രണ്ടാം കെട്ടു
(രചന: മഴ മുകിൽ)
സുമയുടെ മകന്റെ കല്യാണം ആണ് അതിൽ പങ്കെടുക്കാൻ എത്തിയതാണ് കല…. കലയുടെ മോനും മോളും എല്ലാത്തിനും ഓടി നടക്കുന്നുണ്ട്…
കല്യാണ സമയം ആയതും ചെറുക്കൻ അച്ഛന്റെയും സുമയുടെയും കാൽ തൊട്ടുവന്ദിച്ചു ………അടുത്തതായി കലയുടെ കാൽക്കൽ വീണും അനുഗ്രഹം വാങ്ങിച്ചു…..
ചേച്ചിയും അനിയത്തിയും ആയാൽ ഇങ്ങനെ ഒത്തൊരുമ വേണം……….. ആദ്യമൊക്കെ എന്തൊരു ബഹളം ആയിരുന്നു… ഇപ്പോൾ കണ്ടില്ലേ……
കാലം മായ്ത്ത മുറിവുകൾ ഇല്ല എന്ന് പറയുന്നതു എത്ര ശെരിയാണ്………
ഓർമ്മകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം വച്ചു…
സുമയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു കൊണ്ടുവരുമ്പോ തന്നെ മധു കലയെ കൂടെ കൂട്ടി വന്നു…
സുമയുടെ അനിയത്തി ആണ് കല. അവളുടെ പ്രസവ ശ്രുസൂക്ഷകൾ ചെയ്യുവാൻ വേണ്ടി ആയിരുന്നു അത്… അമ്മക്ക് പ്രായമായതിനാൽ ഒരു സഹായം അത്രെ കൂടിയുള്ളൂ……
സുമയും കലയും തമ്മിൽ ഏകദേശം അഞ്ച് വയസ്സിന്റെ വ്യത്യാസം ഉണ്ട്…………
രാവിലെ അമ്മയുടെ ഒപ്പം കലയും അടുക്കളയിൽ കയറും….
അടുക്കളയിൽ ജോലികൾ ഒരുവിധം ഒരുക്കിയതിനു ശേഷം കുഞ്ഞിനെയും നോക്കി അമ്മ ഇരിക്കുമ്പോൾ കല സുമയുടെയും കുഞ്ഞിനേയും തുണികൾ അലക്കുവാനും വീട് വൃത്തി ആക്കാനും തുടങ്ങും…….
മധുവിനു റേഷൻ കടയാണ്. ഉച്ചക്ക് കടയും അടച്ചു വന്നുകഴിഞ്ഞാൽ പിന്നെ ഊണും കഴിഞ്ഞു ഒരു ഉറക്കം കഴിഞ്ഞേ പിന്നെ കടയിൽ പോകു……
മിക്കവാറും ദിവസങ്ങളിൽ മധു എത്തുമ്പോൾ സുമ വേതു കുളിച് ഉറക്കം ആയിരിക്കും…. അമ്മയും അപ്പോൾ കിടന്നിട്ടുണ്ടാകും.. രാവിലെ മുതൽ ജോലിയുടെ ക്ഷീണം….
കല മധുവിനു ചോർ കൊടുത്തു അയാൾ കഴിച്ചു കഴിഞ്ഞു പാത്രവും കഴുകി വച്ചു.. നേരെ മുറിയിൽ പോയി ബുക്ക് വായിക്കുകയോ.. കിടക്കുകയാ ചെയ്യും…..
വൈകുന്നേരം കടയും അടച്ചു….. കവലയിൽ ഒക്കെ ഇരുന്നു വർത്തമാനം പറഞ്ഞു കഴിഞ്ഞേ മധു വീട്ടിൽ എത്താറുള്ളു….
എന്റെ മധു ഈ വയസ് കാലത്തു നിന്നെ നോക്കിയിരുന്നു എന്റെ കണ്ണ് കഴച്ചു.. നിനക്ക് ഇത്തിരി നേരത്തെ വന്നൂടെ.. ഈ പാതിരാത്രി വരെ ഞാൻ കാത്തിരിക്കണ്ടേ……
എന്റെ അമ്മായി…..
അമ്മായി ഇങ്ങനെ എന്നെയും കാത്തിരിക്കണ്ട… ഞാൻ വന്നോളാം. കഴിക്കാൻ ഉള്ളത് വിളമ്പി വച്ചിട്ട് അമ്മായി കിടന്നോ……
അത് ശെരിയാണോ മധു….. നീ കുറച്ചു നേരത്തെ വരാൻ നോക്കിയാൽ മതി….
മധു സുമയുടെ മുറിയിൽ കുഞ്ഞിനേയും കളിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് കല അവിടേക്കു വന്നത്…..
സുമയുടെയും കുഞ്ഞിനേയും അലക്കുവാനുള്ള തുണികൾ ഓരോന്നായി അവൾ എടുത്തു……
പെട്ടെന്ന് ആണ് മധു അവളെ ശ്രദ്ധിച്ചത്….. അവളുടെ ആകാര ഭംഗി…… അവൻ കുറച്ചു നേരം അവളെ തന്നെ നോക്കിയിരുന്നു പോയി….
കലേ മധു ഏട്ടന്റെ അലക്കാനുള്ളത് കൂടി മുറിയിൽ നിന്നും എടുത്തെക്കു…
ഏട്ടാ ഒന്നു ചെന്നു അലക്കാൻ ഉള്ളത് എടുത്തു കൊടുക്ക് എന്താണ് എന്ന് അവൾക് അറിയില്ല..
കല മുറിയിൽ നിന്നും ഇറങ്ങിയതിനു പിന്നാലെ മധുവും മുറിക്കു പുറത്തിറങ്ങി…..
കലക്ക് അലക്കാൻ ഉള്ള തുണികൾ മധു എടുത്തു കൊടുത്തു……. അപ്പോഴെല്ലാം അയാളുടെ ശ്രദ്ധ അവളുടെ ശരീരത്തിൽ ആയിരുന്നു…..
വൈകുന്നേരം എല്ലാപേരും ഭക്ഷണം കഴിച്ചു കിടക്കാൻ നേരം……….
കലേ നീ മധു വരുമ്പോൾ അവനു ഒന്നു ആഹാരം എടുത്ത് കൊടുത്ത ശേഷം കിടക്കു…
എനിക്ക് വയ്യ എന്നുമിങ്ങനെ ഉറക്കം മുഷിയാൻ…പ്രായമായി വരുവാ… എന്നെ കൊണ്ട് ഇനീ പറ്റില്ല ഇങ്ങനെ ജോലിചെയ്യാനും വച്ചു വിളമ്പി കാത്തിരിക്കാനും ഒന്നും……
അമ്മ പോയി കിടന്നോ… ഞാൻ ഏട്ടൻ വരുമ്പോൾ വിളമ്പി കൊടുക്കാം……
കല ടി വി യും നോക്കി ഇരുന്നു…. ഏകദേശം പതിനൊന്നു മണി കഴിഞ്ഞപ്പോൾ മധു എത്തി….
നീ ഉറങ്ങിയില്ലായിരുന്നോ കലേ…..
അമ്മ കിടന്നു… ഞാൻ ഏട്ടന് കഴിക്കാൻ വിളമ്പി തന്നിട്ട് കിടക്കാം… അമ്മക്ക് ഉറക്കം മുഷിയാൻ വയ്യ……….
മധു വേഗം കുളിച്ചു വന്നു…. കല അവനു ഭക്ഷണം വിളമ്പി നൽകി……
മധു കഴിച്ച കഴിഞ്ഞു പാത്രം ഒകെ കഴുകി വച്ചു അവൾ പോയി കിടന്നു……….
ഉറക്കത്തിൽ ശരീരത്തിലൂടെ എന്തോ ഇഴയുന്നതുപോലെ തോന്നി അവൾ വേഗത്തിൽ ചാടി എഴുനേറ്റു നിലവിളിക്കാൻ തുടങ്ങിയതും അയാൾ അവളുടെ വായ പൊതിഞ്ഞു പിടിച്ചു….
കലേ നീ വിളിച്ചു ബഹളം വെക്കരുത്……..
ഏട്ടൻ എന്തിനാ ഈ മുറിയിൽ…… പോ.. എനിക്ക് പേടിയാണ്…..
ഞാൻ…… എനിക്ക് നിന്നെ ഇഷ്ടമാണ്……
ഇങ്ങനെ ഒന്നും എന്നോട് പറയരുത്….. ഞാൻ അമ്മയെ വിളിക്കും…….
പെട്ടെന്ന് മധു…. അവളുടെ ചുണ്ടുകളെ ഭ്രാന്തമായി ചുംബിച്ചു……… കല അയാളുടെ കൈകൾ തട്ടി മാറ്റാൻ ശ്രമിച്ചു എങ്കിലും മധു അവളിലേക്ക് കൂടുതൽ കൂടുതൽ ചേർന്നു……..
അവളെ പൂർണ്ണമായി.. സ്വന്തമാക്കി……..
ഒരു നിമിഷത്തെ പ്രവർത്തിയിൽ
സ്വന്തം സഹോദരിയോട് ചെയ്ത തെറ്റിനെ കുറിച്ച് ഓർത്തു കല പൊട്ടിക്കരഞ്ഞു…..
ഇതൊന്നും ആരും അറിയില്ല നിയായിട്ടു ആരോടും പറയാതെ ഇരുന്നാൽ മതി… മധു കലയെ പറഞ്ഞു സമാധാനിപ്പിച്ചു മുറിയിലേക്ക് പോയി…….
സ്വന്തം ചേച്ചിയോട് ചെയ്ത തെറ്റിനെ കുറിച്ച് ഓർത്തു കലയ്ക്കു ഉറങ്ങാൻ കഴിഞ്ഞില്ല…. അവൾ രാവിലെ നേരത്തെ ഉണർന്നു ഓരോ പണികളായി ചെയ്തു……..
കഴിയുന്നതും മധുവിന്റെ മുന്നിൽ ചെന്നു പെടാതെ നോക്കി….. രാത്രിയിൽ എന്തെങ്കിലും ഒക്കെ പറഞ്ഞു അമ്മയ്ക്കും സുമക്കും ഒപ്പം അവരുടെ മുറിയിൽ കഴിച്ചുകൂട്ടി..
രാത്രിയിൽ ഭക്ഷണം എടുത്ത്.. കൊടുക്കുന്നതിന് അവൾ മനപ്പൂർവ്വം അവന്റെ മുന്നിൽ എത്താതെ ആയി……..
ഏകദേശം ഒരാഴ്ചയോളം കല ഈ ഒളിച്ചുകളി തുടർന്നുകൊണ്ടിരുന്നു….
ഒരു ദിവസം രാവിലെ നേരത്തെ ഉണർന്നു താഴേക്ക് വരികയായിരുന്ന കലയെ… മധു പിന്നിൽ നിന്ന്… പിടിച്ചുനിർത്തി…….
അവളെ നേരെ അവന്റെ മുറിയിലേക്ക് കൊണ്ടുപോയി.. ഒരാഴ്ചയായി നീ ഇവിടെ കളിക്കുന്ന ഈ ഒളിച്ചുകളി യുടെ കാര്യം എന്താണെന്ന് എനിക്ക് ഇപ്പോൾ അറിയണം…..
എന്റെ കൺവെട്ടത്ത് പോലും വരാതെ നീ എന്തിനാ ഇങ്ങനെ ഒഴിഞ്ഞുമാറുന്നത്…
കല കരഞ്ഞുകൊണ്ട് കാര്യം പറഞ്ഞു..
ഞാൻ എന്റെ ചേച്ചിയോടും കുഞ്ഞിനോടും ഒരിക്കലും തെറ്റ് ചെയ്യാൻ പാടില്ലായിരുന്നു…. എനിക്ക് അതിൽ നല്ല വിഷമം ഉണ്ട്….
മധു അവിടെ തോളിൽ പിടിച്ച് തന്റെ അടുത്ത് ചേർത്തിരുത്തി…. കല ഒഴിഞ്ഞുമാറി കൊണ്ടേയിരുന്നു….
എടീ ഇതിലൊന്നും യാതൊരു തെറ്റുമില്ല………. മധു അതും പറഞ്ഞു കൊണ്ട് അവളെ വാരിപുണർന്നു…. അന്ന് മുതൽ അതൊരു അവിഹിത ബന്ധത്തിന്റെ തുടക്കാമായിരുന്നു.
കലക്ക് ഇപ്പോൾ പഴയ ഉത്സാഹവും ചുറുചുറുക്കും ഒന്നുമില്ല…. ഏതുനേരവും എന്തെങ്കിലുമൊക്കെ ആലോചിച്ചു കൊണ്ടിരിക്കും ഭക്ഷണം പോലും നേരെ ചൊവ്വേ കഴിക്കുന്നില്ല……..
കലയ്ക്കു തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല അവൾ നേരെ എഴുന്നേറ്റ് കലണ്ടറിന്റെ മുന്നിൽ ചെന്നു നിന്നു……
എല്ലാ മാസവും അവിടെ ചുവപ്പിക്കാറുള്ള ആ കുങ്കുമ ചുവപ്പ് ഈമാസം കണ്ടില്ല…….. കലയുടെ കൈകൾ അവളുടെ അടിവയറിലേക്ക് പോയി…
രാത്രിയിൽ മധു വരാൻ അവൾ കാത്തിരുന്നു….. അവനെ കണ്ടപ്പോൾ തന്നെ അവൾക്കു സങ്കടം സഹിക്കാൻ കഴിഞ്ഞില്ല…
അവൾ വേഗം മുറിയിലേക്ക് പോയി…..
മധു ചെല്ലുമ്പോൾ എങ്കിക്കരയുന്ന പെണ്ണിനെയാണ് കണ്ടത്…..
എന്തിനാ കലേ നീയിങ്ങനെ കരയുന്നത്….
എല്ലാം കഴിഞ്ഞു.. എല്ലാം നശിച്ചു.. ഞാൻ ഗർഭിണി ആണ്…. ഇനീ എന്ത് ചെയ്യും…..
തലയിൽ ഇടി വീഴുന്ന പ്രതീതി ആയിരുന്നു മധുവിനു…….
നിയിത് ആരോടും പറയേണ്ട ഞാൻ എന്തെങ്കിലും വഴി ഉണ്ടാക്കാം….
ഓരോ ദിവസം കഴിയും തോറും കലയ്ക്ക് ഉണ്ടാകുന്ന മാറ്റം അമ്മയും സുമയും ശ്രദ്ധിച്ചു… ഒടുവിൽ എല്ലാപേരും എല്ലാം അറിഞ്ഞു…..
സുമയും അമ്മയും കൂടി കലയെ ഒരുപാട് ഉപദ്രവിച്ചു………
അടിയും ബഹളവും കണ്ടു കൊണ്ട് കയറി വന്നമധുവിന്റെ നെഞ്ചിലേക്ക് കല ചേർന്നു നിന്നും….സുമയും അമ്മയും പരസ്പരം നോക്കി….
ഒരു തെറ്റ് സംഭവിച്ചു… പക്ഷെ ഇവളെ ഉപേക്ഷിക്കാൻ കഴിയില്ല… സുമേ….. നിന്നെ പോലെ തന്നെയാണ് എനിക്ക് ഇവളും… നിന്റെ കൺ വെട്ടത്തു നിന്നും മാറ്റി ഞാൻ ഇവളെ താമസിപ്പിച്ചു കൊള്ളാം… കൈ ഒഴിയാൻ പറ്റില്ല…..
അവളെ ഞാനാണ് ഇതിലേക്ക് തള്ളിയിട്ടത്… എനിക്ക് ഉപേക്ഷിച്ചു കളയാൻ ആവില്ല… നിങ്ങളെ രണ്ട് പേരെയും ഞാൻ നോക്കിക്കൊള്ളാം…..
സുമയും അമ്മയും എന്ത് മറുപടി പറയും എന്നറിയാതെ മുഖത്തോട് മുഖം നോക്കി നിൽക്കുമ്പോൾ മധു കലയുടെ കയ്യും പിടിച്ചു അവിടെ നിന്നും ഇറങ്ങി നടന്നു……….
രണ്ട് വീടുകളിലായി കലയെയും സുമയെയും താമസിപ്പിച്ചിരിക്കുകയാണ് മധു…… രണ്ട് വീടുകളിലും ആയി മാറി മാറി സമയം ചിലവഴിച്ചു കൊണ്ട്…….
രണ്ടുപേരെയും ഒരു കുടകീഴിൽ ആക്കാൻ ഉള്ള ശ്രമം മാത്രം ഇന്നുവരെ നടത്തിയില്ല.. ഒരിക്കലും നടക്കാത്ത കാര്യങ്ങൾ വെറുതെ ചിന്തിക്കേണ്ടല്ലോ….