(രചന: മഴ മുകിൽ)
രാത്രിയിൽ പെട്ടിയുമായി കയറി വരുന്ന കൃഷ്ണയെ… അമ്മ സുലോചനയും അച്ഛൻ കുമാരനും ചെകുത്താൻ കുരിശു കണ്ടതുപോലെ നോക്കി നിന്നു….
ഈ അസമയത്തു നീയെന്താടി….. കുമാരനും സുലോചനയും ഒരുപോലെ ചോദിച്ചു..
നിങ്ങൾ തേടിപ്പിടിച്ചു തന്ന മരുമകനും കുടിച്ചു കൊണ്ടുവന്നാൽ അടിക്കാൻ ഒരു ചെണ്ട വേണം.. അതിനുവേണ്ടിയാണ് അയാള് പെണ്ണ് കെട്ടിയതു…
മരുമകൻറെ പ്രൈവറ്റ് കമ്പനിയിലെ ഉദ്യോഗവും സ്വന്തമായി വീണ്ടും കണ്ടപ്പോൾ അച്ഛനുമമ്മയും അതിൽ വീണുപോയി….
വിവാഹം കഴിഞ്ഞു മാസം ആറായി.. ഈ കാലം അത്രയും ഞാൻ അയാളുടെ അടിയും തൊഴിയും ഒക്കെ കൊണ്ട് കിടക്കുകയാണ്..
എത്രയെന്ന് വെച്ച്.. പിടിച്ച് നിൽക്കുന്നത്.. ഞാനും ഒരു മനുഷ്യസ്ത്രീ ആണ്..നേരം വെളുക്കുന്നത് മുതൽ അടുക്കളയിൽ കിടന്ന്..
ഉള്ള ജോലി മുഴുവൻ ചെയ്തിട്ട് രാത്രിയിൽ എവിടെയെങ്കിലും ഒന്നു തലചായ്ക്കാൻ കിടക്കുമ്പോഴാണ് അയാളെ നാലുകാലിൽ കയറിവരുന്നത്…..
കഴിക്കാൻ കൊടുക്കുന്നതിനെ എടുത്തു എറിഞ്ഞുകൊണ്ട് അയാൾ കാണിക്കുന്ന പോര് കാണാൻ ഇനി എനിക്ക് വയ്യ….. പിന്നെ അയാളുടെ കൂടെ മൽപിടുത്തംഅതിനും വേണം ഞാൻ…
ബോധത്തോടുകൂടി ആണോ അതുമല്ല…. എനിക്ക് മതിയായി അമ്മേ ഞാൻ ഇതൊക്കെ ആരോട് ചെന്ന് പറയും..എത്രനാളായി ഞാൻ ഇതൊക്കെ അമ്മയോട് പറയുന്നു…
ഓരോ തവണയും ഇവിടുത്തെ ബുദ്ധിമുട്ടും പ്രാരാബ്ദവും കാണുമ്പോഴാണ് ഞാൻ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത്…പക്ഷേ ഇനി എനിക്ക് അതിന് കഴിയില്ല…എല്ലാം സഹിക്കുന്നതിന് ഒരു പരിധിയില്ലേ….
അവിടുത്തെ അമ്മയ്ക്കും അച്ഛനും ഒന്നും അയാളോട് ഒന്നും സംസാരിക്കാൻ കഴിയില്ല..കുടിച്ചു കഴിഞ്ഞ ഇയാൾക്ക് ബോധമില്ല….
അച്ഛനാണെന്നോ അമ്മയാണെന്നുംഒന്നും നോക്കാതെ വായിൽ തോന്നുന്നത് മുഴുവൻ വിളിച്ചു പറയും…..
ഇനിയും എന്നെ നിങ്ങൾ ആ വീട്ടിലേക്ക് പറഞ്ഞേക്കരുത്….. ഇനി എന്നെ ഇവിടുന്ന് പറഞ്ഞയച്ചാൽ ഞാൻ പിന്നെ തിരികെ വരുന്നത് ശവമായിട്ടായിരിക്കും……
അത്രയും പറഞ്ഞുകൊണ്ട് കൃഷ്ണ അകത്തേക്ക് പോയി…..
നീ അവളുടെ അടുത്തേക്ക് ഒന്ന് ചെല്ല്… അവളെ പറഞ്ഞു സമാധാനിപ്പിച്ചു… എങ്ങനെയെങ്കിലും അവന്റെ ഒപ്പം അയയ്ക്കാൻ നോക്ക്…അവൾ മാത്രമല്ലല്ലോ അവൾക്ക് താഴെ ഇനിയും ഒരുത്തികൂടി ഉണ്ട്……
എന്നോട് അവൾ എത്ര നാളായി പറയുന്നു എന്നറിയാമോ….. ഒരുപാട് സഹിച്ചു എന്റെ മോള് ഈ പ്രായത്തിനു ഇടയ്ക്ക്…. അവന്റെ സ്വഭാവം അത്ര നന്നല്ലെന്ന് എത്രയോ ആളുകൾ നിങ്ങളോട് പറഞ്ഞതാണ്..
അപ്പോഴൊക്കെ നിങ്ങൾ എന്താ പറഞ്ഞത്…..മകളുടെ വിവാഹം നല്ലൊരുത്താന്റെ കൂടെ നടക്കുന്നതിനുള്ള അസൂയ കൊണ്ട് പറയുന്നതാണെന്ന് ഇപ്പോൾ എന്തായി……..
കുടിയും പെണ്ണു പിടുത്തവും ആയി നടക്കുന്ന ഒരുത്തന്റെ കൂടെ മോളെ പറഞ്ഞു അയച്ചതുപോലെ ആയില്ലേ…..
ഇപ്പോൾ അവളുടെ കണ്ണുനീരും കൂടി കാണണം… അവൾ അന്നേ പറഞ്ഞതാണ് പഠിത്തമൊക്കെ കഴിഞ്ഞ് എവിടെയെങ്കിലും ഒരു ജോലി കിട്ടിയിട്ട് മതി വിവാഹം എന്ന്..
അന്നൊന്നും നിങ്ങൾ സമ്മതിച്ചില്ല.. പെൺ മക്കൾ പുര നിറഞ്ഞു നിൽക്കുന്നത് ഭാരമാണ് എന്ന രീതിയിലായിരുന്നു നിങ്ങളുടെ പെരുമാറ്റം……
ഡിഗ്രി ഫസ്റ്റ് ക്ലാസോട്കൂടി പാസ്സായ കൊച്ചാണ്…… അതിനു മുന്നോട്ടു എന്തൊക്കെയോ പഠിക്കണം എന്നുള്ള പ്ലാനുകൾ ഒക്കെ ഉണ്ടായിരുന്നു അതെല്ലാം തട്ടിത്തെറിപ്പിച്ച് നിങ്ങളാണ്…….
ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല അവളുടെ അടുത്ത തീരുമാനം എന്താണെന്ന് അറിയട്ടെ…. സുലോചന അതും പറഞ്ഞു കൊണ്ട് മുറിയിലേക്ക് പോയി…….
കൃഷ്ണ അനുജത്തി ഗീതയെ കെട്ടിപ്പിടിച്ച് ഇരുന്നു കരയുകയായിരുന്നു……
സുലോചന കടന്നു ചെല്ലുമ്പോഴേക്കും കൃഷ്ണ കരച്ചിലടക്കി……
സുലോചന മകളുടെ അടുത്തേക്ക് ഇരുന്ന അവളുടെ തലയിൽ അരുമയായി തലോടി….
കൃഷ്ണ പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയുടെ മാറിലേക്ക് വീണു…..
ഇനി എനിക്ക് പറ്റില്ല അമ്മേ… അയാൾ ഇന്നും കുടിച്ചു കൊണ്ട് ഏതോ ഒരു പെണ്ണുമായി ഹോട്ടലിൽ മുറിയെടുത്ത് താമസിചേന്നോ റെയ്ഡിൽ പോലീസ് പിടിച്ചു എന്നൊക്കെ പറയുന്നത് കേട്ടു…..
സ്റ്റേഷനിൽ നിന്ന് ഇറക്കാൻ അച്ഛനാണ് പോയത്… അതിനെക്കുറിച്ച് എന്തോ ചോദിച്ചതിനാണ് അയാൾ എന്നെ ഇങ്ങനെ അടിച്ചത്…
കൃഷ്ണ സാരിയുടെ തലപ്പ് മാറ്റി അമ്മയെ കാണിച്ചു… മുതുകു മുഴുവനും അടികൊണ്ട പാടുകൾ അവിടവിടെ ചതഞ്ഞിട്ടുണ്ട്…….
കുടിക്കുന്നതും അടിക്കുന്നതും ഒക്കെ സഹിക്കാo അമ്മേ.. പക്ഷെ ഇങ്ങനെ ഓരോ ദിവസം ഓരോ പെണ്ണുങ്ങളുമായി.. അത് ഏതു ഭാര്യക്കാണ് സഹിക്കാൻ പറ്റുന്നത്…
കൃഷ്ണയുടെ വിവരങ്ങൾ അറിയുന്നതിന് വേണ്ടി സുലോചനയെ കാത്തു കൃഷ്ണൻ പുറത്തു തന്നെ നിൽപ്പുണ്ടായിരുന്നു……
മകളിൽ നിന്നും അറിഞ്ഞ വിവരങ്ങൾ സുലോചന കൃഷ്ണയുമായി പങ്കുവച്ചു…
ഇനിയും അവളെ അവിടേയ്ക്ക് പറഞ്ഞു വിടരുതെന്നാണ് അവൾ പറയുന്നത്……
ഞാൻ എന്തായാലും നാളെ ഒന്ന് അതുവരെ പോയി അവനെ കണ്ടു സംസാരിക്കാം…. എന്താണ് കാര്യമെന്ന് അറിയാമല്ലോ …..
നിങ്ങൾക്ക് ഇത്രയും പറഞ്ഞിട്ടും മനസിലായില്ലേ…. ഇനിയും പോയി അന്വേഷിക്കാൻ നിൽക്കുന്നു… അവളിത് കുറെ നാളായി പറയുന്നതല്ലേ……..
രാവിലെതന്നെ കുമാരൻ കുളിച്ചൊരുങ്ങി മരുമകന്റെ വിശേഷം തിരക്കാൻ പോയി…
അവിടെ ചെല്ലുമ്പോൾ മരുമോൻ ഉറക്കമുണർന്നിട്ടുണ്ടായിരുന്നില്ല….
കുമാരൻ അയാൾ ഉറക്കം ഉണരുന്നതും കാത്ത് അവിടെ ഇരുന്നു… ഉറക്കം ഉണർന്നു വരുമ്പോൾ കുമാരനെ കണ്ട് അവന്റെ മുഖം വലിഞ്ഞു മുറുകി…
തോന്നുമ്പോൾ തോന്നുമ്പോൾ മോൾക്ക് പെട്ടിയും കിടക്കയും എടുത്തു കൊണ്ട് ഇറങ്ങി പോവാൻ ആണെങ്കിൽ ഇനി അവൾ ഇങ്ങോട്ട് വരണ്ട……
ഞാൻ അങ്ങോട്ട് വന്ന് അവളെ വിളിക്കും എന്ന് വിചാരിക്കുകയും വേണ്ട…..
അല്ല മോനേ നിന്നെ കുറിച്ച് അറിഞ്ഞ ചില കാര്യങ്ങൾ…. അതിനെക്കുറിച്ച് അന്വേഷിച്ചിട്ട് പോകാം എന്ന് കരുതിയാണ് ഞാൻ വന്നത്…..
ആണുങ്ങൾ ആവുമ്പോൾ അങ്ങനെ പല സ്വഭാവങ്ങളും കാണും…. അതിനെയൊക്കെ പൊക്കിപ്പിടിച്ച് വലിയ കാര്യം പോലെ കാണാൻ ഒന്നുമില്ല….
ഞാൻ എനിക്ക് തോന്നുന്നത് പോലെ ജീവിക്കും….. എന്റെ ഒപ്പം ജീവിക്കണമെങ്കിൽ കുറച്ചൊക്കെ അവളും സഹിക്കണം………
അതുകൊണ്ട് നിങ്ങൾ കൂടുതൽ നേരം നിന്ന് താളം തുള്ളാതെ വീട്ടിൽ ചെന്ന് മോളെ ഇങ്ങോട്ട് കൊണ്ടുവിടാൻ നോക്കൂ…… പറഞ്ഞു തീരുന്നതിനു മുൻപേ തന്നെമരുമോന്റെ മുഖത്തേക്ക് കുമാരന്റെ കൈകൾ ആഞ്ഞു പതിച്ചു…..
എന്തു പറഞ്ഞെടാ മോളെ കൊണ്ടുവന്ന നിന്റെ കാൽക്കൽ ഇടാനോ…
അതിനല്ലെടാ ഞാൻ ഇത്രയും കഷ്ടപ്പെട്ട്എന്റെ കുഞ്ഞിനെ വളർത്തിയത്…… ഞാൻ അവൾക്ക് ആവശ്യത്തിന് വിദ്യാഭ്യാസവും കൊടുത്തിട്ടുണ്ട്….
പിന്നെ ഞാൻ അവളോട് കാണിച്ച് ആകെ ഒരു തെറ്റു…. പഠിത്തം കഴിഞ്ഞിട്ട് ഒരു ജോലി നേടിയതിനുശേഷം വിവാഹം മതി എന്ന് പറഞ്ഞ എന്റെ കുഞ്ഞിനെയാണ് നിന്റെ തലയിൽ വച്ചുകെട്ടിയതു…………
നിന്റെ ഒരു കൊച്ചിനെ കൂടെ കിട്ടിയിരുന്നേൽ നന്നായിരുന്നേനെ…. ദൈവം അതിനു കനിവ് കാണിച്ചു…..
അത്രയും പറഞ്ഞുകൊണ്ട് കുമാരൻ ഇറങ്ങി പുറത്തേക്ക് പോയി……
അടി കൊണ്ട് കവിൾത്തടം അമർത്തി തടവി കൊണ്ട് അയാൾ അകത്തേക്ക് കയറിപ്പോയി…….
ആദ്യമൊക്കെ കൃഷ്ണക്ക് വല്ലാത്ത വിഷമം തോന്നിയിരുന്നുവെങ്കിലും ഇപ്പോൾ അവൾ ഒക്കെയാണ്….
കുമാരൻ അവളെ പിഎസ്സിയുടെ കോച്ചിംഗ് ക്ലാസിൽ കൊണ്ടുപോയി ചേർത്തു…..
ഇപ്പോൾ ഏകദേശം മൂന്ന് മാസമായിരിക്കുന്നു കൃഷ്ണകോച്ചിംഗ് ക്ലാസിന് പോകാൻ തുടങ്ങിയിട്ട്…..
ഇതിനിടയിൽ അപ്ലൈ ചെയ്തിരുന്ന പിഎസ്സി എക്സാം അവൾ എഴുതിക്കൊണ്ടിരുന്നു……… വീട്ടിൽ കുറച്ചു കുട്ടികളെ ട്യൂഷൻ പഠിപ്പിക്കും അങ്ങനെയും ഒരു വരുമാനം അവർ സ്വയം കണ്ടെത്തി…
അടുത്ത ഒരു തുണിക്കടയിൽ കൂടി പോയി അച്ഛനു തന്നാൽ കഴിയുന്ന എന്തെങ്കിലും സഹായം ചെയ്യാം എന്നും അവൾ പറഞ്ഞു… എന്നാൽ കുമാരന് അവളെ അനുവദിച്ചില്ല…
ഇതിനിടയിൽ പല തവണ ഒത്തുതീർപ്പും ആയി അയാൾ എത്തിയെങ്കിലും കൃഷ്ണയും കുമാരനും അതിന് വഴങ്ങിയില്ല……..
ഏകദേശം ഒരു വർഷം ആകുന്നതിനു മുൻപേ തന്നെ കൃഷ്ണയ്ക്ക് അവൾ എഴുതിയ ഒരു പി എസ് സി എക്സാമിന്റെ റാങ്ക് ലിസ്റ്റിൽ മുൻപന്തിയിൽ എത്തുകയും അവൾക്കു ksfe യിൽ ജോലികിട്ടുകയും ചെയ്തു…….
അയാളുമായുള്ള ബന്ധം തുടർന്നു കൊണ്ടുപോകുന്നത് കൃഷ്ണക്ക് ഒട്ടുംതന്നെ താൽപര്യമുണ്ടായിരുന്നില്ല..
നിയമപരമായി തന്നെ കൃഷ്ണ ഡൈവോഴ്സിന് ശ്രമിച്ചു….
പക്ഷേ അത് ഏതൊക്കെ രീതിയിൽ തടയാം ആയിരുന്നു അതെല്ലാം അയാൾ ചെയ്തെങ്കിലും കൃഷ ഒരടിപോലും പിന്നോട്ട് പോയില്ല…. ഡിവോഴ്സ് തന്നെ ഉറച്ചുനിന്നു……..
രണ്ടുപേർക്കും ചേർന്ന് നടത്തിയ കൗൺസിലിംഗിൽ പലതവണ അയാൾ അപേക്ഷയുടെ സ്വരവുമായി വന്നുവെങ്കിലും അയാളുടെ മുഴുവൻ ചരിത്രവും അറിയാമായിരുന്ന കൃഷ്ണ അതിൽ ഒന്നുംതന്നെ വീണില്ല……
ഒടുവിൽ ഭീഷണിയുടെ സ്വര വുമായി അയാൾ പലതവണ അവളെ സമീപിച്ചു……
ഫോണിൽ വിളിച്ച് ദിവസേന തെറി പറയുന്നത് പതിവായി… ഒടുവിൽ അതെല്ലാം കൂടി ചേർത്ത് ഒരു പെറ്റീഷൻ പോലും ആളുടെ പേർക്ക് കൊടുക്കേണ്ടിവന്നു.
ഒടുവിൽ കോടതി അവൾക്ക് അവൾക്ക് ഡിവോഴ്സ് അനുവദിച്ചു…….
കൃഷ്ണക്കു ജോലി കിട്ടിയതോടുകൂടി ആ കുടുംബം രക്ഷപ്പെട്ടു.. അനിയത്തിക്കും നല്ല രീതിയിലുള്ള വിദ്യാഭ്യാസം കൊടുക്കുന്നതിനും കൃഷ്ണക്കു കഴിഞ്ഞു……
ഇപ്പോഴും പല രീതിയിലുള്ള വിവാഹാലോചനകൾ കൃഷ്ണയ്ക്ക് വരുന്നുണ്ട്… പക്ഷേ അവൾക്ക് അതിലൊന്നും താൽപര്യമില്ലാത്ത മട്ടാണ്……
ഇതിനിടയിൽ കൃഷ്ണാ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ വഴി പിജിക്ക് അപ്ലൈ ചെയ്തു… ജോലിയും അതിനിടയിൽ പഠിത്തവും ആയി കൃഷ്ണയുടെ ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്….
ഒരിക്കൽ സുലോചന അവളുടെ അടുത്തേക്ക് വന്നു… എത്രകാലം ഇങ്ങനെ ഒറ്റയ്ക്ക് കഴിയും മോളേ….. നിനക്കും ഒരു തു ണ ആവശ്യമില്ല……
ഞാൻ ഒരിക്കലും വിവാഹം കഴിക്കില്ല എന്ന് പറയുന്നില്ല അമ്മേ… ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം വിവാഹമല്ല….
സ്വന്തം കാലിൽ നിൽക്കുവാനുള്ള കഴിവാണ് എനിക്കിന്ന്ആ കഴിവുണ്ട്…
എനിക്കൊരു തുണയുടെ ആവശ്യമുണ്ടെന്ന് തോന്നുമ്പോൾ ഞാൻ അത് നിങ്ങളോട് പറയും അതുവരെ എനിക്ക് സമയം തരണം.. കൃഷ്ണ അതും പറഞ്ഞു മുറിയിലേക്ക് പോയി….