കല്യാണത്തലേന്ന് ഒരാദ്യരാത്രി
രചന: Binu Omanakkuttan
കട്ടിലിൽ കമഴ്ന്നു കിടന്ന് തലകണയിൽ കെട്ടിപ്പിടിച്ചു കരയുമ്പോഴും അവളുടെ മുഖം മനസ്സിൽ തെളിഞ്ഞു നിന്നു.
വിശക്കാത്ത വയറും.
ഉറക്കം വരാത്ത കണ്ണുകളും.
അവളുമായുള്ള ഓരോരോ നിമിഷങ്ങളും നെഞ്ചിൽ വേദന നന്നായി തരുന്നുണ്ട്.
ഒടുവിലെപ്പോഴോ പെങ്ങളുട്ടി റൂമിലേക്ക് കയറി വന്നത്.ഡസ്കിന്റെ മുകളിൽ എരിഞ്ഞു തീർന്ന സിഗരറ്റിന്റെ തുണ്ടുകൾ ആരും കാണാതെ അവൾ പെറുക്കി കളഞ്ഞു.
കട്ടിലിൽ കിടന്ന ഫോണിൽ
“അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയി ”
എന്ന മനോഹരമായ തേപ്പ് ഗാനം കേട്ടിട്ടാവണം കാറിക്കൂവിക്കൊണ്ട് അടുക്കളയിലേക്കവൾ ഓടിയത്…
“അമ്മേ.. ”
“ദേ ചേട്ടൻ വിരഹ പാട്ടും കേട്ട് കരയുവാട്ടോ. … “”തേപ്പ് കിട്ടിയെന്ന തോന്നുന്നേ “അത് കേട്ടപാടെ ഞാനെഴുന്നേറ്റ്അടുക്കളയിലേക്ക്നടന്നു…
ഞാൻ വരുന്നത് കണ്ടു അമ്മേടെ പിന്നിൽ ചെറു ചിരിയോടെ അവൾ പതുങ്ങി…”ദേവുവേ നിന്നെ എന്റെ കയ്യിൽ കിട്ടും കേട്ടോ “ചെറുതായൊന്നു ചൂടായെങ്കിലും
“നീ പോടാ ചേട്ടാ അവള് നിന്നെ തേചേന് നീയെന്തിനാ എന്റെ മെക്കിട്ട് കേറണത്.. “തേച്ചതൊന്നും അല്ല…പിന്നെ എന്താടാ…ഓ ഒന്ന് പോയെ…
ഇതേതു പെങ്കൊച്ച മോനെ നിന്നെ തേച്ചത്..അമ്മേ തേച്ചതൊന്നും അല്ലഅവക്ക് വേറെ വഴിയില്ല…” അതിനട പൊട്ടാ തേപ്പെന്ന് പറയുന്നത് മണ്ടൻ ഒരു ക്ണാപ്പും അറിയില്ല.. ”
അമ്മേ ഈ കുരുപ്പിനോട് മിണ്ടാതിരിക്കാൻ പറയുന്നുണ്ടോ ….ശ്രീക്കുട്ടി മതി…. ..നീ പറ എന്താ പറ്റിയെ..അവളുടെ കല്യാണം ആയമ്മേ…എല്ലാം ഉറപ്പിച്ചു…
പക്ഷെ അവളെല്ലാം ഇന്നലെയാ പറഞ്ഞെ..ശ്രീക്കുട്ടി അപ്പോഴും പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു….ഇത്രേ ഉള്ളോ…
ടാ അവക്കറിയാം നിനക്ക് ജോലി ഒന്നുമായിട്ടില്ല ന്ന്…
പോരാത്തതിന് നമ്മുടെ ജാതിയുമല്ല…എന്റെ മോനെന്താ ഒരു കുറവ് … !”കൂടിപ്പോയാൽ ഒരു ആറുമാസം അതിനുള്ളിൽ നിനക്കൊരു ജോലി കിട്ടും…
അവൾ പോയെങ്കിൽ പോട്ടെ…
അവളല്ലേ അവളുടെ
“അനിയത്തി… “ശരിക്കും അനിയത്തിയെപ്പറ്റി അപ്പോഴാണ് ചിന്തിച്ചത്.
പള്ളിൽ വച്ചൊക്കെ നോക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും അധികം ശ്രദ്ധിച്ചിട്ടില്ല…എന്റെ മറുപടി കേട്ടിട്ടാവണം
” ടാ കോഴി ന്ന് പെങ്ങളുട്ടി ഉറക്കെ വിളിച്ചത്…പൊട്ടാ എന്റെ പ്രായമേ ഉള്ളു അതിന്..നിനക്ക് വേറെ പണിയൊന്നും ഇല്ലേ… “ഇത് തന്നാടി ഏറ്റവും നല്ല പ്രതികാരം…
ആലോചന വന്നിട്ടും കല്യാണം ഉറച്ചിട്ടും അവൾ എന്നോട് ഒരു വാക്കുപോലും പറഞ്ഞില്ല…ഇന്നലെ വന്നു കല്യാണക്കുറി കൈയ്യിൽ തന്നിട്ട് തലേ ദിവസമേ അങ്ങ് വന്നേക്കണേ ന്ന് പറഞ്ഞു പോയത്…
നിന്ന നിൽപ്പിൽ കത്തിപ്പോയില്ലന്നേ ഉള്ളു…
വലിയ ഷോക്ക് തന്നായിപ്പോയി…
ആ കുഴപ്പമില്ല അനിയത്തിയെങ്കിൽ അനിയത്തി… “”അല്ലേലും അമ്മമാര് കണ്ടുപിടിക്കുന്ന കുട്ട്യോക്ക് ഇത്തിരി മൊഞ്ച് കൂടുതലാ ”
എന്റെ കാശ് കൊറേ നശിപ്പിച്ചിട്ടുള്ളതാ അതവക്കടെ അപ്പന്റെ കയ്യിൽ നിന്ന് വാങ്ങിയില്ലേ ഞാനെന്തൂട്ട് ആണ ല്ലേ..
കണ്ണിലെ കണ്ണീരും “അഴലിന്റെ ആഴങ്ങളും ഒരു കുഴിയെടുത്തങ്ങ് മൂടി…
ഹോം തിയേറ്റർ ഓൺ ചെയ്തു”ഡിയോ ഡിയോ ഡിസാക്ക ഡിസാക്ക.. ”
വീട് പൂരപ്പറമ്പാക്കി…
പെങ്ങളൂട്ടിയും തുള്ളാൻ കൂടിയപ്പോൾ ആകെ മൊത്തം കളറായി…അങ്ങനെ തേപ്പിസ്റ്റിന്റെ കല്യാണത്തിന് തലേന്ന് തന്നെ ഞാനവളുടെ വീട്ടിലെത്തി..
കയ്യിലൊരു ഗിഫ്റ്റ് കരുതിയെങ്കിലും തേപ്പ് പെട്ടി ആയിരുന്നില്ല.
Just ഒരു ” മോതിരം ”
മണവാട്ടിയാകാനുള്ള തിടുക്കത്തിൽ തോഴിമാരുടെ ഇടയിൽ സുന്ദരിയായി ഉടുത്തോരുങ്ങി നിക്കയാണ് പുള്ളി.
സമ്മാനവുമായി നേരം അവളുടെ അടുത്തേക്ക് നടന്നു…ഹരിയേട്ടാവന്നേ ഉള്ളോ…ആരോ കയ്യിൽ പിടിച്ചു പുറകോട്ടു വലിച്ചു..തിരിഞ്ഞു നോക്കിയപ്പോഴാണ് ആ അഴകിയ രാവണത്തിയെ കണ്ടത്.ഹ ” പാറു ” വോ…
“ഇങ്ങോട്ടെന്ന് വന്നേ മാഷേ”
അവളെന്നെ പിടിച്ചു വലിച്ചോണ്ട് ആളൊഴിഞ്ഞ ആ ഭാഗത്തേക്ക് കൊണ്ട് പോയ് …
വന്നപാടെ തിരിച്ചു പോകുന്നത് തേപ്പിസ്റ്റ് കണ്ടിരുന്നു…
കൂടെ അവളുടെ അനിയത്തി ആണെന്നറിഞ്ഞപ്പോ വല്ലാത്തോരാന്താളിപ്പ് ആ മുഖത്ത് വിടർന്നു.
ആളൊഴിഞ്ഞ ആ ഭാഗത്ത് എന്റെ കയ്യിലെ സമ്മാനം പരിശോധിച്ച് കൊണ്ട് അവളെന്നോട് ചോദിച്ചു..നല്ല വിഷമം ഉണ്ടല്ലേ….ഹേയ് അങ്ങനെ ഒന്നുല്ല പാറു…
അവളെക്കാൾ നല്ലൊരു പെൺകുട്ടിയെ അമ്മ കണ്ടു പിടിച്ചു തന്നു..പ്രേമിച്ചോളാനും പറഞ്ഞു…
ഹോ എന്താ ഭാഗ്യം നോക്കിക്കോണേ..
ഒരുത്തി തേച്ചപ്പോ തന്നെ അടുത്തതും ആയല്ലേ….എന്നോട് പറയുവോ ആരാണെന്ന്…ഇയാളെന്തിനാ അതൊക്കെ അറിയുന്നേ…?
പറയുന്നേ…അതൊന്നും പറ്റില്ല…പറഞ്ഞില്ലേ നാളത്തെ കല്യാണം നടക്കില്ല ഞാൻ ഇവിടെ മൊത്തം പാട്ടാക്കും നിങ്ങളുടെ പ്രേമം..ദ ഞാൻ അമ്മേ വിളിക്കാൻ പോവാ…
അമ്മേ…….അമ്മേ…
അവളുറക്കെ വിളിക്കാൻ തുടങ്ങി…
പെട്ടെന്നവളെ ഞാൻ ഇടംകൈയ്യാൽ ചുറ്റിപ്പിടിച്ചു…
വലം കൈ അവളുടെ വായ്മേലെ മൂടി..
ഇടുപ്പിലാണ് പിടുത്തം വീണത് ആ ഹാഫ് സാരിക്കരിക്കും എനിക്കുമിടയിൽ ഒരു നൂൽ അകലം… മാത്രം…
ശ്യാസമെടുക്കുവാൻ തുടിക്കുന്ന ഹൃദയസ്പന്ദനം അവളെക്കാൾ നന്നായി എനിക്കറിയായിരുന്നു…
കൈ പതിയെ അയച്ചു…”അതെ ഈ പൊട്ടിക്കാളിയെ സ്വന്തമാക്കിക്കൊള്ളാനാണ് അമ്മ പറഞ്ഞത്…
ഓഹോ …. എങ്കിലേ
ഇപ്പോ പിടിച്ചപോലെ ഒന്നുടെ പിടിക്കുവോ …?എന്തിന്…?പിടിക്കുന്നെ…ഓഹ് ഇത് സംഗതി വേറെയാ…”!! “ഒന്ന് പിടിക്ക് മനുഷ്യ…
അവളെ എന്നിലേക്കടുപ്പിച്ചു.
ഹാഫ് സാരിക്ക് മുകളിലൂടെ അവളുടെ ലോലമായ ഇ,ടു,പ്പി,ലിന്റെ വിരലുകൾ പതിഞ്ഞു…..
“ഞാനും കൊറേ ആയി കാത്തിരിക്കുവാരുന്നു ഈ ചെക്കനെ.. ”
അവൾ പറഞ്ഞു തുടങ്ങി…ഓഹോ..
എനിക്ക് അന്നേ അറിയാം ചേട്ടാ അവള് നന്നായിട്ട് ചേട്ടനെ തേക്കുമെന്ന്..പിന്നെ ഇപ്പൊ ഇത് പറഞ്ഞില്ലേ നിങ്ങളെ വേറാരെലും കൊത്തിയെടുത്തോണ്ട് പോകും.. .
എനിക്കത് സഹിക്കൂല……ഇനി വിടലോ…ഇച്ചിരി കഴിയട്ടെന്നെ…ആരേലും കണ്ടാൽ ഇനി അത് മതി….ഞാൻ പിറുപിറുത്തു
പിന്നെ ആ ഡൈമൻഡ് മോതിരം ഈ കയ്യിൽ തിളങ്ങിയാൽ മതി…
അവക്കുള്ള സമ്മാനം ഞാൻ വേറെ എടുത്തു വച്ചിട്ടുണ്ട്…അവളെന്നേം വിളിച്ചു റൂമിലേക്ക് നടന്നു…
റൂമിനുള്ളിൽ ചെന്നതും പുള്ളി ഡോറിന്റെ കുറ്റി അങ്ങിട്ടു…!!
“പേടിക്കണ്ട ഇനിയാരും കാണില്ല.. ”
“എന്ത് കാണാൻ… “കണ്ടാലും കുഴപ്പമില്ല…പെട്ടെന്ന് കെട്ടാലോ….
നീയിത് എന്ത് കാണിക്കുവാ..?
” ആ മോതിരം ഇട്ട് താന്നെ… ”
കയ്യിലൊരു കുഞ്ഞു മുത്തം കൊടുത്തു മോതിരവിരലിലേക്ക് മോതിരം മെല്ലെ കയറ്റുമ്പോ എന്റെ കട്ടത്തടിയിലേക്ക് അവളുടെ നെറ്റിത്തടം കൊണ്ട് തഴുകി..
അത്രക്ക് അടുത്തിരുന്നു ആ ദിവസം…
എന്റെ നെഞ്ചിലേക്ക് അവളെ ചേർത്ത് പിടിച്ചു വാരിപ്പുണർന്നങ്ങനെ നിക്കുമ്പോ മനസ്സിൽ നിന്നെവിടോ ഒരുൾ വിളി
“ഈ അഹങ്കാരി പെണ്ണ് ഫസ്റ്റ് ദിവസം തന്നെ ആദ്യരാത്രി ആഘോഷിക്കുവ…