കിടപ്പു മുറിയിൽ സ്വന്തം ഭാര്യയെ മറ്റു സ്ത്രീകളുമായി താരതമ്യം ചെയുകയും വീഡിയോ ക്ലിപ്പുകൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുക

ഞാൻ ഭാഗ്യലക്ഷ്മി

(രചന: Vidhya Pradeep)

 

ഞാൻ ഭാഗ്യലക്ഷ്മി.. ഇതൊരു കഥയായോ അനുഭവമായോ നിങ്ങൾക്കെടുക്കാം…

പേരുപോലെ എന്റെ ജീവിതത്തിൽ ഭാഗ്യത്തിന്റെ ഒരു നിഴൽ അറിയാതെ പോലും വന്നു വീഴുന്നതായി ഞാൻ കണ്ടിട്ടില്ല… ഏറ്റവും വലിയ ഭാഗ്യദോഷമായി കണ്ടത് രാജീവുമായുള്ള ഒരുമിച്ചുള്ള ജീവിതമാണ്..

ഗോതമ്പ കതിരിന്റെ നിറമുണ്ടെങ്കിലും പേടിച്ച പേടമാൻ മിഴികളോടെയാണ് ഞാൻ അയാളുമായി ഓരോ ദിവസവും കഴിച്ചു കൂട്ടിയത്…

എന്റെ കോളേജ് ഡെയ്‌സിൽ ഒരുപാടു ആൺകുട്ടികളുമായി എനിക്ക് പരിചയമുണ്ടായിരുന്നു. ഗോകുൽ…. അവനായിരുന്നു എനിക്ക് എല്ലാം..

മൂന്നു വർഷത്തെ പരിജയം ഒരുപാടു കാലം ഒരുമിച്ചു കൂടാനുള്ള പ്രചോധനമായിരുന്നു ഞങ്ങൾക്ക്.. അതിനിടെയിലാണ് അച്ഛൻ രാജീവിന്റെ പ്രൊപോസൽ കൊണ്ടുവരുന്നത്…

ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയും മുൻപേ ഒരു വാശിയെന്നോണം അച്ഛൻ രാജീവ്മായി എന്നെ നിർബന്ധിച്ചു വിവാഹം നടത്തി….

പണത്തിന്റെയും കുടുംബ മഹിമയുടെയും മുമ്പിൽ മകളുടെ ഇഷ്ടമോ സമ്മതമോ അച്ഛൻ നോക്കിയില്ല..

ആദ്യമൊക്കെ എനിക്ക് പൊരുത്തപ്പെടാൻ വല്യ പ്രയാസമായിരുന്നു..പിന്നെ എങ്ങനെയോ കുറച്ചു അടുപ്പം തോന്നി തുടങ്ങി… ഈ അവസരത്തിൽ അയാളെന്നെ ശരിക്കും മുതലെടുത്തു…

കിടപ്പു മുറിയിൽ സ്വന്തം ഭാര്യയെ മറ്റു സ്ത്രീകളുമായി താരതമ്യം ചെയുകയും വീഡിയോ ക്ലിപ്പുകൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും പതിവാക്കിയതോടെ തന്റെ മനസ്സിൽ നിന്നും അയാളെ പടിയിറക്കി…

കാഴ്ചക്കാരിയുടെ വിലപോലും നല്കാത്ത ഒരാളുമൊപ്പമുള്ള ജീവിതം തനിക്ക് അസഹ്യമായിരുന്നു…

മനസുമരവിച്ചു എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുമ്പോൾ ആണ് തന്റെ കൂടെ കോളേജിൽ പഠിച്ച ബെസ്റ്റ് ഫ്രണ്ട് നിമിഷയുടെ കാൾ വന്നത് .. അവളുടെ വാക്കുകൾ തനിക്ക് എന്തെന്നില്ലാത്ത പ്രചോദനം തന്നു

മരുഭൂമിയിലെ മറുപ്പച്ചയെന്നോണം മനസ്സിൽ കുളിർമഴ പെയ്യിക്കുന്ന വാക്കുകളായിരുന്നു അവളുടേത്…

പെട്ടെന്നുള്ള തൊഴിയിൽ ഞാൻ കസേരയിൽ നിന്നും നിലത്തു വീണു… നോക്കുമ്പോ ദാ.. രാജീവ്‌ കലി തുള്ളി നില്കുന്നു ..

ഒരാഴ്ചയായി എന്റെ സ്വർണത്തിന്റെ അവകാശം പറഞ്ഞു എന്നും അടിയാണ്.കുടിച്ചു വന്നു ബഹളം പതിവായപ്പോൾ ഞാൻ ഉറച്ചു നിന്നു “എന്റെ സ്വർണം എനിക്കുള്ളതാണ്… ഒരു ഭാര്യയുടെ സ്ഥാനമോ ബഹുമാനമോ തരാത്ത നിങ്ങളുടെ ധൂർത്തിനു ഇനി എന്റെ ഒന്നും ഞാൻ തരാൻ ഉദ്ദേശിക്കുന്നില്ല…. ”

രാജീവ്‌ മുടിക്ക് പിടിച്ചു മുഖത്തു ഒറ്റയടി… എന്നിട്ട് മുറിക്ക് പുറത്തിറങ്ങി…മാനസിക വൈകല്യമോ അതോ ചെറുപ്പത്തിൽ ആവശ്യത്തിന് സ്നേഹവും പരിചരണവും കിട്ടാത്തത് കൊണ്ടോ അതോ ലഹരികളാണോ രാജീവിനെ ഈ അവസ്ഥയിലെത്തിച്ചത്… ഞാനെന്നും ചിന്തിക്കാറുണ്ട്..

പെട്ടെന്ന് എനിക്ക് നിമിഷയുടെ വാക്കുകൾ ഓർമ വന്നു…ഇനിയും ഞാൻ ഇവിടെ നിന്നു കൂടാ… മദ്യലഹരിയിൽ ചിലപ്പോ രാജീവ്‌ എന്നെ നാളത്തെ പത്രത്തിലെ വാർത്തയാക്കാം…

ഞാനെന്ന സ്ത്രീക്കും ചിലതു നേടാൻ കഴിയും… എന്റെ കണ്ണീരിനു അച്ഛനും ഒരു കാരണക്കാരനാണ്…

അതുകൊണ്ട് ആരോടും അനുവാദം ചോദിച്ചില്ല… ഗോകുൽ… നീയുണ്ടായിരുന്നെങ്കിലെന്നു എന്റെ സങ്കടങ്ങളിൽ ഞാൻ ഓർക്കാറുണ്ട്.. ഇനിയത് വയ്യല്ലോ….

അന്ന് തന്നെ ഞാൻ വീടിനു പടിയിറങ്ങി… ആകെയുള്ള സമ്പാദ്യം തന്റെ സ്വർണം മാത്രമാണ്.

ആരാലും കണ്ണെത്താത്ത ദൂരത്തേക്ക് ഞാൻ പോയി… നിമിഷയാണ് എനിക്ക് താമസത്തിനും പഠനത്തിനും എല്ലാം സഹായിച്ചത്..

ചെറുപ്പം തൊട്ടെ വക്കീൽ ആകാൻ എനിക്ക് ഇഷ്ടമായിരുന്നു.. LLB ക് ചേർന്നു… പഠനകാലം പ്രയാസം നിറഞ്ഞതായിരുന്നെങ്കിലും എല്ലാം തരണം ചെയ്തു…

സ്വർണം പണയം വെച്ചു കിട്ടിയ പണം കൊണ്ട് പഠനച്ചിലവും താമസവും എല്ലാം മുന്നോട്ടു പോയി. ഒരുപാട് ആളുകളുമായി നല്ല സൗഹൃദങ്ങൾ നേടി..

രാജീവ്‌ പിന്നെയെന്റെ ജീവിതത്തിലേക്ക് കടന്നു വന്നതേ ഇല്ല… അതുകൊണ്ട് തന്നെ അതുവരെ ഇല്ലാതിരുന്ന ഒരു മനഃസമാധാനം എനിക്ക് പഠനത്തിൽ മികവുപുലർത്താൻ സാധിച്ചു…

5 വർഷത്തെ പഠനത്തിന് ശേഷം ഞാൻ വക്കീൽ കുപ്പായ മണിഞ്ഞു..ജോലി നേടി.

ഓരോ കേസുകൾ ഏറ്റെടുക്കുമ്പോഴും ഉള്ളിൽ അഭിമാനം നിറഞ്ഞു… പെൺകുട്ടികളുടെ സ്വാതന്ത്രത്തിനും അഭിമാനത്തിനും വേണ്ടി ഞാൻ പോരാടി..

കോടതി വരാന്തകളിൽ ഒരുപാട് രാജീവുമാരെ ഞാൻ കണ്ടുമുട്ടി… അവരാൽ പ്രയാസമനുഭവിക്കുന്ന യുവതികളിൽ ഞാൻ കണ്ടത് എന്റെ മുഖം തന്നെയായിരുന്നു..

പോരാടി ജയിക്കാനും തലയുയർത്തി നിൽക്കാനുമുള്ള പ്രചോദനം ഞാൻ അവർക്ക് നൽകി ..

ഇന്ന് ഞാൻ ആരാണെന്നു ചോദിച്ചാൽ എനിക്ക് വ്യക്തമായൊരു മറുപടിയുണ്ട്… സ്ത്രീ ഒറ്റക്ക് നിന്നാലും ജീവിക്കാൻ പറ്റും…

നമ്മുടെ കണ്ണീർ ഒപ്പാൻ നമ്മുടെ കൈകൾ മാത്രമേ ഉണ്ടാകു എന്ന തിരിച്ചറിവാണ് ഇന്നത്തെ എന്നെ ഞാനാക്കി മാറ്റിയത്….

നിങ്ങളും ജീവിക്കു നിങ്ങളിലൂടെ… ഒരു കണ്ണാടിയിൽ നോക്കി പറയു നിങ്ങൾ ആരാണെന്ന്……

Leave a Reply

Your email address will not be published. Required fields are marked *