ജാനറ്റ്
(രചന: Syam Varkala)
നോട്ടുകളെണ്ണിക്കൊണ്ട് ലൂസിഫർ പടികളിറങുമ്പോൾ മുകളിലത്തെ മുറിയിൽ തന്റെ ശരീരത്തിനുനേരേ നീണ്ടു വന്ന കൈ തട്ടിമാറ്റിക്കൊണ്ടവൾ
അവന്റെ പേരു ചൊല്ലി നില വിളിക്കുന്നുണ്ടായിരുന്നു. ഒരു പെൺനിലവിളിക്കും ലൂസിഫറിന്റെ കേൾവിയെ സ്പർശിക്കാനാകില്ല.
എത്ര വെടിമരുന്ന് തിരുകി തകർക്കാൻ നോക്കിയാലും ഉറപ്പിനെ ചേർത്ത് പിടിക്കുന്ന കരിമ്പാറയാണ് ലൂസിഫറിന്റെ ചങ്ക്……
പടി കയറി വരുകയായിരുന്ന ജാനറ്റിനെ നോക്കി പുച്ഛത്തോടെ, ചിരിക്കാതെ ചിരിച്ചുകൊണ്ട് ലൂസിഫർ പടവിറങാൻ തുടങവേ….
‘ഇന്നും കൊണ്ടു വന്നു അല്ലേ..’ജാനറ്റ് മുരണ്ടുകൊണ്ട് ചോദിച്ചു…ങും…എനിക്കും ജീവിക്കണ്ടേടീ ജാനറ്റേ….ഹ..ഹ..ഹ…’ മനുഷ്യത്വമൂർന്ന് പോയ ലൂസിഫറിന്റെ ചിരി
‘പ്ഫ….ഇതോ ജീവിതം…’പു ഴുവരിച്ച ദേഹവുമായ് നിൽക്കുന്ന പ ട്ടിയെ കണ്ട പോൽ മൂക്കു ചീറ്റിയവൾ…’ചീറ്റാതെ ജാനറ്റേ…നീയല്ലേ ഈ ലൂസിഫറിന്റെ മുതൽ കാതലി.!
നിന്നെ ഞാൻ മറക്കില്ലെടീ…നീയാണെന്റെ രാശി…… കന്നിക്കെട്ട്… ഞാനിപ്പോൾ ഇതെട്ടാമത്തെ കെട്ടാ, മുകളിലെ നിലവിളി കേട്ടില്ലേ നീയ്….ഹ..ഹ..ഹ..’
പ്രിയപ്പെട്ടവനു നൽകാനായി കാത്തുവച്ച ശരീരവും ,മനസ്സും അവൻ തന്നെ തൂക്കി വിറ്റത് നടുക്കത്തോടെ ഓർത്തു കൊണ്ട് നില വിളിച്ചു കരയുകയാണവൾ…
തന്റെ മേൽ കീഴ്പ്പെടുത്തായ് ആർത്തി പൂണ്ട് വരുന്ന കൈകളെ തട്ടി മാറ്റാൻ അവൾ ശ്രമിച്ചു കൊണ്ടേയിരുന്നു.നഷ്ട്ടപ്പെടാൻ പോകുന്നു… ഒക്കെ…
ജാനറ്റിന് നില വിളികൾ കേൾക്കുന്നത്പുതുമയല്ല…ഈ തെരുവിൽ അനുദിനം നിലവിളികൾ പിറന്നു വീണു കൊണ്ടേയരിക്കുന്നു, ലൂസിഫറിനെ പോലെ നൂറ് കണക്കിനു കഴുകഭടന്മാർ അതിർത്തി കാക്കുന്ന അശുദ്ധിയുടെ കറുത്ത മുഖമുള്ള ചുവന്ന തെരുവ്..
ജാനറ്റ് ലൂസിഫറിനെ നോക്കി ,!”നിന്റെ രാശി…അതെ ഞാൻ തന്നെയാണു നിന്റെ രാശി….ഇനിയൊരുവളും നിനക്കൊപ്പം കല്ല്യാണപ്പുടവ ചുറ്റിയീ പടി കയറില്ലാ.. സമ്മതിക്കില്ലീ ഞാൻ, ഇത് നിന്റെ അവസാനത്തെ പടിയിറക്കമാടാ നാ യിന്റെ മോനേ..”
ജാനറ്റ് പല്ലുകൾ പൊടിയുമാറ് ഞെരിച്ചമർത്തി.!”നീയെന്തു ചെയ്യോടീ…ഹ….ഹ…ഹ..ഒന്നല്ല നൂറെണ്ണമീ പടികയറിവരും, ഈ വേശ്യാത്തെരുവിൽ പട്ടം പറക്കുന്ന പോൽ കല്ല്യാണപ്പുടവകൾ പാറിപ്പറക്കും…
നിനക്കു നേരേ കൊരുത്തെറിഞ്ഞ ഇര ഇനിയും സ്റ്റോക്കുണ്ടെടീ ന്റെ നെഞ്ചിൽ….”പ്രേമം..പ്രേമം…”…ഹ…ഹ…”ലൂസിഫറിന്റെ ചിരി ജാനറ്റിന്റെ ഞരമ്പുകളെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു.
“വീഴ്ത്തും ഞാനതിൽ സകല അവളുമാരേം……”അവൻ വീണ്ടും ചിരിച്ചു…ആ ചിരിയുടെ ഒച്ചയടപ്പിച്ചു കൊണ്ട് മുകളിലത്തെ മുറിയിലെ നിലവിളിയുയർന്നു…ചിരി പാതിയിൽ ലൂസിഫറിന്റെ കണ്ണുകളുന്തി, പലവുരു വഴുതിപ്പോയ ഇരയെ കീഴ്പ്പെടുത്തിയ വേട്ടക്കാരനെപ്പോൾ ജാനറ്റിന്റെ കണ്ണുകൾ വന്യമായ് തിളങി.
പാതിയിലേറെ പള്ളതുളഞ്ഞ് കയറിയ ഇരുമ്പിനെ അവൾ ഒന്നു കൂടി താഴ്ത്തി…ഒന്നു കൂടി…..ഒരുവട്ടം കൂടി ഇരുമ്പിനെ ഊരിയെടുത്ത് കൊണ്ടവൾ ലീസിഫറിന്റെ ചങ്കിലേയ്ക്കാഴ്ത്തി… ഇരുന്നു പോയവൻ, പടിയിൽ….
ലൂസിഫറിന്റെ പാപപാദങൾ പലവുരു കയറിയിറങിയ പടിക്കെട്ടുകൾ അവനെ താങാൻ കൂട്ടാക്കാതെ ഉരുട്ടിത്താഴെയിട്ടു .ലൂസിഫറിന്റെ ശ്വാസവേഗംനേർത്ത് വന്നു. അവസാനശ്വാസം അവനെ പുൽകാൻ ഇനി ഏതാനും ശ്വാസങൾ മാത്രം.
തിളയ്ക്കുന്ന കണ്ണുകളുമായ് ജാനറ്റ് അവന്റെ കിടപ്പു നോക്കി നിന്നു….അവനൊരിക്കൽ കൊരുത്തെറിഞ്ഞ പ്രേമത്തിൻ കുഞ്ഞുതരിയാകും അവളുടെ കണ്ണുകളെ ഈറനണിയിച്ചു….
നഷ്ട്ടപ്പെടുമെന്നുറപ്പായ നിമിഷത്തെ ദയനീയമായൊരു നിലവിളി മുകളിലത്തെ മുറിയിൽ നിന്നുമുയർന്നു കേട്ടു….ജനാലയിലൂടെ ചുവന്ന കല്ല്യാണപ്പുടവ പുറത്തേയ്ക്കെറിയപ്പെട്ടു.
കാറ്റത് കവർന്ന് നിലത്ത് ശ്വാസമറ്റ് കിടക്കുന്ന ലീസിഫറിന പുതപ്പിച്ചു…ര ക്തം കിനിയുന്ന ഇരുമ്പിലെ പിടിയിൽ വിരലുകൾ അമർത്തിക്കൊണ്ട് ജാനറ്റ്മുകളിൽ ഉയർന്നു കേൾക്കുന്ന നിലവിളിയിയേയ്ക്ക് പടിക്കെട്ടുകൾ കയറി…