ഗസ്റ്റ്
(രചന: ANNA MARIYA)
അവള്‍ക്ക് പതിമൂന്ന് തികയാറായി. അമ്മ കൂടെ വേണ്ട പ്രായം. മിക്ക ദിവസം അവള്‍ ഉറങ്ങി കഴിഞ്ഞതിനു ശേഷം അയാള്‍ മദ്യപിക്കാറുണ്ട്.അത് അവള്‍ കാണാതിരിക്കാനാണ്. അച്ഛനെ അവള്‍ക്ക് വിശ്വാസമാണ്.
അമ്മ അവരെ വിട്ടു പോയതിന് അവളുടെ പ്രായത്തില്‍ അവള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകുന്നതോ ഉള്‍ക്കൊള്ളാന്‍ പറ്റുന്നതോ ആയ വിഷയങ്ങള്‍ ഒന്നുമില്ല. അതുകൊണ്ട് തന്നെ അവള്‍ അമ്മയെ ഉള്‍ക്കൊള്ളുന്നില്ല.
അതാണ് രണ്ട് തവണ വന്നു വിളിച്ചപ്പോഴും അവള്‍ പോകാതിരുന്നത്. നിയമപരമായി നീ വരുമെന്ന് പറഞ്ഞാണ് അവസാനം വീട്ടില്‍ നിന്ന് പോയത്. ആ സ്ത്രീ വല്ലാതെ ഷൌട്ട് ചെയ്യും.
ചെവി പൊട്ടും പോലെ. ഇറിട്ടേറ്റിംഗ് ആണ്. അത് കേള്‍ക്കുന്ന ആരും അവര്‍ക്ക് പറഞ്ഞ് കൊടുക്കതതെന്താ. അതല്ലേ ചെയ്യണ്ടത്. ഒരു തവണ അവള് പറഞ്ഞു. ഇനി ഷൌട്ട് ചെയ്താല്‍ ഞാന്‍ ഷട്ട് അപ്പ് പറയുമെന്ന്. അതവര്‍ക്ക് ഷോക്ക് ആയിരുന്നു.
ഈ ഷൌട്ടിംഗ് ലാണ് ആ സ്ത്രീ എല്ലാവരെയും നിര്‍ത്തിയിരുന്നത്. അവളുടെ അമ്മ പോയത് ഒറ്റയ്ക്കല്ല. ആരുടെയോ കൂടെയാണ്. ഒരുമിച്ചു ജീവിക്കാന്‍ ആണോ എന്ന് അവള്‍ക്കും അറിയില്ല.
അങ്ങനെയാണെങ്കില്‍ അങ്ങനെ. ഒരാളുടെ പേഴ്സണല്‍ ആയുള്ള കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ല എന്ന് അമ്മ തന്നെ അവള്‍ക്ക് പറഞ്ഞ് കൊടുത്തിട്ടുണ്ട്.
അപ്പൊ ഇത് അമ്മയുടെ പെഴ്സണല്‍ കാര്യമല്ലേ. ഭയങ്കര വിഷമം തോന്നിയെങ്കിലും അമ്മയോട് അവള്‍ ചോദിച്ചില്ല.
അച്ഛന്റെ പേടി കൂടി വരികയാണ്. അവള്‍ മുതിര്‍ന്ന കുട്ടിയാകും. അമ്മയുടെ സാമീപ്യം കിട്ടേണ്ട സമയം. കസിന്‍സ് ഉണ്ടെങ്കിലും സമാധാനമില്ല. അമ്മയ്ക്ക് തുല്യമാകുമല്ലോ.
ദിവസം തോറും അവള്‍ക്ക് അമ്മയോട് വെറുപ്പ് കൂടിക്കൂടി വന്നു. അതിനു കാരണം മറ്റൊന്നുമല്ല,, അച്ഛന്‍ സമാധാനമില്ലാതെ ജീവിക്കുമ്പോള്‍ അമ്മ ഹാപ്പിയാണ്. അച്ഛന്‍ എന്താ ഹാപ്പി ആകാത്തെ,, അച്ഛനെന്താ അങ്ങനെ പറ്റാത്തെ.
അവള് കുറച്ചു പേരോട് ചോദിച്ചിട്ട് ആരും മറുപടി പറഞ്ഞില്ല. അവളോട് ആര്‍ക്കും മറുപടി പറയാന്‍ പറ്റുന്നില്ല. കാരണം,, അവള്‍ ചോദിക്കുന്നതില്‍ ഏറെയും നിഷ്കളങ്കമായ ചോദ്യങ്ങളാണ്.
അതെന്താ അങ്ങനെ എന്ന് അവള്‍ ചോദിക്കുമ്പോള്‍ അതങ്ങനെയാണ് എന്ന് പറയാനേ പലര്‍ക്കും പറ്റൂ. അതങ്ങനെയാണ്,, എല്ലാവരും അവള്‍ക്ക് വേണ്ടി പഠിച്ചു വച്ച ഉത്തരം.
അമ്മ പോയതിനെ പലരും പല രൂപത്തില്‍ അവളോട് പറഞ്ഞു. അമ്മ ഒളിച്ചോടി,, അമ്മ പഴയ എക്സ് നെ വീണ്ടും പിടിച്ചു,, അമയ്ക്ക് അച്ഛന്‍ പോരാ,, അച്ഛന്‍ തീരെ പോരാ. ഇതൊന്നും അവളുടെ ചെവിക്ക് തട്ടിയത് പോലുമില്ല.
ആദ്യത്തെ അറ്റാക്കിനു ശേഷം എല്ലാര്‍ക്കും മനസ്സിലായി പെണ്‍കുട്ടി അത്യവശ്യം മച്യൂരിറ്റിയുള്ള പെണ്‍കുട്ടി ആണെന്ന്. അങ്ങനെ ഓടി വന്നു തട്ടിയാല്‍ പൊട്ടുന്ന മൈന്റ് അല്ലത്.
അന്ന് ആദ്യമായി അവള്‍ക്ക് പിരീഡ്സ് ആയി. എല്ലാത്തിനെയും കുറിച്ച് അവള്‍ക്ക് ഒരു ധാരണ ഉണ്ടായിരുന്നു എങ്കിലും ആ നിമിഷം ആ പെണ്ണ് പതറിപ്പോയി.
അവള്‍ക്ക് അയല്‍ വക്കത്തുള്ള ആന്റിയുടെ അടുത്തേയ്ക്ക് ഓടിപ്പോയി. അവിടെ ചെന്നപ്പോള്‍ അവിടെ കുറെ ഗസ്റ്റ് ഉണ്ട്. എന്ത് ചെയ്യണമെന്നറിയാതെ അവള്‍ നിന്ന് വിറച്ചു.
ഇതാരാ എന്ന് അവന്നവര്‍ ഓരോരുത്തരും ചോദിച്ചപ്പോള്‍ അവളുടെ കണ്ണില്‍ കണ്ണീര്‍ പൊടിയാന്‍ തുടങ്ങി. അവര്‍ക്കിടയിലൂടെ അവള്‍ ആന്റിയുടെ അടുത്തേയ്ക്ക് ഓടിപ്പോയി. ആന്റി അവളെ കൂട്ടി റൂമിലേയ്ക്ക് പോയി.
കാര്യം മനസ്സിലായപ്പോള്‍ റൂമില്‍ റസ്റ്റ് എടുക്കാന്‍ പറഞ്ഞു. ഗസ്റ്റ് പോയതിന് ശേഷം ആന്റി അവളുടെ അടുത്ത് ചെന്നു. അവള്‍ ഓക്കേ ആയിരുന്നു.
കുറെയധികം നേരം ആന്റി അവള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് കൊടുത്തു. അവളുടെ അച്ഛനെയും വിളിച്ചു കാര്യങ്ങള്‍ പറഞ്ഞ് കൊടുത്തു. ദിവസങ്ങള്‍ വീണ്ടും കടന്നു പോയി. അവള്‍ ഓരോന്നിനോടായി പൊരുത്തപ്പെട്ടു വരികയാണ്.
വീണ്ടും ദിവസങ്ങള്‍ കടന്നു പോയി. അവള്‍ ഓക്കേ ആകുന്നപോലെ അവളുടെ അച്ഛനും ഓക്കേ ആയി.
ഇത്രേം ചെറിയ പെണ്‍കുട്ടി പൊരുത്തപ്പെട്ടു. പിന്നെയാണോ ഞാന്‍. അവള്‍ സ്ചൂളിലും ഓക്കേ ആയി. എല്ലാം പഴയ പോലെയായി. ഇടയ്ക്ക് ഇടയ്ക്ക് മിസ്സ് അവളോട് പറയും അമ്മ അന്വേഷിക്കാറുണ്ട് എന്ന്.
അവള്‍ അതിനു കൃത്യമായി മറുപടി നല്‍കാറില്ല. കാരണം അങ്ങനൊരു കമ്മ്യൂണിക്കേഷന്‍ പോലും അമ്മയോട് വേണ്ട എന്ന് അവള്‍ തീരുമാനിച്ചു.
അന്ന് ആന്റി പറഞ്ഞ് തന്നതില്‍ ഒരു കാര്യം ഇതാണ്,, നിലപാട് സ്വീകരിക്കുക,, അതില്‍ ഉറച്ചു നില്‍ക്കുക. നോ പറയാന്‍ പഠിക്കുക. ടീച്ചര്‍ ചോദിച്ചു,, അമ്മ മോളെ കാണാന്‍ വരട്ടെ എന്ന്. നോ പറയാന്‍ അവള്‍ക്ക് ചിന്തിക്കേണ്ടി വന്നില്ല.
മിസ്സ് ഒന്ന് ഞെട്ടിയെങ്കിലും പിന്നെ റിയലൈസ് ചെയ്തു. പിള്ളേര് പഴയ പില്ലേരല്ല. പേടിപ്പിക്കാനും പേടിപ്പിച്ചു നേടാനും. അവര്‍ക്ക് കാര്യങ്ങള്‍ അറിയാം,, അല്ലെങ്കില്‍ അവര്‍ അറിയും,, അതുമല്ലെങ്കില്‍ കണ്ടെത്തും.
അത് മനസ്സിലാക്കി വേണം പെരുമാറാന്‍. അവളുടെ അമ്മ അവിടം കൊണ്ടും നിര്‍ത്തിയില്ല. അവള്‍ നോ പറഞ്ഞെങ്കില്‍ അവളെക്കൊണ്ട് യെസ് പറയിക്കണം.
അതൊരു ഈഗോ പ്രോബ്ലം ആണ്. അവളുടെ അമ്മ ആരുടെ മുന്നിലും തോറ്റു കൊടുത്തിട്ടില്ല. ഇനി തോക്കാനും പോകുന്നില്ല. ഒരിക്കല്‍ ഒരു ദിവസം അവളുടെ അമ്മ സ്കൂളില്‍ വന്നു.
അവളെ കാണാന്‍ വേണ്ടി മാത്രം. അവള്‍ അന്നും നോ പറഞ്ഞു. അവള്‍ നോ പറഞ്ഞാല്‍ സ്കൂള്‍ മാനേജ് മെന്റിന് മറ്റൊന്നും ചെയ്യാനില്ല.
അതുകൊണ്ട് അവളെ കാണാന്‍ പറ്റില്ല എന്ന് അവരും പറഞ്ഞു. അവളുടെ അമ്മയ്ക്ക് ദേഷ്യം ഇരട്ടിച്ചു. അവള്‍ അങ്ങനെ ആളാവണ്ട. അവളുടെ അച്ഛനെ ഞാന്‍ പറഞ്ഞ് നിര്‍ത്തിയിട്ടുണ്ട്. പിന്നെയാ അവള്‍.
കുറെ നാള്‍ ആവളുടെ അമ്മ ഔട്ട് ഓഫ് സ്റ്റേഷന്‍ ആയി. ആ സമയത്ത് അവളും അവളുടെ അച്ഛനും ഹാപ്പി ആയി.
അവരുടെ വീട്ടില്‍ സന്തോഷത്തിന്റെ നാളുകള്‍ വീണ്ടും വന്നു. അവളുടെ കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ ഏറ്റവും നന്നായി പഠിച്ചു വളര്‍ന്നു. ഇടയ്ക്ക് അവള്‍ ആന്റിയെ ചെന്നു കാണും. അവള്‍ക്കൊരു കൂട്ടുകാരിയുണ്ട്.
ഇടയ്ക്ക് അവളെ കൂടെ കൂട്ടും. അവളെക്കുറിച്ച് പറയുമ്പോള അവള്‍ക്ക് നൂറു നാവാണ്. അങ്ങനൊരു കൂട്ടുകാരിയെ കിട്ടിയത് തന്നെ നന്നായി. മനസ്സ് തുറന്നു സംസാരിച്ചാല്‍ തന്നെ മനസ്സ് ശാന്തമാകും.
കുറെ നാളുകള്‍ക്ക് ശേഷം സ്കൂളില്‍ അവളെ കാണാന്‍ ഒരു ഗസ്റ്റ് വന്നു. അത് അവളുടെ അമ്മയല്ല,, മറ്റാരോ ആണ്.
അവള്‍ക്ക് പരിചയമില്ലാത്ത ആരോ. ആരാണെന്ന് കാണാന്‍ അവള്‍ ചെന്നു. അയാള്‍ അയാളെ ഇന്ട്രോ ചെയ്തില്ല. പകരം ഒരു ലെറ്റര്‍ കാര്‍ഡ് കൊടുത്തു. ആ കാര്‍ഡില്‍ I M BEHIND YOU എന്നെഴുതിയിരുന്നു.
അതവളുടെ അമ്മയുടെ കൈയ്യക്ഷരമാണ്. ആ ലെറ്റര്‍ കീറി അയാളുടെ മുഖത്ത് എറിഞ്ഞപ്പോള്‍ അയാളുടെ പുറകില്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്നത് അവളുടെ അമ്മയായിരുന്നു.
അവള്‍ ഉള്ളൂ പൊട്ടി കരഞ്ഞു കൊണ്ട് തിരിച്ചു പോയി. അവളുടെ കൂടെ വന്ന കൂട്ടുകാരിയെ കെട്ടി പിടിച്ചു കരഞ്ഞപ്പോള്‍ അവള്‍ക്കും ഒന്നും മിണ്ടാനില്ലയിരുന്നു.
ചിലര്‍ ഇങ്ങനെയാണ് എന്ന് മാത്രം പറഞ്ഞു. അവളോട് എല്ലാവരും പറയാറുള്ള ഉത്തരം.