(രചന: നിമ)
“”എടീ ജയശ്രീ!!””മുകളിലെ മുറിയിൽ നിന്ന് സിദ്ധാർത്ഥ് അലറുമ്പോഴാണ് ജയശ്രീ അത് കേട്ടത് വേഗം അവൾ കൈ സാരിയിൽ തുടച്ച് മുകളിലേക്ക് ഓടിച്ചെന്നു അയാൾക്ക് കൊണ്ടുപോകാനുള്ള ലഞ്ച് തയ്യാറാക്കുന്ന ധൃതിയിൽ അയാൾ വിളിച്ചതൊന്നും അവൾ കേട്ടില്ലായിരുന്നു
ഇനിയിപ്പോൾ ചെന്നാലും അയാളുടെ കയ്യിൽ നിന്ന് തനിക്ക് വേണ്ടത് കിട്ടും എന്ന് അവൾക്കറിയാമായിരുന്നു ഭയം ഉള്ളിലുണ്ട് എങ്കിലും അത് പുറത്തേക്ക് കാണിക്കാതെ അവൾ മുറിയിലേക്ക് ചെന്നു. ചെന്ന് പ്രതീക്ഷിച്ചത് പോലെ ഒരെണ്ണം കിട്ടിയിരുന്നു മുഖത്തേക്ക് തന്നെ.
“”” എത്ര നേരമായി നിന്നെ വിളിക്കുന്നു നീ എവിടെ പോയി ചത്തു കിടക്കുകയായിരുന്നടീ??? “”
എന്ന് ചോദിച്ചതും മറുപടിയില്ലാതെ നിന്നു പറഞ്ഞാലും പറഞ്ഞില്ലെങ്കിലും ഇനിയും കിട്ടുമെന്ന് അറിയാവുന്നത് തന്നെ കാരണം..”” ഇന്നലെ ഞാൻ ഇവിടെ കൊണ്ടുവച്ച് ചുവന്ന ഫയൽ എന്തിയെ?? ”
എന്ന് ചോദിച്ചതും വേഗം പുറത്തെ സോഫയിൽ നിന്ന് അത് എടുത്തു കൊടുത്തു ഇന്നലെ കേറിവന്നത് നാലുകാലിൽ ആയിരുന്നു റൂമിലേക്ക് വന്ന ആൾ നേരെ പോയി ഇരുന്നത് പുറത്ത് കിടക്കുന്ന സോഫയിലാണ് ഫയൽ അവിടെ തന്നെയാണ് വച്ചത്..
താനാണ് പിന്നീട് എപ്പോഴോ അയാളെ പിടിച്ച് മുറിയിൽ കൊണ്ടുവന്ന കിടത്തിയത്..
എന്നിട്ടാണ് ഈ മുറിയിലെ മുഴുവൻ സാധനങ്ങളും വലിച്ചിട്ട് തിരയുന്നത് ബോധം എന്നൊരു കാര്യം അയാൾക്കില്ല..
“” എന്ന് നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തോ അന്ന് തീർന്നതാണ് മനുഷ്യന്റെ സമാധാനം!!”
എന്നും പറഞ്ഞ് അയാൾ ആ ഫയലും എടുത്ത് ഇറങ്ങിപ്പോയി ഞാൻ അവിടെത്തന്നെ നിന്നു..
കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു അപ്പുറത്തുനിന്ന് ഒരു ചിരി കേട്ടപ്പോഴാണ് അങ്ങോട്ടേക്ക് നോക്കിയത്,
രമ്യയാണ് സിദ്ധാർത്ഥ് ചേട്ടന്റെ അനിയൻ സന്തോഷിന്റെ ഭാര്യ..
വന്നു കയറിയത് മുതൽ അവൾക്ക് തന്നെ പുച്ഛമാണ് സിദ്ധാർത്ഥേട്ടന് തന്നെക്കാൾ ഇഷ്ടം അവളെയാണെന്ന് തോന്നിപ്പോകും അവൾക്ക് ജോലിയുണ്ട് അതുകൊണ്ടുതന്നെ അവളോട് തന്റെ നേർക്കുള്ളത് പോലെ ചാടിക്കടിക്കൽ ഒന്നുമില്ല വളരെ സ്നേഹത്തോടെയാണ് പെരുമാറാറ്.
സിദ്ധാർത്ഥേട്ടന്റെ അമ്മയ്ക്കും അങ്ങനെ തന്നെയാണ് തന്നെക്കാൾ പ്രിയം രമ്യയെയാണ് തന്നെക്കാൾ നല്ല വീട്ടിൽ നിന്ന് വന്നവളാണ് ഒരു ഗവൺമെന്റ് ജോലിയും ഉണ്ട്..
സിദ്ധാർത്ഥേട്ടന്റെ ജാതകത്തിൽ എന്തോ ദോഷം അത് തീരണമെങ്കിൽ അതുമായി ചേരുന്ന ജാതകം തന്നെ വേണം. അതുകൊണ്ട് മാത്രമാണ് താനുമായുള്ള വിവാഹം നടന്നത്.
അച്ഛന് പെയിന്റിംഗ് ആയിരുന്നു ജോലി അമ്മ തയ്യൽക്കാരിയും പറയത്തക്ക വലിയ കുടുംബ പാരമ്പര്യവും ഇല്ല
പഠിക്കാനും താൻ വളരെ പുറകോട്ടായിരുന്നു എങ്ങനെയൊക്കെയോ പത്താം ക്ലാസ് പാസായി പിന്നെ പ്ലസ് ടു എങ്ങനെയോ എഴുതിയെടുത്തു..
ഡിഗ്രിക്ക് ചേരണം എന്ന് മോഹമുണ്ടായിരുന്നു എങ്കിലും പിന്നീട് പഠിക്കാൻ ഭയമായിരുന്നു. അതുവരെ തട്ടിമുട്ടി ജയിച്ചത് പോലെ ഇനിയും പറ്റുമോ എന്ന്..
അതുകൊണ്ടുതന്നെയാണ് ഒരു പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സിന് ചേർന്നത് അത് മുഴുവൻ ആക്കുന്നതിന് മുമ്പായിരുന്നു സിദ്ധാർത്ഥേട്ടന്റെ കല്യാണാലോചന വന്നതും ആ വിവാഹം നടത്തിയതും ..
അവർ ചോദിച്ച സ്ത്രീധനം കൊടുക്കാൻ വേണ്ടി അച്ഛൻ ധാരാളം ബുദ്ധിമുട്ടി… എനിക്ക് താഴെ ഒരു അനിയൻ ആയിരുന്നതുകൊണ്ട് അവന്റെ കാര്യം നോക്കേണ്ടല്ലോ എന്ന് കരുതി വീട് വരെ പണയപ്പെടുത്തിയാണ് സ്വർണവും സിദ്ധാർത്ഥേട്ടന് വേണ്ട കാറും എല്ലാം വാങ്ങി നൽകിയത്..
ഇവിടെ എത്തിയപ്പോഴാണ് മനസ്സിലായത് ഒരു ക്ഷണിക്കപ്പെടാത്ത അതിഥി മാത്രമായിരുന്നു താനെന്ന് ഞങ്ങളുടെ കല്യാണത്തിന്റെ അന്ന് തന്നെയായിരുന്നു അനിയൻ സന്തോഷിന്റെ വിവാഹവും
കഴുത്തു നിറയെ സ്വർണ്ണവുമായി കയറിവന്ന ആ മരുമകളുടെ അയൽവക്കത്ത് പോലും നിൽക്കാനുള്ള യോഗ്യത തനിക്കില്ല എന്ന് പലപ്പോഴും പറയാതെ പറഞ്ഞിരുന്നു അമ്മ.
സന്തോഷ് ദുബായിലാണ് ആദ്യത്തെ രണ്ടുമാസത്തെ ലീവ് കഴിഞ്ഞപ്പോൾ അയാൾ തിരിച്ചു പോയി..
പിന്നീട് രമ്യയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് സിദ്ധാർത്ഥേട്ടനാണ് രാവിലെ ജോലിക്ക് പോകുമ്പോൾ ചിലപ്പോൾ അവർ ഒരുമിച്ചാണ് പോകാറ് രമ്യക്ക് സ്കൂട്ടി ഉണ്ട് എങ്കിലും സിദ്ധാർത്ഥന്റെ കൂടെ കാറിൽ പോകാറാണ് പതിവ്…
ഒരു ദിവസം അച്ഛന് വയ്യ എന്ന് പറഞ്ഞ് അവിടെ എന്റെ വീട്ടിൽ നിന്ന് വിളിച്ചിരുന്നു. അങ്ങനെയാണ് ഞാൻ വീട്ടിലേക്ക് പുറപ്പെട്ടത്, ചേട്ടനെ വിളിച്ച് സമ്മതം ചോദിക്കാൻ നോക്കിയപ്പോൾ കിട്ടിയില്ല അമ്മയോട് പറഞ്ഞപ്പോൾ അമ്മ പൊയ്ക്കോളാൻ പറഞ്ഞു സിദ്ധാർത്ഥേട്ടനോട് അമ്മ തന്നെ പറഞ്ഞോളാം എന്ന് പറഞ്ഞു..
അവിടെ എത്തിയപ്പോൾ ഒരു ഭയം ഇനി പറയാതെ പോന്നതിന് വല്ല പ്രശ്നവും ആകുമോ എന്ന് അങ്ങനെയാണ് വീട്ടിൽ നിന്ന് സിദ്ധാർത്ഥനെ വിളിച്ചത് അച്ഛനും അമ്മയും അരികിൽ തന്നെ ഉണ്ടായിരുന്നു.
നിനക്ക് തോന്നുമ്പോൾ ഇറങ്ങിപ്പോകാൻ ഇത് സത്രാണോഡി എന്നൊരു അലർച്ചയായിരുന്നു ഫോൺ എടുത്തപ്പോൾ തന്നെ…
അറിയാതെ കയ്യിൽ നിന്ന് സ്പീക്കർ ഓൺ ആയിരുന്നു അതുകൊണ്ട് തന്നെ എല്ലാവരും കേട്ടു..
അച്ഛന് ചെറിയൊരു നെഞ്ചുവേദന മാത്രമേയുള്ളൂ മോള് തിരിച്ചുപോയി എന്ന് പറഞ്ഞ ആ രാത്രി തന്നെ അടുത്തുള്ള ഒരു ചേട്ടന്റെ ഓട്ടോ വിളിച്ച് അച്ഛൻ അനിയനെയും കൂട്ടി എന്നെ വീട്ടിലേക്ക് വിട്ടു..
സിദ്ധാർത്ഥേട്ടൻ എന്നോട് ദേഷ്യപ്പെടുന്നത് കണ്ടിട്ടാണ് അവർ അങ്ങനെ ചെയ്തത് കുറെ പറഞ്ഞു നോക്കിയെങ്കിലും ഒരു രക്ഷയും ഉണ്ടായില്ല എന്നെ നിർബന്ധിച്ചു തന്നെ അങ്ങോട്ടേക്ക് വിട്ടു അവിടെ ചെന്ന് വാതിലിൽ മുട്ടിയപ്പോൾ അമ്മയാണ് വാതിൽ തുറന്നു തന്നത്.
രണ്ടുദിവസം നിന്നിട്ട് വരാം എന്ന് പറഞ്ഞു പോയ ആൾ അപ്പോൾ തന്നെ തിരിച്ചുവന്നത് കണ്ട് അമ്മ ഒന്ന് അന്താളിച്ചു സിദ്ധാർത്ഥേട്ടൻ ചീത്ത പറഞ്ഞ കാര്യം പറഞ്ഞപ്പോൾ പിന്നെ അമ്മ ഒന്നും മിണ്ടിയില്ല ഞാൻ നേരെ റൂമിലേക്ക് ചെന്നു…
ചേട്ടൻ വന്നിട്ടുണ്ട് എന്ന് അമ്മ പറഞ്ഞു റൂമിൽ ഉണ്ടാകും എന്ന് കരുതി ഭയത്തോടെയാണ് ഞാൻ അങ്ങോട്ടേക്ക് കയറിച്ചെന്നത് പക്ഷേ റൂമിൽ ആരും ഉണ്ടായിരുന്നില്ല പകരം രമ്യയുടെ റൂമിൽ നിന്ന് അടക്കിപ്പിടിച്ച സംസാരവും ചിരിയും കേട്ടു..
എന്തോ എന്റെ ഉള്ളിൽ വല്ലാത്തൊരു ഭയം.. ഞാൻ എന്തോ ഒരു ഉൾപ്രേരണ കൊണ്ട് രമ്യയുടെ റൂമിന്റെ വാതിൽ തള്ളി തുറന്നു..
ആരുമില്ലല്ലോ എന്ന് കരുതി കുറ്റി പോലും ഇട്ടിട്ടുണ്ടായിരുന്നില്ല…അവിടുത്തെ കാഴ്ച കണ്ട ഞാൻ ആകെ ഞെട്ടിപ്പോയി..
സ്വന്തം അനിയന്റെ ഭാര്യയുടെ കൂടെ കിടക്കുന്ന ചേട്ടൻ, അതും പൂർണ നഗ്നനായി!!
രണ്ടുപേരും എന്നെ കണ്ട് ഞെട്ടി നിൽക്കുകയാണ് പെട്ടെന്ന് തന്നെ ഫോൺ എടുത്തു അത് റെക്കോർഡ് ചെയ്തു അവർ എന്റെ അരികിലേക്ക് നടന്നു വന്നു അയാൾ എന്റെ ഫോൺ പിടിച്ചു വാങ്ങാൻ നോക്കി പക്ഷേ അയാളെ ഞാൻ പിടിച്ചു തള്ളി താഴത്തേക്ക് ഓടി…
എന്റെ അനിയൻ പോകാൻ നിൽക്കുന്നതെ ഉണ്ടായിരുന്നുള്ളൂ നീ നിൽക്ക് ഞാൻ ചേട്ടനെ വിളിച്ചിട്ട് വരാം എന്ന് പറഞ്ഞ് കേറി വന്നതാണ്.
അവനോട് പോകാമെന്ന് മാത്രം പറഞ്ഞു അമ്മ എന്താടി എന്ന് ചോദിച്ച എന്റെ പുറകെ വന്നു മുകളിൽ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് എന്ന് അമ്മയും ഊഹിച്ചു..
“”” നിങ്ങളുടെ മക്കൾക്ക് രണ്ടുപേർക്കും കൂടി അവൾ ഒരുത്തി മതി എന്റെ ആവശ്യം ഇവിടെയില്ല!!””
എന്നും പറഞ്ഞ് അനിയനെയും കൂട്ടി ഞാനാ പടി ഇറങ്ങി. വീട്ടിൽ ചെന്ന് കയ്യിലുള്ള വീഡിയോ അച്ഛനും അമ്മയ്ക്കും കാണിച്ചുകൊടുത്തു..
എന്റെ അവിടുത്തെ അവസ്ഥ ഏകദേശം അവർക്ക് അന്നേരം മനസ്സിലായി ഇതുവരെ അവിടെ ഉണ്ടായതെല്ലാം സ്വയം സഹിച്ച് ജീവിച്ചു പോരുകയായിരുന്നു…
ഇനി അവിടെ നിൽക്കണ്ട എന്റെ മോള് ഞങ്ങൾക്ക് ഒരു ഭാരം ഒന്നുമല്ല നല്ല ഇടത്തേക്ക് കല്യാണം കഴിച്ചു വിട്ടിട്ടുണ്ടെങ്കിൽ നല്ല രീതിക്ക് ജീവിക്കുമെന്ന് കരുതിയ ഞങ്ങളാണ് വിഡ്ഢികൾ എന്ന് അച്ഛൻ പറഞ്ഞു…
ഡിവോഴ്സ് പെറ്റീഷൻ കൊടുത്തു സ്ത്രീധനമായി അവർ കാശും കാറും എല്ലാം ആവശ്യപ്പെട്ടതിന്റെ തെളിവുകൾ അച്ഛന്റെ കയ്യിൽ ഉണ്ടായിരുന്നു…
ബ്രോക്കർ അയച്ച വോയിസ് ക്ലിപ്പിംഗ്..
പിന്നെ അയാളുടെ അമ്മയുടെയും അച്ഛനെയും എല്ലാം റെക്കോർഡഡ് കോൾസ്..
അതെല്ലാം കൊടുത്ത് കേസ് അയാളുടെ പേരിൽ ഫയൽ ചെയ്തു…
അവരോട് ഒരു വലിയ തുക ഞങ്ങൾക്ക് നഷ്ടപരിഹാരമായി തരാൻ കോടതി വിധിച്ചു അത് കൂടി ആയപ്പോൾ, ഇനി
എനിക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല ഒരുമിച്ച് സന്തോഷപൂർണ്ണമായി ജീവിക്കാം എന്നെല്ലാം പറഞ്ഞ് അവർ സമാധാന ചർച്ചയ്ക്കായി വന്നിരുന്നു പക്ഷേ എനിക്ക് അതൊന്നും സ്വീകാര്യമായില്ല..
ഇനി അയാളെ ഭർത്താവിന്റെ സ്ഥാനത്ത് കാണാൻ ഞാൻ ഒരുക്കമല്ലായിരുന്നു..കിട്ടിയ പണം കൊണ്ട് ആദ്യം തന്നെ ചെയ്തത് വീടിന്റെ ആധാരം തിരിച്ചെടുക്കുകയായിരുന്നു..
അമ്മയുടെ കൂടെ നിന്ന് അത്യാവശ്യം തയ്യൽ അറിയാമായിരുന്നു എനിക്കും അതുകൊണ്ട് പുതിയൊരു തയ്യൽ മെഷീൻ വാങ്ങി ഞാനും അമ്മയും കൂടി ഒരു ചെറിയ യൂണിറ്റ് തുടങ്ങി.
ആദ്യമൊന്നും വലിയ മെച്ചം ഉണ്ടായിരുന്നില്ല സാവധാനം ഓരോ ഓർഡറുകൾ വരാൻ തുടങ്ങി..
അനിയനും കൂടി നല്ലൊരു ജോലി കിട്ടിയപ്പോൾ ജീവിതനിലവാരം ഒരുപാട് മെച്ചപ്പെട്ടു ഞങ്ങളുടെ ചെറിയ വീട് പൊളിച്ച് പുതുക്കി നല്ലൊരു വീട് പണിതു..
സന്തോഷ് എല്ലാം അറിഞ്ഞ് രമ്യയെ ഒഴിവാക്കി അതോടെ രമ്യയുടെ വീട്ടുകാർ സിദ്ധാർത്ഥേട്ടനുമായി പ്രശ്നത്തിലായി അയാൾക്ക് അവളെ സ്വീകരിക്കേണ്ടി വന്നു..
എന്നെപ്പോലെ സർവ്വംസഹയായി നിൽക്കുന്നവൾ ആയിരുന്നില്ല രമ്യ അതുകൊണ്ടുതന്നെ അവരുടെ കുടുംബജീവിതം വെറും പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു ഇപ്പോൾ രണ്ടുപേരും രണ്ടിടത്താണ് സന്തോഷ് വേറെ വിവാഹവും കഴിച്ചു…
ഒരിക്കൽ അയാൾ എന്നെ കാണാൻ വന്നിരുന്നു. എല്ലാം മറന്നു തിരികെ ചെല്ലണം എന്ന് പറഞ്ഞ്..
ചിരിയോടെ ഇനി എന്റെ ജീവിതത്തിൽ നിങ്ങൾ എന്നൊരു അധ്യായം ഉണ്ടാവില്ല എന്ന് ഉറപ്പിച്ചു തന്നെ പറഞ്ഞു..
അപ്പം അയാളെക്കാൾ യോഗ്യനായ ഒരാളുമായി എന്റെ വിവാഹവും നടന്നു..
അത്യാവശ്യം നല്ലൊരു ടെക്സ്റ്റൈൽസ് ഇപ്പോൾ ഞങ്ങളുടെ പേരിൽ ഉണ്ട്..
ഇന്ന് തല ഉയർത്തിപ്പിടിച്ച് നടക്കുന്നുണ്ട്…
നടന്നത് എല്ലാം നല്ലതിന് എന്നൊരു തോന്നലാണ് ഇപ്പോൾ… അന്നങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഇപ്പോഴും അയാളുടെ അടുക്കളയിൽ അയാൾക്ക് അടിമപ്പണിയും ചെയ്തു ഞാൻ ആ വീട്ടിൽ ഒതുങ്ങി തീർന്നേനെ..