ഇവിടിപ്പോ ആരും ഇല്ല… ഒറ്റ ചോദ്യം.. എന്റെ സമ്മതത്തോടെ തന്നെ എന്റെ ഭാര്യയുടെ കൂടെ കിടക്കാവോ നിനക്ക്.. ” ആ ചോദ്യം തന്റെ കാതുകളിൽ തുളഞ്ഞു കയറുന്ന പോലെയാണ് അനീഷിന് അനുഭവപ്പെട്ടത്. കള്ളി വെളിച്ചത്തായി എന്ന് മനസിലാക്കവേ….

”

തന്റെ മനസ്സിൽ ഞാൻ ആരാണെന്ന് കൃത്യമായ ബോധ്യം എനിക്കുണ്ട്…

ആദ്യമൊക്കെ കരുതിയത് കൗമാരം വിട്ടുമാറാത്ത ഒരു പെൺകുട്ടിക്ക് മുതിർന്ന ഒരു പുരുഷനോട് തോന്നുന്ന ആകർഷണം മാത്രമാണ് ഇതെന്നാണ്..  പിന്നെ തോന്നി. എന്റെ എഴുത്തുകളോടും അതിൽ നിന്ന് ഉരുത്തിരിഞ്ഞ കഥാപാത്രങ്ങളോടും തോന്നിയ ആരാധനയാണെന്ന് ആ എഴുത്തുകളെ സൃഷ്ടിച്ച എഴുത്തുകാരനോടുള്ള ഇഷ്ടമായി പരിണമിക്കുകയാണെന്ന്.   ഒരുതരം ഫാന്റസി പോലെ ഫേമസ് ആയിട്ടുള്ള ഒരാളിനോട് സംസാരിക്കുമ്പോൾ  ആ ഗുഡ് വിൽ കണ്ട് തോന്നുന്ന ഒരു ആകർഷണം…   അങ്ങനെ പല വഴിക്ക് തനിക്ക് എന്നോട് തോന്നിയ ഇഷ്ടത്തെക്കുറിച്ച് ഞാൻ ചിന്തിച്ചു നോക്കിയിട്ടുണ്ട്..

പക്ഷേ എന്റെ എല്ലാ നെഗറ്റീവുകളും അറിഞ്ഞിട്ടും എല്ലാ പ്രശ്നങ്ങളും മനസ്സിലാക്കിയിട്ടും ഞാൻ കടന്നുപോയ അവസ്ഥകളും സാഹചര്യങ്ങളും മനസ്സിലാക്കിയിട്ടും  തന്റെ ഇഷ്ടത്തിന് ഒരു കോട്ടവും തട്ടുന്നില്ലെങ്കിൽ ഇപ്പോഴും തന്റെ മനസ്സിൽ ഞാൻ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിൽ അതിന് ഒരൊറ്റ പേരേയുള്ളൂ…

ജയദേവൻ ഒന്ന് നിർത്തി….

“എന്ത്……?

അവൾ ചോദിച്ചു.

.” പ്രണയം…!!

  അവൻ പറഞ്ഞതും അവള് ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി..

ആ ഒരു വാക്ക് കേട്ടതും ഭാമയുടെ നെഞ്ചിനുള്ളിൽ എന്തോ ഒന്ന് പിടഞ്ഞു.
ഇത്രയും നാൾ കേൾക്കാൻ കൊതിച്ചിരുന്ന അതേ വാക്ക്…
പക്ഷേ ഇന്ന് അത് കേൾക്കുമ്പോൾ സന്തോഷത്തേക്കാൾ അത്ഭുതം ആണ് മനസ്സിൽ നിറഞ്ഞത്.

”  അതെനിക്ക് മനസ്സിലാവുന്നുണ്ട്… അതിന്റെ ആഴവും…. പക്ഷേ…

” ആ രണ്ട് അക്ഷരം സാർ ദയവ് ചെയ്ത് ഉപയോഗിക്കരുത്..  എപ്പോഴൊക്കെ എന്റെ ഇഷ്ടത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ അപ്പോഴെല്ലാം സാർ പ്രധാനമായിട്ടും പറഞ്ഞിട്ടുള്ളത് ഈ രണ്ട് അക്ഷരത്തെക്കുറിച്ച്  ആണ്… സത്യം പറഞ്ഞാൽ സാറിനെ പരിചയപ്പെട്ടതിനു  ശേഷം ഞാൻ ആ വാക്ക് തന്നെ വെറുത്തു പോയി എന്ന് പറയുന്നത്  ആണ് സത്യം…

അവള് പറഞ്ഞു
.

” വരുംവരാഴ്കകളെ കുറിച്ച് സംസാരിക്കാതിരിക്കാൻ പറ്റില്ലല്ലോ ഭാമ…. ഇപ്പോൾ തന്നെ വീട്ടിൽ എന്ത് പറഞ്ഞിട്ട് വന്നത്…? അവരിപ്പോൾ വരില്ലേ..?

ജയദേവൻ ചോദിച്ചു…

” അവര് വരില്ലന്ന് വിളിച്ചു പറഞ്ഞു

”  എന്തുപറ്റി? അവൻ പെട്ടെന്ന് ഞെട്ടി കൊണ്ട് ചോദിച്ചു ..

” വഴിയിൽ എന്തോ തടസ്സങ്ങൾ ഒക്കെ വന്നുത്ര… കുറെ പ്രാവശ്യവും എന്തൊക്കെയോ തടസ്സങ്ങൾ വന്നപ്പോൾ ഇത് നടക്കാൻ യോഗമില്ലാത്തതാണെന്ന് അവർക്ക് തോന്നിയെന്ന്..  അതുകൊണ്ട് ഇനി വരുന്നില്ല എന്നൊക്കെ അവർ പറഞ്ഞു…

ഭാമ പറഞ്ഞു

” അയ്യോ അത് കഷ്ടമായല്ലോ തന്റെ അച്ഛനും അമ്മയും ഒക്കെ ഒരുപാട് വിഷമിക്കില്ലേ..? അച്ഛൻ നല്ല പ്രതീക്ഷയിലായിരുന്നു..

അവൻ പറഞ്ഞു…

” അവൾ കൂർപ്പിച്ച് അവന്റെ മുഖത്തേക്ക് നോക്കി സാറിനെ വിഷമം എന്റെ കാര്യത്തിൽ ആണോ അതോ അച്ഛന്റെ കാര്യത്തിലാണോ…?

അവൾ അൽപ്പം ഗൗരവത്തോടെയാണ് ചോദിച്ചത്..

ആ മുഖത്ത് പെട്ടെന്ന് വന്ന ഒരു ഭാവം കണ്ട് അവനും ചിരി വന്നു പോയിരുന്നു..

”  എന്റെ പ്രാർത്ഥനയാണ്…  അതുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിച്ചത്….

” ഇത് ഇങ്ങനെയൊക്കെ ആവണമെന്ന് താൻ പ്രാർത്ഥിച്ചിരുന്നോ…?

അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൻ ചോദിച്ചു.

” പിന്നെ പ്രാർത്ഥിക്കാതെ….  ഇന്ന് അമ്പലത്തിൽ പോയതും പൂജ കഴിപ്പിച്ചതും ഒക്കെ അതിനു വേണ്ടിയാണ്….  ഒന്നും വെറുതെ ആയില്ല…  ഈശ്വരൻ എന്റെ എല്ലാ പ്രാർത്ഥനകളും കേട്ടു…  സാർ തിരിച്ചു വന്നില്ലേ  ? വന്ന കല്യാണാലോചന മുടങ്ങിയില്ലേ..?  അതെല്ലാം എന്റെ പ്രാർത്ഥനയുടെ ഫലം തന്നെയാണ്..

അവൾ പറയുമ്പോൾ അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കുന്നുണ്ട്… ആ വിടർന്ന് കണ്ണുകൾ കണ്മഷി പരന്നു പടർന്ന് ഒന്നുകൂടി ഭംഗിയായിട്ടുണ്ട്…  ഓരോ കാര്യങ്ങൾ പറയുമ്പോൾ ചുണ്ടുകളുടെ ചലനവും ചുളുക്കവും ഒക്കെ ഒരു പ്രത്യേക ഭംഗി…  വെളുത്ത മുഖത്ത് കുരുക്കൾ വന്നതിന്റെ പാട് കാണാം…  ചുവന്ന ചുണ്ടുകൾ പരിഭവം എന്തൊക്കെയോ ചൊല്ലുകയാണ്..  നീണ്ട നാസിക തുമ്പ് നീലക്കല്ല് മുക്കുത്തിയിൽ തിളങ്ങിനിൽക്കുന്നു… ആ കുഞ്ഞു മുഖം   കാണെ ജയദേവനു ഒരു നിമിഷം  ആ മുഖത്ത് ചുംബിക്കാൻ തോന്നിപ്പോയി…

അത്രത്തോളം നിഷ്കളങ്കത തോന്നുന്നത് പോലെ ഒരു ഭാവം.. ആ മുഖം കൈകളിൽ എടുത്ത് നെറ്റിയിൽ ഒരു കുഞ്ഞു മുത്തം കൊടുത്താലോ എന്ന് പോലും തോന്നിപ്പോയ ഒരു നിമിഷം…

”  എനിക്ക് തന്നെക്കാൾ ഒരു പത്തു പന്ത്രണ്ട് വയസ്സ് കൂടുതലുണ്ട്       തന്റെ അച്ഛനെപ്പോലെ യാഥാസ്ഥിതിക ചിന്താഗതിയുള്ള ഒരാള് ഒരിക്കലും നമ്മുടെ കാര്യം സമ്മതിക്കില്ല..

ജയദേവൻ പറഞ്ഞു

” അറിയാം….

അവൾ മറുപടി പറഞ്ഞു…

”  തന്നെ അച്ഛനെയും അമ്മയേയൊക്കെ ഉപേക്ഷിച്ചു വീട്ടിൽ വന്ന് തട്ടിക്കൊണ്ടുപോയി ഒളിച്ചോടി കല്യാണം കഴിച്ച് കൂടെ കൂട്ടാനുള്ള പ്രായം അല്ല എനിക്ക്…  ധൈര്യക്കുറവ് ഉണ്ടായിട്ടല്ല അങ്ങനെയൊക്കെ ചെയ്യാൻ എനിക്കറിയില്ല ..

ജയദേവൻ പറഞ്ഞു

” ഇത് പറയാനാണോ ഇപ്പോൾ ഡ്രൈവിന് പോകാമെന്ന് പറഞ്ഞത്..?..

ദേഷ്യത്തോടെ അവൾ ചോദിക്കുന്നുണ്ട് അവനത് കണ്ട് ചിരിയും വരുന്നുണ്ട്…

അവൻ ഒരു മരത്തിന്റെ സൈഡിൽ ആയി വണ്ടി ഒതുക്കി… അതിനുശേഷം അവളുടെ മുഖത്തേക്ക് നോക്കി…

കുറച്ചു നിമിഷം അവൻ ഒന്നും പറഞ്ഞില്ല.
മുന്നിലെ റോഡിലേക്ക് നോക്കിയിരുന്ന അവന്റെ മിഴികൾ പതിയെ അവളിലേക്ക് തിരിഞ്ഞു.
പിന്നെ വളരെ ശാന്തമായ ശബ്ദത്തിൽ ചോദിച്ചു…

”  അച്ഛനെയും അമ്മയേയുമോക്കെ ഉപേക്ഷിച്ചു താൻ വരൂമോ ഞാൻ വിളിച്ചാൽ…?

പെട്ടെന്ന് ഉള്ള അവന്റെ ചോദ്യത്തിൽ അവൾക്കും ഉത്തരം കിട്ടിയില്ല.. എന്തു മറുപടി പറയും എന്ന് അറിയാതെ ഇരുന്നു പോയവൾ..

“ഏഹ്…. വരുമോ…?

വീണ്ടും ചോദിക്കുന്നുണ്ട്..

” അച്ഛനെയും അമ്മയേയും ഞാൻ പറഞ്ഞു സമ്മതിപ്പിക്കും…  അവർക്ക് മനസ്സിലാകും…  ഇനി സമ്മതിച്ചില്ലെങ്കിൽ ഞാൻ അതുവരെ കാത്തിരിക്കും..

അവളുടെ ശബ്ദം നേർത്തു പോയിരുന്നു അവനിൽ ഒരു പതിഞ്ഞ ചിരി അവൾക്കത് കേൾക്കാം…

”  അതൊക്കെ പ്രതീക്ഷകൾ അല്ലേ ഭാമ..?  നടക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത നമ്മുടെ പ്രതീക്ഷകൾ..  ഇങ്ങനെയൊന്നുമല്ല സംഭവിക്കുന്നതെങ്കിൽ….

ജയദേവൻ പറഞ്ഞു

” സാറിന് വളഞ്ഞു മൂക്ക് പിടിച്ച് ശീലമില്ല..  അതുകൊണ്ട് താല്പര്യമില്ലെന്ന് എന്നോട് നേരിട്ട് പറയാൻ വേണ്ടി വിളിച്ചു കൊണ്ടുവന്നത് ആണെങ്കിൽ അത് പറഞ്ഞിട്ട് എന്നെ ഇവിടെ അടുത്ത് എവിടെയെങ്കിലും ബസ്റ്റോപ്പിൽ ഇറക്കിയിട്ട് പൊയ്ക്കോ… ഞാൻ പൊയ്ക്കോളാം. അവള് അവന്റെ മുഖത്തേക്ക് നോക്കാതെ പറയുന്നത്..

കേട്ടപ്പോൾ അവനിൽ വീണ്ടും ചിരിയാണ് വന്നത്.. താൻ അത് പറഞ്ഞപ്പോഴേക്കും അവൾ പിണങ്ങി എന്ന് അവന് മനസ്സിലായി

” താൻ ഇങ്ങനെ തൊട്ടാവാടി ആയാലോ..?  ജീവിതത്തിലെ റിയാലിറ്റികളെ കുറിച്ച് ഞാൻ തുറന്നു പറഞ്ഞു തുടങ്ങും മുൻപേ താൻ ഇങ്ങനെ പിണങ്ങിയാൽ എങ്ങനെയ ശരിയാവുന്നത്…?

അവൻ ഗൗരവത്തോടെ ചോദിച്ചു

”  ഞാൻ പോവാണ്…..

അവൾ അതും പറഞ്ഞു ഇറങ്ങാൻ തുടങ്ങിയതും അവൻ കൈതണ്ട കയറി പിടിച്ചു… ഒറ്റ വലിയിൽ നെഞ്ചിലേക്ക് ചേർത്തു….

പെട്ടെന്നുണ്ടായ പ്രവർത്തിയായതിനാൽ അവൾ ഒന്നും ഞെട്ടി എങ്കിലും അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൻ കൈകൾ കൊണ്ട് അവളെ തന്റെ നെഞ്ചിൽ ചേർത്ത് മുറുക്കി പിടിച്ചിരിക്കുകയാണ്..

അവന്റെ നെഞ്ചിൽ ചേർന്നുനിന്ന ആ നിമിഷം ഭാമയ്ക്ക് ചുറ്റുമുള്ളതൊന്നും ഓർമ്മ വന്നില്ല.
ഇറങ്ങിപ്പോകണമെന്ന് പറഞ്ഞ നാവിന് പോലും ഇനി അനങ്ങാൻ കഴിയുന്നില്ലായിരുന്നു.
അവന്റെ ഹൃദയമിടിപ്പ് മാത്രം അവൾക്ക് വ്യക്തമായി കേൾക്കാമായിരുന്നു…

”   വിട്ടേ…. ഞാൻ പോവാ..

അവള് പറഞ്ഞുവെങ്കിലും ശബ്ദം നേർത്തു..

” വിടണോ….?

അവൻ കുസൃതിയോടെ കൈ ഒന്ന് അയച്ചു കൊണ്ട് ചോദിച്ചതും.. അവള് പോകാൻ ഭാവമില്ലാത്തത് പോലെ അവന്റെ ഷർട്ടിന്റെ ഒന്ന് മുറുക്കി.   അത് കണ്ടപ്പോൾ അവനിൽ വീണ്ടും പ്രണയം നിറഞ്ഞ നിന്നിരുന്നു…

”  ഇത് പറയാനല്ലേ സാർ ഇവിടെ വരെ കൊണ്ടുവന്നത്..

അവള് ചോദിച്ചു…

”  അല്ല……

അവൻ കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു

”  പിന്നെ…?  അവള് സംശയ ഭാവത്തിൽ അവനെ ഒന്ന് നോക്കുന്നുണ്ട്…..

”  എന്തൊക്കെ പ്രതിസന്ധി വന്നാലും എത്രനാൾ കാത്തിരിക്കേണ്ടി വന്നാലും ഈ കുറുമ്പിപെണ്ണിനെ വേറെ ആർക്കും ഇനി വിട്ടുകൊടുക്കാൻ ജയദേവന് മനസ്സില്ലെന്നു പറയാൻ..  പ്രായവ്യത്യാസവും കോപ്പും ഒന്നും എനിക്കൊരു പ്രശ്നവും അല്ലെന്ന് പറഞ്ഞു മനസ്സിലാക്കി തരാൻ..“ അതിനു വേണ്ടി   ആണ് ഇപ്പോൾ ഇങ്ങോട്ട് വന്നത്… ഇനിയും പിണങ്ങി പോവുകയാണെങ്കിൽ  പൊക്കോ…

കൈ അയച്ചു അവൻ പറഞ്ഞു…. അമ്പരപ്പെട്ട് അവന്റെ മുഖത്തേക്ക് നോക്കുന്നുണ്ട് അവൾ…

തുടരും

തന്നെ കുതറി മാറി രമ്യ..

” ചേട്ടാ.. ഇതെന്തൊക്കെയാ ഈ പറയുന്നേ.. നിങ്ങൾക്ക് എന്താ വട്ട് ആണോ.. ”

രമ്യയുടെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല ആനന്ദ്. നേരെ അവൻ പതറി നിൽക്കുന്ന അനീഷിന് മുഖാമുഖം നിന്നു.

“എടാ…. നീ ടെൻഷൻ ആകേണ്ട.. ഇവിടിപ്പോ ആരും ഇല്ല… ഒറ്റ ചോദ്യം.. എന്റെ സമ്മതത്തോടെ തന്നെ എന്റെ ഭാര്യയുടെ കൂടെ കിടക്കാവോ നിനക്ക്.. ”

ആ ചോദ്യം തന്റെ കാതുകളിൽ തുളഞ്ഞു കയറുന്ന പോലെയാണ് അനീഷിന് അനുഭവപ്പെട്ടത്. കള്ളി വെളിച്ചത്തായി എന്ന് മനസിലാക്കവേ മറുപടി ഇല്ലാതെ അടിമുടി വിറച്ചു അവൻ. എന്നാൽ കീഴടങ്ങുവാൻ തയ്യാറല്ലായിരുന്നു രമ്യ.

” ചേട്ടാ.. എന്ത് വൃത്തികേട്… എന്ത് ഭ്രാന്ത് ആണ് നിങ്ങൾ ഈ പറയുന്നേ.. നാണമില്ലേ ഇങ്ങനൊക്കെ സംസാരിക്കാൻ ”

തന്റെ വാക്കുകളിലൂടേ വലിയൊരു ചെറുത്തു നിൽപ്പിനായി ശ്രമം തുടങ്ങിയിരുന്നു അവൾ. എന്നാൽ ചെക്കിടടക്കം ഒരു അടിയായിരുന്നു ആനന്ദിന്റെ മറുപടി. അടിയേറ്റ് പിന്നിലേക്ക് വേച്ചു പോയ രമ്യ ചുവരിൽ തട്ടി നിന്നു. ഒരു നിമിഷം കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി അവൾക്ക് ആകെ മൊത്തത്തിൽ ഒരു മരവിപ്പ്. ഈ സമയം ഇറങ്ങി ഓടിയാലോ എന്ന ചിന്തയിലായിരുന്നു അനീഷ്.

” നിങ്ങൾ പെണ്ണുങ്ങൾക്ക് ഒരു സ്വഭാവം ഉണ്ട്. പണി പാളി എന്നറിഞ്ഞാലും വീണിടത്ത് കിടന്ന് ഉരുളും. പക്ഷെ ആണുങ്ങൾ അങ്ങനല്ല പിടിക്കപ്പെട്ടു എന്ന് മനസിലായാൽ പിന്നെ അവർ സൈലന്റ് ആയിരിക്കും.. ദേ അനീഷിനെ പോലെ.. ”

തിരിഞ്ഞു നോക്കുമ്പോൾ അനീഷ് അടി മുടി നിന്ന് വിയർക്കുന്നതാണ് ആനന്ദ് കണ്ടത്.

” ആഹാ.. നീ ഈ തണുത്ത കാലാവസ്ഥയിലും നല്ലത് പോലെ വിയർക്കുന്നുണ്ടല്ലോ.. വാ ഇരിക്ക് രണ്ടാളും ”

ബലമായി രണ്ട് പേരെയും പിടിച്ചു സെറ്റിയിലേക്കിരുത്തി അവർക്ക് അഭിമുഖമായി മുന്നിലെ ചെയറിലേക്കിരുന്നു ആനന്ദ്.

” രണ്ടാളുടെ ഭാഗത്തു നിന്നുമുള്ള കഥകൾ ഒന്നും കേൾക്കേണ്ട എനിക്ക്. വ്യക്തമായി കാര്യങ്ങൾ അറിഞ്ഞു ഞാൻ.. നീ ഇവളെയും കൊണ്ട് കറങ്ങുന്നത് നേരിൽ കണ്ടത് എന്റെ അച്ഛൻ തന്നെയാണ്. ആ മനുഷ്യൻ പിന്നീട് വ്യക്തമായി കാര്യങ്ങൾ അന്യോഷിച്ച ശേഷമാണ് എന്നെ വിളിച്ചു പറഞ്ഞതും. ഒക്കെയും അറിഞ്ഞു തന്നെയാണ് ഇപ്പോ പെട്ടെന്ന് ഞാൻ ലീവിന് വന്നത്. ”

ആനന്ദിന്റെ വായിൽ നിന്നു വരുന്ന ഓരോ വാക്കുകളും അനീഷിനും രമ്യയ്ക്കും വലിയ നടുക്കമാണ് സൃഷ്ടിച്ചത്.

” ആനന്ദ്.. ടാ അത്.. പറ്റിപ്പോയി.. നീ ക്ഷമിക്കണം..”

ആകെ പതറി പോയി അനീഷ്.

ഓപ്പൺ ആയി അവൻ കുറ്റസമ്മതം നടത്തവവേ പിന്നെ രമ്യയ്ക്കും സമ്മതിക്കുകയല്ലാതെ വേറെ വഴി ഇല്ലായിരുന്നു.

” ചേട്ടാ… ക്ഷണിക്കണം.. ഒരു തെറ്റ് പറ്റിപ്പോയി.. ഇനി ആവർത്തിക്കില്ല. ”

നിരമിഴികളോടെ ദയനീയമായി അവൾ നോക്കവേ പുഞ്ചിരിച്ചു ആനന്ദ്…

” ക്ഷമിക്കാനോ…. ഞാനോ.. ഓ അതൊന്നും ഒരു കാലത്തും നടക്കില്ല.. പിന്നെ വേണേൽ നിങ്ങൾക്ക് രണ്ടാൾക്കും ഒരു ഫേവർ ചെയ്ത് തരാം ഞാൻ. ”

ആ മറുപടി കേട്ട് ഒരുപോലെ പ്രതീക്ഷയിൽ അവന്റെ മുഖത്തേക്ക് നോക്കി അനീഷും രമ്യയും

” വേറൊന്നുമല്ല.. വല്യ ബഹളത്തിനൊന്നും എനിക്ക് താത്പര്യം ഇല്ല രണ്ടാളും ഒളിച്ചും പാത്തും കുറെ കൂട്ട് കൂടിയതല്ലേ. ഇനീപ്പോ എല്ലാരും അറിഞ്ഞു തന്നെ ഒന്നായിക്കോ.. ഞാൻ അങ്ങ് മാറി തന്നേക്കാം.. ”

ഒരു ഞെട്ടലായിരുന്നു ആ വാക്കുകൾ അനീഷിലും രമ്യയിലും ഉളവാക്കിയത്

” ചേട്ടാ.. പ്ലീസ് അങ്ങിനൊന്നും പറയല്ലേ.. ഒന്ന് ക്ഷമിക്ക് ഒരു വട്ടം.. ”

കെഞ്ചികരഞ്ഞു രമ്യ.

” ടാ.. അബദ്ധം പറ്റി പോയതാ.. ഇനി ആവർത്തിക്കില്ല.. പ്ലീസ് ”

അനീഷും പരമാവധി അപേക്ഷിച്ചു. എന്നാൽ ആനന്ദിൽ ഒരു കുലുക്കവുമുണ്ടായില്ല.

” വിശ്വാസ വഞ്ചനയ്ക്ക് ക്ഷമയില്ല അനീഷേ… നിനക്ക് അറിയോ ഈ വിവരങ്ങൾ കേട്ടപ്പോ എന്റെ ഉള്ളൊന്ന് പിടഞ്ഞു. എന്റെ ഉള്ളിൽ എത്രത്തോളം വിഷമമുണ്ടായി കാണും എന്ന് ചിന്തിച്ചോ നിങ്ങൾ രണ്ടാളും. ഒരുമാസത്തിൽ കൂടുതൽ ആയി ഞാൻ ഈ വിവരങ്ങൾ അറിഞ്ഞിട്ട്. ഈ ഒരു മാസം കൊണ്ട് എന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ചു ഞാൻ. ഇപ്പോൾ എനിക്ക് ഇതൊരു വിഷയം അല്ല. പുകഞ്ഞ കൊള്ളി പുറത്ത്. രമ്യക്ക് അനീഷിനൊപ്പം സുഖമായി ജീവിക്കാം ഞാൻ അതിനു പ്രശ്നമുണ്ടാക്കില്ല.”

ആ വാക്കുകൾ ഉറച്ചതായിരുന്നു.

” ഏട്ടാ പ്ലീസ്… ”

വീണ്ടും ഒരിക്കൽ കൂടി കെഞ്ചി രമ്യ. അപ്പോഴും ആനന്ദ് പുഞ്ചിരി തൂകി.

” കെട്ട് കഴിഞ്ഞു വർഷം രണ്ട് ആയിട്ടും കുട്ടികൾ ആയില്ലല്ലോ ന്ന് ഉള്ള വിഷമം ആയിരുന്നു മുന്നേ വരെ എനിക്ക്. പക്ഷെ ഇപ്പോ തോന്നുന്നു അത് നന്നായി. ഒരു കുഞ്ഞ് കൂടി ഉണ്ടായിരുന്നേൽ ഇപ്പോൾ അതിന്റെ കാര്യം വല്യ കഷ്ടത്തിലായേനെ.. ”

അത്രയും പറഞ്ഞു എണീറ്റു അവൻ.

” അനീഷ് എന്നാൽ വിട്ടോ… നിന്നോട് ഒന്നും പറയാൻ ഇല്ല ഇനി. ഒരു ബെസ്റ്റ് ഫ്രണ്ടിനപ്പുറം സഹോദരനെ പോലെ ആയിരുന്നു നീ എനിക്ക്… പക്ഷെ.. വേണ്ട കൂടുതൽ സംസാരിച്ചാൽ ബോർ ആകും.. പൊയ്ക്കോ ”

പറഞ്ഞു നിർത്തുമ്പോൾ ആനന്ദിന്റെ ശബ്ദമിടറി.

” ആനന്ദേ… ടാ.. ”

ഒരിക്കൽ കൂടി ദയനീയമായി അവനെ നോക്കി അനീഷ്. എന്നാൽ ആ സമയം ആനന്ദിന്റെ മിഴികൾ കുറുകി.

” ഇറങ്ങി പോടാ.. ഇനി നിന്നെ കൂടുതൽ സമയം കണ്ടാൽ എന്റെ സമനില. തെറ്റും.. രമ്യയ്ക്കും പെട്ടി പാക്ക് ചെയ്യാം.. നിന്റെ അച്ഛനോട് ആൾറെഡി കാര്യങ്ങൾ വിളിച്ചു പറഞ്ഞിട്ടുണ്ട് ഞാൻ. നിന്നെ വിളിച്ചുകൊണ്ടു പോകാൻ അവരിപ്പോൾ എത്തും.. ”

അത്രയും പറഞ്ഞു മറുപടി ക്ക് കാക്കാതെ മുറിയിലേക്ക് പോയി അവൻ. ആകെ നിസ്സഹായരായി പരസ്പരം നോക്കി നിന്നു അനീഷും രമ്യയും.

പിന്നെ എല്ലാം വേഗത്തിൽ നടന്നു രമ്യയുടെ അച്ഛനും ബന്ധുക്കളും എത്തി ഒരു ഒത്തുതീർപ്പ് ചർച്ചക്ക് ശ്രമിച്ചെങ്കിലും ഇനി അവളെ വേണ്ട എന്ന് ആനന്ദ് ഉറപ്പിച്ചു പറഞ്ഞതോടെ നിരാശരായി രമ്യയുമൊത്ത് മടങ്ങി. പോകുന്നെന്ന് മുന്നേയും പലവട്ടം രമ്യ ആനന്ദിന് മുന്നിൽ കെഞ്ചി പക്ഷെ അവന്റെ തീരുമാനം ഉറച്ചതായിരിന്നു. കാരണം ആ മനസ്സിൽ ഏറ്റ മുറിവിന് അത്രത്തോളം ആഴമുണ്ടായിരുന്നു.

“ദാമ്പത്യം ഒരു വിശ്വാസമാണ്….ഒരു ഉറപ്പാണ്… നമുക്കൊപ്പം എന്നും ഒരാൾ ഉണ്ടാകും എന്നുള്ള ഉറപ്പ്. ആ ഉറപ്പ് നഷ്ടമായാൽ പിന്നെ എന്ത് കാട്ടിയിട്ടും കാര്യമില്ല. ഇവിടിപ്പോ ആ എനിക്ക് ആ വിശ്വാസം നഷ്ടമായി. ഇനിയൊരിക്കലും നിന്നെ എന്റെ ഭാര്യയായി കാണാൻ കഴിയില്ല എനിക്ക് അതുകൊണ്ട് രമ്യ പൊയ്ക്കോളൂ.. നിനക്ക് ഇഷ്ടപെട്ട ജീവിതം സ്വയം തിരഞ്ഞെടുത്തോളൂ.. ”

അവസാനമായി പുഞ്ചിരിയോടെ ആനന്ദ് പറഞ്ഞ ആ യാത്രാ മൊഴി രമ്യയുടെ ഉള്ളിൽ ഒരു മുൾ മുനയായി തറച്ചു. തെറ്റിലേക്ക് പോയ ആ നിമിഷത്തെ പഴിച്ചു കൊണ്ട് അവൾ അച്ഛനൊപ്പം വീട്ടിലേക്ക് പോയി.. എല്ലാം കഴിഞ്ഞു ശാന്തമായപ്പോൾ ആനന്ദിന്റെ ഉള്ളിൽ ഒരു വിങ്ങൽ മാത്രം അവശേഷിച്ചു. മാറാൻ ഇനി കുറച്ചു നാൾ സമയമെടുക്കും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ആ വിങ്ങലിനെ അപ്പോൾ മുതൽ അവൻ സ്നേഹിച്ചു തുടങ്ങി

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു

Leave a Reply

Your email address will not be published. Required fields are marked *