ഞാൻ സ്വന്തം ആക്കിക്കോട്ടെ” അവന്റെ ചുടു നിശ്വാസിത്തിൽ അവൾ പൊള്ളി പിടഞ്ഞു പോയി.

അപൂർവ്വരാഗം

(രചന: അദ്വിക ഉണ്ണി)

 

സച്ചിയെട്ടൻ അയച്ച് തന്ന കല്യാണക്ഷണക്കത്ത് നോക്കിരിക്കവേ

എന്തിനെന്നറിയാതെ മിഴികൾ നിറഞ്ഞൊഴുകി. എത്ര ശ്രെമിച്ചിട്ട് എന്നെ തന്നെ നിയന്ത്രിക്കാൻ ആയില്ല. അലറികരുയുവാൻ തോന്നി.

 

പക്ഷേ അച്ഛനും അമ്മയും അറിഞ്ഞാൽ, അതുമാത്രമല്ല സച്ചിയേട്ടൻ എന്നെ അങ്ങനെ ഒന്നു കണ്ടുകാണില്ല .ഞാൻ മാത്രം എന്തോ ,എനിക്ക്, ഇഷ്ട്ടപ്പെട്ട പോയി ഏട്ടനെ.

 

എന്തെക്കയോ ഓർത്തു ഇരിക്കുമ്പോൾ ആണ് .അഭിയേച്ചി എന്നു വിളിച്ച് കൊണ്ടു വൈഗ ഓടിവന്നത് . വൈഗ അഭിയുടെ അമ്മാവന്റെ മോൾ ആണ് ,അവളെ ട്യൂഷൻ പഠിപ്പിക്കുന്നത് അഭിയാണ്…

 

അഭിരാമി യെന്ന അഭിയുടെ മനസാഷിസുഷിപ്പ് ക്കാരി കൂടിയാണ് വൈഗ

 

“ചേച്ചി എന്തിനാ എങ്ങനെ വിഷമിക്കുന്നത് ചേച്ചിക്ക് വിധിച്ചില്ലെന്നു വിചാരിച്ചാൽ മതി.”

 

“ചേച്ചിയുടെ ഉള്ളിൽ ഇങ്ങനെയൊരു ഇഷ്ട്ടം ഉണ്ടായപ്പോൾ തന്നെ തുറന്നപറഞ്ഞാൽ മതിയായിരുന്നു…”

 

“മോളെ അപ്പോൾ എനിക്ക് തുറന്ന് പറയാൻ പേടിയായിരുന്നു” . ഏട്ടന്റെ സംസാരത്തിൽ നിന്ന് എനിക്ക് അങ്ങനെ ഒരു ഇഷ്ട്ടം തോന്നിയിട്ടില്ല.”

 

“മനസു കൊണ്ടു ഞാൻ ഒരുപാട് അടുത്തുപോയി മോളെ എനിക് നഷ്ട്ട പെടുത്തി കളയാൻ വയ്യ.”.

 

“ഞാൻ ഇപ്പൊ തന്നെ ഏട്ടനെ വിളിച്ചു കാര്യം പറയാൻ പോവുവാണ്..”

 

“ചേച്ചി വേണോ ഇനി കല്ല്യാണത്തിനു ആകെ രണ്ടു ദിവസം മാത്രേ ഉള്ളു..”

 

അതൊന്നു വക വെക്കാതെ അവൾ ഫോൻ എടുത്തു മൈൻ എന്ന് സേവ് ചെയ്ത നമ്പറിൽ നിന്നു കാൾ വിട്ടു. ആദ്യ ബെല്ലിൽ തന്നെ സച്ചിയേട്ടൻ കാൾ എടുത്തിരുന്നു. അപ്പോൾ എനിക് എന്തെന്നില്ലാത്ത സന്തോഷം തോന്നി..

 

ഹാലോ മോളെ……ആഹാ ഏട്ടാ..

എന്താ മോളെ വിളിച്ചത്‌… ഒന്നുമില്ല ഏട്ടാ ചുമ്മ വിളിച്ചതാ ..പറയാൻ തോന്നിയ കാര്യങ്ങൾ തോണ്ടാകുഴിയിൽ കുരുങ്ങി കിടക്കുന്നപോലെ പുറത്തോട്ടു വരിണില്ല….

 

ശരി യേട്ട ഞാൻ വെക്കുവാ .പിന്നെ വിളിക്കാം മോളെ നിനക്ക് ഒന്നു പറയാൻ ഇല്ലേ ? “എന്നോട്‌ ”

 

ഇല്ലെന്നു പറഞ്ഞു അവൾ ഫോണ് കട്ട് ചെയ്യുത്… പുഴ പോലെ ഒഴിക്കിറങ്ങിയ കണ്ണിനിരിനെ അവൾ വാശിയോടെ തുടച്ചു കളഞ്ഞു..

 

“മോളെ നാളെ കല്യാണത്തിന് പോവുമ്പോൾ സച്ചിക്ക് എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കണ്ടേ” അച്ഛന്റെ ചോദ്യമാണ് ചിന്തയിൽ നിന്നു ഉർത്തിയത്. ഞാൻ വലിയ താൽപ്പര്യം ഇല്ലാതെ മൂളി .

 

വൈകിട്ട് തന്നെ അച്ഛനുമായി ടെക്സ്റ്റസ്റ്റൈൽ ഷോപ്പിൽ പോയി ഏട്ടന്റെ ഇഷ്ട്ട നിറമായ കരിനീല കളർ

ഷർട്ടും അതിനുചേർന്ന കരിനീല കറയുള്ള മുണ്ടും പെണ്ണിനു കരീനില കളർ ഒരു സാരിയും എടുത്തും.

 

തിരിച്ചു പോവുന്നവഴി അച്ഛന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട് പക്ഷേ അതൊന്നു എന്റെ ശ്രദ്ധിയിൽ പതിയിന്നില്ല എന്ന്‌ തോന്നിയത് കൊണ്ടാവാം

 

“എന്റെ കുട്ടിക്ക് ഇഷ്ട്ടമായിരുന്നല്ലേ?”

എന്ന ചോദ്യംത്തിനു മുമ്പിൽ ഞാൻ ഒന്ന് സംഭിച്ചു പോയി ..

 

ഒരു പൊട്ടികരച്ചിലുടെ അച്ഛന്റെ നെഞ്ചിലേക്ക് ഞാൻ മുഖം പുഴത്തി . കുറേനേരത്തെക്കു അച്ഛനും മൗനമായിരുന്നു

 

“ഞാൻ”.. “നിക്ക് ഇഷ്ട്ട”…

 

“വേണ്ട മോളെ” “നി ഇപ്പൊ ഒന്നു ഓർത്തു വിഷമിക്കണ്ട ” “ന്റെ മോൾക്ക് വിധിച്ചില്ലന്ന് കരുതിയാൽ മതി..”

 

വീട്ടിൽ എത്തിയിട്ടും എന്റെ മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല …..

 

നേരത്തെ തന്നെ തന്റെ ഇഷ്ട്ടം പറയേണ്ടതായിരുന്നു എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി.. കാലുക്കൾക്കിടയിൽ മുഖം പുഴത്തി അങ്ങനെ ഇരുന്നുപോയി.. അത്താഴം കഴിക്കാൻ അമ്മവിളിച്ചപ്പോൾ ആണ് ഞാൻ സ്വാബോധത്തിൽ എത്തിയത്…

 

താൻ കാരണം അച്ഛേയും അമ്മയും വിഷമിക്കേണ്ടന്നു കരുതി ഭക്ഷണം കഴിച്ചെന്നു വരുത്തി മുറിയിൽ കയറി കതക് അടച്ചു.

 

തന്റെ പ്രാണൻ തന്റേതു അല്ലാതായി മാറുന്നത് കാണാൻ തനിക് ആഗ്രഹമില്ല എന്നാലും തന്റെ മനസിന്‌ ആ കാഴ്ച അനിവാര്യം ആണ് . എന്നാലെ എനിക് പണ്ടത്തെ അച്ഛേ ടെ കുറുമ്പി പെണ്ണാവാൻ കഴിയൂ… എന്തൊക്കയോ ചിന്തച്ചുകിടന്ന അവളെ നിദ്രദേവി കടാഷിച്ചു..

 

പ്രഭാത കിരണങ്ങൾ മുഖത്തെ ചുംബിച്ചപ്പോൾ ആണ് അഭിരാമി ഉറക്കംമുണർന്നത്…. പെട്ടന്ന് ചാടിപെടഞ്ഞ എഴുന്നേറ്റ് ബാത്റൂമിലേക്കു ഓടി.. തണുത്ത വെള്ളം തന്റെ ശിരസ്സിളുടെ മേലിലേക്ക് വീണ് ശരീരം തണുതെങ്കിലും മനസിനേ തണുപ്പിക്കാൻകഴിഞ്ഞില്ല.

 

പുറത്തു അമ്മയുടെ വിളിയാണ് എന്നെ ചിന്തിയിൽ നിന്ന് മുക്തയാക്കിയത്.

പെട്ടന്ന് തന്നെ കുളി കഴിഞ്ഞു വന്നപ്പോൾ അച്ഛേ കണ്ടപ്പോൾ തന്നെ കാണാത്തതിൽ മുഖത്ത് നന്നെ പരിഭ്രമം നിറഞ്ഞിരുന്നു… എന്റെ കലങ്ങിയ കണ്ണ് കൊണ്ടു അച്ഛൻ മുറിവിട്ട പോയിരുന്നു.

 

റാണി പിങ്ക് കളറിലെ സാരി ഏട്ടൻ വാങ്ങി തന്നത് ആണ് കല്ല്യാണത്തിനു ചെല്ലുമ്പോൾ ഉടുക്കാൻ. എനിക് മാത്രമല്ല അച്ഛനും അമ്മയ്ക്കും ഉണ്ട്. ഞാൻ ഇല്ലാതിരുന്ന നേരത്തു വീട്ടിൽ വന്നു തന്നിട്ട് പോയി

 

അച്ഛനും അമ്മയും നേരത്തെ റെഡി ആയി .. യാത്രയിലുടനീളം കവിളുകളെ നനച്ചു കൊണ്ടൊഴുകിയിറങ്ങിക്കൊണ്ടിരുന്ന മിഴിനീരിനെ അച്ചനും അമ്മയും കാണാതെ തുടച്ച് മാറ്റി .

 

സീറ്റിൽ കണ്ണകളടച്ചു ചാരി കിടക്കുമ്പോൾ കഴിഞ്ഞുപോയ ഞങ്ങളുടെ ആദ്യ ദിനങ്ങളെ ഓർത്തെടുക്കാൻ ശ്രെമിക്കുകയായിരുന്നു.

 

ഒരുവർഷം മുൻപ് മുഖ പുസ്തകത്തിൽ വായിക്കാൻ വേണ്ടി ഒരു ഐഡി ഉണ്ടാക്കി . ആദ്യം വായനയിലേക്കും പിന്നെ എഴുത്തിലേക്കും ഇറങ്ങിച്ചെന്ന നാളുകൾ. ആ നാളുകളിലെപ്പോഴോ ആയിരുന്നു ആ സൗഹൃദം തുടങ്ങിയത്.

എന്റെ കുഞ്ഞി കഥയുടെ കമന്റെകളിലുടെയും പിന്നെ ചാറ്റിലൂടെയും തുടക്കം

 

കുറിച്ചു മനോഹരമായ സൗഹൃദം…. പരസ്പരം എന്തും തുറന്ന് പറയാം എന്ന നിലയിലേക്ക് വളർന്നതധിവേഗമായിരുന്നു

 

പിന്നീട് പരസ്പരം നമ്പറുകൾ കയ്യ് മാറി ഇടക്കൊക്കെ വിളിയും പറച്ചിലും പിന്നെ മെസ്സേജ് അയക്കലും . ഒരിക്കൽ പോലും ഫോട്ടോസ് ഞങ്ങൾ അങ്ങോട്ട് ഇങ്ങോട്ട് കയ്യ് മാറിട്ടില്ല .

 

എന്നാണോ നേരിട്ട് കാണുന്നത് അന്ന് കണ്ടാൽ മതിയെന്നായിരുന്നു ആഗ്രഹം ..

 

പിന്നീട് ഞങ്ങളുടെ സുഹൃത്ത് ബന്ധം ഞങ്ങളുടെ മാതാപിതാക്കളിലും ആ ബന്ധം വളർന്നു. പരിചയം പുതുക്കി വന്നപ്പോൾ അമ്മമാർ ഒരേ നാട്ടിലുള്ളതും ഒരേ സ്കൂളിൽ പടിച്ചവരും ആയിരുന്നു.അങ്ങനെ ഞങ്ങളുടെ ബന്ധം ഒന്നുകൂടി വളർന്നു.

 

എന്തു കാര്യത്തിനും ഏട്ടന്റെ അഭിപ്രായങ്ങൾ ചോദിക്കാറുണ്ടായിരുന്നു ഏട്ടനും അതേപോലെ തന്നെ എന്നോടു അഭിപ്രായങ്ങൾ ചോദിക്കാറുണ്ടായിരുന്നു.

 

പിന്നെ എപ്പോഴോ സച്ചിയെട്ടൻ ഓഫീസിൽ തിരക്ക് കാരണം രണ്ടു മൂന്നു ദിവസത്തേക്ക് വിളിക്കാതെ ഇരുന്നപ്പോൾ ആണ് എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടത് പക്ഷേ എന്തോ ഒന്ന് എന്നിൽ നിന്ന് അകന്ന്പോയത് പോലെ ഒരു തോന്നൽ എന്നിൽ ഉടലെടുത്തു .

 

അന്ന് തൊട്ടു മനസിലായി ഏട്ടനോട് എനിക്ക് പ്രണയം ആണെന്ന് .പിന്നെ സചിയേട്ടൻ അറിയാതെ എന്റെ ഇഷ്ട്ടം എന്റെ ഉള്ളിൽ വളർന്നു വന്നു.

 

പലവട്ടം എന്റെ ഇഷ്ട്ടം തുറന്ന് കാട്ടണമെന്നു തോന്നിയെങ്കിലും .പേടി കാരണം മനസ് അനുവദിച്ചില്ല. എന്റെ മണ്ടത്തരം കാരണം ഞങ്ങളുടെ ബന്ധത്തിന് കോട്ടം തട്ടിയാലോ എന്ന ഭയം എന്നിൽ ഉടലെടുത്തും.

 

പിന്നീട് എപ്പോഴാ ഏട്ടന്റെ കല്യാണ ക്ഷണകത്തു കയ്യിൽ കിട്ടിയപ്പോൾ ആകെ തകർന്നു പോയിരുന്നു ഞാൻ.

 

ആകെ പ്രാന്ത് പിടിക്കുന്നതുപോലെ തോന്നി ,ഉച്ചത്തിൽ കരയണമെന്ന് തോണി ഏട്ടനെ കണ്ടു ആ നെഞ്ചിൽ വീണ് പൊട്ടികരഞ്ഞു കാര്യം പറയണമെന്നു ഒരുവേള ചിന്തിച്ചു പോയി….

 

പക്ഷേ എല്ലാം വൈകിപോയിരുന്നു…

 

ഏറെ നേരത്തെ ഓർമകളെ പിന്തള്ളി .

 

ഒലിച്ചിറങ്ങുന്ന കണ്ണി നീരിനെ തുടച്ചു മാറ്റി അഭിരാമി കണ്ണുകൾ അടച്ചിരുന്നു.

എന്റെ നെറുകയിൽ തലോടിയാ കരസ്പർശം അറിഞ്ഞതും ഞാൻ കണ്ണുങ്ങൾ വലിച്ചു തുറന്നു.

 

“അച്ഛൻ”

 

അല്ലേലും മക്കളുടെ വിഷ്‌മസ്‌ഥികളിൽ ഏറ്റവും കൂടുതൽ ആധി അവരുടെ മാതാപിതാക്കൾക്ക് ആയിരിക്കും…

 

കല്യാണം നടക്കുന്ന ഓഡിറ്ററോയത്തിലേക്ക് ചെല്ലുമ്പോൾ എന്തെന്നില്ലാത്ത വെപ്രാളം എന്നിൽ വന്നു മൂടി. ക്രമാതിതാമായി ഹൃദയമിടിപ്പ് കൂടി.. താൻ തന്റെ ഏട്ടനെ , ജീവന് തുല്യം സ്നേഹിച്ചവനെ ആദ്യം ആയി കാണാൻ പോവുന്നു.

 

ഈ ഒരു നിമിഷത്തെ ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷേ ഇങ്ങനെ ഒരു നിമിഷം ഒരിക്കലും പ്രതീഷിച്ചില്ല ..

 

ആളുകൾക്കിടിയിൽ ഞാൻ ഒന്ന് കണ്ണോടിച്ചു നോക്കി ആരെയും മുൻപ് പരിചയം ഇല്ല. അച്ഛനും അമ്മയും മാത്രമേ ഏട്ടനെ കണ്ടിട്ടുള്ളു .

 

കസവും ഷർട്ടും ഗോൾഡൻ കരയുള്ള മുണ്ടും അണിഞ്ഞ ഒരു ചെറുപ്പക്കാരൻ മുഖത്തു പുഞ്ചിരി തുകി അച്ഛെടെ അടുത്തു വന്നുനിന്നു . അച്ഛന്റെയും അമ്മയുടെയും കാല് തൊട്ടു വന്ദിച്ചു.

ഡ്രീം ചെയ്ത താടിയും പിരിച്ചു വെച്ച മീശയും..

 

ആള് ഒരു ചുള്ളൻ ചെക്കൻ വിരാട്ട് കോഹിലിയെ പോലെ ഉണ്ട്..

അപ്പോഴേ മനസിലായി ഇതു ഏട്ടൻ ആണന്നു

 

“”അഭി വന്നില്ലേ അച്ഛാ”

 

അവൾ കൂടെ ഉണ്ടാരുന്നോല്ലോ” .

 

എന്നെ അന്വോഷിച്ചപ്പോൾ തന്നെ മറഞ്ഞു നിന്നിടത്തു നിന്നു അച്ഛെടൊപ്പം വന്നു നിന്നു. എന്നെ കണ്ടപ്പോൾ തന്നെ ഞാൻ കണ്ടു സചിയേട്ടന്റെ കണ്ണിലെ തിളക്കം

 

ഓടി ചെന്നു ഇഷ്ട്ടം ആണന്നു പറയാൻ എനിക് തോന്നി. ആ നെഞ്ചിൽ വീണ് പൊട്ടികരയാൻ അതിയായ ആഗ്രഹം തോന്നി.. എന്നോടു എന്തൊക്കെയോ ചോദിക്കാനും പറയാനും ഉണ്ടെന്ന് എനിക്ക് തോന്നി .

 

ഏട്ടൻ എന്നോട് എന്തോ ചോതിക്കാൻ ആഞ്ഞതും പുറത്തു എന്തൊക്കെയോ

ശബ്ദങ്ങൾ കേട്ടു എല്ലാവരും ഓഡിറ്റോറിയം വിട്ട് പുറത്തുപോയി..

 

ലക്ഷ്മി അമ്മ (സച്ചിന്റെ അമ്മ)

സച്ചിയുടെ അമ്മാവന്റെ ഞെഞ്ചിൽ മുഖം പുഴുത്തി കരയുന്നു എല്ലാവരുടെയും മുഖത്ത് സങ്കടവും സഹതാപവും നിഴലിച്ചു കാണാം.

 

കാര്യ തിരക്കിയപ്പോൾ ശരിക്കും ഞെട്ടി പോയി.

 

അതെ പോലെ തന്നെ മനസിൽ ഒരു കുളിർമഴ പെയ്‌തു. ഇത്രേ ദിവസം ഞാൻ അനുഭവിച്ച വേദനകളെ ശമിപ്പിക്കാൻ ഒരിലിളം തെന്നൽ എന്നെ തലോടി കടന്നു പോയി

 

ഇന്ന് കല്ല്യാണം നടക്കില്ല പെണ്ണിനു വേറെ ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു. അതു സച്ചിയേട്ടന്റെ അമ്മാവന്റെ മോൾ തന്നെ . പണ്ട് എപ്പോഴയോ അമ്മാവനും ലക്ഷ്മി അമ്മയും തമ്മിൽ ആലോചിച്ചു വെച്ചതായിരുന്നു .ആ കുട്ടിക്ക് മറ്റൊരു ഇഷ്ട്ടം ഉള്ളത് അറിഞ്ഞിട്ടും ഈ കല്ല്യണം ഒരുമാസത്തിനുള്ളി നടത്താൻ തീരുമാനിച്ചു.

 

അപ്പോൾ അവിടേക്ക് ഒരു കാർ വന്നു.

അതിൽ നിന്നു അമ്മാവന്റെ മകൾ ആരുഷയും അവളുടെ ഭർത്താവിന്റെ ഫാമിലിയും വന്നും.

 

കല്യാണം കഴിഞ്ഞു വരുന്ന വരവ് ആയിരുന്നു . അവൾ ഓടിപ്പോയി സചിയേട്ടന്റെ അനുഗ്രഹം വാങ്ങിച്ചു അതു കണ്ടു എല്ലാവർക്കും അമ്പരപ്പ് ഉണ്ടായി .

 

“എനിക് അറിയാം ഇവൾക്ക് ഈ നിൽക്കുന്നു വിജേഷിനെ ഇഷ്ട്ടമായിരുന്നു. ഇവർ തമ്മിൽ ആറു വർഷത്തെ സ്നേഹ ബന്ധംമാണുള്ളത്.”

 

“ഇവളേ ഞാൻ മുറപെണ്ണായിട്ടു അല്ല കണ്ടിട്ടു ഉള്ളത് ഇവളെ എന്റെ കുഞ്ഞി പെങ്ങൾ ആയിട്ടാണ് കാണുന്നത്….”

 

“അന്നും ഇന്നും ഞങ്ങൾ തമ്മിൽ സഹോദരിസഹോദര ബന്ധം ആണ് ഉണ്ടായിട്ടുള്ളത്..”

 

“ഇവരുടെ കല്യാണം നടത്താൻ ഏർപാട് ചെയ്‌തത് ഞാൻ ആണ്. അമ്മാവനും അമ്മയും ക്ഷമിക്കണം.”

 

എന്റെ കാര്യം ഓർത്തു ആരും വിഷമിക്കണ്ട

 

“എനിക്ക് സങ്കടവും നാണേക്കേടും ഇല്ല

എല്ലാവരും അവരെ അനുഗ്രഹിക്കണം”

 

“ഞങ്ങൾ രണ്ടു പേരും ചെയ്ത തെറ്റിനു ഞങ്ങൾ മാപ്പ് ചോദിക്കുന്നു. ഒരു അച്ഛൻ എന്ന നിലയിൽ ഞാൻ ഇച്ചിരി സ്വാർഥത കാണിച്ചു .” അമ്മാവൻ എല്ലാവരോടും പറഞ്ഞു

 

“ഞാൻ എന്റെ പെങ്ങൾക്ക് കൊടുത്ത വാക്ക്” പാലിക്കാനാണ് നോക്കിയത്..

കൂടെ എന്റെ അഭിമാനവും”

 

“മോൻ എന്നോട് ക്ഷമിക്കണം”

 

എന്തായാലും ഇന്ന് എല്ലാം ഒരുക്കങ്ങൾ ഒരു വിവാഹത്തിന് വേണ്ടി ഒരിക്കി അപ്പോൾ മോനെ

 

“നിന്റെ വിവാഹം ഇന്ന് തന്നെ നടത്തണമെന്നാണ് എന്റെ ആഗ്രഹം”

 

“അതിനു പെണ്ണ് വേണ്ടേ”

 

അവിടെ കൂടിയവർ എല്ലാം അടക്കം പറഞ്ഞു

 

“പെണ്ണില്ലന്നു ആരും പറഞ്ഞു ”

 

അച്ഛൻ എന്തോ ഉൾപ്രേരണയിൽ വിളിച്ചു പറഞ്ഞു “എന്റെ മകൾ അഭിരാമി”

 

“അഭിക്ക് ഒരുപാട് ഇഷ്ട്ടമാണ് മോനെ നിന്നെ” അച്ഛൻ സച്ചിനോട് മൊഴിഞ്ഞു

 

നിന്നെ വിട്ടുപോകാൻ ഒരിക്കലും അവൾക്ക് ആവില്ല നിന്റെ കല്ല്യാണ ക്ഷണകത്തു കയ്യിൽ കിട്ടിയപ്പോൾ തൊട്ടു ഞാൻ കാണുന്നത് ആണ്

ന്റെ കുട്ടിയുടെ വേദന

 

“വയ്യ നിക്ക് ഇനിയും ന്റെ കുട്ടി യെ ഇങ്ങനെ കാണാൻ അവൾ അനുഭവിച്ച വേദന എനിക്ക് മാത്രമേ അറിയും”

 

അച്ഛൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി. അതുകേട്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത വെപ്രാളം തോന്നി .

അവിടുന്ന് ഓടി പോകാൻ വരെ ചിന്തിച്ചു..

 

ഏട്ടന്റെമുഖത്തു നോക്കാൻ എനിക്ക് ജ്യാളത തോന്നി..

 

ലക്ഷ്മി അമ്മക്ക് എന്നെ നേരത്തെ തന്നെ അറിയുന്നത് കൊണ്ടു അമ്മ സമ്മതിച്ചു

 

ഏട്ടനോട് ഒരു വാക്ക് പോലും ആരും ചോദിക്കാതെ ഏട്ടനെ മണ്ഡപത്തിലേക്ക് കൊണ്ടു പോയി. അധികം ചമയങ്ങൾ ഇല്ലാതെ തന്നെ അവിടെ കൂടിയ ചില സ്ത്രീകൾ എന്നെ അണിയിച്ചൊരുക്കി. മുഹർത്ത സമയത്ത് പോലും നാദസ്വരങ്ങൾകൊപ്പം

എന്റെ ഹൃദയമിടിപ്പും ഉയർന്ന കേൾക്കാൻ എനിക്ക് സാധിക്കുണ്ടായിരുന്നു.

 

അധികം താമസിക്കാതെ തന്നെ സച്ചിനെന്നു പേരുകൊത്തിയ ആലില താലി എന്റെ മാറോടു ചേർന്നു. നെറുകയിൽ കുങ്കമം ചാർത്തി പരസ്പരം ഹാരം അണിഞ്ഞു

അന്നത്തെ ചടങ്ങുകൾ കഴിഞ്ഞു

 

ഞാൻ നോക്കുമ്പോൾ അച്ഛനും അജുവേട്ടനും എന്തൊക്കയോ മാറിനിന്നു സംസാരിക്കുന്നു

 

സച്ചിനോട് സംസാരിക്കാൻ അവസരം കിട്ടിയിരുന്നെങ്കിൽ എന്നു അവൾ ആശിച്ചുപോയി. ചടങ്ങുകൾ എല്ലാം പൂർത്തിയായി സച്ചിന്റെ വീട്ടിലേക്ക് യാത്രയാകാൻ നേരത്തു അഭി അവളുടെ അച്ഛനേയും അമ്മയെയും കെട്ടിപിടിച്ചു കരഞ്ഞു ശേഷം രണ്ടുപേരും അനുഗ്രഹം വാങ്ങിച്ചു യാത്രയായി

 

ലക്ഷ്മി അമ്മ കൊടുത്ത വിളക്കുമായി വലതുകാൽ വെച്ചു അഭി നന്ദനം വീടിന്റെ പടി കയറി ശേഷം പൂജാ മുറിയിൽ വിളക്ക് വെച്ചു നന്നായി പ്രാർത്ഥിച്ചു…

 

ലക്ഷ്മി അമ്മ സച്ചിന്റെ മുറിലേക്ക് കൊണ്ടു പോയി.

 

അത്യാവശ്യം വലിപ്പമുള്ള റൂം ആണ്.

 

“”മോൾക്ക് കുളിച്ചു മാറാൻ ഞങ്ങൾ ആരുഷക്കു വേണ്ടി വാങ്ങി വെച്ച കുറച്ചു ഡ്രസ് ഉണ്ട് നോക്കി ഇഷ്ട്ടമുള്ളത് ഇട്ടോ”

 

അവൾ ഷെൽഫ് തുറന്ന് ഒരു നേരിയത് എടുത്തു ഉടുത്തു. അപ്പോഴേക്കും സച്ചിൻ റൂം തുറന്ന് വന്നിരുന്നു അഭി അണങ്കില് എന്തുപറയണമെന്നറിയതെ ഒരേ നിൽപ്പ് തുടർന്ന്. അവൻ ആണെങ്കിൽ അവളെ നോക്കാതെ ബാത്റൂമിലെ കയറി കതകടച്ചു..

 

പരിചയപ്പെടാൻ അടുത്തുള്ള വീട്ടിലെ സ്ത്രീകൾ വന്നെന്നു പറഞ്ഞു ലക്ഷ്മി അമ്മ അവളെ വിളിച്ചോണ്ടു പോയി

 

സച്ചിൻ ഫ്രഷായി വന്നപ്പോഴേക്കും അവൾ റൂമിൽ ഇല്ലെന്ന് മനസിലായി. അതോടെ അവൻ തന്റെ ബെഡിലേക്ക് അമർന്നിരുന്നു തലക്ക് മുകളിൽ കയ്യവെച്ചു കണ്ണുകളടച്ചു ചാരി കിടന്നു..

 

കതകിൽ മുട്ട് കേട്ടപ്പോഴാണ് സച്ചിൻ കണ്ണു തുറന്നതു . അഭിയുടെ ചില ബന്ധുക്കളായിരുന്നു, സച്ചിനുമായി പരിജയപ്പെട്ടു. അപ്പോഴേക്കും അവരെ ഭക്ഷണം കഴിക്കാനായി വിളിക്കാൻ ലക്ഷ്മി അമ്മയും അഭിയും കൂടി വന്നു..

 

എല്ലാവരും പുറത്തേക്കു പോയ തക്കം നോക്കി വൈഗ മാത്രം അവിടെ പമ്മി നിന്നു

 

സച്ചി തിരിഞ്ഞു നിന്നു എന്തേ ന്നു പിരികം പൊക്കി ചോദിച്ചു.

 

“എന്റെ ചേച്ചിയെ വിഷ്‌മിപ്പിക്കരുത്

ഒത്തിരി ഇഷ്ട്ടം ആണ് ചേട്ടനെ

ചേട്ടന് വേണ്ടി ചേച്ചി എഴുതിയതാണ് “”

അവൾ അവളുടെ ബാഗ് തുറന്ന് ഒരു ചെറിയ ഡയറി എടുത്തു കൊടുത്തു

 

അതിൽ എന്റെ പ്രാണന് എന്നു വലുതാക്കി ഭംഗിയുള്ള അക്ഷരത്തിൽ എഴുതിരിക്കുന്നു.. അതു കണ്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചരി ഉണ്ടാരുന്നു.. അവൻ മെല്ലെ ആ ഡയറി വായിച്ചു നോക്കി അതിൽ അവനായി അവൾ എഴുതിയ പ്രണയ ഗീതങ്ങൾ ആയിരുന്നു..

 

എല്ലാവരും യാത്ര പറഞ്ഞു പോയിരുന്നു .

 

ലക്ഷ്മി ‘അമ്മ അവളെ ഒരു സെറ്റ് മുണ്ട് അടുപ്പിച്ചു കയ്യിൽ പാല് ഗ്ലാസ്സ് കൊടുത്തു സച്ചിന്റെ മുറിയിൽ ആക്കി.

പാൽ ഗ്ലാസ് ടേബിളിൽ വെച്ചപ്പോൾ

അവളുടെ ഡയറി അവളുടെ കണ്ണിൽ പെട്ടു

 

അതുകൂടിയായപ്പോൾ അവൾക്ക് ഒന്നുകൂടി പേടി യായി എങ്ങനെയെങ്കിലും ഏട്ടനെ കണ്ടു എല്ലാം കാര്യങ്ങളും പറയാം എന്നു വിജാരിച്ചപ്പോൾ ഇതു എങ്ങനെ ആയി

 

ഇനി ഈ ഡയറി വായിച്ചു കാണുമോ എന്ന അവൾ ഭയന്നു

 

“ഇത് ആരാ ഇവിടെ കൊണ്ടു കൊടുത്തത് വൈഗ ആയിരിക്കും

അവളെ കാണട്ടെ അവളെ ഈ പണി കാണിക്കും”

 

ഓ ഞാൻ എന്തിനാ ഇനി പേടിക്കുന്നെ , കല്ല്യാണ കഴിഞ്ഞില്ലേ . എന്നെ ഉപദ്രവിക്കാൻ വന്നാൽ ലക്ഷ്മി അമ്മയോട് പറയണം

 

ഇനി എന്നോട് അടി കൂടാൻ വരുമോ?

 

“അല്ലേലും അങ്ങേർക്ക് ഇച്ചരി ദേഷ്യവും മുൻ കോപവും എല്ലാം ഉണ്ട്”

 

“ഇന്ന് ഇനി എന്താണാവോ ഉണ്ടാവുന്നെ ”

 

എന്നോട് ഇനി മിണ്ടുമോ..

 

എന്തെക്കെയോ പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ കയ്യ് കെട്ടി നിൽക്കുന്നു ഏട്ടൻ. അഭി ആണെങ്കിൽ പേടിച്ചു വിളറി നിൽപ്പാണ് . അതുകണ്ട് അവനു ചിരി വന്നെങ്കിലും മുഖത്തു ഗൗരവം വരുത്തി നിന്നു. അവൾ ആണെങ്കിൽ തലയും തായത്തി നിക്കുന്നകണ്ടു ഡി ഇനി നിന്റെ തല ഒടിഞ്ഞു താഴെ വീഴും.. അവളോട്‌ സച്ചിൻ പറഞ്ഞു

 

അതുകൂടി കേട്ടപ്പോൾ പെണ്ണ് പേടിച്ചു കരയാൻ തുടങ്ങി. എനിക് ഇഷ്ട്ടാണ് ഏട്ടനെ ഒരുപാട്. ഓടിച്ചെന്നു അവന്റെ ഞെഞ്ചിൽ മുഖം പുഴത്തി കരയാൻ തുടങ്ങി. കുറെ നേരത്തെക്ക് അങ്ങനെ തന്നെ നിന്നു

 

” അഭി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്”

 

“എനിക്ക് ഒരു കുട്ടിയെ ഇഷ്ട്ടാണ്

ഈ ഒരു ജന്മം മുഴുവൻ അവളുടെ കൂടെ കഴിയാൻ ആണ് എനിക്ക് ഇഷ്ട്ടം”

 

“പക്ഷേ അവളോട്‌ ഇതു പറയാൻ ഞാൻ വൈകിപ്പോയി ഒരുപാട് ശ്രെമിച്ചു പറയാൻ ഞാൻ എന്റെ ഇഷ്ട്ടം അവളെ അറിയിക്കാൻ. അപ്പോഴു എനിക്ക് അതിനുള്ള ധൈര്യം ഇല്ലായിരുന്നു.”

 

“ഇനി അഭിരാമി ആണ് തീരുമാനിക്കേണ്ടത്.”

 

സച്ചിയിൽ നിന്നു അഭിരാമിയെന്നു വിളി കേട്ടപ്പോൾ അവൾക്ക് സങ്കടത്തെ നിയന്ത്രിക്കാൻ ആയില്ല.

 

“ഇനി ഞാൻ ജീവിക്കുകയാണെങ്കിൽ അവളുടെ കൂടെ ജീവിക്കു”. അഭി ആണെങ്കിൽ കേട്ടത് വിശ്വസിക്കാനാവാതെ ഞെട്ടി തരിച്ചു നില്ക്കു ആണ്. എന്തെക്കയോ പറയണമെന്ന് അവൾക്കുണ്ട് പക്ഷേ വാക്കുകൾ പുറത്തേക്ക് വരുന്നില്ല കുറച്ച് നേരത്തെ മൗനത്തിനു ശേഷം അവൻ ചോദിച്ചു

 

“നിനക്ക് അറിയണ്ടേ ആരാ അവൾ എന്നു”

 

“മ്മ് ”

 

വേണം ഒലിച്ചിറങ്ങുന്ന മിഴിനീറിനെ തുടച്ചു കൊണ്ട് അവൾ മൂളി. പെട്ടന്ന് അവൻ അവളെ വലിച്ച തന്നോട് അടുപ്പിച്ചു കണ്ണാടിക്കു മുന്നിൽ നിർത്തി. ഇതാണ് ഞാൻ സ്നേഹിക്കുന്ന പെണ്ണ്.

 

“ഇവളാണ് എന്റെ പ്രണയം”

 

ന്റെ പ്രണയം” അപ്പോഴും അവൾ ഒന്നും അറിയാതെ താഴോട്ടു നോക്കി നിൽക്കു ആണ്

 

പെട്ടന്ന് അവൻ താണ്ടി പിടിച്ചു ഉയർത്തി അവളുടെ കാതോരം മെല്ലെ പറഞ്ഞു

 

“ഞാൻ സ്വന്തം ആക്കിക്കോട്ടെ”

 

അവന്റെ ചുടു നിശ്വാസിത്തിൽ അവൾ പൊള്ളി പിടഞ്ഞു പോയി. എന്റെ പെണ്ണേ ഒത്തിരി ഇഷ്ട്ട നിന്നെ എനിക്ക്.

 

“ഈ ഒരു ജന്മം മുഴുവൻ ഞാൻ നിനക്കായി മാത്രം ഇനിയുമൊരായിരം ജന്മങ്ങളുണ്ടെങ്കിൽ നിന്റെ പാതിയായി ജനിക്കണമെനിക്ക്…”

 

ഇനി നമുക്ക് ജീവിക്കാം പെണ്ണേ

 

ഇനിയെങ്കികും കരയാതെ ..

 

കേട്ടത് വിശ്വസിക്കാനാവാതെ കിളി പോയി ഇരിക്കാന് അഭിരാമി.

 

“അഭി ”

 

“ഡി പോത്തെ ”

 

ങേ എന്താ…

 

പെട്ടന്ന് സച്ചി അവളെ പിടിച്ചു തന്നോട് അടുപ്പിച്ചു.

 

അഭിയുടെ കലങ്ങിയ ഇരുകണ്ണുകളിലും അവൻ ചുംബിച്ചു.സച്ചിയുടെ ചുണ്ടുകൾ അഭിയുടെ മുഖമാകെ ഓടി നടന്നു. ഒടുവിൽ സച്ചി തന്റെ പ്രണയം മുഴവൻ അവളിലേക്ക് പടർന്നു. അവളിലേ സ്ത്രീക്ക് പൂർണ്ണതയേകി ചെറു നോവടെ അഭി സച്ചിക്ക് സ്വന്തമായി…

 

അവളുടെ നെറ്റിയിൽ പടർന്ന് കിടക്കുന്ന കുങ്കുമത്തിൽ അമർത്തി ചുംബിച്ചു.. ഇരുവിരു ഉറക്കത്തിലേക്ക് വഴുതി വീണു

 

ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും കടന്നുപോയി അവരുടെ പ്രണയത്തിനു സാക്ഷ്യം വഹിച്ചു കൊണ്ടു കുഞ്ഞു അഥിതി അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നു

 

ഇന്ന് വാവച്ചിയുടെ പേരിടൽ ചടങ്ങാണ് കൊ റോണ പ്രോ ട്ടോക്കോൾ പ്രകാരം ആരെയും വിളിച്ചിട്ടില്ല. അടുത്ത ബന്ധുക്കൾ മാത്രേ ഉള്ളു പെൺകുട്ടി ആയതുകൊണ്ട് അദ്വിക എന്നാണ് പേരിട്ടിരിക്കുന്നത്…

 

ഇനി അവര് ജീവിക്കട്ടെ അവരുടെ ലോകത്തിൽ ബാ പിള്ളാരെ നമുക്കു പോകാം…

Leave a Reply

Your email address will not be published. Required fields are marked *