പെണ്ണ് സമ്മതിക്കില്ല ഗിരീശൻ അവളെ ഒന്നുകൂടി വലിച്ചു നെഞ്ചിലേക്ക് കയറ്റി കിടത്തി അവളുടെ ചുണ്ടുകളിൽ ചുംബിച്ചും..

വൈകി വന്ന വസന്തം

(രചന: സൂര്യ ഗായത്രി)

 

ഉണർന്ന ഉടനെ അഴിഞ്ഞുലഞ്ഞ മുടി വാരികെട്ടിവച്ചു…. സാരീ ഒന്നുകൂടിപ്പിച്ചു നേരെയാക്കി വിഭാ അടുക്കളയിലേക്ക് നടന്നു.,.

 

അടുപ്പ് കത്തിച്ചു പാത്രത്തിൽ വെള്ളം വച്ചു.. തേയില പത്രത്തിൽ നോക്കുമ്പോൾ പൊടി കഷ്ടിയാണ്.. ഉള്ളത് ഇട്ടു.. തിളച്ചപ്പോൾ പഞ്ചാര ചേർത്ത് മാറ്റി…

 

ചെറിയ കലത്തിൽ വെള്ളം വച്ചു….. വെള്ളം തിളച്ചപ്പോൾ തലേ ദിവസത്തെ ചോറ് അതിലിട്ടു… തിളപ്പിച്ച്‌ വാർത്തു വച്ചു….. രാത്രിയിൽ ചൂടാക്കി മാറ്റിയ മീൻകറി എടുത്തു ഒന്നുകൂടി ചൂടാക്കി… വച്ചു…..

 

കുടിക്കാനുള്ള വെള്ളം തിളപ്പിക്കാൻ വച്ചു അവൾ ഒരു ഗ്ലാസ്സിൽ കട്ടനുമായി മക്കളുടെ അടുത്തേക്ക് പോയി… രണ്ടുപേരും ഉറങ്ങുന്നതും നോക്കി കട്ടനും കുടിച്ചു അവരുടെ അടുത്തിരുന്നു…

 

വിഭക്കും ഗിരീഷനും രണ്ടു മക്കൾ ആണ് മൂത്തത് മോളും ഇളയത് മോനും.. മോൾക്ക്‌ 8 വയസായി മോനു 5 വയസും. ഗിരീഷൻ ക്വാറിയിൽ ലോറി ഡ്രൈവർ ആണ്.. ആഴ്ചയിൽ ഒരു ദിവസം വരും….

 

വിഭാ അടുത്ത് ഉള്ള ലോപ്പാസ് മൊതലാളിയുടെ വീട്ടിലെ അടുക്കളയിൽ ജോലിക്ക് നിൽക്കുന്നു.. രാവിലെ പോയാൽ വൈകുന്നേരം അഞ്ചു മാണിയോട് അടുത്തേ വീട്ടിൽ എത്തു… അതുവരെ കുഞ്ഞുങ്ങൾ വീട്ടിൽ തനിച്ചാണ്…….

 

കട്ടൻ കുടിച്ചു വിഭാ വേഗം അടുക്കളയിൽ കയറി ഗോതമ്പു കലക്കി ദോശയും മുളക് അരച്ച് ഉപ്പും എണ്ണയും ചേർത്ത് കുഴച്ചു വച്ചു……

 

സമയം ഏഴു മണി ആയതും വിഭാ മോളെ വിളിച്ചുണർത്തി എല്ലാം പറഞ്ഞു ഏൽപ്പിച്ചു……

 

ലോപ്പാസ് മൊതലാളിയുടെ ബംഗ്ലാവിന്റെ പിൻവശം വഴി അവൾ അടുക്കളയിലേക്ക് കയറി.. സഹായത്തിനു നിൽക്കുന്ന ശാന്തേച്ചി അവിടെയാണ് നിൽക്കുന്നത്..

 

ശാന്തേച്ചി ഇന്നല്ലേ ഇവിടത്തെ ഷേർലി കുഞ്ഞ് വരുന്നത്….

 

അതെ പെണ്ണെ കൊച്ചിന് ഇഷ്ടം ഉള്ളതൊക്കെ കാലം ആക്കണം എന്നാണ് മേരി കൊച്ചു പറഞ്ഞേക്കുന്നത്…. പോത്തു കുരുമുളക് ഇട്ടു വരട്ടാം..

 

പിന്നെ പാലപ്പം…. മട്ടൻ stew…… ചിക്കൻ ഫ്രൈ ആക്കിയാൽ മതിയെന്ന് മോൾക്ക്‌ അതല്ലേ ഇഷ്ടം…. എത്ര കാലത്തിനു ശേഷം ആണ് ആ കൊച്ചു ഈ വീട്ടിലേക്കു വരുന്നത്. സ്വന്തം ഇഷ്ടത്തിന് ഒരുവന്റെ ഒപ്പം പോയി..

 

ഇപ്പോൾ ഒരു കുഞ്ഞ് ആയപ്പോൾ അവനു മതിയായി… എന്തായാലും അപ്പന്റേം അമ്മച്ചീടേം അടുത്തേക്ക് തിരികെ വരാൻ തോന്നി അല്ലോ… കടും കൈ ഒന്നും കാണിക്കാതെ…

 

ഇപ്പോഴത്തെ പിള്ളാര്‌ ഒരു പ്രതേക സ്വഭാവം ആണ്……

 

ഉച്ചയോടുകൂടി ഷേർളിയും കുഞ്ഞും വീട്ടിലെത്തി.. ലോപ്പസും മേരിയും മകളെയും കൊച്ചുമോനെയും കണ്ണ് നിറച്ചു കണ്ടു….

 

എത്ര കാലമായി മോളെ നിന്നെ കണ്ടിട്ട്….. സേവ്യർ അവൻ…….. ലോപ്പാസ് പകുതിയിൽ നിർത്തി…..

 

ഡൽഹിയിൽ ആണ് അപ്പച്ചാ… കല്യാണം ഒക്കെ കഴിഞ്ഞു സുഖമായി ഇരിക്കുന്നു. ഞാനും സേവ്യറും തമ്മിൽ പിരിഞ്ഞിട്ട് രണ്ടര വർഷമായി….

 

ഇവിടെ നിന്നും പോയി മാസങ്ങൾ കഴിഞ്ഞ പ്പോൾ മനസിലായി ചതിക്കപ്പെട്ടു എന്ന്. അപ്പോളേക്കും ഞാൻ ഗർഭിണി ആയിരുന്നു…

 

സേവ്യറിൽ നിന്നും നിയമപരമായി തന്നെ വിവാഹ മോചനം നേടി… സേവ്യർ പോയപ്പോൾ എന്റെ കാര്യം കഷ്ടത്തിൽ ആയി ഹൌസ് ഓണറും ഭാര്യയും നല്ല ആൾക്കാർ ആയതു കൊണ്ട് അവിടെ താമസിക്കാൻ അനുവദിച്ചു……

 

അവർക്കു കുട്ടികൾ ഇല്ല.. എന്നെയും മോനെയും സ്വന്തം ആയി കരുതി..

 

എന്റെ വിശേഷങ്ങൾ ചോദിച്ചു മനസിലാക്കി…. നാട്ടിൽ പോകുന്നെങ്കിൽ സഹായിക്കാo എന്നൊക്ക പറഞ്ഞു…..

 

പക്ഷെ ആ അവസ്ഥയിൽ നിങ്ങളുടെയൊക്കെ മുന്നിൽ വരാൻ മനസ് അനുവദിച്ചില്ല……പിന്നെ ചെറിയ ഒരു കമ്പനിയിൽ ജോലി കിട്ടി അതിൽ ഇരുന്നു മുടങ്ങിയ പഠിത്തം പൂർത്തിയാക്കി..

 

ഇപ്പോൾ അറിയപ്പെടുന്ന കമ്പനിയിൽ ഞാൻ മാനേജർ ആണ്…… സുഖമാണ് ജീവിതം…….

 

മോളെ എന്നാലും….

 

അമ്മച്ചി പറയാൻ വരുന്നത് എന്താണെന്നു എനിക്കറിയാം… ഒരു കല്യാണം അതിനെ കുറിച്ചല്ലേ…. ഇപ്പോൾ ഞാൻ അതിനെ കുറിച്ച് ഒന്നും ചിന്തിക്കുന്നില്ല…. ഒരു പുരുഷന്റെ തണൽ ഇല്ലാതെ ഒരു സ്ത്രീക്കു ജീവിക്കാൻ കഴിയും..

 

ഞാൻ ഇന്ന് ആ ജീവിതം ആസ്വദിക്കുന്നു…. പിന്നെ എനിക്കൊരു കൂട്ട് വേണം എന്നുതോന്നുമ്പോൾ എന്നെ മനസിലാക്കുന്ന ഒരാളെ ഞാൻ എന്റെ ജീവിതത്തിൽ കൂടെ കൂട്ടും……

 

മോളു പോയി ഫ്രഷ് ആകു നമുക്ക് ഭക്ഷണം കഴിച്ചിട്ട് സംസാരിക്കാം…..

 

ശാന്തേ എല്ലാം എടുത്തു വച്ചോ…… മേരി അടുക്കളയിലേക്ക് ചെന്നു…..

 

എല്ലാം എടുത്തു വച്ചിട്ടുണ്ട് മേരികുഞ്ഞെ….. മോളെ കഴിക്കാൻ വിളിച്ചാട്ടെ……..

 

ഷേർളിയും കുഞ്ഞും ലോപ്പസും കഴിക്കാൻ ഇരുന്നു….. മേരി വിളമ്പാനും….

 

അമ്മച്ചിക്കൂടി ഇരിക്കു….

 

വേണ്ട… എത്ര നാളായി ഞാൻ എന്റെ കുഞ്ഞിന് എന്തെങ്കിലും വിളമ്പി തന്നിട്ട്…

 

അതു സാരമില്ല അമ്മച്ചി എന്റൊപ്പം ഇരുന്നു കഴിക്കു…. ഷേർളി മേരിയെ അടുത്ത് പിടിച്ചിരുത്തി..

 

വിഭാ അപ്പോളേക്കും കുടിക്കാൻ ഉള്ള വെള്ളവുമായി വന്നു…..

 

ആഹാ നി എങ്ങനെ ഇവിടെ

 

ഞാൻ ഇപ്പോൾ ഇവിടെയാണ്…..

 

നിങ്ങൾ തമ്മിൽ പരിചയം ഉണ്ടോ… മേരി തിരക്കി…….

 

പിന്നെ ഞാനും വിഭായും ഒരുമിച്ചു ആയിരുന്നു കോളേജിൽ….

കൊള്ളേജിലോ… ലോപ്പാസ് കണ്ണ് തള്ളി…

 

അതെ അപ്പച്ചാ എന്റൊപ്പം ഡിഗ്രി ക്കു പഠിച്ചതാണ് വിഭാ.. ഞാൻ കോഴ്സ് കംപ്ലീറ്റ്റ് ആക്കിയില്ല അവൾ കംപ്ലീറ്റ് ചെയ്തു…..

 

അല്ല നിങ്ങൾക്ക് എങ്ങനെ അറിയാം ഇവളെ……

 

വിഭാ വേഗം അടുക്കളയിലേക്ക് പോയി..

 

നമ്മുടെ അയല്പക്കത്തെ താമസത്തിനു വന്നതാണ്.. ഇപ്പോൾ രണ്ടു വർഷമായി ഇവിടെ അടുക്കളയിൽ സഹായത്തിനു വരുന്നുണ്ട്.. ഭർത്താവ് ഇവിടെ ക്വാറിയിൽ ജോലി ചെയ്യുന്നു… മക്കളും ഉണ്ട്….പക്ഷെ ഇത്രേം പഠിച്ചതാണെന്നു അറിഞ്ഞില്ല….

 

നല്ല പഠിക്കുന്ന കുട്ടി ആയിരുന്നു… നമ്മുടെ ക്ലാസ്സിലെ തന്നെ ഫുൾ മാർക്ക് വാങ്ങുന്നവൾ……

 

ഷേർളി വേഗം കഴിപ്പ് മതിയാക്കി എഴുനേറ്റു. അടുക്കളയിലേക്ക് ചെന്നു…..അവിടെ സ്ലാബിന്റെ അറ്റത്തു ചാരി നിൽക്കുന്ന പെണ്ണിനെ നോക്കി…

 

വിഭാ….. നി എന്താ ടി…. ഇങ്ങനെ ഒരു വേഷത്തിൽ……..

 

ഷേർളി വിഭയെ കൂട്ടി പുറത്തേക്കു പോയി…… എന്താ പെണ്ണെ നീ ഇവിടെ ജോലിക്ക് നിൽക്കുന്നോ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല… നീ പഠിച്ചു ഇപ്പോൾ ഒരു നല്ല നിലയിൽ എത്തിക്കാണും എന്ന് ഞാൻ വിചാരിച്ചു നിന്റെ സ്വപ്നം അത് നീ ഉപേക്ഷിച്ചോ…..

 

വിഭ മറുപടി പറയാതെ നിന്നു…… എന്റെ സ്വപ്നം അതൊക്കെ എന്നെ കഴിഞ്ഞു… ഇപ്പോൾ ഞാൻ അതിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല……. അമ്മാവന്റേം അമ്മായിയുടേം കാരുണ്യത്തിൽ കഴിഞ്ഞ എന്നെ ഡിഗ്രി വരെ പഠിക്കാൻ അനുവദിച്ചത് തന്നെ ഭാഗ്യം….

 

ഞാൻ അവർക്കു ഒരു ബാധ്യത ആകുമെന്ന് തോന്നിയപ്പോൾ… വിവാഹം കഴിപ്പിച്ചു… നാലാം ക്ലാസ്സ്‌ കാരൻ ആണ് ഗിരീഷ് ചേട്ടൻ… സ്വത്തും പണവും പൊന്നുമൊന്നും ചോദിച്ചില്ല…

 

എന്തിനു എനിക്ക് ഇഷ്ടമാണോ എന്നുപോലും തിരക്കിയില്ല.. രജിസ്റ്റർ മാരേജ് കഴിപ്പിച്ചു.. അവരുടെ ചുമതല തീർത്തു…. പാവമാണ് ഏട്ടൻ…

 

എന്നെയും മക്കളെയും ജീവനാണ്… ഞാൻ പഠിച്ചതാണ് എന്നുപോലും പാവത്തിന് അറിയില്ല……. ഇവിടെ അടുത്തുള്ള ക്വാറിയിൽ ആണ് പണി…. ചിലപ്പോൾ തിരിച്ചു പോകുമ്പോൾ എന്നെയും കൂട്ടിയാണ് പോകുന്നത്……

 

ഞാൻ പോട്ടെ ഇനിയും കുറെ പണികൾ ബാക്കിയാണ്…. വിഭാ വേഗം മുഖം അമർത്തി തുടച്ചു അവിടെ നിന്നും ഇറങ്ങി……. ഷേർലി അവളുടെ പോക്കും നോക്കി നിന്നു…

 

രാത്രിയിൽ മേരിക്കൊപ്പം ഇരിക്കുമ്പോൾ ഷേർലി വിഭായെ കുറിച്ച് ഓർത്തു….. അമ്മച്ചി അവൾ കോളേജ് ടോപ്പർ ആയിരുന്നു അവളുടെ സാഹചര്യം ആണ് അവളെ ഇങ്ങനെ……..

 

രാത്രിയിൽ ഗിരീഷിന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുമ്പോൾ അവൾക്കു വല്ലാത്ത വേദന തോന്നി.. അവന്റെ നെഞ്ചിൽ അവളുടെ സങ്കടം മുഴുവൻ കണ്ണുനീരായി ഒഴുക്കി കളഞ്ഞു…….

 

ഇത്രേം സങ്കടം വച്ചുകൊണ്ടാണോ വിഭാ നീ ഇത്രയും കാലം കഴിഞ്ഞത് ഒരിക്കൽ എങ്കിലും എന്നോടു പറഞ്ഞു കൂടായിരുന്നോ ഒരു നാലാം ക്ലാസ് കാരനായ എനിക്ക് നിന്റെ പഠിപ്പിനെ കുറിച്ചൊന്നും അറിയില്ലായിരുന്നു ആരും പറഞ്ഞതും ഇല്ല….

 

പക്ഷെ നിനക്കെങ്കിലും എന്നോട് പറയാമായിരുന്നില്ലേ….. നിന്നെ ഞാൻ പഠിപ്പിക്കട്ടെ…

 

നിനക്ക് മതിയാവോളം പഠിച്ചോ… ഞാൻ കുറച്ചു കൂടി അധ്വാനിക്കാൻ തയ്യാറാണ്… എന്റെ പെണ്ണിന് ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ പഠിപ്പിച്ചിരിക്കും.. നാളെ തന്നെ നമുക്ക് കൈമൾ മാഷിനെ കാണാം.. നിന്റെ ആഗ്രഹം പറയാം…. ഇനി കരയല്ലേ….

 

വിഭാ.. ഗിരീശനെ വരിഞ്ഞു മുറുക്കി ചുംബനം കൊണ്ട് പൊതിഞ്ഞു…. ക്ഷീണിച്ചു കിടക്കുവായിരുന്നു പെണ്ണ് സമ്മതിക്കില്ല ഗിരീശൻ അവളെ ഒന്നുകൂടി വലിച്ചു നെഞ്ചിലേക്ക് കയറ്റി കിടത്തി അവളുടെ ചുണ്ടുകളിൽ ചുംബിച്ചും..

 

പിന്നെ പതിയെ അവളിലെ പെണ്ണിനെ ഉണർത്തി… അവളിലേക്ക് ആഴ്‌ന്നിറങ്ങി………

 

പുതിയ പുലരിയെ വിഭാ പ്രതീക്ഷയോടെ ആണ് വരവേറ്റത്തു… ഗിരീശനൊപ്പം മാഷിനെ പോയി കണ്ടു…… ആഗ്രഹം അറിയിച്ചു….

 

വിഭാ… ഇനിയും പഠിക്കാൻ തീരുമാനിച്ചത് വളരെ നല്ല കാര്യം ആണ്….എന്റെ അഭിപ്രായം ഞാൻ പറയട്ടെ.. ഡിഗ്രി കഴിഞ്ഞതല്ലേ വിഭാ..

 

തല്ക്കാലം സെക്രട്ടറീയേറ്റ് അസിസ്റ്റന്റ് പോലുള്ള പരീക്ഷകൾക്ക് വേണ്ടി ശ്രമിച്ചു നോക്ക് അതിന്റെ കോച്ചിംഗ് ക്ലാസിൽ ചേർന്ന് പഠിക്കു ഏതെങ്കിലും ജോലി എഴുതി എടുത്തിട്ട് തുടർന്ന് പഠിക്കാമല്ലോ…

 

അപ്പോൾ ഒരു ജോലിയും ആകും…… ഇവിടെ അടുത്ത് കോച്ചിംഗ് സെന്റർ ഉണ്ടല്ലോ…..

 

മതി മാഷേ അതുമതി.. ആദ്യം എനിക്കൊരു ജോലി എഴുതി എടുക്കണം അതിനു ശേഷം പിന്നെ യും പഠിക്കാമല്ലോ…

 

പുറത്തേക്കു ഇറങ്ങാൻ തുടങ്ങിയ ഗിരീശന്റെ കയ്യിൽ കൈമൾ മാഷ് കുറച്ചു രൂപ വച്ചുകൊടുത്തു… ഇത്‌ 5000രൂപ ഉണ്ട്.. കോച്ചിംഗ് നു ചേർക്കാൻ കാശ് വേണ്ടേ….

 

വേണ്ട മാഷേ….

 

നിന്റെ നല്ല മനസുണ്ടല്ലോ അത് ഈശ്വരൻ കാണും… നിനക്ക് അവളെ പഠിപ്പിക്കാൻ തോന്നിയല്ലോ……

 

ഇത്രയും പഠിച്ചതാണെന്നു ഞാൻ അറിഞ്ഞിരുന്നില്ല മാഷേ.. ഇന്നലെ അവൾ പറഞ്ഞപ്പോൾ ആണ് ഞാൻ അറിഞ്ഞത്….. വല്ലാത്ത വേദന തോന്നി മാഷേ.. ഞാൻ……

 

സാരമില്ലെടോ.. ഇപ്പോഴും സമയo വൈകിയിട്ടില്ല……

 

ഗിരീശൻ വിഭായെ കൂട്ടി നേരെ…… കോ ൺ ഫിഡൻസ് അക്കാഡമിയിൽ പോയി.. അവിടെ മോർണിംഗ് ബാച്ചിൽ ചേർത്തു.. സ്റ്റഡി മെറ്റീരിയാലും വാങ്ങിവീട്ടിലേക്കു വന്നു….

 

നീ ഇനിയും ലോപ്പാസ് മൊതലാളിയുടെ വീട്ടിൽ പോണ്ട… കിട്ടുന്ന സമയം പാഴാക്കാതെ പഠിച്ചാൽ മതി…

 

അത് സാരമില്ല ഏട്ടാ.. ഞാൻ മേരി ചേടത്തിയോട് വൈകുന്നേരം പോന്നോട്ടെന്ന് ചോദിക്കാം… ഇനിയിപ്പോൾ ഫീസ് ഒക്കെ അടക്കേണ്ടേ… പിന്നെ നിന്റെ ഇഷ്ടം…….

 

മേരിചേടത്തിക്കും ഷേർളിക്കും ഒക്കെ വല്ലാത്ത സന്തോഷം തോന്നി.. നന്നായി…. നിനക്ക് സമയം ഉള്ളപ്പോൾ വന്നു ശാന്തയെ സഹായിച്ചാൽ മതി….

 

മാസങ്ങൾ കടന്നുപോയി.. എക്സാമിനുള്ള നോട്ടിഫിക്കേഷൻ വന്നു വിഭാ കൂടുതൽ സമയം കണ്ടെത്തി പഠിക്കാൻ തുടങ്ങി…

 

എക്സാമിന്റെ അന്ന് ഗിരീശൻ തന്നെ ആണ് വിഭായെ സെന്ററിയിൽ കൊണ്ടുചെന്നത്….. വിഭാ എക്സാം ഒക്കെ നന്നായി അറ്റൻഡ് ചെയ്തു……

 

എന്റെ പെണ്ണെ നീയിങ്ങനെ പേടിക്കാതെ നിന്റെ ഹാൾ ടിക്കറ്റ് എടുത്തു ആ നമ്പർ ഉണ്ടോന്നു നോക്ക്…..

 

ഗിരീഷേട്ടാ എനിക്ക് എന്തോ കയ്യും കാലും വിറക്കുന്നു….

 

എന്റെ അമ്മേ ഇങ്ങനെ പേടിച്ചാലോ…

 

ഒടുവിൽ ലിസ്റ്റ് നോക്കി കഴിഞ്ഞു.. വിഭാ ഗിരീശനെയും മക്കളെയും ചേർത്ത് പിടിച്ചു പൊട്ടി കരഞ്ഞു…..

 

എന്റെ പെണ്ണെ നീ എന്തെങ്കിലും പറയു… എനിക്ക് പരവേഷം എടുക്കുന്നു…..

 

ഗിരീഷേട്ടാ ഞാൻ റാങ്ക് ലിസ്റ്റിൽ ഉണ്ട്… ആദ്യത്തെ അൻപതു പേരിൽ ഒരാൾ ആവാൻ എനിക്ക് പറ്റി…. എനിക്ക് ജോലി കിട്ടും… ഉറപ്പായും………

 

ഈശ്വര……… ഗിരീശൻ രണ്ടുകയ്യും തൊഴുതുപിടിച്ചു… മുകളിലേക്കു നോക്കി കരഞ്ഞു………. സന്തോഷം കണ്ണുനീർ….

 

വിഭായെയും മക്കളെയും കൂട്ടി ഉടനെ കൈമൾ മാഷിനെ കാണാൻ പോയി…

 

മാഷേ…. നന്ദിയുണ്ട് ഒരുപാട്…. ഗിരീശൻ മാഷിന്റെ കാൽക്കൽ വീണു….

 

എന്നോട് എന്തിനാ ഗിരീഷ നന്ദി… തന്റെ ഭാര്യയുടെ കഴിവ്… അത് നീ തിരിച്ചറിഞ്ഞു… അതിനുള്ള പ്രതിഫലം കിട്ടി….. ഇനി നിങ്ങളുടെ ജീവിതം കുറച്ചു കൂടി സുന്ദരം ആകും……

 

മാഷേ . ഞാൻ ഒരു കാര്യം പറഞ്ഞാൽ മാഷ് കളിയാക്കുമോ…….

 

ഞാൻ നിന്നെ കളിയാക്കാനോ….നീ കാര്യം പറ ഗിരീഷ….. വിഭയും ഗിരീശനെ തന്നെ നോക്കി….

 

അത് മാഷേ എനിക്കും ഇപ്പോൾ പഠിക്കാൻ തോന്നുന്നു മാഷേ…. എനിക്ക് പഠിക്കാൻ സാധിക്കുമോ……

 

പഠിക്കണം എന്ന ആഗ്രഹം മാത്രം മതി.. നിനക്കും പഠിക്കാം… പക്ഷെ ഞാൻ പഠിപ്പിക്കില്ല.. നിന്റെ ഭാര്യ നിന്നെ പഠിപ്പിക്കും…. അല്ലെ വിഭാ….

 

അതെ മാഷേ…………. അങ്ങനെ അവരുടെ ജീവിതത്തിലും വസന്തം നിറഞ്ഞു……

Leave a Reply

Your email address will not be published. Required fields are marked *