എന്റെ ശരീരത്തിൽ കേറി മേഞ്ഞു അങ്ങേര്. കെട്ട്യോൻ ഗൾഫിൽ പോയിട്ട് വർഷത്തോളം ആയതിനാൽ. ഞാനും കൊതിച്ചിരുന്നതാ അതൊക്കെ

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“സിസിലി.. എന്റെ കൊച്ചിനെ എങ്ങിനേലും പോലീസ് സ്റ്റേഷനിൽ നിന്നും ഇറക്കണം. അവൻ തെറ്റൊന്നും ചെയ്തിട്ടില്ല. അതിനിപ്പോ എന്താ ഒരു വഴി ഇനീപ്പോ ആരുടെ കാല് പിടിക്കണം ഞാൻ ”

ഇന്ദുവിന്റെ വേവലാതി കണ്ട് പതിയെ അവൾക്കരികിലേക്ക് ചെന്നു സിസിലി.” ചേച്ചി ടെൻഷൻ ആകേണ്ട … മോനെ ഈസി ആയി സ്റ്റേഷനിൽ നിന്ന് ഇറക്കാം. ചേച്ചി ഒന്ന് മനസ്സ് വച്ചാൽ മാത്രം മതി. ”

അവളുടെ മറുപടി കേട്ട് ഇന്ദു നെറ്റി ചുളിച്ചു.” ഞാൻ മനസ്സ് വച്ചാലോ.. അതെങ്ങിനെ.. ഒന്ന് വ്യക്തമായി പറയ് സിസിലി ”

അവളുടെ ആകാംഷ കാൺകെ സിസിലി പതിഞ്ഞ സ്വരത്തിൽ ആ ഉപായം പറഞ്ഞു.

” അത് പിന്നേ ചേച്ചി.. ഇവിടുത്തെ സി ഐ പെൺവിഷയത്തിൽ ഇച്ചിരി താത്പര്യം ഉള്ള ആളാണ്. ചേച്ചി ഒന്ന് സഹകരിച്ചാൽ മതി പുള്ളി ഒരു പോറൽ പോലും ഏൽപ്പിക്കാതെ മോനെ വീട്ടിൽ എത്തിക്കും… എനിക്ക് അനുഭവം ഉള്ളതാ..

ആ വാക്കുകൾ ഇന്ദുവിൽ ഒരു നടുക്കം ഉളവാക്കി.” ശ്ശേ..! എന്താണ് സിസിലി നീ ഈ പറയുന്നേ.. എങ്ങിനെ തോന്നുന്നു എന്നോട് ഇത് പറയാൻ. ”

അവളുടെ മുഖത്തെ വെറുപ്പ് കാൺകെ സിസിലിക്ക് അല്പം ദേഷ്യം തോന്നാതിരുന്നില്ല

” ഇതിപ്പോ ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കേം വേണം കക്ഷത്തിൽ ഉള്ളത് പോകാനും പാടില്ല. അങ്ങിനെ ചിന്തിച്ചാൽ ഒന്നും നടക്കില്ല. മയക്കുമരുന്ന് കേസാണ് രാഷ്ട്രീയക്കാർ പോലും അതിൽ ഇടപെടില്ല അതോർത്തോ ”

ഇന്ദുവിന്റെ ഉള്ളിലെ നടുക്കം അപ്പോഴും മാറിയിരുന്നില്ല. മറുപടി പറയുവാൻ കഴിയാതെ വിതുമ്പി അവൾ.

” ഓ..എന്തോന്ന് ചേച്ചി ഇത്.. നിങ്ങൾക്ക് ഇപ്പോൾ മോന്റെ ജീവിതം അല്ലേ വലുത്. മയക്കു മരുന്ന് കേസിൽ അവൻ അകത്തായാൽ പിന്നേ ജീവിച്ചിരുന്നിട്ട് കാര്യം ഉണ്ടോ..

ഇതാകുമ്പോൾ ആരും അറിയില്ല. മോനും രക്ഷപ്പെടും. പിന്നേ കെട്ട്യോൻ മരിച്ചേ പിന്നേ ചേച്ചിയും ഈ സുഖങ്ങൾ ഒന്നും അറിഞ്ഞു കാണില്ലല്ലോ.. അപ്പോ ചേച്ചിക്കും മനസ്സിൽ ആഗ്രഹങ്ങൾ ഒക്കെ കാണില്ലേ.. ഒന്ന് വഴങ്ങി കൊടുത്തേക്ക്”

ഇത്തവണ സിസിലിയുടെ വാക്കുകൾ അതിരു കടന്നിരുന്നു. രോഷത്താൽ ചാടിയെഴുന്നേറ്റു ഇന്ദു.

” സിസിലി ഇനി ഒരു വാക്ക് മിണ്ടിപ്പോകരുത്. എന്റെ മോൻ തെറ്റൊന്നും ചെയ്തിട്ടില്ല. പി എസ് ഇ ടെസ്റ്റ്‌ കഴിഞ്ഞു രാത്രി സിറ്റിയിൽ വന്നിറങ്ങിയപ്പോ വീട്ടിലേക്ക് ബസ് ഒന്നും കിട്ടാതെ അതുവഴി വന്ന ബൈക്കിനു കൈ കാണിച്ച് ലിഫ്റ്റ് ചോദിച്ചു കേറി അത്രയേ അവൻ ചെയ്തുള്ളു.

ആ വന്നവൻ മയക്കുമരുന്ന് കൊണ്ട് പോകുകയായിരുന്നു എന്ന് എന്റെ മോന് അറിയില്ലായിരുന്നു. ഇത് ഞാൻ ഏത് കോടതിയിലും പോയി പറഞ്ഞോളാം എന്റെ മോനെ രക്ഷിക്കാൻ ”

” ആ വേഗം ചെല്ല്.. കോടതി ഇപ്പോൾ കേൾക്കും ചേച്ചിയുടെ വാക്ക്. പൊലീസിന് കിട്ടിയ ബമ്പർ ആണ് ഇപ്പോ ഈ കേസ്.. അവര് നല്ല ഒന്നാംതരം കുരുക്ക് ഇട്ടിട്ടേ കോടതിയിൽ ഇവരെ ഹാജരാക്കൂ.

അതോണ്ട് പോലീസിന്റെ കയ്യിൽ ന്ന് അവനെ രക്ഷിക്കാൻ പറ്റിയാൽ ഭാഗ്യം.. ചേച്ചി എന്താ ന്ന് വച്ചാൽ ചെയ്തോ ഞാൻ പറയാൻ ഉള്ളത് പറഞ്ഞ്. ”

അത്രയും പറഞ്ഞ് തിരിഞ്ഞു നടന്നു സിസിലി.അവളുടെ വാക്കുകൾ ഇന്ദുവിന്റെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞിരുന്നു.

‘ കർത്താവേ.. ചേച്ചി പിന്നിൽ ന്ന് വിളിക്കണേ ‘തിരികെ നടക്കുമ്പോൾ സിസിലിയുടെ മനസിലെ പ്രാർത്ഥന അപ്പോൾ അതായിരുന്നു. എന്തായാലും പ്രാർത്ഥന ഫലിച്ചു.” സിസിലി ഒന്ന് നിൽക്ക് നീ.. പോവല്ലേ.. ”

ഗത്യന്തരം ഇല്ലാതെ അവളെ പിന്നിൽ ന്ന് വിളിച്ചു ഇന്ദു. കേട്ട പാടെ ഓടി വീണ്ടും അവളുടെ അരികിലെത്തി വിവരണം ആരംഭിച്ചു സിസിലി.

” ചേച്ചി.. ഒരു കാര്യം കേൾക്ക്.. എന്റെ ചെക്കൻ ഒരു വർഷം മുന്നേ ലൈസെൻഡ് ഇല്ലാതെ സ്കൂട്ടി ഓടിച്ചു പോയി പോലീസ് പിടിച്ചത് ഓർമ ഉണ്ടോ ഇരുപത്തയ്യായിരം ഫൈൻ എഴുതുമെന്നാ പോലീസ് പറഞ്ഞെ പോരാത്തേന് രക്ഷകർത്താക്കളുടെ പേരിൽ കേസും. ”

” ആ ഓർമയുണ്ട് എനിക്ക് “ഇന്ദു ആ സംഭവം ഓർത്തെടുത്തതോടെ കൂടുതൽ ഉഷാറായി സിസിലി.

” അന്ന് കൊറോണ സമയം ആയതിനാൽ ഗൾഫിൽ ഇച്ചായനും സാലറി പെന്റിങ് ആയിരുന്നു. അത്രേം ക്യാഷ് കൊടുക്കാനൊന്നും ഞങ്ങടേൽ ഇല്ലാരുന്നു..

ഒടുക്കം ഞാൻ പോയി ഈ സി ഐ യുടെ കാല് പിടിച്ചു.അന്ന് ആ പ്രശ്നത്തിൽ നിന്നും രക്ഷിക്കാൻ അയാൾ എന്നോട് ആവശ്യപ്പെട്ടത് അയാൾക്കൊപ്പമുള്ള ഒരു രാത്രി ആണ്. വേറെ വഴിയില്ലാത്തത് കൊണ്ട് ഞാൻ അങ്ങ് സമ്മതിച്ചു.”

അത് കേട്ട് ചെറിയൊരു നടുക്കം ഇന്ദുവിന്റെ മുഖത്തു തെളിഞ്ഞപ്പോൾ പതിഞ്ഞ സ്വരത്തിൽ കൂടുതൽ അവളുടെ അരികിലേക്ക് ചേർന്ന് നിന്നു തുടർന്നു സിസിലി.

“ആരും അറിഞ്ഞില്ല അയാള് പറഞ്ഞ സ്ഥലത്ത് ചെന്നു ഞാൻ. അന്ന് എന്റെ ശരീരത്തിൽ കേറി മേഞ്ഞു അങ്ങേര്. കെട്ട്യോൻ ഗൾഫിൽ പോയിട്ട് വർഷത്തോളം ആയതിനാൽ.

ഞാനും കൊതിച്ചിരുന്നതാ അതൊക്കെ. അതോണ്ട് നല്ലോണം അങ്ങ് ആസ്വദിച്ചു. പിറ്റേന്ന് നേരം വെളുത്തപ്പോ പോലീസ് പിടിച്ചോണ്ട് പോയ സ്കൂട്ടിയും വീട്ടിൽ എത്തി കേസും കാറ്റിൽ പറന്നു. ”

വളരെ സിമ്പിൾ ആയി സിസിലി പറഞ്ഞവസാനിപ്പിക്കുമ്പോൾ അന്ധാളിച്ചു പോയി ഇന്ദു.” സിസിലി.. നീ.. അപ്പോ.. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.. ”

” അതേ ചേച്ചി.. ഒരുവട്ടം ഒന്നും അല്ല ഒരുപാട് ആയി ഇപ്പോൾ… അങ്ങേരു ആള് കിടു ആണ്. ഒരു വട്ടം പോയാൽ നമ്മൾ തന്നെ പിന്നേം അങ്ങട് തിരക്കി പോകും അത്രക്ക് നല്ല പെർഫോമൻസ് ആണ്. കെട്ട്യോൻ ഇങ്ങനെ കാശെന്നും പറഞ്ഞു ഗൾഫിൽ പോയി കിടക്കുമ്പോ എനിക്കും ഉണ്ടാകില്ലേ വികാരങ്ങൾ ഒക്കെ.. ”

ചെറിയൊരു നാണം അവളുടെ മുഖത്തു അപ്പോൾ പ്രകടമായി. എന്നാൽ വേഗത്തിൽ ആ ഭാവം മറഞ്ഞു

” ചേച്ചി.. ചേച്ചിടെ മോന്റെ കാര്യം അറിഞ്ഞപ്പോ തന്നെ ഞാൻ സാറിനെ വിളിച്ചു. അങ്ങേർക്ക് ചേച്ചിടെ മേൽ ഒരു കണ്ണുണ്ട്. കഴിഞ്ഞ റെസിഡൻസ് അസോസിയേഷൻ വാർഷികത്തിനു ഗസ്റ്റ് ആയി വന്നപ്പോൾ ചേച്ചിയെ കണ്ട് കൊതി മൂത്തതാ..

ചേച്ചി ഒന്ന് വഴങ്ങിയാൽ പിറ്റേന്ന് പകൽ മോൻ വീട്ടിൽ എത്തും അത് സാറ് വാക്ക് തന്നിട്ടുണ്ട്. അല്ലേൽ കൂട്ട് പ്രതിയായി മോൻ ജയിലിലേക്ക് പോകും ചേച്ചി എന്താ ന്ന് വച്ചാൽ ആലോചിച്ചു ഒരു തീരുമാനം പറയ്. സമ്മതം ആണേൽ ഇന്ന് നൈറ്റ് അയാൾ സ്ഥലം പറയും അവിടേക്ക് ചെന്നാൽ മതി.. ”

അത്രയും പറഞ്ഞ് സിസിലി നടന്നകലുമ്പോൾ സ്തബ്ധയായി നിന്നു പോയി ഇന്ദു. ആ വാക്കുകൾ അവളുടെ കാതുകളിൽ മുഴക്കം ആയി.

‘ താനൊന്ന് സമ്മതിച്ചാൽ നാളെ മകൻ രക്ഷപ്പെടും.. മറിച്ചു ആണേൽ ഭർത്താവിനോപ്പം മോൻ കൂടി നഷ്ടമാകും. ‘

വല്ലാത്ത നടുക്കത്തോടെ പതിയെ വീട്ടിലേക്ക് നടന്നു അവൾ. ആ മനസ്സിൽ അപ്പോ ഒന്നേ ഉണ്ടായിരുന്നുള്ളു. എന്ത് വില കൊടുത്തും മകനെ രക്ഷിക്കണം.

എന്നാൽ കുറച്ചു ദൂരം നടന്ന ശേഷം സിസിലി ഒന്ന് തിരിഞ്ഞു നോക്കി. ആകെ അസ്വസ്ഥയായി പോകുന്ന ഇന്ദുവിനെ നോക്കി നിന്ന ശേഷം അവൾ പതിയെ തന്റെ ഫോൺ എടുത്ത് സി സി ഐ നകുലനെ ഒന്ന് വിളിച്ചു

” പറയ് സിസിലി.. “മറുതലയ്ക്കൽ നകുലന്റെ ശബ്ദം മുഴങ്ങി കേട്ടു.” അതെ.. ഇന്ദു ചേച്ചിടെ കാര്യം ചിലപ്പോൾ നടന്നേക്കും കേട്ടോ ഇന്ന് തന്നെ. മാക്സിമം ബ്രെയിൻ വാഷ് ചെയ്ത് വിട്ടിട്ടുണ്ട് ഞാൻ. നടന്നാൽ അറിയാലോ എന്നോട് പറഞ്ഞ വാക്ക്… സ്വർണ്ണ മാല.. ”

” അറിയാം പൊന്നേ.. എങ്ങിനേലും അതൊന്ന് നടന്നു കിട്ടിയാൽ മതി. ഒന്നല്ല രണ്ട് മാല വാങ്ങി തരും ഞാൻ ”

കോൾ എടുത്തപ്പോൾ ഉള്ള ഗൗരവം പിന്നീട് ഇല്ലായിരുന്നു. അയാൾ വലിയ ആവേശത്തിൽ ആയി എന്ന് സിസിലിയും മനസ്സിലാക്കി.

” ശെരി പൊന്നേ.. ഞാൻ കുറച്ചു കഴിഞ്ഞു ഒന്നുടെ പോകുന്നുണ്ട് എന്തായാലും എങ്ങിനേലും ഇന്ന് രാത്രി ചേച്ചിയെ ഞാൻ സെറ്റ് ആക്കി തരാം ”

അത്രയും പറഞ്ഞ് കോൾ. കട്ട് ചെയ്ത് ഒന്നൂടൊന്ന് തിരിഞ്ഞു സിസിലി. അപ്പോഴേക്കും ഇന്ദു നടന്നു അകന്നിരുന്നു. കുറച്ചു സമയം എന്തോ ആലോചിച്ചു നിന്ന ശേഷം അവളും പതിയെ തന്റെ വീട്ടിലേക്ക് പോയി.

സമയം പതിയെ ഇഴഞ്ഞു നീങ്ങി. വൈകുന്നേരം ആയപ്പോൾ വീണ്ടും ഇന്ദുവിനെ കാണാൻ തന്നെ ഉറച്ചു വീട്ടിൽ നിന്നും ഇറങ്ങി സിസിലി. ഗേറ്റിനരികിൽ എത്തിയതും ഇന്ദുവിന്റെ കോൾ എത്തി. ഒന്ന് സംശയിച്ചെങ്കിലും കോൾ അറ്റന്റ് ചെയ്ത് കാതോട് ചേർത്തു അവൾ .

” സിസിലി… ഞാൻ സ്റ്റേഷനിൽ പോയി മോനെ ഒന്ന് കാണാൻ. അവൻ ആകെ പേടിച്ചിരിക്കുവാ.. അവര് അവനെ തല്ലി.. ”

അത്രയും പറഞ്ഞ് നിർത്തുമ്പോൾ അവൾ ഏങ്ങുകയായിരുന്നു. കാര്യങ്ങൾ പ്രതീക്ഷിച്ചപോലെ തന്നെ അടുക്കുകയാണെന്ന് ഒരു സൂചന സിസിലിക്കും കിട്ടി.

” ഇനീപ്പോ എന്ത് ചെയ്യാനാ ചേച്ചി.. അവനെ ഇറക്കണേൽ ഞാൻ പറഞ്ഞ പോലെ……. “ചെറുതായൊരു സൂചന കൂടി നൽകി സിസിലി.

” ചെയ്യാം… അവനെ പുറത്തിറക്കാൻ എന്ത് വേണേലും ചെയ്യാം ഞാൻ. ആരുടെ കൂടെ വേണേലും കിടക്കാം… എനിക്കെന്റെ മോൻ ആണ് വലുത്.. ”

ആ കേട്ടത് ഒരു നിമിഷം അവിശ്വസനീയമായി തോന്നി സിസിലിക്ക്. ഇത്ര പെട്ടെന്ന് ഇന്ദു വഴങ്ങുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

” ചേച്ചി.. എങ്കിൽ ശെരി ഞാൻ സാറിനെ ഒന്ന് വിളിക്കട്ടെ എന്നിട്ട് ചേച്ചിയെ തിരികെ വിളിക്കാം ഞാൻ. ”

ആ കോൾ കട്ട് ചെയ്യുമ്പോൾ ഒരു വിജയിയുടെ ഭാവമായിരുന്നു അവൾക്ക് . വെപ്രാളത്തിൽ അവൾ നകുലന്റെ നമ്പറിലേക്ക് കോൾ ചെയ്ത് ഫോൺ കാതോട് ചേർത്തു.

” സാറേ.. എല്ലാം ശെരിയായി. ഇന്ദു ചേച്ചി ഓക്കേ പറഞ്ഞു… ഇന്ന് രാത്രി തന്നെ ചേച്ചി വരും. ”

ഏറെ ആവേശത്തോടെയാണവൾ അത് പറഞ്ഞത്. കേട്ട വാർത്ത നകുലനും ഏറെ സന്തോഷം നൽകി.

” നീ ഒരു കാര്യം ചെയ്യ്.. ലാസ്റ്റ് നമ്മൾ പോയ ആ ലോഡ്ജ് ഓർമ ഇല്ലേ.. ഇന്ന് രാത്രി ഏഴു മണിക്ക് അവിടെ കൊണ്ട് വാ അവളെ.. നീയും കൂടെ വന്നോ നമുക്ക് മൂന്നാൾക്കും കൂടി പൊളിക്കാം തിരികെ ഞാൻ വീട്ടിൽ വിട്ടേക്കാം നിങ്ങളെ. ”

” മൂന്നാളും കൂടെയോ.. അയ്യോ അത് വേണ്ട.. ചേച്ചിയും ഞാനും എങ്ങിനാ.. ഒന്നിച്ചു.. നമ്മൾ പണ്ട് തൊട്ടേ ഉള്ള പരിചയം ആണ്. പോരാത്തേന് അയൽക്കാരും. ”

ആ പറഞ്ഞതിനോട് ചെറിയൊരു മടി തോന്നി സിസിലിക്ക്.” അതൊന്നും കാര്യമാക്കേണ്ട.. ഒരു മൂഡ് കിട്ടിയാൽ പിന്നെ എന്ത് പരിചയക്കാർ എന്ത് അയൽക്കാർ.. മാത്രമല്ല അറിഞ്ഞിടത്തോളം ഇവൾ ഒരു തത്പര കക്ഷി അല്ല. ഗതികേട് കൊണ്ട് വരുവാ. അങ്ങനുള്ളവള്മാരെ പിന്നീട് വിളിച്ചാൽ കൂടെ വരില്ല.

അപ്പോ വരുത്തിക്കാൻ ഒരു ചെറിയ വീഡിയോ എങ്കിലും വേണം. നീ കൂടെ ഉണ്ടേൽ തഞ്ചത്തിൽ അവള് കാണാതെ ഒരു വീഡിയോയോ ഫോട്ടോയോ എടുക്കാൻ പറ്റും അതിനും കൂടി വേണ്ടിയാ നിന്നോട് വരാൻ പറഞ്ഞെ.. എതിരൊന്നും പറയേണ്ട അങ്ങ് വന്നേച്ചാൽ മതി രണ്ടാളും ഓക്കേ.. ”

അത്രയും പറഞ്ഞുകൊണ്ട് നകുലൻ കോൾ കട്ട് ആക്കുമ്പോൾ ഒരു തീരുമാനം എടുക്കാൻ കഴിയാതെ കുഴഞ്ഞു സിസിലി.

‘ എന്നാലും ഞാനും ചേച്ചിയും ഒരുമിച്ച് എങ്ങിനാ.. വിഡിയോയിൽ ഒക്കെ കണ്ടിട്ടുണ്ട് അങ്ങിനെ പക്ഷെ നേരിട്ട്.. ‘
വല്ലാത്ത ചളിപ്പ് തോന്നി അവൾക്ക്. പക്ഷെ നകുലനെ പിണക്കുന്നത് ബുദ്ധിയില്ല എന്ന് മനസിലാക്കി പോകാൻ തന്നെ തീരുമാനിച്ചു സിസിലി .

സമയം ആറു മണി ആയപ്പോഴേക്കും നകുലൻ പറഞ്ഞ സ്ഥലത്തേക്ക് യാത്രതിരിച്ചു സിസിലിയും ഇന്ദുവും. വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു ഇന്ദു. അത് മനസിലാക്കി തന്നെ അധികം സംസാരിക്കാൻ നിന്നില്ല സിസിലിയും. സ്റ്റോപ്പിറങ്ങി കുറച്ചു ഉള്ളിലേക്ക് നടക്കണമായിരുന്നു ലോഡ്ജിലേക്കെത്താൻ.

” ചേച്ചി പേടിക്കേണ്ട ഇവിടം സേഫ് ആണ്. ഈ ലോഡ്ജ് സാറിന്റെ സ്ഥിരം സ്ഥലമാണ് അതോണ്ട് അവിടുത്തെ സ്റ്റാഫുകൾ എല്ലാം നല്ല സഹകരണം ആണ്. ”

നടക്കുന്നതിനിടയിൽ അല്പം മടിച്ചു മടിച്ചാണ് സിസിലി അത് പറഞ്ഞത് എന്നാൽ കേട്ട ഭാവം നടിച്ചില്ല ഇന്ദു.

” ഇയാള് വാക്ക് പറഞ്ഞു ഒടുവിൽ പറ്റിക്കുമോ. എന്റെ മോനെ വെറുതെ വിടുമോ “അവളുടെ ചോദ്യം അതായിരുന്നു

” അതൊക്കെ വിടും ചേച്ചി ഉറപ്പ് ആണ്. പക്ഷെ ഇന്ന് വേറൊരു കാര്യം കൂടിയുണ്ട്. അതെങ്ങനാ ചേച്ചിയോട് പറയുക എന്ന് എനിക്കറിയില്ല.”

സിസിലിയുടെ മുഖവുര കേട്ട് ഇന്ദു നെറ്റി ചുളിച്ചു.” എന്താണ് പറയ്.. “” അത് പിന്നേ ചേച്ചി.. ഇന്ന് സാറിനൊപ്പം നമ്മൾ രണ്ടുപേരും ഒരുമിച്ച് ആണ്. ഒരേ മുറിയിൽ.. അങ്ങിനെ വേണം എന്നാണ് സാർ പറഞ്ഞത്”

അവളുടെ മറുപടി കേട്ട് നടുക്കവും ഒപ്പം അറപ്പും തോന്നി ഇന്ദുവിന് .” സിസിലി.. ഇത്രക്ക് തരം താഴണോ… നമ്മൾ ഒന്നിച്ചോ.. നിനക്ക്‌ ഒരു നാണക്കേടും തോന്നുന്നില്ലേ ഇങ്ങനൊക്കെ പറയാൻ .. ”

“അത് പിന്നേ ചേച്ചി വേറെ വഴിയില്ല സർ പറഞ്ഞേക്കുന്നത് അങ്ങിനെ ആണ്. മോന്റെ കാര്യം അല്ലേ.. അനുസരിച്ചേ മതിയാകൂ.. ചേച്ചി ഇത് വല്യ കാര്യമാക്കേണ്ട… വാശിയും കാണിക്കേണ്ട.. എല്ലാം നമ്മൾ മാത്രമേ അറിയൂ.. ”

അതിനു പിന്നേ മറുപടി പറഞ്ഞില്ല ഇന്ദു. ഗത്യന്തരമില്ലാതെ നിശബ്ദയായി നടന്നു അവൾ.’ എന്നാലും രണ്ട് പെണ്ണും ഒരാണും.. അതും സിസിലി.. ‘വല്ലാത്ത ടെൻഷൻ തോന്നി ഇന്ദുവിന്.

നടന്നു നടന്നു അവർ ഒടുവിൽ ആ ലോഡ്ജിന്റെ മുന്നിൽ എത്തി. റിസപ്ഷനിലെ പയ്യൻ സിസിലിയെ കണ്ട പാടെ തന്നെ ഓടി പുറത്തേക്കിറങ്ങി

” ചേച്ചി… കണ്ടിട്ട് കുറേ ആയല്ലോ.. എവിടാരുന്നു “അവന്റെ വഷളൻ ചോദ്യത്തിന് മുന്നിൽ ഒന്ന് ചിരിച്ചു സിസിലി

” ഇവിടൊക്കെ ഉണ്ട് മോനെ..നീ കാണാഞ്ഞിട്ടാ “ആ പരുപാടി അവനും സുഖിച്ചിരുന്നു.” ചേച്ചി.. ഇന്ന് രണ്ട് പേരാണോ… കൊള്ളാലോ.. സാറിന്റെ ഒക്കെ ഒരു ഭാഗ്യം.. ആള് വന്നിട്ടുണ്ട്.. നേരെ മുറിയിലേക്ക് പോയി… ”

ഇന്ദുവിനെ കണ്ണാലൊന്ന് ഉഴിഞ്ഞു കൊണ്ടവൻ ഒരു വഷളൻ ചിരി ചിരിച്ചു.അവന് ഒരു പുഞ്ചിരി മറുപടിയായി നൽകി പതിയെ മുകളിലേക്ക് കയറി സിസിലി ഒപ്പം ഇന്ദുവും. ജീവിതത്തിലാദ്യമായി ഇങ്ങനൊരു സ്ഥലത്ത് അതും രാത്രിയിൽ..

അവളുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു. കൃത്യമായി നടന്നു മുറിയുടെ മുന്നിൽ എത്തി സിസിലി കോളിങ് ബെൽ അമർത്തുവാൻ നിന്നില്ല നേരെ ഡോർ തുറന്ന് ഉള്ളിലേക്ക് കയറി സ്വന്തം വീടുപോലെ.

ആ സമയം അകത്ത് ടേബിളിലെ മദ്യക്കുപ്പികൾക്ക് മുന്നിലിരുന്ന നകുലന്റെ നോട്ടം സിസിലിയേയും കടന്നു കൃത്യമായി പിന്നിൽ നിന്നിരുന്ന ഇന്ദുവിൽ പതിഞ്ഞിരുന്നു. അവന്റെ മിഴികൾ തിളങ്ങി.

” വാ.. കേറി വാ രണ്ടാളും.. “ചാടിയെഴുന്നേറ്റ് ചെന്ന് സിസിലിയെ വാരി പുണർന്നു നകുലൻ. ശേഷം അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. അത് കണ്ട് അറപ്പോടെ മുഖം തിരിച്ചു ഇന്ദു. അല്പം നീണ്ടു നിന്ന ആ ചുംബനത്തിനിടയിൽ നകുലന്റെ വലതു കൈ സിസിലിയുടെ മടിക്കുത്തിനുള്ളിലേക്ക് പ്രവേശിച്ചിരുന്നു.

പെട്ടെന്നൊരു പ്രത്യേക സുഖത്താൽ ഒന്ന് പുളഞ്ഞു അവൾ. ഒടുവിൽ ശ്വാസം കിട്ടാതെ വന്നപ്പോൾ നകുലനിൽ നിന്നും അടർന്നു മാറിയ അവൾ.. അല്പസമയം നീണ്ടു നിന്ന കിതപ്പിനൊടുവിൽ അല്പം ചളിപ്പോടെ ഇന്ദുവിനെ നോക്കി.

” ഈ സാർ അല്ലേലും ഇങ്ങനാ.. എത്ര കിട്ടിയാലും വീണ്ടും കാണുമ്പോ ഇമ്മാതിരി ആക്രാന്തമാണ്. ചേച്ചി കാണാൻ കിടക്കുന്നതല്ലേ ഉള്ളു.. ”

അവളുടെ കമന്റ് കേട്ട് വഷളൻ ചിരിയോടെ പതിയേ ഇന്ദുവിനു മുന്നിലേക്ക് ചെന്നു നകുലൻ.

” നീ വന്നല്ലോ എനിക്ക് അത് മതി എന്റെ എത്ര നാളത്തെ ആഗ്രഹമാണ് ന്ന് അറിയോ ഇതുപോലെ നിന്നെ ഒന്ന് കാണാൻ. മോന്റെ കാര്യത്തിൽ നീ ഇനി പേടിക്കേ വേണ്ട. അവന്റെ പേര് ഞാൻ വെട്ടിക്കോളാം നാളെ നേരം വെളുക്കുമ്പോൾ ചെക്കൻ വീട്ടിൽ വരും.

പക്ഷെ അതിനു വേണ്ടി നീ ഇന്ന് നല്ലോണം എന്നോട് ഒന്ന് സഹകരിക്കണം. സഹകരിച്ചില്ലേൽ. അവനെ ഞാൻ ഒന്നാം പ്രതിയാക്കും. രക്ഷിക്കാനും ശിക്ഷിക്കാനും കഴിവുള്ളവരാ പോലീസുകാർ. അത് മറക്കാതിരുന്നാൽ മതി. ”

പുഞ്ചിരിയോടെയാണ് അവൻ പറഞ്ഞതെങ്കിലും ആ വാക്കുകളിൽ ചെറിയൊരു ഭീഷണി ഒളിഞ്ഞു കിടന്നിരുന്നു. മറുപടി പറഞ്ഞില്ല ഇന്ദു പതിയെ തന്റെ ചുമലിൽ തൂക്കിയിരുന്ന ബാഗ് എടുത്ത് ടേബിളിലേക്ക് വച്ചു അവൾ.

” ആഹാ.. ചേച്ചി തയ്യാറായോ.. “അതിശയത്തോടെ സിസിലി നോക്കുമ്പോൾ ഒന്നും പറയാതെ മുന്നിലെ ചെയറിലേക്ക് ചെന്നിരുന്നു ഇന്ദു.” ചേച്ചിയൊക്കെ റെഡിയാണ് പൊന്നേ ഇനി നീ കൂടി റെഡിയായാൽ മതി.. ”

ആവേശത്തിൽ സിസിലിയുടെ സാരിത്തുമ്പിൽ പിടുത്തമിട്ടു നകുലൻ. ശേഷം ഒന്ന് വലിച്ചു. ആ അപ്രതീക്ഷിത നീക്കത്തിൽ അവൾ ഒന്ന് രണ്ട് വട്ടം ചുറ്റവേ സാരി പൂർണ്ണമായും അഴിഞ്ഞു നകുലന്റെ കൈകളിലായി.

” ഈ സാറിന്റെ ഒരു ആക്രാന്തം “വേച്ചു വീഴാതെ ചുവരിൽ പിടിച്ചു നിന്നു സിസിലി. അതോടെ പതിയെ എഴുന്നേറ്റു ഇന്ദു..

” അതേ.. മതി മതി.. ഇനി കൂടുതൽ ആയാൽ എ ആയി പോകും.. സിസിലിയുടെ ജീവിതം തകരാൻ പിന്നെ അത് മതി. മര്യാദക്ക് ആ സാരി വാങ്ങി ഉടുക്ക് കൊച്ചേ … കേറി വരുന്നവർ ഇനി ഈ സീനറി കൂടി കാണേണ്ട ”

പെട്ടെന്നുള്ള അവളുടെ വാക്കുകൾ കേട്ട് നകുലനും സിസിലിയും ഒരുപോലെ നടുങ്ങി.” കേറി വരുന്നവരോ.. ആര് വരുന്ന കാര്യം ആണ് നീ പറയുന്നത് ”

നകുലന്റെ ചോദ്യം കേട്ട് പുച്ഛത്തോടെ ഒന്ന് പുഞ്ചിരിച്ചു ഇന്ദു. അതോടെ അപകടം മണത്ത സിസിലി വേഗത്തിൽ തന്റെ സാരി വാങ്ങി ചുറ്റി.

നിമിഷങ്ങൾക്കകം പുറത്തെ വാതിലിൽ ആരോ മുട്ടി.. അതോടെ നടുക്കം പൂർണമായി. ചെറിയൊരു പേടിയോടെ ഒന്ന് അറച്ചു നിന്ന ശേഷം പതിയെ വാതിലിനരികിലേക്ക് നടന്നു നകുലൻ.

ഒരിക്കൽ കൂടി ഇന്ദുവിനെ തിരിഞ്ഞൊന്ന് നോക്കി പതിയെ വാതിൽ തുറന്നു . പുറത്ത് നിൽക്കുന്നവരെ കണ്ട് ഒരു നിമിഷം അവന്റെ മിഴികൾ തുറിച്ചു. ഇന്ദുവിന്റെ ചുണ്ടുകളിൽ വീണ്ടും പുഞ്ചിരി വിരിയവേ വിറളി വെളുത്തു നിന്നുപോയി സിസിലിയും നകുലനും.

പിറ്റേന്ന് രാവിലെ ഉറങ്ങിക്കിടക്കുന്ന മോനുള്ള ചായയുമായാണ് ഇന്ദു അവന്റെ റൂമിലേക്ക് ചെന്നത് എന്നാൽ തലേന്നത്തെ ക്ഷീണം അവന് നല്ലോണം ഉണ്ടായിരുന്നു. മകനെ ഉണർത്തേണ്ട ന്ന് കരുതി ചായക്കപ്പുമായി മുറിക്കും പുറത്തേക്കിറങ്ങിയ അവൾ നേരെ ചെന്ന് ടീവി ഓൺ ആക്കി ന്യൂസ്‌ ചാനൽ വച്ചു.

‘ഇന്നത്തെ പ്രധാന വാർത്തകളിൽ ആദ്യം തിരുവനന്തപുരത്തു നടന്ന ഞെട്ടിക്കുന്ന ഒരു സംഭവമാണ്.

മകനെ കള്ളക്കേസിൽ കുടുക്കിയ ശേഷം രക്ഷപ്പെടുത്തുവാൻ വേണ്ടി അമ്മയോട് ശാരീരിക ബന്ധം ആവശ്യപ്പെട്ട നോർത്ത് സി ഐ നകുലനെ ഇന്നലെ രാത്രി ശക്തികുളങ്ങര പ്രസാദം ലോഡ്ജിൽ വച്ച് പോലീസ് അറസ്റ്റു ചെയ്തു.

സി ഐ യുടെ മോശം പെരുമാറ്റത്തിനെതിരെ ഇന്ദു എന്ന സ്ത്രീ ഡി വൈ എസ് പി ക്ക് നൽകിയ പരാതിയിൻമേലാണ് പോലീസ് നടപടി. പോലീസ് നൽകിയ പെൻ ക്യാമറ വളരെ വിദഗ്ധമായി ബാഗിലൊളിപ്പിച്ചു കൊണ്ട് സി ഐ യുടെ ആവശ്യപ്രകാരം ലോഡ്ജിൽ എത്തിയ ഇന്ദു തെളിവുകളോടെ തന്നെ അയാളെ കുടുക്കുകയായിരുന്നു.

വാർത്ത വിവാദമായതോടെ നിരപരാധിയായ അവരുടെ മകന് അനന്ദുവിനെ അപ്പോൾ തന്നെ പോലീസ് വിട്ടയച്ചു… ഇതിനോടകം തന്നെ പോലീസിന്റെ ഇത്തരം വൃത്തികെട്ട നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ജില്ലയിൽ പലയിടത്തും ആരംഭിച്ചിട്ടുണ്ട്…’

ആ വാർത്ത കേൾക്കെ വല്ലാത്ത ആശ്വാസത്തോടെ സെറ്റിയിലേക്ക് ചാഞ്ഞു ഇന്ദു. തലേന്ന് നടന്ന സംഭവങ്ങളുടെ നടുക്കം അപ്പോഴും അവളെ വിട്ടകന്നിരുന്നില്ല.

പതിയെ അവൾ ഫോൺ കയിലേക്കെടുത്ത് സിസിലിയുടെ നമ്പർ ഡയൽ ചെയ്ത് കാതോട് ചേർത്തു. ഇന്ദുവിന്റെ കോൾ കണ്ട് ഭയന്നു ഭയന്നാണ് സിസിലി അറ്റന്റ് ചെയ്തത്..

” ഹ.. ഹലോ.. “അവളുടെ ശബ്ദം വിറപൂണ്ടിരുന്നു.” സിസിലി.. നീ ഭയക്കേണ്ട.. ഇത്തവണ നീ സേഫ് ആണ്. നീ എനിക്കൊപ്പം വന്നതാണെന്ന് പറഞ്ഞിട്ട് പോലീസുകാരോട് റിക്വസ്റ്റ് ചെയ്ത് പൂർണ്ണമായും നിന്നെ ഈ കേസിൽ നിന്ന് ഊരിയിട്ടുണ്ട് ഞാൻ..

അത് വെറും മനുഷ്യത്വത്തിന്റെ പേരിൽ മാത്രമാണ്. നിനക്കും കുഞ്ഞിനും വേണ്ടി ഗൾഫിൽ കിടന്ന് കഷ്ടപ്പെടുന്ന ഒരാളുണ്ട്. അവനെ മറന്നിട്ടു ഇനി നീ ഒരിക്കൽ കൂടി സഞ്ചരിച്ചു എന്ന് ഞാൻ അറിഞ്ഞാൽ പിന്നെ നിന്റെ അവസാനം ആകും ഓർത്തോ.. ”

ആ ഒരു ഭീക്ഷണിയിലും തത്കാലം രക്ഷപെട്ടല്ലോ എന്ന ആശ്വാസമായിരുന്നു സിസിലിക്ക്” ഇല്ല ചേച്ചി.. ഇനി ഒരിക്കലും ഞാൻ തെറ്റ് ചെയ്യില്ല സത്യം… ”

അവളുടെ മറുപടി കേട്ട് പതിയെ കോൾ കട്ട് ചെയ്തു ഇന്ദു. ശേഷം വീണ്ടും സെറ്റിയിലേക്ക് ചാഞ്ഞു.. ഒരു വിജയിയുടെ ഭവമായിരുന്നു അവൾക്ക് അപ്പോൾ.. മകന് വേണ്ടി പൊരുതി ജയിച്ച പോരാളിയായ അമ്മ.. അപ്പോഴേക്കും വാർത്ത അറിഞ്ഞും കേട്ടും.. അവളുടെ ഫോണിലേക്ക് കോളുകളുടെ പ്രവാഹം തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *