മരണത്തെ മുഖാമുഖം കണ്ട് ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയനായി കിടക്കുമ്പോൾ എൻ്റെ അരികിലിരുന്ന നീലിമയുടെ ചോദ്യങ്ങളിൽ ഞാൻ പകച്ചുപോയി.ഒരുകാലത്ത് ഞാൻ ജീവിച്ചത് അവൾക്ക്

ലഹരി.

“ഏട്ടൻ എങ്ങനെയാണ് എന്നെ സ്നേഹിച്ചതെന്ന് ഓർമ്മയുണ്ടോ?എനിക്കറിയാം എന്നെക്കാൾ ഇപ്പോൾ ഏട്ടൻ സ്നേഹിക്കുന്നത് ലച്ചുവിനെയാണ് .എന്നിട്ടും ഏട്ടൻ മദ്യപിച്ച് കാറോടിച്ച് രണ്ട് പ്രാവശ്യം അപകടമുണ്ടാക്കി. രണ്ടു പ്രാവശ്യവും തലനാരിഴക്കാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്. എന്നിട്ടും ഈ നശിച്ച കള്ളുകുടി നിർത്താറായില്ലേ?ഏട്ടന് അറിയില്ലേ ലച്ചു എത്രമാത്രം ഏട്ടനെ സ്നേഹിക്കുന്നുണ്ടെന്ന്? അവളുടെ അമ്മയെക്കാൾ അവൾ ഏറെ ഇഷ്ടപ്പെടുന്നത് ഏട്ടനെയാണ് .ഏട്ടന് എന്തെങ്കിലും സംഭവിച്ചാൽ അവൾ ജീവനോടിരിക്കുമെന്ന് കരുതുന്നുണ്ടോ?സ്വന്തം അമ്മയോട് പറയേണ്ട കാര്യങ്ങൾ പോലും അവൾ ഏട്ടനോടല്ലേ പറയാറുള്ളത്? അവൾ ഒരു സ്ത്രീയായെന്ന കാര്യം ആദ്യം അറിയിച്ചത് ആരെയാണ്?മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന ഏട്ടന് ഇനിയെങ്കിലും ഇതൊന്ന് നിർത്തിക്കൂടെ? ഇനി ഏട്ടന് എന്തെങ്കിലും സംഭവിച്ചാൽ എന്തായിരിക്കും നടക്കാൻ പോകുന്നത് ചിന്തിച്ചിട്ടുണ്ടോ?ഏട്ടത്തിയമ്മയെ അവരുടെ അമ്മാവന്മാർ വീണ്ടും വിവാഹം കഴിപ്പിക്കും .അവർക്ക് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും അതിനവർ തലകുനിച്ചു നിന്നെ മതിയാകൂ. അവരുടെ അമ്മാവന്മാരെ കുറിച്ച് ഏട്ടൻ നല്ല ബോധ്യമുള്ളതല്ലേ? പിന്നെ എന്തായിരിക്കും ലച്ചുവിൻ്റെ അവസ്ഥ? അവളെ പോലെ ഒരു സുന്ദരി ഈ നാട്ടിലുണ്ടോ? അവളുടെ അമ്മയെ വിവാഹം കഴിക്കാൻ വരുന്ന പലരുടെയും ലക്ഷ്യം സുന്ദരിയായ ലച്ചുവല്ലെന്ന് ആര് കണ്ടു?അവളെ അയാൾ ഉപദ്രവിക്കില്ലെന്ന് ഉറപ്പുണ്ടോ? നന്നായി പഠിക്കുന്ന ഏട്ടൻ്റെ മറ്റ് രണ്ട് ആൺ മക്കളുടെ അവസ്ഥ എന്തായിരിക്കും? അവരുടെ ഭാവിയെക്കുറിച്ച് ഏട്ടൻ സ്വപ്നം കാണാറില്ല ?രണ്ടാനച്ഛന്മാരുടെ ക്രൂരതകളെ കുറിച്ച് കേൾക്കാറില്ലേ?അവരുടെ നല്ല ഭാവിയോർത്ത് ഏട്ടന് കുടിക്കാതിരുന്നു കൂടെ?വഴിപോക്കനായ മരണത്തെ വിരുന്നുകാരനായി വീട്ടിലേക്ക് ക്ഷണിക്കേണ്ട ആവശ്യമുണ്ടോ?”

മരണത്തെ മുഖാമുഖം കണ്ട് ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയനായി കിടക്കുമ്പോൾ എൻ്റെ അരികിലിരുന്ന നീലിമയുടെ ചോദ്യങ്ങളിൽ ഞാൻ പകച്ചുപോയി.ഒരുകാലത്ത് ഞാൻ ജീവിച്ചത് അവൾക്ക് വേണ്ടിയായിരുന്നു. എൻ്റെ പെങ്ങളൂട്ടിയായിരുന്നു നീലിമ. എൻ്റെ അമ്മയുടെ അനുജത്തിയുടെ മകൾ .അതോടൊപ്പം എൻ്റെ ഇളയച്ഛൻ്റെയും മകൾ. ഞാനും അവളും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. അച്ഛനും ഇളയച്ഛനും ഗൾഫിൽ കച്ചവടം നടത്തുന്ന സമയത്താണ് ഇളയച്ഛൻ ഒരു കാർ അപകടത്തിൽപ്പെട്ട് മരിക്കുന്നത്.അതിനുശേഷം നീലിമയും ഇളയമ്മയും എൻ്റെ വീട്ടിലാണ് വർഷങ്ങളോളം താമസിച്ചത്. പിന്നീട് ഇളയമ്മയെ മറ്റൊരാൾ വിവാഹം ചെയ്തു കൊണ്ടുപോയെങ്കിലും നീലിമ ഞങ്ങളെ വിട്ടു പോയില്ല. അവളെ നമ്മുടെ വീട്ടിൽ നിർത്തണമെന്ന് ശക്തമായ ആവശ്യപ്പെട്ടതും ഞാനായിരുന്നു.അവൾക്ക് ഞാനന്ന് വെറുമൊരു ജ്യേഷ്ഠൻ മാത്രമായിരുന്നില്ല. അവളുടെ രക്ഷാകർത്താവും കൂടിയായിരുന്നു.എൻ്റെ രണ്ട് അനുജന്മാരെക്കാൾ ഞാൻ ഏറെ സ്നേഹിച്ചത് നീലിമയെ ആയിരുന്നു. അവളെ മറ്റുള്ളവർ അനാവശ്യമായി നോക്കുന്നത് പോലും എനിക്കിഷ്ടമല്ലായിരുന്നു. അവളെ പഠിപ്പിച്ചു ഉദ്യോഗസ്ഥയാക്കുകയും അവൾക്ക് ഇഷ്ടമുള്ള ഒരാളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രവും നൽകി . ഇപ്പോൾ അവർ ദൂരെ ഒരിടത്ത് സുഖമായി ജീവിക്കുന്നു. എനിക്ക് ഒരു അപകടം പറ്റിയെന്നറിഞ്ഞ് അവൾ എന്നെ കാണാൻ വേണ്ടി ഓടി എത്തുകയായിരുന്നു. അതുകൊണ്ടാണ് അവളുടെ അവളുടെ ചോദ്യങ്ങളിൽ ഞാൻ പതറിപോയത്.അവൾ പറഞ്ഞതുപോലെ ഞാനിന്ന് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എൻ്റെ മകളെയാണ്, -ലക്ഷ്മി അവളാണ് എൻ്റെ എല്ലാമെല്ലാം . അവൾ പലപ്പോഴും എന്നെ ഒരു കളിക്കൂട്ടുകാരനെ പോലെ അല്ലെങ്കിൽ ജ്യേഷ്ഠനെ പോലെ, എല്ലാം തുറന്നു പറയാൻ കഴിയുന്ന ഒരു സ്നേഹിതനെ പോലെ കണുന്നു.അതുകൊണ്ടാണ് അവൾ അമ്മയോട് പറയേണ്ട കാര്യങ്ങൾ പലതും അച്ഛനായ എന്നോട് പറയുന്നത്.നമ്മൾ ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടക്കേട് ഉണ്ടാവാതിരിക്കാൻ നമ്മൾ കഷ്ടപ്പെട്ട് പരിശ്രമിക്കേണ്ട ?തീർച്ചയായും വേണം ഞാൻ എന്നോട് തന്നെ പറഞ്ഞു. മദ്യപാനം അത്ര എളുപ്പത്തിൽ ഒഴിവാക്കാൻ ആവില്ലെങ്കിലും മനസ്സുവെച്ചാൽ സാധിക്കും. നമ്മളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ചിലതെല്ലാം ഒഴിവാക്കുന്നതും അവരെ സ്നേഹിക്കുന്നതിന് തുല്യമല്ലേ?”

നീലിമ എൻ്റെ കൈപിടിച്ച് യാത്ര പറയുമ്പോൾ മദ്യപാനം പൂർണ്ണമായും ഉപേക്ഷിക്കുമെന്ന് ഉള്ളുകൊണ്ട് ഞാനവൾക്ക് ഉറപ്പുകൊടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *