(രചന: J. K)
“”ഞാൻ ഏട്ടനോട് പറഞ്ഞു കൊടുക്കും ട്ടൊ “”””ആദ്യരാത്രിയിൽ സ്വന്തം ഭാര്യയെ ഒന്ന് കെട്ടിപ്പിടിച്ചപ്പോൾ കേട്ടതാണ്,… രാഹുൽ ആകെ ഞെട്ടി പോയി…
ചിരിക്കണോ കരയണോ എന്നറിയാതെ ഇരുന്നു… അവളുടെ ദേഹത്തു പറയാതെ തൊട്ടതിനാണ്…. ഇരുന്നു മോങ്ങുന്നുണ്ട് അവൾ…
“”ടീ.. അഞ്ജലീ…മോളെ കരയല്ലേ!!! ഞാൻ…അറിയാതെ…അതേ ഇന്ന് ഇങ്ങനെ ഒക്കെയാ… ഇതിനൊക്കെ അല്ലേ ഈ ആദ്യരാത്രി എന്ന് പറയുന്നേ “””‘ പെണ്ണ് പിന്നെയും കരഞ്ഞ് വിളിച്ചു നാശം ആക്കുകയാണ്…..
കുറെ അനുനയിപ്പിക്കാൻ ശ്രെമിച്ചു..“”എവടെ!!!മോങ്ങൽ കൂടുക എന്നല്ലാതെ കുറയുന്നില്ല ഒട്ടും..
ഒടുവിൽ ദേഷ്യം വരാൻ തുടങ്ങി.. പിന്നെയും പറഞ്ഞാൽ കേൾക്കുന്നില്ല എന്ന കണ്ടപ്പോഴാണ് ബലമായി പിടിച്ച് കവിളിൽ ഒരു ഉമ്മ കൊടുത്തത്…
അല്ല പിന്നെ ദേഷ്യം വരില്ലേ….ഏട്ടാ”””” എന്നും പറഞ്ഞ പെണ്ണ് കീറാൻ തുടങ്ങിയപ്പോഴാണ് കയ്യീന്ന് പോയി എന്ന് മനസ്സിലായത്…
‘”” എന്റെ ചേട്ടനോട് പറഞ്ഞു കൊടുക്കും എന്ന് പറഞ്ഞപ്പോൾ,ഫോൺ എടുത്ത് മുന്നിലേക്കിട്ടു കൊടുത്തിട്ട് പറഞ്ഞു ഞാൻ ചെയ്തതൊക്കെ ന്നാ അങ്ങട് പറയ് എന്ന്… ആവേശത്തോടെ ഫോണെടുത്തവൾ പിന്നെ എന്തോ ഒന്ന് അറച്ചു നിന്നു…
എന്തേ പറയുന്നില്ലേ??? എന്ന് ചോദിച്ചപ്പോൾ ഭദ്രകാളി വയ്ക്കും പോലെ ഒരു നോട്ടവും തന്നു…
പിന്നെ അവളെ മൈൻഡ് ചെയ്യാതെ ഞാൻ പോയി കിടന്നുറങ്ങി… കുറച്ചുനേരം കൂടി ഇരുന്ന് ഏങ്ങലടിച്ച് അവളും… പിറ്റേദിവസം നേരത്തെ എണീറ്റു രാഹുൽ….
ഇന്ന് അവളുടെ വീട്ടിലേക്കുള്ള വിരുന്നാണ്..
എന്തോ പോവാൻ ഒന്നും വലിയ താല്പര്യം തോന്നിയില്ല..
ഇനിയെങ്ങാനും അവൾ ഏട്ടനോട് പറഞ്ഞു കൊടുത്താലോ… കൊലക്കുറ്റം ഒന്നും ചെയ്തിട്ടില്ലല്ലോ എന്ന് ആശ്വസിച്ചു പിന്നീട്…അപ്പോഴാണ് മീര വിളിച്ചത്.. ഒന്നാം ക്ലാസ് മുതൽ കൂടെയുള്ള ബെസ്റ്റി…
എല്ലാം അവളോട് പറഞ്ഞു ആദ്യം അവൾ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത് അത് കേട്ട് എനിക്ക് ദേഷ്യം പിടിച്ചു… എനിക്ക് ദേഷ്യം പിടിക്കുന്നത് കണ്ടപ്പോഴേക്കും അവൾ ചിരി നിർത്തി….
എന്നിട്ട് വളരെ ശാന്തമായി എന്നോട് പറഞ്ഞു,“”””ടാ രാഹു, ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം എന്ന്..””””
ഇനി അവളുടെ ഉപദേശം കൂടി കേൾക്കണം അല്ലോ എന്നോർത്ത്,“””ആാാ പണ “”” എന്നു പറഞ്ഞു…
ഡാ അഞ്ജലിയുടെ അമ്മ അവൾ എത്രാം ക്ലാസിൽ പഠിക്കുമ്പോൾ മരിച്ചു എന്നാ നീ പറഞ്ഞേ….????
“””മൂന്നാം ക്ലാസിലോ മറ്റോ”””” എന്നവളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു….“””‘ അതായത് അവൾക്ക് ഒരു അമ്മയുടെ ആവശ്യം ഏറെ വേണ്ടതിനും മുമ്പ് അല്ലേ???”””
മ്മ്മ്….വെറുതെ ഒന്നു മൂളി ഇതൊക്കെ ഞാനും ആലോചിച്ചു വച്ചായിരുന്നു വിവാഹ ആലോചന വന്നപ്പോ…..
അഞ്ജലി ചെറിയ കുഞ്ഞായിരിക്കുമ്പോൾ തന്നെ അവളുടെ അമ്മ മരിച്ചിരുന്നു…ഹാർട്ട് പേഷ്യന്റ് അവളുടെ അച്ഛൻ അതിനുശേഷം അധികകാലമൊന്നും നിന്നില്ല ഒന്ന് രണ്ട് വർഷത്തിനു ശേഷം അച്ഛനും മരിച്ചു….
പിന്നെ അവളെ നോക്കിയതും വളർത്തിയതും എല്ലാം അമ്മൂമ്മയാണ് കൂടെ അവളുടെ ഏട്ടനും നാല് അഞ്ച് വയസ്സിന് മൂത്ത ചേട്ടനും അമ്മൂമ്മയും കൂടി ഏറെ കൊഞ്ചിച്ചാണ് വളർത്തിയത്…..
അതിന്റെ എല്ലാ പോരായ്മയും അവൾക്ക് ഉണ്ടാവുമെന്ന് കല്യാണത്തിനു മുൻപ് അവളുടെ ചേട്ടൻ എന്നോട് പറഞ്ഞു തന്നിരുന്നു…..
പക്ഷേ അതൊന്നും അത്ര കാര്യമാക്കിയിരുന്നില്ല…. കൊച്ചു കുഞ്ഞിനെ സ്വഭാവമാണ് അവൾക്ക് എന്ന് പറഞ്ഞെങ്കിൽ പോലും…… ഇത്ര നേരത്തെ കല്യാണം കഴിപ്പിച്ച് അയക്കേണ്ട എന്നു തന്നെയായിരുന്നു അവരുടെ തീരുമാനം….
പക്ഷേ അപ്പോഴും വില്ലനായത് ജാതകം ആയിരുന്നു ഏട്ടന് വിശ്വാസമില്ലെങ്കിലും അമ്മൂമ്മയ്ക്ക് ജാതകത്തിൽ നല്ല വിശ്വാസമായിരുന്നു….
അവരുടെ അച്ഛനും അമ്മയും തമ്മിൽ ജാതകപൊരുത്തം ഇല്ലാത്ത കാരണം ആണത്രേ അധികനാൾ കഴിയാൻ പറ്റാത്തത്… അവരുടെ പ്രണയവിവാഹമായിരുന്നു..
അമ്മൂമ്മ ഏറെ എതിർത്തതും ആണ്.. പക്ഷേ അവർ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു..
“” ഇതൊക്കെ ഇപ്പോൾ ആരെങ്കിലും നോക്കുമോ ഈ വിഡ്ഢിത്തമെന്ന് അവളുടെ ഏട്ടനോട് പറഞ്ഞപ്പോൾ,
പഴമക്കാർ അവരെ നമുക്ക് തിരുത്താൻ കഴിയില്ലല്ലോ…. അവരുടെ മനസ്സ് വേദനിപ്പിക്കാതിരിക്കാൻ കഴിയുമല്ലോ എന്ന് കരുതിയാണ് എന്ന് പറഞ്ഞു ആ പറഞ്ഞതിലും കാര്യമുണ്ട് എനിക്കും തോന്നിയിരുന്നു…
ഒരുപക്ഷേ അമ്മയുടെയും അച്ഛന്റെയും സ്നേഹം തന്നെ വളർത്തിയ അമ്മമ്മയോടുള്ള നന്ദി കൊണ്ടായിരിക്കാം…. അയാൾ ആ വാക്കിനെ എതിർക്കാത്തത്, അല്ലെങ്കിൽ സ്വന്തം അനിയത്തിക്ക് ഇത് നല്ലൊരു വിവാഹാലോചന ആണ് എന്ന് തോന്നിയത് കൊണ്ടാവാം ….
“””ടോ””” എന്ന മീര വിളിച്ചപ്പോഴാണ് ഓർമ്മകളിൽ നിന്നും തിരിച്ചെത്തിയത്….“””” ഒരു പെൺകുട്ടിക്ക് സ്വന്തം ചേട്ടനോടും അമ്മൂമ്മയോടും പറയുന്നതിന് ലിമിറ്റേഷൻസ് ഉണ്ട് രാഹു..
ഒരു പക്ഷെ ഒരു നല്ല സുഹൃത്ത് ഉണ്ടായിരുന്നെങ്കിൽ ആ പ്രശ്നം സോൾവ് ചെയ്യാമായിരുന്നു അവൾക്ക് ചിലപ്പോൾ അതും കിട്ടിക്കാണില്ല…
അതുകൊണ്ടുതന്നെ അവളുടെ കാര്യങ്ങളെല്ലാം സ്വകാര്യമായി സൂക്ഷിക്കാൻ പഠിച്ചു കാണും…
ഒന്നിനെപ്പറ്റിയും വലിയ ധാരണ ഇല്ലാതെ,
അവൾ അങ്ങനെ വളർന്നു കാണും…
അത് അവളുടെ തെറ്റല്ലല്ലോ രാഹുൽ “””‘
മീര പറഞ്ഞത് കേട്ടപ്പോൾ എന്തോ മനസ്സിന് ഒരു വിഷമം പോലെ തോന്നി.. അവളോട ചെയ്തത് കൂടിപ്പോയോ എന്ന് ..
“””””വിവാഹം ഉറപ്പിച്ചിട്ട് ഏറെനാൾ ഒന്നും കിട്ടിയില്ലായിരുന്നു സംസാരിക്കാനും അടുക്കാനും…അതുകൊണ്ടുതന്നെ പരസ്പരം വല്ലാതെ അറിയുകയുമില്ല..
പിന്നെ ആദ്യരാത്രിയിലെ ചടങ്ങുകൾ ഇതൊക്കെയല്ലേ എന്ന് വെച്ച് അറിയാതെ ഒന്നു കെട്ടിപ്പിടിച്ചു പോയതാണ്..””””ഒരു അപരാധിയെ പോലെ രാഹുൽ പറഞ്ഞുനിർത്തി
“””” സാരമില്ലെടോ… ആദ്യം തന്ന മനസ്സിൽ കയറിപ്പറ്റാൻ ശ്രമിക്കുക ആരോരുമില്ലാത്തവൾക്ക് ഒരു കൂട്ട് ആയിരിക്കാൻ ശ്രദ്ധിക്കുക…. പിന്നെ എല്ലാം ശരിയാവും എടോ..
ഇത്തരം കുട്ടികൾ വളരെ സെൻസിറ്റീവ് ആവാം അവർക്ക് എന്ത് ചെയ്യണമെന്നും എവിടെ എങ്ങനെ പെരുമാറണമെന്ന് ഒരുപക്ഷേ അറിഞ്ഞില്ലെന്ന് വരാം…. താൻ ആവണം അതെല്ലാം അറിഞ്ഞ് പെരുമാറേണ്ടത് . “””
മീര ഫോൺ കട്ട് ചെയ്തപ്പോൾ രാഹുലിനെ ഉള്ളിൽ വലിയൊരു മഞ്ഞുരുകിയ പോലെ ഉണ്ടായിരുന്നു…
ഒപ്പം വലിയൊരു ഉത്തരവാദിത്തമാണ് തന്റെ തലയിൽ വന്നു ചേർന്നതെന്ന് അയാൾ തിരിച്ചറിയുകയായിരുന്നു… അവൻ വേഗം മുറിയിലെത്തി അപ്പോഴും എണീറ്റിട്ടില്ല ആയിരുന്നു അഞ്ജലി…
മെല്ലെ അവളുടെ അരികിലെത്തി.. അവളുടെ മുടിയിൽ ഒന്ന് തലോടി… ഏതോ ഉറക്കത്തിൽ നിന്ന് എന്ന പോലെ ഞെട്ടി പിടിച്ചു എണീറ്റു പെണ്ണ് …
കലിപ്പോടെ നോക്കിയതും സോറി പറഞ്ഞു…ആ മുഖത്തെ ഭാവം എത്ര പെട്ടെന്നാണ് മാറിയത് എന്ന് ശ്രദ്ധിച്ചു… ഇന്നലെ അറിയാതെ പറ്റി പോയതാണ് എന്ന് പറഞ്ഞപ്പോൾ, എന്റെ മുഖത്തേക്ക് തന്നെ അവൾ ഉറ്റു നോക്കിക്കൊണ്ടിരുന്നു….
“””‘ ഹാ ഒന്ന് ചിരിക്കടോ എന്ന് പറഞ്ഞപ്പോൾ എനിക്കായി വിടർന്നു ആ മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി….
പിന്നീടങ്ങോട്ട് ആ പുഞ്ചിരി മായാൻ അനുവദിചിട്ടില്ല… രണ്ട് കുഞ്ഞുങ്ങൾ ഞങ്ങൾക്കായപ്പോഴും എന്റെ മൂത്ത കുഞ്ഞായി അവളെ എന്നും കരുതി പോന്നിരുന്നു….