ആരെകാണാനാ നമ്മളിപ്പോ പോകുന്നത് അതെങ്കിലും എന്നോട് പറഞ്ഞൂടെ “

മൺറോഡിലൂടെ ഇഴഞ്ഞുകയറുന്നത്പോലെ അത്ര  സ്ലോ ആയിട്ടാണ് ആ….ടാക്സി മലകയറിതുടങ്ങിയത്. വണ്ടികൾ പോകുമ്പോൾ ഉയരുന്ന പൊടി 
റോഡിന്റെ ഇരുവശങ്ങളിലും അനുസരണയില്ലാതെ വളർന്നുനിൽകുന്ന കാട്ടുചെടികളിൽ  പറ്റിപിടിച്ചവ ഇലകളെ ചുവപ്പിച്ചിരിക്കുന്നു.

ചെടികളിൽ പലതും വെള്ളം കണ്ടിട്ട് മാസങ്ങളായി എന്ന് തോന്നിപ്പിച്ചു കൊണ്ട് ഉണങ്ങി തുടങ്ങിയിരിക്കുന്നു.
അടുത്തെങ്ങും ആൾതാമസം ഉള്ളതിന്റെ യാതൊരു ലക്ഷണവും കാണാനില്ല.

പുറത്തേക്ക് നോക്കി കണ്ണ് ചുരുക്കിക്കൊണ്ടവൾ മാസ്ക് ഒന്നുകൂടെ നേരെയാക്കികൊണ്ട് പരിഭ്രമത്തോടെ ചുറ്റുംതന്റെ വിടർന്ന കരിയെഴുതിയ കണ്ണുകൾ ഉയർത്തി നിരീക്ഷിച്ചു.
തനിക്കരികിൽ ഇരുന്ന് ഡ്രൈവറോട് എന്തോ പറഞ്ഞു കൊണ്ടിരുന്ന അച്ഛനേയും അമ്മയേയും നോക്കിക്കൊണ്ടവൾ കയ്യിലേ ഫോണിലേക്ക് സമയം നോക്കി അതിൽ 4എന്ന് കാണിച്ചതും അവൾ അസ്വസ്ഥതയോടെ ചുറ്റും നോക്കി.

“അച്ഛാ….. ശെരിക്കും നമ്മളെങ്ങോട്ടാ ഈ പോകുന്നത് ഇവിടെ അടുത്തെങ്ങും ഒരു വീടോ… മനുഷ്യനോ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല…..”

റോഡിൽ നിന്ന് ഉയരുന്ന പൊടിമണ്ണ് വണ്ടിക്ക് അകത്തേക്ക് വരാൻ തുടങ്ങിയതും അശോകും മാലിനിയും കയ്യിലിരുന്ന ടൗവ്വൽ കൊണ്ട് മുഖംപൊത്തി 

“ഇല്ല…. മോളേ നമ്മളിതെ അടുത്തെത്തി ഏറിപോയാൽ പത്ത് പതിനഞ്ചു മിനിറ്റ് കൂടെയേ കാണു.”

“ആരെകാണാനാ നമ്മളിപ്പോ പോകുന്നത് അതെങ്കിലും എന്നോട് പറഞ്ഞൂടെ ”

“അതൊക്കെ നീ അവിടെ എത്തിയിട്ട് അറിഞ്ഞാൽ മതി.”
എന്തോ പറയാൻ തുടങ്ങിയ മാലിനിയെ തടഞ്ഞുകൊണ്ട് അശോക് അവരെ കണ്ണ് കാട്ടി.
കാര്യം മനസ്സിലായവർ ഒന്നും പറയാതെ പുറത്തേക്ക് നോക്കിയിരുന്നു. അല്പം കൂടെ മുന്നോട്ട് നീങ്ങിയതും വണ്ടി നിരപ്പായ ടാറിട്ട റോഡിലേക്ക് കയറി.

അത് വരേ കണ്ട ഉണങ്ങിയ മരങ്ങളോ ചെടികളോ ആയിരുന്നില്ല പിന്നീട് മുന്നോട്ട് കണ്ടത്.

റോഡിന്റെ ഇരുവശങ്ങളിലും നിറയെ മരങ്ങൾ പൂത്തുലഞ്ഞുനിൽക്കുന്നത് കണ്ട മൂന്നുപേരും പുഞ്ചിരിയോടെയും അത്ഭുദത്തോടെയും ചുറ്റുപാടും നോക്കി.

ഓടിട്ട അത്യാവശ്യം വലിപ്പമുള്ള ഒരു വീടിനുമുന്നിലാണ് ആ ടാക്സി ചെന്ന് നിന്നത്.

അതിൽ നിന്ന്ഇറങ്ങിയതും അവളുടെ കണ്ണുകൾ പോയത് ആ വീടിനും ചുറ്റുപാടും തണലുനൽകിക്കൊണ്ട് തലയുയർത്തി തളിരിലകളുമായി മുറ്റത്തിന്റെ ഓരത്തായി നിൽക്കുന്ന സോപ്പിൻ കാ മരത്തിനു നേർക്കായിരുന്നു.

മുറ്റംനിറയെ പലതരത്തിലുള്ള ചെടികൾ കണ്ടവൾ പുഞ്ചിരിയോടെ വണ്ടിയിൽ നിന്ന് അവളുടെ ബാഗ്എടുത്തു ചുമലിൽ തൂക്കി.

അപ്പഴേക്കും വണ്ടിയുടെ ശബ്ദം കേട്ട്  മാലിനിയെക്കാൾ അൽപ്പംകൂടെ പ്രായമുള്ള ഒരു സ്ത്രീയും അവർക്ക് പിറകെ ഒരു മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനും അവർക്കരികിലേക്ക് വന്നു . കറുപ്പ് ടി ഷർട്ടിൽ അവന്റെ  ഉറച്ച മസിലുകൾ തെളിഞ്ഞു കാണാമായിരുന്നു.മെലിഞ്ഞിട്ടാണെങ്കിലും നല്ല ഹയ്റ്റ് ഉണ്ടായിരുന്നത് കൊണ്ട് തന്നെകഷ്ടിച്ച് അവൾ അവന്റെ നെഞ്ചോപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു.
നീളൻ മുടി പിന്നിലേക്ക് ഒതുക്കി കെട്ടിവച്ചിട്ടുണ്ട്.

“മോനേ  ജതിൻ…”

“അങ്കിൾ… എത്രകാലായി കണ്ടിട്ട്.”
ടാക്സികാരനെ പറഞ്ഞുവിട്ടുകൊണ്ടവർ മൂന്ന് പേരെയും അകത്തേക്ക് ക്ഷണിച്ചു.
സന്തോഷത്തോടെ മൂവരും അവർക്കൊപ്പം വീട്ടിലേക്ക് കയറി 

” ഹാ… ഒരുവർഷമായിട്ട് ഒരു ഫോൺകോൾ പോലും ചെയ്യാൻ പറ്റാത്ത എന്ത് തിരക്കായിരുന്നു ഏട്ടന്….
അല്ലെങ്കിലും രാജേഷ് പോയതിൽ പിന്നേ ഏട്ടൻ ഇങ്ങോട്ട് വന്നിട്ടില്ലല്ലോ…. ”

“സോറി  മല്ലി ഇതെന്റെ മൂത്തമോളാ…. ഇവളെ ഒരു കരക്ക് എത്തിക്കുന്നതിന്റെ തിരക്കായിരുന്നു….”

“സുഖമാണോ ഗൗരിമോളെ…..”
നിറഞ്ഞ കണ്ണുകൾ അവളിൽ നിന്ന് മറച്ചുകൊണ്ടവർ തിരക്കി.

“അതേ…”

“മോളിപ്പോ ഒത്തിരി അങ്ങ് വളർന്നു കുഞ്ഞിലേ കണ്ടതാ ഞാനിവളെ 
അതെങ്ങനാ നിങ്ങള് രണ്ട് പേരും വരുമ്പോൾ  പിള്ളേരെ കൊണ്ട് വരില്ലല്ലോ….”

ആ സ്ത്രീ സന്തോഷത്തോടെ മുന്നിൽ നിൽക്കുന്ന ഗൗരിയെ കെട്ടിപിടിച്ചുകൊണ്ട് അവൾ തോളിൽ തൂക്കിയ ബാഗ് വാങ്ങി പിന്നിൽ വന്നപയ്യന് നേരെ നീട്ടി.
ഒരു മടിയും കൂടാതെ ആ ബാഗ് കൈ നീട്ടി വാങ്ങിക്കൊണ്ടവൻ അവളേ നോക്കി ഒന്ന് പുഞ്ചിരിച്ചു.

“നിന്റെ ആ പരാതി കൂടെ തീർക്കാനാ ഞാൻ ഇവളേം കൂടെ കൊണ്ട് വന്നത് ”
അവർ പരസ്പരം സംസാരിക്കുന്നതിനിടെ അവർക്കരികിലേക്ക് ട്രയിൽ ജ്യൂസും പലഹാരങ്ങളുമായി വന്ന ജതിൻ അത് ടേബിളിൽ വച്ചശേഷം ഒരെണ്ണമെടുത്ത് ഗൗരിക്ക് നേരെ നീട്ടി.

അത് വാങ്ങിയശേഷംഅവൾ അതുമായി പുറത്തേക്ക് നടന്നു.

വീടിന്റെ മുറ്റത്ത് പൂത്ത്നിൽക്കുന്ന  ചെടികൾ കണ്ടവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട്മുറ്റത്തേക്ക് ഇറങ്ങി.
വീടിന്റെ വലത് ഭാഗത്തേക്ക് നടന്നു.
വഴിയുടെ രണ്ട് ഭാഗത്തും വെട്ടിഒതുക്കി നിർത്തിയ ബുഷ് കണ്ടവൾ അതിൽ ഒന്ന് തലോടിക്കൊണ്ട് മുന്നോട്ട് നടന്നു. അല്പം മുന്നോട്ട് നടന്നതും വഴിയുടെ രണ്ട് ഭാഗത്തും പൂത്തുനിൽക്കുന്ന രണ്ട് പാലമരങ്ങൾ കണ്ടവൾ സന്തോഷത്തോടെ അതിനരികിലേക്ക് നടന്നു.

“ആഹാ… ഇയാള് ഇവിടെ നിക്കുവാണോ….”
ശബ്ദംകേട്ട് ഞെട്ടിതിരിഞ്ഞവൾ പിന്നിൽ നിൽക്കുന്ന ജതിനെകണ്ട് ഒന്ന് പുഞ്ചിരിച്ചു.

“അത്.. അതുപിന്നെ ഞാൻ ഇവിടൊക്കെ കണ്ടപ്പോ….”

“താനെന്തിനാടോ ഇങ്ങനെ വിക്കുന്നത് ”

എന്ന് ചോദിച്ചുകൊണ്ടവൻ അവൾക്ക് നേരെ കൈനീട്ടി.

കാര്യം മനസ്സിലാകാതെ തന്നെ നോക്കുന്നവളെ കണ്ടവൻ  അവളുടെ കയ്യി ലേക്ക് കണ്ണ് കാണിച്ചു.
തന്റെ കയ്യിലിരിക്കുന്ന കാലിയായ ഗ്ലാസ്സ് കണ്ടവൾ  അത് അവന്റെ കയ്യിലേക്ക് കൊടുത്തു.

“ഈ… മരങ്ങൾ ഇവിടെ നട്ട് വളർത്തിയതാണോ…..”

“ആഹ്.. അതേ… ഇവിടെ പട്ടുനൂൽപുഴുഉണ്ട് അതിന് കഴിക്കാൻ കൊടുക്കുന്നതാണ്….”
അവൻ പറഞ്ഞത് കേട്ടവൾ കണ്ണ് മിഴിച്ചുകൊണ്ടവനെ നോക്കി.
അവളുടെ നോട്ടം കണ്ടവൻ കാര്യം എന്താണെന്നുള്ള ഭാവത്തിൽ അവളേ നോക്കി.

“പാലയില പട്ടുനൂൽപുഴു കഴിക്കുവോ ….”

“പാലയിലയോ അത് മൾബറിയാണ് ”

അത് കേട്ടവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി താൻ കൈ ചുണ്ടിയിരിക്കുന്നത് പാലമരത്തിനരികിൽ  നിൽക്കുന്ന മൾബറി  ചെടിക്ക് നേരെ ആണെന്ന് കണ്ടവൾ ചമ്മലോടെ അവനേ നോക്കി.

“ഹേയ് താൻ ചമ്മിനിക്കുവൊന്നും വേണ്ടാ…
മരം മാറിപോയതാണെന്ന് എനിക്ക് മനസ്സിലായി.
നാല് വർഷങ്ങൾക്ക് മുന്നേ പലമരങ്ങൾ അച്ഛൻ കൊണ്ട് നട്ട്പിടിപ്പിച്ചതാ 
 ഇത് രണ്ടും മാത്രമല്ല ഉമ്മറത്തെ മുറ്റത്തും ഒരെണ്ണം നിക്കുന്നുണ്ട് താൻ കണ്ടില്ലേ….”

“ഇല്ലാ ഞാൻ ശ്രദ്ധിച്ചില്ല ….”

“അത് സാരല്ല ഉമ്മറത്തേക്ക് പോകുമ്പോൾ നോക്കിയാൽ മതി.”

“അല്ല തന്റെ അച്ഛൻ എവിടെ?”

“അച്ഛൻ ജീവിച്ചിരിപ്പില്ല നാല് വർഷായി…. ആക്സിഡന്റ് ആയിരുന്നു ”
അത് കേട്ടവൾ വല്ലായ്മയോടെ അവനേ നോക്കി.

“അല്ല….ഇതൊക്കെ നിങ്ങടെയാണോ……”
വീടിന്റെ പിന്നിൽ നീണ്ടുകിടക്കുന്നറബ്ബർ തോട്ടം കണ്ടവൾ വിഷയം മാറ്റാൻ എന്നത് പോലെ അവനോട് തിരക്കി

“ഹാ.. ഇത് മുഴുവൻ ഞമ്മുടെയ…

“ഉം….”

“അല്ല താനെന്താ ഇവിടെ വന്ന് നിൽക്കുന്നത് ”

“ഒന്നൂല്യ അകത്ത് അവര് മൂന്നുപേരും സംസാരിക്കുവല്ലേ….”

“അതിനെന്താ…. തനിക്കും അവർക്കൊപ്പം സംസാരിച്ചൂടെ.”

“ഹേയ്… അതൊന്നും വേണ്ടാ… ”

“അല്ല തനിക്ക് ഒരു അനിയത്തി കൂടെയില്ലേ….”

“ഉം…അവളിപ്പോ എറണാകുളം ഹോസ്റ്റലിൽ നിന്ന് പഠിക്കുവാ…..

“നിക്ക് ഞാൻ ഈ ഗ്ലാസ്സ് ഒന്ന് വച്ചിട്ട് വരാം… എന്നിട്ട് തനിക്ക് ഇവിടൊക്കെ കാണിച്ചുതരാം…”
അവളുടെ മറുപടിക്ക് കാത്തുനിൽക്കാതെ അവൻ മൂളിപ്പാട്ടും പാടിക്കൊണ്ട് വീടിനകത്തേക്ക് നടന്നു.

“ഈ….സ്ഥലം മുഴുവൻ നമ്മുടെയ….”
 റബ്ബർ തോട്ടത്തിലൂടെ നടക്കുന്നതിനിടെ പിന്നിൽ വരുന്ന ഗൗരിയോടായി അവൻ പറഞ്ഞു.
അതിനു മറുപടി ഒന്നും പറയാതെയവൾ ചുറ്റും നോക്കികൊണ്ട് മുന്നോട്ട് നടന്നു. 
വഴിയിൽ കാണുന്ന സ്ത്രീകളും കുട്ടികളും ജിതിനെ വളരെ ബഹുമാനത്തോടെയും പുരുഷന്മാർ ഭയത്തോടെയും നോക്കുന്നത് കണ്ടവൾ സംശയത്തോടെ അവരെ നോക്കി.
അവളുടെ മനസ്സിൽ എന്താണെന്ന് തിരിച്ചറിഞ്ഞവൻ അവളേ ചേർത്തുപിടിച്ചുകൊണ്ട് മുന്നോട്ട് നടന്നു.
ആദ്യമായികാണുകയാണെങ്കിലും അവൻ തന്നെചേർത്തു പിടിച്ചപ്പോൾ വല്ലാത്തൊരു സമാധാനവും സന്തോഷവും തന്നിൽ നിറയുന്നതവൾ അറിഞ്ഞു.

“ഇവിടെയുള്ളവരൊക്കെ വളരെ പാവങ്ങളാ….
ദിവസവും കുടിച്ചുവന്ന് ഭാര്യമാരെയും കുട്ടികളെയും തല്ലുക എന്നത് പുരുഷന്മാരുടെ ഒരുഹോബിയായിരുന്നു.ഇതിന്റെ പേരിൽ എന്റെ കയ്യിന്ന് രണ്ട് വാങ്ങാത്ത ആൾക്കാര് കുറവാ….”
എന്ന് പറഞ്ഞുകൊണ്ടവൻ ഭാവമാറ്റമൊന്നും ഇല്ലാതെ അവൾക്ക് ഓരോ കാഴ്ചകളും വിവരിച്ചു നൽകിക്കൊണ്ട് പതിയേ മുന്നോട്ട് നടന്നു.
താൻ പോലും ചോദിക്കാതെ തന്റെ ഉള്ളിലെ സംശയം മനസ്സിലാക്കിക്കൊണ്ടവൻ പറഞ്ഞത് കേട്ട് അത്ഭുതംത്തോടെയവൾ അവനേ നോക്കി.
എന്നാൽ അവന്റെ ശ്രദ്ധതന്നിൽ അല്ലെന്ന് കണ്ടവൾ ഒന്നും പറയാതെ അവനോട് ചേർന്ന് നടന്നു.
സ്ഥലങ്ങൾഒക്കെ കണ്ട് അവർ തിരികെ വരുമ്പോഴേക്കും മൂന്നുപേരുടെയും സംസാരം കഴിഞ്ഞിരുന്നു.
ഭക്ഷണം കഴിക്കുമ്പോൾ പോലും എന്തോ ആലോചനയിൽ തന്നെ ഇരിക്കുന്ന ഗൗരിയെ നാല് പേരും ശ്രെദ്ധിച്ചെങ്കിലും ആരും അവളോട് ഒന്നും തന്നെ പറയുന്നുണ്ടായിരുന്നില്ല.
പകലത്തെ യാത്രയും ക്ഷീണവും എല്ലാംകൊണ്ടുതന്നെ അവൾ കിടന്ന പാടെ ഉറക്കം പിടിച്ചിരുന്നു.

രാവിലെ വളരെ വൈകിഉണർന്ന അവൾ പുറത്തുനിന്നുള്ള അമ്മയുടെയും അച്ഛന്റെയും സംസാരം കേട്ട് പതിയേ ഉമ്മറത്തേക്ക് വന്നു.

“ഹാ.. മോള് ഉണർന്നായിരുന്നോ….”
“നന്നായി ഉറങ്ങിപ്പോയി….നിങ്ങള് രണ്ടാളും എങ്ങോട്ടാ പോകുന്നെ…..”
കൊണ്ട് വന്ന ബാഗുമായി എങ്ങോട്ടോ പോകാൻ റെഡിയായി നിക്കുന്ന അച്ഛനേയും അമ്മയേയും കണ്ടവൾ തിരക്കി.

“ഞങ്ങള് തിരിച്ചു പോകുവാ…..”

“അത് ശെരി എന്നാപ്പിന്നെ എന്നെ ഇത്തിരികൂടെ മുന്നേ വിളിച്ചൂടായിരുന്നോ… പത്ത് മിനിറ്റ് ഞാൻ വേഗം റെഡിയായിട്ട് വരാം ”
ദൃതിയിൽ റൂമിലേക്ക് കയറാൻ തുടങ്ങിയവളെ കയ്യിൽ പിടിച്ചു നിർത്തിക്കൊണ്ട് അശോക് നിറഞ്ഞ കണ്ണുകളാൽ അവളേ നോക്കി.

“അത്.. മോളേ നീ…. ഞങ്ങൾക്കൊപ്പം ഇപ്പോ വരണ്ട ”

“വരണ്ടഎന്നോ… അച്ഛൻ എന്തൊക്കെയാ ഈ പറയുന്നേ…. ഞാനെന്തിനാ ഇവിടെ നിക്കുന്നെ…”

“അതൊക്കെ നിനക്ക് പതിയേ മനസ്സിലാവും തൽക്കാലം ഞങ്ങൾ ഇറങ്ങട്ടെ…”
അവൾക്ക് എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുന്നേ അവർ നിറഞ്ഞ കണ്ണുകളോടെ അവളേ കടന്നു മുന്നോട്ട് നടന്നു കഴിഞ്ഞിരുന്നു.
ഒന്നും മനസ്സിലാകാതെ തറഞ്ഞു നിൽക്കുന്ന ഗൗരിയെ കണ്ട മല്ലിക പതിയേ അവളേ തന്നോട് ചേർത്തു പിടിച്ചു.

മൂന്ന് മാസങ്ങൾക്ക് ഇപ്പുറവും അച്ഛനമ്മ മാരുടെയോ അനിയത്തിയുടെയോ കോളുകൾ തന്നെ തേടി വന്നില്ലെന്ന് കണ്ടവൾ ഫോണുമായി പതിയേ മുറ്റത്തേക്ക് നടന്നു.
ചാരുപാടിയിൽ ഇരുന്നുകൊണ്ട് നിറഞ്ഞ കണ്ണുകളോടെ ഫോണിലെ ഓരോ ഫോട്ടോകളും സ്ക്രോൾ ചെയ്ത് പോകുന്നതിനിടെ തന്നിൽ നിന്നുയരുന്നഎങ്ങലടികൾ അവൾ അറിയുന്നുണ്ടായിരുന്നില്ല.
എന്നാൽ അത് കണ്ട്കൊണ്ട് വന്ന ജിതിനും മല്ലികയും സങ്കടത്തോടെ അവളേ നോക്കി.
ഇതെ അവസ്ഥ ഇനിയും തുടർന്നാൽ വല്ല അസുഖവും അവൾക്ക് വരും എന്ന്തോന്നിയവർ അവളുടെ ബാഗുമായി ഉമ്മറത്തേക്ക് വന്നവളുടെ മുന്നിൽ ആ ബാഗ്കൊണ്ട് വച്ചു.
അത് കണ്ടവൾ സംശയത്തോടെ അവരെനോക്കി.
അവർക്ക് പിറകിലായി എവിടെയോ പോകാനായി ഒരുങ്ങി നിൽക്കുന്നവനേകൂടെ കണ്ടവൾ ഇരുന്നിടത്ത് നിന്ന് പതിയേ എഴുന്നേറ്റു.
അവളോട് ഒന്നും പറയാതെ അവൻ അവളുടെ ബാഗുമായി പുറത്തേക്ക് വന്ന് അത് തന്റെ വണ്ടിയിൽ കൊണ്ട് വച്ചുകൊണ്ടവളെ നോക്കി.
കാര്യം മനസ്സിലായവൾ സന്തോഷത്തോടെ മല്ലികയെ നോക്കി. കണ്ണുകളാൽ അവരും അനുവാദം നൽകിയതും ഓടിച്ചെന്നവൾ വണ്ടിയിൽ കയറി.
പുലർച്ചെ വിടെത്തുമ്പോൾ അവൾ വല്ലാതെവീർപ്പുമുട്ടുന്നത് കണ്ടവൻ അവളുടെ കൈകളിൽ മുറുകെ പിടിച്ചു.
കൈകൾ പിടിച്ചുകൊണ്ട് വലതു കാല് വച്ച് വീട്ടിലേക്ക് കയറി വരുന്നവരെ കണ്ട മാലിനിഓടിച്ചെന്ന് ഇരുവരേയും ചേർത്തുപിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു. തന്നെ നോക്കി കണ്ണ് നിറച്ചുകൊണ്ട് നിൽക്കുന്ന അച്ഛനെ കണ്ടവൾ കുറുമ്പോടെ അദേഹത്തിന്റെ നെഞ്ചിലേക്ക് ചേർന്നു.
അതേസമയം തന്നെ സോഫയിൽ ഇരിക്കുന്ന ആൽബം കണ്ണിൽ പെട്ടതും അച്ഛനിൽ നിന്ന് അകന്ന് മാറി അവർക്ക് തടയാൻ കഴിയുന്നതിനു മുന്നേ അവളത് കയ്യിലെടുത്തു തുറന്നു.
അതിലെ ഫോട്ടോ കണ്ടവൾ ഞെട്ടലോടെ ജതിനെ നോക്കി.
അവളോട് എന്ത് പറയണം എന്നറിയാതെ തറഞ്ഞു നിൽക്കുന്നവനേ കണ്ടവൾ വീണ്ടും കയ്യിലേ ഫോട്ടോയിലേക്ക് നോക്കിയശേഷം അച്ഛനമ്മമാരെനോക്കി അവരും കുറ്റബോധത്തോടെ നിൽക്കുന്നത് കണ്ടവൾ തളർന്ന് സോഫയിലേക്കിരുന്നു
പൊട്ടി കരഞ്ഞു.
“തിരിച്ചു വരുന്നതിനു മുന്നേ പറയാമായിരുന്നില്ലേ…..എന്നെ എന്റെ ഭർത്താവിനെ എല്പിച്ചത് കൊണ്ടാണ് നിങ്ങള് തിരികെ വന്നതെന്ന്….”
തളർച്ചയോടെ തങ്ങളെ നോക്കി ചോദിക്കുന്നവളെ കണ്ട മാലിനി പൊട്ടി കരഞ്ഞുകൊണ്ട് അശോകിന്റെ നെഞ്ചിലേക്ക് ചേർന്നു.

“നിനക്കെങ്കിലും പറയാമായിരുന്നില്ലേ….ജതിൻ.”
നിറഞ്ഞ കണ്ണുകളോടെ തന്നോട് ചോദിക്കുന്നവളെ കണ്ടവൻ അവളേ കെട്ടിപിടിച്ചുകൊണ്ട് പൊട്ടി കരഞ്ഞു.

“അന്നത്തെ ആക്സിഡന്റിൽ എനിക്ക് നഷ്ടപെട്ടത് എന്റെ അച്ഛനെ മാത്രമല്ല നിന്നെ കൂടെ ആയിരുന്നു.
അവരെ ഉള്ളത് എല്ലാം മറന്ന നിന്നെ തിരികെ കൊണ്ട് വരാൻ… നിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞ നാല് വർഷം ഞങ്ങൾക്ക് കാത്തിരിക്കേണ്ടി വന്നു…..
എല്ലാം നിന്നോട് തുറന്നു പറയാൻ പലപ്പോഴും ശ്രമിച്ചതാ പക്ഷേ…..എന്തൊക്കെയാണ് നീ മറന്നതെന്ന് ഓർത്തു പലപ്പോഴും നീ സങ്കടപെടുന്നത് കണ്ടപ്പോ നിന്റെ ഏറ്റവും വലിയ സന്തോഷംകൂടെ നീ മറന്നെന്നു കൂടെ ഓർമ്മിപ്പിച്ചു സങ്കടപെടുത്താൻ തോന്നിയില്ല ഡാ……..”
പൊട്ടി കരഞ്ഞുകൊണ്ട് പരസ്പരം കാര്യങ്ങൾ പറഞ്ഞുകൊണ്ട് പൊട്ടി കരയുന്നവരേ കണ്ട്
അവളേ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി പഴയപോലെ തിരികെ കൊണ്ട് വരാൻ അവനേ സാധിക്കു എന്ന് മനസ്സിലാക്കിയ അശോകും മാലിനിയും അവരെ അവിടെ തനിച്ചാക്കിക്കൊണ്ട് പതിയേ റൂമിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *