നിനക്കൊക്കെ കിളക്കാൻ പൊക്കൂടെ “എന്ന് ടീച്ചേഴ്‌സ് പുച്ഛത്തോടെ ചോദിക്കുന്നത് കേട്ട് പഠിപ്പ് നിർത്തിയവൻ ഇന്നിപ്പോ വലിയ നിലയിൽ നിൽക്കുന്നത്

(രചന: ദേവൻ)

” ടാ.. എന്നെ ഒന്ന് സഹായിക്കോ.. വേറെ നിവർത്തി ഇല്ലാത്തൊണ്ടാ ഞാൻ… കുറെ ആളുകളെ കണ്ടു. ചോദിച്ചു.. പക്ഷേ…. പ്ലീസ് ”

പഴയ കൂട്ടുകാരനരികിൽ തല കുമ്പിട്ട് കെഞ്ചുമ്പോൾ ദേവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

പണ്ട് കൂട പഠിച്ച കൂട്ടുകാരന്റെ മുന്നിൽ നിൽക്കുമ്പോൾ മനസ്സിൽ ഒരു ധൈര്യം വന്നപോലെ…
പണത്തിനും പ്രധാപത്തിനും ഒട്ടും കുറവില്ലാത്തവൻ.

പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് പിന്നിലെ ബെഞ്ചിൽ ആനമുട്ട പേപ്പറിൽ വാങ്ങുന്നവൻ എന്ന് ക്ലാസ് ഒന്നടങ്കം കളിയാക്കി ചിരിച്ചവൻ.
“നിനക്കൊക്കെ കിളക്കാൻ പൊക്കൂടെ “എന്ന് ടീച്ചേഴ്‌സ് പുച്ഛത്തോടെ ചോദിക്കുന്നത് കേട്ട് പഠിപ്പ് നിർത്തിയവൻ ഇന്നിപ്പോ വലിയ നിലയിൽ നിൽക്കുന്നത് കാണുമ്പോൾ മനസ്സിൽ സന്തോഷമായിരുന്നു.

ക്ലാസ്സിൽ പഠിക്കാൻ മിടുക്കണമായിരുന്ന തന്റെ അവസ്ഥ കൂടെ ഓർക്കുമ്പോൾ ചിലപ്പോൾ തന്നോട് തന്നെ പുച്ഛം തോന്നാറുണ്ട് ദേവന്.

” ഹരി…. “ദേവൻ വീണ്ടും പ്രതീക്ഷയോടെ വിളിക്കുമ്പോൾ ഒട്ടും താല്പര്യമില്ലാതെ ആയിരുന്നു ഹരി സംസാരിച്ചത്.

“ഹരി, സത്യം പറയാലോ. ഇപ്പോൾ ഇവിടെ എടുത്തുതരാൻ കാശ്യൊന്നും ഇരിപ്പില്ല. അതുകൊണ്ട് നീ രണ്ട് ദിവസം കഴിഞ്ഞു വാ. ഉള്ളത് ഞാൻ എടുത്തു വെക്കാം.. എന്ന് കരുതി അതും പ്രതീക്ഷിച്ചു നിൽക്കണ്ട.. ”

ഹരിയുടെ വാക്കുകൾ ക്വട്ടപ്പോൾ നെഞ്ചിൽ ഒരു പിടപ്പ് ആയിരുന്നു.
അവസാനകച്ചിത്തുരുമ്പ് ആയിരുന്നു. അതും…..

” ഡാ.. അമ്മയ്ക്ക് തീരെ വയ്യെടാ… പെട്ടന്ന് കുറെ കാശ് വേണമെന്ന് ഹോസ്പിറ്റലിൽ പറഞ്ഞപ്പോ.. മുന്നിൽ വേറെ വഴി ഇല്ലെടാ.. പഴയ കൂട്ടുകാരനാണെന്ന് കരുതണ്ട.. കടമായിട്ട് മതി. വീട് വിറ്റ് ആണേലും ഞാൻ ഉടനെ തിരിച്ചു തന്നോളം.. പ്ലീസ്.. ”

ഹരിക്ക് മുന്നിൽ തൊഴുകയ്യോടെ ആണ് ദേവൻ നിന്നത്. പക്ഷേ പ്രതീക്ഷക്ക് പോലും വകയില്ലാത്തപ്പോലെ ഹരി നിഷേധാർത്ഥത്തിൽ തലയാട്ടി കാറിൽ കയറി പോകുമ്പോൾ നിന്ന് നിൽപ്പിൽ തന്നെ മരിച്ചെങ്കിൽ എന്ന് തോന്നിപ്പോയി ദേവന്.
സ്വന്തമെന്ന് പറയാൻ ആകെ ഉള്ളത് അമ്മയാണ്. ആ അമ്മ കൂടെ പോയാൽ…

അന്ന് തിരികെ ഹോസ്പിറ്റലിൽ എത്തുന്ന മകന്റെ ഇല്ലായ്മയുടെ കണ്ണുനീർ കാണാൻ നിൽക്കാതെ അമ്മ പോയി.

ഒറ്റക്കായ ദിവസങ്ങൾ..
അമ്മയുടെ ഓർമകളുമായി തള്ളി നീക്കിയ രാത്രികൾ.

എല്ലാം ഉൾക്കൊള്ളാൻ മനസ്സിനെ പ്രാപ്തമാക്കി തിരികെ പണിക്കിറങ്ങുമ്പോൾ അവന്റെ കണ്ണുകളിലെ നനവുകൾ ഉണങ്ങിതുടങ്ങിയിരുന്നു.

മറവി ഇല്ലെങ്കിൽ മനുഷ്യൻ എന്നെ ഡിപ്രഷൻ കാരണം മരിച്ചുപോയേനെ എന്ന തിരിച്ചറിവുകളായിരുന്നു ആ ദിനങ്ങൾ.

“ടാ, അറിഞ്ഞോ.. നീന്റെ കൂട്ടുകാരനില്ലേ.. ആ പുത്തൻപണക്കാരൻ. അവന്റ ഭാര്യയുടെ രണ്ട് വൃക്കകളും പ്രശ്നമാണത്രേ. ഇപ്പോൾ ആ പെണ്ണിന്റ ബ്ലഡ്‌ഗ്രൂപ്പിൽ ഉള്ള വൃക്ക ഡോനേറ്റ് ചെയ്യാൻ താല്പര്യം ഉള്ളവരെ അന്വോഷിച്ചു നടക്കുവാ അവൻ. നീ പത്രയിൽ പരസ്യം കണ്ടില്ലേ.”

കൂടെ ജോലി ചെയ്യുന്നവൻ പറഞ്ഞപ്പോഴാണ് ദേവൻ അക്കാര്യം അറിയുന്നത്.

“ഇല്ലെടാ… ഞാൻ ഒന്നും അറിഞ്ഞില്ല ” എന്ന് പറയുമ്പോൾ “അല്ലേലും അവനൊക്കെ അങ്ങനെ വരൂ.. കാശിന്റെ തിളപ്പ് അല്ലായിരുന്നോ അവന്. എന്നിട്ടിപ്പോ എന്തായി ” എന്ന് പ്രാകുകയായിരുന്നു കൂട്ടുകാരൻ.

അതിന് മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും അങ്ങനെ ഒരു അവസ്ഥ വരുന്ന വീട്ടിലെ മറ്റു ആളുകളുടെ മാനസികാവസ്ഥ മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നു ദേവന്.

രണ്ട് ചെറിയ കുട്ടികളാണ്. ആ കുട്ടികളുടെ അവസ്ഥ കൂടെ ഓർക്കുമ്പോൾ….” നീ എന്താടാ ആലോചിക്കുന്നേ. അത് എന്തേലും ആവട്ടെ… ദൈവം ഓരോന്ന് തീരുമാനിക്കുന്നു. അതല്ലേ നടക്കൂ. ”

കൂട്ടുകാരൻ പറയുന്നത് മൂളികേൾക്കുമ്പോൾ മനസ്സിൽ എവിടെയോ ഒരു പൊട്ടു നൊമ്പരം നിറഞ്ഞുനിൽപ്പുണ്ടായിരുന്നു ദേവനിൽ.

അന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ മക്കളെയും ചേർത്തുപിടിച്ച് ഇരിക്കുന്ന ഹരിയോട് വൃക്ക നൽകാൻ ഡോണറെ കിട്ടി എന്ന് ഒരു ബന്ധു വന്നു പറയുമ്പോൾ അവന്റെ മനസ്സിൽ നിറഞ്ഞ സന്തോഷം കണ്ണിലൂടെ നിറഞ്ഞുകവിയാൻ തുടങ്ങിയിരുന്നു.

“ആരാണ് ഡോണർ ” എന്ന് തിരക്കുമ്പോൾ “നിന്റ കൂട്ടുകാരൻ ആണെന്ന് മാത്രം പറയാൻ പറഞ്ഞു ” എന്ന ബന്ധുവിന്റെ വാക്കുകൾ ആരെന്ന് അറിയാനുള്ള ആകാംഷ വർധിപ്പിച്ചിരുന്നു.

” ആൾക്ക് പൂർണ്ണസമ്മതം ആണെന്ന് ഒപ്പിട്ടു കൊടുത്ത ശേഷം ടെസ്റ്റുകൾ എല്ലാം ചെയ്യാൻ കയറ്റിയിട്ടുണ്ട്. ബ്ലഡ്‌ രണ്ട് പേരുടെയും ഒന്നായ സ്ഥിതിക്ക് ബാക്കി എല്ലാം ഓക്കേ ആണെങ്കിൽ….. ”

അയാളുടെ വാക്കുകൾ തരുന്ന പ്രതീക്ഷ ഹരിയുടെ നെഞ്ചിലെ കനലുകളിലേക്ക് ആശ്വാസത്തിന്റെ തെളിനീർ തൂവുന്നപ്പോലെ ആയിരുന്നു.

“പേടിക്കണ്ട ഹരി. എല്ലാം ശരിയാകും എന്ന് എന്റെ മനസ്സ് പറയുന്നു. അവൾ തിരികെ വരുമെടോ. അല്ലെങ്കിൽ ദൈവത്തെ പോലെ ഒരാൾ ഈ സമയത്ത് തേടി വരില്ലല്ലോ. നീ ധൈര്യമായി ഇരിക്ക്. നീ ഒരു കാര്യം ചെയ്യ്. മക്കളെ കൂട്ടി വീട്ടിൽ പോയി വാ. ഇവരിവിടെ ങ്ങനെ എത്ര നേരം എന്ന് വെച്ചാ ഇരുത്തുന്നേ.

കുട്ടികളല്ലേ. വരുമ്പോൾ കാശ് കരുതാൻ മറക്കണ്ട… ഇത്രേം വലിയ ഒരു സഹായം ചെയ്യുന്നവനെ നമ്മളും അതെ രീതിയിൽ തന്നെ കാണണം. അതിന് കണക്കൊന്നും നോക്കണ്ട.”

അയാൾ പറയുന്നത് ആണ് ശരിയെന്നു തോന്നിയപ്പോൾ ഹരി വേഗം മക്കളെയും കൂട്ടി വീട്ടിലേക്ക് പോകാനായി എഴുനേറ്റു.

വീട്ടിൽ പോയ ഹരി സർജറി കഴിയുന്നതിനു മുന്നേ ഹോസ്പിറ്റലിൽ എത്തിയിരുന്നു.
എല്ലാം ഭംഗിയായി എന്ന് ഡോക്ടർ പറയുമ്പോൾ ഹരിയുടെ ഉള്ളിൽ ഉണ്ടായ ആശ്വാസം ചെറുതൊന്നുമല്ലായിരുന്നു.

“ഡോക്ടർ എനിക്ക് ആ ഡോണറെ ഒന്ന് കാണാൻ പറ്റോ..”” സോറി.. ഇപ്പോൾ പറ്റില്ല ഹരി. അയാളിപ്പോ സെടേഷന്റെ മയക്കത്തിൽ ആണ്. പിന്നെ അറിയാലോ. അയാളുടെ കാര്യങ്ങൾ കൂടെ ഇപ്പോൾ നിങ്ങടെ ഉത്തരവാദിത്വം ആണ്. പെട്ടന്ന് ഒരു ജോലി അയാൾക്കും ബുദ്ധിമുട്ട് ആണ്. ”

മനസ്സിലായെന്ന് തലയാട്ടി സമ്മതിച്ചുകൊണ്ടാണ് ഹരി ഡോക്ടരുടെ റൂം വിട്ടത്.

പിറ്റേ ദിവസം ആയിരുന്നു ഹരിക്ക് ഡോണറെ കാണാൻ അവസരം കിട്ടിയത്.
ICU വിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറുമ്പോൾ ഉള്ളിൽ ആരെന്ന് അറിയാനുള്ള ആകാംഷ ആയിരുന്നു.
ആ ആകാംഷയോടെ അരികിലേക്ക് ചെല്ലുമ്പോൾ ഹരിയുടെ നെഞ്ചിൽ

അതുവരെ ഇല്ലാത്തൊരു പിടപ്പ് ആണ് തോന്നിയത്.
മുന്നിൽ ദേവനെ ഒരിക്കലും പ്രതീക്ഷിച്ചില്ല അവൻ.

” ദേവാ…. നീ…. നീ ആയിരുന്നോ …. “മറുപടിയെന്നോണം ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു ദേവൻ.” ടാ. നീ… എന്നോട്… എങ്ങനെ ആടാ ഞാൻ…. “വാക്കുകൾ കിട്ടാതെ പിടയുന്ന ഹരിയുടെ കയ്യിൽ ഒന്ന് തൊട്ടു ദേവൻ.

” നീയൊരു സഹായം ചോദിച്ചു വന്നപ്പോ ഞാൻ…. എന്നിട്ട് നീ തന്നെ വേണ്ടി വന്നല്ലോ ദേവാ എനിക്ക്… ”

” ദേവാ…. നീ എനിക്ക് ചെയ്ത ഈ ഉപകാരത്തിനു എന്ത് തന്നാലും അധികമല്ലെന്ന് എനിക്ക് അറിയാം. എന്നാലും നീ ഇവിടെ നിന്ന് ഇറങ്ങുമ്പോൾ ഇനി നിനക്ക് ജീവിക്കാനുള്ള അത്രേം കാശ് ഞാൻ തരും. വേണ്ടെന്ന് നീ പറയരുത്. ”

ഹരി അവന്റ കയ്യിൽ മുറുക്കെ പിടിക്കുമ്പോൾ ദേവൻ പുഞ്ചിരിച്ചു.” പണം കൊണ്ട് നേടാൻ കഴിയുന്നതും നേടാൻ കഴിയാത്തതും ഉണ്ട് ഹരി ഈ ലോകത്ത്. ഇപ്പോൾ നീ എനിക്ക്

നൽകാമെന്ന് പറയുന്ന പണം കിട്ടാൻ ആഗ്രഹിച്ച സമയമുണ്ടായിരുന്നു എനിക്ക്. അന്ന് എനിക്ക് ന്റെ അമ്മയെ നഷ്ട്ടപ്പെട്ടു. ഇനി എനിക്കെന്തിനാടാ ഒരുപാട് പണം.

പിന്നെ. പണം കൊണ്ട് നേടാൻ കഴിയാത്ത പലതും ഉണ്ട് നമ്മുടെ ജീവിതത്തിൽ .പണത്തെക്കാൾ മൂല്യമുള്ള പലതും..സ്നേഹം,സഹകരണം, ദയ…

ഇതൊക്കെ പണത്തിനൊപ്പം നഷ്ടമാകുമ്പോൾ ആണ് നമ്മൾ നമ്മളല്ലാതായി മാറുന്നത്.

സ്നേഹത്തോടെ ഒന്ന് ചേർത്ത് പിടിക്കാൻ കഴിയില്ലെങ്കിൽ പിന്നെ മനുഷ്യനാണെന്നതിൽ എന്ത് അർത്ഥമാടോ ”

അവന്റെ വാക്കുകൾക്ക് ഒന്നും മറുപടി ഇല്ലായിരുന്നു ഹരിക്ക്.
പണമാണ് വലുതെന്ന് ചിന്തിച്ച ജീവിതത്തിൽ സ്നേഹത്തിന്റെ പ്രാധാന്യം മറന്നുപോയതാണ് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് എന്ന് മനസിലാക്കാൻ ആ നിമിഷം വരെ കാത്തിരിക്കേണ്ടി വന്നതിലുള്ള ദുഃഖം അവന്റ മുഖത്ത്‌ പ്രകടമായിരുന്നു.

സ്വന്തം ജീവന്റെ ഒരു ഭാഗം പറിച്ചെടുത്തു മറ്റൊരാൾക്ക്‌ നൽകാൻ കാണിച്ച മനസ്സിന് മുന്നിൽ താനും തന്റെ സാമ്പാദ്യവും എത്രയോ ചെറുതാണെന്ന തിരിച്ചറിവ് ആയിരുന്നു ആ നിമിഷം മുതൽ ഹരിയെ ഒരു മനുഷ്യനിലേക്ക് മാറ്റിതുടങ്ങിയത്.സ്നേഹിക്കാൻ കൂടെ കഴിയുന്ന യഥാർത്ഥ മനുഷ്യൻ.

 

Leave a Reply

Your email address will not be published. Required fields are marked *