അപ്പോൾ ഇരുന്ന് സുഖിച്ചിട്ട് എന്നെ കുറ്റം പറയാൻ വരണ്ട. വച്ചിട്ട് പോടീ.

അരുണേട്ടാ… നമ്മളിനി എന്നാ കാണുക? എനിക്ക് നിങ്ങളെ കാണാതിരിക്കാൻ പറ്റുന്നില്ലട്ടോ?

 

അടുത്ത ആഴ്ച നമുക്കൊരു സിനിമയ്ക്ക് പോയാലോ. അവിടെ വച്ചാകുമ്പോ ഇരുട്ടിൽ നമ്മളെ ആരും അറിയില്ല. അല്ലാതെ റോഡിൽ വച്ചൊക്കെ കണ്ടാൽ പരിചയമുള്ള ആരെങ്കിലും കണ്ടാൽ ആകെ സീനാകും. ഒട്ടൊരു നേരത്തെ ആലോചനയ്ക്ക് ശേഷം അരുൺ പറഞ്ഞു.

 

ആരെങ്കിലും കണ്ടാൽ നമ്മുടെ കല്യാണം വേഗം നടക്കുമല്ലോ.” കുസൃതിയോടെ അവൾ മൊഴിഞ്ഞു.

 

നിനക്കത് പറയാം. അച്ഛൻ എങ്ങാനും ഇപ്പോഴേ നമ്മുടെ ബന്ധം അറിഞ്ഞാൽ എന്നെ അങ്ങ് കൊല്ലും. ആദ്യം ഒരു ജോലി കിട്ടി സെറ്റ് ആവട്ടെ ഞാൻ. എന്നിട്ട് മതി കല്യാണം. അച്ഛന്റെ ചിലവിൽ ജീവിക്കുമ്പോൾ എനിക്ക് അച്ഛനെ പേടിച്ചേ പറ്റു. അതുകൊണ്ട് വേണ്ടാത്ത ഒന്നും മനസ്സിൽ തോന്നണ്ട.”

 

ഓഹ്… ആയിക്കോട്ടെ. എന്നത്തേക്കാ ടിക്കറ്റ് ബുക്ക് ചെയ്യണേ.”

 

ഞാനൊന്ന് സൈറ്റ് നോക്കട്ടെ. എന്നിട്ട് ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ട് പറയാം ഞാൻ.”

 

മ്മ് ഓക്കേ.” ചിരിയോടെ അശ്വതി ഫോൺ കട്ട്‌ ചെയ്തു.

 

 

അശ്വതി ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥി യാണ്. അരുൺ അവളുടെ സീനിയർ ആയിരുന്നു. ഇപ്പോൾ ഡിഗ്രി കഴിഞ്ഞു psc ക്ലാസും മറ്റുമായി ജോലിക്കുള്ള ശ്രമമാണ്. രണ്ടാളും കോളേജിൽ വച്ചുള്ള പരിചയമാണ്. കാണാൻ സുന്ദരനും സുമുഖനും സ്മാർട്ടുമായ അരുണിനെ ആദ്യ കാഴ്ചയിൽ തന്നെ അശ്വതിക്ക് ഇഷ്ടമായി. അവളാണ് അവനെ അങ്ങോട്ട്‌ പ്രൊപോസൽ ചെയ്തതും. റീജെക്ഷൻ പ്രതീക്ഷിച്ചാണ് അശ്വതി അരുണിനെ പ്രൊപ്പോസ് ചെയ്തെങ്കിലും അവന്റെ യെസ് എന്നുള്ള മറുപടി അവളെ അത്ഭുതപ്പെടുത്തി.

 

അശ്വതി ഫസ്റ്റ് ഇയർ ജോയിൻ ചെയ്തപ്പോൾ അരുൺ തേർഡ് ഇയർ ആയിരുന്നു. ഒരു വർഷം അവർ ക്യാമ്പസ്സിൽ ആരും അറിയാതെ ആ പ്രണയം സൂക്ഷിച്ചു. അരുണിന്റെ നിർബന്ധമായിരുന്നു തങ്ങളുടെ ബന്ധം ആരും അറിയരുത് എന്ന്. അശ്വതി അത് അനുസരിക്കുകയും ചെയ്തു.

 

കോളേജ് കഴിഞ്ഞു അരുൺ പോയിട്ടും അവരുടെ ബന്ധം തുടർന്നു. ടൗണിലെ കോഫി ഷോപ്പിലും തിരക്കുള്ള മാളിലും വീക്ക്‌ എൻഡിൽ അവർ ഇടയ്ക്കിടെ കണ്ട് മുട്ടാറുണ്ട്. അശ്വതിക്ക് അരുണിനോട് ആത്മാർത്ഥമായ സ്നേഹമാണെങ്കിലും അരുണിന് തിരിച്ചു അങ്ങനെ ഇല്ലാത്തത് പോലെ അവൾക്ക് ഫീൽ ചെയ്യാറുണ്ട്. എല്ലാം അവന്റെ ടെൻഷൻ കൊണ്ടാകുമെന്ന് അവൾ കരുതി.

 

അരുൺ അത്യാവശ്യം സമ്പത്തുള്ള വീട്ടിലെ കുട്ടിയാണ്. അശ്വതി ഒരു ഇടത്തരം കുടുംബത്തിലെ ഇളയ മകൾ ആണ്. അശ്വതിക്ക് സ്വന്തമായി ഒരു ചേച്ചിയും അമ്മയുമാണ്. ചേച്ചി പിജി ക്ക് പഠിക്കുന്നു.. അച്ഛൻ മരിച്ചു പോയതിനാൽ അമ്മ തുണിക്കടയിൽ സെയിൽസ് ഗേളായി പോയിട്ടാണ് കുടുംബം നോക്കുന്നത്.

 

അരുണിന്റെ അച്ഛന് ബിസിനസ്‌ ആണ്. അമ്മ ടീച്ചറും. ഒരു ചേച്ചി ഉള്ളത് കല്യാണം കഴിച്ച് അമേരിക്കയിലാണ്. അത്രേം വലിയ വീട്ടിൽ തന്നെ സ്വീകരിക്കുമോ എന്നൊക്കെ ഓർത്ത് അശ്വതി ആകുലപ്പെടാറുണ്ട്.

 

 

ശനിയാഴ്ച അരുണും അശ്വതിയും മാളിലെ തിയറ്ററിൽ വച്ച് കണ്ട് മുട്ടി. ഓരോ തവണ അവളെ കാണുമ്പോഴും ആദ്യമായി അവനെ കാണുന്നത് പോലെയാണ് അവളവനെ നോക്കി നിൽക്കുന്നത്.

 

 

അരുണേട്ടാ… ഇപ്പോൾ എന്താ എന്നെ കാണാൻ വരാൻ ഒരു താല്പര്യമില്ലാത്തത് പോലെ. എത്ര വട്ടം വിളിച്ചാലാ ഒന്ന് കാണാൻ വരുന്നത്. ” പരിഭവത്തിൽ അവൾ ചോദിക്കുമ്പോൾ അരുൺ ഗൗരവം പൂണ്ടു.

 

“നീ വിളിക്കുമ്പോ വിളിക്കുമ്പോ ഓടി വരാനൊന്നും എനിക്ക് പറ്റില്ല. എനിക്ക് ക്ലാസ്സ്‌ ഉള്ളതല്ലേ.. എക്സാംസ് വരുന്നുണ്ട്. അതിന് prepare ചെയ്യണ്ടേ. നിനക്കിതൊന്നും അറിയണ്ടല്ലോ.

 

“ആയിക്കോട്ടെ… ഇനി ഞാൻ ഇങ്ങനെ വിളിച്ചു ശല്യം ചെയ്യുന്നില്ല.

 

അവനോട് കെറുവിച്ചവൾ സ്ക്രീനിലേക്ക് മുഖം തിരിച്ചു.

 

ചുറ്റും ലൈറ്റുകൾ ഓഫായി. മുന്നിലെ സ്‌ക്രീനിൽ ദൃശ്യങ്ങൾ തെളിഞ്ഞു തുടങ്ങി. ഒരു പക്കാ റൊമാന്റിക് മൂവി ആയിരുന്നു. നായകന്റെയും നായികയുടെയും ലിപ് ലോക്ക് സീൻ കണ്ട് അശ്വതി നഖം കടിച്ചിരിക്കുമ്പോഴാണ് അരുണിന്റെ കൈകൾ അവളുടെ ഇടുപ്പിൽ അമർന്നത്.

 

ഇത് ആദ്യമായല്ലെങ്കിലും അവന്റെ ഓരോ സ്പർശനത്തിലും അവൾ തളർന്ന് പോകാറുണ്ട്.

 

“ഇതിന് മാത്രം ഒരു കുറവില്ലല്ലോ.

 

“പിണങ്ങല്ലേ അച്ചു.

 

അരുൺ അവളുടെ മുഖം തിരിച്ചു മെല്ലെ അവളുടെ ചുണ്ടിൽ ചുംബിച്ചു. എസിയുടെ കുളിരിലും അശ്വതി വിയർത്തു കുളിച്ചു. അവളവനെ മുറുക്കി കെട്ടിപിടിച്ചു.

 

മൃദുലമായ അവളുടെ മാറിടങ്ങൾ നെഞ്ചിൽ ഉരസിയപ്പോൾ അരുണിന് വികാരമടക്കാനായില്ല. മെല്ലെ മെല്ലെ അവന്റെ കൈകൾ അവളുടെ മാറിലേക്ക് ഇഴഞ്ഞു. ഒപ്പം അവളുടെ മുഖത്തും കഴുത്തിലുമെല്ലാം അവന്റെ ചുണ്ടുകൾ മുത്തമിട്ട് കൊണ്ടിരുന്നു.

 

അരുണിന്റെ കരുത്തുറ്റ കരങ്ങൾ നെഞ്ചിൽ അമർന്നതും ഏക്കത്തോടെ അവൾ പൊള്ളിപ്പിടഞ്ഞു. വിറയലോടെ അശ്വതി അവനിൽ പറ്റിച്ചേർന്നു. കൊതിയോടെ പാഞ്ഞ അവന്റെ കൈകൾ ചുരിദാറിന്റെ ടോപ്പിന് ഉള്ളിലൂടെ അവളുടെ മർദ്ദവങ്ങളെ ഞെരിച്ചുടച്ചു.

 

അവസരം കിട്ടുമ്പോഴൊക്കെ ഒന്ന് ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുമെങ്കിലും ഇതൊക്കെ അശ്വതിക്ക് ആദ്യത്തെ അനുഭവം ആയിരുന്നു. പക്ഷേ അരുണിനെ സംബന്ധിച്ച് അവൻ കണ്ട അനേകം പെണ്ണുങ്ങളിൽ ഒരാൾ മാത്രമായിരുന്നു അവളും.

 

അശ്വതിയുടെ നെഞ്ചിടിപ്പ് കൂടി. ചെയ്യുന്നത് തെറ്റാണെന്ന് അറിയാമെങ്കിലും അവനെ തടയാൻ അവൾക്ക് കഴിഞ്ഞില്ല. അവന്റെ സ്നേഹം ലഭിക്കാൻ അശ്വതി എന്തിനും തയ്യാറായിരുന്നു. മാൻ പേട കണക്കെ അവൾ അരുണിന്റെ നെഞ്ചിൽ പതുങ്ങി കിടന്നു. അവന്റെ കൈകൾ അവളുടെ ശരീരത്തിൽ അങ്ങോളം ഇങ്ങോളം എന്തിനൊക്കെ വേണ്ടിയോ അലഞ്ഞു തിരിഞ്ഞു. കിട്ടിയ അവസരം അരുൺ നന്നായി മുതലെടുക്കുകയാണെന്ന് അവൾക്കൊട്ട് മനസിലായതുമില്ല. പുതുതായി അനുഭവിക്കുന്ന ആ സുഖത്തിൽ അശ്വതി മറ്റെല്ലാം മതി മറന്നു.

 

 

“അരുണേട്ടൻ ഇന്നെന്നെ എന്തൊക്കെയാ ചെയ്തത്. നമ്മൾ ചെയ്തതൊക്കെ തെറ്റല്ലേ ഏട്ടാ. ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് വേഗം ഒരു ജോലിക്ക് കേറി എന്നെ കെട്ടിക്കോ. ഇനിയും കാത്തിരിക്കാൻ എനിക്ക് വയ്യ.

 

“ഇതൊക്കെ ലവർസ് എല്ലാരും ചെയ്യുന്നത് തന്നെയാ. ആദ്യമായത് കൊണ്ടാ നിനക്കിങ്ങനെ. കുറച്ചു കഴിഞ്ഞു നിനക്ക് എല്ലാം ശീലമായി കൊള്ളും.

 

അവന്റെ മറുപടി അവൾക്കൊട്ടും തൃപ്തി നൽകിയില്ല. പക്ഷേ അതിന് ശേഷം അരുൺ മെല്ലെ മെല്ലെ അവളിൽ നിന്ന് അകലം പാലിച്ചു തുടങ്ങി. അവൾ വിളിച്ചാൽ എടുക്കില്ല മെസ്സേജ് നോക്കില്ല. അശ്വതിക്ക് അവന്റെ അവഗണന സഹിക്കാൻ ആയില്ല.

 

ഒരു ദിവസം കോളേജ് കഴിഞ്ഞു ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോ അരുൺ ഒരു പെണ്ണിന്റെ കൂടെ കെട്ടിപ്പിടിച്ചിരുന്ന് ബൈക്കിൽ പോകുന്നത് അവൾ കണ്ടു.

 

അന്നവൾ അരുണിന്റെ ഫോണിലേക്ക് നിർത്താതെ വിളിച്ചു കൊണ്ടിരുന്നു. ഒടുവിൽ ശല്യം സഹിക്കാതെ അവന് കാൾ എടുക്കേണ്ടി വന്നു.

 

“എന്താ നിനക്ക് വേണ്ടത്. എനിക്കൊരുപാട് ജോലിയുണ്ടെന്ന് നിനക്ക് അറിയാലോ. വെറുതെ വിളിച്ചു ശല്യം ചെയ്യരുത് എന്നെ. ആവശ്യം ഉള്ളപ്പോൾ ഞാൻ അങ്ങോട്ട്‌ വിളിച്ചോളാം.

 

“നിങ്ങളെ തിരക്ക് എനിക്ക് മനസ്സിലായി. ആരായിരുന്നു ഇന്ന് ബൈക്കിൽ കൂടെ ഉണ്ടായിരുന്നത്.

 

“ഓഹ് അത് നീ കണ്ടോ.

 

“കണ്ടു.

 

“അത് ഞാൻ കെട്ടാൻ പോണ പെണ്ണാ. എന്റെ ചേച്ചിയുടെ ഭർത്താവിന്റെ അനിയത്തി. അടുത്ത മാസം ഞങ്ങളെ കല്യാണമാണ്. അത് കഴിഞ്ഞു ഞങ്ങൾ അമേരിക്കയ്ക്ക് പോകും.

 

“അപ്പോൾ മനഃപൂർവം എന്നെ ചതിച്ചതാ അല്ലെ.

 

“അല്ലേ തന്നെ നിന്നെ പോലുള്ള പെണ്ണുങ്ങളെ എങ്ങനെ ഞാൻ വിശ്വസിക്കും. നീ എന്നെ പോലെ എത്ര പേർക്ക് മുന്നിൽ ഇങ്ങനെ നിന്ന് കൊടുത്തെന്ന് ആർക്കറിയാം.

 

“അരുണേട്ടാ അങ്ങനെ ഒന്നും പറയരുത്.

 

“നിന്നെപ്പോലെ കാൽ കാശിന് ഗതിയില്ലാത്തവളെ കെട്ടി എന്റെ ജീവിതം കളയാൻ ഞാനില്ല. പൗർണമിയെ കെട്ടിയാൽ നല്ല സ്ത്രീധനവും കിട്ടും അമേരിക്കയിൽ നല്ല സാലറിയിൽ ജോലിയും ഉണ്ട്. നിന്നെ പോലെ ഉള്ളതിനെ കെട്ടി ജീവിതം തുലയ്ക്കാൻ ഞാനില്ല.

 

“എന്നെ ചതിക്കാനായിരുന്നു ഉദ്ദേശം എങ്കിൽ പിന്നെ എന്തിനാ എന്നെ നിങ്ങൾ തൊട്ടത്.

 

“നിന്റെ കൂടെ സമ്മതത്തോടെ തന്നെയല്ലേ ഞാൻ തൊട്ടത്. നീ വിളിക്കുമ്പോഴാണ് ഞാൻ കാണാൻ വന്നിട്ടുള്ളതും..അപ്പോൾ ഇരുന്ന് സുഖിച്ചിട്ട് എന്നെ കുറ്റം പറയാൻ വരണ്ട. വച്ചിട്ട് പോടീ.

 

അരുൺ ഫോൺ വച്ചു. അതോടെ താൻ ചതിക്കപ്പെട്ടുവെന്ന് അശ്വതിക്ക് ബോധ്യമായി. അല്ലേലും എല്ലാം തന്റെ തെറ്റ് തന്നെയാണ്.. അതിൽ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തന്റെ ആത്മാർത്ഥ സ്നേഹം അവൻ തിരിച്ചറിഞ്ഞില്ലല്ലോ എന്നോർത്ത് അശ്വതി ഒരുപാട് കരഞ്ഞു. ഇനിയൊരിക്കലും ഇങ്ങനെ യൊരു ചതി പറ്റാൻ പാടില്ലെന്ന് കരുതി അവൾ നടന്നതൊക്കെ മറക്കാൻ ശ്രമിച്ചു.

 

പിറ്റേ മാസം അരുണിന്റെ കല്യാണം കഴിഞ്ഞു അവൻ അമേരിക്കയിലേക്ക് പോയി. ആ സമയം അവൻ അറിഞ്ഞില്ല തന്നെക്കാൾ കോഴിയായ ഒരുവളെ ആണ് തനിക്ക് കിട്ടിയതെന്ന്.

 

 

ഹേര

Leave a Reply

Your email address will not be published. Required fields are marked *