അഭിസാരിക
(രചന: രമേഷ്കൃഷ്ണൻ)
അറിയാത്ത ഏതോ നമ്പറിൽ നിന്നുള്ള വിളിയായതിനാൽ ആദ്യം കേട്ടവിവരം ശരിയാണെന്ന് വിശ്വസിക്കാനയാൾക്കല്പം വിഷമം തോന്നി.. പിന്നെ വിളിച്ചയാളെ കുറേ ചീത്തപറഞ്ഞു അയാൾ പറഞ്ഞു
“സുഹൃത്തേ.. താങ്കളുടെ മാനസികാവസ്ഥ എനിക്ക് മനസിലാകും.. പക്ഷേ സത്യത്തെ ഭയക്കേണ്ട കാര്യമില്ല..
ഞാൻ പറഞ്ഞത് വിശ്വാസം ആയില്ലെങ്കിൽ താങ്കൾ കേട്ടവിവരം ശരിയാണോയെന്നറിയാൻ പോലീസ്സ്റ്റേഷനിൽ ചെന്നൊന്നന്വോഷിക്കുന്നത് നല്ലതായിരിക്കും..”
അതുകൂടി കേട്ടപ്പോൾ അയാൾക്ക് തിളച്ചു മറിയുന്ന കടൽ വിഴുങ്ങിയ പോലുള്ള ഒരു അവസ്ഥയായിരുന്നു… ഓഫീസിൽ നിന്നിറങ്ങി പോലീസ് സ്റ്റേഷനിലേക്ക് നടക്കുമ്പോൾ മനസു നിറയെ മക്കളായിരുന്നു..
അവരിതറിയരുതേ എന്ന് മനസുകൊണ്ട് പ്രാർത്ഥിച്ചു.. പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ എസ്. ഐയോട് കാര്യം തിരക്കിയപ്പോൾ സംഭവം സത്യമാണെന്ന് ബോധ്യമായി..
എസ്. ഐ ചോദിച്ചു “താങ്കൾക്കവരെ കാണണമെന്നുണ്ടോ.. വനിതാ സെല്ലിലാണ്..
കാണണമെന്നുണ്ടെങ്കിൽ വിളിച്ചു പറഞ്ഞ് ഏർപ്പാടാക്കാം.. ബീച്ച് റോഡിൽ വെച്ചാണ് പിടിച്ചത്.. സംശയം തോന്നി കാർ പരിശോധിച്ചപ്പോഴാണ് കണ്ടത്.. താങ്കളോട് അക്കാര്യം പറയാൻ തന്നെ എനിക്ക് ബുദ്ധിമുട്ടുണ്ട്.. ”
“വേണ്ട സാർ… എനിക്ക് കാണണ്ട എന്ത് വേണമെങ്കിലും സാറിന് ചാർജ് ചെയ്യാം… എന്റെയുള്ളിൽ അവൾ മരിച്ചിരിക്കുന്നു… ”
ഫോൺ തുടർച്ചയായി ബെല്ലടിക്കുന്നുണ്ടായിരുന്നു.. പലരും കഥ കേൾക്കാനാണ് വിളിക്കുന്നതെന്നറിയാവുന്നത് കൊണ്ട് കുറേ കഴിഞ്ഞപ്പോൾ സഹികെട്ട് അയാൾ ഫോൺ ഫ്ലൈറ്റ് മോഡിലാക്കി…
എത്ര വേഗമാണ് നശിച്ച ഒരു വാർത്ത ലോകം മുഴുവൻ ഞൊടിയിടകൊണ്ട് അറിയുന്നതെന്ന് അയാളോർത്തു…
വാർത്തകളെല്ലാം ഇപ്പോൾ വിരൽ തുമ്പിലായിരിക്കുന്നു.. മറ്റൊരാളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കി കഥകളുണ്ടാക്കാനെന്നും ചിലർക്ക് പ്രത്യേക താല്പര്യം തന്നെയാണ്..
നാളെ പേപ്പറിൽ കളർ ഫോട്ടോ സഹിതം വാർത്ത വരുമായിരിക്കും… നടന്നു നടന്ന് കൈകാലുകൾ തളർന്നു തുടങ്ങുന്നതായി അയാൾക്ക് തോന്നി..
നഗരം സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നട്ട വാഹനങ്ങളുടെ പുകപിടിച്ച് കറുത്ത കളറായി പച്ചപ്പു നഷ്ടപെട്ട് ഇലപൊഴിഞ്ഞ ഏതോ മരത്തിന്റെ ചുവട്ടിലെ സിമന്റ് തറയിൽ അയാൾ മാനം നോക്കി കിടന്നു…
മരച്ചില്ലകൾക്കിടയിലൂടെ പാതി ഇരുണ്ട ആകാശം കണ്ടുകൊണ്ട്…നാലുപാടും ഇരുട്ടിനെ തുളച്ച് കീറി കൊണ്ട് പലയിടത്തു നിന്നും വന്ന് പലയിടത്തേക്കായി പോകുന്ന വാഹനങ്ങളുടെ ചീറ്റലും മുരളലും അയാളെ കടന്നു പൊയ്ക്കൊണ്ടിരുന്നു…
പോലീസുകാർ നൈ റ്റ് പെ ട്രോളിംഗിന് ഇറങ്ങിയപ്പോൾ മരചുവട്ടിൽ കിടന്ന അയാളെ കണ്ട് വണ്ടി നിർത്തിയിറങ്ങി ലാ ത്തികൊണ്ട് അയാളുടെ തുടയിൽ തട്ടി വിളിച്ചു..
“എന്താടോ… മ ദ്യപിച്ച് റോഡ്സൈഡിലാണോ കിടക്കുന്നത് വീട്ടിൽ പോ…”പോലീസുകാരെ കണ്ട് പരിഭ്രമത്തോടെ അയാൾ പറഞ്ഞു”ഇല്ല.. സാർ ഞാൻ മ ദ്യപിച്ചിട്ടില്ല..”
“പിന്നെന്തിനാണ് താനിവിടെ വന്ന് കിടക്കുന്നത്…””ഒന്നുമല്ല… ക്ഷീണം തോന്നിയപ്പോൾ ഒന്നിരുന്നതാണ്… പിന്നെപ്പോഴോ കിടന്നു.. ”
എസ്. ഐ… കോൺസ്റ്റബിളിനോടായി പറഞ്ഞു..” പി. സി.. ഒന്ന് ഊതിച്ച് വിട്ടാൽ മതി.. ഇവൻ പറയുന്നത് വിശ്വസിക്കാനാവില്ല.. വാ കൂടി പരിശോധിച്ച് വിട്ടാൽ മതി ചിലപ്പോൾ പൊ ടിയോ ഗു ളികയോ ആവും… അല്ലാതെ ഈ നേരത്ത് ആരെങ്കിലും ഈ റോഡരികിൽ കിടക്കുമോ..”
കോൺസ്റ്റബിൾ വന്ന് പരിശോധിച്ച് ഒന്നുമില്ലെന്ന് കണ്ടെത്തി എസ്ഐയോടായി പറഞ്ഞു
” സാർ… സംശയിക്കത്തക്കതായി ഒന്നുമില്ല… കണ്ടിട്ട് മാന്യനാണെന്ന് തോന്നുന്നു.. പിന്നെ ഒരു പൊടി കുറവുള്ള പാർട്ടിയാണെന്ന് തോന്നുന്നുണ്ട് .. ഒന്നു വിരട്ടി വിട്ടേക്കാം”
” ഡോ… ഇങ്ങ് വന്നേ പറയട്ടെ.. ഞാനരമണിക്കൂർ കഴിഞ്ഞ് ഇതിലേ തിരിച്ചു വരും അപ്പോൾ നിന്നെ ഇവിടെ കണ്ടാൽ പിന്നെ നീ ലോക്കപ്പിൽ നിന്നിറങ്ങില്ല… മനുഷ്യനെ മിനക്കെടുത്താതെ വീട്ടിൽ പോടാ.. ”
മറുത്തൊന്നും പറയാതെ അയാൾ റോഡ് ക്രോസ് ചെയ്ത് റോഡിനെതിർവശത്തുള്ള ബാറിനെ ലക്ഷ്യമാക്കി നടന്നു..
ബാറിൽ കയറി മ ദ്യത്തിന് ഓർഡർ നല്കി…ചെറിയ ബൾബുകൾ കത്തി നിൽക്കുന്ന അരണ്ട വെളിച്ചത്തിൽ പുകപിടിച്ച ആൾക്കഹോളിന്റെ മണമുള്ള ഹാളിൽ പരസ്പരം മുഖം തിരിച്ചറിയാതെ അങ്ങിങ്ങായി ചിതറി കിടപ്പുണ്ട് പലരും…
ചിലർ ആക്രോശിക്കുന്നുണ്ട്… ചിലർ മ ദ്യം തലക്ക് പിടിച്ചപ്പോൾ ഉള്ളിലടക്കി വെച്ച സങ്കടങ്ങൾ വിളിച്ചുപറഞ്ഞ് കരയുന്നു… മ ദ്യം ഒരാളിലുണ്ടാക്കുന്ന മാറ്റങ്ങൾ കണ്ട് അവരിലൊരാളായി തീരാൻ അയാൾ കാത്തിരുന്നു…
ഒരു പെ ഗ്ഗിൽ തുടങ്ങി പലപെ ഗ്ഗു കളിലേക്കായി പടർന്നു കയറിയപ്പോൾ ഭക്ഷണ സാധനങ്ങൾ ചവച്ചു തുപ്പിയപ്പോൾ ഉള്ളിലുയരുന്ന വേദനയുടെ ചീളുകൾ അയാളെ കൂടുതൽ കൂടുതൽ കുത്തി മുറിവേൽപ്പിച്ചുകൊണ്ടിരുന്നു…
“മക്കള് വളർന്ന് വരികയാണ്.. എത്രനാൾ വാടകക്ക് കഴിയും.. നിങ്ങളെകൊണ്ട് എന്തായാലും ഇനി ഒന്നിനും കഴിയില്ല… വീട്ടു വാടകയും കുട്ടികളുടെ ഫീസും.. കുറി പൈസയും കഴിഞ്ഞാൽ നാളേക്ക് നമുക്കെന്തുണ്ട് അതുകൊണ്ട് ഞാൻ കൂടി ജോലിക്കിറങ്ങാം അതേയുള്ളു ഒരു വഴി…”
അന്ന് അവളത് പറഞ്ഞപ്പോൾ മനസില്ലാ മനസോടെ സമ്മതം മൂളിയ രാത്രിയെ അയാൾ മനസാ ശപിച്ചു..
അവൾ ജോലിക്ക് കയറിയ അന്നുമുതൽ രാവും പകലും വരുന്ന ഫോൺ കോളുകളുടെ വിശദാംശങ്ങളന്വോഷിക്കാൻ മിനക്കെട്ടില്ല….
അവളിൽ അത്രമാത്രം വിശ്വാസമായിരുന്നു.. അതൊരു തെറ്റായി പോയെന്നും അവൾ ജോലിക്ക് പോകണ്ടെന്ന് വിലക്കാനാവാത്തതും ഒരു വലിയ തെറ്റാണെന്ന് പിന്നീടയാൾക്ക് തോന്നി…
മകന്റെ പ്രായമുള്ള പൂച്ചകണ്ണുള്ള അവളുടെ എംഡിയോടൊപ്പം കാറിൽ വെച്ച് അ നാ ശാ സ്യത്തിന് പോ ലീസ് പിടിച്ചെന്നറിഞ്ഞ മുതൽ അയാൾ തകർന്നിരുന്നു…
മക്കളുടെ മുന്നിലേക്ക് തലയുയർത്തി പിടിച്ച് കയറിചെല്ലാനാവാത്ത ഒരച്ഛനായി അയാൾ മാറുകയായിരുന്നു…
ഉള്ളെരിച്ചിലിന് ആശ്വാസമേകാനായി ഗ്ലാസിൽ ബാക്കിയുണ്ടായിരുന്ന അവസാന തുള്ളി മ ദ്യവും വലിച്ച് കുടിച്ച് ബിൽ കൊടുത്ത് നിലത്തുറക്കാത്ത കാലുകളും കനലെരിയുന്ന മനസുമായി അയാൾ റോഡിലേക്കിറങ്ങി…
റോഡിൽ നിന്ന് മാറി നഗരത്തിന്റെ കാ മം തീർക്കാൻ കെട്ടിയുണ്ടാക്കിയ വേ ശ്യാ തെ രുവിലേക്കയാൾ വേച്ചു വേച്ചു നടന്നു… മനസിൽ ഭാര്യയോടു ള്ള പ്രതികാര ചിന്തയുമായി…
ഇരുട്ടും വെളിച്ചവും ഇടകലർന്ന തെരുവിലെ മഴവെള്ളം കെട്ടി നിൽക്കുന്ന ഓടകളിൽ നിന്നും പെരുച്ചാഴികൾ റോഡിലേക്ക് കയറി ഓടുന്നുണ്ടായിരുന്നു… തെരുവ് വിളക്കിന്റെ നേർത്ത പ്രകാശത്തിൽ അവയുടെ രോമകൂപങ്ങളിലെ വെള്ളതുള്ളികൾ തിളങ്ങുന്നുണ്ടായിരുന്നു…
ഇരുട്ട് തങ്ങിനിൽക്കുന്ന നീണ്ടവരാന്തകടന്ന് സാരികൊണ്ട് താല്ക്കാലികമായി കർട്ടനിട്ട മുറിക്ക് മുമ്പിലെത്തിയപ്പോൾ മുറുക്കി തുപ്പി കൊണ്ട് മൂക്കിൽ വലിയ മൂക്കുത്തിയിട്ട തടിച്ചിയായ ഒരു സ് ത്രീ മാം സ കച്ചവടത്തിന്റെ അന്നത്തെ കണക്കുകൾ എഴുതി കൂട്ടുന്ന തിരക്കിലായിരുന്നു
ആവശ്യമറിച്ചപ്പോൾ അവർക്ക് മുന്നിലെ മേശയിൽ നിരത്തിവെച്ച ആൽബങ്ങൾ മുന്നിലേക്ക് നീക്കി വെച്ചു തന്നു.. കസേരയിലിരുന്ന് ആൽങ്ങളോരോന്നായെടുത്ത് മറച്ച് നോക്കി…
പലനാടുകളിൽ നിന്നും വന്ന അല്ലെങ്കിൽ വിറ്റൊഴിവാക്കിയ ആക്രി സാധനങ്ങൾ പോലെ ര ക്തവും മാം സവും പുതിയ തലമുറകൾ രൂപപെടേണ്ട ഗർഭപാത്രവുമുള്ള പെ ണ്ണു ടലുകൾ…
എല്ലാപെണ്ണുങ്ങൾക്കും അയാളുടെ ഭാര്യയുടെ മുഖമാണെന്ന് തോന്നി.. പലവലിപ്പത്തിലും നിറത്തിലുമുള്ള ശ രീരങ്ങൾക്ക് അതിനു താഴെയായി വിലയിട്ടു വെച്ചിരിക്കുന്നു…
സൂപ്പർമാർക്കറ്റിലെ ഷെൽഫുകളിലടുക്കി വെച്ചിരിക്കുന്ന സാധനങ്ങൾക്ക് വിലയിട്ടു വെച്ചപോലെ ജീ വനുള്ള ഉ ടലുകൾക്ക് വിലയിട്ടിരിക്കുന്നു…
ഇവർക്കൊക്കെ എന്തില്ലാഞ്ഞിട്ടാവും ഇവിടെ എത്തിപെട്ടതെന്ന് ചിന്തിച്ചു… പിന്നെ സ്വയം തിരുത്തി… എന്തിന്റെ കുറവോണ്ടാണ് സ്വന്തം ഭാര്യ ഇങ്ങനെ ചെയ്തത്… അതേ പോലെ ഇവർക്ക് പല കാരണങ്ങളുണ്ടാകാം…
കാഴ്ചയിൽ മലയാളിയെന്ന് തോന്നിക്കുന്ന ഒരു വീ ട്ടമ്മയുടെ മുഖമുള്ള പെണ്ണിനെ സെ ലക്ട് ചെയ്ത് പൈസയടച്ച് മുൻപിൽ നടക്കുന്ന പിമ്പിന്റെ പുറകേ കോണികയറി മുകളിലെത്തി.. മുറിയുടെ കതകിൽ രണ്ടു തവണ മുട്ടി കൂടെ വന്നയാൾ കോണിയിറങ്ങി പോയി..
കുറച്ച് സമയം മുറിക്കുമുന്നിൽ കാത്തു നിന്നപ്പോൾ ചെറിയ ശബ്ദത്തോടെ വാതിൽ തുറന്നു അതുവരെ അറിയാത്ത എന്തോ മണം മുറിയിൽ നിന്ന് അയാളുടെ മൂക്കിലേക്കടിച്ചു കയറി..
അകത്ത് കയറി കട്ടിലിലിരുന്നപ്പോൾ അവൾ അടുത്തു വന്നിരുന്നു മേശമേൽ വെച്ച നരച്ച മൺകുടത്തിനു ചുറ്റും ഉറുമ്പുകൾ വട്ടമിട്ട് മേശയുടെ കാലിലൂടെ അരിച്ചിറങ്ങി പൊളിഞ്ഞടർന്നു തുടങ്ങിയ ചുമരിലൂടെ നിരയിട്ടുകൊണ്ട് വാതിലിന് ഇടയിലൂടെ പുറത്തേക്ക് പോകുന്നത് നോക്കിയിരുന്നു…
ഇതുവരെയെത്താത്ത ഇത്തരമൊരിടത്ത് എത്തിയതെന്തിനാണെന്നറിയാതെ ഒരിക്കൽ ചിതലരിച്ച് പോവേണ്ട പുതിയ ശരീരത്തിനെ ചിതലുറുമ്പിനെ പോലെ അയാൾ നോക്കി…
മൗനത്തെ ഭഞ്ചിച്ചു കൊണ്ട് താഴ്ന്ന സ്വരത്തിലവൾ ചോദിച്ചു..”മലയാളിയാണല്ലേ… കുറേ നാളായി ഒരു മലയാളി ഇവിടേക്ക് വന്നിട്ട്..””ഉം.. അതെ…”നാവ് കുഴഞ്ഞ് പോകുന്നത് വകവെക്കാതെ പറഞ്ഞു
അവൾ അയാൾക്കരികിൽ നിന്ന് എണീറ്റ് പോയി ഡോർ തുറന്ന് താഴേക്ക് നോക്കി ആരോടോ തൈര് കൊണ്ടുവരാൻ പറയുന്നത് കേട്ടു
കുറച്ച് സമയം കഴിഞ്ഞപ്പോൾ തൈരുമായി ഒരാൾ റൂമിലേക്ക് വന്നു അത് ടേബിളൽ വെച്ച് എന്തോ പറഞ്ഞപ്പോൾ അവൾ ചീത്തപറഞ്ഞ് അയാളെ പുറത്താക്കി വാതിലടച്ച് അഴയിൽ നിന്നും ഒരു തോർത്തുമുണ്ടെടുത്ത് തോളിലിട്ട് ഗ്ലാസിലെ തൈര് എടുത്ത് നീട്ടിക്കൊണ്ട് പറഞ്ഞു..
“ഇതാദ്യം കുടിക്ക്… എന്നിട്ട് ഒന്ന് കുളിച്ച് വാ.. ഇതാ തോർത്തുമുണ്ട് സോപ്പ് കുളിമുറിയിലുണ്ട്.. ആദ്യം ഈ മൂഡൊന്ന് മാറട്ടെ.. ഒരു മണിക്കൂർ സമയമുണ്ടല്ലോ…”
അവളത് പറഞ്ഞപ്പോൾ പണ്ട് ഭാര്യ തലയിലെണ്ണയിട്ടുതന്ന് തോർത്തുമുണ്ടുമായി കുളിമുറിയിലേക്ക് തള്ളിവിടുന്നതോർമ്മവന്നു..
ഒന്നും പറയാതെ അവളെ തന്നെ നോക്കിയിരുന്നപ്പോൾ തൈര് കുടിപ്പിച്ച് തോളിലൂടെ കയ്യിട്ട് അവൾ തന്നെ പിടിച്ചെഴുന്നേൽപിച്ച് കുളിമുറിയിലേക്കാക്കി…
ടൈലുകൾ പൊളിഞ്ഞ് മഞ്ഞകളറായ നിലവും വൃത്തിഹീനമായ വാഷ് ബേസിനും ക്ലോസെറ്റും കണ്ടപ്പോൾ അടിവയറിൽ നിന്നെന്തോ തിളച്ചുമറിഞ്ഞ് വായിലൂടെ ഒന്നുരണ്ടാവർത്തി പുറത്തേക്ക് പോന്നു…
തൈരും മ ദ്യ വും ഒരുമിച്ച് മഞ്ഞിച്ച തറയിൽ പരന്നു കിടന്നു.. ശബ്ദം കേട്ട് അവൾ ഓടി വന്ന് പുറം ഉഴിഞ്ഞു തന്നു.. തലകറങ്ങുന്നത് പോലെ തോന്നി..
അഴയിൽ ഉണങ്ങാനിട്ട ഗോപുരം സോപ്പിന്റെ മണമുള്ള അവളുടെ പാവാടയും തലയിൽ തടഞ്ഞപ്പോൾ അത് ഒരു കൈ കൊണ്ട് നീക്കി ബക്കറ്റിലുണ്ടായിരുന്ന വെള്ളമെടുത്ത് തലയിലൂടെ കോരിയൊഴിച്ചു…
തലതുവർത്തിതന്ന് പാന്റും ഷർട്ടുമഴിച്ച് ഉണങ്ങാനായി ഫാനിന്റെ ചുവട്ടിൽ വിരിച്ചിട്ടത് അവളായിരുന്നു…
അന്യ സ്ത്രീയുടെ മുന്നിൽ അ ടി വസ്ത്രം മാത്രമിട്ട് നിന്നപ്പോൾ ആദ്യമായി ജാള്യത തോന്നി…കട്ടിലിലിരുന്നപ്പോൾ അവളെ ആകമാനമൊന്ന് നോക്കി കുഴിഞ്ഞ പൊ ക്കിൾ ചുഴിയും ഉയർന്ന് നിൽക്കുന്ന മാ റി ട വും കണ്ടിട്ടും ഒരു തരി വികാരം പോലും തന്നിൽ ഉണരാത്തതെന്തുകൊണ്ടായിരിക്കുമെന്നയാൾ ചിന്തിച്ചു…
അവൾ പറഞ്ഞു…”നിങ്ങളിവിടെ വന്ന് കയറിയപ്പോഴേ എനിക്ക് മനസിലായി നിങ്ങൾക്കാവശ്യം എന്റെ ശ രീരമല്ലെന്ന്…
” അതെങ്ങനെ നിനക്ക് മനസിലായി.. ആരുപറഞ്ഞു.. എനിക്കാവശ്യം ശ രീരം തന്നെയാണ്.. ”
” നിങ്ങൾക്ക് നുണപറഞ്ഞ് ശീലമില്ല ല്ലോ സുഹൃത്തേ…നിങ്ങളുടെ മുഖം പറയുന്നുണ്ടത് ”
” ഞാനെങ്ങനെ നിന്റെ സുഹൃത്താവും… നമ്മളാദ്യമായി കണ്ടത് ഇന്നാണല്ലോ…””ഈ റൂമിലേക്ക് എന്റെ അടുത്തേക്ക് വരുന്നവരെയെല്ലാം ഞാൻ സുഹൃത്തായി കാണാനാണ് ആഗ്രഹിക്കുന്നത് പക്ഷേ പലരും അവർക്ക് ഞാനൊരു നല്ല സുഹൃത്തല്ല എന്ന തോന്നലിലായിരിക്കാം ആക്രമിച്ചു പോകുന്നത്… ”
” ഒരു ദിവസം തന്നെ ഞാൻ കാണുന്നത്രയും മുഖങ്ങളെയും മനുഷ്യരെയും നിങ്ങൾ അടുത്തറിഞ്ഞിട്ടുണ്ടാവില്ല… ചിരിച്ച മുഖത്തോടെ വന്ന് കരയിപ്പിച്ചു പോകുന്നവർ… കരഞ്ഞ മുഖത്തോടെ വന്ന് ചിരിച്ചുകൊണ്ട് പോകുന്നവർ…
നിങ്ങളറിയാത്ത എത്രയോ മനുഷ്യരുണ്ട് ഈ ലോകത്ത് അവരിലൊരാളാണ് നിങ്ങളും നിങ്ങൾക്ക് നിങ്ങളെ ഇതുവരെ അറിയാനായിട്ടില്ല.. പക്ഷേ ഒറ്റ നോട്ടത്തിൽ തന്നെ ഞാൻ നിങ്ങളെ അറിഞ്ഞു… നിങ്ങൾക്ക് ഇനി എന്നിൽ നിന്നൊന്നുമൊളിക്കാനാവില്ല… ”
” ചിലർ വന്ന് കയറുമ്പോഴേ നോട്ടം ശരീരത്തിലാവും…. ഓരോരുത്തരും വന്ന് കയറി ആരോടൊക്കെയോ ഉള്ള ദേഷ്യം എന്റെ ശരീരത്തിൽ ശമിപ്പിച്ച് ഇറങ്ങി പോകും…
അത്തരം നോട്ടങ്ങളൊന്നും ഞാൻ നിങ്ങളിൽ കണ്ടില്ല.. സത്യത്തിൽ ര തി എന്താണെന്നെനിക്കറിയില്ല..രണ്ട് ഉടലുകളുടെ ആവശ്യം പരസ്പരമറിഞ്ഞ് ആസ്വദിക്കുമ്പോഴേ അവിടെ ര തി ക്രീ ഡയുണ്ടാവൂ എന്ന് ഞാനെവിടെയോ വായിച്ചിട്ടുണ്ട്.”
” ഉ റകളിൽ പിടഞ്ഞു തീരുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ കരച്ചിൽ പലരാത്രികളിലുമെന്നെ വീർപ്പുമുട്ടിക്കാറുണ്ട്…
ഇം ഗ്ലീഷ് സിനിമകളിൽ അഭിനയിച്ചു കാണിക്കുന്ന ര തി ക്രീ ഡകൾ കണ്ട് സ്വന്തം വീട്ടിലത് അസാധ്യമായി വരുമ്പോൾ എന്നെപോലുള്ളവരെ തേടിയിറങ്ങും… അവർ ആജ്ഞാപിക്കുന്ന തരത്തിൽ അവർക്ക് വേണ്ടത് ചെയ്തു കൊടുക്കുന്ന മജ്ജയും മാംസവുമുള്ള ഒരു യന്ത്രം മാത്രമാണ് ഞാൻ… ”
” ഒരമ്മയാകാനും മക്കളെ പാ ലൂട്ടി വളർത്താനും തലമുറകളെ സൃഷ്ടിക്കാനുമാവാതെ.. ചില ജീവിത സാഹചര്യങ്ങൾകൊണ്ട് അവസാനം വരെ ഈ ചുവരുകൾക്കുള്ളിലകപെട്ട് അവസാനം വല്ല തീരാവ്യാധിയും പിടിപെട്ട് ഇല്ലാതായി തീരാനായി മാത്രം വിധിക്കപെട്ടവൾ.. ”
“ഇപ്പോഴും പുറത്ത് സൂര്യനുദിക്കാറുണ്ടോ.. മഴപെയ്യാറുണ്ടോ… സുഹൃത്തേ… അങ്ങനെ വിളിക്കുന്നത് നിങ്ങൾക്കിഷ്ടമല്ലെങ്കിലും ഞാൻ നിങ്ങളെ അങ്ങനെ കാണാനാഗ്രഹിക്കുന്നു…
മഞ്ഞും മഴയും നിലാവും വെയിലുമെല്ലാം എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു… പതിനാലാം വയസ്സിൽ പട്ടണം കാണിക്കാമെന്ന് പറഞ്ഞ് രണ്ടാനച്ഛൻ ഇവിടെ കൊണ്ടുവന്ന് തള്ളി പൈസ മേടിച്ചു പോയ അന്നുമുതൽ എനിക്ക് ലോകം നഷ്ടപെട്ടതാണ്….
അന്നുമുതൽ എന്റെ പകലുകൾക്കും രാത്രികൾക്കുമൊരേ നിറമാണ്…പുറത്തെ മഴയിലും മഞ്ഞിലും എന്റെഉള്ളിൽ പകൽചൂട് തിളച്ചുമറിഞ്ഞു..കലണ്ടറിലെ അക്കങ്ങൾ ഞാൻ നോക്കാറില്ല..
വർഷങ്ങളും മാസങ്ങളും ദിനങ്ങളുമൊക്കെ എത്രയോ പൊയ്മറഞ്ഞു…ഈ മുറിവിട്ട് ഞാൻ വന്നതിൽ പിന്നെ പുറത്തിറങ്ങിയിട്ടില്ല.. ഇനിയൊരിക്കലും കാണാനാഗ്രഹിക്കാത്ത ലോകത്തിന്റെ കാഴ്ചകളെനിക്കൊന്ന് പറഞ്ഞു തരൂ… ”
അവൾ പറയുന്നതെല്ലാം കേട്ടയാളിരുന്നു… അവൾക്ക് പറഞ്ഞു തീർക്കാനൊരുപാടുണ്ടെന്ന് തോന്നി… അവൾ പറയുന്നത് കേൾക്കാനായി തിരുമ്മി പഴകി നിറം മങ്ങിയ തലയിണക്കവറുള്ള പലരുടെയും ഉമിനീർ പറ്റിയ തലയിണ ചുമരിലേക്ക് ചാരി വെച്ച് നല്ലൊരു കേൾവിക്കാരനായിരുന്നു…
” ഇവിടുത്തെ കാറ്റിന് പാ ൻ മസാലയുടെയും ബ്രാ ൻ ഡിയുടെയും മണമാണ്… കിടക്കവിരികളിലെ പൂക്കളിലെല്ലാം രേതസുപറ്റിപിടിച്ചിരിക്കുന്നു…
നിറമില്ലാത്ത മണമില്ലാത്ത ആ പൂക്കൾ കാണുന്നതുപോലും മടുപ്പായിരിക്കുന്നു… ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ആരോ കടിച്ചു മുറിച്ച കീഴ്ചുണ്ടിലെ ര ക്തത്തിന്റെ രുചിയാണ്…
നിറമുള്ള കാഴ്ചകൾ അന്യമായ ഈ ഇരുട്ടു മുറികളിൽ പാതിയിലധികം ജീവിതം ഇരുട്ടിലായി പോയ എത്രയോ ഉടലുകളുണ്ട്… സുഖം തേടിയെത്തുന്നവർ സുഖം കഴിഞ്ഞ് മടങ്ങുമ്പോൾ ഒരിക്കൽ പോലും ഞങ്ങളിലേക്കെത്തിനോക്കാറില്ല.. ഞങ്ങളുടെ ശരീരങ്ങളിലേക്കല്ലാതെ.. ”
കണ്ണുകളിൽ ഊറിക്കൂടിയ കണ്ണുനീർ പുറം തിരിഞ്ഞ് നിന്നുകൊണ്ട് തുടച്ച് അതുവരെ ഉള്ളിൽ കൊണ്ടുനടന്ന എന്തൊക്കെയോ പറഞ്ഞു തീർത്ത ആശ്വാസത്തിലൊരു നെടുവീർപ്പിട്ട് അയാളിരുന്ന കട്ടിലിനടുത്തായി അവൾ വന്ന് ചുമര് ചാരിയിരുന്നു..പിന്നെ അയാളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു..
“സത്യം പറയൂ.. നിങ്ങൾക്കിപ്പോൾ എന്റെ ശരീരമാവശ്യമുണ്ടോ..? ഉണ്ടെങ്കിൽ ഞാൻ കിടന്നു തരാം.. താങ്കൾക്കിഷ്ടമുള്ളത് ചെയ്യുക പിന്നെ എന്നോടൊന്നും പറയാതെ മുറിവിട്ട് പോവുക… അതിലുപരി നിങ്ങൾക്കൊന്നും എനിക്കു വേണ്ടി ചെയ്യാനാവില്ല…
അതല്ല താങ്കളുടെ മനസ് തുറക്കാനാണെങ്കിൽ ഞാനിരുന്ന് തരാം എല്ലാം എന്നോട് പറഞ്ഞ് തീർത്ത് ഇനിയൊരിക്കലും കണ്ടുമുട്ടാനിടയുണ്ടാക്കാതെ പുതിയ ജീവിതപാതകൾ തിരഞ്ഞെടുത്ത് താങ്കൾക്ക് യാത്ര തുടരാം… ”
അവളോടെന്തു മറുപടി പറയണമെന്നറിയാതെ അയാൾ കുഴങ്ങി… യഥാർത്ഥത്തിൽ വന്നത് ഒരു വാശിക്ക് വേണ്ടി മാത്രമായിരുന്നല്ലോ… ശരീരം അവിടെ ഒരുഘടകമേ അല്ലായിരുന്നു..
ഒന്നും പറയാതെ അവളുടെ മടിയിലേക്ക് തലവെച്ച് അയാൾ പറയാൻ തുടങ്ങി…ജീവിതത്തിലന്നോളം ആരോടും പറയാത്ത പലതും അയാൾ അവളോടായി പറഞ്ഞു തുടങ്ങി… അവൾ അയാളുടെ മുടിയിലൂടെ വിരലുകളോടിച്ച് എല്ലാം കേട്ടിരുന്നു… രാത്രിയുടെ ഏതോ യാമത്തിൽ അയാൾ അവളുടെ മടിയിൽ തലവെച്ചുറങ്ങി…
പുലരാൻ നേരം ഉറക്കത്തിൽ നിന്നും തട്ടിയൂർത്തി അവൾ പറഞ്ഞു”നേരം പുലരാനായി.. പൊയ്ക്കൊള്ളൂ.. എന്റെ ജീവിതത്തിൽ കുറച്ച് നല്ല നിമിഷങ്ങൾ നല്കിയ താങ്കൾക്ക് നന്ദി…”
ഉണങ്ങാനിട്ട ഡ്രസ് എടുത്തിട്ട് അയാൾ അവളുടെ അരികിലായിരുന്നുകൊണ്ട് പറഞ്ഞു
“ഇത്രയും കാലം ഞാനനുഭവിക്കാത്ത എന്തോ ഒരു സുഖം ഞാനിപ്പോഴറിയുന്നു.. എന്നെ പൂർണ്ണമായി ഉൾകൊള്ളാനായ ഒരാളെ കണ്ടെത്തിയ പോലെ.. നീയെനിക്ക് സമ്മാനിച്ചത് നല്ലൊരു രാത്രി മാത്രമല്ല എനിക്കൊരു പുതു ജീവിതവുമാണ്… ഞാനൊരു കാര്യം ചോദിക്കട്ടെ…”
“എന്തണ്… ചോദിച്ചോളു.. നമുക്കിടയിലിനി ഔപചാരികതയുടെ ആവശ്യമുണ്ടോ സുഹൃത്തേ… ”
” നിനക്ക് എന്നോടൊപ്പം വരുവാനാകുമോ… നിറമുള്ള പകലുകൾ കാണാൻ… നിറമുള്ള പുക്കളെ കാണാൻ… മഞ്ഞും മഴയും നിലാവും വെയിലുമിടകലർന്ന പുതിയ ലോകം കാണാൻ… ”
“അത് വേണ്ട സുഹൃത്തേ… ഞാൻ പലരാൽ കശക്കിയെറിയപെട്ട ശരീരമുള്ളവളാണ് എന്റെ മനസിന്റെ പരിശുദ്ധി എന്റെ ശരീരത്തിനില്ല… പലരുമുപയോഗിച്ച പഴംതുണിയെ താങ്കളുപയോഗിക്കുന്നത് ശരിയല്ല.. നിങ്ങൾ നിങ്ങളുടെ ഭാര്യയുടെ തെറ്റ് പൊറുത്ത് കുടെ കൂട്ടുക..
എപ്പോഴെങ്കിലുമൊരിക്കൽ താങ്കളെ യും ഭാര്യയെയും ഞാനെവിടെ വെച്ച ങ്കിലും കാണുമായിരിക്കും… നിങ്ങളുടെ സന്തോഷനിമിഷങ്ങൾ ഞാൻ ദൂരെ നിന്ന് നോക്കി കാണാം.. അതിനുള്ള അർഹതയേ എനിക്കുള്ളു…”
“അവളെക്കുറിച്ച് സംസാരിക്കുന്നതെനിക്കിഷ്ടമല്ല.. അവളിന്നലെ മരിച്ചു… അവളുടെ മരണമാഘോഷിക്കാനാണ് ഞാനിന്നലെ ഇവിടെ വന്നത്… എന്റെ മക്കൾക്ക് എനിക്കൊരമ്മയെ വേണം അതിനവൾക്ക് ഇനി യോഗ്യതയില്ല..
അവളെ ഓർക്കുന്നത് പോലും എനിക്ക് വെറുപ്പാണ്… അവളും നീയും തമ്മിൽ എന്ത് മാറ്റമാണുള്ളത്.. നീ ജീവിക്കാനായി ശ രീരം വി റ്റു… അവൾ സുഖത്തിനായി ശ രീരം വി റ്റു… രണ്ടും തമ്മിൽ മാറ്റമുണ്ട്… രണ്ടാമത്തേത് ഇനി എത്ര പൊറുത്ത് കൂടെ നിർത്തിയാലും അവസരം കിട്ടിയാൽ അല്ലെങ്കിലവസരമുണ്ടാക്കി സുഖം തേടി പോകും…
നിനക്കൊരിക്കലുമതിന് കഴിയില്ല.. നിന്റെ മനസ് ഞാനിന്നലെ രാത്രി അറിഞ്ഞതാണ്… എന്റെ ഭാര്യയുടെ മനസ് ഞാനിന്നേവരെ അറിഞ്ഞിട്ടില്ല ഇനി അറിയാനെനിക്ക് താല്പര്യവുമില്ല… നിനക്കൊരു അമ്മയാകാനും എന്റെ മക്കളെ നോക്കി ജീവിക്കാനുമാവും… ”
” എന്തായാലും താങ്കൾ ശരിക്കൊന്നാലോചിക്കൂ… എന്നിട്ട് മതി തീരുമാനങ്ങളൊക്കെ… എല്ലാം ശരിയാവണമെന്ന് എന്റെ മനസ് പറയുന്നു… പൊയ്ക്കൊള്ളൂ… ഇനിയൊരിക്കലും ഈ പടി കയറിവരാനുള്ള അവസരമുണ്ടാകാതിരിക്കട്ടെ… ”
മുറിവിട്ട് പുറത്തിറങ്ങി തിരിഞ്ഞു നോക്കിയപ്പോൾ വാതിൽപടിയിൽ അവൾ അയാളെ തന്നെ നോക്കികൊണ്ട് നിൽക്കുന്നുണ്ടായിരുന്നു…
റോഡിലിറങ്ങിയപ്പോൾ പുലരിമഞ്ഞിന്റെ തണുപ്പ് ശരീരത്തിലാകെ ഓടി നടക്കുന്ന പോലെ തോന്നി… മഴമേഘങ്ങൾ പെയ്തൊഴിഞ്ഞ മനസിൽ പുതുജീവിതത്തിന്റെ ഇളംനാമ്പുകൾ പൊട്ടുന്നതയാളറിഞ്ഞു..
വീടിനടുത്തെത്തിയപ്പോൾ കൂടിനിന്ന അയൽക്കാരും നാട്ടുകാരും പുച്ഛത്തോടെ അയാളെ നോക്കി… ഉമ്മറത്ത് നിന്ന് ഓടിയിറങ്ങി വന്ന മക്കൾ അയാളെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു…
“അച്ഛൻ വിഷമിക്കേണ്ട… അമ്മ പോയി… ഞങ്ങൾക്ക് വിഷമമില്ല അച്ഛനെയും ഞങ്ങളെയും വേണ്ടാതെ പോയതല്ലേ…
അങ്ങനൊരമ്മയെ ഞങ്ങൾക്കും വേണ്ട… ഞങ്ങളെ അറിയുന്ന ഞങ്ങൾക്കറിയുന്ന അച്ഛൻ മതി ഞങ്ങൾക്ക് എന്നെങ്കിലും ഞങ്ങളെ പ്രസവിക്കാതെ തന്നെ സ്നേഹിക്കുന്ന ഒരമ്മ വരും.. എവിടെയെങ്കിലുമുണ്ടാകും അവര് വരും വരെ ഞങ്ങൾ കാത്തിരുന്നോളാം… ”
മക്കളെ ചേർത്ത് പിടിച്ച് അകത്തേക്ക് കയറുമ്പോൾ ഒരു ആബുലൻസ് സൈറണടിച്ചുകൊണ്ട് വീടിന് മുൻപിൽ വന്നു നിന്നു…
സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മ ദ്രാ സ് മെയിലിന് ത ലവെച്ച് ക ഷണങ്ങളായി ചി തറിയ ശരീരഭാഗങ്ങളുമായി സുഖം തേടിപോയവൾ വെളുത്ത തുണിക്കടിയിൽ സുഖനിദ്രയിലായത് കണ്ടു …
അകലെ പുതിയ ലോകത്തിന്റെ കാഴ്ചകൾ കാണാനായി ഇനിയും തിണർക്കാത്ത അടിവയറുമായി ഒരാൾ കാത്തിരിക്കുന്നുണ്ടായിരുന്നു…