വെള്ളാരം കണ്ണുള്ള മാലാഖ
(രചന: ശിവ ഭദ്ര)
“ശ്രീയെട്ടാ… ഏട്ടോ…. ഒന്നിങ്ങു വന്നേ… എത്ര നേരമായി ഞാനിങ്ങനെ വിളിക്കുന്നെ…”
“എന്താ വാമി ….. നീ കാര്യം പറ…. ”
” കാര്യം പറയുന്നില്ല… ഇവിടെ വാ.. എന്നിട്ട് പറയാം… ”
“ന്റെ വാമി .. ഒരഞ്ചു മിനിറ്റ്… ഇന്ത്യ -ഓട്രേലിയ മാച്ചിന്റെ ലാസ്റ്റ് ഓവറാടി …
മൂന്ന് ബോൾ..പതിനഞ്ചു റൺസ്… ഇന്ത്യ ജയ്ക്കുമോ നോക്കട്ടെ.. ജയിക്കാൻ ചാൻസ് കൂടുതലാ…”
“ഓ….. അല്ലെങ്കിലും നിങ്ങൾക്ക് ഇമ്പോർട്ടന്റ്റ് മച്ചാണല്ലോ… ഞാൻ ആരാ….”
“ശോ… നീ ഒച്ചവെക്കേണ്ട…. ഞാൻ ദാ വരുന്നു….”
ഇതും പറഞ്ഞു കൊണ്ട് ശ്രീവർ അല്പ്പം വേഗത്തിൽ തന്നെ അടുക്കളയിൽ നിൽക്കുന്ന വാമികയുടെ അടുത്തു വന്നു..
” ഡി.. എന്താ… ”
” ഹോ.. എന്താ ദേഷ്യം… ”
” ഡി.. കാര്യം പറ… വേഗം… സമയമില്ല… ഒന്ന് വേഗം പറ ”
മുഖം ഒന്ന് ഗോഷ്ടി കാട്ടി വാമി പറഞ്ഞു ” ഓ…. ഒന്നൂല്ല ശ്രീയേട്ടാ…. ”
” ഒന്നൂല്ലന്നോ …. വിളിച്ചു വരുത്തിയിട്ട് … കോപ്രായം കാണിക്കുന്നോ.. ”
” ശെടാ… ഞാൻ പറഞ്ഞിലേ ശ്രീയേട്ടാ ഒന്നുല്ലന്ന്… ”
” ഡി കുട്ടിപിശാശേ… കിണുങ്ങാണ്ട് കാര്യം പറഞ്ഞെ… ”
” അതോ… ശ്രീയേട്ടാ…. അതെ….. അതുപിന്നെ… ”
“പറയടീ…..”
“അത്… ശ്രീയേട്ടാ….. പിന്നില്ലേ…. കുറെ നേരമായിലേ അവിടെ ടിവി നോക്കി ഇരിക്കുന്നെ…..”
“അതോണ്ട്….”
“അതോണ്ട്… ശ്രീയേട്ടാ….. ശ്രീയേട്ടന് വെരുറച്ചോന്നു നോക്കിയതാ….
ഇപ്പോൾ മനസ്സിലായി വേര് വന്നില്ലെന്ന്…
ഇനി എന്റെ മോൻ പോയി ടിവി കണ്ടോട്ടോ..”
ഇതും പറഞ്ഞു വാമി നേരെ ഓടി പുറത്തേക്ക്…. അവൾക്ക് രണ്ട് കൊടുക്കാൻ കൈയിൽ കിട്ടിയ കറി തവിയുമായി ശ്രീയും പുറകെ പിടിച്ചു…
കൊച്ചു കൊച്ചു സന്തോഷങ്ങളും കുട്ടിക്കളികളും ഇണക്കങ്ങളും പിണക്കങ്ങളുമായി ദിനങ്ങൾ ഓരോന്നായി പോയിക്കൊണ്ടേയിരുന്നു…
ഈശ്വരന്റെ അനുഗ്രഹവർഷം പോലെ ഒട്ടും പ്രതീക്ഷിക്കാതെ ഇരുന്ന ഒരുനാൾ അവർക്കിടയിലേയ്ക്ക് ഒരു അതിഥി കൂടി വന്നപ്പോൾ സന്തോഷത്തിന്റെ മാധുര്യം ഇരട്ടിയായി…
ഓരോ മാസങ്ങളും ആസ്വദിച്ചു തന്നെ ശ്രീയും വാമിയും മുന്നേറിക്കൊണ്ടേയിരുന്നു …
അഞ്ചു മാസം കഴിഞ്ഞപ്പോൾ ഏതൊരു ഗർഭിണിയെപോലെ അവളിലും മാറ്റങ്ങൾ വന്നു തുടങ്ങി…
രാവിലെയുള്ള ശർദിയും ക്ഷീണവും… ഭക്ഷണം കഴിക്കാൻ പറ്റാതെ വരുന്നതും… കാലിലെ നീരും….. പെട്ടെന്ന് മാറി മാറി വരുന്ന ഭാവ വ്യത്യാസങ്ങളും…
എല്ലാം തങ്ങളുടെ കുഞ്ഞിന് വേണ്ടിയാണെന്ന ചിന്തയിൽ പലപ്പോഴും കണ്ടില്ലെന്ന് നടിച്ചു ഓരോ നിമിഷവും ആസ്വദിച്ചു കൊണ്ടേ ഇരുന്നു വാമി… വാമിക്കൊപ്പം ശ്രീയും… തന്റെ കുഞ്ഞിനെ സ്വപ്നം കണ്ട്… കുഞ്ഞിനായി ഒരു സ്വർഗ്ഗലോകമൊരുക്കി…
അങ്ങനെയിരിക്കെ ഒരു ദിവസം.. എന്നത്തേയും പോലെ വാമി തന്റെ കാർകൂന്തലിൽ കാച്ചിയ എണ്ണ തേക്കുമ്പോഴാണ് മുടി കൊഴിയുന്നത് ശ്രദ്ധിച്ചത് …. ശ്രീയേട്ടൻ ഏറെ പ്രിയമുള്ള തന്റെ മുടി കൊഴിയുന്നത് അവൾക്ക് സഹിക്കുന്നതിലും അപ്പുറമായിരുന്നു….
എന്നത്തേയും പോലെ ജോലി കഴിഞ്ഞു വരുന്ന ശ്രീയെ കണ്ടപ്പോൾ അവൾ ഓടി ചെന്ന് പറഞ്ഞു….
” ശ്രീയേട്ടാ…. ഒരുകാര്യം പറഞ്ഞാൽ..
എന്നോടു ഇഷ്ട്ടക്കേട് തോന്നോ?”
കണ്ണ് നിറഞ്ഞുള്ള അവളുടെ ചോദ്യം കേട്ട ശ്രീ.. പതിവ് പോലെ അവളെ ഒന്ന് കളിപ്പിക്കാൻ തന്നെ തീരുമാനിച്ചു… എന്നിട്ട് പറഞ്ഞു…
” എന്താ… വാമി…. നീ കാര്യം പറയൂ…. ഇഷ്ട്ടക്കേട്… അത് പിന്നെ ആദ്യം കാര്യം കേൾക്കട്ടെ… എന്നിട്ട് പറയാം …”
“ശ്രീയേട്ടാ…ഏട്ടന് ഇഷ്ടമുള്ള എന്റെ മുടി… അത്….”
” അത്…. അതിന് എന്ത് പറ്റി…. എവിടെ നോക്കട്ടെ… ”
ശ്രീ അവളെ തിരിച്ചു നിർത്തി മുടി പരിശോധിച്ചു… എന്നിട്ട് പറഞ്ഞു…
” വാമി… മുടിക്കെ എന്താ പറ്റിയെ…
നീ അത് വെട്ടി കളഞ്ഞോ…. എന്താ ചെയ്തേ…… മുടിയിൽ തൊട്ടുള്ള കളി വേണ്ടാട്ടോ വാമി…. കാര്യം പറഞ്ഞേക്കാം.. ”
“അതല്ല ശ്രീയേട്ടാ… എന്റെ മുടി… ഇടയ്ക്ക് കൊഴിയാറുണ്ടല്ലോ… ഇന്ന് എണ്ണ തേച്ചപ്പോൾ ഒരു പിടി… കുറച്ച് കൂടുതൽ കൊഴിഞ്ഞു… ഞാൻ ഒന്നും ചെയ്തില്ല..”
കണ്ണും നിറഞ്ഞു സ്വരവും ഇടറി അവൾ പറയുന്നത് കേട്ടപ്പോൾ ശ്രീക്കു ചിരി വന്നു എങ്കിലും അത് പുറത്ത് കാണിക്കാതെ ഗൗരവം മുഖത്തു നിറച്ചു പറഞ്ഞു..
” വാമി…. കാര്യം കുട്ടിക്കളി ഒക്കെ..
പക്ഷേ മുടി പോയാൽ… മൊട്ടേച്ചി ആയാൽ പിന്നെ എനിക്ക് വേണ്ട നിന്നെ… ”
ഇത് കേട്ടതും വാമി അപ്പോൾവരെ അടിക്കി പിടിച്ച കരച്ചിൽ അണപൊട്ടിയൊഴുകി…
ഇത് കണ്ട് ശ്രീ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു….
“ന്റെ പൊന്നാ… നിനക്ക് എന്നേ ഇതുവരെ മനസ്സിലായില്ലേ…. വാവേ… നിന്റെ മുടിയാണോ മോളെ എനിക്ക് പ്രാധാന്യം….
മുടിയിൽ എന്തൂട്ടാ ഇരിക്കുന്നെ…. ന്റെ പൊന്നൂ… നീ അല്ലേ മോളെ എനിക്ക് എല്ലാത്തിലും വലുത്… നിന്നെ കളിപ്പിക്കാൻ പറഞ്ഞതല്ലേ ഞാൻ….
നീയിത്ര സീരിയസായി എടുക്കുമെന്ന് ഞാൻ കരുതിയില്ല… പ്രെഗ്നൻസി സമയത്ത് ഈ മുടി കൊഴിച്ചിലൊക്കെ സാധരണമല്ലേ… നിനക്കത് അറിയില്ലേ മോളെ…
നീ കരയാതെ… വാവേ…. നിന്നോളം വലുത് എനിക്ക് മറ്റെന്താണ് ഈ ലോകത്തുള്ളത്…”
കരച്ചിലും ചിരിയുമൊക്കെയായി മാസങ്ങൾ കടന്ന് പോയി… ഒടുവിൽ ഒൻപതാം മാസമായി…. കുഞ്ഞിനെ വരവേൽക്കാൻ സമയമായി….
പറഞ്ഞ ദിവസം തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി.., ഓരോ നിമിഷവും ആകാംഷകൾ നിറഞ്ഞ സമയം…
അങ്ങനെ അവസാന ടെസ്റ്റുകൾക്ക് ബ്ലഡ് കൊടുത്തു….
റിപ്പോർട്ട് മേടിക്കാൻ ഡോക്ടറിന്റെ മുന്നിൽ ഇരിക്കുമ്പോൾ ശ്രീവർ പതിവിലും കൂടുതൽ ടെൻഷനിലായിരുന്നു…. കാരണം ഇതാദ്യമായിട്ടാണ് ഡോക്ടർ നേരിട്ട് റിപ്പോർട്ട് തരുന്നത്…
“ശ്രീവർ… വാമിക എങ്ങനെ ഇരിക്കുന്നു… ക്ഷീണം ഉണ്ടോ ഇപ്പോൾ …? ഡോക്ടർ റാമിന്റെ ചോദ്യമാണ് ശ്രീയെ ചിന്തയിൽ നിന്നുണർത്തിയത്…
“വാമിക ഓക്കെയാണ് ഡോക്ടർ… കുഞ്ഞിനെ നോക്കി ഇരുപ്പാണ്… സമയം ഇങ്ങു അടുത്തില്ലേ…”
“ഉം…… ”
“എന്താ ഡോക്ടർ റാം… എല്ലാം ഓക്കെയല്ലേ…. ബ്ലഡ് റിപ്പോർട്ട് നേരിട്ട് ഡോക്ടർ തകരുമെന്ന് പറഞ്ഞൂ… അതാ ചോദിച്ചേ..”
“അത്…. See Mr. ശ്രീവർ…. പേടിക്കാനൊന്നുമില്ല.. എന്നാലും.. ശ്രദ്ധിക്കണം… ശ്രീവർ… ലാസ്റ്റ് ടൈം പറഞ്ഞിരുന്നല്ലോ എക്സസ്സ് മുടി കൊഴിച്ചിൽ ഒക്കെ… അന്ന് മുതൽ വാമികയെ ഞങ്ങൾ ശ്രദ്ധിക്കുകയായിരുന്നു….
ബ്ലഡിൽ വൈറ്റ് സെൽ കുറച്ച് കാണിക്കുന്നത് ഞങ്ങൾ നോട്ടീസ് ചെയ്യുന്നുണ്ടായിരുന്നു…
But this time….. Its really high…..
പ്രെഗ്നൻസിയുടെ ലാസ്റ്റ് സ്റ്റേജിൽ ആയത്കൊണ്ട്… ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ല… As soon as possible…
ഒരു C-section (caesarean section) നടത്തണം… അല്ലെങ്കിൽ കൊച്ചിന് റിസ്ക് ആണ്…”
“ഡോക്ടർ…….. What….. What do you mean…”
” Yes ശ്രീവർ…. Its confirmed that…. She is having Leukemia… ഒരു സെക്കന്റ് ഒപ്പീനിയൻ എടുത്തിട്ടാണ് ഞാൻ ശ്രീവറേ എങ്ങോട്ട് വിളിപ്പിച്ചത്… You should be strong ശ്രീവർ…
നിങ്ങൾ അല്ലേ വാമികയ്ക്ക് ധൈര്യം കൊടുക്കേണ്ടത്…. ഡെലിവറി കഴിയട്ടെ…
എന്നിട്ടാവാം വാമികയോട് പറയുന്നത്….
വിഷമിക്കണ്ട…. ദൈവം കൈവിടില്ലടോ…
ധൈര്യമായി ഇരിക്കൂ… ”
” ഡോക്ടർ….. കുഞ്ഞിന് എന്തെങ്കിലും…..
ഡെലിവറി കഴിഞ്ഞ്….. കുഞ്ഞിന്…. ”
” mostly risk ഇല്ലാതെയില്ല… എങ്കിലും.. പ്രഗ്നൻസി അവസാന ഘട്ടത്തിലായത് കൊണ്ട് കുഞ്ഞ് സേഫായിരിക്കാനാണ് സാധ്യത… നോക്കാം….
പിന്നെ ഡെലിവറി കഴിഞ്ഞു വാമികയ്ക്ക് കുഞ്ഞിന് പാലൂട്ടാനാവില്ല… പാടില്ല… ”
സ്വപ്നങ്ങൾ കൊണ്ട് കെട്ടിപ്പെടുത്തിയ കൊട്ടാരം ഒരു നിമിഷം കൊണ്ട് നഷ്ടപ്പെടുന്നത് പോലെ ശ്രീക്കു തോന്നി…
ആ നേരം അവന് പ്രാർത്ഥിക്കാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ… തന്റെ വാമികയ്ക്ക് ഒന്നും വരുത്തരുതേ എന്ന്…. ആരോഗ്യത്തോടെ ഇരിക്കണമേയെന്ന് …
പിന്നീട് സമയം കളഞ്ഞില്ലേ c-സെക്ഷന്നുള്ള പേപ്പർ ഒപ്പിട്ട് കൊടുത്തു മണിക്കൂറികൾക്കുള്ളിൽ ഡോക്ടർ റാം ഒരു സുന്ദരി കുട്ടിയെ ശ്രീയുടെ കൈയിൽ കൊടുത്തു….
ദിവസങ്ങൾ കടന്ന് പോയി….
ഇന്ന് ശ്രീയുടെയും വാമികയുടെയും കുഞ്ഞിന്റെ ഇരുപത്തേട്ടാണ്….
കുളിച്ചു സുന്ദരിയായി സെറ്റും മുണ്ടും ഉണ്ടുത്ത് വാമിക തന്റെ കുഞ്ഞിനേയും കൊണ്ട് നിലവിളക്കിന് മുന്നിൽ ഇരിക്കുന്നു ശ്രീയുടെ അടുത്ത് വന്നിരുന്നു… കുഞ്ഞിനെ ശ്രീയുടെ കൈയിൽ കൊടുത്തു…
ശ്രീ ഒരുനിമിഷം വാമികയെ നോക്കി…
ചിരിച്ചു കുസൃതി കാട്ടി കുഞ്ഞിനെ കളിപ്പിക്കുന്ന വാമികയ്ക്ക് പണ്ടത്തേതിൽ കൂടുതൽ സൗന്ദര്യം തോന്നി…
വാമിക നോക്കുന്നത് കണ്ട് ഒന്ന് ചിരിച്ചു.. അവളെ നോക്കി ഒന്ന് കണ്ണിറുക്കി… തന്റെ കുഞ്ഞിന്റെ അരക്കെട്ടിൽ കറുത്ത ചരടും കെട്ടി… കൈകളിൽ കറുത്ത വളയും ഇട്ട്…. വെറ്റില കൊണ്ട് ഒരു ചെവി പൊതി കുഞ്ഞിനെ പെരുവിളിച്ചു…..
“ദുർഗ വാമശ്രീ”
“അയ്യോ ശ്രീയേട്ടാ… ദുർഗ ശ്രീവർ ആണ്.. വാമശ്രീ അല്ല…”
“അല്ല പൊന്നാ… വാമശ്രീ തന്നെ…
ദുർഗയ്ക്ക് അവളുടെ അമ്മ കഴിഞ്ഞേ അച്ഛൻ പാടുള്ളൂ…”
“അതെന്താ…”
” ദുർഗയ്ക്ക് വേണ്ടി നീ സഹിച്ചതിനോളം ഞാൻ എന്താ ചെയ്തിട്ടുള്ളത്…
കുഞ്ഞ് ജനിച്ചു അന്ന് മുതൽ ഇന്നീ നിമിഷം വരെ…. ഇനിയും… അവളുടെ ഓരോ കരച്ചിലും.,നിന്നിൽ നിന്ന് നീ അറിയാതെ ചുരത്തുന്ന അമ്മിഞ്ഞ…..
ഒരു നുള്ള് പോലും കുഞ്ഞിന് കൊടുക്കുവാൻ പറ്റാതെ പോകുമ്പോൾ… നീ അനുഭവിക്കുന്ന വേദനയോളം വലുത്… മറ്റെന്താണുള്ളത്…”
“ശ്രീയെട്ടാ….”
“അതെ പൊന്നാ … നീ അനുഭവിക്കുന്ന ഓരോ വേദനയും എനിക്കറിയാം… മോളെ നിന്റെ ട്രീറ്റ്മെന്റിന്റെ ഓരോ ഘട്ടത്തിലും നീ പറയാതെ പോകുന്ന വേദനയും ഞാൻ അറിയുന്നു…
തളരരുത്…
നീ തളർന്നാൽ പിന്നെ ഞാനില്ലാ…. ഈ ലോകത്ത് ഒരു പക്ഷേ നമ്മുടെ കുഞ്ഞിന് വേറെ അമ്മയെ കൊടുക്കാൻ എനിക്ക് സാധിക്കുമായിരിക്കും…. പക്ഷേ ആർക്കും ഒരിക്കലും എന്റെ ഭാര്യയായി നിന്റെ സ്ഥാനത്ത് വരാനാവില്ല… എനിക്കത്തിന് പറ്റില്ല…”
“ശ്രീയേട്ടാ…”
” അതെ പൊന്നാ…. നീ കൂടേയില്ലാതെ എനിക്ക് ഒരു ലോകവുമില്ല… ഒരു ജീവിതവുമില്ല…. അതുകൊണ്ട്… ഒരു രോഗത്തിന്റ മുന്നിലും തോൽക്കരുത്.. നമുക്ക് ഒരുമിച്ച് പൊരുതി ജയിക്കാം….
എന്റെ വെള്ളാരം കണ്ണുള്ള മാലാഖ എവിടെയും ജയിച്ചു തന്നെ നിൽക്കണം…
തോൽവിയെന്ന ഒരക്ഷരം ന്റെ മാലാഖയുടെ ജീവിതത്തിന്റെ പുസ്തകത്തിൽ പാടില്ല.. പൊന്നാ…. വാവേ… നീ കേട്ടിട്ടില്ലേ…
There is a “can” in cancer so we can beat it….. ”
ഇന്നും അവർ പോരാടിക്കൊണ്ടിരിക്കുകയാണ്… ജീവിതത്തിൽ ഒന്നിന് മുന്നിലും തോൽക്കാതെ…. പരസ്പരം താങ്ങും തണലുമായി…
Stay positive and beat it….