(രചന: നിമ)
“” ഇത് സജീഷിന്റെ വീടല്ലേ?? “”എന്നും ചോദിച്ചുകൊണ്ട് ഒരു പെണ്ണ് മുറ്റത്തുനിൽക്കുന്നത് കണ്ടിട്ടാണ് വത്സല പുറത്തേക്കുവന്നത് അതെ എന്ന് പറഞ്ഞതും കയ്യിലിരിക്കുന്ന ബാഗും കൊണ്ട് അവൾ അകത്തേക്ക് കയറിയിരുന്നു. ഇതെന്ത് കൂത്ത് എന്ന മറ്റൊരു വത്സല ആ പെണ്ണിനെ തന്നെ നോക്കി.
“” ഞാനും സജീഷും കൂടി സ്നേഹത്തിലാണ് അവൻ പറഞ്ഞിട്ട് വീട് വിട്ടു വരുന്ന വഴിയാണ്!!”
അത് കേട്ടതും വത്സലയ്ക്ക് തല ചുറ്റുന്നത് പോലെ തോന്നി വീഴാതിരിക്കാൻ അവർ അവിടെ കിടന്ന സോഫയിലേക്ക് ഒന്ന് അള്ളിപ്പിടിച്ചു..
ആ പെണ്ണിനെ കണ്ടാൽ തന്നെ അറിയാം നല്ല പ്രായമുണ്ട്…
തന്നെയുമല്ല സജീഷിന് ഇപ്പോൾ ഒരു കല്യാണം പറഞ്ഞു വച്ചിരിക്കുന്നത് ഏകദേശം ശരിയായ മട്ടാണ് അവനും ആ കാര്യത്തിൽ വളരെ സന്തോഷവാനാണ് പിന്നെ ഇതിനിടയിൽ ഇങ്ങനെയൊരു ട്വിസ്റ്റ് ഒരിക്കലും പ്രതീക്ഷിച്ചില്ല അവർക്ക് എന്തുവേണമെന്ന് പോലും അറിയില്ലായിരുന്നു വേഗം ഫോണെടുത്ത് ആങ്ങളയെ വിളിച്ചുവരുത്തി.
അവരുടെ വീട്ടിൽ നിന്ന് അല്പം ദൂരം ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ ഒരു പത്തിരുപത് മിനിറ്റ് കഴിഞ്ഞപ്പോൾ വത്സലയുടെ ചേട്ടൻ അങ്ങോട്ടേക്ക് എത്തി..
“”” എന്താടി വത്സലേ എന്താ പ്രശ്നം എന്നും ചോദിച്ച്..””” എനിക്കൊന്നും അറിയാൻ പാടില്ല ചേട്ടാ ഈ സ്ത്രീ ഇവിടേക്ക് കയറി വന്നു കുറച്ചു മുമ്പ്…
ചോദിച്ചപ്പോൾ പറഞ്ഞത് സജീഷ് ഇവരുമായി പ്രണയത്തിലാണ് അതുകൊണ്ട് ഇനി ഇവിടെ കേറി താമസിക്കാൻ പോകുകയാണ് എന്നെല്ലാമാണ് അവനെ ഞാൻ കുറെ വിളിച്ചു നോക്കി വിളിച്ചിട്ട് കിട്ടുന്നില്ല”””
അത് കേട്ടതും വത്സലയുടെ പേപ്പർ അവളെ ഒന്ന് തറപ്പിച്ചു നോക്കി ആ പെണ്ണിന് യാതൊരു കൂസലും ഇല്ലാതെ അവിടെ തന്നെ നിൽക്കുകയായിരുന്നു.
“” ഏതാടി നീ എന്റെ ധൈര്യത്തില ഇങ്ങോട്ട് കയറിവന്നത് മര്യാദയ്ക്ക് ഇറങ്ങിപ്പോയിക്കൊ പ്രേമം തേങ്ങാക്കൊല എന്നെല്ലാം പറഞ്ഞ് ഇങ്ങോട്ട് കയറി വന്നാൽ ഇവിടെയുള്ളവരുടെ തനിക്കൊണം നീ കാണും!!”””
അവൾ ഭയപ്പെട്ട് ഇറങ്ങിപ്പോകും എന്ന് കരുതിയവർക്ക് തെറ്റി യാതൊരു കൂസലും ഇല്ലായിരുന്നു അവളുടെ മുഖത്ത്.
“”” അതെ അമ്മാവോ ഞാൻ അവൻ പ്രേമിക്കുന്ന പെണ്ണാണ്!!!! മനസ്സിലായില്ലേ ഞങ്ങൾ തമ്മിൽ പ്രണയത്തിലാണ്!!:ഇവിടെ കയറി ഞാൻ താമസിക്കും എന്ന് പറഞ്ഞാൽ ഇവിടെ കേറി പൊറുത്തിരിക്കും.
അത് അവനോടും പറഞ്ഞിട്ടുണ്ട് അന്നേരം ഫോണും കട്ട് ചെയ്ത് മുങ്ങിയതാണ്!!! എന്റെ വീടും കെട്ടിയവനെ വരെ ഉപേക്ഷിച്ചിട്ട് വരുന്നതാണ് ഞാൻ… ഇവിടെ ഒരു പ്രശ്നം ഉണ്ടാക്കണ്ടങ്കിൽ കിളവൻ പോകാൻ നോക്ക്!!”””
അത് കേട്ടതും ശശി വത്സലേയും വിളിച്ച് അകത്തേക്ക് പോയി..
“” നീ കേട്ടല്ലോ ഏതോ ഒരുത്തന്റെ ഭാര്യയെയാണ് മകൻ ചാടിച്ച് കൊണ്ടുവന്നിരിക്കുന്നത് ഇനി
എന്താണെന്ന് വച്ച നിങ്ങൾ ആയിക്കോ!!! ഞാൻ പോവാണ് വെറുതെ ഇതിന്റെ പുറകെ നടന്നു പുലിവാലു പിടിക്കാൻ എനിക്ക് വയ്യ ഇതിപ്പോ മൊത്തത്തിൽ പോലീസ് കേസ് ആവും എന്നാണ് തോന്നുന്നത്!!!””
അത് കേട്ടതും വത്സലക്ക് ഭയമായി അവർ സ്വന്തം ചേട്ടനെ അനുനയിപ്പിക്കാൻ ശ്രമിച്ചു എങ്കിലും അയാൾ അതൊന്നും കേൾക്കാൻ പോലും കൂട്ടാക്കാതെ അവിടെ നിന്ന് ഇറങ്ങിപ്പോയി…
വർക്ക് ഷോപ്പിൽ ഇരുന്ന് ഉച്ചഭക്ഷണവും കഴിഞ്ഞ് കിടന്ന് ഉറങ്ങുകയായിരുന്നു സജീഷ് പെട്ടന്ന് ആണ് വീടിനു തൊട്ടടുത്തുള്ള വീട്ടിലെ ആഷിഫ് അവനെയും തേടി ഓടിവരുന്നത് ആഷിഫിനെ കണ്ടതും ഉള്ളു കാളി..
അമ്മയ്ക്ക് എന്തെങ്കിലും പറ്റി കാണുമോ എന്നോർത്ത് വേഗം അവന്റെ അരികിലേക്ക് ഓടിച്ചെന്നു..അവൻ കാര്യം പറഞ്ഞു ഏതോ ഒരു പെണ്ണ് ചേട്ടനെയും തിരക്കി വീട്ടിൽ വന്നിട്ടുണ്ട് എന്ന് ആസിഫ് അത് പറഞ്ഞപ്പോഴേ ഏകദേശം അത് ആരാണെന്ന് മനസ്സിലായിരുന്നു സജീഷിന്.
ഒരിക്കലും അവൾ വീട് വരെ എത്തും എന്ന് കരുതിയില്ല ഫോൺ ഓഫ് ചെയ്തു അവളുടെ കോളുകൾ എടുക്കാതിരുന്നപ്പോൾ ശല്യം തീർന്നു എന്നാണ് കരുതിയത്
പക്ഷേ ഇതുപോലെ വീട്ടിലേക്ക് കയറി വരും എന്ന് കരുതിയില്ല അവന് എന്തുവേണമെന്ന് പോലും അറിയില്ലായിരുന്നു ഇപ്പോൾ തന്നെ ഒരു കല്യാണ ആലോചന ശരിയായി നിൽക്കുന്നുണ്ട് വർക്ക്ഷോപ്പ്
ജോലിക്കാരനാണ് എന്ന് പറഞ്ഞപ്പോൾ ഒരു പെണ്ണുങ്ങൾക്കും തന്നെ വേണ്ടായിരുന്നു എങ്ങനെയൊക്കെയോ ഒരു നല്ല കുട്ടിയെ ഇപ്പോഴാണ് ഒന്ന് ശരിയായത് അതും ആ കുട്ടിക്ക് തന്നെ കണ്ട് ഇഷ്ടമായതിന്റെ ഒറ്റപേരിൽ.
ആകെ തകർന്ന് അവൻ ആ വർക്ക്ഷോപ്പിൽ ഉള്ള ബെഞ്ചിലേക്ക് ഇരുന്നു..
നാലഞ്ചു മാസം മുമ്പാണ് കൂട്ടുകാരൻ പ്രദീപ്, ഒരു പെണ്ണിന്റെ നമ്പർ വേണോ നീ വിളിച്ചു നോക്ക്!! എന്നും പറഞ്ഞ് ഒരു നമ്പർ തന്നത് കുറച്ച് അകലെയുള്ള വീട്ടിലേതായിരുന്നു തന്നെക്കാൾ പ്രായക്കൂടുതലുള്ള ഒരുവൾ..
തന്റെ ഫോണിൽ നിന്ന് പ്രദീപ് വിളിച്ചു പരിചയപ്പെടുത്തിത്തന്നു. അവളുടെ കൊഞ്ചിക്കുഴുള്ള വർത്തമാനം കേട്ടതും എന്തോ ഒരു താല്പര്യം തോന്നി..
പ്രദീപ് ഇടയ്ക്കൊക്കെ വിളിക്കാറുണ്ട് എന്ന് പറഞ്ഞു..
വർക്ഷോപ്പിൽ എപ്പോഴെങ്കിലും ഒരു പണി കിട്ടിയാൽ ആയി ബാക്കിയുള്ള സമയം മുഴുവൻ വിരസതയാണ് അതിൽ നിന്ന് രക്ഷപ്പെടാനാണ് പിന്നെ ഇടയ്ക്ക് അവളെ വിളിക്കാൻ തുടങ്ങിയത്…
ആദ്യം വിളിച്ച് സംസാരിക്കാൻ തുടങ്ങി പിന്നീട് അത് വീഡിയോ കോളുകൾ ആയി..
ഇറുകിപ്പിടിച്ച നൈറ്റിയും ബ്ലൗസും എല്ലാം ഇട്ടു വന്ന് അവൾ കൊതിപ്പിച്ചു കൊണ്ടേയിരുന്നു.
സംസാരങ്ങൾ വഴിമാറി… എപ്പോഴും അവളുടെ ഉടലഴകിനെ വർണ്ണിക്കാൻ തുടങ്ങി അവൾ എനിക്കായി അവളുടെ നഗ്നത പ്രദർശിപ്പിച്ചു..
കൊഞ്ചിക്കുഴഞ്ഞ സംസാരവും അവളുടെ ഉടലിന്റെ മാതകത്വവും ശരിക്കും ആസ്വദിച്ചു.. അന്നേരം എപ്പോഴോ പറഞ്ഞതാണ്, എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് എന്ന് അവൾ അപ്പോൾ തന്നെ ചോദിക്കുകയും ചെയ്തു ഞാൻ ഇറങ്ങിവന്നാൽ എന്നെ സ്വീകരിക്കുമോ
എന്ന്?? ആ ഒരു അവസ്ഥയിൽ വെറുതെ പറഞ്ഞതാണ് സ്വീകരിച്ചോളാം എന്ന് ഇതുപോലെ ഇറങ്ങിവരും എന്ന് കരുതിയില്ല അവൾക്ക് പലരെയും വിളിക്കുന്ന കൂട്ടത്തിൽ ഒരാളാണ് ഞാൻ എന്നറിയാം..
പിന്നെ അത് പറഞ്ഞ് തുടങ്ങി…
ഞാൻ ഇറങ്ങി വരട്ടെ നിനക്ക് എന്നെ ഇഷ്ടമല്ലേ എന്നൊക്കെ.
അവളുടെ ഭർത്താവിന് സെക്സിനോട് ഒന്നും വലിയ താല്പര്യമില്ലത്രെ.. അവൾക്കാണെങ്കിൽ ഒടുക്കത്തെ താൽപര്യവും അതുകൊണ്ട് ഈ പൊട്ടന്റെ കൂടെ ജീവിതം തുലയ്ക്കാൻ വയ്യ ഞാൻ നിന്റെ കൂടെ ഇറങ്ങി വരികയാണ് എന്ന് പറഞ്ഞു എനിക്ക് സംഗതി പന്തിയല്ല
എന്ന് തോന്നിയിരുന്നു മുൻപ് തന്നെ അതുകൊണ്ട് ഞാൻ വലിയ സംസാരം അവസാനിപ്പിച്ചു. അവളുടെ നമ്പർ ബ്ലോക്ക് ചെയ്തു പിന്നെ വിളിച്ചാൽ എടുക്കാതെയായി.
ഏകദേശം പ്രശ്നങ്ങൾ എല്ലാം ഒന്ന് ഒതുങ്ങി എന്ന് കരുതി ഇരിക്കുമ്പോഴാണ് അവളുടെ വീട്ടിലേക്കുള്ള വരവ്.
എന്തായാലും പോയേ പറ്റൂ എന്നറിയാം അല്ലെങ്കിൽ ഇത് നാട്ടിൽ മൊത്തം അറിഞ്ഞ് ആകെ നാണക്കേടാകും വീട്ടിലേക്ക് ഞാൻ ചെന്നു. അമ്മ ആരോടും പറഞ്ഞിട്ടില്ല എന്ന് തോന്നുന്നു അവിടെ മറ്റാരെയും കണ്ടില്ല… അവൾ എന്റെ
മുറിയിൽ കയറി പൊറുതി തുടങ്ങിയിരിക്കുന്നു.. എല്ലാം കൂടെ വലിച്ചിട്ട് അടിച്ചു ഓടിക്കാൻ ആണ് തോന്നിയത് എന്റെ ഭാഗത്തും തെറ്റുണ്ടല്ലോ എന്നോർത്തപ്പോൾ സ്വയം നിയന്ത്രിച്ചു
അവളോട് ഞാൻ നയത്തിൽ പറഞ്ഞ മനസ്സിലാക്കി അവളെ എനിക്ക് സ്വീകരിക്കാൻ കഴിയില്ല വീട്ടിലേക്ക് മടങ്ങി പോകണം എന്ന് അവൾ പൊട്ടിത്തെറിക്കുകയാണ് ചെയ്തത് പെട്ടെന്നാണ് പുറത്ത് വലിയ ബഹളം കേട്ടത് അവളുടെ ഭർത്താവും വീട്ടുകാരും അവളെ കൊണ്ടുപോകാൻ എത്തിയിരിക്കുകയാണ്.
അവർ അവളെ വലിച്ചിറക്കി കൊണ്ടുപോകാൻ നോക്കി. സമാധാനത്തോടെ ഞാനത് നോക്കി നിന്നു പ്രതികരിക്കാതെ പക്ഷേ ആ മാരണം എന്ത് തന്നെയായാലും പോകാൻ തയ്യാറായിരുന്നില്ല അവൾക്ക് എന്റെ കൂടെ ജീവിക്കണമത്രേ..
എനിക്ക് ഇവളെ വേണ്ട എന്ന് പറഞ്ഞപ്പോഴേക്ക് ഞാൻ അയച്ച മെസ്സേജ് എന്റെ വോയിസ് ക്ലിപ്പിംഗ് എല്ലാം അവൾ എല്ലാവർക്കും മുൻപിൽ കാണിച്ചുകൊടുത്തു. എന്റെ അമ്മ അതെല്ലാം കേട്ട് ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് അവിടെ തന്നെ മരിച്ചു വീണാൽ മതി എന്ന് തോന്നിപ്പോയി.
പിന്നെ എനിക്കൊന്നും നോക്കാൻ ഉണ്ടായിരുന്നില്ല എവിടെ നിന്ന് ഇറങ്ങിപ്പോയി എങ്കിൽ അടിച്ചിറക്കും എന്ന് പറഞ്ഞ് ഞാൻ അവിടെ കിടന്ന ഒരു കമ്പിയും എടുത്ത് അവളുടെ നേർക്ക് ചെന്നു. അവൾ പേടിച്ചു പോയെന്ന് തോന്നുന്നു പിന്നെ മെല്ലെ ഒതുങ്ങി അവസാനം വീട്ടുകാരുടെ കൂടെ പൊയ്ക്കോളാം എന്ന് പറഞ്ഞു..
അവർ പോയിക്കഴിഞ്ഞതും അമ്മയുടെ സാധനങ്ങൾ എല്ലാം എടുത്ത് അവിടെ നിന്ന് ഇറങ്ങി ഞാൻ എത്ര പറഞ്ഞില്ല സ്വന്തം ആങ്ങളയുടെ വീട്ടിലേക്ക് പോയി..
അപ്പോഴേക്കും എല്ലാം നാട്ടിൽ പാട്ടായിരുന്നു ഉറപ്പിച്ചുവച്ച കല്യാണം അവർ വേണ്ട എന്ന് വിളിച്ചു പറഞ്ഞു…
അശ്വതിയുടെ നമ്പറിലേക്ക് ഞാൻ വിളിച്ചു എങ്കിലും അവൾ എന്നോട് സംസാരിക്കാൻ തയ്യാറായില്ല..
ഞാൻ ചെയ്ത തെറ്റിന് അങ്ങനെ വലിയൊരു ശിക്ഷ തന്നെ കിട്ടി ഒടുവിൽ അശ്വതിയെ നേരിട്ട് കാണാൻ തീരുമാനിച്ചു അവളുടെ കോളേജിൽ പോകുന്ന വഴിയിൽ കാത്തു നിന്നു അവളെ കണ്ടതും അവളുടെ കാല് പിടിച്ച് ഞാൻ മാപ്പ് പറഞ്ഞു. ചെയ്ത തെറ്റുകൾ എല്ലാം ഏറ്റു പറഞ്ഞു.
ഒന്നും മിണ്ടിയില്ല അവൾ എല്ലാം കേൾക്കുകയല്ലാതെ എനിക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു ഒടുവിൽ അവളുടെ വീട്ടിൽ നിന്ന് ആളുകൾ വന്ന് പറഞ്ഞു അവൾ വീണ്ടും ഈ വിവാഹം തന്നെ മതി എന്ന് പറഞ്ഞു വാശി പിടിച്ചു..
ഇതുതന്നെ മതി എന്നാണ് അവളുടെ തീരുമാനം എങ്കിൽ കല്യാണം നടത്തി തരാം ഇപ്പോൾ അവർ അവരുടെ കടമ തീർക്കുകയാണ് അവളുമായി ഇനി യാതൊരു ബന്ധവുമില്ല എന്ന് അവർ
അറത്ത് മുറിച്ച് പറഞ്ഞു… എനിക്ക് വേണ്ടി അവൾ ചെയ്ത ത്യാഗം!! എല്ലാം അറിഞ്ഞും അവരുടെ വീട്ടുകാർ ഉപേക്ഷിക്കും എന്നറിഞ്ഞും എന്നെ വിവാഹം കഴിക്കാൻ തയ്യാറായിഎന്റെ കണ്ണുകൾ നിറഞ്ഞു വന്നു..
വിവാഹം കഴിഞ്ഞ് അവളെയും അമ്മയെയും ഞാൻ പൊന്നുപോലെ നോക്കി അവരുടെ കണ്ണ് നിറയാൻ പോലും ഇടവരുത്താതെ..
അതായിരുന്നു എനിക്ക് ചെയ്യാൻ ഉണ്ടായിരുന്നു ഏക പ്രായശ്ചിത്തം ഇപ്പോൾ നല്ലൊരു ജീവിതം ജീവിച്ചു തീർക്കുകയാണ് ഞങ്ങൾ..
അവളെ അകറ്റിനിർത്തിയ അവളുടെ വീട്ടുകാർക്ക് അവൾ ഗർഭിണിയാണ് എന്നറിഞ്ഞപ്പോൾ പിന്നെ അവളെ ചേർത്തുപിടിക്കാതിരിക്കാൻ ആയില്ല എനിക്കറിയാം യഥാർത്ഥ ജീവിതം എന്താണെന്ന് ഇനി ഒരിക്കലും ഒരു വെറുതെ നേരംപോക്കിന് പോലും മറ്റൊരാളോട് അപമര്യാതയായി പെരുമാറില്ല..