ഞാൻ അനാഥയല്ല
(രചന: Ambili MC)
റെയിൽവേ സ്റ്റേഷന്റെ മുന്നിൽ കണ്ട ഓട്ടോ യിൽ തന്നെ മോളുടെ കൈയും പിടിച്ച് കയറി..
നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും വിനു വിന്റെ വീട്ടിലേക്കു . അന്ന് വിനുവിന്റെ അച്ഛനും അമ്മയ്ക്കും എന്റെ സാന്നിധ്യം ഇഷ്ടമല്ലെന്ന് പറഞ്ഞപ്പോൾ നിറുത്തിയതാണ് .
പക്ഷേ ഇപ്പോൾ എനിക്ക് വന്നേ പറ്റു. വിനു വിനേ പഴനിയിൽ വെച്ച് കണ്ടൂന്ന് ഗീത പറഞ്ഞപ്പോൾ പിന്നെ പിടിച്ചു നിൽക്കാനായില്ല.
എന്നോട് പറയാതെ വിനു ഒരിക്കലും യാത്ര ചെയ്യാറില്ല. ആ വിനു എങ്ങനെ പ ഴനിയിൽ എത്തി. അച്ഛനും അമ്മക്കും വയ്യാന്ന് പറഞ്ഞു വിനു നാടിലേക്ക് ട്രാൻസ്ഥർ വാങ്ങി പോന്നിട്ട് രണ്ട് വർഷങ്ങങളായി.
എൻ്റെ നല്ല ജോലി കളഞ്ഞു നാട്ടിലേക്ക് വന്നാലും അമ്മയും അച്ഛനും വീട്ടിൽ കയറ്റില്ലയെന്നു പറഞ്ഞപ്പോൾ ഞാനും മോളും ചെ ന്നൈയിലെ ഫ്ലാറ്റിൽ ഒതുങ്ങി.
അച്ഛന് വയ്യാന്ന് പറഞ്ഞ് നാട്ടിൽ പോയ തിരിച്ച് വന്ന വിനു വാകെ മാറി. അമ്മക്ക് ഒറ്റക്ക് വയ്യാത്ത അച്ഛനെ നോക്കാൻ പറ്റില്ലെന്ന് പറഞ്ഞ് നാട്ടിലേ ബ്രാഞ്ചിലേക്ക് ട്രാൻസ്ഥർ വാങ്ങി പോയി.
മാസത്തിൽ രണ്ടു തവണ എന്നെയും മോളെയും കാണാൻ ഓടി വരുമായിരുന്നു വിനു . അനാഥയായ എനിക്ക് ഒരു നല്ല ജീവിതം തന്ന വിനു എനിക്ക് ദൈവമായിരുന്നു.
“ചേച്ചി പറഞ്ഞ വീട് എത്തി “ഓട്ടോ കാരന്റെ ശബ്ദം എന്നേ യെ ചിന്തയിൽ നിന്ന് ഉണർത്തി . മോളെ ചേർത്ത് പിടിച്ചു ഗേറ്റ് തുറന്നു. വിറയ്ക്കുന്ന വിരലുകൾ കൊണ്ട് ബെൽ അടിച്ചു .
കുറച്ചു താമസിച്ചാണ് അമ്മ വാതിൽ തുറന്നത്.”ഹാ നീയോ”മോളെ ഒന്നു നോക്കുക പോലും ചെയ്യാതെ അവർ അകത്തേക്ക് പോയി.
മോളെ ചേർത്തു പിടിച്ചു സോഫയിൽ ഇരുന്നു . എട്ടു വര്ഷങ്ങള്ക്കു മുമ്പ് താൻ ഒരുപാട് സ്വപ്നങ്ങളുമായി കടന്നു വന്ന വീട് . പക്ഷേ എല്ലാം പാഴ് സ്വപ്നങ്ങൾ മാത്രമായിരുന്നു.
പ്രണയിച്ച് കല്യാണ കഴിച്ചവർക്ക് ഇത്രയേ സ്ഥാനം കിട്ടുന്ന് പറഞ്ഞ് വിനു എന്നെ സമാധാനിപ്പിച്ചു. അവരുടെ സന്തോഷം കെടുത്താൻ പിന്നെയിങ്ങോട്ട് വന്നിട്ടേയില്ല.
മോൾക്ക് അഞ്ച് വയസ്സായി. ഇത് വരെയും അവളെ കാണാൻ ഇവിടെ നിന്നാരും വന്നില്ല.
വിനു അമ്മയേയും അച്ഛനേയും കാണാൻ എല്ലാം മാസവും വന്നിരുന്നു. അമ്മക്ക് തീരെ വയ്യായെന്ന് പറഞ്ഞ് ഇപ്പോൾ വരവുകൾ കൂടി.
“ചേച്ചി.. “ഒട്ടും പരിചിതമല്ലാത്ത ഒരു പെൺകുട്ടി. അവളുടെ ഒക്കത്ത് ഒരു മൊട്ട മോനും.”ചേച്ചി വന്നൂന്ന് അമ്മ പറഞ്ഞു. വിനുവേട്ടൻ അച്ഛനേയും കൂട്ടി ഡോക്ടറെ കാണാൻ പോയതാ ”
ഞാൻ അവളെ തന്നെ നോക്കി. വിനു ഒറ്റ മകനാണ്. പിന്നെയിത്?”സോറി എനിക്ക് ആളെ മനസ്സിലായില്ല “ആ കുട്ടിയുടെ കണ്ണുകൾ നിറഞ്ഞ് കവിഞ്ഞു.
”ചേച്ചിയെന്നെ വെറുക്കരുത്. ഞാൻ കാർത്തിക. വിനു വേട്ടന്റെ” ‘അമ്മ ഓടി വന്നു അവളുടെ കൈയിൽ നിന്ന് കുട്ടിയെ വാങ്ങി പറഞ്ഞു .
“ബാക്കി ഞാൻ പറഞ്ഞു തരാം . ഇവൾ എന്റെ വിനുകുട്ടന്റെ ഭാര്യ. ഇത് അവന്റെ മോൻ. ഒരു വയസ്സായി. ഞങ്ങള് പ ഴനിയിൽ പോയിരുന്നു.
അവിടെ വെച്ച് നിന്റെ അയൽവാസിയെ കണ്ടു. അവള് പറഞ്ഞത് കേട്ട് കുറ്റിയും പറച്ച് ഓടി വന്നതാണന്ന് അല്ലേ? . നീ കേട്ടതെല്ലാം സത്യമാണ് ”
വീഴാതെയിരിക്കാൻ ഞാൻ സോഫയിൽ അമർത്തി പിടിച്ചു.”വിനു ന്റെ അച്ഛന് കിഡ്നി മാറ്റി വയ്ക്കേക്കേണ്ടി വന്നു. ഇവളുടെ അമ്മയാ ഒരു കിഡ്നി തന്നത്. അപ്പോൾ പിന്നെ ഇവളെ ഉപേക്ഷിക്കാൻ പറ്റ്വോ. നിന്നെ പോലേ അനാഥാലയത്തിൽ വളർന്നതല്ല”
അവരുടെ മുഖത്തെ പരിഹാസം കണ്ടപ്പോൾ എന്റെ നഷ്ടപ്പെട്ട ധൈര്യം തിരിച്ച് വന്നു.
“കാർത്തികേ . നീ സൂക്ഷിച്ചോ നാളെ ഈ അമ്മക്ക് കരൾ വേണ്ടി വന്നാൽ നിനക്ക് എന്റെ ഗതി വരും, ”
“അധിക പ്രസംഗി.. നീയെന്നെ കളിയാക്കുകയാണോ ” അമ്മയോട് തർക്കിച്ച് ജയിക്കാനാവില്ലന്ന് ഉറപ്പാണ്.
ഞാൻ മോളുടെ കൈയും പിടിച്ച് എഴുന്നേറ്റു.
കാർത്തികയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ അവളെ യൊന്നും പറയാൻ തോന്നിയില്ല.
എന്റെ കഴുത്തിലെ താലിയൂരി അവളുടെ കൈയിൽ വെച്ച് കൊടുത്തു,. അവൾ എന്റെ കൈ പിടിച്ച് കൊണ്ട് കരഞ്ഞു
“ചേച്ചി യെന്നെ ശപിക്കരുത്. വിനുവേട്ടനെയും “അവളുടെ കൈയിൽ മുറുക്കെ പിടിച്ച് കൊണ്ട് ഞാൻ പറഞ്ഞു.
“നീ പേടിക്കണ്ട. ഒരു അവകാശവും പറഞ്ഞ് ഞാനും മോളും ഈ പടി കടന്ന് ഇനി വരില്ല. പിന്നെ ഭർത്താവിനെ പങ്കിടാൻ വയ്യ കുട്ടി.
ഇനി വിനു നിനക്കും മോനും സ്വന്തമാണ്. എങ്ങനെ നീ വിനൂന്റെ ജീവിതത്തിൽ വന്നൂന്ന് എനിക്കറിയണ്ട. എന്നെ പറ്റിച്ച വിനുനേ എനിക്ക് വേണ്ട. ഇനി വിനു ഞങ്ങളെ കാണില്ല. ”
അവളുടെ കൈ മാറ്റി. മോളെയെടുത്ത് ഞാൻ ഇറങ്ങി.” ചേച്ചി ” യെന്ന് വിളിച്ച് കാർത്തിക പിറകേ വന്നു.
“നീ പേടിക്കണ്ട. മ രിക്കാൻ പോവല്ല. ഞങ്ങള് നന്നായി ജീവിക്കും. ഓർമ്മ വെച്ച കാലം മുതൽ ഞാൻ അനാഥാലയത്തിലാ.
ജനിച്ചപ്പോൾ തന്നെ എന്റെ അമ്മ യെന്നെ കളഞ്ഞു. ഇപ്പോ വിനുവും. സാരമില്ല. ഇന്ന് ഞാൻ അനാഥയല്ല. എനിക്ക് ഒരു മോളുണ്ട്. അവൾക്ക് വേണ്ടി ഞാൻ ജീവിക്കും.”
മുന്നിൽ വന്ന് നിന്ന ഓട്ടോക്ക് കൈ നീട്ടി നിറുത്തി. അതിൽ കയറി മോളെ ചേർത്ത് പിടിച്ച് ഇരുന്ന് .. ഇനിയങ്ങോട്ടുള്ള യാത്ര ഞങ്ങൾ ഒറ്റക്കാണ്….