിനും മനസ്സിനും ഏൽപ്പിച്ച ആഘാതം എത്രത്തോളം വലുതായിരുന്നു എന്ന്. ”

മാളുവിന്, ഇതാരോടും പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ?

അമ്മയുടെ കുഞ്ഞാങ്ങളയെ അമ്മയ്ക്കു ജീവനായിരുന്നു.!

“താനാണ്, അവനെ വളർത്തിയതെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം അമ്മ പറയും. ”

ആ അമ്മയോട് ഇത് പറയാനുള്ള ധൈര്യം അവൾക്കില്ലായിരുന്നു.

പിന്നീട്, പല പ്രാവശ്യം കഴുകൻ കണ്ണുകളുമായി അയാൾ അവളെ സമീപിച്ചുവെങ്കിലും അതിൽ നിന്നെല്ലാം അവള് രക്ഷപെട്ടു പൊയ്ക്കൊണ്ടിരുന്നു.

“അമ്മാവൻ്റെ അടിക്കടിയുള്ള വരവ് അവൾക്ക് കൂടുതൽ അസ്വസ്ഥത ഉണ്ടാക്കി കൊണ്ടിരുന്നു.”

മാളുവിൻ്റെ സ്വഭാവത്തിൽ തന്നെ പല മാറ്റങ്ങളും സംഭവിച്ചു. അമ്മ, ദൈവങ്ങളെ കൂട്ടുപിടിച്ചു.

അവൾക്കൊരു മാറ്റവും വന്നില്ല.

ഇതിനിടയിൽ അമ്മാവൻ ജോലി കിട്ടി പോയിരുന്നു.

“അതവൾക്കൊരു ആശ്വാസം ആയെങ്കിലും… മാനസികമായി അവൾ തകർച്ചയുടെ വക്കിൽ എത്തിയിരുന്നു…”

“അച്ഛൻ്റെ സാമിപ്യം പോലും അവളെ ഭയപ്പെടുത്തി കൊണ്ടിരുന്നു. ഇരുട്ടിനെ പേടിയായി.”

ആരോ പറഞ്ഞതനുസരിച്ച് അവളെ കൗൺസിലിങ്ങിന് കൊണ്ടുപോയി.

മിടുക്കൻ ആയിരുന്നു അയാൾ.

“പ്രവീൺ എന്നായിരുന്നു അയാളുടെ പേര്. ”

അവളുടെ മനസിൻ്റെ ഉള്ളറകൾ അയാൾ എളുപ്പത്തിൽ തുറന്നു. അതിൽ നിന്നും അമ്മാവൻ്റെ കാമലീലകൾ അയാൾ ചികഞ്ഞെടുത്തു.

ഉപദേശങ്ങൾ കൊടുത്ത് അവളെ പുറത്ത് ഇരുത്തി, അച്ഛനെയും അമ്മയെയും അയാൾ സമാധാനിപ്പിച്ചു.

“കുട്ടിയെ നമുക്കു ശരിയാക്കി എടുക്കാം. കുറച്ച് പ്രാവശ്യം വരേണ്ടി വരും.”

“അമ്മാവൻ്റെ ലീലാവിലാസങ്ങൾ മാത്രം അയാൾ അവരോട് പറഞ്ഞില്ല.”

പറഞ്ഞ സമയങ്ങളിലെല്ലാം തന്നെ അവളെയും കൊണ്ടു അവർ കൗൺസിലിംഗ് സെൻ്ററിൽ എത്തി.

ഓരോ പ്രാവശ്യവും അയാൾക്ക് കേൾക്കേണ്ടിയിരുന്നത് അമ്മാവൻ്റെ ലീലകൾ ആയിരുന്നു. അയാളുടെ ഇക്കിളി ചോദ്യങ്ങളും ഉപദേശങ്ങളും തൻ്റെ പെൺ ശരീരത്തിലേയ്ക്കുള്ള കടന്നു കയറ്റം ആണെന്ന് അവൾക്ക് മനസ്സിലായി.

അമ്മാവനിൽ നിന്ന് ഒളിച്ചോടിയത് പോലെ തന്നെ കൗൺസിലിങ്ങിൽ നിന്നും അവൾ ഒളിച്ചോടി.

“തൻ്റെ മനസ്സിൻ്റെ ഇരുട്ടുമുറിയിൽ അമ്മാവനെയും, കൗൺസിലറെയും അവൾ താഴിട്ടു പൂട്ടി. ”

“കാലം, മുന്നോട്ട് പോയികൊണ്ടിരുന്നു.”

കുട്ടിയ്ക്ക് നല്ല ഒരു ആലോചന വന്നിട്ടുണ്ട് കേട്ടോ.? സർക്കാർ ഉദ്യോഗസ്ഥനാണ് ..”

“പേര് മനു. ”

അവര് തമ്മിൽ നല്ല ജാതക പൊരുത്തം ഉള്ളത് കൊണ്ട്, പെട്ടെന്നു തന്നെ കല്യാണം നടന്നു.

“മനു, നല്ല സ്നേഹമുള്ള ഒരു ഭർത്താവ് തന്നെയായിരുന്നു. ”

“മനുവും ഒത്തുള്ള ജീവിതം, അവൾക്ക് നല്ല സുരക്ഷിതത്വം കൊടുത്തിരുന്നു…”

ഇതിനിടയിലും, അമ്മാവൻ്റെ നിഴലാട്ടങ്ങൾ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നുവെങ്കിലും, മനു കൊടുത്തിരുന്ന സുരക്ഷിതത്വം അതിനെ എല്ലാം തട്ടി തെറിപ്പിച്ചു കൊണ്ടിരുന്നു.

“ഇതിനിടയിൽ മാളു ഒരമ്മ അമ്മയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു….”

ഏഴാം മാസം വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടുപോകാനുള്ള സമയമെത്തി.

“മനുവിനെ വിട്ടു പോകാൻ ഒത്തിരി വിഷമം ആയിരുന്നുവെങ്കിലും, കുടുംബത്തിൻ്റെ ചട്ടകൂടിനുള്ളിൽ വളർന്ന അവൾക്കത് അംഗീകരിക്കുക മാത്രമേ വഴി ഉണ്ടായിരുന്നുള്ളൂ. ”

അവിടെ, അടിക്കടിയുള്ള അമ്മാവൻ്റെ വരവ് അവളിൽ വീണ്ടും അസ്വസ്ഥത ഉണ്ടാക്കി കൊണ്ടിരുന്നു.

“വയറ്റുകണ്ണിയുടെ ശരീരം അവൾക്ക് രക്ഷയായിരുന്നു. ”

“സുഖപ്രസവം ആയിരുന്നു. ”

എന്നാലും ചട്ടങ്ങൾ അനുസരിച്ചു മൂന്നു മാസം കഴിഞ്ഞേ മനുവിൻ്റെ വീട്ടിലേയ്ക്ക് പോകാൻ പറ്റുമായിരുന്നുള്ളു.?

“പെറ്റ് എഴുന്നേറ്റു സുന്ദരി ആയിരുന്നു അവൾ. ”

അമ്മാവൻ്റെ കഴുകൻ കണ്ണുകൾ പല പ്രാവശ്യം അവളെ നോട്ടമിട്ടുവെങ്കിലും. ഒരു പെൺകുഞ്ഞിനെ പ്രസവിച്ച അമ്മ എന്ന നിലയിൽ, അവൾക്ക് സുരക്ഷ ഒരുക്കാൻ പ്രകൃതി തന്നെ അവളെ കരുത്തുള്ള ഒരു പെണ്ണ് ആക്കി മാറ്റിയിരുന്നു.

“അമ്മാവൻ്റെ നേരിട്ടുള്ള ആക്രമണം ഉണ്ടായില്ല എങ്കിലും, അവളുടെ ചുറ്റും വട്ടമിട്ടു പറക്കുന്ന കഴുകൻ്റെ ശീൽക്കാര ശബ്ദങ്ങൾ അവളെ അസ്വസ്ഥ ആക്കി കൊണ്ടേയിരുന്നു.”

” മനുവിൻ്റെ മുൻപിൽ ശീലാവതി ചമയാൻ നിനക്കർഹതയില്ലായെന്ന് ഇടയ്ക്കിടെ അവളെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. ”

മൂന്ന് മാസങ്ങൾക്ക് ശേഷം, അവൾ മനുവിൻ്റെ അടുത്തേയ്ക്ക് രക്ഷപെട്ടു ഓടുകയായിരുന്നു.

മനുവിനെ താൻ ചതിയ്ക്കുകയാണോ എന്ന ചിന്ത ഉണർത്തുവാൻ അമ്മാവൻ ഇടയ്ക്കിടെ അവളെ സന്ദർശിച്ചു കൊണ്ടിരുന്നു.

“ഒരു പാശ്ചാത്താപം പോലെ അവൾ മനുവിനെ ഭ്രാന്തമായി തന്നെ സ്നേഹിച്ചു വന്നു.”

“കാലങ്ങൾ മുന്നോട്ടു പോയി കൊണ്ടിരുന്നു.”

ഒരു ദിവസം, മനുവും മോളും മാളുവും കൂടി പുറത്തൊക്കെ ഒന്നു ഇറങ്ങിയതായിരുന്നു. മോൾക്ക് ഒരു ഉടുപ്പ് വാങ്ങാനായി ഒരു ഷോപ്പിൽ കയറി.

അവിടെ വച്ച് അപ്രതീക്ഷിതമായി മാളു ഒരാളെ കണ്ടു.

“ചെറുപ്പത്തിൽ, അവളെ കൗൺസിലിംഗ് ചെയ്ത ആ മഹാൻ…”

പ്രവീൺ. ..!

അവൾ, ഒഴിഞ്ഞുമാറുന്നതിന് മുൻപ് തന്നെ അയാൾ അവളെ കണ്ടിരുന്നു.

ആഹാ, മാളൂ തനിയ്ക്ക് സുഖമാണോ?

അതേ..

അവൾ മനുവിനെ പരിചയപ്പെടുത്തി.

പെട്ടെന്നു തന്നെ അയാൾ പറഞ്ഞു…

“ഞാൻ മാളുവിൻ്റെ അമ്മാവൻ്റെ കൂട്ടുകാരനാണ്, പ്രവീൺ.”

തിരിച്ചു പോകുവാൻ അവൾ തിടുക്കം കൂട്ടി. തിരിഞ്ഞു നടക്കുമ്പോൾ അയാൾ പുറകിൽ നിന്നും വിളിച്ചു.

മാളു നിൻ്റെ നമ്പർ ഒന്നു തന്നെ, ഇനി ഇവിടെ വരുമ്പോൾ വീട്ടിലേയ്ക്ക് ഒക്കെ വരാല്ലോ. ?

“കൊടുക്ക് മാളു, വിളിച്ചിട്ട് ഇനി എല്ലാവരെയും കൂട്ടി ഒരു ദിവസം ഇറങ്ങു കേട്ടോ.”

മനു ആണത് പറഞ്ഞത്…!

മനസ്സില്ലാ മനസ്സോടെ മാളു നമ്പർ കൊടുത്തു.

പാവം മനുവിന് അറിയില്ലല്ലോ ഇവരൊക്കെ ആരാണ് എന്ന്.?

“മാളുവിന്റെ നെഞ്ച് കിടന്ന് പിടയ്ക്കാൻ തുടങ്ങി..”

ഇയാള് എങ്ങാനും അമ്മാവൻ്റെ കാര്യം പറയുമോ?

“എൻ്റെ ദൈവമേ എന്തൊരു ജീവിതമാണ് എൻ്റേത്. ഞാനറിയാതെ വന്ന ഒരു തെറ്റിൻ്റെ പേരിൽ എന്തെല്ലാം സഹിക്കണം.”

രാവിലെ, മാളു എഴുന്നേറ്റ് വന്നതേ ഒള്ളൂ. ?മോബൈൽ എടുത്ത് നെറ്റ് ഓൺ ആക്കി. ഗ്രൂപ്പ് മെസേജുകൾ കുറെ വന്ന് കിടപ്പുണ്ട്. ”

“പരിചയം ഇല്ലാത്ത ഒരു നമ്പറിൽ നിന്നും ഒരു മെസ്സേജ്. ”

മാളു ഇത് ഞാനാണ് , ഫ്രീ ആകുമ്പോൾ താൻ എന്നെ ഒന്ന് വിളിയ്ക്കണം. ?

“പ്രൊഫൈൽ ഫോട്ടോ കണ്ടു മാളു ഞെട്ടി. ”

“കൗൺസിലർ പ്രവീൺ.”

” പെട്ടെന്ന് തന്നെ അവൾ ആ മെസ്സേജ് ഡിലീറ്റ് ചെയ്തു. ”

മനു ജോലിയ്ക്കും മോളെ സ്കൂളിലും വിട്ട് പണികൾ ഒതുക്കുമ്പോൾ വീണ്ടും മൊബൈലിൽ മെസ്സേജ് വന്ന ശബ്ദം കേട്ടു. ഫോൺ എടുത്തു നോക്കിയപ്പോൾ പിന്നേയും അയാൾ.

“അയാളുടെ ഉദ്ദേശം എന്താണ് എന്നറിഞ്ഞിട്ട് തന്നെ കാര്യം.”

മാളു അയാളുടെ നമ്പർ ഡയൽ ചെയ്തു.

ഹലോ..

“ഒറ്റ ബെല്ലിൽ തന്നെ ഫോൺ എടുത്തു.”

മാളൂ, താൻ എന്നെ വിളിയ്ക്കുമെന്ന് എനിയ്ക്ക് നന്നായിട്ട് അറിയാമായിരുന്നു. ?

“നമ്മള് തമ്മിൽ അതാണല്ലോ ഇരിപ്പ് വശം.”

” മാളുവിന് പേടിയായി. ”

എങ്കിലും അവൾ ചോദിച്ചു, എന്ത് ഇരിപ്പ് വശം.?

തൻ്റെ അമ്മാവൻ അവിടെ വരാറുണ്ടല്ലോ അല്ലേ? താൻ പേടിയ്ക്കേണ്ട, മനുവിനോട് ഞാൻ ഒന്നും പറയില്ല. താൻ എന്നെ കാണേണ്ടത് പോലെ ഒന്നു കണ്ടാൽ മതി. ?

“മാളു ഒന്നും മിണ്ടിയില്ല. താൻ എന്താണ് മിണ്ടാതെ നിൽക്കുന്നത്. ”

പേടിയ്ക്കേണ്ട.. വേറേ ആരും ഇത് അറിയില്ല. ?ഇന്ന് താൻ ഫ്രീ ആണോ?ഞാൻ അതിലെ വരുന്നുണ്ട്. അവിടെ വരുമ്പോൾ വിളിയ്ക്കാം. ?

” അയാള് ഫോൺ കട്ട് ചെയ്തു.”

മാളുവിന്, എവിടെയെങ്കിലും ചാടി ചത്താലോ എന്ന് തോന്നി. എത്ര കാലമായി താൻ അനുഭവിക്കുന്ന വേദനയാണ് ഇത്. ആരോടാണ് പറയുക.?

മനുവിനോട് പറഞ്ഞാൽ, ആ സ്നേഹം എന്നന്നേയ്ക്കും ആയി നഷ്ടപ്പെടുമോ?

“തനിയ്ക്ക്, ഇനി ഒരു ജീവിതം ഇല്ല. തന്നെ സഹായിക്കാൻ ആരുമില്ല. അച്ഛനും അമ്മയും ഭർത്താവും ആരും തന്നെ ഇല്ല. വഴി പിഴച്ചവൾ എന്ന പേരിൽ എനിയ്ക്ക് ജീവിക്കേണ്ട. ”

“മാളു, പൊട്ടിക്കരഞ്ഞു.”

മനുവും മോളും കൂടിയാണ് സ്കൂളിൽ നിന്നും വരുന്നത്. വരുന്ന വഴി സ്നാക്സ് ഒക്കെ വാങ്ങിയാണ് വരുന്നത്. മാളുവിന് ഇഷ്ട്ടമുള്ള പഴം പൊരി മേടിയ്ക്കാൻ അവർ മറന്നില്ല.

“വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ചു.”

“കതക് പൂട്ടി കിടക്കുവാണ്. താക്കോൽ പതിവായി വയ്ക്കുന്ന സ്ഥലത്ത് തന്നെ വച്ചിട്ടുണ്ട്.”

നിൻ്റെ അമ്മ ഇതെവിടെ പോയി മോളെ. ?മനു താക്കോൽ എടുത്ത് വാതിൽ തുറന്നു.”

ഒന്നു വിളിച്ചു നോക്കട്ടെ.മാളുവിൻ്റെ നമ്പർ ഡയൽ ചെയ്തു. ഫോൺ ബെല്ലടിയ്ക്കുന്നുണ്ട്. ”

ഫോൺ ഇവിടെ തന്നെയുണ്ടല്ലോ. ?മനു ബെൽ കേട്ട സ്ഥലത്തേയ്ക്ക് പോയി. ബെഡ്റൂമിൽ ആണ് ഫോൺ ഇരുന്നത്. അവിടെയും മാളുവിനെ കണ്ടില്ല. ”

അച്ഛാ ഓടി വാ.. ദേ അമ്മ..!

“മോളുടെ കരച്ചിൽ കേട്ട് മനു അങ്ങോട്ട് ഓടി. ”

“രക്തത്തിൽ കുളിച്ച് മാളു കിടക്കുന്നു.”

മാളൂ എഴുന്നേൽക്ക്, എന്താ പറ്റിയത്?

“അവൾക്ക് അനക്കം ഇല്ലായിരുന്നു.”കയ്യിലെ ഞരമ്പ് മുറിഞ്ഞു രക്തം ഒഴുകി കൊണ്ടിരുന്നു. മനു പെട്ടെന്ന് തന്നെ അവളെ ഹോസ്പിറ്റലിൽ എത്തിച്ചു.

“ഹോസ്പിറ്റലിൽ, ഐ സി യു വിൻ്റെ മുന്നിൽ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയാണ് മനുവും മോളും.”

“മോളെ ചേർത്ത് പിടിച്ചു അവൻ വിങ്ങിപ്പൊട്ടി. “ഇരുപത്തിനാല് മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല എന്ന് ഡോക്ടർ അറിയിച്ചു.?

” അവർ പോലീസിൽ റിപ്പോർട്ട് ചെയ്തു.”ആത്മഹത്യാശ്രമം ആണ്. !അവളുടെ ജീവന് തന്നെ ഉറപ്പില്ല.”

“ദൈവങ്ങൾ അവരെ കൈവിട്ടില്ല. രണ്ടു ദിവസത്തിന് ശേഷം മാളു കണ്ണു തുറന്നു. അവളെ, കാണുവാൻ ഡോക്ടർ അനുവാദം നല്കി. ”

“ബെഡ്ഡിൽ തളർന്നു കിടക്കുകയാണ് മാളു. മനു അവളെ ചേർത്ത് പിടിച്ചു.”

എന്തിനാണ് മോളെ നീ ഇങ്ങനെ ചെയ്തത്.?

ഞാൻ നിനക്ക് എന്തെങ്കിലും കുറവ് വരുത്തിയിട്ടുണ്ടോ?

നമ്മുടെ, മോളുടെ കാര്യം നീ ഓർക്കാഞ്ഞത് എന്താണ്.?

എന്താ പറ്റിയെ നിനക്ക്?

” മനു പൊട്ടിക്കരഞ്ഞു. ”

“മാളുവിന് കണ്ണുനീർ പോലും ഇല്ലായിരുന്നു. മരണം പോലും തന്നെ രക്ഷിച്ചില്ലല്ലോ എന്നവൾ ഓർത്തു. ”

“പാവം മനു.. അവന്, എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു.”

പെട്ടെന്ന്, പോലീസ് ഉദ്യോഗസ്ഥർ അകത്തേയ്ക്ക് വന്നു.

നിങ്ങൾ ഒന്നു പുറത്തോട്ട് നിൽക്കണം. ഞങ്ങൾക്ക് മൊഴി എടുക്കാനുണ്ട്. ?

” മനു പുറത്തിറങ്ങി. മാളു, അവളുടെ മനസ്സിൻ്റെ ഉള്ളറകൾ പോലീസിൻ്റെ മുൻപിൽ തുറന്നു കാട്ടി.”

പോലീസ്, അമ്മാവനെയും പ്രവീണിനെയും അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ മനു, മോളെയും മാളുവിനെയും ചേർത്തുപിടിച്ചു.

“ഇനി ഒരു കഴുകൻ കണ്ണുകൾക്കും അവരെ വിട്ടു കൊടുക്കാതെ….”

Leave a Reply

Your email address will not be published. Required fields are marked *