മംഗല്യം
(രചന: Atharv Kannan)
” എനിക്ക് തന്നോട് പ്രണയം ഒന്നും ഇല്ല.. എന്റെ അമ്മയും തന്റെ അച്ഛനും തമ്മിൽ ഇഷ്ടത്തിൽ ആണ്… അത് സംസാരിക്കാനാ ഞാൻ തന്റെ പിന്നാലെ നടന്നത്”
” ഏഹ്… ” ഗായത്രി അത്ഭുദത്തോടെ നിന്നു… ” ദേ അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ ”
” അയ്യോ പതുക്കെ ” കണ്ണൻ അവളോട് ആംഗ്യത്തോടെ സംസാരിച്ചു. ഗായത്രി ചുറ്റും കണ്ണോടിച്ചു… അതെ ചുറ്റും ഉള്ളവർ അവരെ ശ്രദ്ധിക്കുന്നുണ്ട്.
” തനിക്കു വിരോധം ഇല്ലെങ്കിൽ നമുക്ക് എവിടേലും ഇരുന്നു സംസാരിക്കാം “” എനിക്ക് വിരോധം ഉണ്ട് “” ഗായത്രി പ്ലീസ്…. “” ഇത് വല്യ കുരിശായല്ലോ! “” ഒരു പത്ത് മിനിറ്റ്… പ്ലീസ് ”
” ശരി… എവിടിരിക്കും? “” പാർക്കിൽ.. “” ഇനി അവിടെ വരെ നടക്കാനൊന്നും എനിക്ക് വയ്യ”” നടക്കേണ്ട എന്റെ ബൈക്കിൽ പോവാം.. ”
” എന്തോ ??? എങ്ങനെ??? താണെന്നെ കുറിച്ച് എന്താ വിചാരിച്ചേ? “” ഇതുവരെ ഒന്നും വിചാരിച്ചിട്ടില്ല… ഒരു ആങ്ങളായായി കണ്ടാ മതി ” അവൾ ഒരു നിമിഷം ഒന്നും മിണ്ടാതെ നിന്നു…
” ആ ശരി… പോവാം ” കണ്ണൻ ബൈക് സ്റ്റാർട്ട് ചെയ്തു… ഗായത്രി വണ്ടിയിലേക്ക് തന്നെ നോക്കി നിന്നു…
” എന്തെ ബൈക്കിൽ കയറിയിട്ടില്ലേ? “” എനിക്ക് പേടിയാ “” സാരില്ല എന്നെ പിടിച്ചു ഇരുന്ന മതി “” അയ്യടാ.. നമുക്ക് ഓട്ടോയിൽ പോവാം “” ആയിക്കോട്ടെ ”
പാർക്കിലെ ബെഞ്ചിൽ.” അച്ഛന് ഈയിടെയായി ഒരു മാറ്റം ഞാൻ ശ്രദ്ധിച്ചു… പക്ഷെ ഇങ്ങനൊന്നും… അല്ല അമ്മ മരിച്ചിട്ടു ഇപ്പൊ എട്ടു കൊല്ലായി.. ഇതുവരെ ഇങ്ങനൊന്നും ”
” അമ്മേം അതെ.. അച്ഛനുമായി പിരിഞ്ഞിട്ട് പന്ത്രണ്ടു കൊല്ലം കഴിഞ്ഞു… കെട്ടിക്കാൻ വേണ്ടി മാമനും അമ്മമ്മേം ഓക്കെ കൊറേ നോക്കിയതാ…”
” എന്നാലും താനിതെങ്ങനെ കണ്ടു പിടിച്ചെടോ? “” മഞ്ഞപ്പിത്തം പിടിച്ചവന് എല്ലാം മഞ്ഞയാണല്ലോ “” ഏഹ് മനസ്സിലായില്ല ”
” ഞാൻ ഒരു കുട്ടിയായി ഇഷ്ടത്തിൽ ആണ്.. സോ പ്രേമം തലയ്ക്കു പിടിച്ചാൽ ആളുകൾ എങ്ങാനാവും എന്ന് ഊഹിക്കാലോ.. ബാക്കി എല്ലാം cid പണി.. “” കൊള്ളാം “” തനിക്കു എതിർപ്പൊന്നും ഇല്ലല്ലോ? ”
” ഏയ്.. അച്ഛന് ഒരു കൂട്ടുണ്ടാവണം എന്ന് എപ്പോഴും ആഗ്രഹിച്ചിട്ടുള്ള ആളാ ഞാൻ.. അതും അച്ഛൻ തന്നെ കണ്ടു പിടിക്കുന്ന ഒരാളാണെങ്കിൽ എന്റമ്മയെ പോലെ നല്ലൊരു സ്ത്രീ ആയിരിക്കും.. എനിക്കുറപ്പാണ്.. പക്ഷെ.. ”
” പക്ഷെ? ” കണ്ണന്റെ മുഖം മാറി…” അതൊരു പ്രണയം തന്നെ ആണെന്ന് ഉറപ്പാണോ… അതോ വര്ഷങ്ങളായി ഒറ്റയ്ക്ക് കഴിഞ്ഞിട്ട് സ്വന്തം മനസ്സിൽ ഉള്ള ആളെ കണ്ടു മുട്ടുമ്പോൾ ഉള്ള ഒരു ഇൻഫെൿച്ചുവേഷൻ മാത്രം ആണോ? ”
” മനസ്സിലായില്ല “” കുറച്ചൂടെ ഓപ്പൺ ആയി പറഞ്ഞാൽ ഇങ്ങനൊരു ബന്ധം പരസ്യമായി അംഗീകരിക്കാനും മറ്റുള്ളവരുടെ മുന്നിൽ ഒരുമിച്ചു ജീവിക്കാനും ഉള്ള ധൈര്യം രണ്ട് പേർക്കും ഉണ്ടാവോ? ”
” അത്….. ” ഇരുവരും ആലോചനയിൽ മുഴുകി..” എനിക്കൊരു ഐഡിയ തോന്നുന്നു ” കണ്ണൻ ഉത്സാഹത്തോടെ പറഞ്ഞു..ഗായത്രി പ്രതീക്ഷയോടെ അവനെ തന്നെ നോക്കി…Ci സുഭാഷ് അങ്കിളിന്റെ വീട്..
വണ്ടിയിൽ നിന്നും ഇറങ്ങി വേഗത്തിൽ വീട്ടിലേക്കു കയറി വരുന്ന കണ്ണന്റെ അമ്മ മുന്നിൽ ഇരിക്കുന്ന ഗായത്രിയുടെ അച്ഛനെ ഞെട്ടലോടെ നോക്കുന്നു.. രാധികയെ കണ്ട കിഷോറും ഞെട്ടലോടെ എണീക്കുന്നു…
ഇരുവരും പരസ്പരം എന്തെങ്കിലും പറയും മുന്നേ ഉമ്മറത്തേക്ക് വന്ന സുഭാഷ് ” ആ രണ്ട് പേരും വന്നല്ലോ, ദേഷ്യവും വാശിയും ഓക്കെ പുറത്ത് വെച്ചു രണ്ട് പേരും അകത്തേക്ക് വരണം.. മാത്രമല്ല എനിക്ക് പറയാനുള്ള മുഴുവൻ കാര്യങ്ങളും പറഞ്ഞു കഴിയാതെ ഒരാളും വാ അനക്കി പോവരുത്
ഇരുവരും പരസ്പരം നോക്കി” വാ അകത്തേക്ക് വാ ” സുഭാഷ് കൈകൊണ്ടു ആംഗ്യം കാണിച്ചു…
അകത്തേക്ക് കടന്ന ഇരുവരും ഞെട്ടലോടെ ആ കാഴ്ച്ച കണ്ടു… കഴുത്തിൽ താളിയുമായി നിക്കുന്ന ഗായത്രിയും അവളുടെ കൈ പിടിച്ചു നിക്കുന്ന കണ്ണനും… ചങ്കിൽ തീ കോരി ഇട്ട പോലെ രാധിക കിഷോറിനെ നോക്കി… അയാൾക്ക് തന്റെ ശ്വാസം നിലക്കുന്ന പോലെ തോന്നി…
” എന്നോട് ആദ്യമായി ഇവനൊരു കാര്യം അഭ്യർത്ഥിക്കുന്നതാ.. അത് കണ്ണടച്ച് തള്ളാൻ എനിക്ക് കഴിഞ്ഞില്ല.. അതുകൊണ്ടു ഞാനതങ്ങു നടത്തി… ” സുഭാഷ് ഇരുവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി
” നിങ്ങൾക്കെന്തെങ്കിലും എതിരഭിപ്രായം ഉണ്ടോ? ” രാധിക ശ്വാസം ആഞ്ഞെടുത്തു കൊണ്ടു കിഷോറിനെ നോക്കി…
” ഉണ്ടായിട്ടും കാര്യോന്നും ഇല്ല.. ഇരുവരും പ്രായ പൂർത്തി ആയി… ഇനി അവരുടെ ഇഷ്ടം ആണ് ഒരുമിച്ചു ജീവിക്കണോ വേണ്ടയോ എന്ന് ”
” അത് നടക്കില്ല സുഭാഷ് ” രാധിക കടുപ്പിച്ചു പറഞ്ഞു” എന്തെ? കണ്ണന്റെ എല്ലാ കാര്യത്തിനും ചേച്ചി സപ്പോർട്ടായിരുന്നല്ലോ.. അപ്പൊ കണ്ണൻ പറഞ്ഞത് വെറുതെയല്ല ”
” എന്ത്.. എന്ത് പറഞ്ഞു… കണ്ണൻ എന്ത് പറഞ്ഞു…? ” രാധിക നിയന്ത്രണം വിട്ടു.. സുഭാഷ് പകച്ചു നിന്നു
” അമ്മേ.. ഞൻ എനിക്കിഷ്ടപ്പെട്ട പെണ്ണിനെ കേട്ടുന്നതിൽ അമ്മക്കെന്താ? “” അതെ.. അമ്മ ഞങ്ങളെ അനുഗ്രഹിക്കണം ” ഗായത്രി ദയനീയമായി പറഞ്ഞു”രാധിക നിശബ്ദയായി …” നീ മിണ്ടരുത് ” കിഷോർ അലറി
” അധികം ഓചെം ബഹളോം ഒന്നും വേണ്ട.. പറ്റുമെങ്കിൽ അവരെ കൂട്ടിക്കൊണ്ടു പോ.. ഇല്ലേൽ ഞാൻ ഇവിടെയും നിർത്തിക്കോളാം ”
” നീ എന്തൊക്കെയാ സുഭാഷ് ഈ പറയുന്നേ? അതൊന്നും പറ്റില്ല ” രാധിക വീണ്ടും ഇടപെട്ടു..
” ഹാ ഇങ്ങന പറ്റില്ല പറ്റില്ല എന്ന് വെറുതെ പറയാതെ കാരണം എന്തേലും ഉണ്ടേൽ പറയു.. ” സുഭാശ് ദേഷ്യം അഭിനയിച്ചു
” അത്… അത്… ” രാധിക നിന്നു വിയർക്കാൻ തുടങ്ങി..ഗായത്രി അരികിലേക്ക് വന്നു..
” അമ്മ, എന്നോട് ദേഷ്യം തോന്നല്ലേ.. ഞൻ പ്രേഗ്നന്റ് ആണ്.. എനിക്ക് വേറെ വഴി ഇല്ല “കിഷോർ ഞെട്ടലോടെ സോഫയിലേക്ക് ഇരുന്നു…. രാധികയുടെ കണ്ണുകൾ നിറഞ്ഞു
” ഈശ്വരാ.. ചതിച്ചല്ലോ ” രാധിക ശ്വാസം ആഞ്ഞു വലിക്കാൻ തുടങ്ങി.. ശ്വാസം കിട്ടാതെ അവൾ നിലത്തേക്ക് ഇരുന്നു..
” അയ്യോ.. എന്ത് പറ്റി.. രാധേ… ” കിഷോർ ഓടി അവളുടെ അരികിലേക്ക് വന്നു.. ” ഇൻഹേലർ എടുത്തില്ല നീ.. രാധേ.. ” അവൻ അവളെ താങ്ങി…” കണ്ണാ.. അമ്മേടെ ബാഗിൽ ഇൻഹേലർ ഉണ്ടാവും മോനേ..
കാറിന്നു വേഗം പോയി എടുത്തിട്ട് വാ ” അയ്യാൾ വെപ്രാളത്തോടെ പറഞ്ഞു.. കണ്ണൻ വേഗത്തിൽ ഓടി വണ്ടിയിൽ നിന്നും ഇൻഹേലർ എടുത്തു വന്നു… അത് വലിച്ഛ് ശാന്തമായതും രാധിക കിഷിറിന്റെ തോളിലേക്ക് ചാഞ്ഞു…
ഗായത്രിയും കണ്ണനും ശുഭഷും ഇരുവരെയും മാറി മാറി നോക്കി” രാധിക.. എന്താ ഇതൊക്കെ? ” ഒന്നും അറിയാത്ത പോലെ സുഭാഷ് ചോദിച്ചു
” സുഭാഷ്, ഞങ്ങൾ ഇഷ്ടത്തിൽ ആണ്… ഒരു വര്ഷം ആവാറായി.. വരുന്ന 12 തന് മോളുടെ ബര്ത്ഡേ ആണ്.. അന്ന് ഇരുവരോടും പറഞ്ഞു സമ്മതം വാങ്ങാൻ ഇരുന്നതാ.. പക്ഷെ ഇങ്ങനൊന്നും സംഭവിക്കുന്നു… ” കിഷോർ മറുപടി പറഞ്ഞു..
” ആഹാ.. ബെസ്റ്റ്… ഈ പ്രായത്തിൽ തനിക്കൊക്കെ എന്തിന്റെ കേടായിരുന്നെടോ..? ഇനി ഇപ്പൊ മക്കള് കെട്ടുന്ന ഒപ്പം കാർന്നോമ്മാരും കെട്ടിക്കോ.. കേമായിരിക്കും ” സുഭാഷിന്റെ വാക്കുകൾ കേട്ടു രാധിക കരയാൻ തുടങ്ങി…
” എനിക്കെന്നോട് തന്നെ പുച്ഛം തോന്നുന്നു അച്ഛാ.. നിങ്ങടെ മകളായി പോയല്ലോ.. ഒന്നുല്ലേലും കെട്ടിക്കാറായ ഒരു മോളുണ്ടെന്നെങ്കിലും ചിന്തിക്കാമായിരുന്നു… ശേ” ഗായത്രി കിഷോറിനു നേരെ തിരിഞ്ഞു
” അദ്ദേഹത്തെ കുറ്റപ്പെടുത്തും മുന്നേ നീ ചെയ്തതും ശരിയാണോ എന്നൊന്ന് ആലോചിച്ചു നോക്കു… ” രാധിക ഗായത്രിക്കു നേരെ തിരിഞ്ഞു
” അമ്മ കൂടുതൽ ഒന്നും പറയണ്ട… ഓരോന്ന് ഒപ്പിച്ചു വെച്ചിട്ടു.. ” കണ്ണൻ രാധികക്ക് നേരെ തിരിഞ്ഞു
” പ്രേമിച്ച പെണ്ണിന് വയറ്റിലുണ്ടാക്കിട്ട് നീ അവളെ കുറ്റം പറയുന്നോ? ഞങ്ങൾ പറയാൻ തന്നെ ഇരുന്നതാ.. ഇനി അതിന്റെ പേരിൽ ഒരാളും അവളുടെ മെക്കെട്ടു കേറാൻ നിക്കണ്ട ” കിഷോർ രാധികയെ ചേർത്തു പിടിച്ചു…
” അതെ.. നിങ്ങടെ ജീവിതം അവസാനിക്കാറായി… ഇനി ജീവിതം ഉള്ളത് ഇവർക്കാണ്.. തല്ക്കാലം എല്ലാം മറന്നു ഇവരുടെ കാര്യം അങ്ങ് നടത്താൻ നോക്ക് ” സുഭാഷ് ഉപദേശിച്ചു.
” എനിക്കൊരിക്കലും എന്റെ കണ്ണേട്ടനേം കുഞ്ഞിനേം പിരിയൻ പറ്റില്ല…” ഗായത്രി കണ്ണനെ കെട്ടിപിടിച്ചു. രാധിക കണ്ണുകൾ തുടച്ചു.. കിഷോറിനെ നോക്കി… കിഷോർ തലയാട്ടി.. ഇരുവരും എഴുന്നേറ്റു ജീവച്ഛവം പോലെ സോഫയിൽ ഇരുന്നു….
” ശരി… അവരുടെ കാര്യങ്ങൾ നടക്കട്ടെ ” കിഷോർ തലകുനിച്ചു കൊണ്ടു പറഞ്ഞു…” നിങ്ങൾ തമ്മിൽ ഒരു രീതിയിൽ ഉള്ള ബന്ധവും ഇനി ഉണ്ടാവില്ലെന്ന് ഇവിടെ വെച്ചു ഞങ്ങൾക്ക് ഉറപ്പ് തരണം ” സുഭാഷ് കൽപ്പിച്ചു… നിറ കണ്ണുകളോടെ ഇരുവരും പരസ്പരം നോക്കി… അതുകണ്ടു ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞു…
” എന്താ രണ്ട് പേരും ഒന്നും മിണ്ടാത്തെ? “” മക്കൾക്ക് വേണ്ടിയല്ലേ… ഞങ്ങൾ ചെയ്യാം ” തല കുനിച്ചുകൊണ്ടു രാധിക പറഞ്ഞു നിർത്തി.. അപ്പോഴും കണ്ണുനീർ തുള്ളികൾ നിലത്തേക്ക് വീഴുന്നുണ്ടായിരുന്നു.. മുന്നോട്ടു പോവാൻ ഒരുങ്ങിയ ഗായത്രിയെ കണ്ണൻ പിടിച്ചു നിർത്തി..
” ശരി… ദാ ആ കാണുന്ന റൂമിൽ രാധികക്കുള്ള ഡ്രസ്സ് എടുത്തു വെച്ചിട്ടുണ്ട്, ദേ റൂമിൽ കിഷോറിനും.. രണ്ട് പേരും പോയി ഡ്രസ്സ് മാറി വാ.. ഇവരുടെ ഫ്രണ്ട്സ ഓക്കെ ഇപ്പൊ എത്തും.. നമുക്കിന്നു ഇത് സെലെബ്രെറ്റ് ചെയ്യണം. ”
ഒന്നും മിണ്ടാത ഇരുവരും സുഭാഷ് ചൂണ്ടിയ മുറികളിലേക്കു നടന്നു… വാതിൽ തുറന്നു അകത്തു കയറിയ ഇരുവരും അത് കൊട്ടി അടച്ചു കൊണ്ടു പൊട്ടി കരയാൻ തുടങ്ങി…
” അതെ നിങ്ങട കരച്ചിൽ നാടകം ഓക്കെ പിന്നെ.. വേഗം തുണി മാറാൻ നോക്ക് ” അകത്തു നിന്നും സുഭാഷ് വിളിച്ചു പറഞ്ഞു..
കണ്ണുകൾ തുടച്ചു കൊണ്ടു കട്ടിലിലേക്ക് നോക്കിയ ഇരുവരും ഞെട്ടി.. രാധികക്ക് സാരിയും ആഭരണങ്ങളും കിഷോറിനു മുണ്ടും ഷർട്ടും പിന്നെ താലിയും … ഇരുവരും ഞെട്ടലോടെ വാതിൽ തുറന്നു… ഹാളിൽ നിന്നും കണ്ണന്റെയും കൂട്ടുകാരുടെയും ആർപ്പ് വിളികൾ മുഴുങ്ങി…
” അയ്യടാ എന്താ രണ്ടിന്റേം സങ്കടം.. ഞങ്ങളോട് പറയാതെ കുറച്ചു നാളു അടിച്ചു പൊളിച്ചതല്ലേ.. ഒരു പണി തരണം എന്ന് ഞങ്ങക്കും തോന്നി ” ഗായത്രി താലി അഴിച്ചു കൊണ്ടു പറഞ്ഞു…
” എന്റെ ഇഷ്ടങ്ങളെ കണ്ടറിഞ്ഞു ചെയ്യുന്ന അമ്മേടെ മനസ് എനിക്ക് മനസ്സിലാവാതെ പോവോ അമ്മ… ” കണ്ണൻ ചിരിയോടെ ചോദിച്ചു…
” നിങ്ങളുടെ ഇഷ്ടം പരിശോധിക്കാൻ ഞങ്ങൾ നടത്തിയ ചെറിയൊരു നാടകം അല്ലേ… രണ്ട് പേരും വേഗം റെഡി ആവു.. യഥാർത്ഥ കല്ല്യാണം ഇനിയാണ്… ” സുഭാഷ് സന്തോഷത്തോടെ പറഞ്ഞു…
രാധികയും കിഷോറും ആനന്ദ കണ്ണീരോടെ പരസ്പരം നോക്കി… കണ്ണൻ ഗായത്രിയെ നോക്കി ” നീ എന്നതാടി വയറിൽ തടവിക്കൊണ്ടിരിക്കുന്നെ? ”
” ആ അറിയില്ല.. നല്ല വേദന.. ഇനി ശരിക്കും ഗർഭം ഉണ്ടാവോ? “” ഏഹ്”” പോടാ പൊട്ടാ അവിടന്നു.. ഗ്യാസ് കയറിയതാണ്.. “കണ്ണൻ ഒന്ന് നിശ്വസിച്ചു…
” ഇപ്പൊ ഓഫീഷ്യലി ആങ്ങളയും പെങ്ങളും ആയില്ലേ.. ഇനി നമുക്കൊരു റൈഡ് പോയാലോ..? ”
” പിന്നെ അതിനെന്നാ ” കണ്ണൻ ബൈക്കെടുത്തു… ഗായത്രി പിന്നിൽ കയറി… അങ്ങനെ രാധികയും കിഷോറും പുതിയൊരു ജീവിതത്തിലേക്കും കണ്ണനും ഗായത്രിയും കൊച്ചു കൊച്ചു പിണക്കങ്ങളിലേക്കും ഇണക്കങ്ങളിലേക്കും യാത്ര ആരംഭിച്ചു.