ഇത്രയും നന്ദിയില്ലാത്തവരും ഹൃദയം ഇല്ലാത്തവരും ആയിത്തീരാൻ പറ്റുമോ അമ്മാ ആൾക്കാർക്ക്”””എന്ന് ചോദിച്ചപ്പോൾ ഒന്ന് നോവോടെ ചിരിച്ചു അകത്തേക്ക് പോയി….

(രചന: J. K)

 

മോള് ചെറിയച്ഛൻ പറഞ്ഞത് കേട്ടില്ലേ ഞാൻ എന്താ ചെയ്യേണ്ടത്?? “”” എന്ന് മകളോട് ചോദിക്കുമ്പോൾ ആകെ ധർമ്മസങ്കടത്തിൽ ആയിരുന്നു വേണി…

 

“”” ആ ശാപം പിടിച്ച സ്ഥലം എന്തിനാണമ്മേ നമുക്ക് അത് കൂടി അവർക്ക് കൊടുത്തോളൂ അതും കൂടി കിട്ടിയാൽ അവരുടെ ആർത്തി അത്രയും കുറയും എങ്കിൽ അതല്ലേ നല്ലത് “””

 

എന്ന് പറഞ്ഞ മകളെ സ്നേഹപൂർവ്വം തലയിൽ തലോടി വേണി….

 

തന്നോടൊപ്പം ചിന്തിക്കാനുള്ള അവളുടെ കഴിവ് അത്ഭുതപ്പെടുത്തിയിരുന്നു വേണിയെ ഇത്ര ചെറുപ്പത്തിൽതന്നെ ഇത്ര പക്വത…. അത്ഭുതപ്പെട്ടു അവൾ…

 

പുറത്ത് അക്ഷമനായി കാത്തിരിക്കുന്ന അയാളോട് ചെന്ന് പറഞ്ഞു എവിടെയാണെന്ന് വച്ചാൽ പറഞ്ഞാൽ മതി ഞങ്ങൾ ഒപ്പിട്ട് തരാം എന്ന്…. അയാളുടെ മുഖത്ത് നിറഞ്ഞ ആ ചിരിക്കു ഒരു ചതിയുടെ ലാഞ്ജന കൂടി ഉണ്ടായിരുന്നു എങ്കിലും അത് കാര്യമാക്കിയില്ല..

 

“””” അറിയാലോ അമ്മയ്ക്ക് ഒട്ടും വയ്യ എന്ന് എന്റെ കൈയിൽ പൈസയില്ല അമ്മയെ ചികിത്സിക്കാൻ ഇതാണെങ്കിൽ ടൗണിലെ കണ്ണായ സ്ഥലത്ത് 40 സെന്റ്..

 

ഇത് വിറ്റാൽ അമ്മയെ സുഖമായി ചികിത്സിക്കാം അതുകൊണ്ട് മാത്രമാണ് പിന്നെ എന്റെ മാത്രം ഉത്തരവാദിത്വം അല്ലല്ലോ അമ്മ എല്ലാവർക്കും ഉണ്ടല്ലോ അവകാശം എന്ന്… “”

 

പകുതി ഭീഷണിയുടെ സ്വരത്തിലും പകുതി കാര്യമായും പറഞ്ഞു അവിടെ നിന്നും ഇറങ്ങി അയാൾ കൊടുക്കാമെന്നു പറഞ്ഞ സമാധാനത്തിൽ…

 

“”” ഇത്രയും നന്ദിയില്ലാത്തവരും ഹൃദയം ഇല്ലാത്തവരും ആയിത്തീരാൻ പറ്റുമോ അമ്മാ ആൾക്കാർക്ക്”””എന്ന് ചോദിച്ചപ്പോൾ ഒന്ന് നോവോടെ ചിരിച്ചു അകത്തേക്ക് പോയി….

 

ഉള്ളിൽ വല്ലാത്തൊരു പിടപ്പ് അവൾക്ക് തനിക്കായി നൽകാൻ ഇനി ഒന്നും ഇല്ല എന്ന യാഥാർത്ഥ്യം വല്ലാതെ ഉള്ളിനെ ചുട്ടു പൊള്ളിക്കുന്നു.. പതിനേഴു വയസ്സായ ഒരു പെൺകുട്ടിയാണ് അവൾ…

 

അവളുടെ ഭാവി.. പഠനം അതിനായി തനിക്ക് ഒരു നല്ല ജോലി പോലുമില്ല ആകെക്കൂടി ധർമ്മസങ്കടത്തിലായി വേണി….

 

മിഴികൾ നിറഞ്ഞുവന്നു അവൾക്ക് താൻ കരയുന്നത് ഒട്ടും ഇഷ്ടമല്ല… അതുകൊണ്ടാണ് മുറിയിൽ വന്ന് ഒറ്റക്കിരുന്ന് ഈ കരച്ചിൽ മുറിയിൽ മാലയിട്ട് തൂക്കിയ അയാളുടെ ഫോട്ടോ കാണെ, ഉള്ളിൽ ഒരു പുച്ഛം തികട്ടിവന്നു

 

മരിച്ചുപോയവരെ പറ്റി ദുഷിക്കുന്നത് നല്ലതല്ല എന്ന് അറിഞ്ഞ് തന്നെ, പഴയ കാലത്തിലേക്ക് മനസ്സ് സഞ്ചരിച്ചു..

 

18 വയസ്സ് ആയപ്പോഴാണ് അയാളുടെ കല്യാണാലോചന വന്നത്… സെൻട്രൽ ഗവൺമെന്റ് ഉദ്യോഗസ്ഥനായിരുന്നു…. അമ്മയും ഒരു അനിയനും മാത്രം വേറെ ബാധ്യതകൾ ഒന്നുമില്ല…

 

അതുകൊണ്ടുതന്നെ വേറൊന്നും ചിന്തിക്കാതെ വീട്ടുകാർ കല്യാണം കഴിപ്പിച്ചു വിട്ടു അയാളുടെ വീട്ടുകാരുടെ സ്വഭാവമോ അയാളുടെ സ്വഭാവമോ ഒന്നും ആരും അന്വേഷിച്ചില്ല

 

എല്ലാവർക്കും, അയാളുടെ ഗവൺമെന്റ് ജോലി എന്നതുമാത്രമായിരുന്നു പ്രധാനം അതുകൊണ്ടുതന്നെ മറ്റൊന്നും ചിന്തിക്കാതെ ആ കല്യാണം ഉറപ്പിച്ചു നടത്തി..

 

കല്യാണത്തിന്റെ ആദ്യ ദിവസത്തിൽ തന്നെ തുടങ്ങിയതായിരുന്നു അയാളുടെ സ്വഭാവ വൈകൃതം ഭാര്യയെന്ന നിലയിൽ ഒരിക്കലും അയാൾ കണ്ടിട്ടില്ല വെറുമൊരു അടിമയായിരുന്നു താൻ….

 

കിടപ്പറയിൽ അയാൾ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ സഹിച്ച് പുലരുവോളം ഇരുന്ന് കരഞ്ഞിട്ടുണ്ട്.. ആരോടെങ്കിലും പറയാൻ ഭയമായിരുന്നു.. അല്ലെങ്കിൽ ഇതൊക്കെ പുറത്തു പറയാമോ എന്ന് ആ വയസ്സിൽ അറിയില്ലായിരുന്നു..

 

എല്ലാം സഹിച്ച് അയാളുടെ കൂടെ നിന്നു..

വീട്ടിലേക്ക് പോലും പറഞ്ഞ് അയക്കില്ല അവിടെനിന്ന് ആരെങ്കിലും വിളിച്ചാൽ അയാള് അല്ലെങ്കിൽ അമ്മ കൂടെ നിൽക്കും എന്താണ് സംസാരിക്കുന്നത് എന്ന് നോക്കാൻ.. അയാളുടെ സ്വഭാവം അയാളുടെ അമ്മയ്ക്ക് നല്ലവണ്ണം അറിയാമായിരുന്നു…

 

എന്നെ ഉപദ്രവിക്കുന്നത് കണ്ടാൽ മിണ്ടാതെ നിൽക്കും…

 

എന്നിട്ടും ഒരിക്കൽ അവരോരു സ്ത്രീയല്ലേ എന്ന് കരുതി ഞാൻ പരാതി പറഞ്ഞപ്പോൾ അത് അയാൾക്ക് തന്നെ പറഞ്ഞു കൊടുത്തു എന്നെ തല്ലുകൊള്ളിപ്പിച്ചിട്ടുണ്ട് ആ അമ്മ പിന്നീട് ആരോടും പറയാൻ ഞാൻ മുതിർന്നിട്ടില്ല….

ഭയമായിരുന്നു എല്ലാവരെയും

 

ഗർഭിണിയാണ് എന്നറിഞ്ഞപ്പോൾ ഞാൻ ഏറെ സന്തോഷിച്ചു അവരുടെ എന്നോടുള്ള മനോഭാവത്തിൽ മാറ്റം വരുമെന്ന് കരുതി എന്റെ തെറ്റിദ്ധാരണ മാത്രമായിരുന്നു അത്..

അവർക്ക് യാതൊരു മാറ്റവും വന്നില്ല…

 

പകരം ഉപദ്രവങ്ങൾ കൂടിയതേയുള്ളൂ എല്ലാം സഹിച്ച് ഞാൻ എന്റെ മോൾക്ക് ജന്മംനൽകി…

 

എന്റെ വീട്ടിൽ പ്രസവത്തിനായി പോയ കുറച്ചുകാലം മാത്രം ആയിരുന്നു ഞാൻ ഇത്തിരി സ്വൈര്യവും സമാധാനവും അനുഭവിച്ചത്…

 

പ്രസവം കഴിഞ്ഞ് അമ്മയായിരുന്നു കുളിപ്പിച്ചിരുന്നത് എന്റെ ദ്ദേഹത്ത് കിടന്നിരുന്ന പാടുകൾ കണ്ട് അമ്മ തന്നെയാണ് ഇത് എന്താണ് എന്ന് ചോദിച്ചത്.. അവിടെ നിന്നും ഞാനേറ്റ പീഡനങ്ങൾ മുഴുവൻ പറയേണ്ടിവന്നു…

 

അമ്മയ്ക്കും എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു കാരണം ഇതിനെല്ലാം ഉത്തരവാദി അവരും കൂടിയാണല്ലോ…. എന്നെ അയാളുടെ തലയിൽ ഒരു ജോലിയുണ്ട് എന്നുള്ള പേരിൽ കെട്ടിവച്ചത് എല്ലാവരും ചേർന്ന് ആയിരുന്നു .. അന്ന് ആണ് അച്ഛനും അറിഞ്ഞത് അന്വേഷിക്കാതെ മകളെ കൊടുത്തതിന്റെ ദൂഷ്യം….

 

അച്ഛൻ തീർത്തും നിസ്സഹായനായിരുന്നു താഴെയുള്ള വളർന്നുവരുന്ന രണ്ടു പെൺകുട്ടികളെ മറന്ന് എന്നോട് അവിടെത്തന്നെ നിന്നോളാൻ പറഞ്ഞു.. ഇനി തിരിച്ചു പോണ്ടാ എന്ന്…

 

പക്ഷേ എനിക്കറിയാമായിരുന്നു ആ ഉള്ളിലുള്ള ആദി… അതുകൊണ്ട് തന്നെയാണ് ഇനി ഒരിക്കലും ഉപദ്രവിക്കില്ല എന്ന് അവരുടെ മുന്നിൽ ഉറപ്പു നൽകി എന്നെ കൂട്ടിക്കൊണ്ടുവരാൻ വന്നപ്പോൾ അയാൾക്ക് ഒപ്പം വീണ്ടും അവിടേക്ക് തന്നെ പോയത്….

 

അനിയൻ കല്യാണം കഴിച്ചു കൊണ്ടു വന്നപ്പോൾ ആ വീടിന്റെ കാര്യങ്ങളെല്ലാം മാറി തുടങ്ങി..

 

അനിയൻ ഭാര്യയുടെ പക്ഷത്തായിരുന്നു അതുകൊണ്ടുതന്നെ അമ്മയ്ക്ക് അവിടെ സ്ഥാനം ഇല്ലാതായി.. ചേട്ടനും അനിയനും തമ്മിൽ വഴക്കായി അപ്പോഴാണ് എന്നെയും കുഞ്ഞിനേയും കൊണ്ട് എന്റെ ഭർത്താവ് മാറി താമസിച്ചത്…

 

വലിയൊരു അനുഗ്രഹമായിരുന്നു അത് എന്നെ സംബന്ധിച്ചിടത്തോളം… വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ അവിടെ കഴിഞ്ഞു പോയി എങ്കിലും ഇടയ്ക്ക് തല്ലും വഴക്കും ഒക്കെ ഉണ്ടാകുമായിരുന്നു അയാൾ…

 

ഇടയ്ക്ക് അനിയൻ കാണാൻ വന്നിരുന്നു ഭാഗം വെപ്പ് പെട്ടെന്ന് തന്നെ നടത്തണം എന്നു പറയാൻ അങ്ങനെ ഭാഗംവച്ച് നല്ല ഓഹരി അനിയൻ തട്ടിയെടുത്തു..

 

ആകെ ഞങ്ങൾക്ക് കിട്ടിയത് ടൗണിൽ 40 സെന്റ് സ്ഥലം ആണ് അതിന്റെ ഇരട്ടിയോളം അനിയൻ കൈവശം വച്ചു ആരും ഒന്നും പറഞ്ഞില്ല…

 

കാരണം അമ്മ അയാളുടെ ഭാഗമായിരുന്നു..

സ്വത്തിനെ കാൾ സമാധാനം അല്ലേ വലുത് എന്ന് ഞാനും കരുതി.. പിന്നെ 40 സെന്റ് ഉണ്ടല്ലോ എന്റെ മോള് വളർന്നു വലുതാകുമ്പോൾ അവൾക്ക് എന്തിനും അത് മതി എന്നും കരുതി….

 

കാര്യങ്ങൾ കൈവിട്ടു പോയത് പെട്ടെന്നാണ് ഭാഗം നടക്കുന്നതിനു മുൻപ് തന്നെ ചേട്ടൻ ഒരു ഹൃദയാഘാതം വന്ന് ഞങ്ങളെ വിട്ടുപോയി….

 

അദ്ദേഹത്തിന്റെ ജോലി ആശ്രിതർക്ക് കിട്ടും എന്ന് പറഞ്ഞ് കുറെ അതിന്റെ പുറകെ നടന്നു പക്ഷേ ഒന്നും ശരിയായില്ല എങ്കിലും, ഇരിക്കുന്ന വീടും ടൗണിലുള്ള സ്ഥലവും ഉണ്ടല്ലോ എന്ന സമാധാനം ആയിരുന്നു എനിക്ക്..

 

ആദ്യമൊന്നും അവകാശത്തിന് വന്നില്ലെങ്കിലും പിന്നീട് അനിയൻ മുഴുവൻ സ്വത്തും വേണമെന്ന് പറഞ്ഞ് നടക്കുകയാണ്…

 

അന്ന് ഭാഗം വെക്കുന്നതിന് മുമ്പ് തന്നെ ചേട്ടൻ മരിച്ചത് കൊണ്ട് ഒന്നും നടന്നില്ല ഇപ്പോൾ ഞങ്ങളുടെ രണ്ടുപേരുടെയും സമ്മതപ്രകാരം അനിയൻ എല്ലാ വസ്തുക്കളും തട്ടിയെടുക്കാനുള്ള ഒരുക്കത്തിലാണ് അതിന് ഒരു മുടന്തൻ ന്യായങ്ങളും…

 

എന്തു വേണം എന്നറിയാതെ നിന്നു അപ്പോഴാണ് മോള് പറഞ്ഞത് എല്ലാം അയാൾക്ക് തന്നെ കൊടുത്തേക്കാൻ…

 

അമ്മയ്ക്ക് ഞാനില്ലെ എന്നെ വിശ്വാസമില്ലേ എന്ന് പറഞ്ഞപ്പോൾ, എനിക്ക് അവളെ മാത്രമേ ഈ ലോകത്ത് വിശ്വാസം ഉള്ളു എന്ന് പറഞ്ഞ്,

ആ ധൈര്യത്തിൽ എല്ലാം അയാൾക്ക് തന്നെ കൊടുത്തു……

 

കഴിയുന്ന രീതിയിൽ ജോലി എല്ലാം ചെയ്തു ഞങ്ങൾ അന്തസ്സോടെ തന്നെ ജീവിതം മുന്നോട്ടു കൊണ്ടുപോയി…

 

വാശിയോടെ പഠിച്ച് എല്ലാത്തിലും ജയിച്ചു കാണിച്ചു അവളും കൂടെ നിന്നു.. അവൾക്ക് കൂടെ ഒരു ജോലി ആയാൽ ഞങ്ങളുടെ ജീവിതം സുന്ദരമായി മുന്നോട്ടു പോകുമെന്ന് ഉറപ്പുണ്ടായിരുന്നു..

 

ചെയ്യുന്ന കർമ്മങ്ങൾക്ക് ഇവിടെ തന്നെ ഫലവും കിട്ടുമെന്ന് ആരോ പറഞ്ഞിട്ടില്ലെ അത് തീർച്ചപ്പെടുത്തുക ആയിരുന്നു പിന്നീടുള്ള അയാളുടെ അനുഭവങ്ങൾ…

 

എല്ലാം സ്വന്തമാക്കിയത് ഭാര്യയുടെ പേരിൽ ആയിരുന്നു അവൾ അയാളെയും ഉപേക്ഷിച്ച് മറ്റാരുടെയോ കൂടെ ഇറങ്ങി പോയി…

 

അമ്മയും മകനും തെരുവിലിറങ്ങി.. ഒരു സ്ത്രീയെന്ന പരിഗണന അമ്മയ്ക്ക് മാത്രം ഇത്തിരി പരിഗണന കൊടുത്തു അവർ അർഹ അല്ലെങ്കിൽ കൂടി…

Leave a Reply

Your email address will not be published. Required fields are marked *