ദാരിദ്യം പിടിച്ചു കിടക്കുന്ന പിള്ളേർ ആണ്. ഞാൻ മാങ്ങാ കൊടുത്തിട്ട് വേണം ആ പേരും പറഞ്ഞു ഇവിടുന്ന് ഇറങ്ങാതെ ഇരിക്കാ

ഒരു മാമ്പഴകാലം

(രചന: Treesa George)

 

ചിന്നു എടി ചിന്നു.

 

ആരിത് അനുകുട്ടിയോ.?

 

നിമ്മി ചേച്ചി.. അവർ ഇവിടെ ഇല്ലേ.?

 

ഉണ്ടെല്ലോ. മോളു ഇവിടെ കേറി ഇരിക്ക്. ചിലപ്പോൾ മോളു വിളിച്ചത് അവർ കേട്ട് കാണില്ല. ഞാൻ പോയി അവരെ വിളിച്ചുകൊണ്ട് വരാം.

 

എടി പെണ്ണുങ്ങളെ ആ പെണ്ണ് കൊച്ചു അവിടെ കിടന്നു തൊണ്ട പൊട്ടി വിളിച്ചിട്ട് നിങ്ങള് കേട്ടില്ലേ.

 

ഇല്ല അമ്മേ.

 

എന്നാൽ അവൾ അവിടെ മുൻവശത്തു ഇരിപ്പുണ്ട്.

 

അമ്മ ഈ പറയുന്നത് ഞങ്ങളുടെ കൂട്ടുകാരി അനുവിനെ പറ്റി ആണ്. ഞങ്ങളുടെ നാട്ടിലെ ഏറ്റവും വല്യ കാശ് ഉള്ള വീട്ടിലെ കുട്ടി.

 

എന്റെയും അനിയത്തിയുടെയും കോമൺ ഫ്രണ്ട്. ഞങ്ങളുടെ അയല്പക്കം തന്നെ. അതോണ്ട് ഞങ്ങളുടെ കൂട്ടു അവൾ ആയിരുന്നു..

 

എടി നീ വിളിച്ചത് ഞങ്ങൾ കേട്ടില്ലായിരുന്നു. അതാ വരാൻ താമസിച്ചത്.

 

എടി ഞാൻ ഇന്ന് വൈകിട്ടു അമ്മ വീട്ടിൽ പോകുവാ. ഇനി ഇപ്പോൾ കുറച്ച് കഴിഞ്ഞേ വരൂ. അമ്മയുടെ മസൂർ ഉള്ള ചേച്ചി വന്നിട്ടുണ്ട്. അവർക്ക് അവിടെ കുറേ തോട്ടം ഒക്കെ ഉണ്ട്.

 

അവിടുന്ന് ആയമ്മ കുറേ മാങ്ങയും പേരക്കയും ഒക്കെ കൊണ്ട് വന്നിട്ടുണ്ട് എന്ന് പറഞ്ഞു. എന്നാലും നമ്മുടെ ഹിമയുടെ വീട്ടിലെ മുവാണ്ടൻ മാങ്ങയുടെ അത്രേം രുചി ഒന്നും കാണില്ലായിരിക്കും .

 

അവൾ ഈ പറഞ്ഞ ഹിമ എന്റെ കസിൻ ആണ്. ഞങ്ങൾ മൂന്നും ഒരേ ക്ലാസ്സ്‌ ആണ്. ഞങ്ങളുടെ വീടിനു രണ്ടു വീട് അപ്പുറം ആണ് അവളുടെ വീട്.

 

ഞങ്ങളെക്കാൾ സാമ്പത്തികം ആയി ഒരുപാട് ഉയരെ ആയോണ്ട് അവർക്ക് ഞങ്ങളുമായി അത്ര അടുപ്പം ഇല്ല. അവളുടെ വീടിന്റെ മുറ്റത്ത്‌ 4 വല്യ മുവാണ്ടൻ മാവ് നിൽപ്പുണ്ട്. എല്ലാ വർഷവും അത്‌ നിറയെ കായിക്കും.

 

അതോണ്ട് തന്നെ ഞാൻ ചോദിച്ചു അതിനു നീ എപ്പോൾ ആണ് അവിടുത്തെ മാങ്ങാ കഴിച്ചത്.

 

എടി കഴിഞ്ഞ ദിവസം അവളുടെ അമ്മ ഒരു കൂട്ടയിൽ നിറയെ മാങ്ങാ കൊണ്ട് വന്നിരുന്നു. നല്ല രുചി ആയിരുന്നു. നിങ്ങൾക്ക് കിട്ടിയില്ലേ.?

 

ഞങ്ങൾക്ക് കിട്ടിയില്ലാടി. ചിലപ്പോൾ കൊടുത്തു വരുന്നതേ ഉണ്ടായിരിക്കൊള്ളൂ. നാളെയോ മറ്റ് നാളോ ഒക്കെ ആയിട്ട് കൊണ്ട് തരുമായിരിക്കും.

 

തരൂടി. ഞാൻ എന്നാ ഇറങ്ങുവാ.

 

പിന്നീട് എന്നും ഞാനും അനിയത്തിയും വഴി കണ്ണുമ്മായി റോഡിൽ നോക്കി ഇരുപ്പായി. ഹിമയുടെ വീട്ടിൽ നിന്നുള്ള മാങ്ങാ, കൂടുകളിൽ ആയി സമിപത്തു ഉള്ള വീടുകളിൽ എത്തി കൊണ്ടിരുന്നു.

 

ഒരു ദിവസം അവളെക്കാൾ ഒരു വയസ് ഇളപ്പം ഉള്ള അനിയത്തി അവളെ തോണ്ടി പറഞ്ഞു. ചേച്ചി അവർ ചിലപ്പോൾ നമ്മുടെ കാര്യം മറന്നു പോയിട്ടുണ്ടാവും.

 

നമ്മൾ അവിടെ പോയാൽ അവർ നമ്മുടെ കാര്യം ഓർത്തോളും.

 

ആ രണ്ടാം ക്ലാസുകാരിക്ക് അറിയില്ലലോ ആരും മനപ്പൂർവം അല്ലാതെ ആരെയും മറക്കില്ല എന്ന്.

 

അമ്മേ ഞങ്ങൾ ഹിമയുടെ അടുത്ത് പോക്കോട്ടേ.

 

ഇതിപ്പോ എന്താ രണ്ടാൾക്കും അവിടെ പോണം എന്ന് ഒരു പൂതി.

 

അനു ഇവിടെ ഇല്ലാലോ. അതാ.

 

രണ്ടാളും പോകുന്നത് കൊള്ളാം. അപ്പൻ വരുന്നതിനു മുമ്പ് തിരിച്ചു എത്തിക്കോണം. പോകുമ്പോ ഈ തൈര് കൂടി കൊണ്ട് പോക്കോ.

 

അവർക്ക് അവിടെ പശു ഇല്ലല്ലോ. വരുമ്പോൾ പാത്രം അവിടെ മറന്നു വെച്ചിട്ട് പോന്നേക്കല്ല്.

 

ശെരി അമ്മേ.

 

അവിടെ പോയി സാറ്റ സിറ്റ് കളിക്കുമ്പോഴും കുളം കര കളിക്കുമ്പോളും ഒക്കെ ഞങ്ങളുടെ കണ്ണ് പറമ്പിൽ മാവിൽ പഴുത്തു നിക്കുന്ന മാങ്ങയിലോട്ടും തിണ്ണയിൽ പഴുത്ത മാങ്ങാ ഇട്ട് വെച്ചിരുന്ന വട്ട കൊട്ടയിലോട്ടും ആയിരുന്നു.

 

ഇടക്ക് ഹിമയുടെ 4 വയസ് കാരി അനിയത്തി ആൻ ഓരോ മാങ്ങാ തിന്നോണ്ട് അതിലെ വരും.

 

എന്റെ അനിയത്തി വീണ്ടും എന്റെ തോണ്ടി കാതിൽ പറഞ്ഞു. എടി നമ്മൾ മുറ്റത്ത്‌ നിന്നോണ്ട് ആവും അവർ നമ്മുടെ കാര്യം ഓർക്കാത്തത്. ഊഞ്ഞാൽ മ മാവിൽ അല്ലേ കേട്ടിയേക്കുന്നത്. അതിൽ കേറി അടിയാൽ നമ്മുടെ കാര്യം ഓർക്കും.

 

അങ്ങനെ മുറ്റത്ത്‌ നിന്നും ഞങ്ങൾ മാവിൽ ചോട്ടിലെ ഊങ്ങളിലോട്ട് ഞങ്ങൾ ഷിഫ്റ്റ്‌ ആയി.

 

ഇടക്ക് മരങ്ങളെ തഴുകി പോകുന്ന ഏപ്രിൽ മാസത്തിലെ വേനൽ കാറ്റിൽ ഓരോ മാങ്ങാകൾ താഴെ വീഴും. അപ്പോൾ ഹിമയും അവളുടെ അനിയൻ നോവിനും പോയി മാങ്ങാ എടുത്തു പൂളി ഞങ്ങളുടെ മുന്നിൽ വെച്ച് തിന്നും.

 

ഇടക്ക് നോവിൻ ഞങ്ങളെ വിളിച്ചു. എടി പെണ്ണുങ്ങളെ.

 

മാങ്ങാ തരാൻ ആവും. ഞങ്ങൾ സന്തോഷത്തോടെ വിളി കേട്ടു.

 

എന്തോ.

 

മാങ്ങാക്ക് കൂട്ടു പോക്കോ. അതും പറഞ്ഞു അവൻ ചിരിച്ചോണ്ട് മാങ്ങാ ദൂരേ എറിഞ്ഞു.

 

ഒരു കഷ്ണം വേണോ എന്ന് പോലും ഭംഗിക്ക് പോലും ആരും ചോദിച്ചില്ല. ഞങ്ങൾക്ക് മാവ് ഇല്ലാന്ന് അവർക്ക് അറിയുന്നത് ആണ്.

 

ഒടുവിൽ ഉച്ചയോടെ ഞങ്ങൾ വീട്ടിലോട്ട് തിരിച്ചു. അപ്പോൾ ആണ് ഓർത്തത് അമ്മ തന്ന പാത്രം എടുത്തില്ലല്ലോ എന്ന്.

 

പാത്രം എടുക്കാനായി തിരിച്ചു നടക്കുമ്പോൾ ആണ് ഞങ്ങൾ അത്‌ കേട്ടത്.

 

ചേച്ചി ആ പിള്ളേർ വന്നപ്പോൾ തൊട്ട് വരാന്തയിൽ ഇരുന്ന കൊട്ടയിലോട്ട് ആയിരുന്നല്ലോ നോട്ടം. അവിടുത്തെ ജോലിക്കാരി ജാനകിയുടെ സംസാരം ആയിരുന്നു അത്‌.

 

എന്റെ ജാനകി. ദാരിദ്യം പിടിച്ചു കിടക്കുന്ന പിള്ളേർ ആണ്. ഞാൻ മാങ്ങാ കൊടുത്തിട്ട് വേണം ആ പേരും പറഞ്ഞു ഇവിടുന്ന് ഇറങ്ങാതെ ഇരിക്കാൻ.

 

ബന്ധുക്കൾ ആയോണ്ട് മാത്രം ഇന്ന് ഞാൻ ഒന്നും പറഞ്ഞില്ല. ഇവരോട് ഒക്കെ കൂട്ടു കൂടിയാൽ എന്റെ പിള്ളേരുടെ സംസ്കാരം പോവും.

 

അവർ ആ പറഞ്ഞതിന്റെ അർത്ഥം മനസിലാക്കാൻ ഉള്ള ബോധം ആ കൊച്ചു പെണ്ണ് കുട്ടികൾക്ക് ഉണ്ടായിരുന്നു. അതോണ്ട് നിറഞ്ഞു വന്ന കണ്ണ് തുടച്ചോണ്ട് അവർ തിരിഞ്ഞു നടന്നു. പരസ്പരം ഒന്നും പറഞ്ഞില്ല.

 

അങ്ങോട്ട് പോയ ആവേശം തിരിച്ചു വന്നപ്പോൾ അവർക്ക് കാണാത്ത കൊണ്ട് അവരുടെ അമ്മ ചോദിച്ചു.

 

എന്ത് പറ്റി രണ്ട് ആൾക്കും. അങ്ങോട്ട് പോയ എനർജി ഒന്നും ഇല്ലല്ലോ.

 

അവർ ഒന്നും മിണ്ടിയില്ല.

 

പക്ഷെ പിറ്റേന്ന് അവർ പള്ളി കഴിഞ്ഞു വരുമ്പോൾ തിണ്ണയിൽ ഒരു കുട്ട മാമ്പഴം ഉണ്ടായിരുന്നു.

 

അവരെ കണ്ട് അവരുടെ അമ്മ പറഞ്ഞു. നിങ്ങളുടെ കൂട്ടുകാരി അനു എത്തിയിട്ടുണ്ട്. അവൾ കൊണ്ട് വന്നതാ ഈ മാങ്ങാ ഒക്കെ.

 

ആ മാങ്ങാ പൂളി തിന്നുമ്പോൾ തലേന്നത്തെ സംഭവം അവർ ആ സന്തോഷത്തിൽ മറന്നിരുന്നു.

 

അല്ലേലും പിള്ളേരുടെ മനസ്സ് അങ്ങനെ ആണല്ലോ. അല്ലേലും നമ്മളെ മനസിലാക്കുന്ന ഒരാൾ മതി നമ്മുടെ ജീവിതത്തിൽ സന്തോഷത്തിന്റെ വാതിൽ തുറക്കാൻ.

 

അവളെ പോലെ നന്മ ഉള്ളവർ ഇപ്പോഴും ഉള്ള കൊണ്ട് ഈ ഭൂമി ഇപ്പോഴും അതിന്റെ ഭംഗിയിൽ നിക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *