പൂച്ച
(രചന: Noor Nas)
അടുക്കള വാതിൽക്കൽ വന്ന് അകത്തേക്ക് എത്തി നോക്കുന്ന പൂച്ച…അടുപ്പിലെ കലത്തിൽ തിളച്ചു മറിയുന്ന വെള്ളത്തിനു അരികെ നിക്കുന്ന പാറു പാറുവിന്റെ മുഖം എന്നത്തേയും പോലെ വിശദാമാണ്..
പൂച്ചയുടെ നോട്ടം കണ്ട് പാറു പറഞ്ഞു
ഇവിടെ ഒന്നുമില്ല പുച്ചേ..വെറുതെ കുറേ വിറകുകൾ കത്തി തിരുന്നത് മിച്ചം… വലതും കിട്ടുമെന്ന് കരുതി വന്ന പൂച്ച വെറും വയറോടെ മടങ്ങി പോകുന്നത്. കണ്ടപ്പോൾ..
പാറുന്ന് സങ്കടം വന്നു… അരിയും കൊണ്ട് വരാമെന്ന് പറഞ്ഞു പോയ..അയാളെ കാത്തിരുന്നു കാത്തിരുന്നു.
കലത്തിലെ വെള്ളം വറ്റിയത് പാറു അറിഞ്ഞില്ല.. ഒടുവിൽ അടുപ്പിലെ കനലിലേക്ക് ഒരു പാത്രം വെള്ളം കോരി ഒഴിച്ചാണ് അവളുടെ ഉള്ളിലെ ദേഷ്യത്തിന്റെ കനലും കൂടി അതിനൊടപ്പം അണച്ചത്
അടുക്കള പുറത്തും നിന്നും കേൾക്കാം പൂച്ചയുടെ കരച്ചിൽ…അതും കൂടി കേട്ടപ്പോൾ അടുക്കള വാതിൽ അടച്ചു. അവൾ അകത്തെ മുറിയിൽ പോയി ഇരുന്നു
അവൾക്ക് കരയാൻ കഴിഞ്ഞില്ല കാരണം.ഇത് ഇന്നും ഇന്നലെയും ഉള്ളതല്ല അയാളുടെ കൂടെ ഇറങ്ങി വന്ന അന്ന് തൊട്ടുള്ള കഷ്ടപ്പാട് ആണ്..
പാതിരാവിൽ വരും നാലു കാലിൽ.. പിന്നെ ഒരു കൽപനയും ടി പാറു നി കഴിച്ചോ..എന്നിക്ക് വേണ്ടാ ഞാൻ ഷാപ്പിൽ നിന്നും കഴിച്ചാ വന്നത്…
അതിന് ഇവിടെ കഴിക്കാൻ മാത്രം എന്തിരിക്കുന്നു..? എന്ന പുച്ഛ ഭാവത്തോടെ അവൾ അകത്തേക്ക് കേറി പോകുബോൾ.
അരയിൽ കിടക്കുന്ന.മ ദ്യകുപ്പിയിൽ നിന്നും മിച്ചമുള്ളത് വായിൽ കമ്ഴുത്തി..കുപ്പി മുറ്റത്തേക്ക് വലിച്ചെറിഞ്ഞു ക്കൊണ്ട് കിട്ടിയ ഇടത്തു വീണുറങ്ങുന്ന അയാൾ അവളുടെ കണ്ണുകൾ ചുവന്നു കലങ്ങി… അപ്പോൾ അവളുടെ മുന്നിൽ വരുന്നത്
മരിച്ചു പോയ അവളുടെ അച്ഛന്റെ രൂപമാണ്..ഓർമ്മകൾ ആണ് അവസാന കാലത്തെ ആ വാക്കുകൾ ആണ് മോളെ മോൾ ഒന്നുടെ ആലോചിക്കണം.
അവന്റെ സ്വഭാവം അത്ര നല്ലതല്ല എന്നാണ് അവനെ കുറച്ചു ഞാൻ ചോദിച്ചവരൊക്കെ പറഞ്ഞെ…
തലയിൽ കയറി പിടിച്ച ഈ പിഴ്ച പ്രണയം കേൾക്കുമോ അതൊക്കെ.ഒടുവിൽ അച്ചന്റെ വാക്കിന് വിലപോലും കൽപ്പിക്കാതെ.. രണ്ടും കല്പ്പിച്ചു അയാളുടെ കൂടെ പടിയിറങ്ങി. പോരുബോൾ…. അവളുടെ മുക്കിൽ തുളച്ചു കയറിയ മ ദ്യത്തിന്റെ ഗന്ധം…
നിങ്ങൾ കുടിച്ചിട്ടുണ്ടോ..?അയാൾ.. അതുപിന്നെ ഇന്ന് സന്തോഷത്തിന്റെ ദിവസമ്മലടി.
ഞാൻ മോഹിച്ച നിന്നെ തന്നേ എന്നിക്ക് കിട്ടിയ. ദിവസം…. ആ സന്തോഷം അധിക നാൾ നീണ്ടു പോയപ്പോൾ.. ഒരുദിവസം അവൾ ദേഷ്യത്തിൽ അയാളോട് ചോദിച്ചു.
നിങ്ങളുടെ സന്തോഷം ഇതുവരെ തീർന്നില്ലേ..?അയാളുടെ തനിറം കാട്ടി തന്ന ആ ദിവസം
അയാൾ…ദേ ദേ നീ എന്നെ ഭരിക്കാൻ വന്നാൽ ഉണ്ടല്ലോ. ഞാൻ ഇങ്ങനയൊക്കെ തന്നെയാടി.. ഇനിയും എന്നും ഇപ്പോളും ഇങ്ങനയൊക്കെ തന്നേ ആയിരിക്കും…
നിന്റെ ഇഷ്ട്ടത്തിന്റെ ലോകത്തേക്ക് എന്നെ പിഴുത് എടുത്ത് നടാൻ നോക്കല്ലേ.. ഈ വേരുകൾ ഇവിടെ തന്നേ ഉറച്ചു നിൽക്കും..
കൂടെ നിൽക്കാൻ നിന്നക്ക് സൗകര്യമില്ലെങ്കിൽ എങ്ങോട്ടെങ്കിലും ഇറങ്ങി പൊടി പുല്ലേ.. അവൾക്ക് അയാളിൽ നിന്നും ഉണ്ടായ അനുഭവം..
ആ ചിന്തകളിൽ നിന്നും അവൾ
ഉണർന്നപ്പോൾ നേരം പുലർന്നിരുന്നു… മുടികൾ വാരി വലിച്ച് കെട്ടി ഉറക്ക
ക്ഷിണത്തോടെ…
അടുക്കള വാതിൽ തുറന്നപ്പോൾ
അവളെ നോക്കി ക്കൊണ്ട്.
വാതിൽ പടിയിൽ ഇരിക്കുന്ന.
പൂച്ച..
അവളുടെ കൈകളിലേക്ക് ആണ് അതിന്റെ നോട്ടം.. അവൾക്ക് അതുകണ്ടപോൾ സങ്കടവും അരിശവും വന്നു…
അവൾ അതിനെ കാ ൽ ക്കൊണ്ട് ത ട്ടി തെ റി പ്പിച്ചു കൊ ണ്ട് പറഞ്ഞു ഇവിടെ കിടന്ന് പട്ടിണി കിടന്ന് ചാകാതെ എങ്ങോട്ടെങ്കിലും പോ പുച്ചേ..
ശേഷം അതിനെ മറികടന്ന് അടുക്കള മുറ്റത്തു കൂടെ…എങ്ങോട്ടന്നില്ലാതെ ആടി കുഴഞ്ഞു പോകുന്ന..അവളെ നോക്കി നിൽക്കുന്ന പൂച്ച..
തന്നിൽ നിന്നും അകന്ന് പോകുന്ന അവൾക്ക് പിന്നാലെ ആ പൂച്ചയും..നടന്നുആ പൂച്ചയുടെ പിന്നിൽ ഒരു നിഴൽ കൂടി ഉണ്ടായിരുന്നു… അവൾ തെരഞ്ഞെടുത്ത മരണത്തിന്റെ നിഴൽ..