ചെറിയച്ഛൻ
(രചന: സുനിൽ പാണാട്ട്)
ഭർത്താവിന്റെ അനിയനുമായി തന്നെ വേണാർന്നോടിഎരണം കെട്ടവളെ നിനക്കിത് ……..
നിനക്ക് നാട്ടിൽ വേറെ പെണ്ണുങ്ങളില്ലാണ്ടാണോടാ അമ്മയെ പോലെ കരുതേണ്ട ഏട്ടത്തിയുംആയി അവിഹിതം
രാധാമണിയമ്മയുടെ ഉച്ചത്തിലുള്ള ശബ്ദംകേട്ട് അയൽവാസികൾ എത്തിനോക്കി
കാര്യം അവിഹിതമായോണ്ട് കാഴ്ചക്കാർ കൂടി കൂടി വന്നു പോരാത്തതിന് മരിച്ച് പോയഏട്ടന്റെ ഭാര്യയുമായി അനിയന്റെ അവിഹിതം
അതും
മറ്റുള്ളവരുടെ കുറ്റവും കുറവും തന്റെ ഭാവനയുംകൂട്ടിചേർത്ത് നാട്ടുകാരെ മൊത്തം അറിയിക്കുന്ന ആ നാട്ടിലെ മാതൃഭൂമി പത്രമായ രാധാമണിയുടെ വീട്ടിൽ.
നാട്ടുകാർ പാഷാണം രാധ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന അവരുടെ വീട്ടിൽ ഇങ്ങനെഒന്ന് നടക്കുമ്പോൾ ആഘോഷിക്കേണ്ടത് നാട്ടുകാരുടെ കടമയല്ലെ
ആളുകൾ കൂടുന്നതിനനുസ്സരിച്ച് രാധമ്മയുടെ ഒച്ചയും കൂടിവന്നു എത്രനാളായി ഇവർ തുടങ്ങിയിട്ടെന്ന് ആർക്കറിയാം ഇന്നല്ലെ ഞാൻ രണ്ടിനെയും കയ്യോടെ പൊക്കിയത്
പശുവിന് പുല്ലരിയാൻ പോയതാ അവിടന്ന് നേരത്തെ വരാൻ തോന്നിത് നന്നായി അതോണ്ട് നേരിട്ട് കാണാറായല്ലോ ….
നോക്കുമ്പോൾ രണ്ടും കൂടെ അടുക്കളയിൽ കെട്ടിപ്പിടിച്ച് നിൽക്കുന്നു എരണം കെട്ടവർഗ്ഗം…
ശാപവർഷങ്ങൾ ചൊരിയുമ്പോഴും തന്റെ രണ്ടു മക്കളെയും ചേർത്ത് പിടിച്ച് തലയും കുനിച്ച് ഹാളിലെ ഒരു കോണിൽ നിൽപ്പുണ്ട് ദീപ
അമ്മയുടെ നാട്ടുകാർ കേൾക്കെയുള്ള പ്രസംഗവും കേട്ട് അമ്മയെരൂക്ഷമായി നോക്കി ഉമ്മറവാതിലിനടുത്ത് നിൽക്കുന്നുണ്ട് രതീഷ്.
രതീഷിന്റെ ഏട്ടൻ വിനീത് ഒന്നരവർഷം മുൻപാണ് ഒരു ബൈക്കപകടത്തിൽ മരിച്ചത്
വിനീതും ദീപയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ് വിവാഹം എന്ന് പറഞ്ഞാൽ വിളിച്ചിറക്കി കൊണ്ടുവന്നു.
എല്ലാവരും കരുതുന്നപോലെ ഒരുകുട്ടിയായാൽ വീട്ടുകാർ കാണാൻ വരും എന്ന പ്രതീക്ഷയിൽ ഇരുന്ന ദീപയെ കുട്ടികൾ രണ്ടായിട്ടും വീട്ടുകാർ തിരിഞ്ഞ് നോക്കിയില്ല,
എങ്കിലും സന്തോഷത്തോടെ കഴിഞ്ഞിരുന്നു അവർആ സന്തോഷകരമായ അവരുടെകൊച്ച് ജീവതത്തിൽ വിധി എന്ന വില്ലൻ വിളയാട്ടംനടത്തി വിനീതിനെ കൊണ്ട്പോയപ്പോൾപോലും തിരിഞ്ഞ്നോക്കിയിരുന്നില്ല അവളുടെവീട്ടുകാർ
അവിടെ കൂടിയ അയൽവാസികൾ പലരും രതീഷിനെ പുച്ഛത്തോടെ നോക്കി അതിലാരോ ഒരാൾ ഉറക്കെ പറയുന്നുണ്ടായിരുന്നു ഇത്രയൊക്കെ ആയില്ലെ ഇനി ഒരുചരട് കെട്ടി ഭാര്യയാക്ക് .
ആ സമയത്താണ് തൊട്ടയൽവാസി രാമേട്ടന്റെ ശബ്ദം ഉയർന്നത് എന്താ ഉണ്ടായെരതീഷെ അമ്മ പറഞ്ഞത് സത്യാണോ???
അത് വരെ മിണ്ടാതെ നിന്ന രതീഷ് മുറ്റത്തേക്കിറങ്ങി എല്ലാരും കേൾക്കെ പറഞ്ഞു തുടങ്ങി
അമ്മ കണ്ടു എന്ന് പറഞ്ഞത് നേരാഞങ്ങൾ കെട്ടിപ്പിടിച്ച് നിൽക്കായിരുന്നു
ആളുകൾ പരസ്പരം മുഖത്തോടു മുഖംനോക്കിഅകത്ത് കയറി ഏട്ടത്തിയുടെ കൈപിടിച്ച് പുറത്തേക്ക് കൂട്ടികൊണ്ടു വന്നു രതീഷ്.
കെട്ടിപിടിക്ക മാത്രമല്ല ഇതാ ഈ കവിളിൽ നോക്കിയെ എന്റെ അഞ്ച് വിരൽ പാടുകൾ ഉണ്ട്
ഒരിക്കലും ഒരു അനുജൻ ഏട്ടത്തിയോട് ചെയ്യാൻ പാടില്ലാത്തതാ അത് അടിക്കേണ്ടി വന്നു എല്ലാത്തിനും കാരണം ഞാൻ അമ്മയെന്നു വിളിക്കുന്ന ഈ തള്ളയാണ്…
നിങ്ങൾക്കറിയോ ഏട്ടൻ മരിച്ചത് മുതൽ ഈ പാവത്തെ എന്നും ഉപദ്രവിക്കുകമാത്രമാണീതള്ള ചെയ്യുന്നത് എന്തിനും ഏതിനുംകുറ്റപെടുത്തും ,
സ്വന്തം വീട്ടിൽനിന്നും
ഒന്നും കൊണ്ട് വരാതെ വന്നവളെന്ന്പറഞ്ഞും പിന്നെ
ഏട്ടൻ മരിച്ചതിന്റെ കാരണം ഏട്ടത്തിയുടെ ജാതകദോഷം മൂലമാണെന്ന്പറഞ്ഞുമാ ഇവർ ഈ പാവത്തെ ഉപദ്രവിക്കണെ..
തന്റെ ഭർത്താവിന്റെ വേർപാടിന്റെ ദുഖവും അതിനിടക്ക് ഈ തള്ളയുടെ ഉപദ്രവവുംസഹിച്ച് ഒന്നും മിണ്ടാതെ കഴിയുന്ന ഈ പാവത്തിന് വല്ലപ്പഴും ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാനൊരാളുള്ളത് ഞാനാണ് ,
അമ്മ ഏട്ടത്തിയെ വഴക്ക് പറയുന്നത് കേൾക്കുമ്പോൾ അമ്മയുമായി ഞാൻ ഉടക്കും അതിനിവർ ഇന്നലെപറഞ്ഞത് എന്താണെന്നോ ഞാൻ ഏട്ടത്തീടെ കൂടെയാണ് കിടപ്പെന്ന്,
ഇന്ന് ജോലിക്ക് പോയി കറന്റില്ലാത്തോണ്ട് നേരത്തേ വീട്ടിലേക്ക് വന്നതാഞാൻ പക്ഷെഅത് എന്തോ നല്ലതിനായിരുന്നു അല്ലെങ്കിൽ ഇന്ന് ഈ കൂടിയ ജനങ്ങളെക്കാൾ കൂടുതൽ ജനങ്ങൾ ഇവിടെ കൂടിയേനെ….
അകത്തേക്ക് കയറിയപ്പോൾ വന്ന ഒരുവല്ലാത്ത മണം എന്താന്നറിയാൻ അടുക്കളയിൽ കയറിയപ്പോൾ മക്കൾക്ക് കൊടുക്കാനുള്ള ചോറിൽ ചിതലിനടിക്കുന്ന ടെർമിനേറ്റർ ചേർത്ത് കുഴക്കുകയായിരുന്നു ഏട്ടത്തി ,
റൂമിലെ ഫാനിൽ ഒരു തലക്ക് കുരുക്കിട്ട ഒരു കയറും കെട്ടിയിരിക്കുന്നു അതിപ്പോഴും ഉണ്ടവിടെ…
വരാൻ ഒരൽപ്പം താമസിച്ചെങ്കിൽ എന്റെ ഈ കുഞ്ഞുമക്കളെയും ഏട്ടത്തിയേയും പിന്നെ ഈ രൂപത്തിൽ കാണാൻ കഴിയില്ലായിരുന്നു.
പിന്നെ കെട്ടിപ്പിടിച്ചത് ഒരമ്മക്ക് ആശ്വാസത്തിന് മകന്റെ നെഞ്ചിൽ ചായാമെങ്കിൽ
ഒരു പെങ്ങൾക്ക് സഹോദരന്റെ നെഞ്ചിൽ ചായാമെങ്കിൽ അമ്മയുടെയും സഹോദരിയുടെയുംസ്ഥാനമുള്ള
ഏട്ടത്തിക്ക് എന്ത് കൊണ്ട് ഇങ്ങനെ ഉള്ള ഒരവസരത്തിൽ ആയികൂടാ …
അത് കണ്ടിട്ടാണീതള്ള അവിഹിതമാക്കിയത്
അല്ല അമ്മെ അച്ഛൻ മരിച്ചിട്ട് അമ്മക്കും ഞങ്ങൾക്കും സഹായമായി ഉണ്ടായിരുന്നത് ചെറിയച്ചനല്ലെ..?
ഞങ്ങൾവളരുന്നത് വരെ എല്ലാ കാര്യത്തിനും ചെറിയച്ചൻ നമ്മുടെ കൂടെ ഉണ്ടായിരുന്നില്ലെ അന്ന് അത് അവിഹിതമായിരുന്നോ??..
അമ്മയെ അന്ന് ആരേങ്കിലും അവിഹിതമെന്ന് പറഞ്ഞപമാനിച്ചിരുന്നോ?
ഒരു സ്ത്രീക്ക് ഏറ്റവും വലുത് അവളുടെ മാനമാണ് മനസ്സിൽ ചിന്തിക്കാത്ത കാര്യത്തിനാണ് അമ്മ അതിന്കളങ്കമേൽപ്പിച്ചത് അത് ഒരു സ്ത്രീക്കും താങ്ങാനാവില്ല ..
ഈ മക്കളെകണ്ടാ അമ്മ രണ്ടു കുട്ടികളെയും ചേർത്ത് നിർത്തി കൊണ്ടാണത് ചോദിച്ചത് അമ്മയുടെ മകന്റെ ജീവനാണിവർ
ഏട്ടനില്ലാ എന്ന് കരുതി ഇവരെ എനിക്ക് തള്ളി കളയാൻ പറ്റില്ല ..
ഈ മക്കളുടെ ഞരമ്പുകളിൽ എന്റെ അതെ രക്തമാണ്
ഈ മക്കൾ വളർന്ന് സ്വന്തം കാലിൽ നിൽക്കും വരെ ഇവർക്ക് വേണ്ടി ഞാൻ ജീവിക്കും അതിനെ അവിഹിതമായിക്കാണുന്നോർക്ക് അങ്ങനെ കാണാം …
ഏട്ടൻ ഉണ്ടാക്കിയ വീടാ ഇത് ഇവരുടെ വീട് അമ്മക്ക് പറ്റില്ലെങ്കിൽ ഇറങ്ങി പോകാം ഇനി ഇവിടെ നിന്ന് പഴയ പോലെ ഇവരെ ഉപദ്രവിക്കാൻ പറ്റില്ല.
പറഞ്ഞതത്രയും കേട്ട് കഴിയും മുൻപെ ഓടി ചെന്ന് ആ മകളെ കെട്ടിപിടിച്ച് കരഞ്ഞ് മാപ്പുചോദിക്കുന്ന അമ്മയെ വിശ്വാസം വരാതെനോക്കുമ്പോഴും മനസ്സിൽ ചിന്തിച്ചു ഇത്ര പെട്ടന്ന് മറാൻ കഴിഞ്ഞോ ഈ അമ്മക്ക് ?
ആ മുഖത്തപ്പോൾ മരുമോളോടെന്ന പോലല്ല സ്വന്തം മകളോടെന്നപോൽ വാത്സല്യവും ഉണ്ടായിരുന്നോ?