സ്വന്തം അമ്മായിഅച്ഛന്റെ ഒപ്പം തന്നെ കിടക്ക പങ്കിടുന്ന പെണ്ണുങ്ങളെ കുറിച്ച് കേൾക്കുന്നത് അത്ര രസമുള്ള കാര്യമല്ല..

രചന : ഹിമ ലക്ഷ്മി

 

“ഭർത്താവ് ഗൾഫിലാണെങ്കിൽ ആരുടെയെങ്കിലും ഒക്കെ പുറകെ പോകുന്ന പെണ്ണുങ്ങളെ പറ്റി കേട്ടിട്ടുണ്ട്. പക്ഷേ സ്വന്തം അമ്മായിഅച്ഛന്റെ ഒപ്പം തന്നെ കിടക്ക പങ്കിടുന്ന പെണ്ണുങ്ങളെ കുറിച്ച് കേൾക്കുന്നത് അത്ര രസമുള്ള കാര്യമല്ല..

 

 

” അത് പിന്നെ അമ്മായിയപ്പൻ ചെറുപ്പം, പിന്നെ മരുമോൾക്ക് അങ്ങനെയൊരു താല്പര്യം തോന്നിയില്ലെങ്കിലേ അതിശയം ഉള്ളൂ…

 

രാമൻ നായരുടെ ചായക്കടയിൽ നിന്നും പലവിധത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നു..

 

സെബാസ്റ്റ്യന്റെ ഭാര്യയായ സുനിത കുറച്ചു മുൻപേ അങ്ങോട്ട് നടന്നു പോയപ്പോഴാണ് ഈ അഭിപ്രായങ്ങൾ ഉയർന്നത്.. സെബാസ്റ്റ്യനും സുനിതയും പ്രണയിച്ച വിവാഹം കഴിച്ചവരാണ്. സുനിതയുടെ വീട്ടുകാർക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല.. ക്രിസ്ത്യാനിയായ സെബാസ്റ്റ്യനെ വിവാഹം കഴിക്കുന്നതിൽ. സുനിത ഒരാളുടെ നിർബന്ധമാണ് വിവാഹം നടക്കാൻ കാരണം. കുട്ടിക്കാലത്തെ അമ്മേ നഷ്ടമായ സെബാസ്റ്റ്യൻ പിന്നീട് എല്ലാം അച്ഛനായിരുന്നു. അവനുവേണ്ടി മറ്റൊരു വിവാഹ ജീവിതം പോലും വേണ്ട എന്ന് വച്ചിരിക്കുകയായിരുന്നു അച്ഛനായ മാത്യു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ചു കാലങ്ങൾ കഴിഞ്ഞപ്പോൾ വലിയ കടഭാരത്തെ തുടർന്ന് സെബാസ്റ്റ്യന് ഗൾഫിലേക്ക് പോകേണ്ടി വന്നു. ആ സമയത്ത് സെബാസ്റ്റ്യന്റെ അച്ഛനും ഭാര്യയായ സുനിതയും ഒറ്റയ്ക്കാണ് വീട്ടിൽ..

 

നന്നേ ചെറുപ്പമായ സെബാസ്റ്റ്യന്റെ അച്ഛൻ ഇടക്കിടെ സുനിതയെ ബുള്ളറ്റിൽ കൊണ്ടുവന്ന് ജോലി സ്ഥലത്തേക്ക് വിടുന്നതൊക്കെ നാട്ടുകാർക്ക് പതിവ് കാഴ്ചയായിരുന്നു.

 

ഫിറ്റ്‌നസ് കാര്യത്തിൽ അതീവ ശ്രദ്ധാലുമാണ് സെബാസ്റ്റ്യന്റെ അച്ഛനായ മാത്യു. സത്യത്തിൽ മകനെക്കാൾ ചെറുപ്പം ആണ് അദ്ദേഹം എന്ന് പറയുന്നതാണ് സത്യം. സുനിതയും മാത്യുവും വരുന്നത് കണ്ടാൽ ശരിക്കും അച്ഛനും മകളുമാണെന്ന് തോന്നില്ല. അതുകൊണ്ടു തന്നെ നാട്ടുകാർക്കിടയിൽ ഇരുവരെയും കുറിച്ച് ഇത്തരത്തിലുള്ള ഒരു സംസാരം നിലനിൽക്കുന്നുണ്ട്. ഇത് പലരും വഴി സെബാസ്റ്റ്യന്റെ ചെവിയിലും എത്തിയിട്ടുണ്ട്..

 

അങ്ങനെയിരിക്കെ ഗൾഫിലെ ജോലി ഉപേക്ഷിച്ച് സെബാസ്റ്റ്യൻ നാട്ടിൽ വന്നു. അതോടെ ചർച്ച മുറുകുകയാണ് ചെയ്തത്..

 

ഒരിക്കൽ രാമൻനായരുടെ ചായക്കടയിലേക്ക് എത്തിയ സെബാസ്റ്റ്യനോട് നാട്ടുകാരിൽ ഒരുവൻ ചോദിച്ചതിങ്ങനെയാണ്.

 

” എന്താ സെബാസ്റ്റ്യ അച്ഛനും മകനും ഒരേ പാത്രത്തിൽ നിന്ന് തന്നെ കഴിക്കുന്നത് ശരിയായ രീതിയാണോ.? നിന്റെ കെട്ടിയോളെ നിന്റെ അപ്പൻ വെച്ചുകൊണ്ടിരിക്കുകയാണെന്നാണല്ലോ നാട്ടുകാരോക്കെ പറയുന്നത്..അതാണോ നീ അവിടത്തെ നല്ല ജോലിയൊക്കെ ഉപേക്ഷിച്ചു പോന്നത്, പിന്നെ രണ്ടുപേരെയും കുറ്റം പറയാൻ പറ്റത്തില്ല കേട്ടോ..നിന്റെ ഭാര്യയാണെങ്കിൽ ചെറുപ്പം.. അമ്മായിഅച്ചൻ ആണെങ്കിൽ ശരീരവും നോക്കി വളരെ ചെറുപ്പമായി നടക്കുന്നു.. രണ്ടുപേരും ഒറ്റയ്ക്ക്, അങ്ങനെയൊരു സാഹചര്യത്തിൽ ആർക്കും പറ്റിപ്പോകുന്ന തെറ്റ്, അതേ അവർക്കും പറ്റിയിട്ടുള്ളൂ..അവരെ അതിന്റെ പേരിൽ കുറ്റം പറയേണ്ട കാര്യം ഒന്നുമില്ല. നീ ഒരു കാര്യം ചെയ്യ് നിന്റെ അപ്പനെ പിടിച്ചു കെട്ടിക്ക്, ഇല്ലെങ്കിൽ പിന്നെ നാട്ടുകാർ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും..

 

അയാൾ അത് പറഞ്ഞു തീരുന്നതിനു മുൻപേ തന്നെ ചെകിട് പൊട്ടുന്ന ഒരു അടി ആയിരുന്നു സെബാസ്റ്റ്യൻ കൊടുത്തത്. പെട്ടെന്ന് ചായക്കടയിടുന്ന എല്ലാവരും ഭയത്തിൽ എഴുന്നേറ്റിരുന്നു.

 

” പ്ഫ…. എന്റെ അപ്പന് പെണ്ണ് കെട്ടിക്കാൻ താനാരാടാ.? എന്റെ അപ്പനെ എനിക്ക് നന്നായി അറിയാം. എന്റെ കെട്ടിയോളേം പിന്നെ ഈ നാട്ടുകാര് തെണ്ടികൾ പറയുന്നത് എനിക്ക് കേൾക്കേണ്ട കാര്യമില്ല. ഞാനേ ഗൾഫിലെ ജോലി ഉപേക്ഷിച്ചു വന്നത് എന്റെ കടങ്ങൾ തീർന്നത് കൊണ്ട് ആണ്. എല്ലാകാലവും അവിടെ കിടക്കാൻ വേണ്ടിയല്ല ഞാൻ പോയത്. പിന്നെ എന്റെ അപ്പൻ ഒരു കല്യാണത്തിന് ആഗ്രഹിക്കുന്നുണ്ടായിരുന്നു എങ്കിൽ അത് നേരത്തെ ചെയ്തേനെ. അന്നതിന് മുതിരാതെ മകൻ കല്യാണം കഴിച്ചു കൊണ്ട് വന്ന പെൺകുട്ടിയെ പ്രണയത്തോടെയും കാമത്തോടെയും നോക്കാൻ മാത്രം വൃത്തികെട്ടവൻ അല്ല എന്റെ അപ്പൻ. ഒരു പുരുഷനും സ്ത്രീയും ഒരുമിച്ച് നടന്നുപോയ അതിൽ ഇങ്ങനെ വൃത്തികേട് മാത്രം കാണുന്ന തന്നെ പോലെയുള്ള നാട്ടുകാരാണ് ഈ നാടിന്റെ ശാപം. നിന്റെയൊക്കെ ഇങ്ങനെയുള്ള കഥകൾ അറിഞ്ഞുകൊണ്ട് തന്നെയാ ഞാന് ഗൾഫീന്ന് വന്നത്. എന്നോട് ആരെങ്കിലും ഇത് പറയാണെങ്കിൽ ഇതുതന്നെ മറുപടി കൊടുക്കണം എന്ന് നേരത്തെ തീരുമാനിച്ചത് ആയിരുന്നു. ഇതിപ്പോ ഇയാൾക്ക് മാത്രമുള്ള മറുപടി അല്ല എന്റെ അപ്പനെക്കുറിച്ചും പെണ്ണുംപിള്ളയെ കുറിച്ചും ഈ നാട്ടിൽ ഇങ്ങനത്തെ ചെറ്റത്തരം പറഞ്ഞുകൊണ്ട് നടക്കുന്ന എല്ലാവമാൻമാർക്കും ഉള്ള മറുപടിയാണ്. നിങ്ങളോടും കൂടിയാ പറയുന്നത്.. നിങ്ങളുടെ കടയിൽ ആണല്ലോ ഇങ്ങനെ ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത്. നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലല്ലോ ആരുടെയെങ്കിലും കുറ്റം പറഞ്ഞുകൊണ്ടിരിക്കണ്ടേ, അതുകൊണ്ട് നിങ്ങൾ കുറ്റം പറയുന്നതിൽ ഞാൻ ഒരു കുഴപ്പവും കാണുന്നില്ല. പക്ഷേ പറയുമ്പോൾ ഇങ്ങനെയുള്ള ചില ഉപഹാരങ്ങൾ തിരിച്ചു കിട്ടുമെന്ന് കൂടി മനസ്സിലാക്കണം.. അതും കൂടി സഹിക്കാനുള്ള മനസ്സ് വേണം. ഇല്ലെന്ന് ഉണ്ടെങ്കിൽ അത് ബുദ്ധിമുട്ടാകും. മനസ്സിലായോ..?ഇനി ആർക്കെങ്കിലും എന്തെങ്കിലും സംശയങ്ങൾ ഉണ്ടോ.? ഉണ്ടെങ്കിൽ ഞാൻ ഇപ്പോൾ തന്നെ തീർത്തു തരാം. ഇപ്പൊഴേ ഞാൻ നല്ലൊരു മൂഡിലാ..

 

സെബാസ്റ്റ്യൻ പറഞ്ഞപ്പോൾ പലരും ഭയത്തോടെ അവനെ നോക്കി…

 

അപ്പോൾ തന്നെ ബുള്ളറ്റിൽ മാത്യു അവിടെ എത്തിയിരുന്നു സുനിതേ ബസ്റ്റോപ്പിൽ വിട്ടത്തിനു ശേഷം സെബാസ്റ്റ്യനെ നോക്കി ഒന്ന് ഹോൺ അടിച്ചതിനു ശേഷം നേരെ ജിമ്മിലേക്ക് അയാൾ പോകുന്നുണ്ടായിരുന്നു. അവൻ കൈ പൊക്കി അയാളെ ഒന്ന് കാണിച്ചു.

 

ഇത്തവണ കടയിലിരുന്ന് ആർക്കും ഒരു കമന്റും അവരെക്കുറിച്ച് പറയണ്ടായിരുന്നു. ഒരിക്കൽ കൂടി എല്ലാവരെയും ഒന്ന് സൂക്ഷിച്ചു നോക്കിയാണ് സെബാസ്റ്റ്യൻ കടയിൽ നിന്നും ഇറങ്ങിയത്.

 

” ഞാൻ അന്നേ പറഞ്ഞതല്ലേ അവർ തമ്മിൽ അപ്പനും മോളും തമ്മിലുള്ള സ്നേഹമാണെന്ന്.. ആരൊക്കെയോ അവരുടെ ബന്ധത്തിന് ഓരോ മോശം പേരും കൊടുത്തു. എന്തൊക്കെ മനുഷ്യരാണോ എന്തോ..

 

കഴിഞ്ഞ ആഴ്ച ഇരുവരെയും കുറ്റം പറഞ്ഞ വലിയപ്പൻ അതും പറഞ്ഞ് എഴുന്നേറ്റ് പോയപ്പോൾ കടയിലിരുന്ന് എല്ലാവരും അത്ഭുതത്തോടെ തന്നെ നോക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *