അയാൾക്ക്‌ വേണ്ടത് ഭാര്യ ആയിരുന്നില്ല പണം ആയിരുന്നു ..” “ഒരിക്കൽ മീര പറഞ്ഞില്ലേ മീരയുടെ കുഞ്ഞിനെ കുറിച്ചു….

നിർഭാഗ്യ
(രചന: Jolly Shaji)

“സച്ചു.. നിനക്കെന്നെ പ്രണയിക്കാൻ പറ്റുമോ…””മീര നീയെന്തേ ഇപ്പോൾ ഈ ഭ്രാന്ത് പറയുന്നത്… “”അറിയില്ല സച്ചു എനിക്കിപ്പോൾ നിന്റെ സാമിപ്യം വേണമെന്നൊരു തോന്നൽ… ”

“എന്തിനാണ് മീര ആവശ്യമില്ലാത്ത കുറേ സങ്കൽപ്പങ്ങൾ ചുമക്കുന്നത്… “”സച്ചു… എനിക്കു സ്നേഹം എന്നത് കിട്ടിയിട്ടില്ല.. ഇപ്പോൾ എനിക്കു വല്ലാത്ത മോഹം… എനിക്കു സ്നേഹിക്കാൻ ഒരാൾ എന്നെ സ്നേഹിക്കാൻ ഒരാൾ .. ”

“എല്ലാം അറിഞ്ഞുകൊണ്ടു താൻ എന്ത് ഭ്രാന്താണ് പറയുന്നത്… “”നമ്മുടെ ജീവന്റെ കാലാവധി എഴുതി കഴിഞ്ഞതാണ് ഇനി അതിനു എത്ര മാസം, എത്ര ദിവസം എന്നൊന്നും അറിയില്ല…. ഉള്ളത്രയും ദിവസം എനിക്കു നിന്റെ സ്നേഹം വേണം… ”

“മീര ഒരിക്കൽ സ്നേഹം എന്തെന്ന് അറിഞ്ഞവനാണ്.. എന്റേത് മാത്രം ആക്കാൻ കൊതിച്ചിരുന്ന എന്റെ പാറുവിനെ ജീവനുതുല്യം സ്നേഹിച്ചതാണ് …. പക്ഷെ വിധി എല്ലാം തട്ടിക്കളഞ്ഞില്ലേ.. ”

“എന്തുകൊണ്ട് നിങ്ങൾ ഒന്നായില്ല സച്ചു… “”എന്റെ മുറപ്പെണ്ണായിരുന്നു പാർവതി എല്ലാവർക്കും അവളെ വലിയ ഇഷ്ടവും ആയിരുന്നു…. ഞങ്ങൾ ഒരുമിച്ചു കുറേ സ്വപ്നങ്ങളും കണ്ടതാണ്… അവളുടെ ഡിഗ്രി പരീക്ഷ കഴിഞ്ഞാൽ ഞങ്ങളുടെ വിവാഹം നടത്താൻ ഇരുവീട്ടുകാരും തീരുമാനിച്ചതാണ്…

അന്ന് ഞാൻ ചെന്നൈയിൽ ഒരു കമ്പനിയിൽ ജോലിക്ക് കേറിയതേ ഉണ്ടായിരുന്നുള്ളു…. അവിടെ വെച്ചാണ് എനിക്കു തലവേദന ഉണ്ടാവുന്നത്…

സ്വന്തം ചികിത്സയിലൂടെ കുറേ നാൾ പിടിച്ചുനിന്നു പിന്നീട് നാട്ടിൽ വന്നു ഡോക്ടറെ കണ്ടു…. അന്ന് നടത്തിയ പരിശോധനകളിൽ ആണ് അറിയുന്നത് ഈ ഭീകരജീവി എന്നെ കാർന്നുതിന്നു തുടങ്ങിയത്…

അന്നെനിക്ക് ഇരുപത്തിയഞ്ചു വയസ്സ്.. പാർവതിക്ക് ഇരുപതും… അസുഖം ഇതാണെന്നു അറിഞ്ഞപ്പോൾ മുതൽ അപ്പച്ചിയും കുടുംബവും ഞങ്ങളിൽ നിന്നും അകന്നു തുടങ്ങി….

പാവം പാറു അവളെ അവർ എന്നെ കാണാൻ പോലും അനുവദിക്കില്ലാരുന്നു…. ബ്രെ യിൻ ട്യൂ മർ നീക്കം ചെയ്തപ്പോൾ ഞാൻ ഓർത്തു ഇതോടെ പ്രശ്നം തീർന്നല്ലോ എന്ന്…

പക്ഷെ അവനു എന്നെവിട്ടു പോകാൻ വയ്യെന്ന്… വീണ്ടും വന്നു… അപ്പോളേക്കും പാറുവിനു അവർ വിവാഹം ഉറപ്പിച്ചു… കരഞ്ഞുകൊണ്ട് എന്റെ അടുക്കലേക്കു വന്നു ആ പാവം…

സച്ചിയേട്ടൻ എന്നാൽ അവൾക്കു ജീവൻ ആയിരുന്നു… ഞാൻ എന്റെ അസുഖത്തിന്റെ ഭീകരത പറഞ്ഞു മനസ്സിലാക്കി അവളെ തിരിച്ചു വിട്ടു …
അന്ന് മരിച്ചു മീര എന്നിലെ കാമുക ഹൃദയം…. ”

“ഞാനും അനുഭവിച്ചിട്ടുണ്ട് കുറേ മാനസിക വിഷമങ്ങൾ… തനിക്കറിയുമോ പണം കൊണ്ട് നേടാൻ പറ്റുന്നതെല്ലാം വാങ്ങാൻ തയ്യാറായിരുന്നു എന്റെ ഡാഡി… ”

“എടോ ഞാൻ ഇതുവരെ ചോദിക്കാത്ത ഒരു കാര്യം ഉണ്ട്… മീരയുടെ ഭർത്താവ് എവിടെ… ”

“ഭർത്താവ്.. ഇന്നെനിക്കു ആ വാക്കുപോലും വെറുപ്പാണ് സച്ചു..
അയാൾക്ക്‌ വേണ്ടത് ഭാര്യ ആയിരുന്നില്ല പണം ആയിരുന്നു ..”

“ഒരിക്കൽ മീര പറഞ്ഞില്ലേ മീരയുടെ കുഞ്ഞിനെ കുറിച്ചു…. ആ കുഞ്ഞെവിടെ… “”സച്ചു എന്റെ കഥ പറയുവാൻ എങ്കിൽ കുറേ ഉണ്ട്… അതൊരു നോവൽ ആക്കാൻ ഉണ്ട് സച്ചു…”

“വിരോധം ഇല്ലെങ്കിൽ മീരക്ക് പറയാം.. “”പറയാം സച്ചു എല്ലാം പറയാം…എന്റെ ഡാഡിയും മമ്മിയും കല്യാണം കഴിഞ്ഞു ഉടനെ അമേരിക്കയിലേക്ക് പോയതാണ് അവിടെ വെച്ചാണ് എന്റെയും ഏട്ടന്റെയും ജനനം….

ഡാഡി ജോലിയോടൊപ്പം ബിസ്സിനസ്സ് ചെയ്യുന്നുണ്ടായിരുന്നു… ഞങ്ങൾ ഉണ്ടായി സ്കൂളിൽ ആക്കിയപ്പോൾ മമ്മിയും ഡാഡിയെ സഹായിക്കാൻ ബിസിനസ്സിലേക്ക് ഇറങ്ങി….

അതോടെ ഞങ്ങളുടെ വീട്ടിലെ സ്വസ്ഥത നശിച്ചു.. എല്ലാവർഷവും വെക്കേഷൻ വരാൻ കാത്തിരിക്കുന്ന ഒരേയൊരാൾ ഞാൻ മാത്രം ആയിരുന്നു….

എനിക്കു അന്നും ഇന്നും കേരളം ആണ് ഇഷ്ടം… വെക്കേഷൻ വന്നാൽ തിരിച്ചുപോകാൻ എനിക്കു ഭയങ്കര മടിയായിരുന്നു….

ഡാഡി കൂട്ടുകാരോടൊത്തു നി ശാ ബാ റുകളിൽ കു ടിച്ചു കൂ ത്താടുമ്പോൾ മമ്മി ക്ല ബും പാ ർ ട്ടിയുമായി മമ്മിയുടെ വഴി… കു ടിച്ചു കൂ ത്താടി കാമുകിമാർക്കൊപ്പം ഡാഡി വീട്ടിൽ വന്നുകേറിയാലും മമ്മി മിണ്ടില്ല…

കാരണം മമ്മിയുടെ ഇഷ്ടങ്ങളെ ഡാഡി ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല… കുറച്ച് അറിവായപ്പോൾ ഏട്ടനും ഇറങ്ങിത്തുടങ്ങി രാത്രി സഞ്ചാരങ്ങൾക്കു…

പലപ്പോളും രാത്രികളിൽ ഞാൻ തനിച്ചാണ് വീട്ടിൽ . സ്കൂളിൽ പഠിക്കുമ്പോൾ തന്നെ എന്റെ പിന്നാലെയും കൂടി കാമുകൻമാർ.. കാമുകൻ അല്ല വെറും കൂട്ടുകാർ… തന്റെ ഇഷ്ടങ്ങൾക്കു കൂടെ കൂട്ടുന്നവർ…

ഡാഡിയുടെയും മമ്മിയുടെയും കോപ്രായങ്ങൾ കണ്ട് വളർന്നതിനാൽ ആവാം എനിക്കു പുരുഷൻ എന്നാൽ വെറുപ്പായിരുന്നു… പഠനം നടക്കുമ്പോൾ തന്നെ ഡാഡി എനിക്കു വിവാഹാലോചനകൾ തുടങ്ങി….

എല്ലാം വമ്പൻ ബിസ്സിനസ്സ് സ്രാവുകളിൽ നിന്നും…എനിക്കു പക്ഷെ എന്റേതായ ഒരു തീരുമാനം ഉണ്ടായിരുന്നു… വിവാഹം കഴിക്കുന്നു എങ്കിൽ കേരളത്തിൽ നിന്നും മാത്രം… എന്നും എന്റെ കൂടെ ഉണ്ടാവുന്ന ഒരാളെ എന്ന് തീരുമാനിച്ചിരുന്നു…

അങ്ങനെ ആണ് എനിക്കു വിശാലിന്റെ വിവാഹാലോചന വരുന്നത് .. പഠിക്കാൻ മിടുക്കനായ വിശാൽ എൻജിനീയറിങ് കഴിഞ്ഞു പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാതെ നിൽക്കുന്ന സമയം ..

ഞങ്ങൾ നാട്ടിൽ ചെന്നപ്പോൾ വിശാൽ പെണ്ണുകാണാൻ വന്നു… വളരെ സൗമ്യനും സുന്ദരനുമായ വിശാലിനെ എല്ലാവർക്കും ഇഷ്ടം ആയി.. പിന്നീടെല്ലാം പെട്ടെന്നായിരുന്നു… കല്യാണം കഴിഞ്ഞ ഞാൻ ഏറെ സന്തോഷിച്ചു…

എല്ലാ ഗുണങ്ങളും അടങ്ങിയ ഒരാളെ എനിക്കു ഭർത്താവായി കിട്ടിയല്ലോ…. വിശാലിനെയും അമേരിക്കയിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ ഏർപ്പാടുകളും ചെയ്തിട്ടാണ് ഡാഡിയും മമ്മിയും തിരികെ പോയത്..

ഒരുമാസം കഴിഞ്ഞു വളരെ പ്രതീക്ഷകളോടെ ആണ് ഞങ്ങൾ അമേരിക്കയിലേക്ക് പറന്നത്… പക്ഷെ വിധി എന്നെ തോൽപ്പിച്ചു സച്ചു… “”എന്തുപറ്റി മീര… ”

“സ്റ്റേയിറ്റ്സിൽ എത്തിയ വിശാൽ തന്റെ തനിനിറം പുറത്തെടുക്കാൻ അധികനാൾ എടുത്തില്ല… ഡാഡിയുടെ ബിസിനസ്സിൽ സഹായിച്ചു തുടങ്ങിയ വിശാലിന്റെ സ്വഭാവത്തിൽ മാറ്റം വന്നുതുടങ്ങി… നേരത്തെ വീട്ടിൽ വരാറില്ല, വരുന്നത് മ ദ്യ പിച്ചു, അങ്ങനെ വിശാൽ മാറി തുടങ്ങി, …

അപ്പോൾ ആണ് എന്റെ വയറ്റിൽ ഒരു കുരുന്നു ജീവൻ ഉടലെടുക്കുന്നത് ഞാൻ അറിയുന്നത് … അത്‌ അറിഞ്ഞിട്ടു സന്തോഷിച്ചത് ഞാൻ മാത്രം ആണ് സച്ചു….

എന്റെ മമ്മി പോലും എന്റെ സന്തോഷത്തിൽ പങ്കുചേർന്നില്ല … അവർക്കു സമയം ഇല്ലായിരുന്നു സച്ചു ഒന്നിനും …. പത്താം മാസത്തിൽ ഞാൻ തങ്കക്കുടം പോലുള്ള എന്റെ മോന് ജന്മം കൊടുത്തു…. പക്ഷെ.. ”

“അന്ന് തുടങ്ങി എന്റെ ജീവിതത്തിൽ ഞാൻ വെറുക്കുന്ന ഈ രോഗം… മോന് പാല് കൊടുക്കുമ്പോൾ മാ റി ട ത്തിൽ കണ്ട തടിപ്പ് ഞാൻ മമ്മിയോട് പറഞ്ഞു പക്ഷെ മമ്മിക്ക് അത് കണ്ട ഭാവം പോലും ഇല്ലായിരുന്നു…

വിശാൽ പറഞ്ഞു ഡോക്ടറെ കാണാം എന്ന് അങ്ങനെ ആണ് ഡോക്ടറെ കണ്ടത്… പിന്നെ ടെസ്റ്റ്‌ ചെയ്ത് നോക്കിയപ്പോൾ ആണ് അസുഖം ക്യാൻസർ എന്ന വില്ലൻ ആണെന്നു അറിയുന്നത്… ”

“എന്റെ അസുഖം ആശുപത്രി വാസം ഒക്കെ ആയപ്പോൾ കുഞ്ഞിനെ നോക്കാൻ വിശാൽ ഒരു ഹോം നേ ഴ്‌സിനെ നിർത്തി….

കുഞ്ഞിനെ മെല്ലെ എന്നിൽ നിന്നും അകറ്റിത്തുടങ്ങി .. വിശാലും എന്നോട് അകന്നു തുടങ്ങി…. ഒരിക്കൽ യാദ്രിശ്ചികമായി ഞാൻ ആ കാഴ്ച കണ്ടു റൂമിൽ അവരോടൊപ്പം വിശാൽ…. ചോദ്യം ചെയ്യാൻ പോലും ഞാൻ അശക്ത ആയിരുന്നു….

എല്ലാവരും എന്നെ ഒറ്റപ്പെടുത്തി അവിടെ…. മൂന്നുവർഷം ഞാൻ പിടിച്ചുനിന്നു പിന്നെ ഡാഡിയോടു പറഞ്ഞു എനിക്കു നാട്ടിലേക്കു പോകണം എന്ന്….. ഡാഡി എന്നെ ഇങ്ങോട് വിട്ടു…

ഇപ്പോൾ ഇവിടെ ചികിത്സ… വല്ലപ്പോളും മമ്മിയും ഡാഡിയും വിളിക്കും….. ക്യാഷ് മുറപോലെ വരും അക്കൗണ്ടിൽ …..
പക്ഷെ എനിക്കു കിട്ടാത്തത് സ്നേഹം ആണ് സച്ചു…. എട്ടുവർഷത്തെ ദാമ്പത്യ ജീവിതത്തിലും എനിക്കു കിട്ടാത്തത് സ്നേഹം ആണ്…. ”

“മീര നമ്മൾ ഹോസ്പിറ്റലിൽ വെച്ച് പരസ്പരം കണ്ട് പരിചയപ്പെട്ടവർ ആണ്…. നമുക്ക് രണ്ടാൾക്കും അറിയാം നമ്മൾ ദിവസങ്ങൾ എണ്ണി കഴിയുന്നവർ ആണെന്ന്…. ”

“അതെ അതുകൊണ്ട്…. “”പിന്നെ എന്തിനാണെന്നു കൂടുതൽ മോഹങ്ങൾ…. “”ആഗ്രഹം ആണ് സച്ചു… ഒരു പുരുഷന്റെ സ്നേഹം അറിയാനുള്ള ആഗ്രഹം…. ”

“നമുക്ക് പരസ്പരം സ്നേഹിക്കാൻ മാത്രേ ആവൂ മീര…. “”സ്നേഹം മാത്രം മതി സച്ചു… ”

“മീര ഉറങ്ങിക്കോളൂ .. ഞാനും കിടക്കട്ടെ മെഡിസിൻ കഴിച്ചിട്ട് ഭയങ്കര ഷീണം… കാലുകൾക്കു ശക്തി തീരെ ഇല്ലാത്തതു പോലെ…. ഇപ്പോൾ സമയം എത്ര ആയി… ഫോൺ വിളിച്ചു ഇരുന്നു സമയം പോയത് അറിഞ്ഞില്ല…”

“ശെരി സച്ചു…. രാവിലെ എനിക്കു ഒരു ഗുഡ് ന്യൂസ്‌ ഉണ്ടാവണം…. “”മീര ഉറങ്ങിക്കോളൂ സന്തോഷത്തോടെ.. “”ഞാൻ ഒരുപാട് നിന്നെ സ്നേഹിക്കുന്നു സച്ചു .. ഐ ലവ് യു സച്ചു… ”

“ലവ് ടൂ മീര…. ഗുഡ് നൈറ്റ്‌… “”ഗുഡ് നൈറ്റ്‌ സച്ചു…. “മീര ഏറെ സന്തോഷത്തോടെയാണ് ഉറങ്ങാൻ കിടന്നതു ..

പിറ്റേന്ന് കണ്ണ് തുറന്നപ്പോൾ വൈകിയിരുന്നു വേഗം ഫോൺ എടുത്തു നോക്കി…

കുറച്ച് നാൾ ആയിട്ടു രാവിലെ എന്നും സച്ചുവിന്റെ മെസ്സേജ് കണ്ടാണ് താൻ ഉണരാറ്…. അവൾ ഫോണിൽ നോക്കി..

പക്ഷെ ഇന്ന്‌ മെസ്സേജ് ഇല്ല… അയ്യോ താൻ ഇന്നലെ അങ്ങനെ പറഞ്ഞത് സച്ചുവിന് ഇഷ്ടം ആയില്ലായിരിക്കുമോ…

അവൾ വേഗം അവനു മെസ്സേജ് അയച്ചു… പക്ഷെ അവന്റെ നെറ്റ് ഓഫ്‌ ആരുന്നു…അവൾ വിളിച്ചു നോക്കി പക്ഷെ ഫോൺ എടുക്കുന്നില്ല… പിന്നെയും പിന്നെയും വിളിച്ചു പക്ഷെ ഫോൺ എടുത്തില്ല… സച്ചു തന്നെ ഒഴിവാക്കുന്നതാണ്…

കുറേ കഴിഞ്ഞു വീണ്ടും വിളിച്ചു…”ഹലോ ആരാണ്… “”ഇത്‌ സച്ചുവിന്റെ നമ്പർ അല്ലേ… “”അതെ നിങ്ങൾ ആരാണ്… “”സച്ചു ഇവിടെ.. “”സച്ചു ഞങ്ങളെ വിട്ടു പോയി… “ങ്ങേ… മീര ഞെട്ടി… എന്ത് സച്ചു..

എപ്പോൾ.. എന്ത് പറ്റി…”ഇന്നലെ രാത്രി ഉറക്കത്തിൽ ഒരു ശബ്‍ദം കേട്ടാണ് അവന്റെ അമ്മ എണീക്കുന്നതു…. അവന്റെ മുറിയിലേക്ക് ചെന്ന അമ്മ ഞെട്ടിപ്പോയി….

നിലത്തു വീണ് ഉരുളുന്നു സച്ചി…. വേഗം ഹോസ്പിറ്റലിൽ എത്തിച്ചു…. അവിടെ എത്തിയപ്പോളേക്കും കഴിഞ്ഞിരുന്നു…”അറ്റാക്ക് ആയിരുന്നു….”നിങ്ങൾ ആരാണ് … “”ഞാൻ ഒരു ഫ്രണ്ട്… ”

മീരയുടെ കയ്യിൽ നിന്നും ഫോൺ താഴേക്കു വീണു …. അവൾ മെല്ലെ കട്ടിലിലേക്ക് കിടന്നു …
നിർഭാഗ്യ ആണ് താൻ…

അല്പം മാത്രം ആയുസുള്ള ജീവിതം ജീവിച്ച് തീർക്കാൻ സ്നേഹം തേടി പോയിട്ട് അതിന്പോലും യോഗം ഇല്ലാത്തവൾ… അവൾ പൊട്ടിപൊട്ടി കരഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *