“ഒന്നും പ്രദീക്ഷിക്കാനില്ലാതെ ഒരായുഷ്കാലം മുഴുവൻ ജീവിക്കുക എന്നുള്ളതിന്റെ ബുദ്ധിമുട്ട് മറ്റൊരാൾക്ക് പറഞ്ഞുമനസ്സിലാക്കി കൊടുക്കുക എന്നുള്ളത് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറത്താണ്…..
ഒരുവാക്ക്കൊണ്ടോ ഒരു നോട്ടം കൊണ്ടോ
ഒരാൾക്കും അത് സ്വയം മനസ്സിലാക്കാനും കഴിയില്ല.”
“പിന്നേ….. പറയുന്നത് കേട്ടാൽ തോന്നും നീ മാത്രമാണ് ഈ ഭൂമിയിൽ അനാഥനായി ജനിതെന്ന്.
ഒന്ന് പോയെടാ….”
ആയുഷ് എന്ന ആഷിന്റെ വാക്കുകളെ പുച്ഛിച്ചുകൊണ്ട് ഹിരണ്യ കയ്യിലിരുന്ന ലിക്കർ ബോട്ടിൽ വായിലേക്ക് കമഴ്ത്തി
അപ്പോഴേക്കും സൂര്യന്റെ നേർത്ത വെളിച്ചവും ഇല്ലാതായി ഇരുട്ട് അവിടെ സ്ഥാനം പിടിച്ചിരുന്നു.
“സ്നേഹിക്കാനും വഴക്ക് കൂടാനും ചുറ്റിലുംഒരുപാട് പേരുള്ള നിനക്ക് ആ.. ഒരവസ്ഥ ഒരിക്കലും മനസ്സിലാവില്ല.”
തന്റെ കണ്ണുനീർ അവളിൽ നിന്ന് മറയ്ക്കാനായി തല താഴ്ത്തിഇരുന്നുകൊണ്ട് പറയുന്നവനെ കണ്ടവൾ പതിയേ അവനിൽ നിന്ന് മുഖം തിരിച്ചുകൊണ്ട് അകലേക്ക് നോക്കി തിരിഞ്ഞു നിന്നു.
“ആരാ… പറഞ്ഞത് എനിക്ക് നിന്നെ മനസ്സിലാവില്ലെന്ന്…
നീ പറഞ്ഞത് ശെരിയാ…. എനിക്ക് ചുറ്റും ഒത്തിരി പേരുണ്ട്…..
അവരൊക്കെ ഒരുകാലത്ത് എന്നെ സ്നേഹിക്കുകയും ചെയ്തിരുന്നു…..
പക്ഷേ ഇന്ന്….”
പറഞ്ഞു വന്നത് പകുതിയിൽ നിർത്തിക്കൊണ്ടവൾ തിരിഞ്ഞ് ആഷിനെ നോക്കി.
“നീ… പറഞ്ഞില്ലേ ഈ തനിച്ചാവുന്നതിന്റെ വിഷമം…. അപ്പോ ചുറ്റിലും എല്ലാവരും ഉണ്ടായിട്ടും തനിച്ചായി പോകുന്നവരുടെ അവസ്ഥയൊന്ന് ആലോചിച്ചു നോക്കിക്കേ….ആരും ഇല്ലാത്തതിലും ഭീകരം തന്നെയാടാ അതും.”
നെടുവീർപ്പോടെ പറയുന്നവളെ കണ്ടവൻ ഒന്നും മനസ്സിലാവാതെ അവളെയൊന്ന് സൂക്ഷിച്ചു നോക്കി
“നീയെന്തൊക്കെയാ ഈ പറയുന്നതെന്ന് വല്ല ബോധവും ഉണ്ടോ നിനക്ക്.
ഹാ അതെങ്ങനാ…. വൈകുന്നേരം മുതൽ വലിച്ചുകേറ്റാൻ തുടങ്ങിയതല്ലേ..
സാധാരണ ആൺ പിള്ളേരാ ഇങ്ങനെ കുടിച്ചു ലക്കില്ലാതെ നടക്കുന്നത്.
എന്നാ നിന്റെ കാര്യത്തിൽ അത് തിരിഞ്ഞുപോയി…
മതി കുടിച്ചത് നീയാ ബോട്ടിൽ ഇങ് തന്നെ.”
അവളിൽ നിന്ന് ബോട്ടിൽ പിടിച്ചു വാങ്ങാൻ ശ്രമിച്ചവനെ തട്ടി മാറ്റിക്കൊണ്ടവൾ ബോട്ടിലിൽ ബാക്കിയുണ്ടായിരുന്നത് കൂടെ ഒന്നിച്ചു വായിലേക്ക് കമഴ്ത്തിയ ശേഷം ബോട്ടിൽ അവന് നേരെ എറിഞ്ഞു കൊടുത്തു.
അത് കണ്ടവൻ ദേഷ്യത്തോടെ അവളേ തുറിച്ചു നോക്കി.
“എന്താടാ…. നോക്കി പേടിപ്പിക്കുന്നത്.
എന്തേ നിനക്ക് വേണമായിരുന്നോ…”
ചുണ്ട്കൂർപ്പിച്ചുകൊണ്ട് സങ്കടത്തോടെ ചോദിക്കുന്നവളെകണ്ടവൻ നെറ്റിയിൽ വിരൽ ഊന്നിക്കൊണ്ട് ഒന്ന് ദീർഘശ്വാസമെടുത്തു.
“നിന്നോട് എത്ര പറഞ്ഞാലും നീ മനസ്സിലാക്കില്ല അല്ലേടി….ഈ സാധനം ഇങ്ങനെ കയ്യും കണക്കും ഇല്ലാതെ കുടിക്കരുതെന്ന് ഞാൻ പലവട്ടം നിന്നോട് പറഞ്ഞിട്ടുണ്ട്….
അനുസരണ ശീലം പിന്നേ നിനക്ക് പണ്ടേ ഇല്ലല്ലോ….
ഹാ… അതെങ്ങനാ ആരെയെങ്കിലും അല്പം പേടിവേണം…. എന്നാലേ അനുസരണശീലം ഉണ്ടാവുള്ളു ”
“പേടി…. പേടിയുണ്ടെടാ എനിക്ക് ചുറ്റിലും ഉള്ള എല്ലാ മനുഷ്യമൃഗങ്ങളെയും എനിക്ക് പേടിതന്നെയാ….
നീ പറഞ്ഞില്ലേ ആരും ഇല്ലാത്തഅവസ്ഥ ഭീകരം ആണെന്ന് എന്നാ കേട്ടോ നീ വെറുക്കുന്ന ആ ഒരു അവസ്ഥയെ പ്രണയിക്കുന്നവളാ ഈ ഞാൻ….
എല്ലാവരും ഉള്ളതിന്റെ പേരിൽ ജീവിതം വെറുക്കുന്നവൾ…..”
“ഹീരാ…..നീ ബോധംമില്ലാതെ എന്തൊക്കെയാ ഈ വിളിച്ചുപറയുന്നത്….”
കാല് നിലത്ത്ഉറയ്ക്കാതെ നിന്ന് ആടിക്കൊണ്ട് പറയുന്നവളെ കണ്ടവൻ ദേഷ്യത്തോടെ മുഖംതിരിച്ചു.
” ബോധം….. എന്താണ് ബോധം….? ”
വിരലുകൾകൊണ്ട് എന്തൊക്കെയോവായൂവിൽ എഴുതി കൂട്ടിക്കൊണ്ടവൾ ചുണ്ട് കൂർപ്പിച്ചുകൊണ്ട് അവനോട് തിരക്കി.
“നിനക്കിപ്പോ ഇല്ലാത്തത് എന്താണോ അതാണ് ബോധം ”
അവളുടെ കുഴഞ്ഞുള്ള സംസാരവും നിലകിട്ടാതെയുള്ള നിൽപ്പും കാട്ടികൂട്ടലുകളും കണ്ടവൻ പുഞ്ചിരിയോടെ പറഞ്ഞു.
“അല്ല…… നിനക്ക് തെറ്റി…
ബോധം എന്നാൽ ശരിയേത് തെറ്റേത് എന്നുള്ള തിരിച്ചറിവും ചുറ്റുമുള്ള എല്ലാത്തിനെയും മനസ്സിലാക്കാനുള്ള കഴിവും അതാണ് ബോധം ”
വിരലുകൾക്കൊണ്ട് എണ്ണം എടുത്തുകൊണ്ടവൾ അവനെനോക്കി പറഞ്ഞു.
“എന്താടാ എനിക്ക് ഭ്രാന്താണെന്ന് തോന്നുന്നുണ്ടോ നിനക്ക് ”
“തോന്നുകയല്ല മോളേ… നിനക്ക് ശെരിക്കും ഭ്രാന്ത്തന്നെയാ നല്ല മുഴുത്ത ഭ്രാന്ത്.
ഇതിപ്പഴൊന്നും മാറും എന്ന് തോന്നുന്നില്ല. ”
ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കുമ്പോൾ
കയ്യിൽ തടഞ്ഞ കല്ല് ദൂരേക്ക് വലിച്ചെറിഞ്ഞുകൊണ്ടവൻ ഇപ്പോ കുഴഞ്ഞ് വീഴും എന്നരീതിക്ക് നിൽക്കുന്നവളെ നോക്കി.
അവളേ പിടിച്അവളുടെ തന്നെ ബൈക്കിൽ കൊണ്ടിരുത്തി.
ഇടയ്ക്കിടെ അവൾ എക്കിളെടുക്കുന്നത് കണ്ടവൻ അവിടെഇരുന്ന വെള്ളത്തിന്റെ ബോട്ടിൽ അവൾക്ക് നേരെ നീട്ടി.
“എനിക്ക് വേണ്ടാ…..”
“ദേ.. പെണ്ണേ മര്യാതക്ക് ഈ വെള്ളം കുടിച്ചോ എക്കിളെടുത്തുകൊണ്ട് വാള് വച്ചാ ഇവിടിട്ട് ഞാൻ നിന്നെ തല്ലും പറഞ്ഞേക്കാം…..
കഴിഞ്ഞാഴ്ചനമ്മള് ഇത് പോലൊരു ട്രിപ്പ് പോയിരുന്നു. ഓർക്കുന്നുണ്ടോ ആവോ അന്നത്തെ പുകില് ”
“പിന്നില്ലാതെ…. ഞാൻ ഒന്നും മറക്കുന്ന ആളല്ല…..”
“ഉവ്വ്.. ഉവ്വ്… എന്നിട്ടാണല്ലോ നീ ഇന്ന് ഇങ്ങനെ ലവലില്ലാതെ നിക്കുന്നത് ”
“അത്.. പിന്നേ ഞാൻ…..”
വീണ്ടും എക്കിളെടുത്തതും പറയാൻ വന്നത് പകുതിക്ക് നിർത്തിക്കൊണ്ടവൾ രണ്ട് കൈകൊണ്ടും വാപൊത്തി.
ഇനിയും അതിക നേരം എക്കിളെടുത്താൽ ഉറപ്പായും താൻ വോമിറ്റ് ചെയ്യും എന്ന് തോന്നിയവൾ അവന്റെ പറച്ചിലും ഭാവവും കണ്ട് കൂടുതൽ അവനേ വെറുപ്പിക്കാതെ അവൻ നീട്ടിയ വെള്ളം പെട്ടന്ന് വാങ്ങിച്ച്കുടിച്ചു.
ഹിരണ്യ… ആയുഷ്.. രണ്ട് പേരുംഒന്നിച്ച്പഠിച്ച് ഇപ്പോ ഒന്നിച്ചു ജോലിചെയ്യുന്നവരാണ്.
കോളേജിലെയും ഓഫിസിലെയും ഹീരയുടെ ഒരേ ഒരു കൂട്ടാണ് ആഷ്.
അവനും അങ്ങനെ തന്നെയാണ്.
അത്കൊണ്ട് തന്നെ അവർക്കിടയിൽ പരസ്പരം നല്ലൊരുബോണ്ടിങ് തന്നെ ഉണ്ട്.
“നിനക്കറിയാവോ…. ആഷ് നമ്മൾ പരിചയപ്പെട്ട അന്ന് മുതൽ എനിക്ക് നിന്നോട് ഭയങ്കര ദേഷ്യം തോന്നിയിട്ടുണ്ട്.”
ഒരുകണ്ണ് അടച്ചുകൊണ്ട് പുഞ്ചിരിയോടെ പറയുന്നവളെ കണ്ടവൻ കണ്ണ് മിഴിച്ചുകൊണ്ട് അവളേനോക്കി.
“എന്തിന്?”
“അതോ…..
തനിച്ചായത് കൊണ്ടാവും നീ ഭയങ്കര സ്ട്രോങ്ങാണ്. തെറ്റും ശരിയും സ്വയം തിരിച്ചറിഞ് അതിനനുസരിച്ചാണ് നീ മുന്നോട്ട് പോകുന്നത്.
മറ്റൊരാൾ എന്ത് കരുതും എന്ന് ചിന്തിച്ചിട്ട് ഒരിക്കലും നീ… നിനക്ക് ഇഷ്ടമില്ലാത്ത ഒന്നും തന്നെ ചെയ്യാറില്ല.
അതുകൊണ്ട് തന്നെ
പുറത്ത് നിന്ന് കാണുന്ന ഒരാൾക്ക് നീ ഭയങ്കര അഹങ്കാരിയായി തോന്നും.”
“ഓഹോ…. ഇതിനാണോ നിനക്കെന്നോട് ദേഷ്യം… എന്റെ പൊന്നു പെണ്ണേ… ഇങ്ങനെ പോയാൽ നീ മനുഷ്യനെ പേടിപ്പിച്ചു കൊല്ലൂല്ലോ…ഞാൻ ഓർത്തു മറ്റെന്തോ ആണെന്ന് ”
നെഞ്ചിൽ ഉഴിഞ്ഞു കൊണ്ട് പറയുന്നവനെകണ്ടവൾ അവനേഒന്ന് കൂർപ്പിച്ചു നോക്കി.
“നീ അങ്ങനെ സമാധാനിക്കുവൊന്നും വേണ്ടാ…. അതൊന്നും അല്ല ദേഷ്യത്തിന്റെ കാരണം….”
“ങ്‌ഹേ… അതല്ലേ …
പിന്നെ എന്താണാവോ… കാരണം ”
കണ്ണും തള്ളി തന്നെ നോക്കുന്നവനെ കണ്ടവൾ അവനൊരു ഫ്ലയിങ് കിസ്സ് നൽകിക്കൊണ്ട് അവനേ ഒരുകണ്ണടച്ച് കാണിച്ചു.
“ഇങ്ങനെ ഒക്കെ ആണെങ്കിലും നിന്നെ എല്ലാ പെൺപിള്ളേർക്കും ഭയങ്കര ഇഷ്ട്ട അത് കണ്ടിട്ടാ എനിക്ക് നിന്നോട് ദേഷ്യം….”
പകുതിബോധത്തിൽ പറയുന്നവളെ കണ്ടവൻ അത്ഭുദത്തോടെ അവളേ നോക്കിയിരുന്നു.
“എന്നെ പെൺപിള്ളേര് നോക്കുമ്പോൾ ഇയാൾക്കെന്തിനാ ദേഷ്യം വരുന്നത്.
ഇത്രേം പെണ്പിള്ളേര് നോക്കുന്നുണ്ടെങ്കിൽ ഞാൻ അത്രക്ക് സുന്ദരൻ ആണെന്നുള്ളതിൽ നീ അഭിമാനിക്കുവല്ലേ ചെയ്യേണ്ടത് ”
കാര്യങ്ങൾ ഏതാണ്ട് മനസ്സിലായെങ്കിലും അവൻ കുറുമ്പോടെ തിരക്കി.
“പണ്ട് കോളേജിലെ മുഴുവൻ പെൺപിള്ളേരും ഒളിഞ്ഞും തെളിഞ്ഞും നിന്നെവായ്നോക്കിക്കൊണ്ടിരുന്നിരുന്നു.
ഇപ്പോ ദേ…. ഓഫീസിലും.
ഇവരെ ഒക്കെ എന്തോരം കഷ്ടപ്പെട്ടഞാൻ മാനേജ് ചെയ്യുന്നത് എന്നറിയാവോ…..”
കുശുമ്പോടെ പറഞ്ഞുകൊണ്ടവൾ അവന്റെ കയ്യിൽചുറ്റിപ്പിടിച്ചുകൊണ്ട് അവന്റെ തോളിൽ ചാഞ്ഞുകൊണ്ട് അകലേക്ക് നോക്കി.
“അത് ശെരി ഇതൊക്കെ എപ്പഴാ നടക്കുന്നത് ഞാൻ ഇതൊന്നും അറിഞ്ഞില്ലല്ലോ….
അല്ല ഇയാളെന്തിനാ അവരെ തടയുന്നത് ”
അവളുടെ കാട്ടിക്കൂട്ടൽകേണ്ട് പൊട്ടിവന്നചിരി അടക്കിപിടിച്ചുകൊണ്ടവൻ ഹിരണ്യയുടെ കവിളിൽ വിരലുകൾ കൊണ്ട് ഇക്കിളികൂട്ടിക്കൊണ്ട് അവളിൽ വിരിയുന്ന എല്ലാ ഭാവങ്ങളും ഒപ്പിയെടുത്തുകൊണ്ടവളെ തന്നെ നോക്കിയിരുന്നു.
“അത്.. പിന്നേ നിന്നെ ഞാൻ പ്രൊട്ടക്ട ചെയ്യണ്ടേ…
അല്ലെങ്കിലേ ചുറ്റും നടക്കുന്നത് ഒന്നും ശ്രദ്ധിക്കാതെ നടക്കുന്ന പയ്യനാ…..
അപ്പോപ്പിന്നെ നിന്റെ കാര്യം ഞാനെങ്കിലും നോക്കണ്ടേ….
പിന്നേ ഈ കാര്യങ്ങൾ ഒക്കെ അറിയണം എന്നുണ്ടെങ്കിൽ എപ്പഴും ബുക്കിൽ മാത്രം നോക്കിയാ പോരാ എപ്പഴേലും പെൺപിള്ളേരെ ഒക്കെ ഒന്ന് നോക്കണം. അതെങ്ങനാ….. എന്നോടല്ലാതെ വേറെ ആരോടെങ്കിലും നീ മിണ്ടാറുണ്ടോ….
എന്നിട്ടോ ഈ… എന്റെ മനസ്സിലുള്ളതും നീ മനസിലാക്കിയില്ല.”
അവന്റെ കൈതട്ടിമാറ്റി ദേഷ്യത്തിൽ നെഞ്ചിൽ കൈകെട്ടിഅല്പം അകലമിട്ടിരുന്നുകൊണ്ട് അവനെനോക്കി .
“അതിന് നിന്റെ മനസ്സിൽ എന്താ? ”
ബോധമില്ലാതെയുള്ള അവളുടെ കാട്ടികൂട്ടൽ കണ്ട് കാൽമുട്ടിൽ കൈയ്യുന്നി താളംപിടിച്ചുകൊണ്ടിരിക്കുന്നവനെ ദേഷ്യത്തോടെ നോക്കിക്കൊണ്ടവൾ തലപെട്ടന്ന് വെട്ടിച്ചു.
“പ്രേമം…”
“ആർക്ക്…..ആരോട്…”
” എനിക്ക് നിന്നോട്…. അല്ലാതെപിന്നെ ആരോട്.
നീ അറിയാഞ്ഞിട്ടാ…. കണ്ട അന്ന് മുതൽ എനിക്ക് നിന്നോട് ഭയങ്കര ഇഷ്ട്ട….”
പെട്ടന്നുള്ള അവളുടെ തുറന്നുപറച്ചിൽകേട്ടവൻ ഒന്നും പറയാൻ കഴിയാതെ സന്തോഷം കൊണ്ട് നിറഞ്ഞുവന്നകണ്ണുകളാൽ അവളേ നോക്കിയിരുന്നു.
“അപ്പോ നിനക്ക്… നിനക്കെന്നെ…നിനക്കെന്നെ കല്യാണം കഴിക്കാൻ പറ്റുവോ…..”
തന്നെനോക്കി ഏതോ ലോകത്തിൽ എന്നത് പോലെഇരിക്കുന്നവളെ കണ്ടവൻ ഇടർച്ചയോടെ തിരക്കി.
“പിന്നില്ലാതെ….എപ്പോ കെട്ടി എന്ന് ചോദിച്ചാൽപോരെ ”
കേട്ടപാതി കേൾക്കാത്ത പാതി ബൈക്കിൽ നിന്ന് താഴോട്ട് ചാടി ഇറങ്ങിയതും ബാലൻസ് കിട്ടാതെ അവൾ വീഴാനാഞ്ഞു.
അത് കണ്ടവൻ അവളേ പിടിച്ചു നേരെ നിർത്തിയ ശേഷം സ്ഥാനം മാറി കിടന്ന അവളുടെ ജാക്കറ്റ് ഒന്നൂടെ നേരെ ഇട്ടുകൊടുത്തു കൊണ്ട് അവളുടെ കവിളിൽ പതിയേ ഒന്ന് തട്ടി.
“ഹീരാ… നിനക്ക് അറിയാല്ലോ ആരുടേയോ അല്പനേരത്തെ സന്തോഷത്തിൽ അവർ പോലും അറിയാതെ ജന്മം കൊണ്ടവനാ ഞാൻ…
ആ… എന്നെ…..”
“ശ്……..”
അവനേ മുഴുവനാക്കാൻ അനുവദിക്കാതെ അവൾ അവന്റെ ചുണ്ടിൽ ചൂണ്ടുവിരൽ വച്ചുകൊണ്ട് പതിയേ ശബ്ദമുണ്ടാക്കി.
“നീ എങ്ങനെ ജനിച്ചതായാലും നീയെനിക്കെന്റെ പ്രാണനാ……
നീ…. ആരാണെന്നും നീ…. എന്താണെന്നും ശെരിക്കുംമനസ്സിലാക്കിതന്നെയാ ഞാൻ നിന്നെ ഇഷ്ടപെട്ടത്.
അത് കൊണ്ട് എപ്പഴെങ്കിലും ഞാൻ നിന്നെ കളഞ്ഞിട്ട് പോയാലോ എന്നുള്ള പേടിയൊന്നും നിനക്ക് വേണ്ട…
മരണത്തിൽ ആണെങ്കിലും പൊന്നുമോനെ ഞാൻ നിന്നേം കൊണ്ടേപോകു ”
അവന്റെ കവിളിൽ ഒരുമ്മ കൊടുത്തുകൊണ്ടവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
പ്രതീക്ഷിക്കാതെയുള്ള അവളുടെ ഉമ്മ കിട്ടിയ അവൻ കണ്ണ് മിഴിച്ചുകൊണ്ടവളെ തുറിച്ചുനോക്കി.അവന്റെ നോട്ടം കണ്ടവൾ പുഞ്ചിരിയോടെ അവന്റെ കവിളിൽ ഒരുമ്മകൂടെ കൊടുത്തു.
“എന്തായാലും നിന്റെ അമ്മയോട് എനിക്ക് നന്ദിയുണ്ട് .
ഇന്ന് പലരും ചെയ്യുന്നത് പോലെ പാറയിലെറിഞ്ഞും ശ്വാസം മുട്ടിച്ചും തറയിലടിച്ചും കൊല്ലാതെ നിന്നെ അനാഥാലയത്തിൽ തന്നെ കൊണ്ട് കളയാൻ തോന്നിയല്ലോ അതിനെനിക്ക് അവരോട് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല.”
അവളുടെ വാക്കുകൾ കേൾക്കുംതോറും അവനും പതിയെ അവന്റെ ജനനത്തെ ഇഷ്ടപ്പെട്ടുതുടങ്ങിയിരുന്നു.
അവനേ മൊട്ടിവേറ്റ് ചെയ്തുകൊണ്ട് അവന്റെ നെഞ്ചോരം ചേർന്നിരുന്നവൾ
അല്പം കഴിഞ്ഞതും തന്റെ ചോദ്യത്തിന് ഉത്തരം നൽകുന്നില്ലെന്ന് കണ്ടവൻ അവളേ പതിയേ തട്ടിവിളിച്ചു.
എന്നാൽ അപ്പഴേക്കും അവന്റെ നെഞ്ചോരം ചേർന്നാൾ ഉറക്കം പിടിച്ചിരുന്നുന്നതിനാൽ ഒന്നൂടെ കുറുകിക്കൊണ്ടവൾ അവന്റെ നെഞ്ചിലേക്ക് ഒന്നൂടെ ചേർന്നു കിടന്നു. അത് കണ്ടവൻ അവളുടെ മുഖത്തേക്ക് വീണ മുടിയിഴകൾ ഒരുകയ്യാൽ ഒതുക്കിക്കൊണ്ട് ഒന്ന് പുഞ്ചിരിച്ചു.
“ഹീരാ…..അന്നും ഇന്നും എന്റെ മനസ്സിൽ നീ മാത്രമേഉള്ളു പെണ്ണേ…… അർഹതഇല്ലാ എന്ന് ഓർത്തത് കൊണ്ട ഞാനിത് വരേ നിന്നോടത് പറയാതിരുന്നത്.
പക്ഷേ ഇനി ഒരിക്കലും മറ്റാർക്കും തന്നെ നിന്നെ ഞാൻ വിട്ടുകൊടുക്കില്ല ”
എന്ന് മനസാലെ ഉറപ്പ് നൽകിക്കൊണ്ടവൻ അവളേ ഒന്നൂടെ തന്നിലേക്ക് ചേർത്തുപിടിച്ചു.
