താമര മൊട്ട്
(രചന: Treesa George)
ശ്രുതി മോളെ ഒന്ന് വേഗം ഒരുങ്ങു. ചെറിയമ്മായി ഒരു ആഴ്ച മുന്നേ വിളിച്ചു പറഞ്ഞതാ മിനുവിന്റെ നിച്ഛയത്തിന് നിയും മോളും കുട്ടികളും അവരുടെ അച്ഛനും നേരത്തെ തന്നെ അവിടെ ഉണ്ടാവണം എന്ന്.
നിന്റെ അച്ഛനെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ആ നന്ദി എപ്പഴും നിനക്ക് ഉണ്ടാവണം.നീ ഇപ്പോൾ വല്യ ജോലിക്കാരി ആയി പോയെങ്കിലും അതിന്റെ അഹങ്കാരം ഒന്നും അവിടെ കാട്ടരുത്.
വിനുവും കൂടി വേണ്ടത് ആയിരുന്നു. ആ സാരമില്ല. അവനു ലീവ് എടുക്കാൻ പറ്റാത്ത അവസ്ഥ ആയി പോയില്ലേ. നിന്നെ ഒരിക്കലും അങ്ങോട്ട് കാണാൻ കിട്ടുന്നില്ലന്ന് അമ്മായിക്ക് എപ്പളും പരാതിയാ.
ഞാനും പിള്ളാരും റെഡി അമ്മേ. ഞാൻ കാർ എടുത്തിട്ടു വരാം. ഒരുങ്ങി വന്ന മകളെ സന്തോഷത്തോടെ ദേവകി അമ്മ നോക്കി. എന്റെ മോൾ ഒരു രാജകുമാരി തന്നെ.
ശ്രുതി വീടിനു മുന്നിൽ പാർക്ക് ചെയ്യ്തിരുന്ന കാർ എടുത്ത് തിരിച്ചു പോകാൻ റെഡി ആയി വന്നു. അവളുടെ അമ്മയും കുട്ടികളും കാറിൽ കേറി.
കാർ നീങ്ങി തുടങ്ങുന്നത്തിന് അനുസരിച്ചു അവളുടെ മനസും പുറകിലോട്ട് പോയി കൊണ്ടിരുന്നു. ശെരിയാണ്.
അമ്മ പറഞ്ഞത് പോലെ താൻ ചെറിയമ്മായിയുടെ അടുത്തോട്ടു പോയിട്ട് ഒരുപാട് കാലം ആയി. അതിന് ഒരു കാരണം ഉണ്ട്.
ഇന്നും ചിലപ്പോൾ ഒക്കെ മറവിയിൽ നിന്ന് വന്ന് തന്നെ ഒരുപാട് വേദനിപ്പിക്കുന്ന ഒരു കാരണം.
10 വർഷങ്ങൾക്കു മുമ്പ് ആയിരുന്നു ഇത് പോലെ ഒരു ചിങ്ങ മാസത്തിൽ തങ്ങൾ ചെറിയമ്മായിയുടെ വീട്ടിൽ പോണത്.
അന്ന് ഈ കാറോ ഇപ്പോൾ കാണുന്ന പ്രതാപമോ ഒന്നും ഇല്ല. താൻ അന്ന് ബി . ടെക് 4th സെമെസ്റ്റർ പഠിക്കുന്നു.
ഇത് പോലെ കുളിച്ചു കുറി ഒക്കെ തൊട്ട് സുന്ദരി കുട്ടി ആയി അമ്മയുടെ കൂടെ പുറപ്പെട്ടു. അന്നും ഇത് പോലെ ഇപ്പോൾ നിച്ഛയം നടക്കുന്ന മിനുവിന്റെ ചേച്ചി അനുവിന്റെ നിച്ഛയം ആയിരുന്നു.
അങ്ങനെ അവിടെ ചെന്ന് കസിനസിന്റെ കൂടെ ആടിപ്പാടി നടക്കുമ്പോൾ ആണ് അനു ചേച്ചിയുടെ ഭാവി വരൻ വരുന്നു എന്ന് സുധ ചിറ്റമ്മ പറയുന്നത്.
പിന്നെ ഞങ്ങൾ പിള്ളേർ സെറ്റ് എല്ലാം കൂടി ആകെ ഒരു ബഹളം ആയിരുന്നു പുള്ളിനെ കാണാൻ.
പക്ഷെ അനു ചേച്ചിയുടെ ഭാവി വരൻ താൻ ജീവനു തുല്യം സ്നേഹിക്കുന്ന തന്റെ മാത്രം എന്ന് കരുതിയ തന്റെ ജിവേട്ടൻ ആണെന്ന് താൻ ഒരിക്കലും കരുതിയില്ല.
ഒരു സുചന പോലും തരാതെ തന്നെ അ അധിവിദഗ്ധം ആയി പറ്റിച്ചിരിക്കുന്നു. എങ്കിലും താൻ വിചാരിച്ചു തനിക്ക് മുന്നിൽ പറയാൻ ഒരു കുടുംബത്തിന്റെ കഷ്ടപാടിന്റെയോ നിവർത്തി കേടിന്റെയോ കഥ ഉണ്ടാകും അദ്ദേഹത്തിന് എന്ന്.
എന്നാൽ തന്നെ ഒഴിവാക്കാൻ അയാൾ പറഞ്ഞ റീസൺ ആണ് അവളെ ഏറെ വേദനാപ്പിച്ചത്.
നിന്നെ പോലെ ഒരു ദാരിദ്ര വാസി പെണ്ണിനെ ആരേലും കല്യാണം കഴിച്ചു ജീവിതം കളയുമോ.
പിന്നെ കോളേജിൽ പഠിക്കുമ്പോൾ ഞാൻ നിന്നെ പ്രേമിച്ചത് ഒരു സുന്ദരി പെണ്ണ് കാമുകി ആണെന്ന് പറയുന്നത് ആണുങ്ങൾക് ഒരു വെയിറ്റ് ആണ്.
അല്ലാതെ നിന്നെ കെട്ടില്ലമ്മ ആയി വാഴിക്കാൻ അല്ല. ഇപ്പോൾ എന്റെ നിലക്കും വിലക്കും ഒത്ത ഒരു ആലോചന വന്നു .
അത് നിന്റെ ബന്ധു ആണെന്ന് ഞാൻ അറിഞ്ഞില്ല. അറിഞ്ഞാലും എനിക്ക് പുല്ല് ആണ് . ഇനി പഴയ പ്രേമം പറഞ്ഞു ഇത് മുടക്കാൻ ആണ് ഭാവം എങ്കിൽ ഞാൻ ആര് ആണെന്ന് നീ സെരിക്കും അറിയും.
പ്രണയം പാരജയപെടുമ്പോൾ എല്ലാർക്കും തോന്നും പോലെ തനിക്കും അന്ന് തോന്നി. തനിക്ക് മുന്നിലെ ഒരു വല്യ ലോകം അടഞ്ഞ പോലെ. കാരണം താൻ അവന് ഒപ്പം ഒരു ജന്മം മുഴുവൻ സ്വപ്നം കണ്ടിരുന്നു.
ആ യാത്ര ഇനി തുടരാൻ ആവില്ല എന്നുള്ള നിരാശ അവളെ വല്ലാതെ പിടിച്ചു കുലുക്കി. മരിക്കണം എന്ന് തന്നെ വിചാരിച്ചു ആണ് അന്ന് താൻ വീട്ടിൽ ചെന്ന് കേറിയത്
പക്ഷെ കോളേജ് വിട്ടു വന്നപ്പോൾ ഉള്ള എന്റെ മുഖ മാറ്റം ശ്രെദ്ധിച്ച അമ്മയുടെ ചോദ്യങ്ങൾക്ക് മുന്നിൽ തനിക്ക് ഒഴിഞ്ഞു മാറാൻ പറ്റിയില്ല. അല്ലേലും നല്ല അമ്മമാർ അങ്ങനെ ആണല്ലോ. അമ്മയുടെ മുന്നിൽ താൻ മനസു തുറന്നു.
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അമ്മ തന്നോട് ഒറ്റ ചോദ്യമേ ചോദിച്ചോള്ളൂ .20 വർഷം കൈ വളരുന്നുണ്ടോ കാൽ വളരുന്നുണ്ടോ എന്ന് നോക്കി വളർത്തി വലുത് ആക്കിയ അപ്പൻ അമ്മമാരെ കാൾ വലുത് ആണോ മോളെ ഇന്നലെ കണ്ട ഒരുവന്റെ സ്നേഹം? .
ആ ചോദ്യത്തിന് തനിക്ക് മറുപടി ഇല്ലായിരുന്നു. കാരണം ആ പ്രായത്തിൽ എന്തൊക്കെ പറഞ്ഞാലും നമുക്ക് പ്രേമിക്കുന്നവൻ തന്നെ ആണല്ലോ വലുത്.
കാരണം നമ്മൾ വിചാരിക്കുന്നത് 20 യോ മുപ്പതോ വർഷം അല്ലേ നമ്മൾ സ്വന്തം വീട്ടിൽ താമസിക്കുന്നോളൂ.
പിന്നെ കെട്ടിയ വീട്ടിൽ കെട്ടിയവന്റെ കൂടെ അല്ലേ ജീവിത കാലം മുഴുവൻ താമസിക്കുന്നത് എന്ന്. അത് കൊണ്ട് ആണല്ലോ എള്ളോളം തരി കല്യാണങ്ങൾ ഒരുപാട് നമ്മുടെ നാട്ടിൽ നടക്കുന്നത്
ഈ പ്രായത്തിൽ ആരെയും പ്രേമിക്കണ്ട എന്ന് അമ്മ പറയില്ല. പക്ഷെ ആ പ്രേമം ഒരിക്കലും നമ്മുടെ ജീവിത ലക്ഷ്യത്തിനും മുകളിൽ ആവരുത്.
നമ്മൾ സ്നേഹിച്ച ആളിന് നമ്മൾ കൊടുത്ത അളവിൽ സ്നേഹം തിരിച്ചു ഇല്ല എന്ന് വിവാഹത്തിന് മുമ്പ് തന്നെ മനസിലാക്ക്കുന്നത് ദൈവ അനുഗ്രഹം അല്ലെ.
മോൾ അവനെ കല്യാണം കഴിച്ചിട്ട് ആണ് അവൻ വേറെ ഒരു പെണ്ണ് കുട്ടിയുടെ പുറകെ പോകുന്നത് എങ്കിൽ അപ്പോൾ ഇതിലും സങ്കടം ആവില്ലേ.
മോളോട് ഞാൻ ഒറ്റയടിക്ക് അവനെ മറക്കാൻ പറയില്ല. അതിനു മോൾക്ക് പറ്റില്ല എന്ന് എനിക്ക് അറിയാം.
പ്രണയിക്കുന്ന ആളെ തന്നെ കല്യാണം കഴിക്കുന്നത് മാത്രം അല്ല ജീവിത വിജയം. സ്നേഹിച്ച ആളെ കല്യാണം കഴിക്കാൻ പറ്റിയാൽ ഭാഗ്യം. എല്ലാർക്കും ആ ഭാഗ്യം കിട്ടില്ല. എന്ന് വെച്ച് എല്ലാർക്കും ജീവിക്കണ്ടേ.
പഠിച്ചു സ്വന്തം കാലിൽ നിൽക്കുന്നതും കഷ്പ്പെട്ട് വളർത്തിയ മാതാപിതാക്കൾക്ക് അവരുടെ വയസ് കാലത്ത് തുണ ആവുന്നതും ആണ് ശെരിയായ ജീവിത വിജയം.
ഒരു പ്രണയത്തിന് വേണ്ടി മരിക്കുന്നതു അത്ര വല്യ ധിര മരണം ഒന്നും അല്ല. കാരണം നമ്മൾ ആർക്ക് വേണ്ടി മരിക്കുവോ അവരുടെ മുന്നിൽ നമ്മൾ അപ്പോൾ തന്നെ തോറ്റ് കഴിഞ്ഞു.
അവർക്ക് അത് കൊണ്ട് ഒന്നും നഷ്പ്പെടാൻ ഇല്ല. പക്ഷെ നമ്മൾ അവർക്ക് മുന്നിൽ നന്നായി ജീവിച്ചു കാണിച്ചാൽ ആ ഭയം അവരുടെ മനസ്സിൽ എന്നും ഉണ്ടാകും.
ജീവിതത്തിൽ ഇനിയും ഒരുപാട് വസന്തങ്ങൾ നമ്മളെ കാത്തിരിപ്പുണ്ട്.ഒരു രാത്രി കഴിഞ്ഞാൽ പകൽ വന്നേ മതിയാകു. ഒരു ദുഃഖ വെള്ളി കഴിഞ്ഞാൽ ഒരു ഉയർപ്പും ഉണ്ട് . അതോണ്ട് മോൾ സെരിക്കും ആലോചിക്ക്. മോളുടെ ജീവിതത്തിൽ ഏതാ വലുത് എന്ന്..
അതെ. താൻ അന്ന് നന്നായി ആലോചിച്ചു.അതെ ഒരു നിസാര പ്രണയത്തിന് വേണ്ടി തോറ്റ് കൊടുക്കാൻ ഉള്ളതു അല്ല തന്റെ ജീവിതം.പയ്യെ പയ്യെ ആണേലും താൻ അതിൽ നിന്ന് പുറത്തു കടന്നു.
അതിന് ആയി യോഗയും മെഡിറ്റേഷനും തന്റെ ജീവിതത്തിന്റെ ഭാഗം ആക്കി. പിന്നീട് നന്നായി പഠിച്ചു .
നല്ലൊരു ജോലി മേടിച്ചു .ആദ്യം ഒരു ഐ. ടി കമ്പനിയിൽ ആയിരുന്നു. പിന്നെ p.s.c എഴുതി ഗവണ്മെന്റ് ജോലിക്ക് കേറി. നല്ലൊരാൾ തന്നെ ജീവിതത്തിൽ വന്നു ചേർന്നു. തന്റെ വിനു ഏട്ടൻ. സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരാൾ.
ഇപ്പോൾ താൻ ആലോചിക്കാറുണ്ട് അന്ന് താൻ അബദ്ധം കാണിച്ചിരുന്നേൽ ഇന്ന് ജീവിതത്തിൽ ഈ സന്തോഷങ്ങൾ അനുഭവിക്കാൻ പറ്റുമായിരുന്നോ . അമ്മക്ക് മറ്റുള്ളവളുടെ മുന്നിൽ തല ഉയർത്തി പിടിച്ചു നീൽക്കാൻ പറ്റുമായിരുന്നോ.
മോളെ വണ്ടി നിർത്തു. സ്ഥലം എത്തി. അമ്മയുടെ വിളി കേട്ട് ആണ് അവൾ ഓർമ്മ ചെപ്പിന്ന് പുറത്തു ചാടിയത് .
അപ്പോഴേക്കും മോള് വില്ലേജ് ഓഫീസർ അയതിൽ പിന്നെ നീ ഇങ്ങോട്ട് ഉള്ള വഴി ഒക്കെ മറന്നോ എന്ന് പറഞ്ഞു ബന്ധുക്കൾ കാറിൽ നിന്ന് ഇറങ്ങിയ അമ്മക്ക് ചുറ്റും കുടിയിരുന്നു .
അപ്പോൾ അവളുടെ അമ്മ കാറിൽ നിന്ന് ഇറങ്ങുന്ന മകളെ അഭിമാനത്തോടേ പുറകോട്ടു തിരിഞ്ഞു നോക്കി. ആ സന്തോഷം ശ്രുതിയുടെ മുഖത്തും പരന്നു…..