ആക്രാന്തത്തോടെയും അതിലേറെ ആർത്തിയോടെയും സജി പറഞ്ഞു “സജിയേട്ടന് വേണ്ടത്

മുല്ലപ്പന്തൽ ഷാപ്പിന്റെ ഒരു മൂലയിൽ ഇരുന്നു കള്ള് മോന്തുന്നതിന്റെ ഇടയിൽ സജി ഓർത്തു
എന്തൊരു ഷേപ്പ് ആണ് കവിതയ്ക്ക്,,,,, അവളെ പോലെ ഒരു കാമുകിയെ കിട്ടിയത് തന്റെ ഭാഗ്യം…….

കവിത സജിയുടെ ഭാര്യ സവിതയുടെ അനുജത്തി ആണ്,,,,,

ഇന്ന് അവളും ആയിട്ടാണ് രാത്രിയിൽ,,,,,,

സജിയുടെ വീടിന്റെ അടുത്തു തന്നെ ആണ് കവിതയെയും കല്യാണം കഴിപ്പിച്ചിരിക്കുന്നത്….

നേരെ അങ്ങോട്ട്‌ ആണ് ഇന്ന് അന്തികൂട്ടിനു പോകുന്നത്
അവളുടെ ഭർത്താവ് ഇന്ന് സ്ഥലത്ത് ഇല്ല……

അല്ലേലും തനിക്കു എന്നും സുഖം തന്നെയാണ് ജീവിതം….

ഇന്ന് ഭാര്യയുടെ അനുജത്തി ആണെങ്കിൽ നാളെ കൂട്ടുകാരന്റെ പെങ്ങൾ അടുത്ത ദിവസം വേറെ ഒരുത്തന്റെ ഭാര്യ……..

ഒരിക്കലും ഒരാളുടെ അടുത്തും അടുപ്പിച്ചു രണ്ടു ദിവസം പോകാറില്ല അത് ഒരു മടുപ്പു തോന്നും…..
ആഴ്ചയിൽ ഏഴ് ദിവസം ഉള്ളത് സത്യത്തിൽ തികയുന്നില്ല സത്യത്തിൽ പിന്നെ അങ്ങു അഡ്ജസ്റ്റ് ചെയ്ത് പോകുന്നു…..

എല്ലാം കൂടി ഓർമ്മ വന്നപ്പോൾ അവന്റെ ഉള്ളിൽ ഒരു ചിരി പടർന്നു
അതിന്റെ കൂടെ കുറച്ചു കള്ളും കൂടി എടുത്തു കുടിച്ചു അരികിൽ ഉണ്ടായിരുന്ന ബീഫ് എടുത്തു കടിച്ചു സമയം നോക്കി,,,,,,,,,,,,

എട്ടര കഴിഞ്ഞു….

ഒരു കുപ്പിയും കൂടി കുടിച്ചിട്ട് ഇറങ്ങിയേക്കാം.

അതിനു ഇടയ്ക്കു ഷാപ്പിൽ ഇരുന്നു പൂരപ്പാട്ട് പാടുന്ന കേളപ്പൻ ചേട്ടനെ സപ്പോർട്ട് ചെയ്യാനും മറന്നില്ല ,,,,,,,,
കള്ളിന്റെ കൂടെ ഉള്ള നല്ല എരിവ് ഉള്ള ടച്ചിങ്‌സ് പോലെ ഉള്ള കോമ്പിനേഷൻ ആണ് കേളപ്പൻ ചേട്ടനും സജിയും…..

“ടാ സജിയെ മുത്തേ….. നീ ആണെടാ ഈ കേളപ്പൻ ചേട്ടന്റെ അനുയായി ”

കള്ള് മൂത്തു നിൽക്കുന്ന കേളപ്പൻ ചേട്ടൻ ഉറക്കെ പറഞ്ഞു

ഷാപ്പിൽ ഉള്ള മറ്റുള്ളവർ അത് കേട്ടു ചിരിച്ചു

“അത് പിന്നെ കേളപ്പൻ ചേട്ടാ,,,,,,,
കലാബോധം ഉള്ളവർക്ക് അല്ലെ അങ്ങയുടെ മഹത്വം മനസിലാക്കാൻ പറ്റത്തൊള്ളൂ…..
അത് മനസിലാക്കിയവൻ ആണ് ഈ സജി ”

“ഞാൻ ഇറങ്ങട്ടെ കേളപ്പൻ ചേട്ടാ…. അല്ലങ്കിൽ അവർ ഉറങ്ങും പിന്നെ ആകെ കലിപ്പ് ആകും….
എന്തിനാ നമ്മൾ ആയിട്ടു ഒരു സീൻ ഉണ്ടാക്കുന്നത് ”

അത് പറഞ്ഞു കൊണ്ട് സജി എഴുന്നേറ്റു

“പോയിട്ട് വാടാ സജി മോനെ
കേളപ്പൻ ചേട്ടന്റെ വീട് ഇത് തന്നെ അല്ലെ ”

മിക്കവാറും ദിവസങ്ങളിൽ അടിച്ചു വാർ ആയി കേളപ്പൻ അവിടെ തന്നെയാ ഉറക്കം

സജി ഷാപ്പിൽ നിന്നും ഇറങ്ങി….
വണ്ടി വീട്ടിൽ വച്ചിട്ട് ആണ് വന്നത്..

അതിന്റെ ശബ്ദം ഒരിക്കലും ഒരു ശല്യം ആകരുത് എൻ്റെ അന്തിക്കൂട് തേടി ഉള്ള യാത്രയിൽ…..

കവിതയുടെ വീടിന്റെ ഇടവഴിയിൽ കയറിയിട്ട് മൊബൈൽ എടുത്തു അവളെ വിളിച്ചു

“മക്കൾ ഉറങ്ങിയോ പൊന്നെ….. ”

“ഉറങ്ങി സജിയേട്ടാ,,,,,, ഇവിടെ കറന്റ്‌ ഇല്ല കേട്ടോ സൂക്ഷിച്ചു വരണം…. ”

“സൂക്ഷിച്ചോളാം പൊന്നെ,,,,,
നീ ഒന്ന് ഉടുത്തു ഒരുങ്ങി നിന്നാൽ മതി…..
നിന്റെ സജിയേട്ടൻ ഒരാഴ്ച കൂടിയാണ് അങ്ങോട്ട്‌ വരുന്നത്….. ”

ആക്രാന്തത്തോടെയും അതിലേറെ ആർത്തിയോടെയും സജി പറഞ്ഞു

“സജിയേട്ടന് വേണ്ടത് എല്ലാം റെഡി ആണ്,,,,,,,, ഒന്ന് പെട്ടെന്ന് വന്നാൽ മതി…. ”

ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു

“എന്ന ഫോൺ വച്ചോ മുത്തേ……

ഞാൻ ഇതാ എത്തി.. ”

സജി കവിതയുടെ വീടിന്റെ അടുത്തു എത്തി,,, ഭാഗ്യത്തിന് നല്ല ഇരുട്ട്,,,,,,,, ആരും അറിയാതെ പോയി ഉമ്മറത്തേക്ക് കയറി….

സജി അവിടെ എത്തിയപ്പോൾ കവിത വാതിൽ തുറന്നു കൊടുത്തു……

കയറിയപ്പോൾ തന്നെ വാതിലിന്റെ അടുത്തു വച്ചു കവിതയ്ക്ക് ഒരു ഉമ്മ കൊടുത്തു….
കവിത അതിൽ സ്വയം മറന്നു നിന്നപ്പോൾ സജി തന്നെ പറഞ്ഞു….

“വാ അകത്തോട്ടു പോകാം….
ഇവിടെ നിന്നാൽ ആരെങ്കിലും കാണും…. ”

സജി കവിതയെ കെട്ടിപിടിച്ചു മുറിയിലേക്ക് കയറി പോയി…
മുറിയിൽ എത്തിയപ്പോൾ പിള്ളേര് കിടന്നു ഉറങ്ങുന്നു.

“ഇവർ ഇന്ന് ഇവിടെ ആണോ കവിതേ കിടന്നത്….????
എന്നാൽ നമുക്കു അപ്പുറത്തെ മുറിയിലോട്ടു പോകാം.. ”

“സജിയേട്ടൻ വല്ലതും കഴിച്ചായിരുന്നോ….???? ”

“കുറച്ചു കള്ള് കുടിച്ചു,,,,,, പിന്നെ ബീഫ്‌ ഉണ്ടായിരുന്നു തൊട്ടു കൂട്ടാൻ ,,,,,,, എങ്കിലും നീ വല്ലതും കഴിക്കാൻ ഇങ്ങോട്ട് എടുത്തോണ്ട് വാ…… ”

അവൾ പോയി ആഹാരം എടുത്തു കൊണ്ട് വന്നു….
അവൾ കൊണ്ട് വന്ന ഭക്ഷണം സജി ആർത്തിയോടെ കഴിച്ചു..

“അല്ല കവിതേ നിനക്ക് എന്താടി എന്നോട് ഇത്രക്കും സ്നേഹം തോന്നാൻ കാരണം……????? ”

“അത് പിന്നെ സജിയേട്ടാ പുല്ലു ഉള്ള പറമ്പിൽ അല്ലെ പശു നിൽക്കത്തൊള്ളൂ…,,,
സജിയേട്ടനെ പണ്ട് കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടം ആയിരുന്നു……
എനിക്ക് കിട്ടിയത് ആണെങ്കിൽ ഒരു മൊണ്ണനെയും,,… ”

അവളുടെ സുഖിപ്പിച്ചുള്ള വർത്തമാനം കേട്ടപ്പോൾ കഴിച്ചോണ്ട് ഇരിക്കുന്ന കാര്യം മറന്നു സജി അവളെ കെട്ടിപിടിച്ചു…….

“ആർത്തി പിടിക്കേണ്ട സജിയേട്ടാ……
ഇന്ന് മുഴുവൻ ഞാൻ ഇവിടെ ഉണ്ടല്ലോ…..
ഇപ്പോൾ ആഹാരം കഴിച്ചോ,,,,,, ആരോഗ്യം കളയണ്ട….. ”

സ്നേഹത്തോടെ ഉള്ള അവളുടെ വാക്കുകൾ തള്ളി കളയാൻ സജിക്ക് കഴിഞ്ഞില്ല

ആഹാരം കഴിച്ചതിനു ശേഷം സജി അവളെയും കെട്ടിപിടിച്ചു കട്ടിലിലേക്ക് മറിഞ്ഞു…..

“കവിതേ നിനക്കു എന്ത് ഭംഗി ആണ് മുത്തേ…… ”

“അത് എൻ്റെ സജിയേട്ടന്റെ കണ്ണിൽ നോക്കുമ്പോൾ മാത്രം….. ”

“അല്ല മുത്തേ,,,,,,,,, നീ ഒരു സ്വർഗം തന്നെ ആണ്….. അത് നിന്നെ കെട്ടിയ ആ പൊണ്ണത്തടിയൻ അറിയാത്തത് കൊണ്ടാണ്….. ”

“അതൊക്കെ പോട്ടെ സജിയേട്ടാ,,,,,,, എൻ്റെ സജിയേട്ടൻ വരുന്നുണ്ടല്ലോ ഇടയ്ക്കു ആണെങ്കിലും എൻ്റെ അടുത്തു എനിക്ക് അത് മതി….. ”

മുറിക്കു ഉള്ളിൽ ലൈറ്റ് ഓഫ്‌ ആയി
സജിയും അവളും അവരുടെ ആഗ്രഹം നിറവേറ്റി സുഖമായി കെട്ടിപിടിച്ചു ഉറങ്ങി…..

സൂര്യൻ ഉദിച്ചു തുടങ്ങി….
സൂര്യന്റെ പ്രതീക്ഷയോടെ ഉള്ള പ്രകാശം മുറിക്കു ഉള്ളിലേക്ക് കടന്നു വന്നു…..
സൂര്യശോഭ പോലെ മിന്നി നിന്ന അവൾ സജി നോക്കുമ്പോൾ കട്ടിലിൽ ഇരുന്നു കരയുന്നു…..

“എന്താടി രാവിലെ തന്നെ മോങ്ങാൻ….???? ”

“എനിക്ക് വയ്യ സജിയേട്ടാ ഇങ്ങനെ ജീവിക്കാൻ…. ”

“അതിനു നിന്റെ ജീവിതത്തിനു എന്താണ് കുഴപ്പം…???? ”

“വയ്യ ഇനിയും വല്ല പെണ്ണുങ്ങളുടെയും പേരും പറഞ്ഞു സജിയേട്ടൻ എന്നെ നോക്കുമ്പോൾ അത് സഹിക്കാൻ…..
ഒന്നുകിൽ സജിയേട്ടൻ അത് നിർത്തുക അതിനു ഡോക്ടറെ കാണേണ്ടി വരും
അല്ലങ്കിൽ ഞാൻ ഡിവോഴ്സ് ആകുകയാണ്……. ”

“സവിതേ…… അതിനു ഞാൻ വേറെ ആരുടെയും അടുത്തു പോകുന്നില്ലല്ലോ…….????
നിന്നെ വേറെ ആൾക്കാരുടെ പേര് വിളിക്കുന്നു എന്നല്ലേ ഉള്ളു…. ”

സജി ഒരു തെറ്റും ചെയാത്ത കൊച്ചു കുഞ്ഞിനെ പോലെ ചോദിച്ചു

“അന്തികൂട്ടിനു വേറെ ഒരു പെണ്ണിനെ മോഹിച്ചു എൻ്റെ അടുത്തു വരുമ്പോൾ എനിക്ക് ഉള്ള വേദന ഒരിക്കൽ എങ്കിലും സജിയേട്ടൻ ചിന്തിച്ചിട്ടുണ്ടോ…..????
മറിച്ചു ഞാൻ ആണ് അങ്ങനെ ചെയുന്നത് എങ്കിൽ സഹിക്കുമോ,….???? എൻ്റെ സജിയേട്ടന് ”

“നീ പറയുന്നത് ഒക്കെ ശരിയാണ്
പക്ഷെ എനിക്ക് നിന്നോട് താല്പര്യം തോന്നണം എങ്കിൽ വേറെ പെണ്ണ് ആണെന്ന് വിചാരിക്കണം……അത് നീ മറക്കരുത് ”

“അത്കൊണ്ടാണ് സജിയേട്ടാ ഡോക്ടറെ കാണണം പറഞ്ഞത്,,,,,,,

ഇത് മാനസിക വൈകല്യം ആണ്…..
ഇനിയും ഇങ്ങനെ തുടർന്നാൽ ഞാൻ ആത്മഹത്യാ ചെയ്തു പോകും സജിയേട്ടാ……..

എൻ്റെ അനുജത്തിയുടെ പേര് എന്നെ വിളിച്ചു സുഖിക്കുമ്പോൾ എനിക്ക് ഉണ്ടാകുന്ന വേദന ഒന്ന് ഓർത്തു നോക്ക് സജിയേട്ടാ….
ഉള്ളു പൊട്ടി ഞാൻ സജിയേട്ടനെ സന്തോഷിപ്പിച്ചു മടുത്തു,,,,,,
എനിക്കും വേണം ഒരു മോചനം…. ”

സജി ആകെ ആശയ കുഴപ്പത്തിൽ ആയി………
താൻ വേറെ ആരുടെയും അടുത്തു പോകാത്ത പുണ്യാളൻ ഭർത്താവ് ആണെന്ന് ഉള്ളതിൽ ഭാര്യക്ക് അഭിമാനം ഉണ്ടെന്നു ആണ് താൻ ധരിച്ച്‌ വച്ചിരുന്നത്,,, പക്ഷെ അവൾക്കു അത് ദുഃഖം മാത്രം ആണ് നൽകുന്നത്……

“ഞാൻ ഒന്ന് ചിന്തിക്കട്ടെ സവിതേ എന്നിട്ടു പറയാം….. ”

“വേഗം വേണേ സജിയേട്ടാ……
സഹിക്കാൻ വയ്യാത്തോണ്ടാണ്. ”

സജി പതിവ് പോലെ ജോലിക്ക് പോയി,,,,,, പോയിട്ട് വരുമ്പോൾ ഇന്ന് മുതൽ അയാൾ നന്നാകും എന്നു സവിത പ്രതീക്ഷിച്ചു

പക്ഷെ പതിവ് പോലെ സജി ഷാപ്പിൽ ഇരുന്നു കുടിയും കഴിഞ്ഞു ഇറങ്ങി സവിതയെ വിളിച്ചു……..
ഇത്തവണ പേര് സുമതി ആയിരുന്നു,,,,,,, അപ്പുറത്തെ വീട്ടിലെ ചേച്ചി……..

“ഞാൻ അങ്ങോട്ട്‌ ഇപ്പോൾ വരാം സുമതി…..”

സജി മൊബൈൽ എടുത്തു വിളിച്ചു പറഞ്ഞു അങ്ങു ചെന്നു ……..

പതുങ്ങി പതുങ്ങി വീട്ടിലേക്കു എത്തിയതും സവിത സജിയുടെ കയ്യിൽ പിടിച്ചു അകത്തോട്ടു കയറ്റി…..

“എൻ്റെ അനന്തുകുട്ടാ
….. അയാൾ ഇപ്പോൾ വരും പെട്ടെന്ന് വാ അതിനു മുൻപ് കാര്യം നടത്തണം….. ”

അവളുടെ അങ്ങനെ ഒരു പെരുമാറ്റം അയാൾ ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല,,,,,, അത് അയാളിൽ ഷോക്ക് ഉണ്ടാക്കി

സവിതയുടെ അനന്തുട്ടാ വിളി സജിയിൽ ഉണ്ടായിരുന്ന ആവേശം തണുപ്പിച്ചു കളഞ്ഞു,,,,,,,
ആകെ ദുഃഖിതൻ ആയി അയാൾ കട്ടിലിൽ പോയി ഇരുന്നു….

“ആരാടി ഈ അനന്തു…..???? ”
സജി സവിതയോട് ചൂടായി

“എൻ്റെ മനസ്സിൽ വന്ന പേര് വിളിച്ചെന്നെ ഉള്ളു,,,,,… അല്ലാതെ നിങ്ങളെ പോലെ മനസ്സിൽ അന്തികൂട്ടിനു ആരെ എങ്കിലും കണ്ടു വിളിച്ചത് അല്ല ഞാൻ…… ”

സജിക്ക് മിണ്ടാട്ടം മുട്ടി പോയി,,,,,,,,,,

തന്റെ മനസ്സിൽ ഇപ്പോൾ ഉണ്ടാകുന്ന ദുഃഖം തന്റെ ഭാര്യ ഇത്രയും കാലം അനുഭവിക്കുക ആയിരുന്നു എന്നു ഓർത്തപ്പോൾ അയാൾക്ക്‌ അതിലും ദുഃഖം തോന്നി….

“സജിയേട്ടാ എൻ്റെ ദുഃഖം സജിയേട്ടനെ അറിയിക്കാൻ വേറെ വഴി ഇല്ലാത്തോണ്ടാ,,,,,, എന്നോട് ക്ഷമിക്കു…. ”

സവിത കരഞ്ഞു കൊണ്ട് പറഞ്ഞു

“കുഴപ്പം ഇല്ല സവിതേ,,,,,,,
എനിക്ക് ഇപ്പോൾ എല്ലാം മനസിലാക്കുന്നുണ്ട്….”

ഒരുപാട് നേരത്തെ ചിന്തകൾക്ക് ശേഷം തന്റെ ഈ നശിച്ച വൈകല്യം തനിക്കു ഭാര്യയേം കുഞ്ഞുങ്ങളെയും നഷ്ടപ്പെടുത്തും എന്നു മനസിലാക്കിയപ്പോൾ അയാൾ ഡോക്ടറെ കാണാൻ സമ്മതിച്ചു,,,,,,,,,,,

അയാളുടെ മനസ്സിൽ ഈ ചിന്തകൾ ഓടി കളിക്കുമ്പോൾ
കവിത ഭർത്താവ് സുധിയും ആയി ബൈക്കിൽ കളിച്ചും ചിരിച്ചും അവരുടെ വീടിനെ കടന്നു പോകുന്നുണ്ടായിരുന്നു

നഷ്ടം എനിക്ക് മാത്രം ആണ്…..
ഞാൻ മനസ്സിൽ സ്വപ്നം കാണുന്നവർ അവരുടെ ഭർത്താക്കന്മാരോട് ഒപ്പം സന്തോഷിച്ചു ജീവിക്കുമ്പോൾ,,,,,,,,,,,
എൻ്റെ ഒപ്പം ജീവിക്കുന്ന എൻ്റെ ഭാര്യ എൻ്റെ ഈ വൈകല്യങ്ങൾ കൊണ്ട് ദുഖിച്ചു ഇരിക്കുന്നു…..
ഒരു മാറ്റം വേണം ജീവിതത്തിനു……
അയാൾ മനസ്സിൽ നല്ല ഉറച്ച തീരുമാനം എടുത്തു കഴിഞ്ഞിരുന്നു….

സജി ഡോക്ടറെ കാണാൻ സവിതയോടൊപ്പം പോയി……
കുറച്ചു നാളത്തെ ചികിത്സക്ക് ശേഷം സജിയുടെ വൈകല്യം ഡോക്ടർ മാറ്റി എടുത്തു….

ഇപ്പോൾ വളരെ മര്യാദ ആയി അന്തിക്കൂട്ട് നിർത്തി സവിതയോടൊപ്പം സുഖമായി ജീവിക്കുന്നു…..

*************************************

ഒരുപാട് സജിമാർ നമുക്കു ഇടയിൽ ഉണ്ട് ഭാര്യമാർ പോലും അറിയാതെ
അങ്ങനെ ഉള്ളവർ കാണുന്നു എങ്കിൽ ഒരു പുനർചിന്ത ആവട്ടെ ഈ കഥ
ഇത് വെറും കഥ മാത്രം ആണ്

(Copyright protect)

A story by

അരുൺ നായർ

Leave a Reply

Your email address will not be published. Required fields are marked *