ചെറിയ കുട്ടിയുടെ അമ്മ
(രചന: Magi Thomas)
അഞ്ചാമത്തെ മാസത്തിലെ സ്കാനിങ് കഴിഞ്ഞ് വീട്ടിൽ എത്തിയതും മനസിന് ആകെ ഒരു വിങ്ങൽ…
കഴിക്കാനിരിക്കുമ്പോളും കുളിക്കുമ്പോളും രാത്രി കിടക്കുമ്പോളു മെല്ലാം ഡോക്ടർ പറഞ്ഞത് മനസിനെ വല്ലാതെ അലട്ടുന്നു…മീര…..”യുവർ ബേബി ഈസ് വെരി സ്മാൾ “..എന്തായിരിക്കാം കാര്യം?
ആവശ്യത്തിന് കഴിക്കുണ്ട്… വിശപ്പിനു ഒരു കുറവും ഇല്ല…..എന്നെ പോലെ തന്നെ ചേച്ചിയും പ്രെഗ്നന്റ് ആണ്… ചേച്ചി ആണേൽ തലകുത്തി നിന്ന് വോമിറ്റിംഗ് ആണ്……
കഴിപ്പും കുറവാ… എന്നിട്ടും ചേച്ചിടെ കുഞ്ഞിന് തൂക്കം ഉണ്ട്….ഞാനിനി ഇപ്പോൾ എന്താണ് കഴിക്കേണ്ടത്?
ഡോക്ടർ കുറേ പ്രോ ടീ ൻ പൗ ഡർ തന്നു… അത് വെള്ളത്തിൽ കലക്കി വായിലേക്ക് കൊണ്ട് വരുമ്പോൾ ഒരു ജാതി മണം…..
കുട്ടിക്ക് വേണ്ടിയല്ലേ കണ്ണുമടച്ചു കുടിച്ചേക്കാം ……ദിവസങ്ങൾ കഴിഞ്ഞു..അയ്യോ… ഇതെന്താ രേണു “കുഞ്ഞു തീരെ ചെറുതാണല്ലോ.”… കാണാൻ വരുന്നവരുടെ വായടക്കാൻ അമ്മ ഒരുപാട് കഷ്ടപെടുന്നു ണ്ടായിരുന്നു….
സി സെ ക്ഷന്റെ സ്റ്റി ച്ചുകളുടെ വേദനയിൽ തിരിച്ചൊന്നും പറയാൻ എനിക്കവുമായിരുന്നില്ല…..
അവന്റെ മെലിഞ്ഞ കുഞ്ഞിക്കാലുകൾ നോക്കി ഒരിക്കൽ ഞാൻ ചോദിച്ചു ഇതെന്നു വളരും ഏട്ടാ?….
എൻറെ കണ്ണിലെ വീഴാറായ ഒരു തുള്ളി കണ്ണുനീരു കണ്ടിട്ടാവണം ഏട്ടൻ പറഞ്ഞു.. നിനക്കെന്താ അവൻ വളർന്നോളും….
അവൻ വളരുന്തോരും ചോദ്യങ്ങൾ ഒരുപാട് സഹിക്കേണ്ടി വന്നു അമ്മ എന്ന നിലയിൽ….
കുട്ടിക്കെന്താ നിങ്ങൾ ഒന്നും കൊടുക്കുന്നില്ലേ?ഇതെന്താ പാ റ്റ കു ഞ്ഞാണോ?
നിറയുന്ന കണ്ണുകൾ തുളുമ്പി ഇറങ്ങുമ്പോൾ ആരും കാണാതെ ഒരിടത്തേക് മാറി നിക്കും…എന്റെ കുട്ടിക്ക് ചോര നീരാക്കി മു ല പ്പാ ൽ കൊടുക്കുമ്പോളും….
നാട്ടുകാർക്കും വീട്ടുകാർക്കും ഫോ ർമുല മി ൽക്കും ബേ ബി ഫുഡും കഴിച്ചു വളർന്ന ഗുണ്ടുമണി കളോടായിരുന്നു ഇഷ്ടം…
അമ്മയ്ക്ക് പാ ലി ല്ലാതെ വരുമ്പോളല്ലേ പാവം കുട്ടികൾ അത് കുടിക്കേണ്ടി വരുന്നത്…..
മനസ് മരവിച്ചു തുടങ്ങിയപ്പോൾ കളിയാക്കലുകൾ കേട്ടില്ല എന്നു വെച്ചു…
ആരും വേണേലും പറയട്ടെ….”എന്റെ കുട്ടി മിടുക്കനാ…..”
ഇന്നലെ ഏട്ടൻ വല്യ സതോഷത്തിൽ വന്നു ചെവിയിൽ പറഞ്ഞു അവൻ 12 കിലോ ആയിടി….
ഒന്നും മിണ്ടിയില്ല…. ഒന്നു ചിരിച്ചു ഉള്ളിൽ…. മനസ് പറഞ്ഞു”അച്ഛന് മെഷീൻ നോക്കണോ …
അമ്മയ്ക്ക് കൈകളിൽ എടുത്താൽ തന്നെ അറിയാം.. ഞാനത് എപ്പോഴേ അറിഞ്ഞിരിക്കുന്നു….”
ഞാനെന്നാ അമ്മയിൽ നിന്നും അന്ന് ആദ്യമായി സന്തോഷത്തിന്റെ കണ്ണുനീർ തുള്ളികൾ വീണു….എല്ലാ അമ്മമാർക്കും സമർപ്പിക്കുന്നു…