രചന: സുനിൽ പാണാട്ട്
“താനൊരു പുരുഷനാണോടോ ..?”അവളുടെ ആ ചേദ്യം കേട്ട് മിണ്ടാതെ നിന്നതെ ഉള്ളു ഒപ്പം തൂവലെല്ലാം പൊഴിച്ച് കിടക്കുന്ന അവളുടെ ശരീരത്തിലേക്ക് ഒരു ബെഡ്ഷീറ്റ് വലിച്ചിട്ടുകൊടുത്തു…
അതെ ..കുറച്ച് മുൻപ് വരെ ആളിക്കത്തി ലഹരിയായി അവളിൽ പടരാൻ തുടങ്ങുമ്പോഴാണ് അവളുടെ ശരീര ചൂടിന്റെ വിലയവൾക്ക് വേണമെന്നവൾ പറഞ്ഞത്….
“മാഷെ ഒന്നും തോന്നരുത് ആദ്യം പണം പിന്നെ കാര്യം എന്റെ ചാർജ് അയ്യായിരം ആണെലും കമ്മീഷൻ കഴിച്ച് രണ്ടായിരമെ എന്റെ കയ്യിൽ കിട്ടു പിന്നെ കൂടുതൽ എത്ര തരുന്നോ അത് പോലിരിക്കും എന്റെ സഹകരണം….
പേഴ്സിൽ നിന്ന് പറഞ്ഞതിലും രണ്ടായിരം കൂടുതൽ കൊടുത്തപ്പോൾ തെളിഞ്ഞു നിന്നു അവളുടെ മുഖം.
“തിരിച്ചാ പേഴ്സ് മടക്കും നേരമതിൽ ചിരിച്ചു കൊണ്ടിരിക്കുന്ന തന്റെ പ്രിയതമയുടെ ഫോട്ടോ കണ്ണിലുടക്കി കണ്ണുനീർ ഉറ്റുന്നുണ്ടായിരുന്നോ അതിൽ.?
“ഉണ്ടായിരുന്നിരിക്കും ഏതൊരു ഭർത്താവിന്റെയും അവിഹിതം ഒരു പെണ്ണിനും സഹിക്കാനാവില്ല ..
“സിരകളിൽ കൊടുങ്കാറ്റായടിച്ച് കയറിയ കാമാവേശങ്ങൾ അത് പോലെ തന്നെ അകന്ന് പോയിരുന്നു… ഇപ്പോൾ മനസ്സിൽ കുറ്റബോധം മാത്രം…
“ദേഹത്തു കിടന്ന പുതപ്പിനെ വലിച്ചെറിഞ്ഞവൾ മേശയിലിരുന്ന വോഡ്ക്ക ഗ്ലാസിലൊഴിച്ചു കയ്യിലൊരു സിഗരറ്റും എരിച്ച് ഊതി അകറ്റിയ പുകക്ക് പിറകെ ഗ്ലാസിലെ വോഡ്ക്കയും നുണയുന്നുണ്ടായിരുന്നു…
“അവസാന പുകയും ഊതിപ്പറത്തി അവളായഴിച്ച് മാറ്റിയ വസ്ത്രങ്ങൾ ഒരോന്നായ് അണിയാൻ തുടങ്ങി..
“ചുമരിലെ ക്ലോക്കിന്റെ ബെല്ലടിയാണ് തങ്ങളിലെ മൗനത്തെ ഇല്ലാതാക്കിയത് ….”ചുമ്മാ സമയം മെനക്കെടുത്താൻ ഓരോരുത്തർ ഇറങ്ങിക്കോളും അഴിഞ് തൂങ്ങിയ മുടിയിഴകൾ കൂട്ടി കെട്ടുമ്പോഴവൾ പറയുന്നുണ്ടായിരുന്നു..
“ബാഗ്ലൂർ നഗരത്തിലെ ഒറ്റപ്പെടലിൽ വല്ലപ്പോഴും നിനക്കൊരു എഞ്ചോയ് വേണ്ടെടാ! .ഒഴിഞ്ഞ് മാറിയിട്ടും സുഹൃത്ത് മാത്തച്ചന്റെ നിർബന്ധം സഹിക്കവയ്യാതെയാണ് മനസ്സില്ലാ മനസോടെ സമ്മതിച്ചത് …
“കണ്ടപ്പോൾ ഒരു അഡാർ ഐറ്റം വീട്ടുകാർ കൊടുക്കുന്ന പണം ആഡംബരത്തിന് തികയാതെ പോക്കറ്റ് മണിക്ക് വേണ്ടി ഉടുതുണിയഴിക്കുന്ന ഒരു മലയാളി സ്റ്റുഡന്റ്…
“എന്താടോ മാഷെ താൻ ചിന്തിച്ച് കൂട്ടുന്നെ തനിക്കിതെന്ത് പറ്റി വന്നപ്പോൾ ഉണ്ടായ ആവേശം കണ്ടപ്പോൾ ഞാൻ കരുതി ഇന്നെന്നെ കൊന്ന് കൊലവിളിക്കുമെന്ന്….
“ഇനിയെങ്കിലും പറ്റാത്ത പണിക്ക് നിൽക്കരുത് വല്ലാണ്ടാശിച്ച് വന്നതാ എന്റെ ഇന്നത്തെ ദിവസം കളഞ്ഞു താൻ ഇങ്ങനെയും പുരുഷൻന്മാരുണ്ടോ?…
” അതെടീ നീ ഇത് വരെ കണ്ടിട്ടുണ്ടാവില്ല ഇങ്ങനുള്ള പുരുഷൻമാരെ ഞാൻ തെറ്റുകരനാണ്. അല്ലെന്ന് പറയുന്നില്ല അതാണല്ലോ നീയെന്ന സ്ത്രീ ഇപ്പോൾ ഈ റൂമിൽ നിൽക്കാനുള്ള കാരണവും ..
കഴിച്ച മദ്യത്തിന്റെ ലഹരിയിൽ താലികെട്ടിയ പെണ്ണിനെ ഒരു നിമിഷം മറന്നു..തന്നെ കാത്തിരിക്കുന്ന അവളെയും പിഞ്ചുകുഞ്ഞുങ്ങളെയും മറന്നു അതെന്റെ തെറ്റ്..
ഓരോസ്ത്രിയും ഭർത്താക്കൻന്മാരെ വിശ്വസിച്ചു കൊണ്ടാണ് പുറത്തേക്ക് ജോലിക്കായിവിടുന്നത് തന്റെ ഭർത്താവ് തെറ്റായ വഴിക്ക് പോകില്ലെന്ന വിശ്വാസം….
” ഒരു നിമിഷംകൊണ്ട് എനിക്കവരെ ഓർമ്മ വന്നു അല്ലെങ്കിൽ ഞാൻ തെറ്റു ചെയ്യ്തേനെ …
പക്ഷെ നീയോ സ്വന്തം വീട്ടുക്കാർ വിശ്വസിച്ച് ഇല്ലാത്ത പണവും ഉണ്ടാക്കി പഠിക്കാൻ വിട്ടിട്ട് ആഡംബരത്തിന് വേണ്ടി ശരീരം വിൽക്കുന്നു…
ഒരു പെണ്ണിന് ഏറ്റവും വലുതാണവളുടെ മാനം അതിന് വില കൽപ്പിക്കാത്തവൾ പെണ്ണല്ല ..വയറ്റി പിഴപ്പിന് വേണ്ടി ഉടുതുണിയഴിക്കേണ്ടി വന്നവർ ഉണ്ടാവാം അവക്ക് നേരാംവണ്ണം ഭക്ഷണവും സംരക്ഷണവും കിട്ടിയാൽ ചിലപ്പോൾ അവരാ തൊഴിൽ നിർത്തും..
പക്ഷെആഡംബരത്തിന് വേണ്ടി തുണിയുരിയുന്ന നീയൊക്കെ ഒരിക്കലുമീ തൊഴിൽ ഉപേക്ഷിക്കില്ല…
” പറഞ്ഞതത്രയും കേട്ട് മിണ്ടാതെ തലയും താഴ്ത്തി റൂം വിട്ടിറങ്ങി അവൾ..”പേഴ്സിലിരുന്ന ഭാര്യയുടെ ഫോട്ടോ നോക്കി വിങ്ങികൊണ്ട് പറഞ്ഞു മാപ്പ് ഒരു നിമിഷത്തെക്കെങ്കിലും നിന്നെ മറന്നതിന് നമ്മുടെ കുടുമ്പം മറന്നതിന് മാപ്പ്…