ഞാൻ ഒരു സ്ത്രീയുടെ കൂടെ നിന്നാൽ പോലും അയാൾക്ക് സംശയമായിരുന്നു… അങ്ങനെയുള്ള ദിവസം അയാൾ ക്രൂരമായി എന്നെ തല്ലി ചതയ്ക്കും

(രചന: Jk)

 

“”എടാ ഞാൻ അവളെപ്പറ്റി അന്വേഷിച്ചു അവളുടെ വിവാഹം ഒരിക്കൽ കഴിഞ്ഞതാ!!! ഇപ്പോ ഡിവോഴ്സ് ആണ് ഇപ്പോൾ സ്വന്തം വീടൊക്കെ ഉപേക്ഷിച്ച് ഇവിടെ ഓഫീസിനടുത്ത് ഒരു വാടക വീട്ടിൽ അമ്മയുടെ കൂടെയാണ്…!”””

 

സാം അങ്ങനെ വന്ന് പറഞ്ഞതും ആകെ തകർന്നു പോയിരുന്നു രാജേഷ്!!!

 

അവളുടെ വിവാഹം ഒരിക്കൽ കഴിഞ്ഞതായിരുന്നു എന്ന് വാർത്തയായിരുന്നു തന്നെ ഞെട്ടിച്ചത്..

 

“””ആ കൊച്ചിനെ കണ്ടാൽ ഇങ്ങനെയൊന്നും നടന്നതാണെന്ന് പറയുകയേ ഇല്ല അവൾ എല്ലാരോടും ചിരിച്ചും കളിച്ചും വർത്തമാനം പറയുമ്പോൾ, ആരേലും കരുതുവോ ഇതുപോലെ ഒരു ട്രാജിക് പാസ്റ്റുണ്ട് എന്ന്!!!””

 

താൻ പറഞ്ഞത് തന്നെ ആലോചിച്ചിരിക്കുകയായിരുന്നു താൻ അത് ശരിയാണ് എല്ലാവരോടും ചിരിച്ചു കളിച്ച് വർത്തമാനം പറയുന്നത് കണ്ടിട്ടുള്ളൂ ഓഫീസിലേക്ക് ട്രാൻസ്ഫറായി വന്നപ്പോൾ തന്നെ തനിക്ക് ആകെക്കൂടി ഇവിടെ ആകർഷണം തോന്നിയത് അവളായിരുന്നു…

 

മേഘ!””””

വെളുത്ത കൊലുന്നനെ ഒരു സുന്ദരിക്കുട്ടി… നാളുകൾ ചെല്ലന്തോറും അവളെ കൂടുതൽ ഇഷ്ടപ്പെടുകയായിരുന്നു… ഓഫീസിലുള്ള എല്ലാവരോടും ഒരുപോലെ അടുപ്പം വെച്ചു പുലർത്തിയിരുന്നവൾ എന്നാൽ ഓവർ അറ്റാച്ച്മെന്റ് ആരോടും ഇല്ല എല്ലാവരെയും ഒരു കൈയ്യകലത്തിൽ നിർത്തും..

 

കൊടുത്ത ജോലി കൃത്യതയോടെ ചെയ്യും!!! അതിൽ അവളെ ശകാരിക്കാനോ കുറ്റം പറയാനോ ഒന്നും തന്നെ ഉണ്ടാവില്ല എല്ലാംകൊണ്ടും ഒരു പെർഫെക്ട് ഗേൾ.. കാണാനും സുന്ദരി അതുകൊണ്ട് തന്നെയാണ് തനിക്ക് അവളോട് വല്ലാത്തൊരു ഇഷ്ടം തോന്നിയത്…

 

സാമിനോട് പറഞ്ഞതല്ല അവൻ തന്റേ കാട്ടിക്കൂട്ടലുകളിൽ നിന്ന് ഗ്രഹിച്ചെടുത്തതാണ് അവളോടുള്ള തന്റെ ഇഷ്ടം… സാമും താനും ഒരുമിച്ച് പഠിച്ചതാണ് ചെറുപ്പം മുതലേ അവൻ തന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു..

തന്റെ കൈ ഒന്ന് അനങ്ങിയാൽ എന്തിനാണെന്ന് അവൻ തിരിച്ചറിയും അങ്ങനെയുള്ള ആളോട് എങ്ങനെ ഒളിച്ചുവയ്ക്കാനാണ് ഇത്രയും വലിയൊരു കാര്യം ചോദിച്ചപ്പോൾ, നുണ പറയാതിരുന്നത് അതുകൊണ്ടുതന്നെയാണ്..

 

പറഞ്ഞപ്പോൾ തന്നെ ബാക്കി അവളുടെ ഡീറ്റെയിൽസ് എല്ലാം എടുത്തിട്ട് വരാം എന്ന് പറഞ്ഞ് മുങ്ങിയതാണ് അവൻ വിചാരിച്ചാൽ ഈ ലോകത്ത് എന്ത് കാര്യത്തിന്റെയും ഡീറ്റെയിൽസ് വള്ളി പുള്ളി വിടാതെ എടുക്കാൻ കഴിയും..

 

അങ്ങനെ വന്ന് പറഞ്ഞതാണ് ഇപ്പോൾ,

പക്ഷേ അത് കേട്ടതും തന്റെ മനസ്സാണ് തകർന്നത് ഒരിക്കലും ഇങ്ങനെയൊരു കാര്യം പ്രതീക്ഷിച്ചിരുന്നില്ല…

 

അന്ന് മുഴുവൻ അതിനെപ്പറ്റി ആലോചിച്ചു എന്തിന്റെ പേരിൽ ആകും അവളുടെ ആദ്യത്തെ വിവാഹം തകർന്നത് എന്ന്!! ഒരുപക്ഷേ അയാൾ ഒരു കള്ളുകുടിയൻ ആവാം, അല്ലെങ്കിൽ അവളെ ക്രൂരമായി ഉപദ്രവിച്ചരിക്കാം..

 

അങ്ങനെയുള്ള ഒരാളുടെ കൂടെ കഴിക്കാൻ പറ്റാഞ്ഞിട്ട് ആവാം അവൾ ഡിവോഴ്സ് മേടിച്ച് അമ്മയെയും കൊണ്ട് ഇങ്ങോട്ട് പോന്നത് അതും നാട്ടുകാരുടെ കുത്തുവാക്കുകൾ കേൾക്കാതിരിക്കാൻ ആകാം…

 

അവളെ ന്യായീകരിക്കാൻ ഒരുപാട് കാരണങ്ങൾ മനസ്സിൽ നിരത്തി രാജേഷ്..

ഒടുവിൽ തീരുമാനമെടുത്തു എന്ന് തന്നെയായാലും അവളെ ജീവിതത്തിൽ കൂടെ കൂട്ടാം എന്ന്….

 

ഇത്തവണ സാമിനെ വിളിച്ചില്ല ഒറ്റയ്ക്ക് തന്നെയാണ് അവളോട് പോയി ഇതിനെ പറ്റി സംസാരിച്ചത് ഒരുപാട് നാളായി അവൾ തന്റെ മനസ്സിൽ ഉണ്ട് എന്ന് തനിക്ക് അവളെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന്….

 

ഒറ്റവാക്കിൽ അവൾ ഉത്തരം തന്നിരുന്നു ഇനി ഒരു ദാമ്പത്യ ജീവിതത്തെപ്പറ്റി ഞാൻ ഓർക്കുന്നു പോലും ഇല്ല എന്ന്…

 

അതും പറഞ്ഞ് മിണ്ടാതെ നടന്ന നീങ്ങുന്ന ഒരുപാട് നിരാശ എന്റെ മനസ്സിലേക്ക് കോരി ഇട്ടിരുന്നു…

 

അടുത്തദിവസം ഓഫീസിലേക്ക് പോകാൻ തോന്നിയില്ല അവളെ ഫെയ്സ് ചെയ്യേണ്ടി വരുമോ എന്ന് ഭയം.

 

ശരിക്കും പറഞ്ഞാൽ ഭയമല്ല ഒത്തിരി ആഗ്രഹിച്ചിട്ട് നെഗറ്റീവായി ഒരു മറുപടി പ്രതീക്ഷിക്കാതിരിക്കുമ്പോൾ അങ്ങനെ സംഭവിച്ചാൽ ഉണ്ടാകുന്ന ഒരു തരം വല്ലായ്മ അതാണ് ഇപ്പോൾ തനിക്കുള്ളത്..

 

രണ്ടുദിവസം ലീവെടുത്ത് മൂന്നാമത്തെ ദിവസമാണ് അങ്ങോട്ടേക്ക് ചെന്നത്… അവൾ പോകുന്ന വഴിയിൽ ഉണ്ടായിരുന്നെങ്കിലും കണ്ടഭാവം നടിച്ചില്ല..

 

എന്തോ ആവശ്യത്തിന് അന്ന് എന്റെ ക്യാബിനയിലേക്ക് കയറിവന്ന അവൾ എന്നോട് കുറച്ച് സംസാരിക്കാനുണ്ട് എന്ന് പറഞ്ഞിരുന്നു താല്പര്യമില്ലായിരുന്നു അവൾക്ക് പറയാനുള്ളത് കേൾക്കാൻ പിന്നെയും അവൾ റിക്വസ്റ്റ് ചെയ്തപ്പോൾ എന്താണ് പറയാനുള്ളത് കേൾക്കാം എന്നൊരു മനസ്സ് എനിക്കും ഉണ്ടായി അതുകൊണ്ടാണ് വൈകിട്ട് ഓഫീസ് ടൈം കഴിഞ്ഞ് കോഫി ഹൗസിൽ കാണാം എന്ന് പറഞ്ഞത്…

 

ഞാൻ എത്തുന്നതിനു മുൻപേ അവൾ അവിടെ എത്തിയിരുന്നു എന്നെ നോക്കി ഒന്ന് ചിരിച്ചു..

ഞാൻ അവളുടെ അരികിൽ ചെന്നിരുന്നു.

 

“”‘ സാറിനെ ഇഷ്ടമില്ലാത്തതുകൊണ്ട് അല്ല ഞാൻ വിവാഹത്തിന് സമ്മതമല്ല എന്ന് പറഞ്ഞത് അറിഞ്ഞുകൊണ്ട് ഒരാളെ അപകടത്തിലേക്ക് തള്ളി വിടാൻ കഴിയാത്തതുകൊണ്ടാണ്!”””

 

എന്ന് അവൾ പറഞ്ഞപ്പോൾ എന്താണ് അവൾ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല അവൾ തുടർന്നു…

 

“” തീർത്തും ഒരു സൈക്കോയേ ആണ് ഞാൻ വിവാഹം കഴിച്ചത്!! അയാൾക്ക് സംശയരോഗം ആയിരുന്നു!!!

 

സാധാരണ മറ്റ് പുരുഷന്മാരെയും ചേർത്താണ് സംശയം തോന്നാറ്. ഇത് ഞാൻ ഒരു സ്ത്രീയുടെ കൂടെ നിന്നാൽ പോലും അയാൾക്ക് സംശയമായിരുന്നു…

അങ്ങനെയുള്ള ദിവസം അയാൾ ക്രൂരമായി എന്നെ തല്ലി ചതയ്ക്കും…

സഹിക്കാൻ ആയപ്പോഴാണ് ഞാൻ ആ വീട് വിട്ട് എന്റെ വീട്ടിലേക്ക് പോന്നത്….

 

ഒരുപാട് വേണ്ട എന്ന് പറഞ്ഞിരുന്നു ഞാൻ ആ വിവാഹം… പഠിക്കണം എന്നായിരുന്നു ആഗ്രഹം… അച്ഛൻ നിർബന്ധപൂർവ്വം നടത്തിയതാണ് അയാളുടെ സ്വഭാവം ഇങ്ങനെയൊക്കെയാണ് എന്നറിഞ്ഞ അച്ഛൻ ആകെ തകർന്നു… പിന്നെ

അധികനാളൊന്നും അച്ഛൻ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നില്ല മകളുടെ ജീവിതം കൈവിട്ടു പോയതിന്റെ ഷോക്കിൽ അദ്ദേഹം ഞങ്ങളെ വിട്ടുപോയി…

 

എല്ലാം അവിടെ തീർന്നു എന്ന് കരുതിയ എനിക്ക് തെറ്റിപ്പോയി എന്റെ പുറകെ നിഴലുപോലെ അയാൾ ഉണ്ടായിരുന്നു അല്ല ഇപ്പോഴും ഉണ്ട് ഞാൻ ആരോടെങ്കിലും വർത്താനം പറഞ്ഞാൽ, അടുത്തിടപഴകിയാൽ അവരെയെല്ലാം അപകടപ്പെടുത്തും…

 

ഞങ്ങളുടെ വീട്ടിൽ പോലും നിൽക്കാൻ കഴിയാത്തത് അതുകൊണ്ടാണ് അയൽവക്കക്കാരുമായി എല്ലാം ഇയാൾ പോയി പ്രശ്നങ്ങളുണ്ടാക്കി…

 

കഴിഞ്ഞ ഒരു ദിവസം ഓഫീസിലേക്ക് വരാൻ വൈകിയത് കൊണ്ട്, ഇവിടെ അടുത്ത് ജോലി ചെയ്യുന്ന എന്റെ കൂട്ടുകാരിയുടെ ചേട്ടന്റെ ലിഫ്റ്റ് ഞാൻ സ്വീകരിച്ചു….

പിറ്റേദിവസം അറിയുന്നത് അദ്ദേഹത്തെ ഒരു കാറിടിച്ചു എന്നാണ് സാരമായ പരിക്കുണ്ട് അതിനു പിന്നിലുള്ള ആളെ തിരയേണ്ടി വന്നില്ല..

 

അതയാൾ തന്നെയാണെന്ന് എന്നോട് വന്ന് പറഞ്ഞു!!!

ഈ ജന്മം മറ്റൊരാളുമായി എന്നെ ജീവിക്കാൻ അനുവദിക്കില്ല എന്നും…

 

“”” സാറിനെ എനിക്കിഷ്ടമാണ് എന്റെ നേർക്ക് നീളുന്ന സാറിന്റെ നോട്ടങ്ങൾ ഞാൻ ശ്രദ്ധിച്ചിരുന്നു!! തന്നെയുമല്ല മറ്റുള്ളവരോടുള്ള സാറിന്റെ അനുകമ്പയും പെരുമാറ്റവും എല്ലാം സാറിനോടുള്ള എന്റെ ഇഷ്ടം കൂട്ടിയ ഘടകങ്ങളാണ്…

 

അത്രയും ഞാൻ ഇഷ്ടപ്പെടുന്ന ആളെ അറിഞ്ഞുകൊണ്ട് ഒരു അപകടത്തിലേക്ക് വിട്ടുകൊടുക്കാൻ എനിക്ക് കഴിയില്ല ദയവുചെയ്ത് എന്നോട് ഒരു വിരോധവും തോന്നരുത്!!!””

 

അത്രയും പറഞ്ഞ നടന്നകലുന്നവളെ ഞാൻ വെറുതെ നോക്കി…

അങ്ങനെ ഒരാളുടെ ഇഷ്ടത്തിന് നിന്നു കൊടുക്കാനുള്ള കളിപ്പാവ അല്ലല്ലോ അവൾ!!!

 

എന്ന് മനസ്സു മന്ത്രിച്ചു അന്ന് അവൾ ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ മനപ്പൂർവ്വം തന്നെ ഞാൻ അവളെ എന്റെ കാറിൽ കയറ്റി…

 

വേണ്ടെന്ന് കെഞ്ചി പറഞ്ഞിട്ടും ഞാൻ കേട്ടില്ല.

അവളെ അവളുടെ വീടിന്റെ അടുത്ത് ഡ്രോപ്പ് ചെയ്തു പോയ എനിക്ക് മുന്നിൽ മറ്റൊരു കാർ കുറുകെ വന്നു നിന്നിരുന്നു ആളെ എനിക്ക് മനസ്സിലായിരുന്നു.

 

എനിക്ക് ഉറപ്പായിരുന്നു അയാൾ വരും എന്ന്.. അതുകൊണ്ടുതന്നെ ഞാൻ വിളിച്ചു പറഞ്ഞ എന്റെ കൂട്ടുകാർ എന്റെ കൂടെ വന്നിരുന്നു പുറകിലായി…

 

അവന്മാർക്ക് പിന്നെ തല്ലിയിട്ട് വരാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്ന ശീലമാണ്..

അതുപോലെ അവന്മാർ പെരുമാറിക്കളഞ്ഞു…

ഇനി ആ പെണ്ണിന്റെ പേര് ഓർമ്മിക്കുമ്പോൾ പോലും അവന് മുട്ടിടിക്കും….

 

അവനെക്കൊണ്ട് തന്നെ അവളോട് മാപ്പ് പറയിച്ചു…

ഇനിയൊരിക്കലും അവളുടെ പുറകെ നടന്ന ശല്യപ്പെടുത്തില്ല എന്ന് അവളുടെ മുന്നിൽ നിന്ന് തന്നെ സത്യം ചെയ്യിച്ചു..

 

ഇനി ഇതിന്റെ വേദന പോയി പിന്നെയും പുറകെ നടക്കാൻ തുടങ്ങിയാൽ എന്തുവേണമെന്ന് ഞങ്ങൾക്കറിയാമായിരുന്നു…

ഇത്തവണ അവൾക്കെന്റെ പ്രൊപോസൽ നിരസിക്കാനായില്ല…

ഒറ്റ ഡിമാൻഡ് ഉണ്ടായിരുന്നുള്ളൂ അമ്മയെ തനിച്ചാക്കില്ല എന്ന്…

 

അവളുടെ കഴുത്തിൽ ഒരു താലി ചാർത്തി എന്റെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോൾ അവളുടെ അമ്മയും ഉണ്ടായിരുന്നു ഞങ്ങളുടെ കൂടെ…

 

ഏറെക്കാലത്തിനുശേഷം സുരക്ഷിതത്വബോധത്തോടെ എന്റെ നെഞ്ചിൽ തലചായ്ച്ച് സമാധാനത്തോടെ ഉറങ്ങി അന്നവൾ…

Leave a Reply

Your email address will not be published. Required fields are marked *