ഒരു ഭർത്താവ് ഒരിക്കലും കാണാൻ പാടില്ലാത്ത ദൃശ്യങ്ങൾ കണ്ട് സജീവ് ഞെട്ടി പോയിരുന്നു. മകൻ തന്നെ കൊണ്ട് കാണിച്ചതാണ്

രചന : ഹിമ ലക്ഷ്മി

 

സ്വന്തം ഭാര്യയുടെ ഫോണിൽ ഒരു ഭർത്താവ് ഒരിക്കലും കാണാൻ പാടില്ലാത്ത ദൃശ്യങ്ങൾ കണ്ട് സജീവ് ഞെട്ടി പോയിരുന്നു. മകൻ തന്നെ കൊണ്ട് കാണിച്ചതാണ്. യൂട്യൂബ് വീഡിയോകൾ കണ്ട് അവൻ ഇടയ്ക്കിടെ സെൽഫി ക്യാമറ ഓൺ ചെയ്തു തന്നെ വീഡിയോ എടുക്കുന്ന ശീലം ഉണ്ട്. അത്തരത്തിൽ അവൻ സെൽഫി ക്യാമറ ഓൺ ചെയ്തിട്ട് എവിടെയോ കളിക്കാൻ പോയപ്പോൾ അവിചാരിതമായി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ്.

 

” ഒരു സൂത്രം പപ്പയ്ക്ക് കാണിച്ചു തരാം എന്ന് പറഞ്ഞ് അവൻ കാണിച്ചത്..

 

മൊബൈൽ സ്ക്രീനിലേക്ക് നോക്കിയപ്പോൾ ഞെട്ടി പോയിരുന്നു സജീവ്. തന്റെ സ്വന്തം അനുജനും താൻ ജീവനെപ്പോലെ സ്നേഹിച്ച ഭാര്യയും, തങ്ങളുടെ സ്വർഗം എന്ന് വിശ്വസിച്ച മുറിയിൽ സ്വന്തം ബെഡിൽ കെട്ടിമറിയുകയാണ്. അമ്മയെപ്പോലെ കാണേണ്ട ഏട്ടത്തിയെ വികാരവിവശയാക്കി രതിയുടെ പരമോന്നതിയിൽ എത്തിക്കുകയാണ് തന്റെ പ്രിയപ്പെട്ട അനുജൻ..!

 

അശ്ലീല വീഡിയോകൾ പോലും തോറ്റു പോകുന്ന തരത്തിലുള്ള പ്രകടനമാണ് രണ്ടുപേരും കാഴ്ച വയ്ക്കുന്നത്. അവന് വല്ലാത്ത ദേഷ്യവും വിഷമവും തോന്നി. ആ നിമിഷം ആത്മഹത്യ ചെയ്താലോ എന്ന് അവൻ ചിന്തിച്ചു. പക്ഷേ എന്തിനാണ് താൻ ആത്മഹത്യ ചെയ്യുന്നത്.? തന്നെ ചതിച്ച അവർ രണ്ടുപേരും ആണല്ലോ ആത്മഹത്യ ചെയ്യേണ്ടത്. അവരെ അങ്ങനെ ഒരു അവസ്ഥയിൽ കൊണ്ടുചെന്ന് എത്തിക്കുകയാണ് വേണ്ടത്.

 

5 വർഷം പ്രണയിച്ച് വിവാഹം കഴിച്ചതാണ് അവളെ. തന്റെ മോനെ പോലെ എടുത്തു കൊണ്ട് നടന്ന് സ്നേഹത്തോടെ വളർത്തിയതാണ് തന്റെ അനുജനെ. താനില്ലാത്ത സമയങ്ങളിലാണ് ഇവരുടെ സംഗമം എന്ന് സജീവന് മനസ്സിലാക്കാൻ സാധിച്ചു. അങ്ങനെയൊരു അവസരത്തിൽ ഇനിയും അവർക്ക് ഒറ്റയ്ക്ക് ആവാൻ സമയം നൽകുക എന്നതാണ് തനിക്ക് ചെയ്യാനുള്ളത്. അവരുടെ ഈ നാടകം പൊളിക്കണമെന്ന് സജീവ് മനസ്സിൽ ഉറപ്പിച്ചിരുന്നു. ശേഷം അവൻ അതിനായി അടുത്ത ദിവസം തന്നെ മൂന്ന് ദിവസത്തേക്ക് ഒരു ടൂർ പോവുകയാണെന്ന് ഭാര്യയെ ധരിപ്പിച്ചു.

 

വലിയ സന്തോഷത്തോടെ അവൻ പ്രതീക്ഷിച്ചത് പോലെ തന്നെ ഭർത്താവിന്റെ അനുജനോട് ഈ സംഭവം ഭാര്യ വിളിച്ചു പറഞ്ഞു.

 

” രണ്ട് ദിവസം ടൂർ എന്ന് പറഞ്ഞാൽ നമുക്ക് അടിച്ചുപൊളിക്കാം..

 

സന്തോഷത്തോടെ അനുജൻ സച്ചിൻ പറയുന്നത് ഭാര്യ അറിയാതെ ഫോൺ റെക്കോർഡിങ് ചെയ്യുന്നത് വഴി അറിയുന്നുണ്ടായിരുന്നു സജീവ്..

അവന് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു.

 

” നീ എങ്ങനെയെങ്കിലും കൊച്ചിനെ കൂടി നിന്റെ വീട്ടിലോട്ടോ മറ്റോ പറഞ്ഞുവിടാൻ നോക്ക്. ഇല്ലെങ്കിൽ പിന്നെ ആ ചെറുക്കൻ ആകെ നശിപ്പിക്കും. ഇപ്പോൾ തന്നെ എന്തൊക്കെയോ സംശയം അവന് ഉള്ളതുപോലെ എനിക്ക് തോന്നുന്നത്.. എന്തെങ്കിലും ഏട്ടന്റെ ചെവിയിൽ എത്തി കഴിഞ്ഞാൽ അറിയാല്ലോ. നിനക്ക് തന്നെയാണ് അതിന്റെ ബുദ്ധിമുട്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് നീ ഒരു രണ്ട് ദിവസത്തേക്ക് കൊച്ചിനെ ഒന്ന് നിന്റെ വീട്ടിലേക്ക് കൊണ്ടുപോയി വിട്

 

സച്ചിൻ പറഞ്ഞപ്പോൾ അവന്റെ മുഖം അടച്ച് ഒന്ന് കൊടുക്കാനാണ് സജീവനെ തോന്നിയത്..തന്റെ മകൻ അവന് ഒരു ശല്യമാണ്. സ്വന്തം മോനെ കുറിച്ച് ഇത്രയും പറഞ്ഞിട്ടും യാതൊരു ഉളുപ്പുമില്ലാതെ ഇത് കേട്ടുകൊണ്ട് നിൽക്കുന്ന ഭാര്യയോടാണ് ആ നിമിഷം അവനെ കൂടുതൽ ദേഷ്യം തോന്നിയത്.

 

ഇവളൊക്കെ ഒരമ്മയാണോ എന്നാണ് ആ നിമിഷം അവൻ ചിന്തിച്ചത്.. അങ്ങനെ അവസാനം സജീവ് കാത്തിരുന്ന ആ ദിവസം വന്നെത്തി. അവൻ അന്നത്തെ ദിവസം അച്ഛനെയും അമ്മയും ഒക്കെ മറ്റെന്തോ കാരണം പറഞ്ഞ് എവിടേക്കോ പറഞ്ഞു വിട്ടു

 

എല്ലാം കൊണ്ടും ഹേമയ്ക്കും സച്ചിനും സാഹചര്യം ഒത്തു വന്നതായിരുന്നു..ആരും നിയന്ത്രിക്കാൻ ഇല്ലാത്തതുകൊണ്ട് തന്നെ അവരുടെ സ്വാതന്ത്ര്യത്തിന്റെ കെട്ട് പൊട്ടിത്തുടങ്ങിയിരുന്നു. പല വീഡിയോകളും കണ്ട് സച്ചിൻ ആ രീതിയിലൊക്കെ ഹേമയോട് ഇടപെടാൻ തുടങ്ങി..കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് ഡോർബൽ അടിച്ചത്.. ആരാണെന്ന് നോക്കുവാൻ വേണ്ടി വസ്ത്രം അണിഞ്ഞു കൊണ്ട് ഹേമ തുറക്കാൻ തുടങ്ങിയപ്പോൾ മുതൽ മുറി തുറക്കുന്നില്ല. പെട്ടെന്ന് അവൾക്ക് പരിഭ്രാന്തിയായി..

 

അവൾ ആലസ്യത്തിൽ കിടക്കുന്ന സച്ചിനെ വിളിച്ചപ്പോൾ അവൻ മുറി തുറക്കാൻ നോക്കിയെങ്കിലും സാധിക്കുന്നില്ല. പുറത്ത് ഒച്ചയും ബഹളവും അവൾക്ക് കേൾക്കാമായിരുന്നു അവസാനം ആരോ മുറി തല്ലിപൊളിക്കുന്നതും അർദ്ധനഗ്നനായ സച്ചിനെയും ഹേമയെയും ബന്ധുക്കൾ എല്ലാവരും കൂടി ചേർന്ന് അത്ഭുതത്തോടെ നോക്കുന്നതും ഒക്കെ ഒരു സ്വപ്നത്തിൽ എന്നതുപോലെ ഇരുവരും കാണുന്നുണ്ടായിരുന്നു.

 

എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു അപ്പോൾ അവർ.

 

” ഒരാൾ മാത്രം ഇവിടെയില്ല. നമ്മുടെ മോൻ കാരണം സ്വന്തമമ്മയെ ഇത്രയും വൃത്തികെട്ട ഒരു വേഷത്തിൽ അവൻ കാണരുതെന്ന് എനിക്ക് നിർബന്ധമുള്ളത് കൊണ്ട്.

 

 

പറയുന്നത് സജീവാണ് അവൻ എല്ലാ കാര്യങ്ങളും അറിഞ്ഞു എന്ന് ആ നിമിഷം പോലും ഹേമയ്ക്ക് അംഗീകരിക്കാൻ സാധിച്ചില്ല. എല്ലാ കാര്യങ്ങളും അവൻ അറിയുന്നതിനെ പറ്റി അംഗീകരിക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല

ഹേമയ്ക്ക്.

 

നാട്ടുകാരും ബന്ധപ്പെട്ട ആരും എല്ലാവരും കൂടിയിട്ടുണ്ട്. സ്വന്തമച്ചൻ വരെ അറപ്പോടെ നോക്കുന്നത് കണ്ടപ്പോഴാണ് ഹേമയ്ക്ക് സഹിക്കാൻ സാധിക്കാതെ വന്നത്. ഇതിനിടയിൽ ഈ സംഭവം ലൈവ് ആയി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് സജീവ്. തന്റെ ഭാര്യയെയും സ്വന്തമനുജനെയും ഉടുതുണിയില്ലാതെ മുറിയിൽ നിന്നും പിടിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് ക്യാപ്ഷൻ കൊടുത്തത്. നിമിഷങ്ങൾക്കകം ഹേമയുടെയും സച്ചിന്റെയും ഫോൺ ബെല്ലടിച്ചു കൊണ്ടിരുന്നു

. അവർക്ക് പരിചയമുള്ള എല്ലാവരും വിളിച്ചു..

 

ഒരു ദിവസം കൊണ്ട് ഇരുവരും വൈറലായി എന്ന് പറയുന്നതാണ് സത്യം. ഇങ്ങനെയൊരു പ്രതികാരം സജീവ് ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. താൻ അവനോട് ചെയ്തത് വലിയ തെറ്റ് തന്നെയാണ് അത് തനിക്ക് അറിയാം.. പലപ്പോഴും കുറ്റബോധത്തോടെ തന്നെയാണ് അവനരികിൽ നിന്നിട്ടുള്ളത്. ഇടയ്ക്ക് എപ്പോഴോ സച്ചിന്റെ വാക്കുകളിൽ താൻ വീണു പോയിരുന്നു. കാരണം അവൻ അത്രത്തോളം തന്നെ ആകർഷിച്ചിരുന്നു എന്നതാണ് സത്യം. തന്റെ ഭർത്താവിനെ ചതിക്കുന്നതിനുള്ള ചിന്ത പലപ്പോഴും തന്നെ കുറ്റബോധത്തിന് ആഴ്ത്തിയിരുന്നുവെങ്കിലും സച്ചിനോട് തോന്നിയ പ്രണയവും അവൻ നൽകിയ സുഖവും അതിലും വലുതായിരുന്നു.. അതിനു മുൻപിൽ മനപ്പൂർവ്വം സജീവനെ മറക്കുകയായിരുന്നു ചെയ്തത്..

 

” ഇനി എന്താണെന്ന് വെച്ചാൽ നിങ്ങൾക്ക് ചെയ്യാം. എന്നെക്കൊണ്ട് സാധിക്കുന്നതൊക്കെ ഞാൻ ചെയ്തു.

 

അവിടെ നിന്നും ഇറങ്ങി പോയപ്പോൾ ബന്ധുക്കളുടെയും നാട്ടുകാരുടെയും ഒക്കെ മുൻപിൽ രണ്ടു പരിഹാസ കഥാപാത്രങ്ങളായി തങ്ങൾ നിൽക്കുന്നത് മനസ്സിലാക്കുകയായിരുന്നു സച്ചിനും ഹേമയും. സജീവ് ആഗ്രഹിച്ചത് പോലെ ആ ദിവസം തന്നെ ഹേമ ആത്മഹത്യ ചെയ്തു.

സച്ചിൻ വൈകിട്ട് തന്നെ നാടുവിട്ടതാണ്. അറിയില്ല എവിടെ ആണെന്ന്. ഹേമ മരിച്ച് പിറ്റേ മാസം തന്നെ മറ്റൊരു വിവാഹം സജീവ് കഴിച്ചിരുന്നു. ഹേമയുടെ ചിന്ത പോലും പിന്നീട് അവനെ അലട്ടിയിരുന്നില്ല എന്നതാണ് സത്യം. അവന്റെ വിവാഹത്തിന് മുൻകൈയെടുത്തതാവട്ടെ ഹേമയുടെ വീട്ടുകാരും.

Leave a Reply

Your email address will not be published. Required fields are marked *