(രചന: പ്രജിത്ത് സുരേന്ദ്രബാബു)
” ചേച്ചി.. ഇന്ന് നേരം വെളുത്തല്ലോ.. ഏതോ പുളിങ്കൊമ്പ് കിട്ടി അല്ലേ.. “രാവിലെ റോഡരികിൽ കൂടി നടക്കവേ പത്രക്കാരൻ ചെക്കന്റെ കമന്റ് കേട്ട് ഒന്ന് തിരിഞ്ഞു ശാരി.
“ഉവ്വ്. തരക്കേടില്ലായിരുന്നു.. നീ എന്നാ ഇനി എന്നെ വിളിക്കുന്നെ.. എന്നും ഇത് പോലെ കൊതിയും നോക്കി പൊക്കല്ലേ ഉള്ളു.. നമുക്കൊന്ന് കാണണ്ടേ.. ”
“സാമ്പത്തികം ഇല്ല ചേച്ചി.. നമ്മളൊക്കെ പാവങ്ങൾ “അവന്റെ മറുപടി കേട്ട് ഒന്ന് ചിരിച്ചു ശാരി.”ഹാ..സാരമില്ലടാ ചെക്കാ നീ വിളിക്ക് നിനക്ക് ഡിസ്കൗണ്ട് തരാം ഞാൻ ”
ആ മറുപടി അവന് വല്ലാണ്ട് അങ്ങ് സുഖിച്ചു.
കൊതിയോടെ അവൻ അകലുമ്പോൾ അറിയാതെ ചിരിച്ചു പോയി ശാരി. ശേഷം നേരെ ശാന്തയുടെ ചായക്കട ലക്ഷ്യമാക്കി നടന്നു.”എടിയേ…. ഇന്നലെ കോളൊന്നും ഇല്ലാരുന്നോ നിനക്ക് ”
അതിരാവിലെ തന്നെ പതിവ് ചായ കുടിക്കാനായി ചായക്കടയിലേക്ക് കയറവേ പതിവ് ചോദ്യം തന്നെ ശാന്തയിൽ നിന്നും ആവർത്തിച്ചു. അത് കേട്ടിട്ട് പുഞ്ചിരിച്ചു ശാരി.
” ഉണ്ടായിരുന്നു ചേച്ചി.. ഇപ്പോ കഴിഞ്ഞു വരുന്ന വഴിയാ. “”ആഹാ.. ഫുൾ നൈറ്റായിരുന്നോ അപ്പോ ഇച്ചിരി കനത്തിനു തടഞ്ഞു കാണുമല്ലോ കൊച്ചേ… ”
ശാന്തയുടെ കമന്റിനുള്ള മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി ആവി പറക്കുന്ന ചായയുമായവൾ കടയ്ക്കുള്ളിലെ ബെഞ്ചിലേക്കിരുന്നു.
അരികിൽ കിടന്ന പത്രമെടുത്തു പതിയെ ഓടിച്ചു വായിച്ചു കൊണ്ട് ചൂട് ചായ കുടിച്ചു തുടങ്ങി. വാർത്തകളിലൂടെ കണ്ണോടിക്കവേ പെട്ടെന്നാണ് ഒരു ഫോട്ടോയിൽ അവളുടെ മിഴികൾ
ഉടക്കിയത്. വേർപാടിന്റെ ‘ഒന്നാം വാർഷികം ‘ ആ തലക്കെട്ട് വായിക്കവേ ശാരിയുടെ മിഴികളിൽ ഒരു നടുക്കം തെളിഞ്ഞു.
“ആർഷിൻ മുപ്പത് വയസ്സ്. “നടുക്കത്തോടെയാണവൾ ആ പേര് വായിച്ചത്.
” ഇത്.. ഇത് അവനല്ലേ “ഓർമകളിൽ പരതുമ്പോൾ ആ മുഖം വ്യക്തമായി ഓർത്തെടുത്തു ശാരി.
കൃത്യമായി പറഞ്ഞാൽ ഒരു വർഷം മുന്നേ.. പതിയെ പതിയെ ഒരിക്കലും മറക്കാൻ കഴിയാത്ത അന്നത്തെ ആ ദിവസം അവളുടെ മനസ്സിലേക്കോടിയെത്തി..
ആദ്യം ശാരിയിൽ നിന്ന് തന്നെ തുടങ്ങാം. എല്ലാവർക്കും പറയാൻ ഉള്ളത് പോലെ തന്നെ ഒരു ഫ്ലാഷ് ബാക്കി അവൾക്കും ഉണ്ടായിരുന്നു. ദാരിദ്ര്യം നിറഞ്ഞ ജീവിതത്തിൽ നിന്നും താലി ചാർത്തി ഒപ്പം കൂട്ടിയവൻ.
അമിതമായ മദ്യപാനവും പരസ്ത്രീബന്ധവും സഹിക്കാൻ കഴിയാതെ ഒടുവിൽ അവനെ വിട്ടിറങ്ങുമ്പോൾ ഇനിയെന്ത്.. എന്നൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു ശാരിയ്ക്ക്.
ബന്ധുവെന്ന് പറയാൻ ആകെയുണ്ടായിരുന്ന അമ്മ കൂടി മരിയ്ക്കവേ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നും ഇറങ്ങി അവൾ.. വീട്ടിൽ നിന്നെന്ന് മാത്രമല്ല ആ നാട് തന്നെ ഉപേക്ഷിച്ചു
ശാരി. ഒടുവിൽ അലഞ്ഞു തിരിഞ്ഞു അവൾ ചെന്നെത്തിയത് ഇതേ ശാന്തേച്ചിയുടെ ചായക്കടയിൽ. ജീവിതം മാറി മറിയുന്നത് അവിടെ വച്ചായിരുന്നു.
കടയിൽ സഹായിയായി കേറി വൈകാതെ തന്നെ ശാരി മനസിലാക്കി ശാന്തയ്ക്ക് മറ്റൊരു ബിസിനസ്സ് കൂടെയുണ്ട് എന്നത്. ഒരു നാൾ അവർ ചൂണ്ടിക്കാട്ടിയ ആളോടൊപ്പം പോകുമ്പോഴും അയാളുടെ
കാമ കേളികൾക്ക് പാത്രമായി കിടന്നു കൊടുക്കുമ്പോഴും കാശ് മാത്രമായിരുന്നു ശാരിയുടെ ലക്ഷ്യം എന്നാൽ പതിയെ പതിയെ ആ തൊഴിൽ അവൾ ആസ്വദിച്ചു തുടങ്ങിയിരുന്നു.
കാശ് കൂടുതലായി കയ്യിലേക്ക് വന്നതോടെ അവിടെ തന്നെ ഒരു വാടക വീടെടുത്തു. അങ്ങിനെ ഒരു മഴയുള്ള രാത്രി ഏകദേശം പതിനൊന്ന് മണിയോടടുക്കുമ്പോഴാണ് ആ ആഡംബര കാർ അവൾ നിന്നിരുന്ന ബസ് സ്റ്റോപ്പിന് മുന്നിൽ വന്നു നിന്നത്.
ഓട്ടോക്കാരും ലോറിക്കാരും കോളേജ് സ്റ്റുഡന്റ്സും ചില്ലറ നാട്ടുകാരുമൊക്കെ മാത്രം കസ്റ്റമറായുള്ള ശാരിയ്ക്ക് ആ കാർ കണ്ട് അതിശയമായിരുന്നു. അതിൽ നിന്നുമിറങ്ങിയ ആ ചെറുപ്പക്കാരനെ ഒരു
നിമിഷം മിഴിയെടുക്കാതെ നോക്കി നിന്നു പോയി അവൾ. അത്രമേൽ സുന്ദരനായിരുന്നു അവൻ. കാറിൽ നിന്നുമിറങ്ങി ഓടിയവൻ ബസ് സ്റ്റോപ്പിലേക്ക് കയറി നിൽക്കവേ പതിയെ പിന്നിലേക്ക് മാറി ശാരി.
‘ ഹോ… എന്ത് ഭംഗിയാണ് ഇവനെ കാണാൻ ഇവന്റെയൊക്കെ കൂടെ ഒരു രാത്രി പോകാൻ പറ്റിയാൽ കാശ് പോലും വേണ്ടായിരുന്നു ‘
അറിയാതെ മനസ്സിൽ ഓർത്തങ്ങിനെ നിന്നു അവൾ. കുറച്ചു സമയം ചുറ്റുപാടും നോക്കി നിന്ന ആ ചെറുപ്പക്കാരൻ പതിയെ ശാരിയ്ക്ക് അരികിലേക്കടുത്തു.
” ചേച്ചി.. വീടുണ്ട് എനിക്കൊപ്പം പോരുന്നോ.. ”
പെട്ടെന്നുള്ള ആ ചോദ്യം കേട്ട് ആദ്യം നടുങ്ങിപ്പോയി അവൾ.
” ങേ..! എന്താ പറഞ്ഞെ.. “അവളുടെ നടുക്കം കണ്ട് അവനും ഒന്ന് ഭയന്നു.” ചേ… ചേച്ചിയെ പലരാത്രികളിലും ഞാൻ ഇവിടെ കാണാറുണ്ട്… അതുകൊണ്ടാ.. വരുന്നോ എനിക്കൊപ്പം.. കാശ് ഒരു പ്രശ്നമല്ല ”
അവിശ്വസനീയമായി അൽപനേരം അവനെ തന്നെ നോക്കി നിന്നു പോയി ശാരി.” ഞാൻ… എന്നെത്തന്നെയാണോ നിനക്ക് വേണ്ടത്.. ”
“അതെ ചേച്ചി വരുന്നുണ്ടേൽ വേഗം കാറിലേക്ക് കയറാമോ.. എന്റെ വീട്ടിൽ ആരും ഇല്ല. അവിടേക്ക് പോകാം വേഗം ”
പ്രതീക്ഷയോടെ അവൻ നോക്കുമ്പോൾ പിന്നൊന്നും ഓർത്തില്ല അവൾ. വേഗം ഓടി ആ കാറിലേക്ക് കയറി. ഒരു പക്ഷെ ജീവിതത്തിൽ ആദ്യമാകാം ഒരു ആഡംബര കാറിൽ അവൾ കേറുന്നത്.
യാത്രയിലുടനീളം ഒരു ചമ്മൽ അവന്റെ മുഖത്ത് തെളിഞ്ഞു നിന്നിരുന്നു. പതിവില്ലാത്തൊരു പരുങ്ങൽ ശാരിയ്ക്കും അനുഭവപ്പെട്ടു.
” ഇയാള് ആദ്യമായിട്ട് ആണോ “ശാരിയുടെ ചോദ്യം കേട്ട് അവനൊന്നു പുഞ്ചിരിച്ചു.” അതെ ചേച്ചി.. എന്റെ പേര് ആർഷിൻ. ദുബായിൽ വർക്ക് ചെയ്യുന്നു.. ചേച്ചിയുടെ പേരെന്താ.. ”
” ശാരി… “മറുപടി ഒറ്റവാക്കിൽ ഒതുക്കി സീറ്റിലേക്ക് ചാരിയിരിക്കുമ്പോൾ അവളുടെ ഉള്ളിൽ അടുത്ത ചോദ്യം ഉടലെടുത്തിരുന്നു.
” ഇയാളുടെ ഈ സെറ്റപ്പ് ഒക്കെ വച്ചിട്ട് കുറച്ചൂടെ നല്ല ഒരാളെ കിട്ടില്ലേ …. എന്തിനാ എന്റെ അടുത്ത് വന്നേ.. “ആ ചോദ്യത്തിന് മുന്നിൽ വെളുക്കെയൊന്ന് ചിരിച്ചു അവൻ
” ചേച്ചി മോശക്കാരിയാണെന്ന് ആരാ പറഞ്ഞെ.. ചേച്ചി സുന്ദരിയാണ് ഞാൻ കുറച്ചു ദിവസമായി ശ്രദ്ധിക്കാറുണ്ടായിരുന്നു.. ഉള്ളിൽ കൊതി തോന്നിയിട്ട് നാള് കുറെയായി. ഇന്നാ അവസരം ഒത്തു വന്നേ ”
“ആഹാ… എന്നാൽ ഓക്കേ.. “വീണ്ടും സീറ്റിലേക്ക് ചാരി ശാരി. പതിനഞ്ചു മിനിറ്റോളം നീണ്ട ആ യാത്ര ചെന്നവസാനിച്ചത് വലിയ ചുറ്റുമതിലുകൾക്കുള്ളിലെ ഇരു നിലയുള്ള ഒരു ആഡംബര വീടിനു മുന്നിൽ ആണ്.
” ഹമ്പോ… ഇതാണോ ഇയാളുടെ വീട്. “ആകെ മൊത്തത്തിൽ അമ്പരന്ന് പോയി ശാരി.” അതെ ചേച്ചി.. ചേച്ചി ഇറങ്ങ് ”
ആർഷിൻ കാറിൽ നിന്നും ഇറങ്ങുമ്പോൾ പിന്നാലെ പ്രതിമ കണക്കെ ഇറങ്ങി ശാരിയും. അത്രയും വലിയൊരു സെറ്റപ്പ് ഒക്കെ കണ്ടപ്പോ ഉള്ളിൽ ചെറിയൊരു പേടി തോന്നാത്തിരുന്നില്ല അവൾക്ക് .
” നീ എന്നെ എന്തേലും ദുരുദ്ദേശത്തിൽ അപകടപ്പെടുത്താനോ മറ്റോ കൊണ്ട് വന്നതാണോ ഇങ്ങോട്ടേക്ക്.. ഈ സിനിമയിൽ ഒക്കെ കാണാറുണ്ട് ഇത്പോലെ ഓരോ സീനുകൾ ”
സംശയത്തോടെ അവൾ ചോദിക്കുമ്പോൾ പൊട്ടിച്ചിരിച്ചു പോയി ആർഷിൻ” എന്റെ ചേച്ചി ഈ വലിയ വീട് ഒന്നും കണ്ട് പേടിക്കണ്ട. ഞാൻ സാധാരണക്കാരനാ എനിക്കിഷ്ടം നിങ്ങളെ പോലുള്ള നാടൻ സ്ത്രീകളെയാണ്. ”
അത്രയും പറഞ്ഞു കൊണ്ടവൻ വീടിനുള്ളിലേക്ക് കയറി പിന്നാലെ മടിച്ചു മടിച്ചു ശാരിയും. കൊട്ടാര തുല്യമായിരുന്നു ആ വീടിനുൾ വശം.
“ചേച്ചി വാ.. ബെഡ്റൂമിലേക്ക് പോകാം “ആർഷിൻ മുന്നിൽ നിന്ന് നയിക്കുമ്പോൾ അനുസരണയോടെ ഒപ്പം ചെന്നു ശാരി.
സമയം വീണ്ടും നീങ്ങി ബെഡ് റൂമിൽ ആർഷിനരികിൽ ഇരിക്കുമ്പോൾ മനസ്സ് കൊണ്ട് അവനോട് വല്ലാത്ത അടുപ്പം തോന്നി പോയി ശാരിയ്ക്ക്. അതുകൊണ്ട് തന്നെ ആ രാത്രി ഒരു തൊഴിൽ എന്നതിനപ്പുറം അവൾ ആസ്വദിക്കാൻ തന്നെ തീരുമാനിച്ചു.
” ചേച്ചി.. എങ്ങിനാ… തുടങ്ങുന്നേ.. എനിക്കിതൊക്കെ സിനിമയിൽ കണ്ടുള്ള പരിചയമേ ഉള്ളു.. ”
ചെറിയൊരു നാണത്തോടെ ആർഷിൻ നോക്കുമ്പോൾ പതിയെ അവനോട് ചേർന്നിരുന്നു അവൾ.
” തുടക്കമൊക്കെ ഞാൻ ഇട്ടുതരാം പക്ഷെ ഒടുക്കം ഒക്കെ കൊല്ലാൻ നിന്നെക്കരുത് കേട്ടോ ”
ഒരു വഷളൻ ചിരിയോടെ അവന്റെ മുടിയിഴകളിൽ തലോടി നെറുകയിൽ ഒരു മുത്തം നൽകി ശാരി. വല്ലാത്തൊരു ആവേശമായിരുന്നു അവൾക്ക്. ഒരു പ്രതിമ കണക്കെയിരുന്ന ആർഷിനെ തന്നിലേക്ക് വലിച്ചടുപ്പിച്ചു വാരി പുണർന്നു കൊണ്ട് ബെഡിലേക്ക് ചാഞ്ഞു അവൾ.
പെട്ടെന്നാണ് വാതിലിൽ ഒരു ഞരക്കം കേട്ടത്.” ആർഷിൻ.. ഇതെന്താ.. ഇതാരാ ഇവൾ.. ”
പെട്ടെന്നുള്ള ആ സ്ത്രീ ശബ്ദം കേട്ട് ഞെട്ടിത്തരിച്ച് എഴുന്നേറ്റു പോയി ശാരി. കണ്മുന്നിൽ ദേവതയെ പോലൊരു പെൺകുട്ടി നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ അവളെ കണ്ടിട്ടും ആർഷിനിൽ വല്യ ഭാവമാറ്റങ്ങൾ ഒന്നും തന്നെയുണ്ടായില്ല.
” ആർഷിൻ . നിന്നോട് ആണ് ഞാൻ ചോദിച്ചത് എന്ത് തോന്ന്യവാസമാണ് ഇവിടെ നടക്കുന്നത് ഇത്രക്ക് വൃത്തികെട്ടവൻ ആണോ നീ.. ഛീ ..”
വെറുപ്പോടെ ആ പെൺകുട്ടി ഡോറിൽ ചാരി നിൽക്കുമ്പോൾ ഭയന്ന് വിറച്ചു എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞു ശാരി.
” വേദ.. നിനക്ക് എന്താ ഇവിടെ കാര്യം ഇതെന്റെ വീടാണ്. ഇവിടെ എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യും. മുൻപ് നിന്നോട് ആയിരുന്നു എനിക്ക് കമ്പം എന്നാൽ ഇപ്പോൾ ദേ ഇവൾ.. ഇവളോട് ആണ് എനിക്ക് കൊതി. ”
അത്രയും പറഞ്ഞു കൊണ്ട് ആർഷിൽ ചാടിയെഴുന്നേറ്റ് തന്നെ ചേർത്തു പിടിക്കുമ്പോൾ അന്ധാളിച്ചു പോയി ശാരി. അതോടെ ആ പെൺകുട്ടിയുടെ മിഴികൾ തുളുമ്പി. ആകെ തളർന്നവശയായി ആ രംഗം അൽപനേരം നോക്കി നിന്നു അവൾ.
ശേഷം ഉള്ള് പൊട്ടുന്ന വേദനയോടെ ആർഷിനരികിലേക്ക് അടുത്തു.” ഓക്കേ. ഇപ്പോ എനിക്ക് മനസിലായി.. ഇത്രയ്ക്കും ചീപ്പ് ആയിരുന്നല്ലേ നീ.. നിന്റെ ഇഷ്ടം നടക്കട്ടെ.. ഈ അടുത്ത കാലങ്ങളിലായി നിനക്കെന്നോട് ഒരു മടുപ്പ് ഉള്ളതായി
ഒരുപാട് വട്ടം തോന്നിയിരുന്നു എനിക്ക് ഇപ്പോൾ പൂർണ്ണമായി. ഇത്രയ്ക്കും വൃത്തികെട്ടവനാണ് നീ എന്ന് ഞാൻ അറിഞ്ഞില്ല.. ഞാൻ പോകുവാണ്.. ഗുഡ് ബൈ.. ”
അത്രയും പറഞ്ഞു കൊണ്ട് ആ പെൺകുട്ടി കലി തുള്ളി മുറിയ്ക്ക് പുറത്തേക്ക് പോകുമ്പോഴും ആർഷിന്റെ ചുണ്ടിൽ അപ്പോഴും പഴയ ആ പുഞ്ചിരി തെളിഞ്ഞു നിന്നിരുന്നു. എന്നാൽ പോയവൾ അതേ പോലെ തിരികെ വന്നു
ഒരു നിമിഷം ആർഷിനെ തന്നെ നോക്കി നിന്ന ശേഷം വലത് കൈ ഉയർത്തി അവന്റെ ചെകിടിൽ ആഞ്ഞടിച്ചു. അടി കിട്ടിയത് ആർഷിനാണെങ്കിലും ഭയന്നത് ശാരിയാണ്.
” ആറ് വർഷം നിന്നെ ചങ്കിൽ കൊണ്ട് നടന്നതാ ഞാൻ. ഇന്നിപ്പോൾ സംശയം തോന്നി നിന്റെ പിന്നാലെ വരുമ്പോൾ പോലും ഇത്തരം ഒരു സീൻ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. എന്നോട് നീ ചെയ്തതിനു ഇതേലും തിരിച്ച് ചെയ്തില്ലേൽ എന്റെ മനസാക്ഷിക്ക് മുന്നിൽ ഞാൻ തോറ്റു പോകും ”
അത്രയും പറഞ്ഞിട്ട് അവൾ ശാരിയെ ഒന്ന് നോക്കി അടിമുടി ദഹിക്കുമാറുള്ള ആ നോട്ടത്തിനു മുന്നിൽ അവൾ തല കുമ്പിടുമ്പോൾ മൗനമായി തിരികെ നടന്നു പോയി ആ പെൺകുട്ടി. അടി കിട്ടിയിട്ട് പോലും പുഞ്ചിരിച്ചു നിൽക്കുന്ന ആർഷിൻ ശാരിയ്ക്ക് ഒരു അത്ഭുതമായിരുന്നു.
” ഇതെന്തൊക്കെയാണ് ഞാൻ ഈ കാണുന്നെ. ആരാ ആ പെൺകുട്ടി.. നിന്റെ ഭാര്യ ആണോ.. വീട്ടിൽ ആരും ഇല്ല എന്ന് പറഞ്ഞത് കൊണ്ടല്ലേ നിനക്കൊപ്പം ഞാൻ ഇങ്ങട് വന്നേ”ഒക്കെയും കണ്ടും കേട്ടും അത്രയും നേരം മൗനമായി നിന്ന അവൾക്ക് കലി കയറി.
” ചേച്ചി ഇങ്ങനെ ദേഷ്യപ്പെടല്ലേ.. അതെന്റെ ഭാര്യ ഒന്നും അല്ല കെട്ടാൻ തീരുമാനിച്ചിരുന്നു. പക്ഷെ ഈ ബന്ധം ശെരിയാകില്ല. അവളെ ഒഴിവാക്കിയേ പറ്റുള്ളൂ. അതിനു വേണ്ടി തന്നെയാണ്
ചേച്ചിയെ ഇങ്ങട് കൂട്ടിക്കൊണ്ട് വന്നത്… അവൾ പിന്നാലെ വരും എന്നത് എനിക്കറിയാമായിരുന്നു. ഇന്നത്തോടെ അവളുടെ ശല്യം തീർന്നു.”
നടുക്കുന്നതായിരുന്നു ആർഷിന്റെ മറുപടി. ഒന്നും മനസിലാകാതെ നോക്കി നിന്ന ശാരിയെ ബലമായി പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു ആർഷിൻ.
” ചേച്ചി… എനിക്കൊരു പെണ്ണിന്റെ സുഖം അറിയണം… അത് പക്ഷെ ആ പോയവൾ വേണ്ട.. ചേച്ചി മതി.. ചേച്ചിയെ ഞാൻ ഒരുപാട് കൊതിച്ചു.”
അവന്റെ കരവലയത്തിനുള്ളിൽ നിൽക്കുമ്പോൾ പഴയ ആവേശം ഇല്ലായിരുന്നു ശാരിയ്ക്ക്. എങ്കിലും ആ ആഗ്രഹത്തിന് എതിര് നിന്നില്ല അവൾ. തുടക്കം എങ്ങിനെയാണെന്ന് അറിയാതെ
പകച്ചു നിന്നിരുന്ന ആർഷിനെയല്ല പിന്നീട് അവൾ കണ്ടത്. പതിയെ പതിയെ അവളും എല്ലാം മറന്നു. പഴയ ആ ആവേശം പതിന്മടങ്ങായി തിരികെയെത്തി.
എല്ലാം കഴിഞ്ഞു പോകുവാനിറങ്ങുമ്പോൾ ഒരു നോട്ട് കെട്ട് ശാരിയ്ക്ക് നേരെ വച്ച് നീട്ടി ആർഷിൻ.
” ഇത് മുഴുവൻ ചേച്ചിക്ക് ഉള്ളതാ.. ജീവിതത്തിൽ മറക്കുവാൻ കഴിയാത്ത കുറച്ചു നിമിഷങ്ങൾ എനിക്ക് സമ്മാനിച്ചതിനുള്ള പ്രതിഫലം. ”
ആ നോട്ട് കെട്ട് കണ്ട് ശാരിയുടെ കണ്ണ് തുറിച്ചു.” അയ്യോ.. എനിക്കിത്രയൊന്നും വേണ്ട.. ആയിരം അതാണ് എന്റെ റേറ്റ്.. അത് മാത്രം മതി.. ”
പക്ഷെ ആർഷിൻ സമ്മതിച്ചില്ല. ബലമായി ആ നോട്ടുകെട്ടുകൾ അവളെ ഏൽപ്പിച്ചു അവൻ. അത്രയും വലിയൊരു തുക ആദ്യമായി കണ്മുന്നിൽ കണ്ട ശാരിയാകട്ടെ ആകെ അന്ധാളിച്ചു നിന്നു.
” ചേച്ചി..വെയിറ്റ് ചെയ്യാൻ ഞാൻ കാറിൽ കൊണ്ട് വിടാം “അത്രയും പറഞ്ഞു വേഗത്തിൽ വേഷം മാറിയെത്തി ആർഷിൻ.
ഒടുവിൽ ആ പഴയ ബസ് സ്റ്റോപ്പിൽ എത്തുമ്പോൾ അവനെ പിരിയണമെന്നോർത്ത് വല്ലാത്ത നിരാശ തോന്നി ശാരിയ്ക്ക്. ജീവിതത്തിൽ ആദ്യമായി തന്നെ പുൽകാൻ വന്ന
ഒരാളിനോട് അത്രമേൽ ഇഷ്ടം തോന്നി അവൾക്ക് . കാറിൽ നിന്നിറങ്ങുന്നതിനു മുന്നേ ആർഷിന്റെ നെറുകയിൽ ഒരു മുത്തം കൂടി നൽകി അവൾ.
” ഇനിയും വിളിക്കണം. ഞാൻ പ്രതീക്ഷിക്കും.. ഒരിക്കലും മറക്കില്ല നിന്നെ.. ”
അവളുടെ വാക്കുകൾക്ക് ഒരു പുഞ്ചിരി മാത്രം മറുപടി നൽകി പതിയെ ആക്സിലേറ്ററിൽ കാലമർത്തി ആർഷിൻ. ആ കാറ് കണ്ണിൽ നിന്നും മറയുമ്പോൾ. ശാരിയുടെ ചിന്ത ആ പെൺകുട്ടിയിൽ ആയിരുന്നു.
‘ദേവത പോലുള്ള അവളെ അവൻ ഉപേക്ഷിച്ചത് എന്ത് കൊണ്ടാകും ‘ഉത്തരം കിട്ടാത്ത ആ ചോദ്യവും മനസ്സിലേറിയാണ് അന്നവൾ വീട്ടിലേക്ക് പോയത്.
” ഈ കൊച്ചനെ നിനക്കറിയോ.. ആ ലണ്ടൻകാരൻ കൃഷ്ണമേനോന്റെ മോനാണ്. ദേ ഇവിടെ കുറച്ചപ്പുറത്തു വച്ചാ അവന്റെ വണ്ടി ഒരു ലോറിയിൽ ഇടിച്ചത്.
ഞാൻ കട തുറക്കാൻ വന്ന അതെ സമയം.. ഹമ്പോ. ചെറുക്കൻ അന്നേരം തന്നെ തീർന്നു. ചാവാനായി കൊണ്ടിടിച്ചതാണെന്നാ പിന്നെ പറഞ്ഞു കേട്ടെ..”
ശാന്ത പറയുന്നത് കേട്ട് അതിശയിച്ചു പോയി ശാരി.”ചാകാനായി കൊണ്ടിടിച്ചെന്നോ.. ”
“അതേ കൊച്ചേ… ഈ ചെറുക്കന് ക്യാൻസറോ എന്തോ ആയിരുന്നു. അധികനാൾ ജീവിക്കത്തില്ല ന്ന് ഡോക്ടർ പറഞ്ഞത്രേ .. “ആ കേട്ടത് ശാരിയ്ക്കു നടുക്കമായി.
‘ക്യാൻസറോ.. അപ്പോൾ അങ്ങിനെയെങ്കിൽ… ഒരു വർഷത്തോളമായി ഉത്തരമില്ലാതെ തന്റെ മനസ്സിൽ കിടന്ന ആ ചോദ്യം.. ആർഷിൻ എന്തിനാണ് ആ പെൺകുട്ടിയെ ഒഴിവാക്കാൻ ശ്രമിച്ചത് എന്നതിനുള്ള ഉത്തരം അതിതായിരുന്നോ.. ‘
പഴയ കാര്യങ്ങൾ ഓരോന്നായി ഓർത്തെടുത്തു ശാരി’ശെരിയാണ് അന്നവൻ പറഞ്ഞത് അവളെ എങ്ങിനെയും ഒഴിവാക്കണം എന്നാണ് അപ്പോൾ തന്റെ അസുഖം അറിഞ്ഞാൽ ഒരു പക്ഷെ അവൾ വിഷമിച്ചേക്കും.. വിട്ടു
പോകില്ല എന്ന് മനസിലാക്കി ആണോ അവൻ തന്നിലൂടെ അവളുടെ വെറുപ്പ് നേടിയത്.. ചില സിനിമകളിൽ ഒക്കെ മാത്രം കണ്ട് വരുന്ന രംഗങ്ങൾ.. ‘
അവളുടെ മനസിലെ ആ ചിന്തകൾ സത്യം തന്നെയായിരുന്നു. ശാരിയെ ബസ് സ്റ്റോപ്പിൽ ഇറക്കി തിരികെ പോകുന്ന വഴിക്കാണ് ആർഷിൻ സ്വയം മരണത്തിലേക്ക് പോയത് .
വേഗംചായ കുടിച്ചു തീർത്തു കാശും കൊടുത്ത് വീട്ടിലേക്ക് നടക്കുമ്പോൾ ശാരിയുടെ ഉള്ളിൽ ഒരു നോവായി ബാക്കി നിന്നു ഒറ്റ രാത്രി മാത്രം പരിചയമുണ്ടായിരുന്ന തന്റെ മനസ്സിൽ
ഒരിടം കരസ്തമാക്കിയ ആർഷിൻ എന്ന ആ ചെറുപ്പക്കാരൻ. അന്നത്തെ ആ രാത്രിക്ക് ശേഷം പല ദിവസങ്ങളിലും ആ ബെസ്റ്റോപ്പിൽ നിൽക്കുമ്പോൾ ആർഷിനെ അവള് പ്രതീക്ഷിച്ചിരുന്നു.
പിന്നീട് എപ്പോഴോ അവനെ മറന്നു അവൾ. ഇന്നിപ്പോൾ വീണ്ടും അതെ ആർഷിൻ ഒരു നോവായി ശാരിയുടെ മനസ്സിൽ കടന്നു കൂടി… ഇനിയൊരിക്കലും തിരികെ വരില്ല എന്ന വലിയൊരു വേദനയായി. ഒരുപക്ഷെ താൻ ഒന്ന് ശ്രമിച്ചാൽ അവന്റെ നല്ല മനസ്സ് ആ
പെൺകുട്ടിയെ അറിയിക്കുവാൻ കഴിഞ്ഞേക്കും. പക്ഷെ അത് വേണ്ട. കാരണം അവനോടുള്ള വെറുപ്പ് ആകാം ചിലപ്പോൾ ഇപ്പോൾ അവളെ മറ്റൊരു ജീവിതം ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.
‘പ്രതിഫലം വാങ്ങി ശരീരം വിൽക്കാൻ നടക്കുന്ന തനിക്കു മുന്നിൽ എന്ത് സെന്റിമെൻസ്. ഇതുപോലുള്ള എത്രയോ പേര് ദിവസേന വന്ന് പോകുന്നു അതിൽ ഒരാളായി ആർഷിനും ‘മനസ്സിൽ അനേകം ചിന്തകളുമായി വീട്ടിലേക്ക് നടന്നു ശാരി.