(രചന: J. K)
“” വേണ്ട വിനു വീഡിയോ ഒന്നും എടുക്കണ്ട “”അമ്പിളി അങ്ങനെ പറഞ്ഞപ്പോൾ വിനു എതിർത്തു..“” ഡി ഇത് എനിക്ക് മാത്രം കാണാനാ… ”
എന്നുപറഞ്ഞ് അവളെ ചേർത്ത് പിടിച്ച് അവളുടെ കവിളിൽ ചുംബിച്ചു കൃത്യമായി അത് വീഡിയോയും എടുത്തു. അയാളോടുള്ള പ്രണയാദിക്യം മൂലം അവൾ പിന്നെ ഒന്നും പറയാൻ നിന്നില്ല…
പക്ഷേ ഇത് അയാൾ അവൾക്കായി വെച്ച വലിയ ട്രാപ്പാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാതെ പോയി അയാളുടെ മധുര വർത്തമാനത്തിലും അഭിനയത്തിലും മയങ്ങി അവൾ അയാളെ അന്ധമായി വിശ്വസിച്ചു..
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടതായിരുന്നു വിനുവിനെ ഒരുപാട് ഫോളോവേഴ്സ് ഉള്ള ഒരാൾ.. ആൾടെ റീൽസ് ഒക്കെ കണ്ടിട്ടുണ്ട് വളരെ മനോഹരം…
ഒരുപാട് പേര് അയാൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച കമന്റ് ഇട്ടിട്ടുണ്ട്..
ഒരു കൗതുകം കൊണ്ടാണ് ഫോളോ ചെയ്തത് തിരിച്ച് തന്നെയും ഫോളോ ചെയ്തത് കണ്ടപ്പോൾ അവൾക്ക് അത്ഭുതമായിരുന്നു അങ്ങനെയാണ് ഒന്നു മടിച്ചിട്ട് ആണെങ്കിൽ കൂടി ഇൻബോക്സിൽ പോയി ഒരു ഹായ് അയച്ചത്…
റിപ്ലൈ കിട്ടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല പക്ഷേ റിപ്ലൈ അയച്ചപ്പോൾ അത്ഭുതം കൂടി വന്നു..
ഇത്രയും ഫോളോവേഴ്സിന്റെ ഇടയിൽ തനിക്ക് മാത്രം ഹായ് കിട്ടിയപ്പോൾ അവൾ നിലത്തൊന്നുമല്ലായിരുന്നു പിന്നെ സംസാരം അങ്ങനെ നീണ്ടു അത് കാഷ്വൽ ടോക്ക് ആയി..
പിന്നെയും വളർന്ന് അതൊരു പ്രണയമായി മാറി പലപ്പോഴും ഇത്രയും ദൂരെ നിന്നും അയാൾ അവളെ കാണാനായി മാത്രം അവളുടെ നാട്ടിലേക്ക് വന്നു കോളേജിന്റെ പുറത്തും റസ്റ്റോറന്റിലും വെച്ച് അവർ കണ്ടുമുട്ടി..
അയാൾ എന്നുവച്ചാൽ അവൾക്ക് ഒരുതരം ഭ്രാന്തായിരുന്നു മറ്റാർക്കെങ്കിലും കമന്റിന് റിപ്ലൈ കൊടുത്താൽ പോലും വല്ലാത്ത കുശുമ്പായി മാറി….
അവൾക്ക് അവൻ അവളുടെ മാത്രമാകണം എന്ന് അവൾ വാശിപിടിച്ചു അതിനെല്ലാം അവൻ നിന്നു കൊടുത്തു..
അങ്ങനെ വന്നു കാണുന്നതിന്റെ ഇടവേളകൾ കുറഞ്ഞു കുറഞ്ഞു വന്നു… പെട്ടെന്നാണ് അമ്പിളിയുടെ ഫോണിലേക്ക് ഒരു ദിവസം ഒരു മെസ്സേജ് വന്നത്..
വിനു എന്നൊരാളെ നിങ്ങൾക്ക് പരിചയമുണ്ടോ എന്ന് ചോദിച്ചു അത് കണ്ടപ്പോൾ അവൾക്ക് അത്ഭുതമായിരുന്നു അത് ആരാണെന്നും എന്താണെന്നും അറിയാനുള്ള കൗതുകം കൊണ്ട് അവൾ അതിനു മറുപടി നൽകി അറിയാമെന്ന്..
പിന്നെ കേട്ടതൊന്നും അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല അയാൾ ഒരു സ്ത്രീലമ്പടണെന്നും പല പെൺകുട്ടികളുമായി അയാൾക്ക് ബന്ധമുണ്ട് എന്നും പലരും അയാളുടെ ചൂഷണം കൊണ്ട് ആത്മഹത്യയുടെ വരെ വക്കിൽ എത്തിയിട്ടുണ്ട് എന്നൊക്കെയായിരുന്നു മെസ്സേജ്…
പക്ഷേ അവൾക്ക് അതൊന്നും വിശ്വസിക്കാൻ പറ്റില്ലായിരുന്നു കാരണം അത്രമേൽ അവൾ വിനുവിനെ വിശ്വസിച്ചിരുന്നു..
ആ മെസ്സേജ് അയച്ച ആളിനോട് അവൾ വല്ലാതെ ദേഷ്യപ്പെട്ടു. തന്നിൽ നിന്നും വിനുവിനെ തട്ടിയെടുക്കാൻ ആരോ മനപ്പൂർവ്വം ചെയ്ത പണിയാണെന്ന് അവൾ വിശ്വസിച്ചു….
എല്ലാം വിനുവിനോട് തുറന്നു പറയാൻ ഇരിക്കുമ്പോൾ ആണ് തെളിവുകളുമായി അയാൾ വന്നത് അവളുടെ ഫോണിലേക്ക് വന്ന വീഡിയോസും ഫോട്ടോസും കണ്ട് അവൾ ഞെട്ടിപ്പോയി പല പല പെണ്ണുങ്ങൾ ഒപ്പം തന്റെ വിനു…
എന്ത് ചെയ്യണം എന്നുപോലും അവൾക്ക് അറിയില്ലായിരുന്നു..തന്റെ വീഡിയോസൊ മറ്റോ അവന്റെ കയ്യിലുണ്ടോ എന്ന് ചോദിച്ചപ്പോൾ അവൾ അക്ഷരാർത്ഥത്തിൽ ഞേട്ടി പോയി പലപ്പോഴും അവളുടെ വീഡിയോസ് അയാൾ എടുത്തിരുന്നു..
അത് മിസ്സ് യുസ് ചെയ്യാതെ നോക്കൂ എന്ന് പറഞ്ഞ് അയാൾ പോയി…അവൾക്ക് ആകെ പേടിയാവാൻ തുടങ്ങി അന്നും വിനു വിളിച്ചു ഒരുപാട് തവണ പക്ഷേ അവൾ ഫോൺ എടുത്തില്ല ഇനി എന്ത് വേണമെന്ന് അറിയാതെ ഭയപ്പെട്ട് ഇരിക്കുകയായിരുന്നു അവൾ തന്നെയുമല്ല ഇത്രയും വിശ്വസിച്ച ഒരാൾ തന്നെ ചതിച്ചതിലുള്ള വിഷമം വേറെയും..
അവൾ ഇൻ സ്റ്റൈലും മറ്റും അയാളെ ബ്ലോക്ക് ചെയ്തു പക്ഷേ അതുകൊണ്ട് ഒരു പ്രയോജനവുമില്ല എന്ന് അവൾക്ക് തന്നെ അറിയാമായിരുന്നു..
മറ്റൊരു അക്കൗണ്ട് എടുത്ത് അയാൾ വരും..വീട്ടിൽ കല്യാണ ആലോചന നടക്കുന്ന സമയമായിരുന്നു അത് അവൾ ഒരു വിവാഹത്തിന് സമ്മതിച്ചു സാധാരണ അവളായിരുന്നു സമ്മതിക്കാതെ നിന്നിരുന്നത്….
നല്ല ബന്ധമാ മോൾ സമ്മതിക്കണം എന്നൊക്കെ പറഞ്ഞു അമ്മ നിർബന്ധിക്കുന്നതിന് മുമ്പ് തന്നെ അവൾ സമ്മതിച്ചതുകൊണ്ട് അവരും ഒന്ന് അന്ധാളിച്ചു…
അവൾ ഭയപ്പെട്ടിട്ടായിരുന്നു ആ വിവാഹത്തിന് സമ്മതിച്ചത്.. അയാളിൽ നിന്ന് രക്ഷപ്പെടാൻ…
പക്ഷേ എല്ലാം നിശ്ചയിച്ച് ഉറപ്പിച്ചതിനുശേഷം അയാൾ വീണ്ടും വിളിച്ചു…
ഇത്തവണ അയാളുടെ സ്വരത്തിന് ഒക്കെ വലിയ മാറ്റമുണ്ടായിരുന്നു ഒരു ഭീഷണിയുടെ ചുവ..
അയാൾ പറഞ്ഞെടത്ത് ചെല്ലണം പറയുന്ന പണം നൽകണം എന്നൊക്കെയായിരുന്നു ഭീഷണി….
ഉടനെ വേണ്ട ആലോചിച്ചിട്ട് തീരുമാനമെടുത്താൽ മതി നിന്റെ ഭാവി വേണോ അതോ……
എന്ന് പറഞ്ഞ് കുറച്ച് സമയവും കൊടുത്തു
പിന്നെ ആത്മഹത്യയെ പറ്റി കൂടി ചിന്തിച്ച നാളുകൾ ആയിരുന്നു അങ്ങോട്ട്..വിവാഹ നിശ്ചയം കഴിഞ്ഞതോടെ, മിഥുൻ ചേട്ടനും വിളിക്കാൻ തുടങ്ങിയിരുന്നു.
ഒരു പാവം.. ജീവിതത്തെ കുറിച്ച് വലിയ പ്രതീക്ഷകൾ ഒന്നുമില്ല ഉള്ളത് ചെറിയ ചെറിയ ആഗ്രഹങ്ങളാണ് അത് നടത്താൻ കൂടെ നിൽക്കണം…. തന്റെയും മോഹങ്ങൾ സാധിക്കാൻ തന്റെ കൂടെ നിൽക്കാമെന്നോക്കെ പറഞ്ഞു…
വിവാഹം കഴിഞ്ഞെന്നുവച്ച് ഒന്നിനും നിഷേധങ്ങൾ ഉണ്ടാകില്ല ഇതുവരെ ഇങ്ങനെയാണോ കഴിഞ്ഞത് അതുപോലെതന്നെ ഇനിയും കഴിയാം എന്നെല്ലാം പറഞ്ഞപ്പോൾ വല്ലാത്ത ആശ്വാസമായിരുന്നു.
പക്ഷേ അതിനിടയിലാണ് വിനു വീണ്ടും വിളിച്ചത് അത് എല്ലാം തകർത്തു എന്റെ മനസ്സമാധാനം പോലും…
ആത്മഹത്യയെപ്പറ്റി ചിന്തിച്ചെങ്കിലും അത് ചെയ്യാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല പിന്നെ അതല്ലല്ലോ എല്ലാത്തിനും അവസാനവാക്ക് എന്ന് ആലോചിച്ചു…
കാരണം ഇന്ന് ഞാൻ അത് ചെയ്താൽ നാളെ മറ്റൊരു പെണ്ണും എന്റെ പുറകെ അത് തന്നെ വഴി കണ്ടെത്തും ഒരിക്കലും ഒന്നിനും പരിഹാരം അല്ല അത്.. തെറ്റ് ചെയ്യാൻ അവർക്കും അതൊരു പ്രേരണയാകും..
എല്ലാം മിഥുൻ ചേട്ടനോട് തുറന്നു പറയാൻ തന്നെയായിരുന്നു എന്റെ തീരുമാനം വിവാഹ മുടങ്ങുന്നെങ്കിൽ ആയിക്കോട്ടെ ഈ വല്ലാത്ത ടെൻഷൻ അതെനിക്ക് വയ്യായിരുന്നു..
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ആദ്യം അദ്ദേഹത്തിന്റെ മുഖം വാടി പിന്നെ സാവധാനം എന്നെ സമാധാനിപ്പിക്കുകയാണ് ഉണ്ടായത്…
എന്നെയും കൊണ്ട് പോയി അയച്ച മെസ്സേജ് എല്ലാം കാട്ടി പോലീസിൽ ഒരു പരാതി കൊടുത്തു സൈബർ സെല്ലിനും. വനിത കമ്മീഷനും എല്ലാം..
പരാതി കൊടുക്കും മുമ്പ് ഞാൻ അദ്ദേഹത്തോട് ചോദിച്ചിരുന്നു ഇത് പ്രശ്നമായാൽ നാണക്കേട് ആവില്ലേ എന്ന്..?? എന്നെ ഇട്ടിട്ടു പൊയ്ക്കോളാൻ..
” ഈ പ്രായത്തിൽ ഇതുപോലുള്ള ക്യൂരിയോസിറ്റി ഒക്കെ എല്ലാവർക്കും ഉണ്ടാകും പക്ഷേ കൂടുതൽ തെറ്റിലേക്ക് ചെന്ന് ചാടിയില്ലല്ലോ അതുതന്നെ ഭാഗ്യം.
പിന്നെ നാണക്കേട് ഭയന്ന് അതിനെതിരെ ഒന്നും നമ്മൾ ചെയ്തില്ലെങ്കിൽ മറ്റുള്ള പെൺകുട്ടികൾക്കും ഇതേ അവസ്ഥയുണ്ടാകും.. ഒരുപക്ഷേ ഇതിലും അധികമായി അവൻ ചൂഷണം ചെയ്യും.. അതുകൊണ്ട് ഇത് തടയേണ്ടത് ഇപ്പോൾ നമ്മുടെ കടമയാണ്… ”
എനിക്കെന്തോ അപ്പോൾ വല്ലാത്ത ആശ്വാസമാണ് തോന്നിയത് എന്റെ കൂടെ ഒരാൾ ഉണ്ടല്ലോ എന്ന്..
അദ്ദേഹം തന്നെയാണ് എല്ലാം വീട്ടിൽ പറഞ്ഞതും ആദ്യമൊക്കെ അവർ കുറച്ച് നീരസപ്പെട്ടെങ്കിലും പിന്നെ എല്ലാവരും എന്റെ ഭാഗം തന്നെ നിന്നു..
അപ്പോൾ എനിക്ക് മനസ്സിലായിരുന്നു എന്ത് പ്രശ്നമുണ്ടെങ്കിലും അത് വീട്ടിൽ പറഞ്ഞാൽ അതിന് പരിഹാരം ഉണ്ട് എന്ന്..
ആദ്യം ഒന്ന് ചീത്ത പറഞ്ഞാലും നമ്മുടെ അച്ഛനും അമ്മയും നമ്മളെ വിട്ടുകളയില്ല നമ്മുടെ നന്മയ്ക്കായി കൂടെ തന്നെ നിൽക്കും എന്ന്…
അവനെ അങ്ങനെ പോലീസ് പിടിച്ചു അവന്റെ കയ്യിൽ നിന്ന് ഒരുപാട് പെൺകുട്ടികളുടെ ഫോട്ടോയും വീഡിയോയും ഒക്കെ കണ്ടെടുത്തു എന്ന വാർത്ത കണ്ടു…
അവനെപ്പോലുള്ളവർ ഒരിക്കലും ജയിലിന് പുറത്തിറങ്ങരുത് എന്നാണ് അപ്പോൾ ഞാൻ ആഗ്രഹിച്ചത്…
ആർഭാട പൂർവ്വം തന്നെ ഞങ്ങളുടെ വിവാഹം നടന്നു എന്റെയും മിഥുൻ ചേട്ടന്റെയും ഈ വിവാഹം വർഗ്ഗതുല്യമാവും എന്നെനിക്കറിയാമായിരുന്നു കാരണം അദ്ദേഹത്തിന് വലിയൊരു മനസ്സുണ്ട്…എന്ത് പ്രശ്നവും അഭിമുഖീകരിക്കാനുള്ള ധൈര്യവും അതുമതി ഇനി എനിക്ക്..