പ്രണയ മഴയിൽ
(രചന: Deviprasad C Unnikrishnan)
എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി വർഷക്ക് ജീവനെ വിവാഹം കഴിക്കേണ്ടി വന്നു. അതും അവൾ ആഗ്രഹിച്ച ജീവിത ശൈലിയല്ല ജീവന്റെ.
ജീവനെ കുറിച്ച് ഒന്നും അറിയാതെ അവൾ തല നീട്ടി കൊടുത്തു. ജീവൻ നാട്ടിൽ കൃഷി പണി നോക്കി നടത്തുന്നു സ്വന്തമായി നല്ല വരുമാനം ഉണ്ട്.
താൻ ആഗ്രഹിക്കാത്ത ഒരു രാത്രി രണ്ടാളുടെയും ജീവിതത്തിൽ വന്നു. ആദ്യരാത്രി. അവള് ഒരു നൈറ്റി ഇട്ടു കൊണ്ട് നടന്നു വന്നു.
“അതെ ജീവേട്ടാ ഞാൻ ആഗ്രഹിച്ചിരുന്നില്ല ഇങ്ങനെ ഒരു ലൈഫ് അത് കൊണ്ട് എനിക്ക് കുറച്ചു സമയം വേണം ഇതെല്ലാം ഒന്നു മനസിലാക്കി വരാൻ. ”അവളുടെ പറച്ചിൽ കേട്ട് ഒരു ഭാവമാറ്റം ഇല്ലാതെ ജീവൻ പറഞ്ഞു.
“എനിക്ക് അറിയാം നാട്ടുപ്പുറത്തക്കാരനെ ഇഷ്ട്ടപെടില്ല എന്ന് ”“ഞാൻ ഈ അറ്റത്തു കിടന്നോളം ”
വർഷ തലയിണ എടുത്തു ബെഡിന്റെ നടുക്ക് ഇട്ടു. ജീവൻ മറ്റേ അറ്റത്തും കിടന്നു. വീടുകാരുടെ മുൻപിൽ രണ്ടാളും സന്തോഷം അഭിനയിച്ചു.
കിടപ്പറയിൽ രണ്ടാളും അപരിചിതരായി തന്നെ കഴിഞ്ഞു. ജീവൻ പറമ്പിലെ പണി കഴിഞ്ഞു വരും കിടക്കും.
ദിവസങ്ങൾ കടന്നു പോയി രണ്ടാളും തമ്മിൽ മനസിലാക്കാൻ തുനിഞ്ഞില്ല. വർഷയുടെ മനസിൽ ചിന്തകൾ പലതായിരിന്നു. സുധി വന്നു വിളിച്ച എപ്പോ വേണെങ്കിലും അവൾ ഇറങ്ങി പോകും.
അതറിയാവുന്ന വർഷയുടെ അച്ഛനും അമ്മയും അറിഞ്ഞു കൊണ്ടാണ് നാട്ടിൽ ജീവിക്കുന്ന ജീവനെ വിവാഹം കഴിച്ചു കൊടുത്തത്. ഒരിക്കൽ വീട്ടിൽ ജീവന്റെ ഇളയമ്മ വന്നു. അവരുമായി പെട്ടെന്ന് തന്നെ വർഷ കൂട്ടായി. സംസാരത്തിനിടയിൽ.
“എങ്ങനെ ജീവിക്കേണ്ട ചെക്കനാ അവൻ, അവന്റെ ജീവിതം ഇപ്പൊ പാടത്തും പറമ്പിലും തീരുന്നു. ”
“എന്താ ഇളയമ്മേ പറയുന്നേ ”“എല്ലാം അറിയണമെങ്കിൽ അവന്റെ അലമാരയിൽ പോയി നോക്ക്, ഞാൻ പോകാന്നു മോളെ ”“ശരി…. ഇളയമ്മേ…. ”
വർഷയുടെ മനസിൽ മൊത്തം അവര് പറഞ്ഞ കാര്യങ്ങളായിരുന്നു. പിറ്റേന്ന് ജീവൻ പാടത്തേക്കു പോയപ്പോൾ ജീവന്റെ അലമാര തുറക്കാൻ അവൾ സ്രെമിച്ചു.അലമാര തുറന്നപ്പോൾ കുറെ ബുക്കുകൾ ഡയറി അങ്ങനെ കുറെ കാര്യങ്ങൾ.
ഒരു ഡയറിക്ക് അകത്തു ഒരു സുന്ദരിയായ പെണ്കുട്ടിയുടെ ഫോട്ടോ. അവൾ ഇട്ടിരിക്കുന്ന ഡ്രസ്സ് മോഡേൺ ഡ്രസ്സ് ആണ്. മുടി കളർ ചെയ്തു കണ്ണിൽ ലെൻസ് വെച്ചു സുന്ദരിയായ പെണ്ണ്.
പിന്നെയും അരിച്ചു പെറുക്കി ഒന്നും തന്നെ അവളെ കുറിച്ച് കിട്ടിയില്ല.ഈ നാട്ടിൽ ഇങ്ങനെ ഡ്രസ്സ് ചെയ്ത പെണ്കുട്ടിയെ കാണാൻ കിട്ടില്ല പിന്നെ എങ്ങനെ ജീവേട്ടന് ഇവളെ കിട്ടി. ഒരു ഫയൽ തുറന്നപ്പോൾ ജീവന്റെ സർട്ടിഫിക്കറ്റ് കിട്ടി. ജീവൻ ബാബു.
എഞ്ചിനീയറിംഗ് നല്ല മാർക്കിൽ എഞ്ചിനീയറിംഗ് പാസായിരിക്കുന്നു. വർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് 2yrs കമ്പ്യൂട്ടർ പ്രോഗ്രാമ്മർ. അതും ബാംഗളൂർ. ജീവന്റെ പഴയ ഫോട്ടോ കിട്ടി. മുടി നീട്ടി വളർത്തി കാതിൽ കടുക്കൻ ഇട്ടു മുടി കളർ ചെയ്തു.
പാന്റും ട്ഷിര്റ്റ് ഇട്ടു നിൽക്കുന്ന ജീവൻ അവള്ക്ക് അത്ഭുതം തോന്നി. ഇത്രയും നാൾ കൈലി മുണ്ട് ഉടുത്തു ഒരു ഇന്നെർ ബനിയനും ഇട്ടു പാടത്തു പോകുന്ന ജീവനെ കണ്ട്.
“അമ്മേ….. ജീവേട്ടൻ എന്തിനാ ഇങ്ങനെ പാടത്തു കിടന്നു കഷ്ടപെടുന്ന നല്ല ജീവിതം ഉണ്ടല്ലോ ജീവേട്ടന്. ”
“എനിക്ക് അറിയില്ല മോളെ അവനു ഇതെല്ലാം ആണ് ഇഷ്ട്ടം എന്ന് പറയുന്നേ. അവന്റെ അച്ഛനും ഈ പാടത്തു കിടന്നല്ലേ ഇതെല്ലാം ഉണ്ടാകിയത് എന്ന് അവൻ പറയും ”
പക്ഷെ അമ്മ എന്തെല്ലാമോ മറച്ചു വെക്കുന്ന പോലെ തോന്നി. രാത്രി ആകാൻ വേണ്ടി അവൾ കാത്തിരുന്നു. അങ്ങെനെ രാത്രി ജീവൻ കിടക്കാൻ വന്നു.
“അതെ ജീവേട്ടാ… ആരാ ഈ പെണ്ണ്… ഇത്രയും പഠിച്ചിട്ടു എന്തിനാ ഈ പാടത്തു കിടന്നു കഷ്ട്ടപെടുന്നേ ?”“നിന്നോട് ആരാ പറഞ്ഞെ അതെല്ലാം എടുക്കാൻ ”
ജീവൻ ആദ്യമായി അവളുടെ മുൻപിൽ ദേഷ്യപ്പെട്ടു. ജീവന്റെ മുഖം കണ്ട് വർഷയുടെ കൈ വിറച്ചു പോയി. പെട്ടെന്ന് വന്ന ദേഷ്യം മറച്ചു പിടിച്ചു.
“അത് ഞാൻ പറഞ്ഞു തരാം. നീ എന്തൊകെയോ എന്നിൽ നിന്നും മറച്ചു പിടിക്കുന്നില്ലേ. ഞാൻ അത് ചോദിച്ചു നിന്നെ വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ച ”
“എങ്കിൽ നമുക്ക് ആദ്യം ഫ്രണ്ട്സ് ആകാം. ”“ശരി…. എന്നാൽ അങ്ങനെ ” അവർ തമ്മിൽ കൈ കൊടുത്തു.“എങ്കിൽ പറ വർഷേ എന്താണ് നിന്റെ ഉള്ളിൽ ?”
“ഞാൻ കോളേജിൽ പഠിക്കുമ്പോൾ സുധി എന്ന എന്റെ സീനിയരുമായി ഇഷ്ടത്തിലായിരുന്നു. ” പറഞ്ഞു തുടങ്ങിയപ്പോൾ തുടങ്ങി അവളുടെ കണ്ണു നിറയാൻ.“എന്നിട്ടു…. ”
ജൂനിയർനെ റാഗ് ചെയുന്നതിനിടെ ആണ് സുധിയുടെ ചെവിയിൽ ഒരു പാട്ടു വന്നു മുഴങ്ങിയത്. വെൽക്കം ഡേ പ്രോഗ്രാമിൽ വർഷ പാടിയ പാട്ടായിരുന്നു അത്.
2Nd yr കാരുടെ പ്രോഗ്രാം നടക്കുന്നുണ്ട്. അവളുടെ പാട്ടുകൾ ആണ് അവനെ അവളിൽ അടുപ്പിച്ചത്. അതിനു കാരണം ഉണ്ട്.
സുധി കോളേജ് മാഗസിനിൽ എഴുതുന്ന കവിതകളായിരുന്നു അവൾ ഈണം ഇട്ടു പാടിയിരുന്നത്. അവരുടെ പ്രണയം കോളേജിൽ ഉറ്റ സുഹൃത്തുക്കൾക്കു പോലും അറിയില്ല. അവർ കണ്ട് സംസാരിച്ചിരുന്നത് ലൈബ്രറി മുറിക്കും അകത്തു വെച്ചാണ്.
“ഇന്നു പാടില്ലേ…. ”“ചേട്ടന്റെ കവിതകൾ എന്നെ പറ്റിയാണ് അത് ഞാൻ അല്ലേ പാടേണ്ടത്. ”“ഞാൻ എഴുതുന്നത് പോലും നിനക്ക് വേണ്ടിയാണു. ”
“ഞാൻ പോട്ടെ ഏട്ടാ…. ” അങ്ങനെ പോകാതെ ഒരു ഉമ്മ തന്നിട്ട് പോ….. ”
അവൻ അവളെ മാറോടു ചേർത്തു. അവൾ ഒഴിഞ്ഞു മാറി.“വേണ്ട ചേട്ടാ… ”“എങ്കിൽ പൊക്കൊ… കാരുണ്യ ചുംബനം എനിക്ക് വേണ്ട ”
അവൾ തിരിഞ്ഞു നടന്നു. തിരിഞ്ഞ് വന്നു കാലു ഉപ്പൂറ്റി പൊക്കി അവൾ അവന്റെ കവിളിൽ കൊടുത്തു ഓടി മറഞ്ഞു.. പതുക്കെ പതുക്കെ സുധി പല കാര്യങ്ങളിലും അലസത കാണിക്കാൻ തുടങ്ങി.
“വർഷേ….. ”“എന്തെ ഏട്ടാ….. ”“എടി ചിലകാര്യങ്ങൾ ഞാൻ മറന്നു പോകുന്നു. ”“ഞാനും……. ”
“ഛെ………. അങ്ങനല്ല… വീട്ടിൽ നിന്നും ഇറങ്ങും എന്തെങ്കിലും മറക്കും. ചില നേരത്ത് അങ്ങനെ കുറെ നേരം ഉറങ്ങും എന്തുപറ്റി എന്നെയറിയില്ല. ”
“അത് രാത്രി മര്യാദക്ക് ഉറങ്ങിയമതി. രാത്രി സിനിമക്ക് പോകണം. എഴുത്ത് കുത്ത് എല്ലാം രാത്രിയല്ലേ. ഒന്നു ഉറങ്ങിയാൽ തീരുന്ന പ്രോബ്ലം ഒള്ളു. ”“അതൊന്നും അല്ല… ”
“ഒന്ന് മിണ്ടാതിരിക്കാൻ.. ഇങ്ങനെ പോയാൽ എന്നെയും മറക്കോ ”
അവൾ കളിയായി പറഞ്ഞു. പക്ഷെ നാക്കിനു ആറാംപറ്റാൻ അധികം നാൾ വേണ്ടി വന്നില്ല. അവൻ പതുക്കെ അവനെ തന്നെ മറക്കാൻ തുടങ്ങി.
അവൻ കോളേജിൽ വരാതായപ്പോ വർഷ അവന്റെ വീട്ടിൽ പോയി. പോയപ്പോൾ കണ്ട കാഴ്ച്ച വളരെ ദയനീയമായിരുന്നു സുധിയുടെ അവസ്ഥ. അവളുടെ അച്ഛനും അമ്മയും അവളെ അടുത്തു ഇരുത്തി.
“വർഷ അല്ലേ. ”“അതെ ” തൊണ്ട ഇടറിക്കൊണ്ട് അവൾ മറുപടി നൽകി.“സുധി പറഞ്ഞിടുണ്ട്.. അവനെ ഇഷ്ട്ടായിരുന്നല്ലേ. ”“മ്മ്മ്മ് ”
“അവൻ എല്ലാവരെയും മറന്നു മോളെ. അവനിപ്പോൾ ഒരു കൊച്ചു കുട്ടിയ. ”
ഇതെല്ലാം കണ്ണിരോടെ കേട്ടുകൊണ്ട് അവൾ തരിച്ചു ഇരുന്നുപോയി.“അവനു അൽഷിമേഴ്സ് ആണ്. മോളെ….. ”
അച്ഛന്റെയും അമ്മയുടെയും കണ്ണീർ നിലത്തു വീണുപോയി. കൂടെ അവളും കരയാൻ തുടങ്ങി. കോളേജിൽ ഹാജർ കുറഞ്ഞ നോട്ടീസ് കണ്ടപ്പോൾ ആണ് വർഷ കോളേജിൽ പോകുന്നില്ല എന്ന വിവരം വീട്ടിൽ അറിയുന്നത്.
അവളെ ഫോളോ ചെയ്തു പോയ അവളുടെ അച്ഛൻ കണ്ടത്. തന്റെ മകൾ ഒരു ചെറുപ്പക്കാരനെ പരിചരിക്കുന്നത് ആണ്. സുധിയുടെ റൂമിൽ കയറി അവളെ വലിച്ചു ഇഴചു.
“അച്ഛാ ഞാൻ ഇഷ്ട്ടപെടുന്ന ആളാണ് ഈ വയ്യാതിരിക്കുന്നെ. ”“നിന്റെ ഭർത്താവ് അല്ലാലോ. നീ വന്നേ……… ”“ഇല്ല അച്ഛാ ഞാൻ വരില്ല. ” എന്തോ ശബ്ദം കേട്ടാണ് സുധിയുടെ അച്ഛനും അമ്മയും വന്നത്.
“എന്താ ഇവിടെ ”“സുധിയുടെ അച്ഛാ ഇതാണ് എന്റെ അച്ഛൻ ”“നിങ്ങളുടെ മകനാണോ ഇത്. ”“അതെ”“നിങ്ങളുടെ മകനും വേണ്ടി എന്തിനാ എന്റെ മോളുടെ ജീവിതം നശിപ്പിക്കുന്നെ.”
“ഞാൻ ഇത് അവളോടും പറഞ്ഞതാ ”
കൈ കൂപ്പി കൊണ്ട് സുധിയുടെ അച്ഛൻ പറഞ്ഞു.“നിങ്ങളുടെ മകളെ നിങ്ങള്ക് കൊണ്ടുപോകാം. ”
“അച്ഛാ ഞാനില്ല അച്ഛാ…… സുധി ഉള്ള ഇടമാണ് എന്റെയും. ”“ഇവിടെ നിന്റെ ആരും തന്നെ ഇല്ല. ”ഇത് പറഞ്ഞത്.“ഇനി എന്തിനാ നില്കുന്നെ വാ പോകാം ”അവളുടെ കൈ പിടിച്ചു കൊണ്ട് നടന്നു.
പോകുമ്പോൾ സുധിയുടെ അച്ഛനെ വർഷയുടെ അച്ഛൻ നന്ദി സൂചകമായി നോക്കി. പിറ്റേന്ന് വർഷ സുധിയെ കാണാൻ വേണ്ടി വീട്ടിൽ പോയി. വീട് അടച്ചു പൂട്ടി അവർ സുധിയെ കൂട്ടി എവിടെയോ പോയിരുന്നു. അവൾ പലതവണ ആന്മഹത്യക്ക് ശ്രേമിച്ചു എല്ലാം വിഫലമായി.
എല്ലാവരും കൂടി ബ്രെയിൻ വാഷ് ചെയ്താണ് വർഷ വിവാഹത്തിന് സമ്മതം മൂളിയത്. ഇതെല്ലാം പറഞ്ഞു കൊണ്ട് അവൾ കരഞ്ഞു തളർന്നിരുന്നു. അവളുടെ കണ്ണു തുടച്ചു കൊണ്ട് ജീവൻ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു.
“ചേട്ടാ… ചേട്ടന്റെ പറ… ”“ഞാൻ ബാംഗ്ലൂർ ജോലിക്ക് പോകുമ്പോൾ ഒരിക്കലും വിചാരിച്ചില്ല ജീവിതത്തിൽ ഒരു പ്രണയം കടന്നു വരുമെന്ന്. ”
ഓഫീസിൽ പോകാൻ നേരം ആണ് കണ്ടത് പുറത്തു നല്ല മഴ എങ്ങനെ ബസ്സ്റ്റോപ് വരെ എത്തും എന്ന് ആലോചിച്ചു നിൽകുമ്പോൾ ആണ് കുടയുമായി എന്റെ ജീവിതത്തിലേക്ക് ആ പൂച്ചക്കണ്ണി കടന്നു വരുന്നത് അവളും ഓഫീസിലേക്ക് ആണെന്ന് തോന്നുന്നു.
കുടയിൽ ഓടി കയറി. ജീവൻ ചോദിച്ചു“എന്നെ ആ ബസ്സ്റ്റോപ് വരെ ആക്കി തരോ ” കന്നഡയിൽ ആണ് ചോദിച്ചത്. (കന്നഡ ആയി കാണണം )
“അതിപ്പോ താൻ അറിഞ്ഞിട്ട് എന്തിനാ. ”“ഓന്നുല്യെ ” മഴ അവന്റെ ദേഹത്തു വീണു കൊണ്ടേയിരുന്നു.“എന്താ പേരു”“പേര് അറിഞ്ഞിട്ട് എന്തിനാ ”“ഒന്നുല്യ…… എന്ത് മഴയ… ”“മഴ ഇഷ്ട്ടണോ ”
“പിന്നെ…… ” മനസ്സിൽ ഓഹ്ഹ്ഹ് ഈ നശിച്ച മഴ ജീവൻ പറഞ്ഞു .ഓഫീസിൽ എത്തിയിട്ടും മനസ്സ് മൊത്തം അന്ന് പെയ്ത മഴയിലും കുടക്കീഴിലും ആയിരുന്നു. എവിടെ നിന്നും വന്നു അവൾ. പിറ്റേന്ന് ഇതെ പോലെ അവൾ വരാൻ വെയിറ്റ് ചെയ്തു.
മഴ പിന്നെയും ജീവനെ കനിഞ്ഞു അനുഗ്രഹിച്ചു. ഇത് ദിവസവും തുടർന്ന് കൊണ്ടേ ഇരുന്നു. ഒരിക്കൽ ജീവൻ തുറന്ന് പറയാൻ തീരുമാനിച്ചു.
അന്നും ആ മഴ പെയ്തു കൊണ്ടേയിരുന്നു. അവളുടെ കുടകീഴിൽ അവൻ വരുന്നത് വരെ അവന്റെ ഫ്ലാറ്റ് ന് കീഴെ കാത്തു നിന്നു.
“ഓഹ്ഹ്ഹ്……. ”“അതെ എനിക്ക് ഈ പൂച്ചകണ്ണിയോട് ഒരു കാര്യം പറയനുണ്ട്. ”“പറഞ്ഞോ “ഒരു ചെറു പുഞ്ചിരി അവളുടെ മുഖത്ത് തെളിഞ്ഞ്.
“ഈ മഴ എനിക്ക് ഇഷ്ട്ടമല്ലായിരുന്നു. പക്ഷെ ഇപ്പൊ ഞാൻ ഇഷ്ട്ടപെടുന്നു.”“അതിനു ” അവളുടെ പുഞ്ചിരി അവൻ കാണാതെ മറച്ചു പിടിച്ചു.“ഈ ജീവിതകാലം മൊത്തം ഈ കുടകീഴിൽ ഒരിടം തരോ ”
“ഒന്ന് പോയെ ”“മഴയേ ഇഷ്ട്ടപെടുന്ന നിന്നെ എനിക്കും ഇഷ്ട്ട ” കുളിരുന്ന മഴയിൽ അവളുടെ കൈയിൽ നിന്നു കുട വാങ്ങി എറിഞ്ഞു.
അവൾ ഉറക്കെ പറഞ്ഞു.“അതെ ജീവിതകാലം മൊത്തം ഈ മഴ കൊള്ളാൻ ഞാൻ ഉണ്ട്. അവൾ ഓടി വന്നു കെട്ടിപിടിച്ചു. അപ്പോഴും മഴ തോരാതെ പെയ്യുന്നുണ്ടായിരുന്നു. അവർ അവരുടെ മൊഴികൾ മറന്നു ഇപ്പൊ അറിയാവുന്ന മൊഴി പ്രണയത്തിൻറേം മഴയുടേം.
“അതെ പൂച്ചകണ്ണിയുടെ പേരെന്താ ?”“പ്രേമിച്ചു ഇത്രേം നാളായി എന്റെ പേര് അറിഞ്ഞൂടെ. ”“നീ പറഞ്ഞില്ല…. ചോദിച്ചപ്പോൾ നീ അന്ന് ചൂടായി. ”“എങ്കിലെ എന്റെ പേരു ഇപ്പൊ ജീവൻ അറിയണ്ട. ”“ഡീ…. പെണ്ണെ എന്നെ നീ മറക്കോ. ”
“മറക്കാനോ…. മരണത്തിനു പോലും ഞാൻ വിട്ടു കൊടുകില്ല ഈ പാ……. ”“നിന്റെ പേരു പറയാനല്ലേ പോയത്. പറ പേര് പറ. ”
ഒരു ദിവസം ഓഫീസിൽ പോകാൻ നേരം മഴ പെയ്തു. ജീവൻ അവളെ കാത്തു നിന്ന്. ഏറെ നേരം നിന്നിട്ട് കണ്ടില്ല. ദൂരെ നിന്നും അവൾ വന്നു.
“എന്താ നേരം വൈകീയത് ”“ഒന്നുല്ല…. മനസ്സ് പറയുന്നു എന്തോ അരുതാത്തത് സംഭവം നടക്കുംന്ന് ”“എയ്യ്…. അങ്ങനെ ഒന്നുല്ല വെറുതെ തോന്നണതാ ”“ഇല്ല… ഏട്ടാ….. ”
“എങ്കിൽ ഒരു കാര്യം ചെയാം ഇന്നു നമുക്ക് ചുമ്മാ കറങ്ങാൻ പോകാം നിന്റെ മൂഡ് ശരിയാകും ” ആ ദിവസം മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ജീവന് സമ്മാനിച്ച്.
ഫുട് പത്തിലൂടെ ഓരോന്ന് പറഞ്ഞു നടന്നു വരുമ്പോൾ തോളിൽ തോളിൽ തട്ടി കളിച്ചു വന്നു. പിന്നെയും തട്ടി അവളുടെ കാലടി തെറ്റി റോഡിൽ വീണു. വീണവഴിക്ക് ബസ്സ് വന്നു അവളുടെ മേലെ കയറി ഇറങ്ങി.
ഓട്ടോ റിക്ഷയിൽ കയറ്റി അവളുടെ ര ക്തം വരുന്ന കൈ മുറുക്കി പിടിച്ചു അവൻ കരഞ്ഞു. അവൾ വിക്കി പറഞ്ഞു. ഞാൻ പറഞ്ഞില്ലേ മരണത്തിനു പോലും വിട്ടു കൊടുകില്ലന്ന്. ”
“ഒന്നും മിണ്ടാതിരിക്ക്. ”“ജീവൻ.. എന്റെ പേര് അറിയണ്ടേ ”കരഞ്ഞു കൊണ്ട് ജീവൻ മറുപടി പറഞ്ഞു. ഓട്ടോ വേഗത കൂട്ടി കൊണ്ടായിരുന്നു.
“ജീവേട്ടാ…. എന്റെ പേര്…. പാ… പാ..“മുഴുവനും പറഞ്ഞു തീരുന്നതിനു മുൻപ് ….. അന്ന് മഴ പെയ്തിരുന്നു ആ മഴയിൽ ജീവനെ തനിച്ചാക്കി അവൾ നടന്നു നീങ്ങി.
“ചേട്ടന്റെ പ്രണയം….. ” വർഷ പറഞ്ഞു നിർത്തി“മഴയേ ഇഷ്ട്ടപെടുന്ന അവൾ മരികുമ്പോൾ മഴയുണ്ടായിരുന്നു. ”
ഇതെല്ലാം വർഷയോട് പറഞ്ഞു തീരുമ്പോൾ പുറത്തു നല്ല മഴ പെയ്യുന്നുണ്ട്. വർഷയുടെ മിഴികളിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടിയിരുന്നു. അത് പെയ്തിറങ്ങിയത് ജീവന്റെ നെഞ്ചിൽ ആയിരുന്നു.