ആകെ നശിപ്പിച്ചല്ലോ… നീ എന്തിനാ ഒരു കാര്യവുമില്ലാതെ പോലീസ് സ്റ്റേഷനിൽ പോയത്..

കലിപ്പൻ പോലീസുകാരനെ വട്ടം കറക്കിയ കാന്താരി പെണ്ണ്

=====

 

 

 

സർ ഒരു പെൺകുട്ടി പരാതിയുമായി വന്നിട്ടുണ്ട്.

 

 

ആ പോലീസ് സ്റ്റേഷനിലെ സജിവ് എസ് ഐയുടെ ക്യാബീന്റെ കോറിഡോർ തുറന്നു ഓരോ ആൾക്കാരെ പരാതിയുമായി എസ്ഐയുടെ മുന്നിലേക്ക് കടത്തിവിടുന്ന പോലീസ് പറഞ്ഞു..

 

ശരി വരാൻ പറയൂ…

 

എസ് ഐ പറഞ്ഞു..

 

ആ ചെറുപ്പക്കാരി പെൺകുട്ടി കടന്നുവന്നു.

 

അവിടെ ഇരിക്കു…

 

 

 

തന്റെ എതിർവശം ഉള്ള ചെയറിൽ എസ് ഐ ഇരിക്കാൻ ആവശ്യപ്പെട്ടു.

 

വേണ്ട സാർ… ഞാൻ നിന്നോളാം….

 

അവൾ ഭവ്യതയോടെ പറഞ്ഞു..

 

ഇരിക്കനല്ലേ പറഞ്ഞത്…..

 

നിർബന്ധപൂർവ്വമുള്ള എസ് ഐ യുടെ ശബ്‌ദം കേട്ടപ്പോൾ അവൾ അറിയാതെ ഇരുന്നു പോയി..

 

 

സാർ…ഞാൻ ദിയ..

 

 

ഓക്കേ…എന്താണ് നിങ്ങളുടെ പ്രശ്നം പറയൂ…

 

സാർ എന്റെ… പ്രശാന്തിനെ കാണുന്നില്ല…

 

ആരാണ് ഈ പ്രശാന്ത് നിങ്ങളുടെ..

 

എന്റെ….ലൗവർ….കൂടാതെ….എന്റെ ക്ലോസ് ബെസ്റ്റി ആണ് സർ…

 

 

ഈ പ്രശാന്തിന് ബന്ധുക്കൾ ആരുമില്ലേ..

 

ഡാഡിയും മമ്മിയും ഉണ്ട് സാർ…

 

ങേ… നിങ്ങൾ ഇങ്ങനെ പരാതി പറയാൻ അയാളുടെ വീട്ടിൽ ആണോ നിങ്ങൾ… താമസിക്കുന്നത്… അയാളെ കാണുന്നില്ല എന്ന് നിങ്ങൾ എങ്ങനെയാണ് അറിഞ്ഞത്.. മാതാപിതാക്കൾ നിങ്ങളെ പരാതി കൊടുക്കാൻ പറഞ്ഞു വിട്ടതാണോ…

 

അല്ല സർ… അവർക്ക് അങ്ങനെ ഒരു പരാതിയെ ഉണ്ടാകില്ല..

 

പിന്നെ എങ്ങനെയാണ് ഈ പ്രശാന്ത് കാണുന്നില്ല എന്ന് നിങ്ങൾ തീരുമാനിക്കാൻ കാരണം…നിങ്ങൾ വീട്ടിൽ പോയി അന്വേഷിച്ചോ..?

 

അന്വേഷിച്ചു സാർ… അവൻ അവിടെയില്ല എവിടെയോ പോയിട്ട് ഒരാഴ്ചയിൽ അധികമായി…

 

കുട്ടി.. ഇതു കേട്ടപ്പോൾ എനിക്ക് പണ്ടത്തെ ഡയലോഗ് ഓർമ്മ വരികയാണല്ലോ… ഞങ്ങളുടെയൊക്കെ വീട്ടിലെ ഒരു കോഴിയെ കാണാണ്ടായാൽ വൈകിട്ട് അന്വേഷിച്ചു പോകും.. ഇവിടെ സ്വന്തം മകനെ കാണാതെയായിട്ട് ഇതുവരെ പരാതി പറയാത്ത ആ മാതാപിതാക്കൾ മനുഷ്യരാണോ…

 

സർ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..

 

പ്രശാന്ത് ഇടയ്ക്കിടെ ഇങ്ങനെ ആണെന്ന് പറഞ്ഞു.. അവന്റെ വീട്ടിൽ നിന്നും തോന്നുമ്പോൾ വല്ലയിടത്തും ഇറങ്ങിപ്പോകും പിന്നെ കുറെ നാൾ കഴിഞ്ഞ് തോന്നുമ്പോൾ കയറി വരും…

 

ബെസ്റ്റ്..ആയിക്കോട്ടെ അതിനു നിങ്ങൾക്ക് എന്താ…

അയാളുടെ ജീവിതരീതി അതാണെങ്കിൽ ബെസ്റ്റി എന്ന നിലയിലോ കാമുകൻ എന്ന നിലയിലോ അത് മാറ്റിയെടുക്കണം എന്ന് താങ്കൾക്ക് തോന്നുകയാണെങ്കിൽ അയാളോട് തന്നെ പറഞ്ഞു നേരെയാക്കുകയല്ലേ വേണ്ടത്… ഇങ്ങനെയൊരു പരാതി പോലീസ് സ്റ്റേഷനിൽ തന്നിട്ട് ഞങ്ങൾ എന്ത് ചെയ്യാനാ… നിങ്ങൾക്കൊന്നും വേറെ പണിയില്ലേ…

 

 

അല്ല… സർ അവൻ എവിടെയാ..എന്തിനാ പോകുന്നതെന്ന് അറിയണം.. നാളെ അവൻ ഒരു തീവ്രവാദിയായി മാറിയാൽ അവനെ വ്യക്തിപരമായി അറിയുന്ന നിലയിൽ അവന്റെ വിവരങ്ങൾ അറിയിച്ചില്ലല്ലോ എന്ന ഒരു മനസ്താപം എനിക്ക് ഉണ്ടാകേണ്ട എന്ന് കരുതിയാണ് ഞാൻ ഇങ്ങനെ ഒരു പരാതിയുമായി വന്നതു..

 

 

ആണോ… പുള്ളി ആളെ എങ്ങനെ…

താങ്കൾ എന്തിനാ അയാളുമായി കൂട്ടുകൂടിയത്.?

എന്താ അയാളുടെ കോളിഫിക്കേഷൻ?

എത്ര വയസ്സുണ്ട്…?

 

പ്രശാന്തുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ എസ്ഐ ചോദിച്ചു മനസ്സിലാക്കി…

 

ശരി പരാതി രേഖാമൂലം എഴുതി കൊടുത്തു പൊയ്ക്കോളൂ ഞങ്ങൾ അന്വേഷിക്കാം. പിന്നെ പുള്ളിയുടെ ഫോൺ നമ്പറും.. ഇമേജ് ഫോട്ടോ വല്ലതും ഉണ്ടെങ്കിൽ അതും ഇവിടെ ഏൽപ്പിക്കുക… കേട്ടോ… ഉം പൊയ്ക്കോ..

 

 

ശരി സാർ…

 

 

ദിയ പരാതി എഴുതി കൊടുത്ത ശേഷം പ്രശാന്തിന്റെ ഒന്നു രണ്ടു ഫോട്ടോസും പോലീസിന്റെ വാട്സപ്പിലേക്ക് ഷെയർ ചെയ്തു കൊടുത്തു സ്റ്റേഷനിൽ നിന്നും ഇറങ്ങി പോയി..

 

സാർ ദേ ആ പ്രശാന്ത് ടിവിയിൽ…

 

ഒരു പോലീസുകാരൻ സ്റ്റേഷനിലെ ടിവിയിൽ പ്രേം മിനിസ്റ്റർ പങ്കെടുക്കുന്ന കോൺഫറൻസിൽ പ്രശാന്തിന്റെ തലവട്ടം കണ്ടപ്പോൾ എസ്ഐ യെ വിളിച്ചു പറഞ്ഞു.

 

 

എസ് ഐ സജിവ് അതു കേട്ട് ടിവിക്കരികിൽ ചെന്ന് സൂക്ഷ്മമായി നോക്കി.. പ്രധാനമന്ത്രി നിൽക്കുന്നതിന്റെ തൊട്ടു പിറകിൽ തന്നെ ഉണ്ട്…

 

അള്ളോ എന്ത് ചെയ്യും… പെൺകുട്ടി പറഞ്ഞതുപോലെ വല്ല തീവ്രവാദിയും ആയിരിക്കുമോ അയാൾ…. എസ് ഐ സജിവ് ഉടൻതന്നെ വിവരം ജില്ലാ പോലീസ് മേധാവിക്ക് കൈമാറി..

 

ജില്ലാ പോലീസ് മേധാവി ഇന്ത്യയിലെ ആഭ്യന്തര മന്ത്രാലയത്തിനും പ്രതിരോധ വിഭാഗത്തിന് വിവരം എത്തിച്ചു..

 

സജീവ് എസ്ഐക്ക് സന്തോഷമായി…ഈ പ്രശാന്ത് വല്ല പ്രശ്നത്തിനും ചെന്ന ടെറ റിസ്റ് ആണ് അവനെങ്കിൽ അവനെ പിടികൂടുന്നതു വഴി തന്റെ പ്രൊമോഷൻ ഉറപ്പായി… ഒരുപാട് നാളായുള്ള ആഗ്രഹമാണ് ഒരു സിഐ ആയി ഇതേ സർക്കിളിൽ ഇരിക്കണം എന്നുള്ളത്..

 

കഴിഞ്ഞപ്രാവശ്യം ക്ലബ്ബിലെ ചീട്ടുകളി വേളയിൽ നിഷാന്ത് സർക്കിൾ അപമാനിച്ചത് സജീവ് ഓർത്തു..

 

അവൻ എസ് ഐ ആയി തന്റെ ജൂനിയർ ആയിട്ടു കേറിയിട്ടും ഇപ്പോൾ സർക്കിൾ ആയി വിലസുന്നത് ഒരുപാട് അച്ചീവ് മെന്റ് അവൻ കൈവരിക്കുന്നത് കൊണ്ടാണ്.. അതേക്കുറിച്ച് പറഞ്ഞു വീമ്പിളക്കവേ താൻ ഇപ്പോഴും എസ്ഐ ആയി തുടരുന്നതിന്റെ ഇൻറ്റലെക്റ്റ് പരമായി തന്റെ കഴിവുകേടാണെന്ന് പറഞ്ഞു പരിഹസിച്ചത്… ഈയൊരു തീവ്രവാദിയെ പിടിക്കുന്നതോടുകൂടി താൻ… ഏറ്റവും വലിയ തൊഴിൽ നേട്ടമാണ് കൈവരിക്കുന്നത്.. ഉന്നതങ്ങളിൽ നിന്ന് പ്രശംസയും റിവാർഡും പ്രതീക്ഷിക്കാം..

 

അങ്ങനെ ഓരോന്നും ആലോചിച്ചിരിക്കെ എസ്പിയുടെ കോൾ വന്നു…

 

മിസ്റ്റർ സജിവ് താങ്കൾക്ക് ഇങ്ങനെ ഒരു പരാതി കിട്ടിയിട്ടുമില്ല.. താങ്കൾ ടിവിയിൽ ഇങ്ങനെ ഒരാളെ കണ്ടിട്ടുമില്ല കേട്ടോ…

 

അത് അതെന്താണ് സർ അങ്ങനെ… ആ പെൺകുട്ടിയോട് ഞാൻ എന്ത് പറയും…

മാത്രമല്ല വലിയ ടൈറ്റ് സെക്യൂരിറ്റിയുടെ ഇടയിലാണ് നുഴഞ്ഞു കയറിയ അയാളെ കണ്ടത്.. എന്നിട്ടും കണ്ടിട്ടില്ല എന്ന് പറയുന്നത് എന്താണ് സാർ…

 

എടോ… സജീവ് ഞാൻ പറയുന്നത് അനുസരിച്ചാൽ മതി.. ആ പെൺകുട്ടിയുടെ പരാതിയിൽ കേസെടുക്കേണ്ട… ടിവിയിൽ അയാളെ കണ്ട കാര്യം ആരോടും പറയുകയും വേണ്ട ദിസ്‌ ഈസ്‌ മൈ ഓർഡർ…

 

ഓക്കേ… സാർ..

 

പിന്നെ പെൺകുട്ടിയുടെ പരാതിയിൽ സജീവ് എസ് ഐ കൂടുതൽ അന്വേഷണം നടത്തിയില്ല…

 

20 ദിവസത്തിനു ശേഷം വീണ്ടും ദിയ പ്രശാന്തിനെ കണ്ടുമുട്ടി…

 

എന്താ പ്രശാന്ത്… ഇത്… എവിടെയാ നീ പോയത്… നമ്മൾ പരിചയപ്പെട്ടതിനുശേഷം ഇടയ്ക്കിടെ ഇത് ആവർത്തിക്കുന്നുണ്ടല്ലോ… ഇതുവരെ ഞാൻ ചോദിച്ചിട്ടില്ല ഇനി ഞാൻ അടങ്ങിയിരിക്കില്ല എന്താണ് കാരണം പറ.. മാത്രമല്ല നിന്നെ കാണുന്നില്ലെന്ന് പറഞ്ഞിട്ട് ഞാൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്..

 

അതുകേട്ട് പ്രശാന്തിൽ ഒരു ഞെട്ടൽ അനുഭവപ്പെട്ടു..

 

 

അയാൾ പരിഭ്രമിച്ചു ചോദിച്ചു…

 

 

അയ്യോ നീ എന്താ ചെയ്തത്… ആകെ നശിപ്പിച്ചല്ലോ… നീ എന്തിനാ ഒരു കാര്യവുമില്ലാതെ പോലീസ് സ്റ്റേഷനിൽ പോയത്..

 

ഒരു കാര്യവുമില്ലെ…..? സ്വന്തം വീട്ടുകാരെയും കാമുകിയെയും അറിയിക്കാതെ ഇടയ്ക്കിടെ പിന്നെ ഇടയ്ക്കിടെ ഈ മുങ്ങുന്നത് എവിടെയാണ്…?

 

അത് കേട്ടു പ്രശാന്ത് ഒരു നിമിഷം എന്ത് പറയണം എന്ന് അറിയാതെ കുടുങ്ങി..

 

 

അത്….അതു… ഞാൻ ചില മെഡിക്കൽ ക്യാമ്പുകൾ നടക്കുമ്പോൾ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി അവിടെ സഹകരിക്കാൻ പോകുന്നതല്ലേ… അതാണോ വലിയ കാര്യം… ഇതിനെ സ്റ്റേഷനിൽ കൊണ്ടുപോയി പരാതി കൊടുക്കണോ…ദിയ ചെയ്തതു മോശമായിപ്പോയി…

 

ശരി എങ്കിൽ പോലീസ് സ്റ്റേഷനിൽ പോയി പരാതി പിൻവലിക്കാം..

 

അയ്യോ അത് വേണോ… പോലീസ് സ്റ്റേഷനിൽ ഒക്കെ പോണോ… വിളിച്ചു പറഞ്ഞാൽ പോരേ ദിയയ്ക്ക്..

 

പോരാ…പോയിട്ട് തന്നെ പറയണം എന്റെ കൂടെ വാ…

 

അത് ശരിയാവില്ല… ദിയ എനിക്ക് അല്പം തിരക്കുണ്ട് ഞാൻ പോകുന്നു…

 

പ്രശാന്ത് അങ്ങനെ പറഞ്ഞാൽ പറ്റില്ല എന്റെ കൂടെ പോലീസ് സ്റ്റേഷനിൽ വരണം…

 

അവൾ കട്ടായം പറഞ്ഞു…

 

പ്രശാന്തിന് പിന്നെ അനുസരിക്കാതെ നിവൃത്തിയില്ലെന്നായി…

 

ദിയ പ്രശാന്തിനെയും കൂട്ടി പോലീസ് സ്റ്റേഷനിൽ ചെന്നു…

 

 

ആ സമയം എന്തോ ആവശ്യത്തിന് വേണ്ടി എസ്പിയും അവിടെ വന്നിട്ടുണ്ടായിരുന്നു…

 

ദിയയോടൊപ്പം പോലീസ് സ്റ്റേഷനിലേക്ക് കയറി വരുന്ന പ്രസാദിനെ എസ് പി കണ്ടു..

 

ദിയയോടൊപ്പം കയറിവരുന്ന പ്രശാന്തിനെ എസ് ഐ സജീവനും കണ്ടു..

 

പ്രശാന്ത് മുന്നിലെത്തിയപ്പോൾ എസ് പി ഓടിചെന്നു പ്രശാന്തിന്റെ മുന്നിൽ നിന്ന് സല്യൂട്ട് അടിച്ചു..

 

ഡൂ…സല്യൂട്ട് ആൾ ഓഫീസർസ്…

 

വലിയ വായിൽ അലർച്ചയോടെ

എസ്പിയുടെ അടുത്ത കമന്റിൽ അവിടെ കൂടിയിരുന്ന സജീവ് എസ് ഐ അടക്കം എല്ലാവരും സകല പോലീസും ആ നിമിഷം പ്രശാന്തിനെ സല്യൂട്ട് അടിച്ചു..

 

പോലീസുകാരുടെ അറ്റൻഷൻ സ്റ്റെപ്പിൽ സ്റ്റേഷൻ കുലുങ്ങിപ്പോയി…

 

 

പ്രശാന്ത് എല്ലാവരെയും തിരിച്ച് പ്രത്യഭിവാദനം ചെയ്തു..

 

ഇതൊക്കെ കണ്ട് തരിച്ചിരിക്കുകയാണ്.. ദിയ അപ്പോൾ…

 

അന്ന് അന്ന് ദിയ പരാതി നൽകാൻ വന്നപ്പോൾ ഉണ്ടായ

ഒരു വനിതാ പോലീസ് അപ്പോൾ ദിയയെ തന്റെ സമീപം പിടിച്ചു മാറ്റിയിട്ട് പറഞ്ഞു..

 

 

ദിയ…. മാഡം.. റോ എന്ന് കേട്ടിട്ടുണ്ടോ…

റിസർച്ച് ഓഫ് അനലൈസിസ് വിംഗ് എന്നാണ് അതിന്റെ ഫുൾഫോം…

കേന്ദ്രത്തിലെ പ്രതിരോധ വിഭാഗത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് താങ്കളുടെ ബെസ്റ്റി പ്രശാന്ത് എന്നറിയില്ല അല്ലെ…

 

ഞാനിത് നിങ്ങളോട് പറഞ്ഞത് സ്നേഹം കൊണ്ടാണ്… ഒരു കാരണവശാലും പുറത്തറിയരുത്.. സ്വന്തം കാമുകൻ പോലും നിങ്ങളോട് പറഞ്ഞിട്ടില്ല… അത് ഈ തൊഴിലിന്റെ എത്തിക്സ് ആണ്…

 

സർക്കാരിൽ നിന്ന് പിരിയുന്നത് വരെ തന്റെ തൊഴിൽ വെളിപ്പെടുത്താൻ അവകാശമില്ലാത്ത ഉദ്യോഗങ്ങൾ ഇതുപോലുള്ള രഹസ്യ അന്വേഷണ ഏജൻസികൾക്ക് ഉള്ളതാണ്…

 

അതും പറഞ്ഞവർ വായപൊത്തി ശബ്ദം ഉണ്ടാക്കാതെ ചിരിച്ചു…

 

ദിയയും അമ്പരന്ന് കുന്തം വിഴുങ്ങിയ പോലെ നിന്നുപോയി…

 

ആ സമയത്ത് അവിടുത്തേക്ക് സജീവ് എസ് ഐ കടന്നുവന്നു…

 

അയാൾ ദിയയെ നോക്കി പറഞ്ഞു

 

മാഡത്തിന്റെ പരാതി കേട്ട് വല്ല പൊതുസ്ഥലത്തു നിന്നും ഈ പ്രശാന്ത് സാറിനെ അറിയാതെ കസ്റ്റഡിയിലെടുത്ത് വല്ലതും ചെയ്തിരുന്നെങ്കിൽ ഇന്ന് എന്റെ തൊഴിൽ ഗോപി ആയേനെ…

 

അപ്പോഴേക്കും അവിടെ കടന്നുവന്ന പ്രശാന്ത് സാർ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി.. പ്രതിമ കണക്കെ അനങ്ങാതിരിക്കുന്ന ദിയയെ പ്രശാന്ത് സാർ കൈപിടിച്ച് കൂടെ നടത്തിച്ചു..

 

യന്ത്ര പാവ എന്നോണം അയാളുടെ കൂടെ പോകുന്ന പരാതിക്കാരിയായ ദിയയെ നോക്കി പോലീസുകാരൊക്കെ ശബ്ദമില്ലാതെ ചിരിച്ചു…

 

 

ദിയയും പ്രശാന്തുസാറും പോയി.

 

ആ പെണ്ണിന്റെ പോയ കിളി ഇതുവരെ വന്നിട്ടില്ല എന്ന് തോന്നുന്നു…

 

ആ വനിതാ പോലീസുകാരി.. കാറീ ചിരിച്ചുകൊണ്ട് പറഞ്ഞു…

 

സജീവ് എസ് ഐ അടക്കം എല്ലാവരും അത് കേട്ടു പൊട്ടിച്ചിരിച്ചു

 

.

.

 

 

രചന : വിജയ് സത്യ

Leave a Reply

Your email address will not be published. Required fields are marked *