കൊഞ്ചാനും കുഴയാനോ നല്ല രീതിയിൽ സംസാരിക്കാൻ ഒന്നും അയാൾക്ക് അറിയില്ലായിരുന്നു… എങ്കിലും അയാൾ അവളെ പൊന്നുപോലെ നോക്കി…

(രചന: J. K)

 

തന്നെക്കാൾ പതിനാല് വയസ്സിന് മൂത്തയാൾ….ടൈലർ…

 

സിനിമാ നടനെ പോലെ ഒരാളെ അതും വൈറ്റ് കോളർ ജോബ് ഉള്ള ഒരാളെ സ്വപ്നം കണ്ടു നടന്ന മീരയ്ക്ക് ഒരിക്കൽ പോലും സങ്കൽപ്പിക്കാൻ വയ്യാത്ത ഒരു ഭർത്താവ്,

 

അതായിരുന്നു അയാൾ,”അരവിന്ദൻ”””വീട്ടുകാരോട് കുറെ കരഞ്ഞു പറഞ്ഞു നോക്കി ഇയാളെ വേണ്ട എന്ന് പക്ഷേ.. എല്ലാവരും അവർ അത് അവഗണിച്ചു… അതിന്, അവളുടെ ജാതകത്തിലെ പ്രശ്നവും, താഴെ ഇനിയും കല്യാണം കഴിക്കാനുള്ള രണ്ടു പെൺകുട്ടികളും ഒക്കെ ഒരു കാരണമായിരുന്നു….

 

മനസ്സില്ലാ മനസ്സോടെയാണ് അരവിന്ദന്റെ മുന്നിൽ മീര കഴുത്തു നീട്ടി കൊടുത്തത്… രണ്ടു സൈഡിലും ഉള്ള മുടിയുടെ നരയും… വലിയ നെറ്റി സമ്മാനിച്ച കഷണ്ടിയും, എല്ലാം മീര അവജ്ഞയോടെയാണ് നോക്കിയത്….

 

അവളുടെ സങ്കല്പത്തിലെ ഒരാളെ അല്ലായിരുന്നു അരവിന്ദൻ… അയാളുടെ വീട്ടിൽ അമ്മയും രണ്ടു പെങ്ങമ്മാരും ആയിരുന്നു ഉണ്ടായിരുന്നത്…

 

അമ്മ മരിച്ചു പിന്നെയും ഒരുവർഷം കഴിഞ്ഞിട്ടാണ് അരവിന്ദൻ മീരയെ പെണ്ണുകാണാൻ ചെല്ലുന്നത്….. അപ്പോഴേക്കും രണ്ടു പെങ്ങമ്മാരെ യും നല്ല രീതിയിൽ അയാൾ കല്യാണം കഴിപ്പിച്ചു വിട്ടിരുന്നു….

 

അവർക്ക് തിരിച്ച് അരവിന്ദൻ വെറുമൊരു ജേഷ്ഠൻ അല്ലായിരുന്നു പകരം ഒരു അച്ഛൻ തന്നെയായിരുന്നു…. അവർ ആ സ്നേഹവും ബഹുമാനവും എന്നും അയാളോട് കാണിച്ചിരുന്നു

 

മീര അവിടെ കയറി ചെന്നപ്പോഴും അവർ അതേ സ്നേഹവും ബഹുമാനവും നൽകി… പക്ഷേ അതൊന്നും ഉൾക്കൊള്ളാൻ മീരയ്ക്ക് ആയില്ല…

 

ഒരിക്കൽപോലും അയാളുടെ സന്തോഷത്തോടെ കഴിഞ്ഞിട്ടില്ല…. എപ്പോഴും ഇയാൾ എനിക്ക് ചേരാത്ത ഒരാളാണ് എന്ന് തന്നെയായിരുന്നു മനസ്സ് പറഞ്ഞിരുന്നത്…. പക്ഷേ അരവിന്ദന് തിരിച്ച് സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ….

 

അയാൾ മീരയെ പൊന്നുപോലെ നോക്കി… അവരുടെ എല്ലാ ആവശ്യങ്ങളും അയാൾ നടത്തിക്കൊടുത്തു…

 

കൊഞ്ചാനും കുഴയാനോ നല്ല രീതിയിൽ സംസാരിക്കാൻ ഒന്നും അയാൾക്ക് അറിയില്ലായിരുന്നു… എങ്കിലും അയാൾ അവളെ പൊന്നുപോലെ നോക്കി…

 

പക്ഷേ മീര പ്രതീക്ഷിച്ചത് വേറെ എന്തൊക്കെയോ ആയിരുന്നു അതൊന്നും അതുപോലെ കിട്ടാത്തത് ആവണം അവളുടെ മനസ്സിൽ വല്ലാത്ത നിരാശ കയറിക്കൂടിയത്….

 

സ്നേഹം എന്നാൽ മീരയെ സംബന്ധിച്ചിടത്തോളം വേറെ എന്തൊക്കെയോ ആയിരുന്നു…

 

അവളുടെ ഓരോ ആഗ്രഹങ്ങൾ നടത്തി കൊടുക്കുന്നതും…. അവർക്ക് എന്തെങ്കിലും അസുഖങ്ങൾ വന്നാൽ എങ്ങും പോകാതെ അടുത്തിരുന്ന് ശുശ്രൂഷിക്കുന്നതും എല്ലാം അവളുടെ കണ്ണിൽ സ്നേഹമായി തോന്നിയില്ല….

 

അവൾ അപ്പോഴും അരവിന്ദന്റെ കുറ്റങ്ങൾ കണ്ടു പിടിച്ചു കൊണ്ടിരുന്നു…

 

എല്ലാവർക്കും പക്ഷേ അരവിന്ദനെ പറ്റി പറയാൻ നൂറുനാവാണ് കുടുംബം നോക്കുന്നവർ പെങ്ങമ്മാരുടെ കല്യാണം ഒരു കുറവും വരാതെ നടത്തി കൊടുത്തവൻ… സ്വന്തം അമ്മയെ പൊന്നുപോലെ നോക്കിയവൻ…..

 

അവനെ കെട്ടുന്നവൾ ഭാഗ്യവതി… അങ്ങനെ അങ്ങനെ ആളുകൾ ചാർത്തിക്കൊടുത്ത വിശേഷങ്ങൾ ഒരുപാടുണ്ടായിരുന്നു അരവിന്ദന്…

 

പക്ഷേ നീ അതൊന്നും കണക്കിലെടുത്തില്ല ഒരു പക്ഷേ അവൾക്ക് അതൊന്നും ഉൾക്കൊള്ളാനായില്ല…

 

നാളുകൾ അങ്ങനെ കഴിഞ്ഞു…

 

മീര ഗർഭിണിയായി…

 

അതറിഞ്ഞ് അരവിന്ദന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്ത ആയിരുന്നു അയാൾ അവൾക്ക് ആഗ്രഹമുണ്ടെങ്കിലും എല്ലാം സാധിച്ചുകൊടുത്തു…

 

പതിയെ അവൾക്കും അരവിന്ദനോട്‌ ചെറുതായി ഒരു താല്പര്യം തോന്നി തുടങ്ങിയിരുന്നു…

 

തന്റെ വിധി ഇതുതന്നെയാണെന്ന് ബോധ്യപ്പെട്ടു അവൾ അതിൽ ജീവിക്കാൻ തുടങ്ങി… നാളുകൾ കൊഴിഞ്ഞു പോയി അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി…

 

അരവിന്ദന് ആ കുഞ്ഞ് രാജകുമാരി ആയിരുന്നു.. അയാൾ താഴത്തും തലയിലും വയ്ക്കാതെ അതിനെ വളർത്തി…

 

അധികം താമസിയാതെ യാണ് അരവിന്ദനു ഒരു കൂട്ടുകാരൻ വഴി ദുബായിൽ ഒരു ജോലി തരപ്പെടുന്നത്…. തയ്ക്കൽ തന്നെയായിരുന്നു അവിടെയും പണി….

 

നല്ല പൈസ കിട്ടും എന്നറിഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെ അയാൾ നാട്ടിൽ നിന്ന് പോയി… കുറേ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു…

 

അതിൽ മീരക്ക് ഒരു ആശ്വാസമാണ് തോന്നിയത്….

 

അയാൾ വിദേശത്ത് പോയി നന്നായി അധ്വാനിച്ച് വീട്ടിലേക്ക് ധാരാളം പൈസ അയക്കാൻ തുടങ്ങി… അവരുടെ എല്ലാ സാമ്പത്തിക ബാധ്യതകളും തീർന്നു പിന്നീട് സമ്പാദിക്കാനും പറ്റി…

 

മീരയുടെ പേരിൽ ഒരു വലിയ തുക അയാൾ ബാങ്കിൽ നിക്ഷേപിച്ചു…. അവരുടെ ജീവിതം പിന്നീടങ്ങോട്ട് ആർഭാടപൂർണമായ ഇരുന്നു.. മകൾക്ക് വേണ്ടതും വേണ്ടാത്തതും എല്ലാം മീര വാങ്ങി കൊടുത്തു…

 

അതിനിടയിലാണ് സോഷ്യൽ മീഡിയയിൽ നിന്ന് അയാളെ പരിചയപ്പെട്ടത്… ഹർഷ്”””” പണ്ട് മീരയുടെ സങ്കല്പത്തിലെതുപോലത്തെ ഒരു പുരുഷൻ…

 

വെറും സൗഹൃദമായി തുടങ്ങിയ ബന്ധം പിന്നെ വേറെ തലങ്ങളിലേക്ക് നീങ്ങുകയായിരുന്നു… മീരയ്ക്ക് പോലും നിയന്ത്രണമില്ലാത്ത വിധം ആ ബന്ധം വളർന്നു….

 

അവൾക്ക് യാതൊരുവിധ കുറ്റബോധവും തോന്നിയില്ല എന്നതായിരുന്നു സത്യം.. പയ്യെ ഹർഷ് തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അവളോട് പറയാൻ തുടങ്ങി….

 

വിദേശത്ത് കഷ്ടപ്പെട്ട് അധ്വാനിച്ചു പണം സമ്പാദിക്കുന്ന തന്നെ ഭർത്താവിനെ മീര ഓർത്തില്ല…. അരവിന്ദൻ അയച്ചു തരുന്ന പണം യാതൊരു മടിയും കൂടാതെ അയാൾക്ക്, ഹർഷിന് കൈമാറി…..

 

എപ്പോ ചോദിച്ചാലും തിരികെ തരാം എന്നായിരുന്നു ഹർഷിന്റെ ഭാഷ്യം…

 

അവളുടെ കയ്യിൽ നിന്നും പണം കിട്ടാൻ തുടങ്ങിയതോടുകൂടി അയാളുടെ ആവശ്യങ്ങൾ കൂടിക്കൂടി വന്നു ഒപ്പം പ്രകടിപ്പിക്കുന്ന സ്നേഹത്തിന്റെ അളവും….

 

അയാളുടെ കരുതലും സ്നേഹവും കണ്ടു മീര ശ്രമിച്ചു അതിലെ തെറ്റുകളും കപടതയും ഒന്നും അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല….

 

അതിനിടയിലാണ് അരവിന്ദന്റെ ഒരു പെങ്ങളുടെ ഭർത്താവിന് ഒരു ആക്സിഡന്റ് സംഭവിക്കുന്നത്…

 

എത്രയും പെട്ടെന്ന് ഒരു ഓപ്പറേഷൻ വേണമെന്ന് ഡോക്ടർമാർ വിധിയെഴുതി.. അതിന് നല്ലൊരു തുക ചെലവാകുമായിരുന്നു….. ആ പെങ്ങൻ മാർക്ക് അരവിന്ദൻ അല്ലാതെ മറ്റാരോടും സങ്കടം പറയാനില്ലായിരുന്നു…

 

അവർ അരവിന്ദന്റെ അടുത്തേക്ക് ഓടി വന്നു..

അരവിന്ദൻ ബാങ്കിൽ ഇട്ടിരുന്ന പൈസ എടുത്തു കൊടുക്കാൻ പറഞ്ഞു..

 

മീരയുടെ ഉള്ളിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു പോയി കാരണം കുറച്ചു മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ ബാക്കിയുള്ളതെല്ലാം അവൾ ഹർഷിന് കൊടുത്തു കഴിഞ്ഞിരുന്നു….

 

ഹർഷി നോട് അവർ പണം തിരിച്ചു ചോദിച്ചു അപ്പോഴാണ് അയാളുടെ തനി സ്വഭാവം അവൾക്ക് മനസ്സിലായത് അയാൾ അവളുമായുള്ള എല്ലാ കോൺടാക്ട് ബ്ലോക്ക് ചെയ്ത് പോയി….

 

അവളോട് യഥാർത്ഥ പ്രണയം ആണ് അയാൾക്ക് എന്ന് വിചാരിച്ചിരുന്ന അവൾ ആകെ തകർന്നു പോയി…

 

അന്നേരം അവൾ ഇരുത്തി ചിന്തിച്ചു അരവിന്ദൻ തനിക്കായി ചെയ്തതെല്ലാം..

 

എത്ര വലിയ തെറ്റാണ് അവൾ ചെയ്തത് എന്ന് അപ്പോൾ മാത്രമാണ് മനസ്സിലായത്.. ഇതുവരെ തന്റെ കണ്ണും കാതും എല്ലാം കൊട്ടിയടച്ച് ഇരിക്കുകയായിരുന്നു…

 

പിന്നെ ആകെ ഒരു മരവിപ്പായിരുന്നു

 

എല്ലാം അരവിന്ദനോട് തുറന്നു പറയാൻ അവൾ ആഗ്രഹിച്ചു… അയാൾ എങ്ങനെ പ്രതികരിച്ചാലും അത് എത്ര ക്രൂരമായ ലും അത് അവൾക്ക് സ്വീകാര്യമായിരുന്നു…

 

എല്ലാം അയാളോട് തുറന്നു പറഞ്ഞു…

 

കേട്ടപ്പോൾ അരവിന്ദൻ ഒന്നും പറഞ്ഞില്ല അവളെ കൂടുതൽ സങ്കടത്തിൽ ആക്കി…

 

എവിടുന്നൊക്കെയോ പണം റെഡിയാക്കി പെങ്ങൾക്ക് അയച്ചുകൊടുത്തു അതിനുശേഷം അയാൾ നാട്ടിലേക്ക് വന്നു…

 

മീരയോട് താനുമായി അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ കഴിയില്ലെങ്കിൽ അവരുടെ ഇഷ്ടപ്രകാരം പൊയ്ക്കോളാൻ അരവിന്ദൻ പറഞ്ഞു..

 

അവൾ കരഞ്ഞ് മാപ്പ് പറഞ്ഞ് കാലുപിടിച്ചു..

 

അയാളുടെ വലിപ്പം ഇപ്പോഴാണ് മനസ്സിലായത് എന്നും ഇനിയൊരിക്കലും അയാൾ ഇല്ലാണ്ട് ഒരു ജീവിതം അവൾക്ക് സാധ്യമാവില്ല എന്നും അവൾ പറഞ്ഞു….

 

കുറച്ചു നാൾ എടുത്തിരുന്നു അരവിന്ദിന് അവളോട് എല്ലാം ക്ഷമിക്കാൻ…

 

എല്ലാം അയാൾ മറക്കാൻ തയ്യാറായി..

 

അയാൾക്ക് വേണമെങ്കിൽ അവളെ ഉപേക്ഷിക്കാം പക്ഷേ അപ്പോഴും അവർക്കിടയിൽ അവരുടെ കുഞ്ഞ് എന്നൊരു പ്രതിസന്ധിയുണ്ട്…

 

ഇപ്പോൾ ഒന്ന് താണ് കൊടുത്താൽ ഒരു നല്ല കുടുംബം തകരാതെ സൂക്ഷിക്കാം… ഇനി ഒരിക്കലും ആ തെറ്റ് അവൾ ആവർത്തിക്കില്ല എന്ന് അരവിന്ദനും ഉറപ്പായിരുന്നു… അവർ ജീവിക്കട്ടെ…

Leave a Reply

Your email address will not be published. Required fields are marked *