പലകാര്യങ്ങൾ കൊണ്ട് പലപ്പോഴും ഞങ്ങളെല്ലാം ഏടത്തിയമ്മയെ കൂട്ടത്തിൽ ഒറ്റപ്പെടുത്തി് ആനന്ദം കണ്ടെത്തിയപ്പോൾ ഒരിക്കൽ പോലുംഒരു പരാതിയും ആരോടും

ഏടത്തിയമ്മ
(രചന: Rajitha Jayan)

അന്നൊരു വെളളിയാഴ്ച ആയിരുന്നു. ..രാവിലെ മുതൽ വീട്ടിലാർക്കുംതന്നെ യാതൊരു സന്തോഷമോ ഉത്സാഹമോയില്ല…. എന്തോ അരുതാത്തത് നടക്കാൻ പോണ പ്രതീതിയായിരുന്നു എല്ലായിടത്തും. …

അച്ചുമോൾ മാത്രം ഇതൊന്നും തന്നെ ബാധിക്കില്ലാന്നുളള ഭാവത്തിൽ വീടിനകത്തൂടെ മുട്ടിലിഴഞ്ഞു നടക്കുന്നുണ്ടായിരുന്നു…

ഇന്നാണ് ആ ദിവസം …ഏട്ടൻ പറഞ്ഞ , ഏട്ടൻ സ്നേഹിക്കുന്ന പെൺ കുട്ടിയുടെ കൈപിടിച്ചിവിടേക്ക് കൊണ്ടു വരുമെന്ന് പറഞ്ഞ ദിവസം. ..

ഏട്ടനൊരു പെൺകുട്ടിയെ ഇഷ്ടപ്പെടുന്നു എന്നുള്ളത് എനിക്ക് വലിയ അത്ഭുതമൊന്നുമല്ല…

ഇഷ്ടപ്പെടാതിരുന്നാലാണ് അത്ഭുതം ..കാരണം എന്റ്റേട്ടൻ നല്ല സുന്ദരൻ ആണ്. .

ഏത് പെണ്ണുകണ്ടാലും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉത്തമ പുരുഷ ലക്ഷണമുളളവൻ..ധനു….എന്റ്റേട്ടൻ സ്നേഹിക്കുന്ന പെൺകുട്ടി. ..

അവൾ കാഴ്ചയിൽ എങ്ങനെയാണെന്നറിയാനുളള ആഗ്രഹമായിരുന്നു ഏട്ടൻ അവളെ വിളിച്ചു കൊണ്ടു വരുമെന്നറിഞ്ഞത് മുതൽ എന്റെ ഉള്ളിൽ. .

കാരണം എന്റെ ഏടത്തിയമ്മയെ പറ്റി എനിക്കൊരു സങ്കല്പം ഉണ്ടായിരുന്നു. .നല്ല വെളുത്ത ഒത്ത തടിയും പൊക്കവുമുളള ഒരാൾ… അതായിരുന്നു എന്റെ മനസ്സിലെ ഏടത്തിയമ്മ….

ധനുവുമായുളള ഏട്ടന്ന്റ്റെ ഇഷ്ടം ഞങ്ങൾക്കല്ലാവർക്കുമറിയാം ആ വിവാഹം നടത്തിക്കൊടുക്കാൻ ഞങ്ങളെല്ലാവരും തയ്യാറായതുമാണ്…

പക്ഷേ ധനുവിന്റ്റെ വീട്ടുകാർക്കത് സമ്മതമായിരുന്നില്ല ..,,കാരണം അവർ കുടുംബത്തിലെ ഒരാളുമായ് ധനുവിന്റ്റെ വിവാഹം നേരത്തെ നിശ്ചയിച്ചതാണ് അവളുടെ ഇഷ്ടങ്ങൾ ചോദിക്കാതെ

ഒടുവിലവളെ വിളിച്ചു കൊണ്ടു വരാനായി ഏട്ടൻ പോയ അന്നുമുതൽ ഇന്നീ ദിവസംവരെ എന്തോ വല്ലാത്തൊരു പിരിമുറുക്കം എല്ലാവരുടെ മനസ്സിലും

സമയം രാത്രിയായിട്ടും ഏട്ടനെ കാണാത്തായപ്പോൾ എല്ലാവരിലും ഭയം നിറഞ്ഞു…ഏട്ടനെ വിളിച്ചു നോക്കിയപ്പോൾ ഫോൺ സ്വിച്ച് ഓഫ്. ..

അമ്മയുടെ ശരീരം വിറയ്ക്കുന്നത് അമ്മയുടെ അരിക്കിലിരുന്ന എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു…””അനുഭവിച്ചോ … എല്ലാവരും കൂടി ഓരോന്ന് വരുത്തി വച്ചിട്ട്….

അമ്മ എന്നോട് ദേഷ്യപ്പെടുകയാണ്….അമ്മ പണ്ടുമുതലേ അങ്ങനെയാണ് സങ്കടവും പേടിയും മനസ്സിനെ കീഴടക്കിയാൽ പിന്നെ ആരെയെങ്കിലും ചീത്ത പറഞ്ഞോണ്ടിരിക്കും…മിക്കവാറും അച്ഛനാവും അമ്മയുടെ ഇര എപ്പോഴും. .

അതാ വരുന്നുണ്ട്. ..പെട്ടന്നാണ് വീടിനു താഴെ ഒരു വണ്ടി വന്നു നിൽക്കണ ശബ്ദം കേട്ടത്…

വീട്ടിലേക്കു കയറി വരുന്ന രണ്ടിരുൾ രൂപങ്ങൾ. …എന്റെ നോട്ടം ഏട്ടനു പുറക്കിലായ് വരുന്ന നിഴലിൽ മാത്രമായി ഒതുക്കി ഞാൻ. ..

പെട്ടന്നാണ് അച്ഛൻ മുറ്റത്തെ ലൈറ്റ് ഇട്ടത് ….ആ വെളിച്ചത്തിൽ ഞാൻ കണ്ടു എന്റ്റെ ഏടത്തിയമ്മയാവാൻ പോവുന്ന ആളെ….

ഒരു നിമിഷം… എനിക്കാകെയൊരമ്പരപ്പായിരുന്നു… കാരണം ഏട്ടനുപുറക്കിൽ നിറം കുറഞ്ഞ തീരെ തടിയില്ലാത്തൊരു യുവതി… ..അതോ പെൺക്കുട്ടിയോ…??

ഞാനെല്ലാവരെയും മാറിമാറി നോക്കി എല്ലാമുഖങ്ങളിലും ഒരേ അത്ഭുതഭാവം….അമ്പരപ്പ്…സമയമപ്പോൾ രാത്രി പന്ത്രണ്ട് കഴിഞ്ഞിരുന്നു. ..

എനിക്ക് ആകെയൊരു ചിന്താക്കുഴപ്പം…എന്റെ മനസ്സിൽ ഞാൻ വരച്ച എന്റെ ഏടത്തിയമ്മയുമായ് എനിക്കിവരെ ചേർത്ത് നിർത്താൻ എത്ര ശ്രമിച്ചിട്ടും പറ്റണില്ല …എന്റെ ഉളളിലാകെയൊരു പരവേശം

പിറ്റേദിവസം ഏട്ടനവളെ താലിചാർത്തി ഭാര്യയാക്കിയപ്പോഴും എന്റ്റെ ഉള്ളിലെ ആശയക്കുഴപ്പം അവസാനിച്ചിരുന്നില്ല…

താമസിയാതെ എനിക്ക് മനസ്സിലായി അമ്മയ്ക്കും ഉണ്ട് എന്റ്റെ അതേ പ്രശ്നങ്ങൾ. ..അമ്മയുടെ മനസ്സിലെ മരുമകളായ് അമ്മ അവളെ സ്വീകരിച്ചിട്ടില്ലെന്ന്…

തുടർന്ന് പല രീതിയിലുള്ള ഉപാധികളും വിലക്കുകളും ഞങ്ങൾ അവൾക്കായ് നൽകി. .. കൂട്ടത്തിലവളെ ഒറ്റപ്പെടുത്തി. ..പരിഹസിച്ചു. ….

ദിവസങ്ങൾ മുന്നോട്ട് പോകവേ ഞാൻ മനസ്സിലാക്കുകയായിരുന്നു നിറത്തില്ലല്ല……, തടിയില്ലല്ല ,, രൂപത്തില്ലല്ല ,,ഒരാളെ അളക്കുകയെന്ന്…

കാരണം പലകാര്യങ്ങൾ കൊണ്ട് പലപ്പോഴും ഞങ്ങളെല്ലാം ഏടത്തിയമ്മയെ കൂട്ടത്തിൽ ഒറ്റപ്പെടുത്തി് ആനന്ദം കണ്ടെത്തിയപ്പോൾ ഒരിക്കൽ പോലുംഒരു പരാതിയും ആരോടും ഒന്നിനും പറയാതെ അവർ ഞങ്ങൾക്കിടയിൽ ജീവിച്ചു ഒരു നിശബ്ദ ജീവിയായ്…. സ്വന്തം വീട്ടുകാർ പോലും തുണയില്ലാതെ…

പ്രണയത്തിണ്റ്റെ മാധുര്യം കുറഞ്ഞപ്പോൾ ഏട്ടനും കുത്തുവാക്കുകളാൽ അവരെ വേദനിപ്പിക്കാൻ തുടങ്ങി..

അന്നതുകണ്ടു ചിരിച്ചു സന്തോഷിച്ച എനിക്ക് കാലം മാറിയപ്പോൾ അതേ ഏടത്തിയമ്മ തന്നെ വേണ്ടി വന്നു താളം തെറ്റിയ എന്റ്റെ കുടുംബ ജീവിതം തിരികെ പിടിച്ചു തരാൻ. ..

ഇന്നെനിക്കറിയാം,,, എന്റ്റെ അമ്മയ്ക്കറിയാം ഒരാളെ വിലയിരുത്തേണ്ടത് എങ്ങനെയാണെന്ന്…

ഇന്ന് എന്റ്റെഏടത്തിയമ്മ ഞങ്ങൾക്കൊപ്പം നിൽക്കുമ്പോൾ നിറഞ്ഞു തുളുമ്പുന്നത് ഞങ്ങളുടെ എല്ലാം മനസ്സും മിഴികളുമാണ്…. സങ്കടത്താല്ലല്ലത്…. സന്തോഷത്താലാണ്…

കാരണം കൈവിട്ടു ചിതറി പല വഴി ചിന്നിതെറിക്കേണ്ട ഞങ്ങളുടെ കുടുംബത്തെ തന്റെ മന:ശക്തി കൊണ്ട് താങ്ങിനിർത്തി സംരക്ഷിച്ചത് ഏടത്തിയമ്മയാണ്…

ഇന്നെന്റ്റെ മനസ്സിൽ ഏടത്തിയമ്മ എന്നു വെച്ചാൽ ഏഴുതിരിയിട്ട് ത്രി സന്ധ്യക്ക് കൊളുത്തി വെച്ച നിലവിളക്ക് പോലെയാണ്…കാരണം അവർ പരത്തുന്ന പ്രകാശമാണിന്നെന്റ്റെ കുടുംബംത്തിന്റ്റെ ഐശ്വര്യം.. സന്തോഷം. ..

Leave a Reply

Your email address will not be published. Required fields are marked *