- എന്നെന്നും നിന്റേത് മാത്രം
(രചന: അഥർവ ദക്ഷ)
“ശ്രീയേട്ടൻ വന്നല്ലോ ….” അമ്പലത്തിൽ നിന്നും തൊഴുതിറങ്ങുമ്പോൾ അൻവിയുടെ കണ്ണുകൾ അൽമരത്തിനടുത്തേക്ക് നീണ്ടു…..
ഇല ചീന്തിൽ നിന്നും ചന്ദനം എടുത്ത് നെറ്റിയിൽ ചാർത്തി കൊണ്ട് നക്ഷത്രയും അവിടേക്ക് നോക്കി….. അൽമരത്തിൻ ചുവട്ടിൽ കൂട്ടുകാർക്കൊപ്പം ഇരിക്കുന്ന ശ്രീയെ അവളും കണ്ടു….
“ശ്രീയേട്ടൻ എപ്പോൾ എത്തി….” അവർക്കരികിൽ എത്തിയപ്പോൾ അൻവി അവനോട് തിരക്കാൻ മറന്നില്ല….
“ഇന്നലെ വൈകിട്ട് എത്തി…. നീ സുഖമായി ഇരിക്കുന്നോ… എക്സാം ഒക്കെ എങ്ങനെയുണ്ടായിരുന്നു….” അവൻ അവരെ കണ്ടപ്പോൾ ചിരിയോടെ എഴുനേറ്റു….എക്സാം ഒക്കെ കിടു ആയിരുന്നു….”
“ഓഹോ… അല്ല കല്യാണപെണ്ണെന്താ.. മിണ്ടാതെ നിൽക്കുന്നെ….”അവൻ നക്ഷത്രയെ നോക്കി….അതിന് മറുപടിയായി അവളൊന്നു ചിരിച്ചു…..
“അതിന് ഇവൾ ആരോടാ സംസാരിക്കുന്നെ…”മറുപടി പറഞ്ഞത് അൻവി തന്നെയായിരുന്നു….
“അവൾക്കുള്ളത് കൂടി നീ സംസാരിക്കുന്നുണ്ടല്ലോ… “അവിടെ ഇരുന്നിരുന്ന വിമൽ വിളിച്ചു പറഞ്ഞു…
“നീ പോടാ….”അവൾ അവനെ നോക്കി കോക്കിരി കാട്ടി….”പോടാന്നോ…”അവൻ അവളെ നോക്കി നാക്ക് കടിച്ചു….”അതെന്നാ… നിന്നെ പോടാന്ന് വിളിച്ചു കൂടെ…”അവൾ വിടാൻ ഭാവമില്ല
“ഒന്ന് നിർത്ത് അൻവി ഇതിനെ കൊണ്ട് തോറ്റു… ഞങ്ങൾ നടക്കട്ടെ ശ്രീയേട്ടാ….”നക്ഷത്ര അവളുടെ കൈയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് മുന്നോട്ട് നടന്നു…..
“ഇങ്ങു പോര്…. മതി നോക്കി നിന്നത്….. വർഷം കുറേ ആയല്ലോ ഈ നിൽപ്പ് നിൽക്കാൻ തുടങ്ങിയിട്ട്…. പെണ്ണ് ഇപ്പോൾ വേറാരുടെയോ ആകാൻ പോകുവാ….”വിമൽ വിളിച്ചു പറഞ്ഞു….
“ഒന്ന് പോടാ….”അവർ പോകുന്നത് നോക്കി നിൽക്കുകയായിരുന്ന ശ്രീ തിരിഞ്ഞ് അവിടേക്ക് ചെന്നു….
“പോടാ എന്നൊന്നും പറയേണ്ട… നിനക്ക് അവളോട് ഒരു വാക്ക് പറയാമായിരുന്നു….. അല്ലേൽ അവളുടെ വീട്ടിൽ ചെന്ന്…..”ഗോകുൽ അവന്റെ ഷോൾഡറിലൂടെ കൈയ്യിട്ടുകൊണ്ട് പറഞ്ഞു…..
” ഒരു മാര്യേജ് എന്നൊക്കെ പറയുമ്പോൾ വേലയും കൂലിയും ഇല്ലാതെ പറ്റോ….
ഇത് സിനിമയൊന്നും എല്ലാ മോനെ ഒരു സോങ് കഴിയുമ്പോളേക്ക് ജോലികിട്ടാനും ലൈഫ് സെറ്റാക്കാനും…. വിധിച്ചതല്ലേ നടക്കൂ…. “നെടുവീർപ്പോടെ അവൻ ആൽമരത്തിന്റെ ചുവട്ടിലേക്ക് കയറി ഇരുന്നു….
വീട്ടിലേക്ക് നടക്കും വഴി അൻവി സംസാരിച്ചിരുന്നത് ശ്രീയെ കുറിച്ചായിരുന്നു…… നക്ഷത്ര എല്ലാം മൂളി കേട്ടത്തെല്ലാതെ ഒന്നും പറഞ്ഞില്ല
“ഞാൻ കരുതി ഇരുന്നത് നിന്നെ ശ്രീയേട്ടന് ഇഷ്ട്ടമാണെന്നാ…..”പെട്ടന്ന് അൻവി പറഞ്ഞു……
“നിനക്ക് വട്ടാണോ പെണ്ണേ….”അവളോട് അങ്ങനെ പറഞ്ഞെങ്കിലും മനസ്സിൽ എന്തോ ഭാരം നിറയുന്നത് നക്ഷത്ര അറിഞ്ഞു….
“സത്യം… ഞാൻ അങ്ങനെ കരുതി… നിങ്ങൾ നല്ല ചേർച്ചയാ…. ഇപ്പോൾ ആ ഏട്ടന് നല്ല ജോലിയും ആയില്ലേ… പറഞ്ഞിട്ടെന്താ നിനക്ക് വിധിച്ചത് ആ ഗൾഫ്ക്കാരനാ…..”
വീടെത്തു വോളം അൻവി പിന്നെയും വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു…. പിന്നീടുള്ളതൊന്നും നക്ഷത്ര കേട്ടില്ലന്നുള്ളതായിരുന്നു സത്യം……
വീട്ടിലെത്തിയപ്പോൾ അമ്മ മാത്രമേയുണ്ടായിരുന്നുള്ളു… അച്ഛനും ചേട്ടനും ജോലിക്ക് പോയിരുന്നു… ബാങ്ക് അക്കൗണ്ടന്റ് ആയ സന്തോഷിന്റെയും..
വീട്ടമ്മയായ മീരയുടെയും മകളാണ്… അവളുടെ ഏട്ടൻ നീരജും ബാങ്ക് അക്കൗണ്ടന്റ് ആണ്…..
നക്ഷത്ര ഡിഗ്രി കഴിഞ്ഞു… ഒരു പേപ്പർ ക്ലിയർ ചെയ്യാനുണ്ട് അതിനുള്ള ഒരുക്കത്തി നിടയിലാണ്..
നക്ഷത്ര എന്നാണ് പേരെങ്കിലും വീട്ടിൽ എല്ലാവര്ക്കും അവൾ കുഞ്ഞി ആയിരുന്നു …. പ്രണവിന്റെ വിവാഹലോചന അവൾക്ക് വരുന്നത്…
ഏക മകൻ സമ്പന്ന കുടുംബം ആരും തെറ്റ് പറയാത്ത സ്വഭാവം അത് കൊണ്ടൊക്കെ തന്നെ ആ വിവാഹം എല്ലാവരും ചേർന്ന് ഉറപ്പിക്കുകയായിരുന്നു… നിശ്ചയം കഴിഞ്ഞു വിവാഹത്തിനുള്ള ഡേറ്റും എടുത്തു….
നക്ഷത്ര ചെന്ന ഉടനെ കാപ്പി പോലും കുടിക്കാതെ റൂമിൽ കയറി വാതിലടച്ചു…. ഫാൻ ഇട്ടു കൊണ്ട് ബെഡിലേക്ക് വെറുതെ ചാഞ്ഞു….
ഓർമ്മ വെച്ച നാൾ മുതൽ കാണുന്നതാണ് ശ്രീനിക് എന്ന ശ്രീയേട്ടനെ… ഏട്ടന്റെ ഫ്രണ്ട് ആണ് തങ്ങളെക്കാൾ ഒക്കെ സാധാരണ കുടുംബം……
ശ്രീയേട്ടന്റെ അച്ഛൻ ദേവൻ മാമയ്ക്ക് ചെറിയൊരു പലചരക്കു കടയുണ്ട്…അമ്മ ജലജ ആന്റിക്ക് തയ്യൽ കടയും… ചേച്ചി ശ്രീലക്ഷ്മിയുടെ വിവാഹം കഴിഞ്ഞു…. ശ്രീയേട്ടൻ പഠിക്കാൻ മിടുക്കണമായിരുന്നു ഇപ്പോൾ ഷിപ്പിലാണ്…..
ഒരിക്കൽ പോലും അൻവി പറയും പോലെ ഒരു പെരുമാറ്റം ശ്രീയേട്ടനിൽ നിന്നും ഉണ്ടായിട്ടില്ല എന്നവൾ ഓർത്തു…..
അവൾ ആലോചനയോടെ കിടക്കുമ്പോൾ ബെഡിൽ കിടന്ന ഫോൺ റിങ് ചെയ്യാൻ തുടങ്ങി… അവൾ ഞെട്ടലോടെ അത് എടുത്തു നിശ്ചയത്തിന് പ്രണവിന്റെ വീട്ടിൽ നിന്ന് കൊടുത്തതായിരുന്നു അത്….
പ്രണവിന്റെ കാൾ ആയിരുന്നു… അവൾ തലയിൽ സ്വയം ഒന്ന് കിഴുക്കി കൊണ്ട് കാൾ എടുത്ത് കാതോട് ചേർത്തു……
“ഇന്നും ആ ബ്രോക്കർ വന്നിരുന്നു… ന്താ പറയേണ്ടത്…..”ശ്രീയുടെ പാത്രത്തിലേക്ക് ചൂട് ദോശ വെച്ചു കൊടുക്കുന്നതിനിടയിൽ അമ്മ തിരക്കി
“അമ്മേ എന്റെ വലിയ സ്വപ്നമാ ഒരു വീട്… ഞാൻ ഇത്തവണ പോകും മുന്നേ അതൊന്ന് ശെരിയാകട്ടെ എന്നിട്ടാകാം….”അവൻ താൽപ്പര്യമില്ലാതെ പറഞ്ഞു
“കുഞ്ഞിയുടെ കല്യാണം ആയ കാര്യം ആരാ നിന്നോട് പറഞ്ഞത്…..”ദോശ കല്ലിലേക്ക് മാവ് ഒഴിച്ച് കൊണ്ട് ജലജ തിരക്കി….
“നീരജ് ….”അടുക്കള സ്ലാവിൽ ഇരിക്കുകയായിരുന്നു അവൻ പറഞ്ഞു”ഉം… നീ അതോർത്താണോ….”അവർ സംശയിച്ചു
“അത് എല്ലാ എന്ന് പറഞ്ഞാൽ കളവാണ്… പക്ഷേ ഞാൻ വിവാഹമേ കഴിക്കില്ല എന്നൊന്നും പറയില്ല… ആദ്യം വീട് ശെരിയാകട്ടെ….”അവൻ ചിരിയോടെ പറഞ്ഞു…..
“വിധിച്ചതെ നടക്കൂ… എന്റെ കുട്ടിക്ക് അതല്ല പറഞ്ഞിട്ടുള്ളെ… നമ്മുടെ കുട്ടി ഇങ്ങ് എത്തും….”അമ്മ അവന്റെ മുടിയിൽ തഴുകി….
“എത്തട്ടെ….”അവൻ സ്ലാവിൽ നിന്ന് ഇറങ്ങി വേസ്റ്റ് മാറ്റി പാത്രം കഴുകി അമ്മയുടെ കൈയ്യിൽ വെച്ചു കൊടുത്തു കൊണ്ട് പുറത്തേക്ക് നടന്നു….
പുറത്ത് ഇറങ്ങി വായിൽ നിന്ന് വെള്ളം എടുത്ത് വാ കഴുകി…. അപ്പുറത്തേ തൊടിയിലൂടെ ഒന്നു നടന്നു…..ചാഞ്ഞു കിടക്കുന്ന മാവിൽ ഇരുന്ന് കൊണ്ട് ഫോൺ കൈയ്യിൽ എടുത്തു
അതിലുണ്ടായിരുന്ന നക്ഷത്രംയുടെ പിക് ഒക്കെ വെറുതെ അവൻ എടുത്തു നോക്കി… അതിൽ അതികവും നീരജ് സ്റ്റാറ്റസ് വെയ്ക്കുമ്പോൾ എടുത്തു വെച്ചവയായിരുന്നു……
അതിലേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ട് ശ്രീ ഓരോ പിക്കും ഡിലീറ്റ് ചെയ്യാൻ തുടങ്ങി….. ഉള്ളിലെ നീറ്റൽ ഒരു മരവിപ്പായി മാറുന്നത് അവൻ അറിഞ്ഞു….
“ഒന്ന് വേഗം നടക്ക് കൊച്ചേ വീട്ടിൽ നൂറ് കൂട്ടം ജോലികളുണ്ട്…..”ബസ് ഇറങ്ങി നടക്കുന്നതിനിടയിൽ മീര ധൃതി കൂട്ടി”ഈ അമ്മയ്ക്ക് എന്നാ…. ഇപ്പോൾ ഇത്ര ധൃതി…”നക്ഷത്ര മുഖം വീർപ്പിച്ചു
“നാളെയാ… ശ്രീയുടെ വീട് താമസം നാളെയോ പോകാൻ പറ്റില്ല… ഇന്ന് രാത്രി എങ്കിലും പോയി വരേണ്ടേ….”അവർ പറഞ്ഞു…..
“എന്നെയും കൊണ്ട് പോകുമോ അമ്മേ… ശ്രീയേട്ടൻ വാങ്ങിയ വീട് ഏട്ടൻ എന്നെ ഫോണിൽ കാട്ടിയായിരുന്നു… കിടുവാ…”അവൾ സന്തോഷത്തോടെ തിരക്കി….
“മോള് അങ്ങനെ കണ്ടാൽ മതി അടുത്ത ആഴ്ചയാ കല്യാണം.. ഇനി അത് കഴിഞ്ഞു മതി….”
“ഈ അമ്മയ്ക്കെന്താ… അല്ല നാളെ ഗോൾഡ് എടുക്കാൻ പ്രണവേട്ടന്റെ അമ്മ മാത്രമേ വരൂ…”അവൾ സംശയിച്ചു”ആയിരിക്കും… നീ ചോദിച്ചില്ലേ….””ഏയ്….”
അപ്പോളേക്കും അവർ വീടിന്റെ ഗെയ്റ്റിന് മുന്നിൽ എത്തിയിരുന്നു… കാർ പോർച്ചിൽ പ്രണവിന്റെ വീട്ടിലെ കാർ കിടക്കുന്നുണ്ടായിരുന്നു”അയ്യോ ഇതെന്താ പറയാതെ…”മീരയ്ക്ക് വെപ്രാളം ആയി
“അതിനെന്താ.. അമ്മ പിടയ്ക്കാതെ…”അമ്മയുടെ വെപ്രാളം എന്താണെന്ന് അവൾക്ക് മനസിലായില്ല….
അമ്മമ്മ ഉള്ളത് കൊണ്ട് വീട് അമ്മമ്മയ്യേ ഏൽപ്പിച്ചാണ് അവർ പുറത്തേക്ക് പോയത്… അവർ അകത്തേക്ക് ചെല്ലുമ്പോൾ… പ്രണവിന്റെ
അമ്മ അകത്തേക്ക് കയറി ഇരിക്കുന്നെയുണ്ടായിരുന്നുള്ളൂ…..
“ആ നിങ്ങൾ വന്നോ….”അവരെ കണ്ടപ്പോൾ അവർ ചിരിച്ചു….”പ്രണവിന്റെ അമ്മ ഒറ്റയ്ക്കാണോ…ഇരിക്കൂ….”മീര ചിരിച്ചു
“അതേ ഒരു മാര്യേജ് ഉണ്ടായിരുന്നു അതിന് വന്നപ്പോൾ ഈ വഴി കയറിയതാ… എവിടെ വരാനായി ഒരുക്കങ്ങൾ എന്നറിയാലോ….”അവർ വിസ്തരിച്ചു തന്നെ സെറ്റിയിലേക്ക് ഇരുന്നു….
കല്ലുകൾ പതിപ്പിച്ച ഹെവി വർക്കിന്റെ റെഡ് ബ്ലഡ് കളർ സാരി ആയിരുന്നു അവരുടെ വേഷം… മുഖത്ത് മേക്കപ്പ്ന്റെ അതി പ്രസരം…
“നിങ്ങൾ എവിടെ പോയതാ….”അവർ തിരക്കി”ഞങ്ങൾ ഒന്ന് ഡോക്ടറെ കാണാൻ പോയതാ… “കൈയ്യിലെ ബാഗ് സെറ്റിയിൽ വെച്ചു കൊണ്ട് മീര പറഞ്ഞു
“മീരയ്ക്കാണോ..””അല്ല… കുഞ്ഞിക്കാ…. പീരിഡ്സ് കറക്റ്റ് ആയിട്ടില്ല… ബ്ലഡ് കുറവിന്റെ എന്നാ പറഞ്ഞെ….”മീര കസേരയിലേക്ക് ഇരുന്നു….
“ബ്ലഡ് കുറവോ…..”അവർ നെറ്റി ചുളിച്ചു…..”അതേ…. കോളേജിൽ പോകുമ്പോൾ ഒന്നും രാവിലെ ഫുഡ് കഴിക്കില്ല പിന്നെങ്ങനെയാ….മോളെ അമ്മയ്ക്ക് വെള്ളം എടുക്ക്….”മീര നക്ഷത്രയോടായി പറഞ്ഞു
“വെള്ളം ഒന്നും വേണ്ട.. വയർ ഫുൾ ആണ്… അല്ല പീരീഡ്സ് എല്ലാം മോന്ത് ഉം വരില്ലേ….”അവളെ തടഞ്ഞു കൊണ്ട് അവർ വീണ്ടും തിരക്കി
“കറക്റ്റ് ഡേറ്റ് വരില്ല… വരുമ്പോൾ പെയിനും ഉണ്ട്….”അമ്മ തന്നെയാണ് അതും പറഞ്ഞത്….
അവർ എല്ലാം മൂളി കേട്ടു… കുറച്ചു നേരം സംസാരിച്ചിരുന്നതിനുശേഷം തിരികെ പോകുകയും ചെയ്തു……
അന്ന് നീരജ് ലീവ് ആയിരുന്നു അവൻ ശ്രീയുടെ വീട്ടിൽ തന്നെയായിരുന്നു….. അമ്മയും അച്ഛനും വിളക്ക് വെച്ചതിന് ശേഷമാണ് അവിടേക്ക് പുറപ്പെട്ടത്….
അന്ന് ഉച്ചയ്ക്ക് ശേഷം പ്രണവ് ശ്രീയെ വിളിച്ചിരുന്നില്ല…. ഓഫീസിൽ തിരക്കുള്ള ദിവസങ്ങളിൽ അങ്ങനെയാണ് അവൾ ഫോണിൽ ഓരോന്ന് നോക്കി സിറ്റൗട്ടിൽ വെറുതെ ഇരുന്നു……
കുറച്ചു കഴിഞ്ഞപ്പോൾ വലിയച്ഛന്റെ കാർ ഗെയ്റ്റ് കടന്നു വന്നു… പിറകെ അച്ഛന്റെ കാറും…. അവൾ ചിരിയോടെ എഴുനേറ്റു….
പക്ഷേ കാറിൽ നിന്നും ഇറങ്ങിയ എല്ലാവരുടെയും മുഖത്ത് വല്ലാത്ത ടെൻഷൻ ആയിരുന്നു… അപ്പോൾ തന്നെ ഏട്ടന്റെ ബൈക്കും അവിടേക്ക് വന്നു….അവൾ സംശയത്തോടെ എല്ലാവരെയും നോക്കി
എല്ലാവരും പുറത്ത് നിന്ന് എന്തൊക്കെയോ സംസാരിക്കുന്നു ഫോൺ ചെയ്യുന്നു…. നക്ഷത്രയ്ക്ക് ഒന്നും മനസിലായില്ല……
സാവധാനം അവൾക്ക് കാര്യങ്ങൾ മനസിലായി… ഇവിടെ വന്നതിന് ശേഷം വീട്ടിലെത്തിയ പ്രേണവിന്റെ അമ്മ വലിയ പ്രശ്നം ഉണ്ടാക്കിയത്രേ…..
പീരീഡ്സ് കറക്ട് അല്ല അത് കൊണ്ട് നക്ഷത്ര പ്രെഗ്നന്റ് ആകില്ലന്നും കുട്ടികൾ ഉണ്ടാകില്ല എന്നൊക്കെയാണ് അവർ പറയുന്നത് എത്ര തിരുത്താൻ നോക്കിയിട്ടും അവർ വഴങ്ങുന്നുമില്ല…… ഈ വിവാഹം നടത്തേണ്ട നിലപാടിൽ അവർ ഉറച്ചു നിൽക്കുന്നു
ഉള്ളിൽ ആതിയോടെ കരച്ചിൽ പിടിച്ചു നിറുത്തി നക്ഷത്ര ഫോൺ എടുത്ത് പ്രേണവിനെ വിളിച്ചു… ഇപ്പോൾ അപ്പുറത്ത് കാൾ എടുത്തു….
“എന്താ പ്രണവേട്ടാ ഈ കേൾക്കുന്നെ….” അവൾ കരയാതിരിക്കാൻ പാടുപെട്ടു….”ചതിക്കാൻ നോക്കിയതാണെല്ലേ… നീ പോലും ഇത് എന്തു കൊണ്ട് എന്നോട് പറഞ്ഞില്ല…”അത് വരെ അവൾ കേൾക്കാത്ത ഒരു അപരിചത ഭാവം അവന്റെ ശബ്ദത്തിൽ നിറഞ്ഞു….
“അതിന് ഇത് ഇപ്പോൾ എല്ലാവര്ക്കും ഉള്ളതല്ലേ…. ബ്ലഡ് കുറവിന്റെ ആണെന്നാ…” അവളുടെ ശബ്ദം നേർത്തിരുന്നു
“അത് നിങ്ങൾ പറയുന്നതല്ലേ… തുടക്കത്തിലേ കല്ലു കടിയായാൽ അത് ശെരിയാകില്ല നക്ഷത്ര….”അവൻ തീർത്തു പറഞ്ഞു…..
അവൾ ഒന്നും മിണ്ടാതെ കാൾ കട്ട് ചെയ്തു… ഇത്രയും നാൾ അവൻ പറഞ്ഞിരുന്ന മധുര വാക്കുകളിൽ സന്തോഷിച്ച തന്നോട് തന്നെ അവൾക്ക് പുച്ഛം തോന്നി….
അപ്പുറത്ത് അപ്പോളും തർക്കം തുടരുകയായിരുന്നു…. അവൾ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവിടേക്ക് ചെന്നു….
“ഈ വിവാഹം എനിക്ക് വേണ്ട… ഇപ്പോളെ ഇങ്ങനെ ആയത് നന്നായി…. വിവാഹത്തിന് ശേഷം ആയിരുന്നേലോ ഇങ്ങനെയുള്ളവർ ഒഴിവാക്കാനായി കൊല്ലാൻ പോലും മടിക്കില്ല….”അവൾ തീർത്തു പറഞ്ഞു…….
ഡോക്ടറോട് നേരിട്ട് സംസാരിക്കാം എന്ന് പറഞ്ഞിട്ട് പോലും ഈ രീതിയിൽ പ്രതികരിക്കുന്ന തീരെ നിലവാരം കുറഞ്ഞ രീതിയിൽ സംസാരിക്കുന്നവരുമായുള്ള ഒരു ബന്ധം
അത് വേണ്ടാ എന്ന് വെയ്ക്കുന്നത് തന്നെയാണ് നല്ലതെന്ന് തന്നെയായിരുന്നു എല്ലാവരുടെയും അഭിപ്രായം…..
“അമ്മയ്ക്ക് പറഞ്ഞാൽ മനസിലാകില്ലേ… എനിക്ക് ഇപ്പോളൊന്നും ഇനി വിവാഹം വേണ്ട…
പോയ പേപ്പർ എഴുതി എടുക്കണം ബാങ്കിങ് കോച്ചിങ് പോകണം അതേ ഇപ്പോൾ മനസ്സിൽ ഉള്ളൂ….”അവൾ ദേഷ്യത്തോടെ അമ്മയെ നോക്കി……
“അവരെന്തായാലും വന്നു പോയില്ലേ കാപ്പി കൊണ്ട് പോയി കൊടുക്ക്…..” ആന്റി ശബ്ദം താഴ്ത്തി പറഞ്ഞു….
“അല്ല കെട്ട് കഴിഞ്ഞാൽ എനിക്ക് കുട്ടികൾ ഉണ്ടാകില്ലന്ന് ഇവരോട് പറഞ്ഞോ അതോ ഇതും ഇടയ്ക്ക് വെച്ച് മുടങ്ങോ….”അമ്മ നീട്ടിയ കാപ്പി കൈയ്യിലേക്ക് വാങ്ങാതെ നക്ഷത്ര കൈ കെട്ടി നിന്ന് കൊണ്ട് ചോദിച്ചു…..
“അതൊക്കെ ഞങ്ങൾക്ക് അറിയാന്നെ….” പിറകിൽ നിന്നും ശബ്ദം കേട്ടപ്പോൾ അവൾ തിരിഞ്ഞു നോക്കി….
പിറകിൽ നിൽക്കുന്നവരെ കണ്ട് നക്ഷത്ര ഒന്ന് ഞെട്ടി… ശ്രീയേട്ടന്റെ അമ്മയും ചേച്ചിയും…. അവൾ വിശ്വാസം വരാതെ എല്ലാവരെയും നോക്കി….
“എന്റെ കുഞ്ഞി … എനിക്കും ഈ പീരീഡ്സ് ഒന്നും കറക്ട് ആയിരുന്നില്ല എന്നിട്ട് മാര്യേജ് കഴിഞ്ഞ് ആ മാസം തന്നെ എനിക്ക് ലോട്ടറി അടിച്ചു… ഒന്നല്ല രണ്ട് പേരെയാ തന്നെ…”ശ്രീ ലക്ഷ്മി ചിരിച്ചു…
“അല്ല പിന്നെ നീ ഇങ്ങ് വായോ എന്റെ കൊച്ചെറുക്കനെ ഇഷ്ട്ടാണെൽ നിന്നെ ഞങ്ങള് കൊണ്ട് പോയേക്കാം…”ജലജ അവളുടെ കൈയ്യിൽ പിടിച്ചു കൊണ്ട് ചിരിച്ചു….
കഴിഞ്ഞ തവണ ഇവിടേ നിന്ന് പോകും മുന്നേ തന്നെ തന്റെ മനസിലെ ഇഷ്ട്ടം ശ്രീ കുഞ്ഞിയുടെ ഏട്ടനോട് പറഞ്ഞിരുന്നു…..
നക്ഷത്രയുടെ മനസൊന്നു ശെരിയാകാനായി വെയിറ്റ് ചെയ്യുകയായിരുന്നു എല്ലാവരും….. എല്ലാവരും എല്ലാം നേരത്തെ തന്നെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു……
വളയിടൽ ചടങ്ങിനായായിരുന്നു അവരുടെ വരവ്…. കല്യാണകാര്യം പറയുമ്പോളെ ഇപ്പോൾ മുടക്കം പറഞ്ഞിരുന്ന കുഞ്ഞിയുടെ മനസ്സിൽ
എവിടെയോ ശ്രീയേട്ടനുണ്ട് എന്ന അൻവിയുടെ വാക്കിന്മേൽ ആയിരുന്നു അവൾ അറിയാതെ എല്ലാം തീരുമാനിച്ചതും ഉറപ്പിച്ചതും…
ചടങ്ങിനൊക്കെ ശേഷം ഫോട്ടോ എടുക്കലിനും ഒക്കെ ശേഷം… കുറച്ചു നേരം ശ്രീക്കും കുഞ്ഞിക്കും സംസാരിക്കാനായി എല്ലാവരും മാറി കൊടുത്തു…..
“കുഞ്ഞി….”എല്ലാവരും പോയി കഴിഞ്ഞും കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം ശ്രീ തന്നെ ആദ്യം സംസാരിച്ചു തുടങ്ങി
“ഉം….”അവൾ മൂളി…”കുഞ്ഞീ….”ചിരിയോടെ അവൻ വീണ്ടും നീട്ടി വിളിച്ചു…..”പറയു ശ്രീയേട്ടാ…..”അവൾ അവനെ നോക്കി…
“അതാണ്…. ഈ.. ഉം… മം.. അതൊന്നും നമുക്കിടയിൽ വേണ്ട….””വേണ്ട….”അവളും ചിരിച്ചു”കുഞ്ഞി നിനക്ക് ശെരിക്കും ഇഷ്ട്ടം തന്നെയാണോ…..”അവനൊന്നു സംശയിച്ചു…..
“ഒരു കാര്യം അറിയാമോ.. എനിക്ക് ഒരു ക്രഷ് ഉണ്ടായിരുന്നു… ക്രഷ് മാത്രമല്ലേ ആദ്യ പ്രണയം…”അവൾ തുടർന്നു
നീണ്ട മുടിയും… ചിരിക്കുമ്പോൾ തെളിയുന്ന ഇടം പല്ലും ഒക്കെയുള്ള ഒരു ചേട്ടൻ കാണുമ്പോൾ ഒക്കെ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്……
“പിന്നെ കുറേ നാളുകൾക്ക് ശേഷം വീണ്ടും കാണുമ്പോളേക്ക് എന്റെ മാര്യേജ് ഉറപ്പിച്ചിരുന്നു….കട്ടി മീശയും താടിയും ഒക്കെ ആയി …. കാവി മുണ്ടും ചുറ്റി.. ഫുൾ കൈയ്യൻ ഷേർട്ടിന്റെ കൈയ്യൊക്കെ തെരുത്ത് വെച്ച് കൈയ്യിൽ ഇടി വളയും….
കഴുത്തിലെ പുലി നഖ മാലയുമൊക്കെയായി അന്നാ നിൽപ്പ് കണ്ടപ്പോൾ ഉള്ളിൽ എന്തോ കൊത്തി വലിക്കും പോലെ തോന്നി…”അവൾ ചിരിയോടെ നിറുത്തി
“അതാരാ അങ്ങനെ ഒരാള്…”അവന്റെ മുഖം ചെറുതായി മങ്ങി”എന്റെ ക്രഷ് ഫസ്റ്റ് ലവ് അത് നിങ്ങളാ ശ്രീയേട്ടാ …”അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ പറഞ്ഞു….
ഓർമ്മ വെച്ച നാൾ എന്ന പോലെ മനസ്സിൽ കയറി കൂടിയ തന്റെ പെണ്ണിൽ നിന്നും വന്ന വാക്കുകൾ തെല്ല് കൗതുകത്തോടെ തന്നെ കേട്ടു നിന്നു…..
അവളുടെ കണ്ണുകളിൽ ആരും കാണാതെ ഒളിപ്പിച്ച പ്രണയത്തിന്റെ അവകാശി താൻ തന്നെയാണെന്ന തിരിച്ചറിവ്…. അവന്റെ മനസ്സിൽ നാണുത്ത മഞ്ഞു വീഴും പോലെ തോന്നി അവന്….
“നക്ഷത്ര ശ്രീനിക്….”സിസ്റ്റർ തന്റെ പേര് വിളിച്ചപ്പോൾ കുഞ്ഞി അമ്മയ്ക്കൊപ്പം ഒപി റൂമിലേക്ക് കയറി….
ശ്രീ നാട്ടിലില്ല… കുഞ്ഞിക്കിപ്പോൾ 5ആം മാസമാണ്…. വിവാഹം കഴിഞ്ഞ് 3മാസത്തെ ലീവിന് ശേഷം തിരികെ പോയതിനു ശേഷമാണ് ഈ സന്തോഷ വാർത്ത അവരെ തേടിയെത്തിയത്….
“കണ്ടോ ഞാൻ പറഞ്ഞില്ലേ നീ ഫുഡ് തീരെ കഴിക്കുന്നില്ലന്ന് അവൻ വിളിക്കട്ടെ പറയുന്നുണ്ട് ഞാൻ…”ഡോക്ടറെ കണ്ട് ഇറങ്ങുമ്പോൾ ജലജ വാത്സല്യം നിറഞ്ഞ സ്നേഹത്തോടെ അവളോട് പറഞ്ഞു…
“ചതിക്കല്ലേ അമ്മ പെണ്ണേ എന്നെ….”അവൾ ചിരിച്ചു…ഫാർമസിയിലേക്ക് നടക്കുമ്പോൾ ആണ് ഒരേ പോലെ ഇരിക്കുന്ന രണ്ട് കുഞ്ഞുങ്ങളുമായി ഇരിക്കുന്ന ആ അമ്മയെ അവൾ ശ്രദ്ധിച്ചത്….
ഇരിക്കുകയല്ല അവർ പിറകെ ഓടുകയാണ്…. അവൾ ചിരിയോടെ ആ കാഴ്ച നോക്കി നിന്നു.. അപ്പോളാണ് ആ അമ്മയുടെ മുഖം അവൾ കാണുന്നത്….
“പ്രേണവേട്ടന്റെ അമ്മ…”അവൾ അവരെ നോക്കി… മുഖത്തെ മേക്കപ്പ് ഒക്കെ പോയി ഈ കുറുമ്പന്മാർക്ക് ഒപ്പം കൂടുമ്പോൾ പോയില്ലേൽ അത്ഭുതമുള്ളൂ അവൾ ചിരിയോടെ അത് നോക്കി നിന്നു
“ആരാ മോളെ….”ജലജ സംശയിച്ചു…. അവൾ അമ്മയോട് കാര്യം പറഞ്ഞുഅപ്പോളാണ് ആ അമ്മ അവളെ കാണുന്നത് ഒരു നിമിഷം അവളെയും അവളുടെ വയറിലേക്കും നോക്കി കൊണ്ട് അവർ ആ കുഞ്ഞുങ്ങളുടെ പിറകെ ഓടാൻ നോക്കി….
“നയനപ്രണവ്…”നേഴ്സ് അടുത്ത നെയിം വിളിച്ചപ്പോൾ… വീർത്ത വയറുമായി ഒരു സുന്ദരി പെണ്ണ് അവിടേക്ക് വന്നു…
“നിന്നെ വേദനിപ്പിച്ചതിന് ആ അമ്മയ്ക്ക് ഏട്ടിന്റെ പണിയാ കിട്ടിയേക്കുന്നെ….” ജലജ ചിരിച്ചു പിന്നെ അവളെ നോക്കി
“നിനക്ക് അവരോട് ദേഷ്യം ഇല്ലേ കുഞ്ഞി….””എന്തിന്… അതോണ്ടല്ലേ ന്റെ ശ്രീയേട്ടനെയും അമ്മയെയും ഒക്കെ എനിക്ക് കിട്ടിയത്…”അവൾ ജലജയെ ചേർത്തു പിടിച്ചു പറഞ്ഞു….
അപ്പോളേക്കും കുഞ്ഞിയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി മറു തലയ്ക്കൽ അവനായിരുന്നു കുഞ്ഞിയുടെ മാത്രം ശ്രീയേട്ടൻ…