മനസ്സ്…..
രചന: Vijay Lalitwilloli Sathya
.നമ്മുടെ കുഞ്ഞാമി പ്രസവിച്ചു കിടക്കുകയല്ലേ… കുട്ടിയെ കാണാൻ പോയോ…ഏയ്യ് ഞാൻ പോയിട്ടൊന്നുമില്ല…
നീ.. മറന്നു അല്ലേ… കുട്ടിയെ തൊട്ടിലിൽ ഇടാൻ ആയിട്ടുണ്ടാവും.. ഒന്നു പോയി കണ്ടിട്ട് വാടി…
അതിനിപ്പോൾ എന്തോന്ന് ഇത്രയ്ക്കും കാണാൻ ഉള്ളത് അവളെ കെട്ടിയവൻ ആ സുഭാഷന്റെ കുട്ടിത്തന്നെയല്ലേ… അവന്റെ വേറൊരു വേർഷൻ ആയിരിക്കും…
കുട്ടിയെ കാണാൻ വേണ്ടി മാത്രം അല്ലല്ലോ..പ്രസവത്തിനായി വന്ന അവൾ അവളുടെ കുടിലിൽ തന്നെ അല്ലേ ഇപ്പോൾ ഉള്ളത്.. ഒത്തിരി ചെലവ് ഉള്ളതല്ലേ…അവൻ പാവം കൂലിപ്പണിക്കാരൻ അല്ലേ… നീ വല്ലതും പോയി വാങ്ങിച്ചു കൊടുത്തേക്ക്…
എനിക്കൊട്ടും നേരമില്ല.. എന്റെ കയ്യിൽ അവൾക്ക് വേണ്ടി ചെലവഴിക്കാൻ കാശുമില്ല..നിങ്ങൾ തന്നെ പോയാൽ മതി.. ഓഫീസിൽ പോയി വരാൻ നേരത്ത് അവളുടെ കുടിയിൽ കയറിക്കോ..
ഒന്നുമില്ലേലും കുറേ നാൾ ഇവിടുത്തെ
അടുക്കളയിൽ കിടന്ന് വെച്ചുണ്ടാക്കി തന്ന നിങ്ങളുടെ അരുമയായ വേലക്കാരി പെണ്ണല്ലേ . ഇപ്പോഴാണെങ്കിൽ കടിഞ്ഞൂൽ പ്രസവിച്ചു കിടക്കുകയാണ്..
കല്യാണം ആയപ്പോൾ അതിന്റെ ചിലവിലേക്ക് എന്തെങ്കിലും കൊടുത്ത്
ഒഴിവാക്കാൻ പറഞ്ഞപ്പോൾ;എനിക്കെന്റെ മോളെപ്പോലെയാണ്…അപ്പനില്ലാത്ത കുട്ടിയല്ലേ. നമ്മൾ വീട്ടിൽ വളർന്നതല്ലേ… കാരണവരുടെ സ്ഥാനത്തു നിന്നും എല്ലാം നോക്കി നടത്തി കൊടുക്കണം….
എന്നക്കെ പറഞ്ഞു നിങ്ങൾ മെനക്കെടുന്നതിൽ ഉപരി എന്നെയും മോളെയും ഇതിൽ വലിച്ചിട്ടു കല്യാണം കഴ്ചിപ്പിച്ചു കൊടുത്തതിന്റെ നാണക്കേട് ഇത് വരെ മാറിയിട്ടില്ല..
ഒരു സൽകർമ്മം ചെയ്തതല്ലേ അതിനിപ്പോൾ എന്താണ് ഇത്ര നാണിക്കാൻ….?
പെണ്ണിന്റെ ആൾക്കാർ ആരു.. പെണ്ണിന്റെ ആൾക്കാർ ആരു… എന്ന് ഓരോരുത്തർ വിളിച്ചലറുമ്പോൾ ഞങ്ങളാണെന്നും പറഞ്ഞു കല്യാണ മണ്ഡപത്തിൽ വച്ച് ആ കുടിൽവാസികളുടെ ഇടയിൽ നിൽക്കേണ്ടി വന്നപ്പോൾ
തൊലിയുരിഞ്ഞു പോയിരുന്നു.. ഇനിയിപ്പോൾ കുഞ്ഞിനെ തോട്ടിൽ കിടത്താനും നൂലുകെട്ടിനു പങ്കെടുക്കാത്തതിന്റെ ഒരു കുറവേ ഉള്ളൂ.. ദേ മനുഷ്യാ എന്നെക്കൊണ്ടൊന്നും വയ്യ… തന്നത്താൻ ചെയ്താൽ മതി…
അതു പറഞ്ഞു ഭാര്യ വിമല നന്നായി ഒന്ന് പരിഹസിച്ചു പൊട്ടിച്ചിരിച്ചു ചവിട്ടി തുള്ളി ബെഡ്റൂമിൽ നിന്നും പോയപ്പോൾ അയാൾക്ക് വല്ലാതായി..
ശ്ശെടാ…. ഇവൾ എന്തൊരു സ്ത്രീ…. ഒന്നുമില്ലെങ്കിലും ഇവളുടെ കുട്ടിയും നാളെ കല്യാണം കഴിഞ്ഞു പോകാനുള്ളതല്ലേ…. ആ ഒരു വിചാരം വേണ്ടേ…
ഭാര്യ സ്വന്തമായി ഒരു ബിസിനസ് കമ്പനി നടത്തുന്നുണ്ട്… അതിൽനിന്നും നല്ല വരുമാനമുണ്ട്… പക്ഷേ ഒക്കെ അവൾ ധൂർത്തടിച്ചു കളയുകയാണ്…
കാറിൽ പെട്രോൾ അടിച്ചു കറങ്ങിയും അത്യാഡംബര വസ്ത്രങ്ങൾ വാങ്ങി ധരിച്ചും കമ്പനിയിൽ നിന്നും അവൾ കിട്ടുന്ന ലാഭങ്ങൾ ഭാര്യ വിമല iചിലവഴിച്ചു കൊണ്ടിരുന്നു…
വീട്ടുചെലവ് കൾക്കു ശേഷം ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ച ഒരു എക്കൗണ്ടിലെ എടിഎം കാർഡ് മേശപ്പുറത്ത് എടുത്തു വെച്ച് അയാൾ തന്റെ ഓഫീസ് ബെഗും എടുത്തു പുറത്തിറങ്ങാൻ നേരം അയാൾ ഭാര്യയോട് ഒന്നുകൂടി വിളിച്ചു പറയുന്നു…
ഒരു തൊട്ടിൽ വാങ്ങിച്ചു കൊടുത്തേക്കടി… അവൾ വല്ലതും പ്രതീക്ഷിക്കും…ഓ പിന്നെ തൊട്ടിൽ…വിമലയുടെ മുറുമുറുപ്പുകൾ ഉയർന്നു…അയാൾ ഓഫീസിൽ പോയപ്പോൾ…
മോളെ… വാടി… പുള്ളി മുഖം വീർപ്പിച്ചാണ് പോയത്… പറഞ്ഞത് അനുസരിച്ചില്ലേൽ വിഷമം ആകും… നമുക്ക് കുഞ്ഞാമി ക്ക് ഒരു ഒരു തൊട്ടിൽ വാങ്ങിച്ചു കൊണ്ടു പോയി കൊടുക്കാം…
അവർ ടൗണിൽ എത്തി.എ ടി എമിൽ നിന്നും കാശെടുത്തു അമ്മയ്ക്കും മോൾക്കുമായി ഒരുപാട് പർച്ചേസ് ചെയ്തു വണ്ടിയിൽ വെച്ചു..എല്ലാം കഴിഞ്ഞപ്പോൾ ഒരു കുട്ടികളുടെ ആക്സസറികൾ വിൽക്കുന്ന ഒരു കടയിൽ എത്തി….
മകൾ വളരെ വിലകൂടിയ ഒരു തൊട്ടിൽ കാണിച്ചു..അമ്മ ഈ തൊട്ടിൽ നോക്കിയേ എങ്ങനെയുണ്ട്…അയ്യോ അതൊന്നും വേണ്ട…
അതല്ലാ….എനിക്ക് വളരെ ഇഷ്ടപ്പെട്ടു അവൾക്ക് അല്ല… എനിക്ക് അമ്മ ഞാൻ പ്രസവിക്കുമ്പോൾ എന്റെ കുഞ്ഞിന് വേണ്ടി ഇത് വാങ്ങിച്ചു തരാൻ വേണ്ടി കേട്ടോ… ആ സമയത്ത് ഞാൻ പ്രസവിച്ചു കിടക്കുകയായിരിക്കും അല്ലോ അതുകൊണ്ട് ഇപ്പോഴേ കാണിച്ചുതന്നതാ….
അതും പറഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു….ഈ കടയിലെ വിലകുറഞ്ഞ തൊട്ടിൽ ഏതാണ് ഉള്ളത്…ഇത് നോക്കിക്കോ മാഡം….
കടക്കാരൻ സാമാന്യം തരക്കേടില്ലാത്ത ഒരു തൊട്ടിൽ കാണിച്ചു….
അപ്പോൾ മകൾഅമ്മേ ഏറ്റവും വിലകുറഞ്ഞത് മതീട്ടോ….അതുകേട്ടപ്പോൾ സെയിൽസ്മാൻ വളരെ വില കുറഞ്ഞ ഒരു തൊട്ടിൽ ആ കടക്കാരൻ കാണിച്ചുകൊടുത്തു…
അതും വാങ്ങിയവർ കുഞ്ഞാമി യുടെ കുടിലിൽ ചെന്ന് കുഞ്ഞിനെയും കണ്ടു തൊട്ടിൽ അവരെ ഏൽപ്പിച്ചു, വേഗത്തിൽ വീട്ടിലേക്ക് മടങ്ങി…
ഭാര്യയും മകളും കുഞ്ഞാമിയുടെ വീട്ടിൽ പോയി വേണ്ടത് ചെയ്തു എന്നറിഞ്ഞപ്പോൾ അയാൾക്ക് സന്തോഷമായി…അയാൾക്ക് പെൻഷൻ പറ്റാൻ ആയി.. ഇതിനിടെ മകളുടെ കല്യാണം കഴിച്ചയച്ചു..
എക്സ്പ്രസ്സ് ഹൈവേ വരുന്നതിന്റെ ഭാഗമായി അയാളുടെ വീടും പുരയിടവും നിൽക്കുന്ന സ്ഥലവും ആക്വിസേഷൻ ചെയ്തു കല്ലിട്ടു..ഹൈവേ യുടെ പണി
തുടങ്ങുന്നതിനായി വീടും സ്ഥലവും ഒഴിഞ്ഞു കൊടുത്തു..തല്ക്കാലം അവിടെ അടുത്ത് ഒരു വാടകവീട്ടിൽ കയറിപ്പറ്റി…പണം ബാങ്കിൽ വരുമല്ലോ…
പണം വന്നു..പുതിയ വീടെടുക്കണോ… വീടും പറമ്പും പഴയ ഒരെണ്ണം വാങ്ങണോ എന്ന കൺഫ്യൂഷനിൽ അയാൾ നിൽക്കെ ഭാര്യയുടെ ബിസിനസ് സാമ്പത്തിക തകർച്ചയിലേക്ക് നീങ്ങുന്നത് കണ്ടു അയാൾ കിട്ടിയ പണം ഭാര്യയുടെ ബിസിനസ്സിൽ ഇട്ടു ഒരുവിധം തകർച്ച പിടിച്ചു നിർത്തി…
പക്ഷെ നാൾക്ക് നാൾ പിന്നെയും ആ കമ്പനി അധഃപതിച്ചു പൊയ്ക്കൊണ്ടിരുന്നു… ഒടുവിൽ അതു തന്നെ സംഭവിച്ചു.. നഷ്ടത്തിലായ കമ്പനി അടച്ചു പൂട്ടി…
നാട്ടുനടപ്പ് അനുസരിച്ചു മകളെ പ്രസവത്തിനു കൊണ്ടു വന്നു…
മകൾ പ്രസവിച്ചു..
നല്ലൊരു തൊട്ടിൽ വാങ്ങിക്കാൻ പോലും കെൽപ്പില്ലാത്ത അവർ ഉഴറി…. മകളുടെ ഭർതൃവീട്ടുകാരുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ എങ്ങനെ പറ്റും..മകൾ ആണെങ്കിൽ ഒരു വിലകൂടിയ തോട്ടില് അന്ന് കാണിച്ചു തന്നത്….
സാമ്പത്തിക പ്രതിസന്ധി മൂലം തൽക്കാലം ഒരു ഫോൾഡിങ് തുണി തൊട്ടിൽ വാങ്ങി അഡ്ജസ്റ്റ് ചെയ്യാൻ അവർ തീരുമാനിച്ചു…
താൻ ജോലിക്ക് നിന്ന വീട്ടിലെ മകൾ പ്രസവിച്ച വിവരം പഴയ വേലക്കാരി കുഞ്ഞാമി അറിഞ്ഞപ്പോൾ ഭർത്താവ് സുഭാഷിനോട് പറഞ്ഞു കുറച്ചു കാശു സംഘടിപ്പിച്ചു..എന്നിട്ട് നേരെ ടൗണിൽ കടയിൽ ചെന്നു ഏറ്റവും വിലകൂടിയ ഒരു തൊട്ടിൽ വാങ്ങി അവരുടെ വീട്ടിൽ എത്തി…
വേലക്കാരി കുഞ്ഞാമി കൊണ്ടുവന്ന ആ മകൾ കാണിച്ചുതന്ന വിലകൂടിയ തൊട്ടിൽ കണ്ട് അവർക്ക് കണ്ണീരണിയാനേ..കഴിഞ്ഞുള്ളു ആ സമയത്ത്…….അതു കണ്ടു കൊണ്ട് അയാൾ പറഞ്ഞു…
നോക്കൂ വിമല…..നിനക്ക് കുഞ്ഞാമി ഒരു വേലക്കാരി മാത്രമാണ് പക്ഷേ എനിക്ക് മകൾ ആണ്… അവൾ അവളുടെ അനിയത്തിക്ക് കൊണ്ടുവന്ന തൊട്ടിൽ കണ്ടില്ലേ ….നീ…
നീ ആ കടയിലെ ഏറ്റവും വിലകുറഞ്ഞ സാധനമാണ് അവൾക്ക് വാങ്ങി കൊണ്ട് കൊടുത്തത്… അവള് ആ കടയിൽ ഏറ്റവും വിലയുള്ള സാധനം ആണ് ഇവിടെ കൊണ്ടുവന്നത്….
വേലക്കാരിയായ അവൾ വലിയ മനസ്സിന് മുതലാളി ആയിരുന്നു… മുതലാളി ആയിരുന്ന നീ വെറും എരണം കെട്ട മനസ്സിന്റെ ഏഴ ആയിരുന്നു… ചുമ്മാതല്ല നിനക്ക് ഈ ഗതി വന്നത്…. അയാൾ ഭാര്യയെ പഴിച്ചു…
.