മാസമാസം കാശ് അയച്ചുതന്നാൽ എല്ലാമായി എന്ന് നിങ്ങൾ വിചാരിച്ചു. നാട്ടിൽ ആരും ഒന്നും അറിയില്ലെന്നും കരുതിയല്ലേ.

അച്ഛാ… ഞാനിങ്ങനെ പറയുന്നത് കൊണ്ട് അച്ഛന് ഒന്നും തോന്നരുത്. അമ്മയ്ക്ക് വേറെയെതോ ബന്ധമുണ്ടെന്നാ തോന്നുന്നത്. ഈയിടെയായി അമ്മ ഞങ്ങളുടെ കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ല. എപ്പോഴും ഫോണിലാ. ആരെയെങ്കിലുമൊക്കെ വിളിച്ചു കൊണ്ടിരിക്കും. ഞങ്ങൾ അടുത്തേക്ക് ചെല്ലുന്നത് കണ്ടാൽ പിന്നെ വിളിക്കാമെന്ന് പറഞ്ഞ് കട്ട് ചെയ്യും.

അതുപോലെ ഇപ്പോ അമ്മേടെ ഫോൺ ഞങ്ങൾക്ക് തരാറുമില്ല. ഞങ്ങളെന്താ അച്ഛാ ചെയ്യാ.

മൂത്ത മകൾ കുഞ്ഞാറ്റ കരഞ്ഞു കൊണ്ടത് ചോദിക്കുമ്പോൾ സുധീഷ് ഞെട്ടിപ്പോയി.

അമ്മ അവിടെ ഉണ്ടെങ്കിൽ ഇങ്ങോട്ട് വിളിക്ക്. ഞാൻ സംസാരിക്കാം അവളോട്.

സുധീഷ് കലിപ്പോടെ പറഞ്ഞു.

അയ്യോ വേണ്ടച്ചാ.. ഞാൻ ഇങ്ങനെ അച്ഛനോട് പറഞ്ഞെന്ന് അറിഞ്ഞാൽ അമ്മ എന്നെ കൊ.ല്ലും.

കുഞ്ഞാറ്റയുടെ മുഖത്ത് പേടി നിറഞ്ഞു.

അങ്ങനെയാണെങ്കിൽ അച്ഛൻ നേരിട്ട് വന്നിട്ട് അമ്മയുടെ കള്ളത്തരം കൈയ്യോടെ പിടിച്ചോളാം. അമ്മ നമ്മളെ ചതിക്കുകയാണെങ്കിൽ അവളെ ഞാൻ വെറുതെ വിടില്ല മോളെ.

സുധീഷ് ന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു.

അച്ഛാ… അച്ഛൻ ഇങ്ങോട്ട് വരുന്നതായിരിക്കും നല്ലത്. പിന്നെ അമ്മ അച്ഛനെ അറിയിക്കാതെ എവിടെയോ ജോലിക്ക് പോകുന്നുണ്ട്. അമ്മ ആരോടോ ഫോണിൽ പറയുന്നത് കേട്ടപ്പോഴാ ഞാനിത് അറിഞ്ഞത്. ഞങ്ങൾ സ്കൂളിൽ നിന്ന് വന്ന ശേഷം ആണ് അമ്മ വരുന്നേ. മിക്കവാറും ഏതോ ഒരു മാമൻ കാറിൽ കൊണ്ട് വിടാറാ പതിവ്. അത് ആരാണെന്ന് ചോദിച്ചിട്ട് പറഞ്ഞില്ല. ഇതൊന്നും ഞങ്ങൾ അറിയേണ്ട ആവശ്യമില്ലെന്നും അച്ഛനോട് ഇതെങ്ങാനും പറഞ്ഞാൽ കൊന്ന് കളയുമെന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചു.

പക്ഷേ അമ്മ എന്തോ തെറ്റ് ചെയ്യുന്നുവെന്ന് തോന്നിയത് കൊണ്ട അമ്മ കുളിക്കാൻ പോയ സമയത്ത് അച്ഛനെ വിളിച്ച് ഞാനിത് പറഞ്ഞത്.

കുഞ്ഞാറ്റ പറഞ്ഞു.

ഇത് എത്ര നാളായി തുടങ്ങിയിട്ട്.

സുധീഷ് ചോദിച്ചു.

ഞാൻ അറിഞ്ഞിട്ട് ഒരാഴ്ച ആയി അച്ഛാ.. അമ്മയെ പേടിച്ചിട്ടാ ആരോടും പറയാത്തത്.

തത്കാലം മോൾ ഇത് ആരോടും പറയണ്ട. അച്ഛൻ വന്നിട്ട് എല്ലാരേം അറിയിക്കാം.

സുധീഷ് ഫോൺ വച്ചിട്ട് കസേരയിൽ ചാരി ഇരുന്നു.

ഞാൻ ഇവിടെ കിടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസ വാങ്ങി തിന്നിട്ട് എന്നെ ചതിക്കാൻ നിനക്കെങ്ങനെ തോന്നി. ഞാൻ അയച്ചു തരുന്നത് പോരാഞ്ഞിട്ട് ആണോ നീ ജോലിക്കെന്ന് പറഞ്ഞ് കണ്ടവന്മാരുടെ കൂടെ അഴിഞ്ഞാടി നടക്കാൻ പോകുന്നത്.

ഞാൻ മൂന്ന് കൊല്ലമായി നാട്ടിൽ വരാതിരിക്കുന്നത് നീ ഒരു അവസരമായി കണ്ടല്ലേ. എല്ലാം ഞാൻ ഉടനെ തീർത്ത് തരുന്നുണ്ട്.

സുധീഷ് ദേഷ്യത്തിൽ ഭാര്യയെ എന്തൊക്കെയോ തെറി വിളിച്ചു.

ദുബായ് ൽ സ്വന്തമായി ബിസിനസ്സ് നടത്തുകയാണ് സുധീഷ്. ഓരോരോ തിരക്കുകൾ കാരണം അയാൾ നാട്ടിൽ പോയിട്ട് 3 വർഷം കഴിഞ്ഞു.

ആദ്യമൊക്കെ ഇടയ്ക്കിടെ നാട്ടിൽ പോയി ഭാര്യയെ അമ്പിളിയെയും മക്കളെയും കണ്ടിരുന്ന സുധീഷ് പതിയെ പതിയെ ഓരോരോ തിരക്കുകൾ പറഞ്ഞ് നാട്ടിലേക്ക് പോകാതായി. അയാളുടെ തിരക്കുകൾ മനസ്സിലാക്കുന്നത് കൊണ്ടാണ് ഭാര്യയും മക്കളും നാട്ടിലേക്ക് വരുന്നതിനെ കുറിച്ച് തന്നോട് ചോദിക്കാത്തതെന്ന് സുധീഷ് കരുതിയിരിക്കുകയായിരുന്നു.

അപ്പോഴാണ് മൂത്ത മകൾ കുഞ്ഞാറ്റയിൽ നിന്ന് അയാൾക്ക് ഇങ്ങനെയൊക്കെ കേൾക്കേണ്ടി വന്നത്.

സുധീഷിനും അമ്പിളിക്കും രണ്ട് മക്കളാണ്. മൂത്തത് കുഞ്ഞാറ്റ പത്തിൽ പഠിക്കുന്നു. ഇളയ മകൻ എട്ടിലും. അവരുടെ കല്യാണം കഴിഞ്ഞിട്ട് 16 വർഷം കഴിഞ്ഞു.

സുധീഷിന് ഭാര്യ ജോലിക്ക് പോകുന്നത് ഇഷ്ടമില്ലാത്തത് കൊണ്ട് അവൾ കഴിഞ്ഞ 16 വർഷമായി എവിടേം ജോലിക്ക് പോകുന്നില്ലായിരുന്നു. ബി എഡ് വരെ പഠിച്ചതാണ് അമ്പിളി. പക്ഷേ ഭർത്താവിന് ഇഷ്ടമില്ലാത്തത് കൊണ്ട് അയാളെ എതിർത്ത് ജോലിക്ക് പോകാൻ അവൾക്ക് പേടിയായിരുന്നു…

താനൊന്ന് കണ്ണുരുട്ടി നോക്കിയാലോ ഒച്ച ഉയർത്തിയാലോ പേടിച്ചു ചൂളി നിൽക്കുന്ന ഭാര്യയ്ക്ക് തന്നെ എതിർക്കാനും താൻ അറിയാതെ ഓരോന്ന് ചെയ്യാനും എങ്ങനെ ധൈര്യം വന്നെന്ന് ഓർത്തിട്ട് സുധീഷിന് മനസ്സിലായില്ല.

ഉടനെ തന്നെ നാട്ടിലേക്ക് പോയി അമ്പിളിയെ കൈയ്യോടെ പൊക്കി നാട്ടുകാരെയും ബന്ധുക്കളെയും മുന്നിൽ നാറ്റിച്ച ശേഷം ഡിവോഴ്സ് നൽകി വീട്ടിൽ നിന്ന് ഇറക്കി വിട്ടിട്ട് മക്കളെ ബോർഡിങ്ങിൽ ആക്കി തിരിച്ചു വരണമെന്ന് സുധീഷ് പ്ലാൻ ചെയ്തു.

അങ്ങനെ പിറ്റേ ദിവസം തന്നെ അവൻ നാട്ടിലേക്ക് ടിക്കറ്റ് എടുത്തു. നാട്ടിൽ വരുന്ന വിവരം ആരെയും അറിയിക്കാത്തത് കൊണ്ട് സുധീഷ് എയർപോർട്ടിൽ നിന്നും ഒരു ടാക്സി പിടിച്ചാണ് വീട്ടിലേക്ക് പോയത്.

അവൻ വീട്ടിൽ എത്തുമ്പോ സമയം ഉച്ചക്ക് 12 കഴിഞ്ഞതിനാൽ. അവിടെ ആരും ഉണ്ടായിരുന്നില്ല. എങ്കിലും വീടിന്റെ താക്കോൽ എപ്പോഴും വയ്ക്കുന്ന ചെടി ചട്ടിയുടെ കീഴിൽ ഉണ്ടായിരുന്നത് കൊണ്ട് അവൻ അതെടുത്തു വാതിൽ തുറന്ന് അകത്തു കയറി.

പിന്നീട് സുധീഷ് മക്കൾ വരാനായി കാത്തിരുന്നു.

വൈകുന്നേരം 4 മണി ആയപ്പോൾ കുട്ടികൾ രണ്ടും സ്കൂൾ ബസ്സിൽ ഗേറ്റിന് മുന്നിൽ വന്നിറങ്ങി. അവരെ കണ്ടതും സുധീഷ് ഉമ്മറത്തേക്ക് ഇറങ്ങി നിന്നു.

അപ്രതീക്ഷിതമായി അവനെ കണ്ടതും മക്കൾ രണ്ടും ഞെട്ടി..

അച്ഛനെന്താ പറയാതെ വന്നേ. സർപ്രൈസ് ആയല്ലോ.

കുഞ്ഞാറ്റയും അപ്പുവും ചോദിച്ചു.

നിങ്ങടെ അമ്മേടെ കള്ളത്തരം കൈയ്യോടെ പിടിക്കാന പറയാതെ വന്നത്. അവൾ എപ്പോഴാ വരുക?

സുധീഷ് ചോദിച്ചു.

അമ്മ ഒരു 5 മണി ആകുമ്പോ എത്തും. ആരോ ദിവസവും കാറിൽ ഇവിടെ കൊണ്ട് വിടാറാ പതിവ്.’

കുഞ്ഞാറ്റയാണ് പറഞ്ഞത്.

അവളിങ്ങു വരട്ടെ… ഞാൻ എല്ലാം ശരിയാക്കുന്നുണ്ട്.

അങ്ങനെ കൃത്യം 5 മണി ആയപ്പോൾ വീടിനു മുന്നിൽ ഒരു കാർ വന്ന് നിന്നു. കാർ നിർത്തി അടുത്ത നിമിഷം തന്നെ കോ ഡ്രൈവിംഗ് സീറ്റിലെ ഡോർ തുറന്ന് അമ്പിളി ഇറങ്ങി.

അവൾ വന്നിറങ്ങുന്നത് കണ്ടതും സുധീഷ് അമ്പിളിയെ കൊണ്ട് വിട്ടത് ആരാന്ന് അറിയാനായി മുറ്റത്തേക്ക് ഇറങ്ങി. അപ്പോഴേക്കും ഡ്രൈവിങ് സീറ്റിൽ നിന്നും സുധീഷിന്റെ അച്ഛൻ മോഹൻ പുറത്തേക്ക് ഇറങ്ങിയിരുന്നു.

പെട്ടെന്ന് അച്ചനെ മുന്നിൽ കണ്ടതും അവനൊന്ന് പതറി.

എന്താ മോനേ? എന്നെ തീരെ പ്രതീക്ഷിച്ചില്ല അല്ലേ?

മോഹൻ ചോദിച്ചു.

അത് പിന്നെ അച്ഛാ… ഞാൻ…

സുധീഷ് പതറി.

പെട്ടെന്ന് അഞ്ചാറു കാറുകളിലായി അമ്പിളിയുടെയും സുധീഷിന്റെയും ബന്ധുക്കൾ കൂടി അവിടേക്ക് വന്നു.

എല്ലാരേം ഒരുമിച്ച് പെട്ടെന്ന് കണ്ടപ്പോൾ അവന് ചെറിയൊരു പന്തികേട് തോന്നി.

മൂന്നു വർഷതിന് ശേഷം അല്ലെ സുധിയേട്ടൻ വരുന്നത്. എല്ലാവരും ഒന്നു ചേട്ടനെ കാണാൻ വന്നതാ. ഞാൻ വീട്ടിൽ ക്യാമറ വച്ചിട്ടുള്ളത് ഇവിടെ ആര് വന്നാലും എനിക്ക് ഫോണിലൂടെ കാണാൻ പറ്റും.

സുധിയേട്ടൻ ഉച്ചയ്ക്ക് വന്നത് ഞാൻ കണ്ടു. ഞാൻ വിളിച്ചു പറഞ്ഞിട്ട എല്ലാരും വന്നത്. നമുക്ക് അകത്തിരുന്ന് സംസാരിക്കാം.

സുധീഷിനോട് പറഞ്ഞിട്ട് എല്ലാരേം ക്ഷണിച്ച ശേഷം അമ്പിളി അകത്തേക്ക് പോയി.

ബന്ധുക്കൾ എല്ലാവരും ഹാളിൽ വന്ന് ഇരുന്നപ്പോ കുഞ്ഞാറ്റ ഒരു പെൻഡ്രൈവ് ടീവി യിൽ കണക്ട് ചെയ്തു.

സുധീഷിന്റ മനസ്സിൽ അപായ മണി മുഴങ്ങി തുടങ്ങി. ഭാര്യേടെ അവിഹിതം കൈയ്യോടെ പൊക്കി വീട്ടിൽ നിന്ന് അടിച്ചിറക്കാൻ റെഡിയായി വന്ന അവന് എന്തുകൊണ്ടോ ഒരക്ഷരം മിണ്ടാൻ കഴിഞ്ഞില്ല.

എല്ലാരേം ഇന്ന് ഇങ്ങോട്ട് വിളിച്ചു വരുത്തിയത് ഒരു കാര്യം പറയാനാണ്. ഇന്നത്തോടെ ഞാൻ എന്റെ ഭർത്താവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയാണ്. അതിന്റെ കാരണം ഇയാൾക്ക് ദുബായ് ൽ വേറെ ഭാര്യേം കുട്ടിയും ഉള്ളത് കൊണ്ടാണ്.

അമ്പിളി എല്ലാവരും കേൾക്കാൻ പറഞ്ഞു.

ചീ… എന്താ പറഞ്ഞത് നീ. തേവിടിച്ചി… നീയല്ലേ ഇവിടെ കണ്ടവന്മാരുടെ കൂടെ അഴിഞ്ഞാടി നടന്നത്. എന്നെ അറിയിക്കാതെ നീ ഏതോ ഉദ്യോഗത്തിനും പോകുന്നുണ്ടെന്ന് ഞാൻ കേട്ടല്ലോ. ഇതൊക്കെ നമ്മുടെ മോള് പറഞ്ഞു തന്നെയാ ഞാൻ അറിഞ്ഞത്. ഞാൻ നിന്റെ കള്ളത്തരം കയ്യോടെ പിടിക്കാൻ നാട്ടിൽ വന്നെന്ന് മനസ്സിലാക്കിയപ്പോൾ നീ എന്നെ പെടുത്താൻ നോക്കുവാണോടി നായിന്റെ മോളെ.

സുധീഷ് അമ്പിളിയെ അടിക്കാനായി അവളുടെ അടുത്തേക്ക് പാഞ്ഞു ചെന്നു.

അവളെ തൊട്ട് പോകരുത്.

സുധീഷിന്റെ അച്ഛൻ അവന്റെ കയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു.

അച്ഛനും ഇവള് പറഞ്ഞത് വിശ്വസിച്ചിരിക്കുകയാണോ? ഇവർക്ക് വേറെ ബന്ധമുണ്ടെന്ന് എന്നെ വിളിച്ചു പറഞ്ഞത് ഞങ്ങളുടെ കുഞ്ഞാറ്റയാണ്. അതുകൊണ്ട് അച്ഛൻ അവളോട് തന്നെ നേരിട്ട് ചോദിച്ചു നോക്കൂ.

ഞാൻ അങ്ങനെ കള്ളത്തരം പറഞ്ഞത് അമ്മ പറഞ്ഞിട്ടാ. അങ്ങനെ കേട്ടാലെ അച്ഛൻ നാട്ടിൽ വരുള്ളൂ എന്ന് അമ്മ പറഞ്ഞു. അമ്മയ്ക്ക് വേറെ ബന്ധമുണ്ടെന്ന് കേട്ടത് കൊണ്ടല്ലേ അച്ഛൻ നാട്ടിൽ വന്നത്. അച്ഛന്റെ ദുബായിലെ ജീവിതമൊക്കെ ഞങ്ങൾ അറിഞ്ഞു അച്ഛാ.

കുഞ്ഞാറ്റയുടെ മുഖത്ത് പരിഹാസം നിറഞ്ഞു.

അപ്പോഴേക്കും ടീവിയിൽ ഒരു വീഡിയോ പ്ലേ ആകാൻ തുടങ്ങി. അതോടെ മക്കൾ മുഖം തിരിച്ചു നിന്നു.

സുധീഷ് അവന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു യുവതിയുമായി സ്വകാര്യ നിമിഷങ്ങൾ പങ്കിടുന്നതും അടുത്തിടപഴകുന്നതും അവർ ഒരുമിച്ച് നടക്കുന്നതും ഗർഭിണിയായ അവളെ ആശുപത്രിയിൽ കൊണ്ട് പോകുന്നതും പിന്നീട് കുഞ്ഞിനെയും അവളെയും കൂട്ടി മാളിൽ കറങ്ങുന്ന ദൃശ്യങ്ങളൊക്കെ ആയിരുന്നു അതിൽ.

സുധീഷിനെ മറ്റൊരു ബന്ധമുണ്ടെന്ന് അമ്പിളി പറഞ്ഞപ്പോൾ അവന്റെ ബന്ധുക്കൾ ആരും വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടാണ് തെളിവ് സഹിതം കാണിക്കാൻ എല്ലാവരെയും അവൾ വിളിച്ചു വരുത്തിയത്. സുധീഷിന്റെ അച്ഛനെ അമ്മയും ഒക്കെ നേരത്തെ തന്നെ ഇത് കാണിച്ചതിനാൽ അവർക്ക് മകന്റെ കള്ളത്തരം ബോധ്യപ്പെട്ടിരുന്നു.

നിങ്ങൾ ഓഫീസിൽ ജോലി ചെയ്യുന്ന ഒരു പെണ്ണും ആയി ബന്ധത്തിൽ ആണെന്നും അവൾ നിങ്ങളുടെ കൂടെയാണ് താമസിക്കുന്നത് എന്നും ഞാൻ അറിഞ്ഞിരുന്നു. എന്റെ കൂട്ടുകാരിയാണ് അത് പറഞ്ഞത്. നേരിൽ കണ്ടാൽ വിശ്വസിക്കും എന്ന് ഞാൻ വാശിപിടിച്ചപ്പോൾ അവൾ തന്നെയാണ് അവിടെ വരുത്തിയത്. കഴിഞ്ഞ ആറുമാസമായി ഞാൻ നിങ്ങളുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു സുധിയേട്ടാ. തെളിവിന് വേണ്ടി ഞാൻ തന്നെയാണ് ഇതെല്ലാം നിങ്ങൾ അറിയാതെ ഷൂട്ട് ചെയ്തത്. നിങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന്റെ ഓപ്പോസിറ്റ് ഫ്ലാറ്റിലാണ് ഞാൻ കഴിഞ്ഞ ആറുമാസവും താമസിച്ചത്. അവളുമായി ബന്ധത്തിൽ ആയതിനുശേഷം നിങ്ങൾ ഞങ്ങളെയെല്ലാം മറന്ന് അവിടെ ജീവിക്കാൻ തുടങ്ങിയത്. മാസമാസം കാശ് അയച്ചുതന്നാൽ എല്ലാമായി എന്ന് നിങ്ങൾ വിചാരിച്ചു. നാട്ടിൽ ആരും ഒന്നും അറിയില്ലെന്നും കരുതിയല്ലേ. നിങ്ങളുടെ കൂടെയുള്ള ആ പെണ്ണ് നിങ്ങളുടെ ഓഫീസിലെ വെറും ജോലിക്കാരി അല്ലായിരുന്നു അവൾ നിങ്ങളുടെ പൂർവ കാമുകി ആയിരുന്നു എന്നും എനിക്കറിയാം. ഭർത്താവുമായി ബന്ധം അവളെ നിങ്ങൾ കൂടെ ക്ഷണിക്കുകയായിരുന്നില്ല. ഞങ്ങൾക്ക് അവളോടൊപ്പം ഒരുമിച്ച് ജീവിക്കാനായിരുന്നു ആഗ്രഹം എങ്കിൽ എന്നെ ഒഴിവാക്കാമായിരുന്നു. പക്ഷേ അങ്ങനെ ചെയ്താൽ നിങ്ങളുടെ കുടുംബ സ്വത്ത്‌ കിട്ടില്ല എന്ന് പേടിച്ച് അല്ലേ നിങ്ങൾ ഞാനുമായുള്ള ബന്ധം ഉപേക്ഷിക്കാതെ ഇരുന്നത്.

അമ്പിളിയുടെ വാക്കുകൾ കേട്ട് സുധീഷ് നാണക്കേട് കൊണ്ട് മുഖം താഴ്ത്തി നിന്നു.

അപ്പോഴാണ് സുധീഷിന്റ അച്ഛൻ പാഞ്ഞു വന്ന് അവന്റെ കവിളിൽ ആഞ്ഞടിച്ചത്.

ഇപ്പോൾ തന്നെ ഇവിടുന്ന് ഇറങ്ങിക്കോ നീ. ഇനി ഞങ്ങൾക്ക് ഇങ്ങനെ ഒരു മകനില്ല. ഈ വീടും ഞാൻ അമ്പിളിയുടെ മക്കളുടെയും പേര് എഴുതിവച്ചുകഴിഞ്ഞു. അതുകൊണ്ട് ഇത് കിട്ടാൻ വേണ്ടി നീ ഇനി നാടകം കളിക്കണമെന്നില്ല.

സുധീഷിന്റെ അച്ഛൻ ഉറക്കെ പറഞ്ഞു.

അച്ഛനെ ഞങ്ങൾക്ക് ഇനി കാണണ്ട. പുതിയ ഭാര്യയോടൊപ്പം സുഖമായി ജീവിച്ചോ.

മക്കളും സുധീഷിനെ തള്ളിപ്പറഞ്ഞു.

അതോടെ തീർത്തും പരാജയനായ സുരേഷ് നാണക്കേടോടെ ആ വീടിന്റെ പടിയിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *