(രചന: മെഹ്റിൻ)
കവലയിൽ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുകയാണ് വർഷ ,, സമയം 8 മണിയോടടുക്കുന്നു. എവിടെന്നാ ഈ അസമയത്ത്? കവലയിൽ കൂടി നിന്ന ചെറുപ്പക്കാർ വർഷയോട് ചോദിച്ചു…
വർഷ മറുപടി ഒന്നും പറയാതെ വേഗം വീട്ടിലേക്ക് നടന്നു … അച്ഛൻ മരിച്ചല്ലോ ചോതിക്കാനും പറയാനും ആരും ഇല്ലല്ലോ അപ്പോ പിന്നെ എന്തും ആവാം,,
ആരുടെ കൂടെ കറങ്ങി വന്നതാണാവോ ദൈവത്തിനറിയാ .. അവിടെ കൂടി നിന്നവർ വർഷ കേൾക്കാൻ പാകത്തിന് പറഞ്ഞു
അഞ്ചു മിനിറ്റ് നടക്കാനുണ്ട് വർഷയുടെ വീട്ടിലേക്ക് , പോകുന്ന വഴിയിലെല്ലാം അടുത്തടുത്ത് വീടുകൾ ഉള്ളത്കൊണ്ട് പേടിക്കാതെ വേഗം മുന്നോട്ട് നടന്നു … ചില വീടുകളിലുള്ളവരെല്ലാം വർഷയെ നോക്കുന്നുണ്ട് ,,
വീട്ടിലേക്ക് നടക്കുമ്പോഴും വർഷയുടെ മനസ്സ് നിറയെ ആ ചെറുപ്പക്കാർ പറഞ്ഞ കാര്യങ്ങളായിരുന്നു …
പതിനഞ്ചു ദിവസം മുൻപ് വരെ അച്ഛനും അമ്മയും അനിയനും അടങ്ങുന്ന സന്തുഷ്ട കുടുംബം ആയിരുന്നു വർഷയുടേത് ,,
വർഷ ഡിഗ്രി രണ്ടാം വർഷവും അനിയൻ വരുൺ എന്ന വിച്ചു ഏഴാം ക്ലാസ്സിലുമായിരുന്നു ,, പെട്ടെന്നായിരുന്നു കൂലിപ്പണിക്കാരനായ അച്ഛൻ പണിസ്ഥലത്തു നിന്ന് അറ്റാക്ക് വന്നു മരിച്ചത്
മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന അച്ഛന്റെ പെട്ടെന്നുള്ള മരണം ആ കുടുംബത്തെ വല്ലാതെ തളർത്തി …
അച്ഛൻ പണിത ചെറിയൊരു വീട് ഉണ്ട് എന്നല്ലാതെ മറ്റൊരു സമ്പാദ്യവും അവർക്കുണ്ടായിരുന്നില്ല , അന്നന്ന് കിട്ടുന്ന വരുമാനം വീട്ടിലെ ആവിശ്യത്തിനും മക്കളുടെ വിദ്യാഭ്യാസത്തിനും മാത്രം തികയുന്നുണ്ടായിരുന്നുള്ളു ….
അച്ഛൻ മരിച്ചു ആദ്യത്തെ ആഴ്ച്ച അടുത്ത വീട്ടുകാരും കുടുംബക്കാരൊക്കെ സഹായിച്ചു … പിന്നെ പിന്നെ അവർക്കൊക്കെ ഒരു ബാധ്യത ആയി തുടങ്ങി …
എന്തുചെയ്യണമെന്നറിയാതെ വർഷ അവളുടെ അടുത്ത സുഹൃത്തു അശ്വതിയെ വിളിച്ചു …
അവളുടെ അച്ഛൻ ടൗണിൽ ഒരു ടെക്സ്റ്റയ്ൽസ് ഷോപ്പ് ഉണ്ട് ,, അവിടെ എന്തെങ്കിലും ജോലി കിട്ടോ എന്നറിയാനായിരുന്നു അശ്വതിയെ വിളിച്ചത് …
വർഷയുടെ അവസ്ഥ മനസ്സിലാക്കി അശ്വതിയുടെ അച്ഛൻ അവൾക്ക് അവരുടെ ഷോപ്പിൽ ജോലി നൽകി …
പക്ഷെ അതിന്റെ പേരിൽ പഠനം ഒഴിവാക്കാൻ അവൾ ഒരുക്കമായിരുന്നില്ല ,, തന്റെ അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു മക്കൾ നല്ല വിദ്യാഭ്യാസം നേടണം എന്നുള്ളത് …
അത് മനസ്സിലാക്കിയ അശ്വതിയുടെ അച്ഛൻ അവൾക്ക് ഈവനിംഗ് ഡ്യൂട്ടി കൊടുത്തുഅച്ഛൻ മരിച്ചതിനു ശേഷം ഇന്നാണ് കോളേജിലേക്ക് പോയത്
കോളജിനു തൊട്ടടുത്ത് തന്നെയായിരുന്നു ഷോപ്പ് ,,, മൂന്നരക്ക് ക്ലാസ് കഴിഞ്ഞു നേരെ ജോലിക്ക് പോയി ,, ഏഴരക്കു ജോലി കഴിഞ്ഞു ഇറങ്ങി ,,
ഓരോന്ന് ആലോചിച്ചു വീട്ടിലെത്തിയതൊന്നും അവൾ അറിഞ്ഞില്ല …
വീട്ടിലെത്തിയതും വർഷയുടെ അനിയൻ അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു ,, അമ്മ ഇപ്പൊയും ഒരേ ഇരിപ്പാണ് ,, നിർബന്ധിച്ചു വല്ലതും കഴിച്ചാൽ ആയി …
വർഷ വന്ന് ഭക്ഷണമൊക്കെ ഉണ്ടാക്കി ,, വിച്ചുനേം അമ്മയേം നിർബന്ധിച്ചു കൊണ്ട് വന്നു ഭക്ഷണം കൊടുത്തു …
അമ്മ ഇനി ഇങ്ങനെ വിഷമിച്ചിരിക്കരുത് ,,, ഇതുവരെ നമുക്ക് അച്ഛനുണ്ടായിരുന്നു എല്ലാത്തിനും …
ഇനി അമ്മയാണ് ഞങ്ങൾക്ക് മുന്നോട്ട് ജീവിക്കാനുള്ള ധൈര്യം തരേണ്ടത് ,, ഞങ്ങൾക്ക് ഇനി അമ്മ മാത്രം ഒള്ളു ,, ആ അമ്മ തന്നെ ഇങ്ങനെ ആയാൽ എങ്ങനെ അതും പറഞ്ഞു വർഷ പൊട്ടി കരഞ്ഞു ,,കവലയിൽ നടന്നതെല്ലാം അമ്മയോട് പറഞ്ഞു
ഞാൻ എന്റെ വീട്ടിലും അച്ഛന്റെ വീട്ടിലുമൊന്ന് പോയി നോക്കാം അവരാരെങ്കിലും നമ്മളെ സഹായിച്ചാലോ ? അമ്മ ചോദിച്ചു ….
അതിന്റെ ആവിശ്യം ഇല്ല അമ്മെ ,, അവർക്ക് അറിയില്ലേ നമ്മുടെ ഇപ്പോഴത്തെ അവസ്ഥയും ബുദ്ധിമുട്ടും എന്നിട്ട് അവരാരെങ്കിലും തിരിഞ്ഞു നോക്കുന്നുണ്ടോ ..
ഇനി അമ്മ അവിടെ പോയി നാണം കെടാൻ നിൽക്കേണ്ട ,, തത്കാലം അമ്മ ഞങ്ങൾക്ക് ധൈര്യം തന്നു ഞങ്ങളുടെ കൂടെ നിന്നാൽ മാത്രം മതി അല്ലേടാ വിച്ചു
അതെ . എന്തിനും ഞാനുണ്ട് എന്റെ ചേച്ചിയുടെ കൂടെ ( വിച്ചു മറുപടി നൽകി )അടുത്ത ദിവസം വർഷ രാവിലെ എണീറ്റതും കണ്ടു അടുക്കളയിൽ തങ്ങൾക്കുള്ള ഭക്ഷണം ഉണ്ടാക്കുന്ന അമ്മയെ …
വർഷ അമ്മയുടെ പിന്നിൽ പോയി കെട്ടിപിടിച്ചൊരു ഉമ്മ കൊടുത്തു …വർഷയും വിച്ചും വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം അമ്മ അവരോടായി പറഞ്ഞു
നിങ്ങൾ തെറ്റ് ചെയ്യാത്തിടത്തോളം കാലം നിങ്ങൾ തല കുനിക്കേണ്ട കാര്യമില്ല ,, പ്രതികരിക്കേണ്ട സ്ഥലത്തു പ്രതികരിക്കുക…ധൈര്യമായിട്ട് മുന്നോട്ട് പോവുക അമ്മയുണ്ട് കൂടെ …
വർഷക്കു അത് തെല്ലൊന്നുമല്ല ആത്മവിശ്വാസമേകിയത് ,, വർഷ കോളേജിലേക്കും വിച്ചു സ്കൂളിലേക്കും പോയി .. ക്ലാസ് കഴിഞ്ഞു ജോലി സ്ഥലത്തെത്തി ഡ്യൂട്ടിചെയ്യുന്നതിനിടെ വർഷയെ മാനേജർ വിളിപ്പിച്ചു
വർഷ മാനേജരുടെ റൂമിലേക്ക് കനോക്ക് ചെയ്തു കയറിയതും കേട്ടുനിന്നെ ഞാൻ എത്ര തവണ വിളിച്ചു എന്നറിയോ … മിനിഞ്ഞാന്ന് പോയതാ ഞാൻ മെറ്റീരിയൽസ് എടുക്കാൻ ബാംഗ്ലൂരിലേക്ക്
അച്ചൻ മരിച്ച അന്ന് കണ്ടതാ അതിനു ശേഷം എത്ര ഞാൻ വിളിച്ചു …എനിക്ക് മനസ്സിലാക്കാൻ പറ്റും നിന്റെ അവസ്ഥ എന്ന് കരുതി സംസാരിക്കാതിരിക്കുന്നത് എന്തിനാ ..?
സോറി അഭിനവ് ഞാൻ ഇപ്പൊ ഫോൺ ഒന്നും ശ്രദ്ധിക്കാറില്ല മിക്കപ്പോഴും സ്വിച്ച്ചോഫായിരിക്കും എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ മാത്രേ ഓൺ ആകാറുള്ളു …
ഇതുവരെ അഭി ന്നു മാത്രം വിളിച്ചിരുന്ന തന്റെ പെണ്ണിന്റെ വായിന്ന് അഭിനവ് എന്ന് കേട്ടപ്പോൾ തന്നെ, അവനു ഒന്നും പറയാൻ പറ്റാതെ ആയി ..ഓഹ്ഹ് അപ്പൊ ഞാൻ നിനക്ക് ഇപ്പൊ ആവിഷ്യം ഉള്ള സബ്ജെക്ട് അല്ലല്ലെ … ?
എനിക്ക് കുറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് അഭിനവ് ,, എന്റെ അനിയനെ നല്ലതു പോലെ പഠിപ്പിക്കണം , അമ്മയെ നോക്കണം ,, കുറെ ഉത്തരവാദിത്യങ്ങളുണ്ട് അതിനിടയിൽ ഇതൊന്നും ശെരിയാവില്ല …
ഓഹോഹോ അപ്പൊ നിനക്കു അനിയനെ അമ്മയേം നോക്കണം നോക്കിക്കോ ,, പക്ഷെ ഒരു കാര്യം നീ മറന്നു നിനക്ക് അവരെ പോലെ , തന്നെ ആയിരുന്നു ഞാനും ,, ഇപ്പൊ പെട്ടെന്ന് ഇങ്ങനെ മാറാനുള്ള കാരണം എന്താണാവോ
ഞാൻ ഇപ്പൊ നിങ്ങളുടെ സ്ഥാപനത്തിലെ ജോലിക്കാരിയാണ് ,, എന്റെ നിസ്സഹായാവസ്ഥ കണ്ടിട്ടാണ് അശ്വതി പറഞ്ഞിട്ട് നിന്റെ അച്ഛൻ എനിയ്ക്കിവിടെ ജോലി തന്നത് ..
അങനെ ഉള്ള ഒരാളോട് നെറികേട് കാണിക്കാൻ എനിക്ക് പറ്റില്ല ,, ദയവു ചെയ്ത് എന്നെ നിർബന്ധിക്കരുത് ,, നിങ്ങളുടെ സ്റ്റാറ്റസിനനുസരിച്ചു ഒരു പെൺകുട്ടിയെ നോക്കു …
നിനക്ക് താല്പര്യമില്ലെങ്കി നീ നിർത്തി പൊയ്ക്കോ , എന്റെ സ്റ്റാറ്റസിന് ചേരുന്ന ആളെ നോക്കണോ വേണ്ടേ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം ,,
ഒന്നോർത്തോ നീ ഞാൻ ഒരു കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അത് നിന്നെ മാത്രം ആയിരിക്കും അത് ആര് എതിർത്താലും , അതിനു സാധിച്ചില്ലെങ്കിൽ ഒറ്റക്ക് ജീവിക്കാൻ എനിക്കറിയാം ,,
എന്തായാലും നിന്റെ ഇഷ്ടം പോലെ നടക്കട്ടെകാര്യങ്ങൾ ,, ഞാൻ ഇനി ശല്യം ചെയ്യാനായിട്ട് വരില്ല പൊയ്ക്കോ …
വർഷയുടെ ഉള്ളം നീറുന്നുണ്ടായിരുന്നു , ഫസ്റ്റ് ഇയറിൽ തുടങ്ങിയതായിരുന്നു അഭിയുമായുള്ള ബന്ധം ,, അന്ന് അഭി അതെ കോളേജിൽ പിജി അവസാന വർഷമായിരുന്നു ..
ഞങ്ങൾ ഒന്നിച്ചതിൽ അഭിയുടെ അനിയത്തി എന്റെ ബെസ്റ്റി അശ്വതി ആയിരുന്നു കൂടുതൽ സന്തോഷിച്ചത് ,, അവൾ ഇതറിയുമ്പോൾ …..
അന്നും അവൾ തിരിച്ചു പോവുന്ന സമയത്തു കവലയിലുള്ള ചെറുപ്പക്കാർ. വർഷയോട് മോശമായി പെരുമാറി …
ഇന്നും എന്തോ മീറ്റിംഗ് കഴിഞ്ഞുള്ള വരാവണല്ലോ മോളെ .. അവരിൽ ഒരുത്തൻ ചോദിച്ചു
അതേടോ മീറ്റിംഗ് കഴിഞ്ഞുള്ള വരവാണ് , മീറ്റിംഗിന് പോയാലെ ഞങ്ങളുടെ കുടുംബം പട്ടിണിയില്ലാതെ മുന്നോട്ട് പോവൊള്ളൂ ,, എന്ന് കരുതി ഇത് താൻ ഉദ്ദേശിക്കുന്ന മീറ്റിംഗ് അല്ല …
ജോലിയും കൂലിയും ഇല്ലാതെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാനായി മാത്രം ജനിച്ച നിങ്ങളോടൊന്നും അത് വിശദീകരിക്കേണ്ട കര്യമില്ല ,,
തനിക്കൊക്കെ അത്രക്ക് സംശയം ഉണ്ടെൻങ്കിൽ രാവിലെ ഞാൻ പോവുമ്പോ എന്റെ കൂടെ പോര് ഞാൻ എങ്ങോട്ടാണ് പോവുന്നത് ആരൊയൊക്കെയാണ് കാണുന്നത് എന്നൊക്കെ വന്നു നോക്ക് …
ആല്ല്ലാതെ ലേറ്റ് ആയി പോവുന്നുണ്ടെന്ന് കരുതി ഒരുമിച്ചിരുന്ന് കമന്റടിച്ചു വലിയ ആങ്ങള ചമയണ്ട … ഇനിയും ഇത് ആവർത്തിച്ചാൽ കേസ് കൊടുക്കാനും ഞാൻ മടിക്കില്ല …..
ദിവസങ്ങൾ കടന്നു പോയി വർഷയുടെ അന്നത്തെ മറുപടി കൊണ്ടോ അതോ സത്യം തിരിച്ചറിഞ്ഞതുകൊണ്ടോ,, പിന്നീട് അവർ വർഷയോട് മോശമായിട്ട് പെരുമാറിയിട്ടില്ല ….
വർഷ പ്രതീക്ഷിച്ചതു പോലെ അശ്വതി അഭിയുടെ കാര്യമൊന്നും ചോദിച്ചില്ല … ചേട്ടനെ കുറിച്ചുള്ള ടോപിക്സ് ഒന്നും പിന്നീട് അവരുടെ ഇടയിൽ വരാതെ ആയി .
ഒരു പക്ഷെ അഭിയേട്ടൻ പറഞ്ഞു കാണും ഒന്നും ചോദിക്കേണ്ടെന്ന് ഒരു കണക്കിന് അത് നന്നായി ,, അതിനു ശേഷം അഭിയേട്ടനെ കുറിച്ച് ഒരു അറിവും ഇല്ല ,, അശ്വതിയോട് ചോദിക്കാനുള്ള ധൈര്യവും ഇല്ലായിരുന്നു ….. മാസങ്ങളും വർഷങ്ങളും പിന്നെയും കടന്നു പോയി
വർഷ ഇപ്പൊ pg അവസാന വർഷമാണ് , ജോലിയും ക്ലാസും ഒരുമിച്ചു കൊണ്ട് പോവുന്നുണ്ട് ,, ഡിഗ്രി അവരുടെ കോളേജിൽ ഫസ്റ്റ് റാങ്കോട് കൂടി പാസ്സ് ആയതു കൊണ്ട് അവൾക്ക് അതെ കോളേജിൽ തന്നെ ഫീസില്ലാതെ പിജിക്കു അഡ്മിഷൻ കിട്ടി
വർഷയുടെ അനിയൻ പത്താം ക്ലാസ്സിൽ എത്തിയിരുന്നു വർഷയെ പോലെ അവനും പഠനത്തിൽ മിടുക്കനായിരുന്നു ..
ഒരു ദിവസം വർഷ കോളേജിൽ ഇരിക്കുന്ന സമയത്തു അമ്മയുടെ കാൾ വന്നു .. വിച്ചു കുറെ നേരമായി റൂമിൽ കയറിയിട്ട് ഞാൻ വിളിച്ചിട്ട് വാതിൽ തുറക്കുന്നില്ല നീ ഒന്നു വേഗം വരോ …
അവൻ പത്തിൽ അല്ലെ അമ്മെ ? പടിക്കുകയായിരിക്കുംഎനിക്കറിയില്ല മോളെ ,, നീ ഒന്ന് വാശെരി , അമ്മ ടെൻഷൻ ആവാതെ ഞാൻ ഇപ്പൊ വരാം
വർഷ വേഗം വിട്ടീലേക്ക് പോയി ,,അവൻ ഉച്ചക്ക് ക്ലാസ് കഴിഞ്ഞു വന്നതാ , അപ്പൊ തൊട്ട് കയറിരിയിരിക്കുന്നതാ ,, ഞാൻ കുറെ വിളിച്ചു തുറക്കുന്നില്ല ,, മോൾ ഒന്ന് വിളിച്ചു നോക്ക്
വർഷ തുടരെ തുടരെ ഡോർ മുട്ടി .. കുറെ നേരം കഴിഞ്ഞതും അവൻ ഡോർ തുറന്നു …എന്തായിരുന്നു ഇത്രയും നേരം നിനക്കിതിനുള്ളിൽ പണിഎന്ത് പണി .. ചേച്ചി ഒന്ന് പോയെ …
അവന്റെ സംസാരത്തിൽ പന്തികേട് തോന്നിയ വർഷ അവന്റെ റൂമിനകത്തു കയറി നോക്കിയതും കണ്ടു ,, ബെഡിൽ ഡ്ര ഗ് ടാ ബ്ല റ്റ് ,, അത് കണ്ടതും വർഷ ആകെ തകർന്നു പോയി …
ഇപ്പൊ അവനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് .. വർഷക്ക് മനസ്സിലായി .. വർഷ അമ്മയോട് കാര്യങ്ങളെലാം പറഞ്ഞു ,, അപ്പോയേക്കും വിച്ചു വീട്ടിൽ നിന്ന് പോയിരുന്നു ..
എന്നാലും അവനു എങനെ തോന്നി മോളെ ഇങ്ങനെ ഒക്കെ ചെയ്യാൻ ,, നമ്മളെ കുറിച്ചോർത്തോ അവൻ , നിന്നെ കുറിച്ചോർത്തോ ,, നീ കഷ്ടപെടുന്നതെല്ലാം അവൻ കാണുന്നതല്ലേ എന്നിട്ടും അവൻ …
അമ്മ വിഷമിക്കാതെ നമുക്ക് അവനോട് സംസാരിക്കാം ,, അവനൊരു തെറ്റ് പറ്റിയാൽ നമ്മളല്ലേ തിരുത്തി കൊടുക്കേണ്ടത് …
അടുത്ത ദിവസം വിച്ചു സ്കൂളിൽ പോവാനിരിക്കെ വർഷ അവനെ അടുത്തേക്ക് വിളിച്ചുഎനിക്ക് കുറച്ചു സംസാരിക്കാനുണ്ട് അത് കേൾക്കാനുള്ള ക്ഷമ നീ കാണിക്കണം …
എനിക്ക് ഇനി അമ്മയുടെ കാര്യം മാത്രം നോക്കാൻ പറ്റുകയുള്ളു ,, നിനക്ക് പഠിക്കാനും മറ്റു ചിലവിനും നീ കണ്ടെത്തണം ,, എനിക്ക് ഇനി കൂട്ടിനു അമ്മ മാത്രം ഒള്ളു , നിനക്ക് ഇപ്പൊ ഞങ്ങളെക്കാളും വലുത് ഡ്ര ഗ്സ് ലഹരിയൊക്കെയാണ് ,, അത്കൊണ്ട് അതിനു പുറകെ പോവുക ,,,
നിനക്കു ഇവിടെ തുടരണം എന്നുണ്ടെങ്കിൽ ഇങ്ങനൊരു അമ്മയും ചേച്ചിയും വേണം എന്നുണ്ടെങ്കിൽ നിന്റെ ദുസ്വൊഭാവങ്ങൾ നിർത്തണം ,,
അതല്ല ഇവിടെ നിൽക്കുകയും വേണം ലഹരി ഉപേക്ഷിക്കാനും പറ്റില്ലെങ്കിൽ പറയു , ഞാനും അമ്മയും വേറൊരു വാടക വീട്ടിലേക്ക് മാറാം ,, പിന്നീട് ഒരിക്കലും ഞങ്ങളെ തേടി വരരുത് … ഇനി പറയു എന്താണ് നിന്റെ തീരുമാനം
ചേച്ചി … ഞാൻ … എനിക്കൊരു തെറ്റു പറ്റിയതാണ് ചേച്ചിയും അമ്മയും എന്നോട് ക്ഷമിക്കണം ,, ഇന്നലെ .. എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ പാർട്ടിക്ക് പോയപ്പോ അവൻ തന്നതാ ..
ഇന്ന് ഉച്ചക്ക് അത് കണ്ടപ്പോ വെറുതെ ഒന്ന് യൂസ് ചെയ്തു നോക്കിയതാ ,,, സത്യമായിട്ടും ചേച്ചി ഇത് എന്റെ ആദ്യത്തേതും അവസാനത്തേതുമാണ് ,, ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാവില്ല ,, ഞാൻ ചേച്ചിക്കു വാക്ക് തരുന്നു … എന്നോട് ക്ഷമിക്ക് പ്ളീസ് ചേച്ചി
ഓക്കേ … ഇനി ആരെങ്കിലും ഇങ്ങനെ ഓഫർ ചെയ്താൽ അത് നിരസിക്കാനുള്ള പക്വൊത നിനക്കുണ്ടാവണം …
ആ പ്രശ്നത്തിന് ശേഷം വിച്ചുവും പാർട്ട് ടൈം ജോലിക്ക് പോയി തുടങ്ങി …വീണ്ടും വർഷങ്ങൾ കടന്നു പോയി വർഷ പിജി കഴിഞ്ഞു ,, net എക്സാം എഴുതി അവൾ പഠിച്ച കോളേജിൽ തന്നെ ടീച്ചറായി …
അങനെ ഇരിക്കെ ഒരു ദിവസം അമ്മ അവളോട് പറഞ്ഞു ; നാളെ മോള പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ട്
എനിക്ക് പറ്റില്ല അമ്മെ ,, എന്നോട് ഒന്ന് ചോദിച്ചോ ,, എനിക്ക് ഇപ്പൊ കല്യാണം വേണ്ട വേണ്ട വേണ്ട
ഇത് വരെ നീ പറയുന്നത് ഞാൻ കേട്ടു , നീ പഠിച്ചു ,ജോലി നേടി ,, വിച്ചു ഡിഗ്രിക്കായി അവൻ പഠിക്കാനുള്ളത് അവൻ കണ്ടെത്തുന്നുണ്ട് .. ഇനിയിപ്പോ കല്യാണം വേണ്ടെന്ന് വെക്കാൻ മാത്രം എന്ത് പ്രശ്നമാണ് നിനക്കുള്ളത് ..?
അമ്മേ ഞാൻ ഇതുവരെ അതിനൊന്നും തയ്യാറായിട്ടില്ലനീ ഒന്നും പറയണ്ട ,, ഇതുവരെ മോൾടെ എല്ലാ കാര്യത്തിനും ഞാൻ കൂടെ നിന്നിട്ടുണ്ട് ,, ഈ ഒരു കാര്യത്തിനെങ്കിലും മോൾ അമ്മയെ അനുസരിക്കണം ..
തന്റെ മനസ്സിലും ജീവിതത്തിലും അന്നും ഇന്നും എന്നും അഭിയേട്ടൻ മാത്രമാണ് ആ ഞാൻ എങനെ വേറെ വിവാഹം കഴിക്കും ഓരോന്ന് ആലോചിച്ചു അവൾക്കാകെ ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നി ,,
ഒരു ആശ്വാസത്തിനെന്നോണം അശ്വതിയെ വിളിച്ചു … കാര്യങ്ങൾ പറഞ്ഞുനിന്നോട് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് , പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ നിന്റെ സ്വന്തം കാര്യങ്ങൾ പൂർത്തീകരിക്കാൻ വേണ്ടി ഒഴിവാക്കിയതാണ് എന്റെ ഏട്ടനെ,
നിനക്കൊരു ശല്യമാവേണ്ടെന്ന് കരുതി അന്ന് പോയതാ ഏട്ടൻ ഗൾഫിലേക്ക് … നീ കാരണമാ ഏട്ടൻ ഞങ്ങളെ പോലും കാണാൻ വരാത്തത് … എനിക്ക് നിന്നോട് ആ കാര്യത്തിൽ നല്ല ദേഷ്യമുണ്ടായിരുന്നു ,,
പിന്നെ എന്റെ നല്ലൊരു സുഹൃത്തായത് കൊണ്ട് മാത്രമാണ് ഇതുവരെ അതിനെ കുറിച്ചൊന്നും പറയാതിരുന്നത് ,, നിങ്ങളുടെ റിലേഷനിൽ നിങ്ങളെക്കാളും സന്തോഷിച്ചത് ഞാനായിരുന്നില്ലേ ? എന്നിട്ടും നിനക്ക് എങ്ങനെ തോന്നി …,
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല,, വർഷങ്ങൾക്ക് ശേഷം എന്റെ ഏട്ടൻ അവിടെ ഒരു കുട്ടിയെ കണ്ടു ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു വിളിച്ചിരുന്നു ..
ഉടനെ നാട്ടിലേക്ക് വരുന്നുണ്ടെന്നും അവരുടെ വിവാഹം നടത്തി തരണമെന്നും പറഞ്ഞു ….അച്ഛനും അമ്മയുമൊക്കെ നല്ല സന്തോഷത്തിലാണ്
അത്കൊണ്ട് ഇനി ഏട്ടനെ കുറിച്ചോർത്തു നിന്റെ ജീവിതം കളയരുത് ,, നാളത്തെ ആലോചന നിനക്കു ഇഷ്ടമാവുകയാണെങ്കിൽ അതുമായിട്ട് മുന്നോട്ട് പോവൂക …
ഫോണിൽ നിന്ന് അത്രയും കേട്ടതും വർഷ തളർന്നു നിലത്തേക്കിരുന്നിരുന്നു ,, ഇത്രയും വർഷങ്ങൾ കാണാറില്ലെങ്കിലും എന്നും ഉറങ്ങുമ്പോ മനസ്സിലേക്ക് വരുന്ന മുഖമായിരുന്നു അഭിയേട്ടന്റെ ,,
അഭിയേട്ടൻ അവസാനമായി പറഞ്ഞത് അവളോർത്തു .. ‘താനല്ലാതെ വേറൊരു പെണ്ണും അഭിയേട്ടന്റെ ജീവിതത്തിൽ ഉണ്ടാവില്ല’ … എല്ലാം വെറുതെ ആയിരുന്നു .
അല്ലെങ്കിലും തെറ്റ് തന്റെ ഭാഗത്താണ് ,, പ്രത്യേകിച്ച് കാരങ്ങളൊന്നുമില്ലാതെ ഒഴിവാക്കിയതല്ലേ,, എങ്കിലും ഒരിക്കൽ തന്നെ പെണ്ണ് ചോദിക്കാൻ ഏട്ടൻ വരുമെന്ന വിശ്വാസത്തിലാണ് ഇത്രയും നാൾ ജീവിച്ചത് ,,ഓരോന്ന് ഓർത്തു വർഷക്ക് ഉറങ്ങാൻ കയിഞ്ഞില്ല
അടുത്ത ദിവസം അമ്മയെ അനുസരിച്ചു അവൾ ചായയും കൊണ്ട് പെണ്ണുകാണാൻ വന്നവരുടെ അടുത്തേക്ക് പോയി … അവിടെ ഇരിക്കുന്ന ആൾക്കാരെ കണ്ടതും അവൾക് സന്തോഷവും സങ്കടവും വന്നു ,, അഭിയേട്ടനും വീട്ടുകാരും …
എല്ലാവർക്കും ചായ കൊടുത്തു , അവൾ റൂമിലേക്ക് ഓടി പോയി ,, പുറകെ തന്നെ വീട്ടുകാരുടെ സമ്മതത്തോടെ അഭിയും അകത്തേക്ക് പോയി …
അവനെ കണ്ടതും വർഷ പോയി കെട്ടിപിടിച്ചു ഓരോന്ന് പറഞ്ഞു കരഞ്ഞു ,,, അവൻ ചിരിച്ചു കൊണ്ട് എല്ലാം ഏറ്റു വാങ്ങി ,,
വാശിയായിരുന്നല്ലോ നിനക്ക് ? അതിനു ഒരു പണിതരാമെന്ന് കരുതി ,, പക്ഷെ അശ്വതിയുടേതാണ് ഈ പ്ലാൻ എല്ലാം .. അവൻ അത് പറഞ്ഞതും അശ്വതി അങ്ങോട്ട് വന്നതും ഒരുമിച്ചായിരുന്നു …
അഭിയേട്ടൻ ഉള്ളതൊന്നും നോക്കാതെ വർഷ അശ്വതിയെ നന്നായിട്ട് പെരുമാറി …അങനെ വീട്ടുകാരുടേം കുടുംബക്കാരുടേം അനുഗ്രഹത്തോടെ മംഗളകരമായി വർഷയുടെയും അഭിനവിന്റേയും വിവാഹം നടന്നു ….
ഇന്ന് വർഷക്ക് വളരെ അധികം സന്തോഷമുള്ള ദിവസമാണ് ,, തന്റെ വിച്ചുവിന് ips കിട്ടി ,, രാവിലെ തന്നെ വീട് നിറയെ ചാനലുകാരാണ് ..
എല്ലാവരോടും വിച്ചു പറഞ്ഞത് ഒരൊറ്റ കാര്യമായിരുന്നു
എന്റെ വിജയത്തിന് പിന്നിൽ എന്റെ ചേച്ചിയും അമ്മയുമാണ് … എനിക്ക് തെറ്റും ശെരിയും പറഞ്ഞു തന്നു കൂടെ നിന്ന എന്റെ ചേച്ചിയാണ് എന്റെ എല്ലാം ..
അറ്റാക്കിന്റെ രൂപത്തിൽ പെട്ടെന്ന് അച്ഛൻ ഞങ്ങളെ വിട്ടു പോയപ്പോൾ ,,എന്റെ ചേച്ചിയുടെ ധൈര്യവും ഹാർഡ്വർക്കും കൊണ്ടാണ് ഞങ്ങൾ ഇന്നി നിലയിൽ എത്തിയത്
വാക്കുകൾക്കവസാനം ചേച്ചിയെ കെട്ടിപിഹിച്ചു വിച്ചു പറഞ്ഞു ; എന്റെ വർഷേച്ചിയാണ് എന്റെ റോൾ മോഡൽ ….
ഒരു കാലത്തു അവരെ തിരിഞ്ഞു നോക്കാത്ത നാട്ടുകാരും കുടുംബക്കാരുമൊക്കെ അവരുടെ വിജയത്തിൽ അഭിമാനം കൊണ്ടു ,, എല്ലാവർക്കും അവർ വേണ്ടപ്പെട്ടവരായി …..
തത്കാലം ഇവിടെ നിർത്തുകയാണ് …പ്രതിസന്ധികൾ വരുമ്പോൾ പകച്ചു നിന്നാൽ അങനെ നില്കത്തെ ഒള്ളു ,, കഷ്ടപ്പെട്ടിട്ടാണെങ്കിലും പ്രതിസന്ധികളെ തരണം ചെയ്യുന്നവരെ വിജയത്തിലേക്ക് എത്തുകയുള്ളൂ ….