(രചന: Saji Thaiparambu)
മോനേ ഇന്ന് ഞായറാഴ്ചയല്ലേ നമുക്കൊന്ന് ബീച്ചിൽ പോയാലോ ?സോറി അമ്മേ,,, ഞാൻ ഫ്രണ്ട്സിനോടൊപ്പം ചെല്ലാമെന്ന് വാക്ക് കൊടുത്ത് പോയി
നീ എപ്പോഴും അവരോടൊപ്പമല്ലേ പോകുന്നത് ഒരു ദിവസം എൻ്റെ കൂടെ വന്നൂടെ
എൻ്റമ്മേ അവരോടൊപ്പം പോകുമ്പോൾ കിട്ടുന്ന വൈബ് അമ്മയോടൊപ്പം വന്നാൽ കിട്ടുമോ ?
അതും പറഞ്ഞ് ബൈക്കുമെടുത്ത് രാഹുൽ പുറത്തേയ്ക്ക് പോയികൂട്ടുകാരെല്ലാവരും പറഞ്ഞ സമയത്ത് എത്തിയെങ്കിലും സനൂപിനെ മാത്രം കണ്ടില്ല
ഡാ,,നീയിതെവിടാ? നീയല്ലേ പറഞ്ഞത് അഞ്ച് മണിക്ക് തന്നെ എത്തണമെന്ന്അക്ഷമയോടെ രാഹുൽ, സനൂപിനോട് ഫോൺ ചെയ്ത് ചോദിച്ചു.
സോറി ഡാ ,, എനിക്കിന്ന് അമ്മയോടൊപ്പം പുറത്തേയ്ക്കൊന്ന് പോകണം നിങ്ങള് പൊളിക്ക്,,, നമുക്ക് അടുത്തയാഴ്ച കൂടാം
നീയെന്ത് മറ്റേ പണിയാടാ കാണിക്കുന്നത് ? നീ പറഞ്ഞിട്ടല്ലേ നമ്മളിങ്ങനെയൊരു പരിപാടി പ്ളാൻ ചെയ്തത്?
അമ്മ വേറാരെങ്കിലുമായി പോകട്ടെ
നീ ഇങ്ങോട്ട് വേഗം വരാൻ നോക്ക് ,,ഇല്ലടാ അമ്മയെ കൊണ്ട് പോകാൻ വേറെ ആരുമില്ല, മാത്രമല്ല നമുക്ക് എപ്പോൾ വേണമെങ്കിലും കറങ്ങാൻ പോകാം ,
പ്രായമായ അമ്മയ്ക്ക് പക്ഷേ,
നമ്മള് മക്കള് കൊണ്ട് പോയാലല്ലേ പോകാൻ പറ്റു?
എന്നാൽ നീ എന്തേലും ചെയ്യ് ,ദേഷ്യത്തോടെ രാഹുൽ ഫോൺ കട്ട് ചെയ്തു
മറ്റ് കൂട്ടുകാരോടൊപ്പം കടൽത്തിരകളിൽ ചവിട്ടി, ഉല്ലസിച്ച് നടക്കുമ്പോൾ എതിരെ വരുന്നവരെ കണ്ട് രാഹുൽ ഞെട്ടി.
എടാ,, സനൂപിനൊപ്പം വരുന്നത് നിൻ്റെ അമ്മയല്ലേ ?രാഹുലിനോട് സുധീഷ് ചോദിച്ചു.
മറുപടിയൊന്നും പറയാതെ രാഹുൽ നിശ്ചലനായി നിന്നുഞാൻ നിന്നെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ അമ്മ പറഞ്ഞു നീ പോയെന്ന്
വിളർച്ചയോടെ നില്ക്കുന്ന രാഹുലിനെ നോക്കി സനൂപ് പറഞ്ഞുഅപ്പോൾ വെറുതെ ഞാനൊന്ന് ചോദിച്ചതാണ് അമ്മയ്ക്ക് ബീച്ചിലൊന്നും പോകാൻ ആഗ്രഹമില്ലേന്ന്
അപ്പോൾ അമ്മ പറയുവാണ്
എൻ്റെ ആഗ്രഹങ്ങൾ സാധിച്ച് തന്നിരുന്നത് രാഹുലിൻ്റെ അച്ഛനായിരുന്നു
അദ്ദേഹമില്ലാത്തത് കൊണ്ട് ഞാനെൻ്റെ ആഗ്രഹങ്ങളൊക്കെ ഉള്ളിലൊതുക്കുവാണെന്ന്,
ശരിയാണ്, ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീകൾക്ക് പിന്നീടുള്ള ആശ്രയം അവരുടെ മക്കളാണ്,
നിനക്ക് ചോറ് വിളമ്പിയത് പോലെ എനിക്കും ഈ അമ്മ ഭക്ഷണം വിളമ്പിയതല്ലേ?
അപ്പോൾ എനിക്കും നിൻ്റെ അമ്മയുടെ ആഗ്രഹങ്ങൾ സാധിച്ച് കൊടുക്കാനുള്ള ബാധ്യതയുണ്ട്
അത് കൊണ്ടാണ്, വേണ്ടെന്ന് പറഞ്ഞിട്ടും , അമ്മയെ ഞാൻ നിർബന്ധിച്ച് ഇവിടെ കൊണ്ട് വന്നത്
അത് കേട്ട് കുറ്റബോധത്തോടെ രാഹുൽ ചെന്ന് അമ്മയെ ചേർത്ത് പിടിച്ചു