(രചന: പ്രജിത്ത് സുരേന്ദ്രബാബു)
” കൃഷ്ണേട്ടാ എന്റെ പറ്റ് എത്രയാ ഒന്ന് കൂട്ടി പറഞ്ഞെ.. ” കടയിൽ തിരക്കിനിടയിലാണ് സുമ കയറി ചെന്നത്.
” എന്താണ് സുമേ.. പെട്ടെന്ന് വീണ്ടും ഒരു പറ്റ് തീർക്കൽ. ഇപ്പോ ഒരാഴ്ചയല്ലേ ആയുള്ളൂ കഴിഞ്ഞമാസത്തെ ക്ലിയർ ആക്കിയിട്ട്.. സാധാരണ ഓരോ മാസം വച്ചാണല്ലോ കണക്ക് തീർക്കൽ.. ” കൃഷ്ണൻ പുഞ്ചിരിയോടെ അവളുടെ മുന്നിലേക്ക് ചെന്നു.
” പറ്റൊക്കെ തീർക്കാൻ പാകത്തിന് വല്ല മലങ്കോളും കിട്ടിക്കാണും കൃഷ്ണേട്ടാ.. “കടയ്ക്ക് പുറത്തുനിന്നുള്ള ആരുടെയോ ആസ്ഥാനത്തുള്ള കമന്റിനു ഒരു പുഞ്ചിരി മാത്രമാണ് സുമ മറുപടിയായി നൽകിയത്. അത്തരം കമന്റുകൾ അവൾ കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറേ ആയിരുന്നു.
“നമ്മളേം കൂടിയൊന്ന് ഗൗനിക്കണേ “കമന്റുകൾ വീണ്ടും വീണ്ടും ഒന്നിന് പിറകെ ഒന്നായി വന്നു കൊണ്ടേയിരുന്നു.
കടയിലെ കടങ്ങൾ ഒക്കെ തീർത്തു റോഡിലേക്കിറങ്ങുമ്പോൾ ആണ് പിന്നിൽ മരത്തിനിടയിൽ ഒളിച്ചു നിന്നു തന്നെ നോക്കുന്ന ആനന്ദിനെ അവൾ കണ്ടത്. സുമ കണ്ടു ന്ന് മനസ്സിലായതോടെ അവന്റെ തല ഉൾവലിഞ്ഞു.
” ഈ ചെക്കൻ വിടണ കോളില്ലല്ലോ… “അവനെ നോക്കി പിറു പിറുത്തുകൊണ്ടവൾ മുന്നിലേക്ക് നടന്നു. അല്പം ഗ്യാപ്പിട്ട് പിന്നാലെ തന്നെ ആനന്ദും.
ആ നാട്ടിൽ അടുത്ത കാലത്തായി വന്ന് താമസമായതാണ് സുമ.അവളെ പറ്റി വ്യക്തമായി ആ നാട്ടുകാർക്ക് ഒന്നും അറിയില്ല.സിറ്റിയിൽ ഏതോ പ്രൈവറ്റ് ബാങ്കിൽ ക്ലർക്കിന്റെ ജോലി ചെയ്യുവാണ് എന്ന് മാത്രമറിയാം പിന്നെ കല്യാണം കഴിഞ്ഞതാണെന്നും കെട്ട്യോൻ ഉപേക്ഷിച്ചു പോയതാണെന്നുമൊക്കെ കേട്ടു കേൾവി ഉണ്ട്.
എന്തായാലും താമസം ഒറ്റയ്ക്ക് ആണ് മാത്രമല്ല ബന്ധുക്കൾ എന്ന് പറഞ്ഞു ആരും ഇന്നേവരെ അവളുടെ വീട്ടിലേക്ക് വരുന്നതും അന്നാട്ടുകാർ ആരും കണ്ടിട്ടില്ല.
പഞ്ചായത്ത് സെക്രട്ടറിയുമായി എന്തൊക്കെയോ ഇടപാടുകൾ ഉണ്ടെന്നും അയാൾ പലപ്പോഴും അവളുടെ വീട്ടിൽ വന്ന് പോക്ക് ഉണ്ടെന്നുമൊക്കെ പലരും പറഞ്ഞു കേൾക്കുന്നുമുണ്ട്.
എന്തായാലും നാല്പത് വയസിനു താഴെ മാത്രം പ്രായമുള്ള സുമ അന്നാട്ടിലെ പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരു ഹരം തന്നെയാണ്. അവളുടെ പടിവാതിൽ മുട്ടാത്ത കേമന്മാർ ആ നാട്ടിൽ കുറവാണ്.
പക്ഷെ ഇതുവരെയും എല്ലാവർക്കും നിരാശ മാത്രമാണ് ഫലം. അതിൽ തന്നെ പെട്ടതാണ് പ്ലസ് ടു വിദ്യാർത്ഥിയായ ആനന്ദും. സുമയെ പറ്റിയുള്ള വിവരണങ്ങൾ ആദ്യമായി അവൻ കേൾക്കുന്നത് ബസ് സ്റ്റോപ്പിൽ വച്ചാണ്.
” അവളു പോക്ക് കേസാണ്. അവളുടെ ബാങ്കിലെ പലരുമായും ചുറ്റൽ ഉണ്ടെന്നാ കേൾക്കണേ.. എന്തായാലും ഈ നാട്ടിൽ ഇതുവരെ ആൾക്കും ആ ഭാഗ്യം ലഭിച്ചിട്ടില്ല… ”
അന്ന് ബസ് സ്റ്റോപ്പിൽ ഇരുന്ന് ആരോ അഭിപ്രായപ്പെടുന്നത് കേട്ടിട്ടാണ് സുമയെ ഒരു നോക്ക് കാണണം എന്ന ആഗ്രഹം ആനന്ദിനുണ്ടായത്.
” സുമേച്ചിയോ.. ഹമ്പോ.. അത് ഓരോ ഒന്നൊന്നര മുതലാ മോനെ.. നാട്ടിൽ ഒട്ടുമിക്ക പേരും അവരുടെ പിന്നാലെ ആണ്… ഒന്ന് കാണണം നീ അവരെ.. എന്നാ ലുക്ക് ആണെന്ന് അറിയോ ”
കൂട്ടുകാരൻ കണ്ണന്റെ വിവരണം കൂടിയായപ്പോ ആനന്ദിനും ഹരമായി. അങ്ങിനെ ഒരു വട്ടം തേടിപ്പിടിച്ചു കണ്ടതോടെ അവനും ഫ്ലാറ്റ് .
അന്ന് മുതൽ സുമ എവിടേ പോയാലും അവനും ഉണ്ട് പാത്തും പതുങ്ങിയും ഒപ്പം. കൊതിയോടുള്ള അവന്റെ നോട്ടം പതിയെ സുമയും ശ്രദ്ധിച്ചു തുടങ്ങി. ഒരു പരിധിവരെ അവളും അത് ആസ്വദിച്ചു.
അങ്ങിനെ നടന്നു നടന്നവർ ഏകദേശം സുമയുടെ വീടിനോടടുത്തിരുന്നു. ആനന്ദ് പിന്നാലെ തന്നെയുണ്ടോ എന്ന് ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കി ഉറപ്പ് വരുത്തി സുമ.
റോഡിൽ ആളൊഴിഞ്ഞ ഭാഗത്തെത്തിയതും പെട്ടെന്ന് നിന്നു അവൾ. പിന്നാലെ ചെന്ന ആനന്ദിന് ഒന്ന് ഒളിക്കാൻ പോലും അവസരമുണ്ടായില്ല.
” ടാ ചെക്കാ.. കുറേ ആയല്ലോ നീ എന്റെ പിന്നാലെ ഇങ്ങനെ കൂടീട്ട്.. എന്താ ഉദ്ദേശം.. “പെട്ടെന്നുള്ള ആ ചോദ്യം കേട്ട് ആനന്ദ് ഒന്ന് പരുങ്ങി.” അ… അത് ചേച്ചി… “ആ പതർച്ച അവൾക്ക് ഇഷ്ടമായി..
” ചെക്കാ എന്നതേലും ദുരുദ്ദേശം ഉണ്ടേൽ അത് തുറന്ന് പറയ്.. ഇതിപ്പോ നിന്റത്രയും എന്റെ പിന്നാലെ നടക്കുന്ന വേറൊരാളെയും ഈ നാട്ടിൽ ഞാൻ കണ്ടിട്ടില്ല.. ”
മറുപടിയില്ലാതെ തല കുമ്പിട്ട് നിന്നു ആനന്ദ്. അത് കണ്ടിട്ട് ചിരിച്ചു പോയി സുമ.
” അയ്യേ.. ആഗ്രഹം തുറന്ന് പറയാൻ ഉള്ള ധൈര്യം പോലും ഇല്ലേ നിനക്ക്.. ഓക്കേ… അങ്ങിനെന്തേലും ആഗ്രഹം മനസ്സിൽ വച്ചാണ് നീ എന്റെ പിന്നാലെ കൂടിയത് എങ്കിൽ ഇന്ന് ഉച്ച കഴിഞ്ഞു നേരെ വീട്ടിലേക്ക് പോന്നോ.. അതങ്ങു തീർത്തു തരാം ഞാൻ.”
ഇത്തവണ ശെരിക്കും നടുങ്ങി പോയി അവൻ. കേട്ടത് വിശ്വസിക്കാൻ കഴിയാതെ സുമയെ തന്നെ തുറിച്ചു നോക്കി നിന്നു അവൻ.
” ചേ.. ചേച്ചി ഉള്ളതാണോ പറഞ്ഞെ.. ഞാൻ വരട്ടെ… “അവന്റെ ശബ്ദമിടറിയത് കേട്ട് പൊട്ടിച്ചിരിച്ചു പോയി സുമ..
” ടാ ഞാൻ ഒന്ന് പറഞ്ഞപ്പോഴേക്കും നീ വിറച്ചു പോയല്ലോ.. പിന്നെങ്ങനാ കാര്യങ്ങൾ നടക്കുക.. എന്തായാലും പോന്നേക്ക് നോക്കാം നമുക്ക്.. ”
അത്രയും പറഞ്ഞു കൊണ്ടവൾ വീണ്ടും മുന്നിലേക്ക് നടന്നു. പെട്ടെന്ന് എന്തോ ഓർത്തിട്ട് വീണ്ടും നിന്നു.
” അതേ.. ഈ വഴി വന്ന് പണി വാങ്ങാൻ നിൽക്കേണ്ട.. നാട്ടുകാര് തെണ്ടികളു കുറുക്കൻ കണ്ണുകളുമായി കറക്കം ആണ്.. പിന്നിലേ ആ വയൽ വഴി കറങ്ങി വന്ന് എന്റെ വീടിന്റെ പിൻ ഭാഗത്തെ ആ കാട് പിടിച്ചു കിടക്കുന്ന പുരയിടം ഇല്ലേ അവിടെ വന്നാൽ മതി ഒരു രണ്ട് മണിക്ക് അടുക്കള വാതിൽ ഞാൻ തുറന്ന് തരാം.. ”
ഒക്കെയും കാതുകളിൽ ഒരു മുഴക്കമായാണ് ആനന്ദിന് തോന്നിയത്. ആ നിമിഷം സത്യമാണോ അതോ സ്വപ്നമാണോ എന്ന് പോലും തിരിച്ചറിയാൻ പറ്റാത്ത വിധം പകച്ചു നിന്നു പോയി അവൻ.
‘ നാട്ടിലെ കേമൻമാരുൾപ്പെടെ പലരും സുമയുടെ പിന്നാലെ നടന്നിട്ട് തോറ്റു പിന്മാറിയതാ… അവരെയൊക്കെ മറികടന്നാണ് ഇപ്പോൾ തനിക്കീ അവസരം കൈ വന്നേക്കുന്നത്.. ‘
സന്തോഷത്താൽ തുള്ളി ചാടിപ്പോയി അവൻ. വശ്യമായൊരു പുഞ്ചിരിയോടെ സുമ നടന്നകലുമ്പോൾ നേരെ വീട്ടിലേക്കോടിയ ആനന്ദ് ചെന്ന പാടെ ഒരു കുളിയങ്ങ് പാസാക്കി.
അപ്പോൾ സമയം പന്ത്രണ്ടരയോടടുത്തിരുന്നു. കുളി കഴിഞ്ഞു നേരെ ബെഡിലേക്ക് വന്ന് കിടക്കവേ സുമ പറഞ്ഞ വാക്കുകൾ ഓർക്കുമ്പോൾ കുളിരു കോരിപ്പോയി അവൻ.
‘ ഇനി അവർ തന്നെ കളിപ്പിച്ചതാകുമോ.. ‘ആ ഒരു സംശയം അപ്പോഴും അവന്റെ മനസ്സിൽ തോന്നാത്തിരുന്നില്ല. സമയം പതിയേ പതിയെ തള്ളി നീക്കി ഒടുവിൽ ഒന്നര മണി ആയതോടെ കഴുകി മടക്കി വച്ചിരുന്ന പുത്തൻ കുപ്പായമെടുത്തണിഞ്ഞു അണിഞ്ഞൊരുങ്ങി ഒറ്റ ഓട്ടമായിരുന്നു പുറത്തേക്ക്..
” എവിടെക്കാ മോനെ നീ പോണെ.. എന്തേലും കഴിച്ചിട്ട് പോ “പിന്നാലെ ഓടിയിറങ്ങിയ അമ്മയുടെ വാക്കുകൾക്ക് ചെവി കൊടുത്തില്ല അവൻ. മനസ്സ് അത്രത്തോളം കയ്യീന്ന് പോയിരുന്നു. സുമ പറഞ്ഞ വഴിയേ തന്നെ പാഞ്ഞു ആനന്ദ്.
ഒടുവിൽ സമയം ഒന്നേ മുക്കാലെത്തിയപ്പോൾ തന്നെ ലക്ഷ്യ സ്ഥാനത്തെത്തി അവൻ. അതുവരെയുണ്ടായിരുന്ന ആവേശം ഒരു നിമിഷം ഭയത്തിലേക്ക് വഴിമാറിയോ എന്ന് സംശയിച്ചു പോയി അവൻ .
‘ വഴിയിൽ തന്നെ ആരേലും കണ്ടുവോ.. ആരേലും പിന്നാലെയുണ്ടോ… ‘ആ ഒരു സംശയം മാത്രമായിരുന്നു അവനെ അലട്ടിയത്. എന്നാൽ ആ ടെൻഷൻ മാറാൻ അധിക സമയം വേണ്ടി വന്നില്ല. കുളി കഴിഞ്ഞു അലക്കിയ തുണികൾ പുറത്തെ അയയിൽ വിരിക്കുവാനെത്തിയ സുമയെ ഒരു നോക്ക് കാണവേ അവന്റെ മിഴികൾ വീണ്ടും തിളങ്ങി.
‘സുമേച്ചി… ‘ആ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. തുണികൾ വിരിച്ചു തിരിയുമ്പോഴാണ് ആനന്ദിനെ സുമയും കണ്ടത്..” അമ്പടാ. നീ ഇപ്പോഴേ ഇങ്ങെത്തിയോ… ഇത്രക്ക് ആക്രാന്തമോ…
വഷളൻ ചിരിയോടെ അവൾ ആനന്ദിനെ തന്നെ നോക്കി നിന്നു. ശേഷം പതിയെ ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു..
“വേഗം അകത്തേക്ക് കേറിക്കോ ഇപ്പോ ഈ ഭാഗത്ത് ആരും ഇല്ല.. “കേൾക്കേണ്ട താമസം ഒറ്റക്കുതിപ്പിന് ആനന്ദ് അവളുടെ വീടിനുള്ളിലേക്ക് കയറി.
” അകത്തിരുന്നോ.. ഞാൻ ദേ വരുന്നു. പണ്ട് മുതലെ ഉള്ള ശീലമാ കുളിക്കാൻ നേരം ഇട്ടിരുന്ന തുണി അലക്കി ഇടുക എന്നത്. അതിപ്പോ ചാവുന്നേനു തൊട്ട് മുന്നേ ആയാലും ഞാൻ അത് ചെയ്തിട്ടേ ചാവൂ.. ”
പുഞ്ചിരിയോടെ അവൾ പറയുമ്പോൾ ആനന്ദിന് ചിരിക്കാൻ സമയമില്ലായിരുന്നു എന്നതാണ് സത്യം. അവന്റെ നോട്ടം അപ്പോൾ സുമയുടെ ശരീരത്തിലുടനീളം ചൂഴ്ന്നിറങ്ങുകയായിരുന്നു. ഉള്ളിലെ ഭയം പതിയെ പതിയെ ഒരാവേശമാകുന്നത് തിരിച്ചറിഞ്ഞു അവൻ.
തുണികൾ വിരിച്ച ശേഷം ഒരിക്കൽ കൂടി ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി വീടിനുള്ളിലേക്ക് കയറി വാതിൽ അടച്ചു സുമ.. ശേഷം പതിയെ ആനന്ദ് ഇരിക്കുന്ന മുറിയിലേക്ക് നടന്നു.
മുന്നേ തോന്നിയ ആവേശം സുമയുടെ സാമീപ്യത്തോടെ വീണ്ടും ഭയമായി മാറുന്നതും വേഗത്തിൽ മനസ്സിലാക്കി അവൻ. അവളുടെ സ്പർശം ഷോക്ക് ഏറ്റ പ്രതീതിയായിരുന്നു ആനന്ദിന്.ഒടുവിൽ ആഗ്രഹ സഫലീകരണത്തിലേക്ക്..
അന്നത്തെ രാത്രി ആനന്ദ് ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ജീവിതത്തിലെ ആദ്യത്തെ സംഭവം അതും ഏറെ കൊതിച്ചത് തന്നെ… സംഭവിച്ചതൊക്കെയും ഒരിക്കൽ കൂടി ഓർക്കവേ കുളിരു കോരി അവൻ.
‘ ദൈവമേ.. ഇത്രയും സുഖം ജീവിതത്തിൽ ഇന്നുവരെ താൻ അനുഭവിച്ചിട്ടില്ല. ‘സുമയുടെ വെണ്ണക്കൽ രൂപം അവന്റെ ഉറക്കം കെടുത്തി.’ ഒന്നൂടെ പോയാലോ.. ‘
ഇടയ്ക്ക് അങ്ങനൊരു ചിന്ത അവന്റെ മനസ്സിനെ കീഴടക്കിയിരുന്നു. എന്നാൽ ഇപ്പോൾ നടന്നത് ഇനിയൊരിക്കലും ആഗ്രഹിക്കരുത് എന്ന ശക്തമായ സുമയുടെ താക്കീതിനു മുന്നിൽ തന്റെ ആഗ്രഹം അടക്കി അവൻ.
‘ കുറച്ചു ദിവസം കഴിയട്ടെ. ചേച്ചിയെ എങ്ങിനേലും ഒന്നുകൂടെ പറഞ്ഞു സമ്മതിപ്പിക്കണം.. ‘
മനസ്സിൽ അനേകം ചിന്തകളുമായി തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒടുവിൽ അവൻ ഉറക്കത്തിനു കീഴടങ്ങി.
” ഭഗവാനേ.. ആ കൊച്ചിനിതെന്നാ പറ്റി ആത്മഹത്യ ചെയ്യാൻ.. വല്ലാത്ത സംഭവം ആയി പോയല്ലോ.. ”
രാവിലെ മുൻവശത്ത് അമ്മയുടെ ഒച്ച കേട്ടാണ് ആനന്ദ് ഞെട്ടി ഉണർന്നത്.’ ആത്മഹത്യയോ.. ആര്..’
കേട്ടപാടെ സംശയത്തിടെ അവൻ ചാടിയെഴുന്നേറ്റ് ഉമ്മറത്തേക്ക് പോയി.” ആരാ അമ്മേ.. ആരാ ആത്മഹത്യ ചെയ്തെ…”ചെന്ന പാടെ അമ്മയോട് തിരക്കി
” ആ സുമ… ആ കൊച്ച് ഇന്നലെ രാത്രി വിഷം കഴിച്ചെന്ന്.. രാവിലെ പാലുമായി ചെന്ന കൊച്ചാ അകത്തു മരിച്ചു അവള് കിടക്കുന്നത് കണ്ടത്… വിളിച്ചിട്ടും ആളനക്കം ഇല്ലാത്തോണ്ട് അത് ജനലിലൂടെ ഉള്ളിലേക്ക് നോക്കിയപ്പോഴാ കണ്ടേ. അത് പേടിച്ചു വിളിച്ചു ആളെ കൂട്ടി..
അമ്മയുടെ വാക്കുകൾ തന്റെ കാതുകളിൽ തുളഞ്ഞു കയറിയത് കൃത്യമായി അറിഞ്ഞു ആനന്ദ്.’ ദൈവമേ.. സുമചേച്ചിയോ… ‘
കേട്ടത് വിശ്വസിക്കുവാൻ കഴിയാതെ നടുക്കത്തോടെ ചുവരിലേക്ക് ചാഞ്ഞു അവൻ. അല്പ സമയം അങ്ങിനെ നിൽക്കുമ്പോൾ അവന്റെ മനസ്സിൽ തലേന്നത്തെ സംഭവങ്ങൾ പലതും ഓടി മാഞ്ഞു.
” ഈ നാട്ടിലെ പലരും ചേച്ചിയുടെ പിന്നാലെ ആണല്ലോ എന്നിട്ട് എന്താണ് എന്നെ സെലക്ട് ചെയ്തേ.. ”
” അതോ.. അത് പിന്നെ ഇത് ഒരു ഓഫർ ആണ്. ഒടുക്കലത്തെ ഓഫർ. നമ്മൾ ഈ ഭൂമി ന്ന് പോകുമ്പോ ആരുടെയെങ്കിലും ഒരാഗ്രഹം സാധിപ്പിച്ചു കൊടുക്കേണ്ടേ..
അതുപോലെ കടങ്ങളും.. ഇത്രയും നാളും പലരും എന്റെ പിന്നാലെ നടന്നു. അവരിൽ ഒക്കെ കാമം മാത്രേ കണ്ടുള്ളു ഞാൻ പക്ഷെ നിന്നിൽ ഒരു കൗതുകം.. ഒരു കൊതി… പിന്നെ ആദ്യമായി അറിയാനുള്ള ഒരു വെമ്പൽ എല്ലാം കണ്ടു ഞാൻ.
മറ്റുപലർക്കും അവർ കണ്ട പലരിൽ ഒരാളായിരുന്നു ഞാൻ പക്ഷേ നിനക്ക് നീ ആദ്യമായി കൊതിച്ച സുഖമായിരുന്നു ഞാൻ എന്ന് തോന്നിപ്പോയി .. അതാ നിന്റെ ആഗ്രഹം തന്നെ സാധിപ്പിക്കാം ന്ന് കരുതിയെ.. നമ്മളൊക്കെ മണ്ണടിയാൻ ഉള്ളതല്ലേ മോനെ.. ”
തലേന്നത്തെ തന്റെ ചോദ്യവും അതിനു സുമ നൽകിയ മറുപടിയുമായിരുന്നു അപ്പോൾ അവന്റെ മനസിൽ.
‘ അപ്പോൾ ചേച്ചി എല്ലാം തീരുമാനിച്ചായിരുന്നു. കടയിലെ പറ്റ് കൃത്യമായി തീർത്തതും. പഴയ തുണികൾ ഒക്കെ കഴുകി വൃത്തിയാക്കിയതും പിന്നെ തന്റെ ആഗ്രഹം സാധിപ്പിച്ചതും എല്ലാം കരുതി കൂട്ടിയായിരുന്നു.. എല്ലാം ക്ലിയർ ആക്കി ഒന്നും ബാക്കി വയ്ക്കാതെ ഒറ്റയ്ക്ക് യാത്രയായി … ‘
നടുക്കം വിട്ടകലവേ വേഗത്തിൽ വീടിനുള്ളിലേക്ക് പാഞ്ഞു ആനന്ദ്. കയ്യിൽ കിട്ടിയ കുപ്പായം വലിച്ചിട്ട് വേഗം പുറത്തേക്ക് ഓടി..
സുമയുടെ വീടിന് ചുറ്റും നാട്ടുകാരുടെ ഒരു കൂട്ടം തന്നെയുണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തി അവരുടെ നടപടികൾ പൂർത്തിയാക്കുവാനുള്ള തിരക്കിലായിരുന്നു. വിറച്ചു വിറച്ചാണ് ആനന്ദ് അവിടേക്കെത്തിയത്..
” വിഷം കഴിച്ചതാ.. പായസത്തിൽ മിക്സ് ചെയ്ത്.. “ആൾക്കൂട്ടത്തിൽ ആരുടെയോ കമന്റ് ആണ് അടുത്തതായി അവനിൽ നടുക്കം ഉണ്ടാക്കിയത്.
” ചേച്ചി.. ഈ പായസം ഇതാർക്കാ ഉണ്ടാക്കിയെക്കുന്നെ ഇച്ചിരി ടേസ്റ്റ് നോക്കാൻ എടുക്കട്ടെ ഞാൻ.. “” ഏയ് അതെടുക്കരുത്.. അത് സ്പെഷ്യൽ ആണ് എനിക്ക് മാത്രമുള്ളത്. ”
തലേന്ന് തിരികെ പോകാൻ നേരം ഡയനിങ് ടേബിളിൽ ഉണ്ടാക്കി അടച്ചു വച്ചിരുന്ന പായസം കണ്ടതും അതെടുത്തു ടേസ്റ്റ് നോക്കാൻ തുനിഞ്ഞ തന്നെ സുമ തടഞ്ഞതുമെല്ലാം നടുക്കത്തോടെ തന്നെ ഓർത്തു അവൻ
‘ ഭഗവാനേ.. അതിൽ വിഷമായിരുന്നോ .. ‘” അറിഞ്ഞോ.. ഈ സുമയ്ക്ക് കാൻസർ ആയിരുന്നത്രെ.. ശ്വാസ കോശത്തിലാ അതും ഫൈനൽ സ്റ്റേജ് മാക്സിമം നാല് മാസമാ ഡോക്ടർ ആയുസ്സ് പറഞ്ഞിരുന്നേ..
സിറ്റിയിലെ ഓർഫനേജിലെ സിസ്റ്റർ പറഞ്ഞതാ.. ഈ കാര്യം പറഞ്ഞു ഈ വീടും വസ്തുവും എല്ലാം അവൾ മുന്നേ തന്നെ ഓർഫനേജിന്റെ പേരിൽ എഴുതി കൊടുത്തെന്നു. ”
എല്ലാവരെയും നടുക്കുന്ന വാർത്തയായിരുന്നു അത്.” അയ്യോ പാവം.. അപ്പോ നരകിക്കാൻ വയ്യാത്തത് കാരണം സ്വയം അങ്ങ് പോയതാ.. ല്ലേ.. അല്ലേലും വയ്യാതെ കിടന്ന് പോയാൽ ആരാ നോക്കാൻ ഉള്ളേ.. ഈ ചെയ്തത് തന്നാ ശെരി.. ”
കൂട്ടത്തിൽ മുതിർന്ന ആരോ അഭിപ്രായപ്പെടുമ്പോൾ പലരും അത് ശെരി വച്ചു. ഒക്കെയും കേട്ട് നിന്ന ആനന്ദിന് ആകെ ഒരു മരവിപ്പ് ആയിരുന്നു.
” നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമായെടാ.. എന്റെ പിന്നാലെ നീ നടക്കാൻ തുടങ്ങിയ അന്ന് മുതൽ ഞാനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു നിന്നെ.. അതാ നിന്റെ ആഗ്രഹത്തിന് വഴങ്ങാൻ ഞാൻ തീരുമാനിച്ചേ..
ചെയ്യുന്നത് തെറ്റാണ്.. അതറിയാം എനിക്ക്. കാരണം നീ ചെറുപ്പമാണ്. നിന്നോട് ഒരിക്കലും ഞാൻ ഇങ്ങനെ പെരുമാറാൻ പാടില്ല പക്ഷേ ഞാനും ഒരു പെണ്ണല്ലേ എനിക്കും ആഗ്രഹങ്ങൾ ഒക്കെ ഉണ്ടാകില്ലേ…
എന്ന് കരുതി ഞാൻ ഒരു പെഴയൊന്നും അല്ല കേട്ടോ.. നീ ആ ഒരു കണ്ണിൽ എന്നെ കാണരുത്. പണ്ട് ഈ നാട്ടിലെ ഒരു കേമൻ പെഴപ്പിച്ചതാ എന്നെ..
എന്നിട്ട് ആരും അറിയാതെ ഈ വീട് വാങ്ങി തന്ന് എന്നെ ഇവിടെ കൊണ്ട് പാർപ്പിച്ചു. അന്ന് തൊട്ട് ഇന്ന് വരെയും അവന്റെ മുന്നിൽ മാത്രമേ ഞാൻ….. നാട്ടിൽ എന്നെ പറ്റി പല കഥകളും കേൾക്കും അതൊന്നും നീ വിശ്വസിക്കരുത്..
അതുപോലെ ഇനി ഇങ്ങനൊരു ഇഷ്ടത്തോടെ വേറെ ആരുടേയും മുന്നിലേക്ക് പോവുകയും അരുത്.. ഇതൊക്കെ വലിയ തെറ്റാണ്.. നീ കുട്ടിയാണ്… ഇനിയും ഈ ആഗ്രഹങ്ങൾ നിറവേറാൻ സമയം ഒരുപാടുണ്ട്.. ”
തലേന്ന് ഇറങ്ങാൻ നേരം തന്നെ ഇറുകെ കെട്ടിപ്പിടിച്ചു കൊണ്ട് സുമ പറഞ്ഞ ആ വാക്കുകൾ അവന്റെ കാതുകളിൽ മുഴങ്ങി. മിഴികൾ പൂട്ടുമ്പോൾ അവളുടെ ചിരിച്ച മുഖമാണ് മനസ്സിൽ തെളിഞ്ഞത്.
” ബോഡി എടുക്കാം കേട്ടോ.. പോലീസുകാരുടെ ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞു. ആംബുലൻസ് റെഡിയല്ലേ.. ”
ആ ശബ്ദം കേട്ടാണ് ആനന്ദ് മിഴികൾ തുറന്നത്. ഒരു ബന്ധുവിനെ പോലെ കാര്യങ്ങൾ എല്ലാം മുന്നിൽ നിന്ന് തന്നെ ഓടിനടന്നു ചെയ്യുന്ന പഞ്ചായത്ത് സെക്രട്ടറിയേ ആണ് അവൻ അപ്പോൾ കണ്ടത്.
സുമ പറഞ്ഞ ആ നാട്ടിലെ പ്രമാണി ആരെന്ന് പിന്നെ സംശയമില്ലായിരുന്നു ആനന്ദിന്.
ചുറ്റുമൊന്ന് കണ്ണോടിക്കുമ്പോൾ വിഷാദം പൂണ്ട മുഖങ്ങൾ മാത്രമേ അവൻ കണ്ടുള്ളു. അതല്ലേലും അങ്ങനാണല്ലോ ജീവിച്ചിരിക്കുമ്പോൾ എന്തൊക്കെ പറഞ്ഞാലും മരണ ശേഷം എല്ലാവർക്കും ഒരേ ഭാവം.
‘ ഭഗവാനേ… ഞാൻ ചെയ്തതും തെറ്റാണ്.. കാമം നിറഞ്ഞ കണ്ണുകളിലൂടെയല്ലാതെ സുമ ചേച്ചിയെ ഇതുവരെ ഞാനും നോക്കീട്ടില്ല… എന്നോട് പൊറുക്കേണമേ’
മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടവൻ പതിയെ തിരികെ നടന്നു. അപ്പോഴേക്കും നിശ്ചലമായ സുമയുടെ മൃദദേഹം ആംബുലൻസിലേക്ക് കയറ്റുവാൻ പുറത്തേക്ക് കൊണ്ട് വന്നിരുന്നു.
അങ്ങിനെ ഒടുവിൽ തന്നെ പറ്റി പരദൂഷണങ്ങൾളും കെട്ടുകഥകളും പറഞ്ഞുണ്ടാക്കിയ, കഴുകൻ കണ്ണുകളുമായി തനിക്ക് പിന്നാലെ കൂടിയ നാട്ടുകാരുടെയെല്ലാം ഉള്ളിൽ ഒരു നീറ്റൽ അവശേഷിപ്പിച്ചു അവൾ യാത്രയായി… സുമ…