സ്നേഹിച്ച പുരുഷനോടൊപ്പം നാടുവിട്ടിറങ്ങിയപ്പോൾ നഷ്ടമായത് തൻ്റെ നാടും , വീടും

അമ്മുക്കുട്ടി

എഴുത്ത്: Rajesh Dhibu

 

പതിനൊന്നു വർഷത്തെ പ്രവാസ ജീവിതം ഉപേക്ഷിച്ച് തൻ്റെ പ്രാണനാഥൻ്റ വേർപാടും ഏറ്റുവാങ്ങി നീലിമയും ,നിഷയും തനിയ്ക്ക് വേണ്ടി കാത്തിരിക്കുന്ന അമ്മയെ കാണാൻ മംഗലത്ത് തറവാട്ടിലേയ്ക്ക് വണ്ടി കയറി….

ഇനിയുള്ള ജീവിതം എങ്ങിനെ മുന്നോട്ടു കൊണ്ടു പോകും എന്ന ചിന്തയിൽ ഇരിയ്ക്കുമ്പോഴാണ്.ഡ്രൈവറുടെ ശബ്ദം ചിന്തകളിൽ നിന്നുണർത്തിയത് ..

” കൊച്ചമ്മേ .. ഭക്ഷണം കഴിയ്ക്കാൻ വല്ലയിടത്തും വണ്ടി നിറുത്തണോ..?””വേണ്ട കുമാരാ ..

അമ്മ അവിടെ ഭക്ഷണമൊരുക്കി കാത്തിരിയ്ക്കുന്നുണ്ടാകും…”

“അത് ശരിയാ.. ആ പാവം രാവിലെ മുതൽ നിങ്ങൾക്കു വേണ്ടി കാത്തിരിയ്ക്കാ.. ”

വർഷങ്ങൾക്കു ശേഷമുള്ള ഒരു തിരിച്ചു വരവാണ് .. സ്നേഹിച്ച പുരുഷനോടൊപ്പം നാടുവിട്ടിറങ്ങിയപ്പോൾ നഷ്ടമായത് തൻ്റെ നാടും , വീടും,വീട്ടുകാരുമായിരുന്നു ..

ഇന്നിതാ. അതെല്ലാം ഒരിക്കൽ കൂടി തന്നെ തേടിയെത്തിയിരിക്കുന്നു ..നഷ്ടപ്പെട്ടതെല്ലാം തിരിച്ചു കിട്ടില്ലെന്ന് അറിയാമായിരുന്നിട്ടും ..

എല്ലാം ഒരു വേദനയായ് മനസ്സിനെ ഇന്നും കുത്തിനോവിക്കുന്നു ‘

‘ പാടത്തിൻ്റെ അങ്ങേ തലയ്ക്കലുള്ള ഭഗവതി ക്ഷേത്രവും,വീടിനോടു ചേർന്നുള്ള പായലില്ലാത്ത താമരക്കുളവും ,

കാട്ടുവള്ളികളാൽ ചുറ്റപ്പെട്ടുകിടക്കുന്ന എന്നും വിളക്കു വെയ്ക്കുന്ന സർപ്പക്കാവും…പറങ്കിമാവിൻ്റെ കൊമ്പിൽ കെട്ടിയിട്ട ഊഞ്ഞാലും, രാത്രിയിൽ സുഗന്ധം പരത്തുന്ന ഇലഞ്ഞി പൂക്കളും.,

കൊഴിഞ്ഞു വീണ പൂക്കളിൽ തീർത്ത മാലയും. …എല്ലാം ഓർമ്മയിൽ നിന്ന് ഇതുവരെ മാഞ്ഞു പോയിട്ടില്ല..

എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു..അമ്മയുടെ തോളിൽ ചാഞ്ഞുറങ്ങുന്ന നിഷയുടെ മുടിയിൽ അവൾ മെല്ലേ തലോടികൊണ്ടിരുന്നു….

സത്യത്തിൽ അന്ന് നീയായിരുന്നില്ലേ ഞാൻ .. തൻ്റെ മകൾക്ക് കിട്ടേണ്ട സൗഭാഗ്യങ്ങളെല്ലാം. നഷ്ടപ്പെടുത്തിയ ഒരമ്മ….നിറഞ്ഞു കവിഞ്ഞ കണ്ണുകൾ അവൾ മെല്ലേ തുടച്ചു…

കുമാരാ .. വഴികളെല്ലാം

ഒരു പാട് മാറിയിരിക്കുന്നു .. “അതേ .കൊച്ചമ്മേ ..വിടിൻ്റെ മുൻവശത്തെ റോഡ് വരെ ഇപ്പോൾ ടാറ് ചെയ്തിട്ടുണ്ട് ..

വർഷങ്ങൾ ഒരു പാടായില്ലേ..അതുകൊണ്ടായിരിക്കും… എല്ലാത്തിനും പുതുമ തോന്നുത്

ഉച്ചയോടു കൂടി അവർ ആ പഴയ തറവാടിൻ്റെ മുന്നിലെത്തി…

മമ്മി വൗ വാട്ട് എ ബ്യൂട്ടിഫുൾ ഹോം.. “മോളേ.. ഇതാണ് അമ്മയുടെ വീട്…. മോള് എപ്പോഴും പറയാറില്ലേ..അമ്മയുടെ തറവാട് കാണണമെന്ന്. ..

ഇതാണ് മോൾക്ക് അമ്മ കാണിച്ചു തരാമെന്ന് പറഞ്ഞ അമ്മ ജനിച്ചു വളർന്ന തറവാട്..മമ്മി .. ഇനി മുതൽ നമ്മൾ ഇവിടെയാണോ.താമസിക്കാൻ പോകുന്നേ…?

ഉം അവൾ ഒന്നു മൂളി ..”മമ്മി .. യു ആർ സോ ലക്കി വുമൺ ….”അവൾ അമ്മയെ കെട്ടിപിടിച്ചു കൊണ്ടു നന്ദി പറഞ്ഞു.. .

താങ്ക്സ് മമ്മി.. “മോളേ.. ഇനി മുതൽ മലയാളമേ.. പറയാവുട്ടോ.. മുത്തശ്ശിയ്ക്ക് ചിലപ്പോൾ ഇഷ്ടമാവില്ലട്ടോ…. ”

“ശരിയമ്മേ.. “കാറിൽ നിന്നിറങ്ങിയെ അവരെയും കാത്ത് നിറകണ്ണുകളോടെ പടിയിൽ ഒരാൾ കാത്തു നിൽപ്പുണ്ടായിരുന്നു …

നീലിമ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു… നഷ്ടപ്പെട്ടു എന്നു കരുതിയ തൻ്റെ മകളുടെ മുഖത്തവർ ചുംബന വർഷം നടത്തി..

മകളുടെ കണ്ണീരൊപ്പികൊണ്ടവർ നിഷയേയും കൂട്ടി അകത്തേയ്ക്ക് പോയി….കുളി കഴിഞ്ഞ് അമ്മയൊരുക്കിയ വിഭവ സമൃദമായ ഊണും കഴിച്ച് ദിവാൻ കോട്ടിൽ വിശ്രമിക്കുമ്പോഴാണ് തലയ്ക്കലാം ഭാഗത്ത് അമ്മ വന്നിരുന്നത് …

അവർ നീലിമിയയുടെ തല തൻ്റെ മടിയിൽ കയറ്റി വെച്ചു കൊണ്ട് മുടിയിൽ മെല്ലെ തലോടികൊണ്ടു ചോദിച്ചു.നിഷ മോള് അവൻ്റെ ഛായയാണല്ലേ. അമ്മുട്ടി …

അവൾ മുത്തശ്ശിയെ തിരക്കാറുണ്ടോ.. ?”പിന്നെ ഇല്ലാതെ.. അമ്മ എന്താ അവളോട് മിണ്ടാതിരുന്നത് .. ”

മുത്തശ്ശിയേ കാണണമെന്ന് അവൾഎപ്പോഴും പറയും….എന്താന്ന് അറിയുന്നില്ല. മോളേ.. മനസ്സിലെവിടെയോ …

കുറ്റബോധം തന്നെ വേട്ടയാടുന്നു .. അന്ന് അച്ഛൻ സമ്മതിച്ചിട്ടും തൻ്റെ ഒരാളുടെ വാശി കാരണമല്ലേ.. നിഷ മോളെ കൊഞ്ചിക്കാനുള്ള ഭാഗ്യം പോലും തനിയ്ക്ക് നഷ്ടമായത് ..

എല്ലാം നഷ്ട പ്പെടുത്തിയത് താൻ ഒറ്റ ഒരുത്തിയല്ലേ..മോളേ നിനക്ക് അമ്മയോട് ദേഷ്യമുണ്ടോ.”ഏയ് ഒന്നുമില്ലമ്മേ …”

“എല്ലാം കഴിഞ്ഞില്ലേ അമ്മേ..എൻ്റെ ഭാഗത്തും തെറ്റുകളില്ലേ….ഇനിയെങ്കിലും അമ്മ എല്ലാം മറക്കുക ..അമ്മയുടെ പഴയ അമ്മുകുട്ടി തന്നെയാണ് അവളും..”

പറഞ്ഞു തീർന്നതും പട്ടുപാവാടയണിഞ്ഞു. പടികളിറങ്ങി വരുന്ന നിഷ മോളെ കണ്ടപ്പോൾ നീലിമയും ഒരു നിമിഷം സംതഭിച്ചു നിന്നു പോയി..

ഇത് ഞാൻ തന്നെയല്ലേ..തൻ്റെ ചെറുപ്പകാലം മകളിലൂടെ അവൾ തിരിച്ചറിയുകയായിരുന്നു ..മുത്തശ്ശി എഴുന്നേറ്റ് ഓടിച്ചെന്നു അവളെ കെട്ടിപ്പിടിച്ചു തുരുതുരാ ഉമ്മകൊടുത്തു..

“മുത്തശ്ശിയുടെ അമ്മുകുട്ടിയ്ക്ക് സുഖമാണോ ..?”സുഖാണ് മുത്തശ്ശി…””അമ്മുകുട്ടി സുന്ദരിയായിരിക്കുന്നു ട്ടോ.. ….”

തന്നെ കണ്ട് അതിശയത്തോടെ നോക്കി നിൽക്കുന്ന അമ്മയുടെ മുഖത്ത് നോക്കി അവൾ ചെറുപുഞ്ചിരിയോടെ ചോദിച്ചു..

“അമ്മേ ” “സർപ്പക്കാവിൽ തിരി വെയ്ക്കാൻ എപ്പോഴാ പോവാ അമ്മേ…..””എൻ്റെ അമ്മുകുട്ടിയെ മുത്തശ്ശി കൊണ്ടുപോവാട്ടാ..”

തൻ്റെ മകളെയും പേരക്കുട്ടിയേയും തിരിച്ചു കിട്ടിയ സന്തോഷത്തിൽ അമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ നീലിമയയുടേയും കണ്ണുകൾ നിറഞ്ഞൊഴുകി.. …

നീറ്റലായി മനസ്സിൽ കിടന്ന സങ്കടത്തോണി തൻ്റെ കൺമുന്നിലൂടെ ഓളങ്ങളിൽപ്പെട്ടു ഉലയാതെ ശാന്തമായി ഒഴുകുന്നതു കണ്ടപ്പോൾ നിർമ്മലയും കൊതിയ്ക്കുകയായിരുന്നു അമ്മയുടെ അമ്മുകുട്ടിയായ് വീണ്ടും ഒരിയ്ക്കൽ കൂടി ജനിക്കാൻ കഴിഞ്ഞെങ്കിലെന്ന് ….

വേദനകളിൽ നിന്ന് സന്തോഷങ്ങളിലേയ്ക്ക്

അമ്മയോടൊപ്പം താനും എൻ്റെ മോളും പിരിയാത്തൊരു കൂട്ടായ് ..

എന്നും എന്നെന്നും…..ഉണ്ടായിരിക്കണേ എന്ന് മനസ്സിൽ നാഗദൈവങ്ങളോട് മനമുരുകി പ്രാർത്ഥിച്ചു….

Leave a Reply

Your email address will not be published. Required fields are marked *