നിന്നെ ചതിച്ച അവൾക്കുള്ള ശിക്ഷ കിട്ടി മോനെ അവൻ അവരെ കൊ ന്നു പലർക്കും കാഴ്ചവെച്ച് അവനാവശ്യത്തിന് കാശുണ്ടാക്കി.

(രചന: സ്നേഹ)

 

എൻ്റെ മോള് ഒരു വേ ശ്യായായി ജീവിക്കുന്നതിലും എനിക്കിഷ്ടം നീ മരിച്ചു പോകുന്നതായിരുന്നു. എന്നാൽ നിൻ്റെ ഈ പപ്പ സന്തോഷത്തോടെ വന്ന് നിൻ്റെ കുഴിമാടത്തിൽ തിരി കത്തിച്ചേനെ.

 

പപ്പ ഇതു പറയാനാണോ എന്നെ ഇപ്പോ വിളിച്ചത്.

 

അതേടി എൻ്റെ ഹൃദയം പൊട്ടി പോവുകയാണ് നിൻ്റെ ചെയ്തികൾ ഓർത്ത്. എന്നാൽ എനിക്ക് പപ്പ പറയുന്നത് കേൾക്കാൻ ആഗ്രഹം ഇല്ല ഞാൻ ഫോൺ കട്ടു ചെയ്യുകയാണ്.

 

ഫോൺ കട്ടുചെയ്യുന്നതിന് മുൻപ് നീ ഇതും കൂടി കേട്ടോ പിന്നെ ഒരിക്കലും ഈ പപ്പയുടെ കോൾ നിൻ്റെ ഫോണിലേക്ക് വരില്ല

 

എന്താന്നു വെച്ചാ പറ…

 

നീ ഉപേക്ഷിച്ചു പോയ ഒരു പൊടി കുഞ്ഞും അവൻ്റെ പപ്പയും ഇപ്പോ എൻ്റെ കൂടെ ഉണ്ട് പിന്നെ നിൻ്റെ അഴിഞ്ഞാട്ടത്തിനെല്ലാം കൂട്ടുനിന്ന നിൻ്റെ അമ്മ അതായത് എൻ്റെ ഭാര്യ ഇപ്പോ എൻ്റെ കൂടെയില്ല.

 

കാരണം മകളു തെറ്റു ചെയ്താൽ അതു തിരുത്തി നേർവഴി കാണിച്ചു കൊടുക്കേണ്ടവളാണ് അമ്മ അതിനു പകരം നിൻ്റെ എല്ലാ തോന്നിവാസത്തിനും കുട്ടു നിന്ന് അവളെ എനിക്കിനി വേണ്ട.

 

അമ്മ എവിടെ പോയി?

 

എനിക്കറിയില്ല നിനക്ക് ഭർത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ചു പോകാമെങ്കിൽ എനിക്കും ഭാര്യയെ ഉപേക്ഷിക്കാം. പിന്നെ നീ സന്തോഷമായി ജീവിക്കണം ജീവിച്ചു കാണണം എനിക്ക്.

 

ഞാൻ സന്തോഷമായി തന്നെയാ ജീവിക്കുന്നത് ശല്യമായി നിങ്ങളാരും എൻ്റെ ജീവിതത്തിലേക്ക് വരാതിരുന്നാൽ മതി

 

ആരു വരുന്നടി നിൻ്റെ ജീവിതത്തിലേക്ക്. നീയും വരരുത് ഞങ്ങളെ തേടിയും

 

ഇല്ല വരില്ല എൻ്റെ അമ്മയെ എവിടേക്കാ നിങ്ങളു ഇറക്കിവിട്ടതെന്നെങ്കിലും ഒന്നു പറയാമോ…

 

ഞാനെങ്ങനാ അറിയുന്നത് അവളെങ്ങോട്ടാ പോയതെന്ന് നിന്നെ പോലെ ഏതെങ്കിലും കാമുകനൊപ്പം പോയിട്ടുണ്ടാകും നിൻ്റെ തള്ളയും…

 

നീന ദേഷ്യത്തിൽ ഫോൺ കട്ടു ചെയ്തു.

 

അരായിരുന്നു ഇത്രയും നേരം ഫോണിൽ… വിമൽ നീനയുടെ ചുമലിൽ പിടിച്ചു തൻ്റെ ദേഹത്തോടു ചേർത്തു നിർത്തി കൊണ്ടു ചോദിച്ചു.

 

പപ്പയാണ് പപ്പ അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്ന്.

 

നീന പറഞ്ഞതു കേട്ട് വിമലിൻ്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു. കണ്ണുകൾ തിളങ്ങി. എന്നാൽ തൻ്റെ മുഖഞ്ഞ പുഞ്ചിരിയും കണ്ണുകളിലെ തിളക്കവും നീന കാണാതെ വേഗം തന്നെ മുഖത്ത് ദുഃഖഭാവം വരുത്തി…

 

ഇനി എന്തു ചെയ്യും വിമലേ…

 

നീ ഫോണെടുത്ത് അമ്മയുടെ നമ്പറിലേക്ക് കോൾ ചെയ്യ് എന്നിട്ട് അമ്മ എവിടെ ഉണ്ടന്ന് അന്വേഷിക്ക് ബാക്കിയെല്ലാം പിന്നെ ആലോചിക്കാം.

 

വിമൽ പറഞ്ഞതുപോലെ തന്നെ നീന അമ്മയെ വിളിച്ചു. ഒറ്റ ബെല്ലിന് തന്നെ എൽസി ഫോണെടുത്തു.

 

മോളെ….

 

അമ്മ എവിടെയാ…

 

ഞാൻ നമ്മുടെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയാ പപ്പ എന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു.

 

നീനയുടെ കൈയിൽ നിന്ന് വിമൽ ഫോൺ വാങ്ങി

 

ആൻ്റി എവിടേക്കാ പോകുന്നത്…

 

അറിയില്ല മോനെ…

 

ആൻ്റി വിഷമിക്കണ്ട അവിടെത്തന്നെ ഇരുന്നോ ഉടനെ തന്നെ ആൻ്റിയെ കൂട്ടികൊണ്ടുവരാൻ വണ്ടിയുമായി ആളെത്തും ആ വണ്ടിയിൽ കയറി പോരെ…

 

നീനക്കും അമ്മക്കും സമാധാനമായി വിമലിൻ്റെ വാക്കുകൾ കേട്ടപ്പോൾ…

 

സന്തോഷമായോ എൻ്റെ സുന്ദരിക്കുട്ടിക്ക് വിമൽ നീനയെ തൻ്റെ നേരെ തിരിച്ചു നിർത്തി നീനയുടെ ചു ണ്ടുകൾ തൻ്റെ ചു ണ്ടുകൾക്കിടയിലാക്കി കൊണ്ടു ചോദിച്ചു

 

വിമൽ …. നീ എന്നെയും എൻ്റെ സങ്കടത്തേയും മനസ്സിലാക്കിയിരിക്കുന്നു…

 

നിൻ്റെ സങ്കടം എൻ്റെതു കൂടിയല്ലേ നീനയെ കോരിയെടുത്ത് ബെഡിലേക്കിട്ടു കൊണ്ട് വിമൽ പറഞ്ഞു…

 

നീന വിമലിൻ്റെ സ്നേഹത്തിൽ അലിഞ്ഞു ചേർന്നു കിടന്നു…

 

ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ എൽസിയേയും കൂട്ടികൊണ്ട് വിമലിൻ്റെ കൂട്ടുകാരൻ നീനയും വിമലും താമസിക്കുന്ന വാടകവീട്ടിലെത്തി.

 

നീനയേയും വിമലിനേയും കണ്ടപ്പോൾ എൽസിയുടെ മുഖം വിടർന്നു നീന അമ്മയേയും കൂട്ടി വീടിനകത്തേക്കു പോയി അമ്മക്കുള്ള മുറി കാണിച്ചു കൊടുത്തു.

 

പപ്പ …..അവളോട് അങ്ങനെയൊന്നും പറയണ്ടായിരുന്നു. വിമലിനോടൊപ്പമുള്ള ജീവിതം അവൾക്ക് സന്തോഷം പകരുന്നതാണെങ്കിൽ അവൾ സന്തോഷത്തോടെ ജീവിച്ചോട്ടെ പപ്പ .

 

ആ സന്തോഷം എത്ര നാൾ ഉണ്ടാകുമെന്നാ മോൻ കരുതിയിരിക്കുന്നത്. ഒരു കാലത്ത് നിന്നോടൊപ്പം ജീവിക്കുന്നതാ അവൾക്കു സന്തോഷം എന്നു പറഞ്ഞപ്പോൾ നിറഞ്ഞ മനസ്സോടെയാ ഈ പപ്പ അവളുടെ ഇഷ്ടം നടത്തി കൊടുത്തത്.

 

നീന ഇന്നൊരു ഭാര്യയാണ് ഒന്നു പ്രസവിച്ചവളാണ് അങ്ങനെയുള്ള അവളെ പ്രണയം നടിച്ച് അവൻ കൊണ്ടു പോയിട്ടുണ്ടങ്കിൽ അവൻ്റെ ഉദ്ദേശ്യം വേറേയാ .

 

അതു മനസ്സിലാക്കാനുള്ള ബുദ്ധിയും ബോധവും എൻ്റെ മോൾക്കും ഭാര്യക്കും ഇല്ലാതെ പോയല്ലോ എന്നോർത്തുള്ള സങ്കടമാണ് എനിക്ക്

 

അവളെൻ്റെ കുഞ്ഞിനെ എന്നെ ഏല്പിച്ചിട്ടാണല്ലോ പോയത്. കാമുകൻ്റെ കൂടെ പോകാൻ വേണ്ടി അവളെൻ്റെ കുഞ്ഞിനെ കൊ ന്നില്ലാലോ

 

പപ്പ നമുക്ക് സ്റ്റേഷനിൽ പോയി ഒരു പരാതി കൊടുക്കണം

 

എന്തിന് പോയവർ പോകട്ടെ…

 

ഇന്നലെ വരെ അവളെൻ്റെ കൂടെ ആയിരുന്നു താമസിച്ചത്. നാളെ അവൾക്കെന്തെങ്കിലും ആപത്ത് വന്നാൽ എന്നോടായിരിക്കും ചോദ്യം ഞാനായിരിക്കും പ്രതിക്കൂട്ടിൽ നിൽക്കുക.

 

അങ്ങനെ വന്നാൽ എൻ്റെ കുഞ്ഞ് അനാഥനായി മാറും. അതുപോലെ അമ്മയും ഇന്ന് ഈ നിമിഷം വരെ പപ്പയുടെ കൂടെ ആയിരുന്നു അമ്മക്ക് എന്തേലും സംഭവിച്ചാലും പപ്പ മറുപടി പറയേണ്ടി വരും.

 

ജീവൻ പറഞ്ഞതു കേട്ടപ്പോൾ പോലീസിൽ പരാതി കൊടുക്കുന്നതാ നല്ലതെന്ന് ജോണിക്കും തോന്നി.

 

ജീവനും ജോണിയും പോയി പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു.

 

പോലീസ് നീനയേയും എൽസിയേയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി

 

നീനയും അമ്മയും പോലീസുകാരോട് പറഞ്ഞതു കേട്ട് ജീവനും ജോണിയും ഞെട്ടി പോയി.

 

ജീവൻ്റേയും പപ്പയുടെയും പീഢനം സഹിക്കാൻ പറ്റാതായപ്പോളാണ് അമ്മയേയും കൂട്ടി ആ വീടുവിട്ടതെന്നായിരുന്നു നീന പറഞ്ഞത്.

 

നീന പറഞ്ഞതു എൽസിയും ശരിവെച്ചു ഞങ്ങൾ ആരുടേയും കൂടെ പോയിട്ടില്ല ഞാനും എൻ്റെ അമ്മയും ഒരു വാടകവീടെടുത്ത് സമാധാനമായി ജീവിക്കുകയാണ്. ഞങ്ങളെ സമാധാനായി ജീവിക്കാൻ വിടണം.

 

കേട്ടല്ലോ ? നിങ്ങൾ ഒരു കാരണവശാലും ഇവരെ ശല്യപ്പെടുത്താൻ പാടില്ല

 

പോലീസുകാർ ജീവനും ജോണിക്കും താക്കീതു നൽകി ഇരുകൂട്ടരേയും പറഞ്ഞു വിട്ടു.

 

ജീവൻ്റെ കൈയിൽ ഇരുന്ന് തന്നെ നോക്കി തൻ്റെ നേരെ കൈ നീട്ടി കരയുന്ന കുഞ്ഞിനെ ഒന്നു നോക്കുക പോലും ചെയ്യാതെ നീന പോലീസ് സ്റ്റേഷന് പുറത്തു പാർക്കു ചെയ്തിരുന്ന കാറിലേക്ക് കയറി പിന്നാലെ എൽസിയും

 

പപ്പ ഞാൻ മോനേയും കൊണ്ട് എൻ്റെ വീട്ടിലേക്കു പോവുകയാണ്.

 

അവിടെ ആകുമ്പോൾ എൻ്റെ അനിയത്തിയും അമ്മയും ഉണ്ട് മോനെ നോക്കാൻ. അവിടെ നിന്നും എനിക്കു ജോലിക്കു പോകാനും എളുപ്പമാണല്ലോ

 

മോൻ്റെ ഇഷ്ടം അതാണങ്കിൽ പപ്പ തടയില്ല പിന്നെ പപ്പക്ക് ഒരു കാര്യം മോനോട് പറയാനുണ്ട്. എൻ്റെ മോനെ പോലെ കണ്ടുകൊണ്ടാണ് പപ്പ ഇതു പറയുന്നത്. പപ്പ പറയുന്ന കാര്യം മോൻ അനുസരിക്കണം

 

പപ്പ പറ പറ്റുന്നതാണെങ്കിൽ അനുസരിക്കാം.

 

എൻ്റെ മോളെയോർത്ത് മോൻ കാലം കഴിക്കരുത്. മോനൂട്ടന് ഒരു അമ്മയെ കണ്ടു പിടിക്കണം മോനും അതൊരാശ്വാസമാകും.

 

ഞാനിപ്പോൾ അതിനെ കുറിച്ച് ചിന്തിക്കുന്നില്ല പെറ്റ തള്ളക്കു വേണ്ടാത്ത എൻ്റെ മോനെ മറ്റൊരു സ്ത്രിക്ക് സ്നേഹിക്കാൻ പറ്റുമോ.

 

മോനെ എല്ലാ സ്ത്രികളും എൻ്റെ മോളെ പോലെയോ എൻ്റെ ഭാര്യയെ പോലെയോ അല്ല നന്മയും സ്നേഹവും ഉള്ളവരാണ് ഭൂരിഭാഗം സ്ത്രീകളും

 

അതുപോലെ ഒരാളെ കിട്ടണ്ടേ പപ്പ ഒറ്റനോട്ടത്തിൽ നമുക്ക് അറിയാൻ പറ്റുമോ നന്മയും സ്നേഹവും ഉള്ളവരാണോന്ന്.

 

മോൻ അലോചിക്ക്. എന്നിട്ടൊരു തീരുമാനം എടുത്താ മതി.

 

ജീവൻ മോനെയും കൊണ്ട് സ്വന്തം വീട്ടിൽ ചെന്നു കയറിയപ്പോൾ ഒരു പാട് ചോദ്യങ്ങളെ നേരിടേണ്ടി വന്നു ജീവന്.

 

നീന മോനേയും എന്നേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി എന്നു നുറുങ്ങിയ ഹൃദയത്തോടെ അമ്മയോടും അനിയത്തിയോടും പറയുമ്പോൾ കിരൺ വാവിട്ടു കരഞ്ഞു പോയി

 

ഒരു കാലത്ത് ഇഷ്ടപെട്ട പെണ്ണിനെ സ്വന്തമാക്കാൻ വേണ്ടി വീട്ടുകാരെ ഉപേക്ഷിച്ചിറങ്ങിയതാണ് അന്നൊരിക്കലും പ്രതീക്ഷിച്ചില്ല താനിങ്ങനെ തിരിച്ച് കയറി വരുമെന്ന് .

 

അറിയില്ലാത്തവരെ കണ്ടിട്ടാണന്നു തോന്നുന്നു മോൻ തൻ്റെ തോളിൽ മുഖ മറച്ച് അള്ളിപ്പിടിച്ച് കിടന്നു.

 

അവനേയും കൊണ്ട് താനുപയോഗിച്ചിരുന്ന മുറിയിൽ കയറി വാതിലടച്ചു. മോനെ നെഞ്ചോടു ചേർത്ത് പിടിച്ച് താൻ പിടിച്ചു വെച്ചിരുന്ന സങ്കടങ്ങളത്രയും ഒഴുക്കി കളഞ്ഞു.

 

മോനെ…. അമ്മയും അനിയത്തിയും മുറിയിലേക്ക് കടന്നു വന്നു.

 

ഇനി അമ്മേടെ മോൻ കരയരുത്. കഴിഞ്ഞതു കഴിഞ്ഞു പോയി. ഇനി അതോർത്തിരുന്ന് കരഞ്ഞിട്ട് കാര്യമില്ല എല്ലാം മറക്കണം .

 

അവളെ അത്ര പെട്ടന്ന് മറക്കാൻ എനിക്കു പറ്റില്ലമ്മേ അത്രക്കും ഞാനവളെ സ്നേഹിച്ചു വിശ്വസിച്ചു. എൻ്റെ ലോകം ജോലിയും വീടും ആയിരുന്നു. അവൾക്ക് ഞാനൊരു കുറവും വരുത്തിയിരുന്നില്ല.

 

എന്നിട്ടും എത്ര സമർത്ഥമായിട്ടാണ് അവളെന്നെ ചതിച്ചത് ‘അവളെ സ്വന്തമാക്കാൻ വേണ്ടി ഞാനെൻ്റെ വീടും വീട്ടുകാരെയും മറന്നു. ആ എന്നെ അവൾ ഒന്നുമല്ലാതാക്കി മാറ്റിയില്ലേ

 

ഏട്ടാ അവളെ എനിക്കു നന്നായി അറിയാമായിരുന്നു .ആ കാര്യം ഞാൻ അമ്മയോടു പറഞ്ഞു അമ്മ അത് ഏട്ടനോടും പറഞ്ഞതല്ലേ. അതാണ് ഞങ്ങൾ നിങ്ങളുടെ ബന്ധത്തെ എതിർത്തത്.

 

ഞങ്ങളുടെ എതിർപ്പിനെ അവഗണിച്ച് ഏട്ടൻ അവളെ സ്വന്തമാക്കിയപ്പോൾ എനിക്ക് എട്ടനോട് വെറുപ്പായിരുന്നു. എന്നാൽ ഇപ്പോ എൻ്റെ ഏട്ടനെ ജീവനോടെ തിരിച്ചു കിട്ടിയതിൽ സന്തോഷമാണ് തോന്നുന്നത്.

 

കുഞ്ഞിനെ ഞാൻ നോക്കിക്കോളാം നീ നാളെ മുതൽ ജോലിക്ക് പോകണം നിനക്ക് ഒന്നും സംഭവിച്ചിട്ടില്ല, ഈ കുഞ്ഞിനെ മറന്ന അവളെ എൻ്റെ മോൻ മറക്കണം ബാക്കി എല്ലാം അതിൻ്റേതായ വഴിക്ക് നടന്നോളും.

 

നാട്ടുകാരും വീട്ടുകാരും അങ്ങനെ ഒത്തിരി പേരുടെ പഴികളും കളിയാക്കലുകളും കേൾക്കേണ്ടി വരും ഒന്നിനും ചെവികൊടുക്കരുത്.

 

നിൻ്റെ കഴിവു കുറവു കൊണ്ടാണ് അവളു പോയതെന്നു വരെ നാട്ടുകാർ പറയും പക്ഷേ അതൊന്നും കേട്ടതായി ഭാവിക്കേണ്ട.

 

ആ രാത്രി അങ്ങനെ കഴിഞ്ഞു പോയി പിറ്റേന്നും അതിനടത്ത ദിവസവും മോനോടൊപ്പം വീട്ടിൽ തന്നെ ഇരുന്നു. മോനുട്ടൻ അമ്മയോടും അനിയത്തിയോടും പെട്ടന്നു തന്നെ ഇണങ്ങി.

 

പതുക്കെ ജോലിക്കു പോയി തുടങ്ങി ഭാര്യ കാമുകൻ്റെയൊപ്പം പോയ കഥകൾ ഇതിനോടകം ആളുകൾ അറിഞ്ഞു. പലരും പല രീതിയിൽ പറഞ്ഞു. അമ്മ പറഞ്ഞതുപോലെ ഒന്നും കേട്ടതായി ഭാവിച്ചില്ല

 

ദിവസങ്ങൾ ഓടി പൊയ്കൊണ്ടിരുന്നു. ജോലി കഴിഞ്ഞാൽ വേഗം വീട്ടിലെത്തും. പിന്നെയുള്ള സമയം മോനുട്ടനുള്ളതായിരുന്നു.

 

അവൻ്റെ കളിയും ചിരിയും കൊഞ്ചിയുള്ള സംസാരവും എല്ലാം മറക്കാനുള്ള മരുന്നായി മാറി. നീനയെ കുറിച്ച് ഓർക്കാൻ പോലും സമയമില്ലന്നായി.

 

ഒരു ദിവസം ജോലി കഴിഞ്ഞു വന്നപ്പോൾ മോനൂട്ടനൊപ്പം തിണ്ണയിൽ ഇരുന്ന കളിക്കുന്ന മറ്റൊരു കുട്ടിയെ കണ്ടു. മോനൂനെക്കാൾ രണ്ടോ മൂന്നോ വയസ് കൂടുതലുള്ള ഒരു പെൺകുട്ടി.

 

ജീവനെ കണ്ടതും മോനുട്ടൻ ഓടി വന്ന് ജീവനെ കെട്ടിപിടിച്ചു. ആ പെൺകുട്ടി അകത്തേക്ക് ഓടിപ്പോയി. ആരായിരിക്കും വന്നതെന്നറിയാനുള്ള ആകാംഷയിൽ മോനുട്ടനേയും എടുത്തു കൊണ്ട് അടുക്കളയിലേക്ക് ചെന്നു

 

അടുക്കളയിൽ അമ്മയോട് സംസാരിച്ചു നിൽക്കുന്ന ആളെ ജീവന് പെട്ടന്നു മനസ്സിലായി. നമിത തൊട്ടയൽപക്കത്തെ വീട്ടിലെ പെൺകുട്ടി.

 

എടാ നീ നമിതയെ അറിയോ

 

പിന്നെ അറിയാതെ ആണോ? നീ ഇപ്പോ എവിടാ താമസം ? ഇതു നിൻ്റെ മോളാണോ?

 

ഓ നീ ഒന്നും അറിഞ്ഞില്ലല്ലോ അല്ലേ. നമിതയുടെ ഭർത്താവ് മരിച്ചു പോയി. രണ്ടു വർഷം കഴിഞ്ഞു. ഇത് ഇവരുടെ മോളാണ്. നമിത ഇപ്പോ കുറെക്കാലമായി നമിതയുടെ വീട്ടിലാണ് താമസം.

 

ഓ സോറി നമിത ഞാനിതൊന്നും അറിഞ്ഞിരുന്നില്ല.

 

ജീവൻ നിൻ്റെ അവസ്ഥകളെല്ലാം റോസിലി ചേച്ചി പറഞ്ഞ് ഞാനറിഞ്ഞു. ഓരോരുത്തർക്ക് ഓരോ വിധിയാ നമിത ദീർഘശ്വാസം എടുത്ത് കൊണ്ട് പറഞ്ഞു നിർത്തി.

 

വിശേഷങ്ങളൊക്കെ ചോദിച്ചും പറഞ്ഞും അന്നത്തെ കൂടികാഴ്ചക്ക് വിരാമമിട്ടു കൊണ്ട് ജീവൻ മോനെ ആ കുട്ടിക്കൊപ്പം കളിക്കാൻ വിട്ടിട്ടു തൻ്റെ മുറിയിലേക്കു പോയി.

 

മാസങ്ങൾ കടന്നു പോയി ഒരു ദിവസം ജോലി കഴിഞ്ഞു വന്ന് മോനോടൊപ്പം കളിച്ചു ചിരിച്ചിരിക്കുമ്പോളാണ് അമ്മ മുറിയിലേക്ക് കടന്നുവന്നത്.

 

മോനുട്ടന് ഒരമ്മ വേണ്ടേ?

 

എന്തിന്? അവൻ്റെ അപ്പയും അമ്മയും ഞാൻ തന്നെയാണ് അതു മതി.

 

നമിതയുടെ മോൾക്ക് ഒരു പപ്പയെ വേണന്ന് നമിതക്കാഗ്രഹം . അവളോട് മറ്റൊരു വിവാഹം കഴിക്കാൻ പറ.

 

നീ നമിതയുടെ മോൾടെ പപ്പ ആകാൻ തയ്യാറായാൽ നമ്മുടെ മോനൂ ട്ടന് ഒരമ്മയെ കിട്ടും.

 

നീ ആലോചിക്ക് നിന്നെ ഇട്ടിട്ടുപോയ അവൾക്കു വേണ്ടി നീ എന്തിനാ നിൻ്റെ ജീവിതം കളയുന്നത് നിൻ്റെ മോനിനിന്ന് മൂന്നു വയസേ ആയിട്ടുള്ളു ഞാൻ എത്ര നാൾ ഉണ്ടന്ന് പറയാൻ പറ്റുമോ?

 

നിൻ്റെ അനിയത്തിയുടെ പഠിത്തം തീരുമ്പോൾ അവളുടെ കല്യാണം നടത്തണം നമിതക്കാണെങ്കിൽ മോനൂട്ടനെ ജീവനാണ് ആ കൊച്ചിനും അങ്ങനെ തന്നെ

 

ജീവൻ്റെ നെറ്റിയിൽ തലോടി റോസിലി മുറി വിട്ടിറങ്ങി പോയി

 

ആ രാത്രി ഒരു പാട് ആലോചിച്ചു. അവസാനം ജീവൻ ഒരു തീരുമാനമെടുത്തു.

 

ഒരു മാസം കഴിഞ്ഞൊരു ദിവസം ജീവൻ നമിതയെ തൻ്റെ ജീവിത സഖിയാക്കി. നമിതയെ ഭാര്യയായി സ്വീകരിച്ചതു പോലെ നമിതയുടെ മോൾടെ പപ്പയും ആയി.

 

രണ്ടു മക്കളെയും ഒരു പോലെ സ്നേഹിച്ചു. രണ്ടു പേർക്കും അമ്മയുടെയും അച്ഛൻ്റെയും സ്നേഹവാത്സല്യങ്ങൾ കിട്ടി.

 

ജീവൻ്റേയും നമിതയുടെ സ്നേഹത്തിൻ്റേയും കൂടി ചേരലിൻ്റെയും ഫലം മൂന്നാമതൊരു കുഞ്ഞു കൂടി പിറന്നു.

 

മകൻ്റെ സന്തോഷകരമായ ജീവിതം കണ്ട് റോസിലിയുടെ മനവും നിറഞ്ഞു.

 

ഒരു ഞായറാഴ്ച ജീവൻ വീട്ടിലിരുന്ന് മൊബൈൽ നോക്കുമ്പോളാണ് ആ വാർത്ത കണ്ണിൽ പെട്ടത്.

 

നീനയുടെയും എൽസിയുടെയും ഫോട്ടോ.. അതിന് മുകളിലെ ക്യാപ്ഷൻ ജീവൻ വായിച്ചു…

 

യുവതിയുടെയും മാതാവിൻ്റെയും അഴുകിയ ജ ഢം വാടക വീടിനുള്ളിൽ കണ്ടെത്തി. ജീവൻ ആ വാർത്ത ഓപ്പൺ ചെയ്തു വായിച്ചു. കൊ ലപാതകം ആണന്ന് പോലീസ് സംശയിക്കുന്നു.

 

ഇവരോടൊപ്പം താമസിച്ചിരുന്ന യുവാവിനെ കാണാനില്ല. യുവാവിനായുള്ള അന്വേഷണം തുടരുന്നു. അത്രയും വായിച്ചപ്പോൾ തന്നെ ജീവൻ ഫോൺ മാറ്റി വെച്ചു.

 

ഈ സമയത്താണ് വീടിൻ്റെ മുന്നിൽ ഒരു കാർ വന്നു നിന്നത് കാറിൽ നിന്നിറങ്ങിയ ജോണിയെ കണ്ട് ജീവൻ ഇറങ്ങി ചെന്നു.

 

പപ്പ…

 

നിന്നെ ചതിച്ച അവൾക്കുള്ള ശിക്ഷ കിട്ടി മോനെ അവൻ അവരെ കൊ ന്നു പലർക്കും കാഴ്ചവെച്ച് അവനാവശ്യത്തിന് കാശുണ്ടാക്കി.

 

അമ്മേടെയും മോളുടേയും വീഡിയോ പിടിച്ച് നെറ്റിലൊക്കെ ഇട്ടന്നാ പറയുന്ന കേട്ടത്. അവസാനം അവൻ കൊ ന്നു.

 

പപ്പേ പപ്പ പോകുന്നില്ലേ…

 

ഇല്ല. എന്നേയും നിന്നേയും വിട്ട് സുഖം തേടി പോയതല്ലേ നമ്മുടെ മോനൂട്ടൻ്റെ ശാപമാണ്.

 

എന്നാലും പപ്പ പോകണം പോയി ആ മൃതദേഹങ്ങൾ ഏറ്റുവാങ്ങണം.

 

അതിന് എനിക്കൊരാളുടെ സമ്മതം വേണം എന്നും പറഞ്ഞ് കാറിൻ്റെ ഡോർ തുറന്നു.

 

ഇറങ്ങി വരു…

 

കാറിൽ നിന്നിറങ്ങിയ സ്ത്രീയെ ചേർത്തു പിടിച്ചു കൊണ്ട് ജോണി പറഞ്ഞു. ഭർത്താവ് മരിച്ച വിധവയായി കഴിഞ്ഞവളാണ് ഈ വയസനാം കാലത്ത് കൂട്ടു വേണമെന്ന് തോന്നി കൂടെ കൂട്ടി.

 

എവിടെ ഞങ്ങളുടെ പേരക്കുട്ടി…

 

ഒന്നല്ല പപ്പ മൂന്നു പേരക്കുട്ടികൾ ഉണ്ട്. ആ സമയത്താണ് നമിത മൂന്നു മക്കളേയും കുട്ടി അവിടേക്കു വന്നത്.

 

വാ അകത്തിരുന്ന് സംസാരിക്കാം നമിത അവരെ വീടിനകത്തേക്ക് ക്ഷണിച്ചു.

 

എല്ലാവരും കൂടി വീടിനകത്തേക്ക് പ്രവേശിച്ചു.

 

ജീവൻ…

 

എന്താ നമിതാ…

 

ജീവൻ പോകണം നീനയുടെ ബോഡി ഏറ്റുവാങ്ങണം നമ്മുടെ മോനൂട്ടൻ്റെ അമ്മയാണ് നീന അവൻ്റെ അമ്മക്ക് കിട്ടേണ്ട എല്ലാ ബഹുമാനവും നൽകി ആ മൃതദേഹം സംസകരിക്കണം നമ്മുടെ മോനോട് നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ പുണ്യം ആയിരിക്കും

 

അതു വേണോ നമിത…

 

വേണം ജീവന് അവളോട് ദേഷ്യം ആയിരിക്കാം പക്ഷേ അവൾ നമ്മുടെ മോനൂട്ടൻ്റെ അമ്മയാണ് ആ ആനുകൂല്യം അവൾക്കു നമുക്ക് കൊടുക്കാം.

 

ശരി നമിത ഞാൻ പോകാം.

 

മോനെ ഞാനും വരാം ജോണിയും ജീവൻ്റെ ഒപ്പം പോകാൻ തയ്യറായി…

Leave a Reply

Your email address will not be published. Required fields are marked *